എന്‍കൌണ്ടര്‍ സുന്ദരി : "ശ്രീ എ കെ,എന്‍കൌണ്ടര്‍ പോയന്റിലേക്ക് സ്വാഗതം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താങ്കളെപ്പറ്റിയുള്ള വിവാദങ്ങള്‍ കേരളത്തില്‍ കൊടുമ്പിരി കൊള്ളുകയാണല്ലോ.അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ എല്ലാം താങ്കളുടെ മുഖം നിറഞ്ഞ് നില്‍ക്കുമ്പോഴും അര്‍ത്ഥഗര്‍ഭമായ മൌനം അവലമ്പിച്ച താങ്കള്‍ ഇന്ന് ഞങ്ങളുടെ സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഈ വിവാദങ്ങളില്‍ താങ്കളുടെ പക്ഷം ഞങ്ങളുടെ പ്രേക്ഷകര്‍ ആകാംഷാഭരിതരായി കാത്തിരിക്കുകയാവും. മാത്രമല്ല ഈ വിവാദങ്ങളില്‍ കേരള ജനതയോട് ചിലതെല്ലാം തുറന്ന് പറയേണ്ട ഉത്തരവാദിത്ത്വം താങ്കള്‍ക്കും ഉണ്ടെന്ന വസ്തുതയും നമുക്ക് വിസ്മരിക്കാനാവില്ല. അത് കൊണ്ട് തന്നെ വളരെ ചുരുക്കത്തില്‍...."
എ കെ :" ഡി പെണ്ണെ, ഇടക്കൊക്കെ ഒന്ന് ശ്വാസം എടുക്കാനെങ്കിലും ബ്രെയിക്കിട്. എന്നിട്ട് നീ ചുരുക്കത്തില്‍ പറ , എന്താ നിന്‍റെ പ്രശ്നം? "
സുന്ദരി :" ശ്രീ എ കെ ,താങ്കള്‍ക്ക് ഉണ്ട് എന്ന് പറയുന്ന ഐ എ എസ് വ്യാജമാണോ?"
എ കെ :" അതാണോ നിന്‍റെ പ്രശ്നം?"
സുന്ദരി :" എന്‍റെ മാത്രമല്ല ശ്രീ എ കെ ,കേരളത്തിലെ ജനങ്ങള്‍..."
എ കെ :"ലവന്മാര്‍ക്കും ,ലവളന്മാര്‍ക്കും എനിക്ക് ഐ എ എസ് ഉണ്ടോ ഇല്ലയോ എന്നറിഞ്ഞിട്ട് ചെന്നാലേ റേഷന്‍ കടേന്ന് അരിയും,മണ്ണെണ്ണയും കൊടുക്കുവുള്ളോ?"
സുന്ദരി :"എന്നല്ല ശ്രീ എ കെ. സത്യം സത്യമായി ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വരേണ്ട ബാധ്യത ഞങ്ങള്‍ മാധ്യമങ്ങള്‍ക്കുണ്ട്"
എ കെ :"തന്നെ? എന്നാല്‍ ആദ്യം നിന്‍റെ ചാനല്‍ മുതലാളിയുടെ അപ്പനെ പണ്ട് പിടിച്ച് ജയലില്‍ ഇട്ടത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ല , ചിട്ടി കമ്പനി നടത്തി നീ ഈ പറഞ്ഞ ജനങ്ങളുടെ അപ്പന്‍ ,അപ്പുപ്പന്‍മാരെ വലിപ്പിച്ചതിനാണ് എന്ന സത്യവും നീ പുറത്തു കൊണ്ട് വരുമോ?"
സുന്ദരി :" ശ്രീ എ കെ , താങ്കള്‍ എന്‍റെ ചോദ്യത്തില്‍ എന്‍റെ ചോദ്യത്തില്‍ നിന്നും വഴുതി മാറുന്നത് മാത്രമല്ല എന്‍റെ കഞ്ഞിയില്‍ പാറ്റയിടാന്‍ കൂടി ശ്രമിക്കുന്നത് വളരെ വ്യക്തമാണ്"
എ കെ :" ശരി ഒഴിഞ്ഞ് മാറുന്നില്ല. ഐ എ എസുകാരനാണ് എന്ന് ഞാന്‍ എപ്പോഴേലും നിന്നോട് പറഞ്ഞിട്ടുണ്ടോ?"
സുന്ദരി :" എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ താങ്കള്‍ ഐ എ എസുകാരനാണ് എന്ന് താങ്കളുടെ അയല്‍ക്കാരിയുടെ, സഹോദരിയുടെ സുഹൃത്തിന്റെ കാമുകന്റെ അനിയത്തിയുടെ അയല്‍ക്കാരി പറയുന്നത് കേട്ട് ശ്രീ കുനഷ്ട് @ ഡോഗ് അതിനെക്കുറിച്ച് അന്വേഷിക്കുകയും, ആ അന്വേഷണത്തില്‍ ഐ എ എസുകാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്ന വെബ്സൈറ്റില്‍ താങ്കളുടെ പേര് ഇല്ല എന്ന വസ്തുത വെളിവാകുകയും ചെയ്തു എന്നത് സത്യമല്ലേ?"
എ കെ :" ഡി കൊച്ചേ, പാതിരാത്രി കിടക്കേന്ന് പെണ്ണുമ്പിള്ള ചവിട്ടി ഇറക്കി വിട്ടത് കാരണം പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ രണ്ടു കൈയ്യും കീബോര്‍ഡില്‍ പ്രയോഗിക്കുന്ന പലവന്മാരും അങ്ങനെ പലതും കാലാകാലങ്ങളില്‍ പൊക്കിക്കൊണ്ട് വരും. അല്ല,അറിയാന്‍ മേലാത്തൊണ്ട് ചോദിക്കുകയാ. ഞാന്‍ ഐ എ എസാണ് എന്ന് പറഞ്ഞ് ആരെയും സാമ്പത്തികമായോ,അല്ലാതെയോ പറ്റിച്ചിട്ടുണ്ടോ? അല്ല , ഈ കിടന്നു കുരയ്ക്കുന്ന ഏതേലും ഡോഗിന്റെ ഡോഗിനോട് ഞാന്‍ ഐ എ എസ് ആണേ എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടോ? തത്കാലം ആര്‍ക്കും പരാതിയില്ലാത്ത സ്ഥിതിക്ക് എനിക്ക് ഐ എ എസ് ഉണ്ടെങ്കില്‍ എന്ത് ഇല്ലെങ്കില്‍ എന്ത്. അതിന്റെ സത്യാവസ്ഥ അറിഞ്ഞാല്‍ നീ നേരത്തെ പറഞ്ഞ കാപെറുക്കിയെ അവന്റെ പെണ്ണുമ്പിള്ള വീണ്ടും കിടപ്പ് മുറിയില്‍ കേറ്റുമോ? പോട്ടെ ,കേരളത്തിലെ ഒരു കുഞ്ഞിന്റെയെങ്കിലും ഒരു നേരത്തെ വിശപ്പ് ഇതിന്റെ സത്യാവസ്ഥ അറിഞ്ഞത് കൊണ്ട് മാറുമോ?"
സുന്ദരി :"അതൊന്നും ഉണ്ടാകുമെന്ന പ്രതീക്ഷ ഇവിടെ ആര്‍ക്കുമില്ല ശ്രീ എ കെ ...."
