Showing posts with label എ കെ47. Show all posts
Showing posts with label എ കെ47. Show all posts

Saturday, August 15, 2015

സെക്കുലര്‍ കാക്കാലന്‍

പച്ചകളുടെ അല്ലെങ്കില്‍  മലപ്പുറം  കാക്കമാരുടെ  കാലു കഴുകി  വെള്ളം കുടിക്കുന്ന  ചില  സ്യൂഡോ സെക്കുലര്‍  ഓണ്‍ലൈന്‍  പന്നികള്‍  ഉണ്ട് . മുഖലക്ഷണം ഏതാണ്ട് ചില  കടും  വെട്ട് കാക്കാമാരെ കൂട്ട് വൃത്തികെട്ട  താടിയും , ഒരു  ഇളിഞ്ഞ ആഭാസ  ചിരിയുമായിരിക്കും .പേര് കൊണ്ട് ഹിന്ദുവെന്ന് തോന്നുമെങ്കിലും പൈതൃകത്തില്‍  ജാര സംസര്‍ഗ്ഗം സംശയിക്കാം .കാരണം  സ്വന്തം  പൈതൃകത്തിലെ സംശയം ഇവരില്‍  വല്ലാത്ത അപകര്‍ഷതാ ബോധം മുളപ്പിക്കും .അത് പുറത്തു വരുന്നത് സ്വന്തം മതത്തെ /ആചാരങ്ങളെ  അവഹേളിച്ചു കൊണ്ടും .
ഇന്നലെയും  ഇന്നുമായി കാണുവാനിടയായ ഒരുത്തന്റെ ഫേസ് ബുക്ക്‌ പോസ്റ്റ് കൊടുക്കുന്നു. നേരത്തെ ഞാന്‍ പറഞ്ഞ പന്നികളുടെ  കൂട്ടത്തില്‍ ഈ സന്തതിയെ കൂട്ടാം  എന്നാണ്  എന്‍റെ അഭിപ്രായം .ബാക്കി നിങ്ങള്‍ തീരുമാനിക്കുക.







വീണ്ടും , സ്നേഹപൂര്‍വ്വം (മേല്‍പ്പറഞ്ഞ ഇജ്ജാതി കുരിപ്പുകള്‍ക്ക് സ്നേഹമല്ല , കു...കു... അല്ലെങ്കില്‍ വേണ്ട കുശ്മാണ്ടം മാത്രം ) എ കെ 

Sunday, August 19, 2012

ഒരു വാപ്പിച്ചി മകനയച്ച ഇമെയില്‍

എത്രയും പ്രിയപ്പെട്ട സാല്‍ മോന് ,
ഇന്നലെ വാപ്പിച്ചി പെരിങ്ങമലയില്‍ എത്തി. യൂണിറ്റ് നേരത്തെ തന്നെ എത്തിയിരുന്നു . ഇന്നലെ തന്നെ വിവരത്തിന് ഇമെയില്‍ അയക്കാം എന്ന് കരുതി ഡാറ്റാ കാര്‍ഡ് കുത്തിയപ്പോ സിഗ്നല്‍ വീക്ക്‌ .പിന്നെ ഇന്ന് രാവിലെ റിസര്‍വോയറിന്റെ മേലെ കേറിയിരുന്നാണ് അത് ഒന്ന് സ്ട്രോങ്ങ്‌ ആക്കിയത് .അപ്പൊ ദാ ബ്രൌസറിന് ഏതാണ്ട് പ്രശ്നം. ഒരു ടെക്ക്‌നീഷ്യനെ ഈ പട്ടിക്കാട്ടില്‍ എവിടെ കിട്ടാനാ ? പിന്നെ ഫാന്‍സ്‌ പിള്ളാര്‍ ഒരുത്തനെ എവിടുന്നോ പൊക്കിക്കൊണ്ട് വന്നു. ഏതാണ്ട് വൈറസ്‌ ആയിരുന്നു. സംഗതി നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ആ ടെക്നീഷ്യന്‍ കോപ്പന്‍ കണ്ണീചോരയില്ലാതെ ഒരു കമന്റ്. ഈ വൈറസ്‌ കയറിയാല്‍ പിന്നെ സിസ്സ്റ്റം സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കുന്ന ഇക്കയെ പോലെ ആയിരിക്കും എന്ന് .അനങ്ങാന്‍ വയ്യാത്ത പരുവത്തില്‍ ഗോഷ്ടികള്‍ കാണിച്ചോണ്ട് നിന്ന് കളയും എന്ന് . യൂനിറ്റ് മുഴുവന്‍ കൂട്ട ചിരി .പട്ടിക്കാട്ടില്‍ വേറെ ടെക്നീഷ്യനെ കിട്ടാത്തത് കൊണ്ട് ഞാനും ചിരിച്ചു കാണിച്ചു . സംഗതി ശരിയാക്കിയിട്ട് കാശ് വാങ്ങി പോയ അവനെ ഒന്ന് കൈകാര്യം ചെയ്യാന്‍ നമ്മുടെ പെരിങ്ങമല എ കെ ഫാന്‍സ്‌ അസോസിയേഷന്‍ സെക്രട്ടറി മരപ്പട്ടി മമ്മതിനോട് പറഞ്ഞു. പിള്ളര്‍ ചെക്കന്റെ രണ്ടു കാലും തല്ലിയൊടിച്ചു എന്നാണ് കേട്ടത്. അല്ല പിന്നെ ,മരിപ്പിന് ഞാന്‍ ലേറ്റായി ചെന്നത് ചോദ്യം ചെയ്തവനെ നമ്മള്‍ വിട്ടിട്ടില്ല .പിന്നെയാണ് ഇവന്‍ .

അതൊക്കെ പോട്ടേ ...നിന്റെ പുതിയ പടം 'ഭീകരം' ഭീകരമായി തന്നെ പുരോഗമിക്കുന്നു എന്ന് ഇപ്പൊ ഓണ്‍ലൈനില്‍ വായിച്ചു.നല്ല കാര്യം .നടക്കട്ടെ.പക്ഷെ ഇന്നത്തെക്കാലത്ത് ഈ ഫീല്‍ഡില്‍ സ്റ്റാര്‍ ആയിട്ട് പിടിച്ച് നില്‍ക്കാന്‍ അഭിനയം അല്ല വേണ്ടത് എന്ന കാര്യം മാത്രം എന്റെ പൊന്ന് മോന്‍ മറന്ന് പോകരുത് . അഭിനയത്തിന്റെ കാര്യത്തില്‍ നീ ന്യൂയോര്‍ക്കിലോ , ചൊവ്വായിലോ പോയി സ്പെഷ്യല്‍ ട്രെയിനിംഗ് എടുത്തതാണ് എന്ന് നിന്റെ ഫേസ് ബുക്ക് ഫ്രണ്ട്സിനെക്കൊണ്ട് പറയിച്ചാല്‍ മതി (പത്രം , വാരിക ഇതൊക്കെ നമ്മുടെ ഡ്രൈവര്‍ ബെന്നി നോക്കിക്കൊള്ളും , മിടുക