എ കെ :"അതൊന്നും ഒണ്ടാവില്ലേല്‍ പിന്നെ എന്ത് വാഴയ്ക്കാ ഒണ്ടാക്കാനാ കൊച്ചേ ഈ ചോദ്യം? വേറെ വല്ലതും ഒണ്ടേല്‍ ചോദിക്ക്. ഇല്ലേല്‍ ഞാന്‍ അങ്ങോട്ട് പോയേക്കാം."
സുന്ദരി :" അങ്ങനെ പോകല്ലേ. ശരി ,ഇനി താങ്കളുമായി ബന്ധപ്പെട്ട് ..."
എ കെ :"പബ്ലിക്കായൊന്നും നടക്കില്ല പെണ്ണെ. വേണേ ക്യാമറ ഓഫാക്കി , സ്റ്റുഡിയോക്ക് പിന്നിലേക്കു വാ."
സുന്ദരി :"അതല്ല...താങ്കളുമായി ബന്ധപെട്ട മറ്റൊരു ആരോപണത്തെക്കുറിച്ച് സംസാരിക്കാം എന്നാ പറഞ്ഞ് വന്നത്"
എ കെ :" ഓ ...അല്ലേലും നീ നിന്‍റെ ചാനലിന്റെ സ്വഭാവമല്ലേ കാണിക്കു.ഓരോന്ന് പറഞ്ഞ് മനുഷ്യനെ വെറുതെ ഇളക്കിയിട്ട് ഒടുക്കം അതല്ല ഇതാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ആളെ വടിയാക്കുന്ന സ്ഥിരം പരിപാടി. എനിക്കതില്‍ താത്പര്യമില്ല. പോയി വേറെ പണി നോക്ക് കൊച്ചേ "
പിന്‍കുറിപ്പ് : നിയമം കോടതി അങ്ങനെ പലതും നമ്മുടെ നാട്ടില്‍ തമാശയാണെന്ന് അറിയാം.എങ്കിലും കുറച്ചു വിശ്വാസം നിയമത്തില്‍ ബാക്കിയുള്ളതിനാല്‍ , തട്ടിപ്പിനിരയായവര്‍ എന്ന് സ്വയം അവകാശപ്പെടുന്നവരും ,എവിടെ എല്ലിന്‍ കഷ്ണം കണ്ടാലും ഉടന്‍ ചാടി വീഴുന്ന നായ്ക്കളും നിയമ സഹായം തേടാതെ അച്ചടി മാധ്യമങ്ങള്‍,ചാനല്‍ ,പിന്നെ ബ്ലോഗ് എന്നിവയിലൂടെ ഗ്വാ ഗ്വാ വിളിക്കുന്ന ആസുരകാലത്തിന് എന്‍റെ വക സമര്‍പ്പണം.കൂടുതല്‍ വിശദീകരണം ഒരുത്തനും പ്രതീക്ഷിക്കണ്ട
എ കെ
Showing posts with label ബ്ലോഗുകളിലൂടെ. Show all posts

Friday, September 18, 2009
Wednesday, August 20, 2008
അനോണി വ്യക്തിഹത്യ/ കൊട്ട്
വായനാ ശീലം കൂടിയതിന്റെ കുഴപ്പമാകാം , വായിച്ചു തുടങ്ങിയാല്‍ കിട്ടുന്നത് ചവറോ, ക്ലാസ്സിക്കോ എന്തുമാകട്ടെ അപ്പോഴത്തെ മനോനിലക്കനുസരിച്ച്ചു വായിക്കും. അത് എന്റെ സ്വഭാവമായിപ്പോയി. അത് കൊണ്ടു എന്ത് കുഴപ്പം പറ്റി എന്നാല്‍ കുറച്ചധികം പൈങ്കിളികള്‍ ബ്ലോഗുകളില്‍ കാണേണ്ടി വന്നു .ആരും വിളിച്ചു കൊണ്ടു പോയി കാട്ടിതന്നതല്ല, സ്വയം ചെന്നു കയറി കണ്ടതാണ് . കണ്ടപ്പോള്‍ ഒന്നു മനസ്സിലായി ഇപ്പോള്‍ വ്യക്തിത്വ ഹത്യാ...ക്ഷമിക്കണം ...കൊട്ട് (അതാണത്രേ ബ്ലോഗു ഭാഷ ) ആണ് ബ്ലോഗിലെ ഒരു രീതി. ഉപാധികള്‍ നിരൂപണവും , പാരഡിയും . നേരെ ചൊവ്വേ വ്യക്തിത്വത്തെ വധിക്കുന്ന ഒരു പോസ്റ്റു പോലും കണ്ടതുമില്ലാ . എന്നാല്‍പ്പിന്നെ ഞാന്‍ തന്നെ ഒരെണ്ണം എഴുതാം എന്ന് തീരുമാനിച്ചെഴുതുന്നതാണീ പോസ്റ്റ് .
ഉദ്ദേശം വ്യക്തിത്വത്തെ ഹനിക്കുക ...
ബ്ലോഗില്‍ അടുത്തിടെയായിട്ടു കുറച്ചു ഊളമ്പാറ മതില്‍ ചാടിയ മഹാന്മാരെ കണ്ടു. കാലില്‍ തുടലുകള്‍, ചെവിയില്‍ ചെമ്പരത്തി , മുഖത്ത ലക്ഷണംകെട്ട ചിരി എല്ലാം ഭദ്രം. സംഘമായി കറങ്ങുന്ന അവരിലെ മുന്തിയ ഭ്രാന്തന്‍ (പുലി) സ്വയം പരിചയപ്പെടുത്തുന്നത് മാഷെന്നാണ് .(അതിന് മുന്പ് അനോണിയെന്നോ ശിഖണ്ടിയെന്നോ എന്തോ ഒരു വിശേഷണവും സ്വയം കൊടുക്കാറുണ്ട് ...ഭ്രാന്ത ജല്‍പ്പനം ഇത്രയൊക്കയെ ഓര്‍ക്കാന്‍ സാധിക്കു. ക്ഷമിക്കുക) .
കൂടുതല്‍ അന്വേഷണത്തില്‍ മനസിലാക്കുവാന്‍ കഴിഞ്ഞത് ഈ മാഷ് പണ്ടു കവിത എഴുതുമായിരുന്നത്രേ . ആര്‍ക്കും ശല്യമില്ലാതെ കുറച്ചു കവിതകള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ അവ ആരെയെങ്കിലും ചൊല്ലി കേള്‍പ്പിക്കണം എന്ന് തോന്നി . ആദ്യ സദസ്സിനു മുന്നില്‍ കവിതയുടെ ആദ്യ ഖണ്ഡം വായിച്ചപ്പോഴേ ജനം സന്തുഷ്ടരായി. സന്തോഷം സഹിക്ക വയ്യാതെ അവര്‍ കവിയെ കൈയ്യോടെ ഊളമ്പാറയില്‍ എത്തിച്ചു. രണ്ടു മൂന്ന് വട്ടം ഷോക്ക് കിട്ടിയതോടെ കക്ഷിക്ക് സ്വന്തമായി കവിത എത്തുന്ന രോഗം മാറിക്കിട്ടി . പക്ഷെ ഏത് കവിത കണ്ടാലും അതിന് ആക്ഷേപം എഴുതി ബൂലോഗ മുത്തുകള്‍ എന്ന് കൂവുന്ന പുതിയ വിഭ്രമം അതോടെ പിടിപെടുകയും ചെയ്തു. ഈനാമ്പേച്ചിക്ക് കാത്തിരുന്ന് മരപ്പട്ടിയെ കൂട്ട് കിട്ടി എന്ന് പറഞ്ഞതു പോലെ സെല്ലില്‍ കിടന്നു ആദ്യ പാരഡി പാടിയപ്പോള്‍ ആസ്വാദകരായി തൊട്ടടുത്ത മുറികളില്‍ ചങ്ങലക്കിട്ടിരുന്ന കുറച്ച് 'സ്വയംകൃതാനര്‍തഥ' വര്‍മ്മമാരെയും കിട്ടി. പോരെ പൂരം. എല്ലാം കൂടി തൊടലും പൊട്ടിച്ച് ചാടിയത് മലയാളം ബ്ലോഗുകളിലേക്ക് . പിന്നെ പാരഡിയുടെ എട്ടു കളിയാണ്. പല കവയത്രികളും സ്വയം പുലി എന്ന് വിശേഷിപ്പിക്കുന്ന ഭ്രാന്തന്റെയും കൂട്ടരുടെയും ജല്‍പ്പനങ്ങളില്‍ ഭയന്ന് എഴുത്ത് നിറുത്തി എന്നാണ് കേള്‍ക്കുന്നത് . കവിതകള്‍ അധികം വായിക്കാറില്ലാത്തതിനാല്‍ അവരാരൊക്കെ എന്ന് വല്യ പിടിയില്ലാ ...
എന്തായാലും എഴുത്തുകാരൊക്കെ ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇപ്പോഴാണീ കൂട്ടം നിങ്ങളുടെ പടിവാതില്‍ക്കല്‍ എത്തുക എന്നറിയില്ലാ.
ഇത്രയും വധം തന്നെ മേല്‍പ്പറഞ്ഞ വ്യക്തിത്വങ്ങള്‍ക്ക് (ജന്മങ്ങള്‍ക്ക് ) അധികമായതിനാല്‍ വധം ക്ഷമിക്കണം കൊട്ട് നിറുത്തുന്നു .
എഴുത്തുകാരോട്:- വിമര്‍ശനത്തിനായുള്ള വിമര്‍ശനമോ , ജളന്‍മാരുടെ ആക്ഷേപമോ കേട്ട് എഴുത്ത് നിറുത്തുന്നത് ശിഖണ്ഡിക്ക് മുന്നില്‍ ഭീഷ്മര്‍ ആയുധം വെച്ചത് പോലെയാണ് .( ധര്‍മ്മവും അധര്‍മ്മവും ഈ ഉപമയില്‍ നോക്കരുത് . ശിഖണ്ഡിയും ഭീഷ്മരും തമ്മില്‍ വീര്യത്തിലെ വ്യത്യാസം മാത്രം നോക്കുക )

Tuesday, August 19, 2008
അക്ഷരങ്ങളിലെ കെട്ടുകാഴ്ചകള്‍ തുടരുന്നു...
ബ്ലോഗിങ് എന്നത് ഡയറിക്കുറിപ്പുക്കളുടെ ആധുനിക രൂപം എന്ന രീതിയിലാണ് അധികപക്ഷ എഴുത്തുകാരും സമീപിക്കുന്നത് എന്ന് കഴിഞ്ഞ കുറുച്ച് നാളുകളില്‍ എനിക്ക് മനസ്സിലായി.
നല്ല കാര്യം .നിങ്ങളുടെ ഡയറി നിങ്ങളുടെ മാത്രം സ്വകാര്യ സ്വത്താണ്. അതില്‍ എന്തെഴുതണം എന്ന് തീരുമാനിക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്രവും നിങ്ങള്ക്ക് തന്നെ . പക്ഷെ ബ്ലോഗ് എന്ന ആധുനിക ഡയറി തീര്‍ത്തും സ്വകാര്യമാണോ?
ഇന്റര്‍നെറ്റ് എന്ന സമുദ്രത്തില്‍ ഒഴുകുന്ന സന്ദേശമടങ്ങിയ കുപ്പികളല്ലേ ബ്ലോഗുകള്‍ . (സന്ദര്‍ശകര്‍ക്ക് അവ വായിക്കുവാന്‍ പ്രത്യേക സ്വാഗതം ആവശ്യമില്ലെങ്കില്‍) . ആര്‍ക്കും അവ വായിക്കാം. അവയിലെ അക്ഷരങ്ങള്‍ എങ്ങിനെയും വിവക്ഷിക്കാം. അങ്ങിനെ വരുമ്പോളാണ്, നമ്മുടെ നാട്ടില്‍ ഗൌരവതരമായ വിഷയങ്ങള്‍ ചര്ച്ച ചെയ്യപ്പെടുന്ന ബ്ലോഗുകള്‍ കുറച്ചുകൂടി ഉത്തരവാദിത്ത്വം പുലര്‍ത്തണം എന്ന എന്റെ വാദം ഞാന്‍ വീണ്ടും ഉയര്‍ത്തുന്നത്. നിങ്ങള്‍ എഴുതുന്ന കുറിപ്പുകള്‍ നര്‍മ്മമോ, പാചകത്തെ സംബന്ധിച്ചോ ആണെങ്കില്‍ കുഴപ്പമില്ല. പക്ഷേ ആണവ കരാര്‍ , അല്ലെങ്കില്‍ രാജ്യത്തെ ഭകഷ്യ ക്ഷാമം ഇവയെ കുറിച്ചാണ് നിങ്ങള്‍ ബ്ലോഗില്‍ എഴുതുന്നതെങ്കില്‍ ഒരല്‍പ്പം ഉത്തരവാദിത്വം ആകാം .
എന്താണാ ഉത്തരവാദിത്വം എന്ന് എന്‍റെ ചിന്തയില്‍ വരുന്നതു പോലെ പറയാന്‍ ശ്രമിക്കുന്നു...
ആണവക്കരാറിനെക്കുറിച്ചാണ് എഴുതുന്നതെങ്കില്‍ ഇന്ത്യ സ്വതത്രയായത് മുതലുള്ള നായ തന്ത്ര ബന്ധങ്ങളില്‍ തുടങ്ങി , ഇന്ത്യ അഭിമുഖീകരിക്കുന്ന ഊര്‍ജ്ജ ക്ഷാമത്തെക്കുറിച്ച് വരെ എഴുതുന്നത് നല്ലത് തന്നെ. പക്ഷേ പ്രധാനപെട്ട അഞ്ചു ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം നല്‍കണം എന്ന് മാത്രം . (നിങ്ങള്ക്ക് ആണവോര്‍ജ ശാസ്ത്രജന്മാരെ നേരിട്ടു പരിചയമുണ്ടെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ഉത്തരം കിട്ടും )
1) ആണവക്കരാര്‍ കൊണ്ടു ഇന്ത്യയുടെ ഊര്‍ജ പ്രതിസന്ധിക്ക് ഒരളവുവരെയെങ്കിലും പരിഹാരം കാണുവാന്‍ സാധിക്കുമോ?
2) സാധിക്കുമെങ്കില്‍ എത്ര കാലം കൊണ്ടു അത് നടപ്പില്‍ വരും. അതിന് വരുന്ന വ്യയം എത്ര. അത് നമ്മുടെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുമോ?"
3) ഇനി അത് സാധിക്കിലെങ്കില്‍ ഊര്‍ജത്തിനു മറ്റു മാര്‍ഗങ്ങള്‍ എന്തെല്ലാം?
4) ആണവ കരാറില്‍ ഒപ്പിടുമ്പോള്‍ ഇന്ത്യക്ക് ലഭിക്കും എന്ന് പറയപ്പെടുന്നു റിയാക്ടറുകള്‍ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണെന്ന് ഉപയോഗിക്കുന്നത് ഒരു ആരോപണം ഉണ്ട്. അത് ശരിയോ തെറ്റോ?
5) ആണവക്കരാര്‍ കൊണ്ടു മാത്രം കുറഞ്ഞ പക്ഷം ഊര്‍ജത്തിന്റെ ലഭ്യതയിലെങ്കിലും ഇന്ത്യക്ക് ചൈനയുടെ ഒപ്പമെത്തുവാന്‍ സാധിക്കുമോ?
ഖേദകരം എന്ന് പറയട്ടേ സാമാന്യ ബുദ്ധിയുള്ള, വാര്‍ത്തകള്‍ വല്ലപ്പോഴും കാണുന്ന ഒരു മനുഷ്യന് തോന്നാവുന്ന ഈ ചോദ്യങ്ങള്‍ ഇന്നോളം കരാറിനെ കുറിച്ചു നടന്ന ഒരു ചര്‍ച്ചയിലും, ലേഖനത്തിലും വ്യക്തതയോടെ ഉയര്‍ന്ന് വന്നിട്ടില്ല.
കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതു പോലെ ഇന്റര്‍നെറ്റില്‍ നിന്നും, റേയല്‍ട്ടിക്കു വേണ്ടി മാത്രം എഴുതപ്പെട്ട പുസ്തകങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ അതേപടി നിരത്തി ബുദ്ധി ജീവി കളിക്കുവാനുള്ള ശ്രമങ്ങളാകട്ടെ തകര്‍ക്കുന്നതുമുണ്ട്
മുന്‍ പോസ്റ്റുകളില്‍ പറഞ്ഞതുപോലെ ഇത്തരം ഒരു ബ്ലോഗിങ്ങിലേക്ക് ഞാന്‍ വലിച്ചിഴക്കപ്പെട്ടതാണ് ( ചുരുങ്ങിയ പക്ഷം ഞാനെങ്കിലും അങ്ങിനെ കരുതുന്നു) . ആണവ കരാറില്‍ എനിക്ക് ഒരു താത്പര്യവും ഇല്ലാ . കാരണം ഒരു തരത്തിലും അതിന്റെ ഗതി വിഗതികളെ എനിക്ക് തത്കാലം സ്വാധീനിക്കാന്‍ സാധിക്കില്ലാ എന്ന തിരിച്ചറിവ് തന്നെ. താത്പര്യം ഉണ്ടായിരുന്നെന്കില്‍ ഞാന്‍ എഴുതുമായിരുന്ന പോസ്റ്റില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കാണുമായിരുന്നു എന്ന് മാത്രം...
പക്ഷേ എനിക്ക് സ്വാധീനിക്കാന്‍ ( ചെറിയ തോതിലെങ്കിലും ) കഴിയുന്ന വിഷയങ്ങള്‍ ആവശ്യത്തിലധികം കേരളത്തില്‍ തന്നെയുണ്ട് . അവയില്‍ ഒന്നാണ് പോലീസിന്റെ പുതിയ ഹെല്‍മെറ്റ് വേട്ട . അതിലേക്കു ഞാന്‍ എന്ത് മലമറിച്ചു എന്നുള്ളത് അടുത്ത പോസ്റ്റില്‍...
( വല്ലപ്പോഴും മാത്രം ഈ ബ്ലോഗില്‍ എന്‍റെ വീര കൃത്യങ്ങളും ഉണ്ടാകും എന്ന മുന്നറിയിപ്പ് അടുത്ത പോസ്റ്റിനു മുന്നോടിയായി നല്കുന്നു ) .
അക്ഷരങ്ങള്‍ ഒരു സമൂഹത്തെ തന്നെ മാറ്റി മറിക്കും എന്നത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതല്‍ ജയപ്രകാശ് നാരായണന്‍ വരെ തെളിയിച്ചിട്ടുള്ളതാണ്. ലോകം കാണുന്ന നിങ്ങളുടെ കുറിപ്പുകള്‍ ഒരു മാറ്റത്തിന്റെ തുടക്കത്തിനായി എന്ന വണ്ണം എഴുതുക. മാറ്റം വരുമോ എന്ന സംശയം അരുത്. ഒറ്റയാനായി പോയേക്കാം നിങ്ങള്‍. കുരങ്ങന്മാര്‍ നിങ്ങളെ നോക്കി പല്ലിളിച്ച്ചു കാട്ടിയേക്കാം. ഒരു പക്ഷേ നിങ്ങളുടെ എഴുത്ത് ആരും വായിക്കാതെ പോയേക്കാം. അപ്പോഴും മനസാക്ഷിക്ക് ശരിയെന്നു തോന്നുന്നത് മാത്രം ചെയ്യുക. ചുറ്റും നടക്കുന്നതില്‍ നിങ്ങള്‍ക്ക് വേദന തോന്നുന്നുവെങ്കില്‍ സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍, നിങ്ങളെ സ്വയം അവന്റെ ഗണത്തില്‍പ്പെടുത്തി അതേപ്പറ്റി എഴുതുക . ഒന്നു മാത്രം നിത്യം ഓര്‍ക്കുക . അഗ്നിയെ ആദ്യമായി മെരുക്കുവാന്‍ പഠിച്ച മനുഷ്യനെയും സമൂഹം തള്ളി പറഞ്ഞിരുന്നു എന്ന് .
വീണ്ടും കാണാം ...
അര്‍ജ്ജുന്‍ കൃഷ്ണ

Tuesday, August 12, 2008
"ഇഞ്ചിയും കുരങ്ങന്മാരും ...പ്രതികരണങ്ങളിലൂടെ
കഴിഞ്ഞ പോസ്റ്റിനു വന്ന കമന്റ്റുകള്‍ക്കു മറുപടിയായിട്ടാണ് ഈ പോസ്റ്റ് . അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കു നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ ... അനില്‍ എന്ന സുഹൃത്തിന്റെ അഭിപ്രായമാണീ പോസ്റ്റിന്റെ പ്രധാന ഹേതു .അനിലിന്റെ വാദം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഒന്നൊഴികെ . പോസ്റ്റില്‍ ഞാന്‍ പ്രകടിപ്പിച്ചത് ആത്മരോഷമല്ല . അന്തമായ സാധ്യതകളുള്ള ഒരു മാധ്യമം എന്ന നിലയില്‍ വളരാവുന്ന ഒന്നാണ് മലയാളം ബ്ലോഗുകള്‍ ( ഗൂഗിളിന്റെ ഔധാര്യമാനെന്കിലും ) എന്നിരിക്കെ അതിനെ നിലവില്‍ പ്രചാരമുള്ള മാധ്യമങ്ങളുടെ നിരയിലേക്ക് തരം താഴ്ത്തുവാനുള്ള ബോധപൂര്‍വം എന്ന് എനിക്ക് തോന്നിയ ശ്രമങ്ങള്‍ കുറിച്ചിട്ടു എന്ന് മാത്രം. പിന്നെ മാറ്റങ്ങള്‍ ഒന്നും ഇതിലൂടെ വരില്ല എന്ന സത്യം മനസിലാക്കി കൊണ്ട് തന്നെ പറയട്ടെ ' ആയിരം കാതം ദൂരമുള്ള യാത്രയുടെ തുടക്കം ആദ്യത്തെ കാല്‍ വെയ്പ്പില്‍ നിന്നല്ലേ?' . ഞാന്‍ ഏതായാലും ആ യാത്ര തുടരുവാന്‍ തീരുമാനിച്ചു. ഒരു ഭയമേ ഉള്ളു . ഇടയില്‍ ഞാന്‍ തെറ്റെന്നു പറഞ്ഞ പാതകളിലേക്കു കാലുകള്‍ തിരിയുമോ എന്ന്. അങ്ങിനെ സംഭവിക്കുന്നുവെങ്കില്‍ താങ്കളെ പോലുള്ളവര്‍ അത് ചൂണ്ടി കാട്ടും എന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം
അര്‍ജ്ജുന്‍കൃഷ്ണ
കഴിഞ്ഞ പോസ്റ്റില്‍ വന്ന പേരറിയാത്ത വായനക്കാരന്റെ കമന്റ്റിനു മറുപടി :സംവാദത്തിലൂടെ ഒന്നിനും പരിഹാരം ഇന്ത്യ പോലൊരു രാജ്യത്ത് ഒരിക്കലും ഉരുത്തിരിയുകയില്ലാ എന്ന് വ്യക്തമായി അറിഞ്ഞു കൊണ്ടു തന്നെയാണനിയാ (കക്ഷി എന്നെ അണ്ണാ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്) ഈ ബ്ലോഗ് തുടങ്ങിയത്. പിന്നെ കലാവതിമാരെയും, ബംഗാളിലെ അരി പ്രശ്നവും അന്വേഷിക്കാന്‍ എനിക്ക് താത്പര്യമില്ല .അതുകൊണ്ടാണല്ലോ ഞാന്‍ ആ വിഷയങ്ങളെക്കുറിച്ച് പോസ്റ്റൊന്നും എഴുതാത്തത് . ഈ പ്രശ്നങ്ങളുടെ പേരില്‍ നടന്ന ചര്‍ച്ചകള്‍ വായിച്ചപ്പോള്‍ ചര്‍ച്ചയെക്കള്‍ നല്ലത് എന്ന് തോന്നിയ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത് . അര്രോടുന്‍ അങ്ങിനെ ചെയണം എന്നോ ചെയരുതെന്നോ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. എനിക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തന്നെയാണ് ചെയ്യുന്നത്. അത് കൊണ്ടു അങ്ങിനെ ഒരഭിപ്രായം പറയുവാന്‍ ഏറ്റവും യോഗ്യനും ഞാന്‍ തന്നെ .അതിനെക്കാളൊക്കെ പ്രാധാന്യവും , എന്റെ സ്വാധീന ശക്തിക്കുള്ളില്‍ വരുന്നതുമായ ഒരു നൂറു കാര്യങ്ങള്‍ എനിക്ക് ചുറ്റും നടക്കുമ്പോള്‍ ഞാനെതിനു കലാവതിയെയും ബംഗാളിനെയും അന്വേഷിച്ചു പോകണം?
പിന്നെ ബ്ലോഗുകള്‍ എല്ലാം നിറുത്തി എന്റെ അപ്രൂവല്‍ വാങ്ങുന്ന കാര്യം . അതിമോഹമാവില്ലേ അനിയാ ( എന്റെ അല്ല താങ്കളുടെ ) . കാരണം എന്റെ അപ്രൂവല്‍ വാങ്ങി മാത്രമെ മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളൂ എന്നൊരു നിയമം കഷ്ടകാലത്തിന് വന്നാല്‍ ഇന്നീ ഗൌരവതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയുന്നു എന്ന പ്രഹസനം നടത്തുന്ന ( നൂറില്‍ തൊണൂറും) ബ്ലോഗുകള്‍ എല്ലാം പൂട്ടി പോകും. പിന്നെ അനിയനെ പോലെ വിക്കുള്ളവര്‍ സംസാരിക്കുന്നത് പോലെ ഭാഷ എഴുതുന്ന പേരറിയാത്ത വായനക്കാര്‍ക്ക് ബുദ്ധിമുട്ടാവില്ലേ അത്?

Saturday, August 9, 2008
"ഇഞ്ചിയും കുരങ്ങന്മാരും"
ഈ ബ്ലോഗ് തുടങ്ങണം എന്ന് വിചാരിച്ചിരുന്നതല്ല . ഗൌരവതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും , ചില പരിഹാരങ്ങള്‍ കണ്ടെത്തുവാനുംമായി ഒരു ബ്ലോഗ് റെജിസ്റ്റര്‍ ചെയ്തതുമാണ്. ബ്ലോഗുകളിലൂടെ സഞ്ചാരം തുടങ്ങിയിട്ട് ഇപ്പോള്‍ നാല് മാസങ്ങള്‍ മാത്രമെ ആകുന്നുള്ളൂ. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങള്‍ക്ക് , അച്ചടി, ദ്രശ്യ മാദ്ധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനമാണ് ബ്ലോഗുകളില്‍ നിന്നും പ്രതീക്ഷിച്ചത്. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നു വ്യക്തമായി. നൂറില്‍ തൊണ്ണൂറു മലയാളികള്‍ക്കും എവിടുന്നെങ്കിലും കിട്ടുന്ന സ്തിഥി വിവരകണക്കുകള്‍ ലഭ്യമായ ഏത് സദസ്സിലും വിളിച്ചു പറഞ്ഞു ബുദ്ധി ജീവി കളിക്കുന്നതിലാണ് താത്പര്യം എന്ന്. തങ്ങള്‍ക്ക് യാതൊരു തരത്തിലും സ്വാധീനിക്കുവാന്‍ കഴിയാത്ത പ്രശങ്ങള്‍ ചര്‍ച്ച ചെയുക. ഗൂഗിളിന്റെ സഹായത്താല്‍ ലഭിക്കുന്‍ കണക്കുകളും വിവരങ്ങളും നിരത്തി സ്വയം ആനന്ദിക്കുക ഇതാണ് പൊതുവെ ഗൌരവതരം എന്ന് ലേബലില്‍ മിക്ക ബ്ലോഗുകളുടെയും നില. ചുരുങ്ങിയ പക്ഷം ഒരു പത്ര പ്രവര്‍ത്തകന്റെ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു കണ്ടത് കിരണ്‍ തോമസ് തോമ്പില്‍ എന്ന ബ്ലോഗറുടെ എഴുത്തുകളിലാണ്. ( മറ്റുള്ളവ ഞാന്‍ കാണാത്തതാവാം. അങ്ങിനെയെങ്കില്‍ അവ ചൂണ്ടി കാണിച്ചാല്‍ ഉപകാരം ) അത് കൊണ്ട് പ്രഹസനം എന്ന് തോന്നുന്നവയെ പ്രഹസനം എന്ന് വിളിക്കുവാന്‍ വേണ്ടി മാത്രമാണ് ഇതിന് ഞാന്‍ മുതിരുന്നത്. എന്ത് കൊണ്ടവ പ്രഹസനമാണെന്ന് സ്ഥിതി വിവര കണക്കുകള്‍ എനിക്ക് നിരത്തേണ്ടി വരൂ. കാരണങ്ങള്‍ പറയുമെങ്കിലും ഇവിടെ നിന്നും വായനക്കാര്‍ ലിന്കുകളും മറ്റും പ്രതീക്ഷിക്കരുത്.
ഇനി വിഷയത്തിലേക്ക്...
ഈ ബ്ലോഗു തുടങ്ങുവാനുള്ള കാരണം കുറച്ചു കൂടി കൃത്ത്യമായി പറഞ്ഞാല്‍ ഇഞ്ചി പെണ്ണ് എന്ന ബ്ലോഗറുടെ 'ബംഗാളിലെ കലാവതിമാര്‍' എന്ന പോസ്റ്റാണ്. വിഷയം ഇന്ത്യ കണ്ട ഏറ്റവും വലിയ കുതിര കച്ച്ചവടങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി സഹതാപിച്ച്ച കലവതിയെക്കുറിച്ചും, ബംഗാളിലെ പൊതു വിതരണ സംവിധാനത്തിലെ അഴിമതികള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭണങ്ങളെക്കുറിച്ചും. വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് ഇന്ത്യയെ മധ്യവര്‍ത്തി സമൂഹത്തിന്റെ സ്കൂള്‍, കോളജ് ജീവിതങ്ങളിലൂടെ മാത്രം കണ്ട്, ദിനപത്രങ്ങള്‍ വായിച്ചുള്ള അറിവ് മാത്രം മുതല്‍ക്കൂട്ടാക്കിയ ഒരു മലയാളി, എങ്ങിനയോ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ വിദേശ രാജ്യത്തെതിയത്തിനു ശേഷം ഇന്ത്യക്കാരെ നോക്കി "പുവര്‍ ഇന്ത്യന്‍സ് . ഇത്ര ദാരിദ്രവാസികളായി പോയല്ലോ" എന്ന ആത്മഗതമാണ് അത് എന്നാണ്.
ആ പോസ്റ്റിനു വന്ന കമന്റുകള്‍ അതിലും വിശേഷം . കുറെ ഇടതുപക്ഷ മന്ദബുദ്ധികള്‍ ഗൂഗിള്‍ വിവരങ്ങളുമായി ബംഗാളിനെ അനുകൂലിച്ചു മുദ്രാവാക്ക്യം വിളി തുടങ്ങി. മറുപടിയായി എഴുത്തുകാരന്‍/രി ആശ്രയിച്ചത് ഗൂഗിള്‍ വിവരങ്ങളെ തന്നെ. കുറച്ചു വായിച്ചു കഴിഞ്ഞപ്പോള്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പൊതുവിതരണ സംവിധാനത്തിലെ അഴിമതികളും, കലാവതിയും എല്ലാം പിന്നപുറത്തേക്ക് നീങ്ങി ഇടതു വലത് വടംവലിയായി പോസ്റ്റ് മാറുന്ന കാഴ്ച്ച കണ്ടപ്പോള്‍ വാഗ്വാദം നടത്തുന്നവരോട് ഞാന്‍ കമന്റിലൂടെ ഒരു ചോദ്യം ചോദിച്ചു ...
"പ്രശ്നം ഇടതോ വലതോ എന്നുള്ളതല്ല. ആരെയും ബുദ്ധിമുട്ടിക്കാതെ കൃഷി ജീവിതമാര്‍ഗ്ഗമാക്കി ആത്മാഭിമാനത്തോടെ സ്വന്തം കുടുംബം പുലര്‍ത്തിയിരുന്ന കലാവതി അതിവര്‍ഷത്താല്‍ കൃഷി നശിച്ചത് കാരണം ഇന്നു പട്ടിണിയിലാണ്. പ്രകാശ് കാരാട്ടോ, രാഹുല്‍ ഗാന്ധിയോ ആരായാലും അവരെ സഹായിക്കുമെങ്കില്‍ അത് നന്മ. അല്ലാതെ പാര്‍ലമെന്റിലേക്കു ഒരു പ്രഹസനം എന്ന നിലയിലാണ് അവരെ വലിച്ചിഴച്ഛതെങ്കില്‍ അത് നികൃഷ്ടം . ബംഗാളിലും ഉരുക്ക് തിരശീല മാത്രക കൊണ്ടു വരാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു വിപ്ലവകാരികള്‍ . വിശക്കുന്നവനു വെടിയുണ്ടാ ഭക്ഷണം ...അതിലേക്കു തന്നെ വളരണം ഇന്ത്യ. എഴുത്തുകാരിയോടു ഒരു ചോദ്യം . ആത്മരോഷം നല്ലത് തന്നെ. പക്ഷേ പ്രകടിപ്പിക്കുമ്പോള്‍ അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ആര്ക്കെങ്കിലും വേണ്ടേ? വേണം എന്നാണ് എന്റെ പക്ഷം. ഭവതി ഇന്ത്യയിലല്ല സ്ഥിര താമസം എന്ന് എഴുത്തിന്റെ രീതിയില്‍ നിന്നും ( ഇതും , മുന്‍പേയുള്ള പോസ്റ്റുകളും വായിച്ച ശേഷമാണി കമന്റ്റ് ) ഊഹിച്ചു കൊണ്ടു ചോദിക്കട്ടെ ...നിങ്ങള്‍ക്ക് ഒരു തരത്തിലും സ്വാധീനം ചെലുത്തുവാന്‍ സാധിക്കാത്ത ഇത്തരം പ്രശ്നങ്ങളില്‍ ധാര്‍മിക രോഷം പ്രകടിപ്പിച്ചത് കൊണ്ടു എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ? ചുരുങ്ങിയ പക്ഷം ആത്മസംതൃപ്തിയെങ്കിലും ? തിരിച്ചടിക്കാന്‍ പറ്റാത്തവനോടുള്ള രോഷം തെങ്ങില്‍ ചവുട്ടി തീര്‍ക്കുന്നത് പോലെയല്ലേ ഉള്ളിത്. അല്ല അണ്ണാര്‍ക്കണ്ണനും തന്നാലായത് എന്നാണ് ഉത്തരമെങ്കില്‍ പേരും മേല്‍വിലാസവും വെച്ചു ഈ പറഞ്ഞ സംഭവങ്ങള്‍ ( കലാവതിയും , ബംഗാളും ) നടന്ന സ്ഥലങ്ങളില്‍ അധികാരമുള്ള കോടതികളിലേക്ക് ഒരു പൊതു താത്പര്യ ഹര്‍ജി ( കോടതിയില്‍ നേരിട്ടു ഹാജരാകുവാനുള്ള വിമുഖതയോ, അസൌകര്യമോ വ്യക്തമാക്കാന്‍ മറക്കരുത് ) ഒരു പോസ്റ്റ് കാര്‍ഡില്‍ എഴുതി രജിസ്റ്റേര്‍ഡായി അയച്ചാല്‍ ഇതില്‍ കൂടുതല്‍ ആത്മ സംതൃപ്തി കിട്ടില്ലേ ? അതിന് താത്പര്യം ഉണ്ടെങ്കില്‍ ഒട്ടും ബുദ്ധിമുട്ടേണ്ടാ ...കമന്റ്റായി താത്പര്യം ഉണ്ട് എന്ന് എഴുതിയിട്ടാല്‍ മേല്പ്പറഞ്ഞ കോടതികളുടെ മേല്‍വിലാസം ഞാന്‍ തന്നെ അന്വേഷിച്ചു കണ്ടെത്തി കമന്റ്റായി ഇടാം . ഒപ്പം ഒരു പൊതു താത്പര്യ ഹര്‍ജ്ജി ഞാനും അയക്കാം ...ഹര്ര്‍ജി പരിഗണിക്കുകയോ , തള്ളുകയോ ചെയ്യട്ടേ ...പക്ഷേ ആ ഹര്‍ജ്ജിയിലെ എഴുത്തല്ലേ ഈ പോസ്റ്റിലധികം ആത്മസംതൃപ്തി തരുക? അതിന് ശേഷം ആ ഹര്ജ്ജിയുടെ ഒരു പകര്‍പ്പ് കാണിച്ചുകൊണ്ടുള്ള "കണ്ടോടാ എവിടെയായാലും ഇന്ത്യക്കായി എനിക്ക് കഴിയുന്നത് ഞാന്‍ ചെയ്യുന്നുണ്ട് . നീയൊക്കെ ഇങ്ങനെ നടന്നോ ' എന്ന മട്ടിലുള്ള ഒരു പോസ്റ്റായിരുന്നു ഇതെങ്കില്‍ എന്നാശിച്ചു പോയി. അത്യാഗ്രഹമെങ്കില്‍ വിട്ടേക്കുക അല്ലാ എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്ക് ഇഷ്ടമുള്ളതെഴുതും താനാരാ ചോദിയ്ക്കാന്‍ എന്നാണുത്തരം എങ്കില്‍ ...ഞാന്‍ ഇന്ത്യയില്‍ ഒരു സാധാരണ പൌരനായി ജീവിക്കുവാന്‍ ഒരുപാടാഗ്രഹമുള്ള ഒരാള്‍ ...അത്ര മാത്രം. എന്റെ അഭിപ്രായം മാത്രമാണിത്. താങ്കള്‍ എന്ത് ചെയ്യണം ചെയ്യണ്ട എന്നതിനുള്ള മാര്‍ഗ്ഗരേഖയായി ഇതിനെ കാണരുത് എന്നപേക്ഷ .കമന്റിന്റെ ദൈര്‍ഘൃം സദയം ക്ഷമിക്കുക
അര്‍ജ്ജുന്‍"
ഇതിന് മറുപടിയൊന്നും കാണാത്തപ്പോള്‍ ഏകദേശം ഞാന്‍ ആദ്യം പറഞ്ഞതു തന്നെയാണ് ( ബുദ്ധിജീവി കളി ) പ്രശനം എന്ന് മനസിലാക്കിയ ഞാന്‍
"അച്ചടി ദൃശ്യ ശ്രവണ മാധ്യമങ്ങളില്‍ സാംസ്കാരിക നായകന്മാര്‍ നടത്തുന്ന 'ക്രിയാത്മകമായ ആശയ സംവാദം' എന്ന അനന്തമായ അന്യന്‍റെ വിഴുപ്പലക്കുകളില്‍ നിന്നും വ്യത്യസ്തമായി ക്രിയ്ത്ത്മാകമായ പ്രശ്ന പരിഹാരങ്ങള്‍ ഉരുത്തിരിയുവാന്‍ സാധ്യതയുള്ള ഒരു മാധ്യമം എന്ന നിലയിലാണ് മലയാളം ബ്ലോഗുകളെ ഞാന്‍ സമീപിച്ചത് ( മലയാളം ബ്ലോഗുകളിലൂടെ സഞ്ചാരം തുടങ്ങിയിട്ടധിക കാലം ആയിട്ടില്ലാ) . പക്ഷേ ഈ പോസ്റ്റും അതിനനുബന്ധമായ് വന്ന കമന്റുകളും വായിച്ചപ്പോള്‍ ഒന്നു വ്യക്തമായി. പ്രശ്ന പരിഹാരത്തിന് ആര്‍ക്കും താത്പര്യമില്ല . (പോസ്റ്റ് കലാവതിയെക്കുറിച്ച്ചും , ബംഗാളിലെ ഭക്ഷണ ക്ഷാമാത്തിനെതിരെയുള്ള സമരം അടിച്ചമര്‍ത്തപ്പെട്ടതിനെയും കുറിച്ച് ...സംവാദങ്ങള്‍ ഇപ്പോള്‍ എത്തി നില്ക്കുന്നത് കമ്മ്യുണിസ്റ്റ് - കോണ്ഗ്രസ്സ് ആശയ സംഘട്ടനത്തില്‍) . ഒരു വിഭാഗത്തിനു ബുദ്ധി ജീവികള്‍ എന്ന് തെളിയിക്കുവാനുള്ള വെമ്പല്‍. എതിര്‍ ചേരിക്ക് ബുദ്ധി ജീവികല്ല സാധാരണ ഭാരതീയ പൌരനോ / പൌരയോ ആണെന്ന മട്ടില്‍ പരിഹാസങ്ങള്‍ തൊടുക്കുവാനും എഴുത്തുകാരിയോടു: 'ചിഹ്നഭിന്നമായി കിടക്കുന്ന ഒരു രാജ്യം'...അമേരിക്കന്‍ ഐക്യ നാടുകളില്‍ നിന്നു തന്നെ വരണം ഒരു ഇന്ത്യക്കാരിയുടെ ഈ പ്രതികരണം ...ഉദ്ദേശം 'യുണിററി ഇന്‍ ഡിവേര്‍സിറ്റി' എന്ന തത്വമാണ് എന്ന് മനസിലാക്കി കൊണ്ടു തന്നെയുള്ള അഭിപ്രായമാണ്. പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയും (മറു പ്രതികരണങ്ങള്‍ ഉത്പ്പടെ വായിച്ച ശേഷം) ഇന്ത്യയുടെ ഭാവിയില്‍ ( വെകേഷന്‍ ചിലവഴിക്കുവാന്‍ അമേരിക്കാര്‍ക്കിടക്കിടെ വരണമല്ലോ ) താങ്കള്‍ക്കുള്ള ഉത്കണ്ടയും കണ്ടപ്പോള്‍ തോന്നി കൊള്ളാം 'പ്രിയപ്പെട്ടവരേ ഇതാണ് അമേരിക്കന്‍ ഇന്ത്യക്കാരുടെ ഇന്ത്യ' എന്നൊരു വിവക്ഷ . ഇനി ഇന്ത്യ 'ചിഹ്നഭിന്നമായി കിടക്കുന്ന ഒരു രാജ്യം' എന്ന് ആക്ഷേപിച്ചു എന്നൊരു കൂട്ടരും 'പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ഥം ഇന്നതാണെന്നു' വിശദീകരിച്ച് മറു പക്ഷവും വീണ്ടും സംവാദത്തെ വഴിതിരിച്ചു വിടരുത് എന്നോരപേക്ഷയുണ്ട് അപ്പോള്‍ നടക്കട്ടെ സംവാദം ...ഇതിനിടയില്‍ എപ്പോഴെങ്കിലും ഈ സംവാദം വായിച്ച് ഇന്ത്യയില്‍ 'ഗരീബി' ആത്മാഹൂതി ചെയ്ത് ഇന്ത്യ രക്ഷപെട്ടാല്‍ ആ വിവരം ഒന്നറിയിക്കുവാന്‍ ദയവുണ്ടാകണം. ഗ്രാമങ്ങളിലെ പട്ടിണിയും, പട്ടണങ്ങളിലെ ജീവിത പ്രഹസനങ്ങള്‍ക്കും ഇടയില്‍ ജീവിക്കുന്ന ഭാരതീയനത് അറിയണമെന്നില്ല. അമേരിക്കയില്‍ ജീവിക്കുന്നവര്‍ക്കത് എളുപ്പം അറിയുവാന്‍ സാധിക്കും. ചെസ്സ് കളി പുറമെ നിന്നു കാണുന്നവന് കളിക്കാരേക്കാള്‍ കൂടുതല്‍ നീക്കങ്ങള്‍ അറിയുവാന്‍ സാധിക്കുന്നത് പോലെ ..."എന്നൊരു കമന്റ് ഇട്ടു.
അതിന് മറുപടി ഉടനെ കിട്ടി .
"അര്‍ജുന്‍ കൃഷ്ണാഞാന്‍ അമേരിക്കയിലാണെന്ന് പ്രൊഫൈലില്‍ ചുമ്മാതാ. ഇന്ത്യയിലാ. സമാധാനായോ? "
'കഷ്ടം' എന്നലാതെ എന്ത് പറയാന്‍. പക്ഷേ ഇങ്ങോട്ട് വരുന്ന കൊട്ട് തടുത്ത് തിരിച്ചു കൊടുത്ത് മാത്രം ശീലിച്ചതിന്റെ കുഴപ്പം കൊണ്ടാകാം, ഒരവസാന കമന്റ് കൂടിയിടുവാന്‍ ഞാന്‍ തീരുമാനിച്ചു.
"താങ്കളുടെ പ്രൊഫൈല്‍ ഞാന്‍ നോക്കിയിട്ടില്ല. സൂരജ് എന്ന വ്യക്തിക്ക് താങ്കള്‍ നല്കിയ "നാട്ടിലെപ്പോലെയല്ല, ഫെമിനിസ്റ്റോളേ അതും അമേരിക്കയിലിരിക്കുന്നോരെ സൈറ്റ് അടിച്ച് കാണിച്ചാല്‍ അവര്‍ അടിച്ച് കരണം പുകയ്ക്കുംട്ടാ. ഞാനല്ല, ഞാനിങ്ങനെ പൊതുവേ ഒരു വാര്‍ണിങ്ങ് തന്നതാ, ഇങ്ങോട്ട് വരാന്‍ വിസ പതിച്ചിരിക്കല്ലേ, അപ്പൊ ഒരു സഹ ബ്ലോഗര്‍ എന്ന നിലയില്‍.... :) :)" എന്ന കമന്റില്‍ നിന്നുമാണ് അമേരിക്കയിലാണ് എന്ന ഊഹം വന്നത്.ഇന്ത്യയില്‍ ആണ് താമസമെങ്കില്‍ വളരെ നല്ലത് . എന്റെ ആദ്യത്തെ കമന്റില്‍ പറഞ്ഞ പൊതു താത്പര്യ ഹര്‍ജിയുടെ കാര്യം ഒന്നു കൂടി എളുപ്പമാകും. ഒന്നു പരീക്ഷിക്കാവുന്നതാണ് . (എന്റെ അഭിപ്രായം മാത്രം. നിങ്ങള്‍ എന്ത് ചെയണം എന്നതിന്റെ രൂപരേഖയല്ല ). അല്ലാതെ നാട്ടില്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സുന്ദരികള്‍ ഉള്ളപ്പോള്‍ 'ഇഞ്ചി പെണ്ണ് ' അമേരിക്കയിലായാലും ഇന്ത്യയിലായാലും എനിക്ക് സമാധാനക്കേടും, സമാധാനവും ഒന്നും ഉണ്ടാവില്ല ആദ്യമേ ഞാന്‍ പറഞ്ഞല്ലോ...താങ്കളുടെ ഒരു പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ അഭിപ്രായങ്ങളാണ് ഞാന്‍ പറഞ്ഞതു. അതിന് താങ്കള്‍ നല്കിയ മറുപടി മുകളിലെ കമന്റുകള്‍ ഞാന്‍ സംശയമായി പറഞ്ഞ എന്റെ തോന്നലുകള്‍ ( പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ പറ്റി ) ശക്തമാക്കുകയാണ് ചെയുന്നത്. വീണ്ടും ഞാന്‍ പറയുന്നു...താങ്കള്‍ പോസ്ടിട്ട വിഷയത്തിന് പരിഹാരം നാം തമിലുള്ള അനന്തമായ വാഗ്വാധമല്ല. പിന്നെ എനിക്കൊരുപാട് സമയം വെറുതെ കളയുവാനുള്ളതിനാല്‍ മറുപടി തന്നു എന്ന് മാത്രം. സമയം ഇല്ലാത്തവര്‍ പോലും സംവാദം വഴിമാറ്റി വിവാദമാക്കി ബ്ലോഗില്‍ ഹിറ്റും കമന്റും കൂടുന്നുന്ടെല്ലോ. അതായിരുന്നു ഉദേശമെങ്കില്‍ ....നടക്കട്ടെ . (ഉദേശം എന്നോട് വിശദീകരിക്കുകയും വേണ്ട കേട്ടോ . താങ്കളുടെ ബ്ലോഗ്, താങ്കളുടെ സമയം. ഞാന്‍ യാത്രക്കിടയില്‍ വന്നു കയറിയ ഒരു വഴിപോക്കന്‍ . )"
അന്ന് തോന്നിയതാണ്...എന്റെ അഭിപ്രായങ്ങള്‍ അവിടെ ചെന്നു വിളിച്ച് പറയാന്‍ എനിക്കെന്തു കാര്യം? അവരുടെ ബ്ലോഗില്‍ ഹിറ്റും, കമന്റുകളും കൂട്ടുവാന്‍ എനിക്ക് കരാറൊന്നും ഇല്ലല്ലോ. അതുകൊണ്ട് സ്വന്തമായി കുറച്ചു സ്ഥലം വാങ്ങി അവിടെ നിന്നാകാം അഭിപ്രായങ്ങള്‍ എന്ന് കരുതിയാണ് ഞാന്‍ സവ്യസാചിയായത്.ഇഞ്ചി പെണ്ണിന്റെ ബംഗാളിലെ കലാവതിമാര്‍ എന്ന പോസ്റ്റിലെ അവസാന കമന്റിട്ടു കഴിഞ്ഞപ്പോള്‍ തോന്നിയ വാചകമാണ് ഈ പോസ്റ്റിന്റെ തലക്കെട്ട് "ഇഞ്ചിയും അത് തിന്ന കുരങ്ങന്മാരും" .മൂന്ന് കമന്റുകള്‍ അവിടെയിട്ടത്തിന്റെ പ്രസക്തി വ്യക്തമായി ബോധ്യമുള്ളതിനാല്‍ ഞാന്‍ കുരങ്ങന്മാരുടെ കൂട്ടത്തില്‍ പെടില്ലാ. ഒപ്പം ആദിത്യന്‍ (അതാണെന്ന് തോന്നുന്നു ഐ ഡി ...ഓര്‍മ്മയില്ലാ. ) എന്ന ബ്ലോഗറും . ഇതു അദ്ദേഹം എന്നെ അനുകൂലിച്ചത് കൊണ്ട് തന്നെ പറയുന്നതാണ്...
അപ്പോള്‍ വീണ്ടും കാണാം.

Subscribe to:
Posts (Atom)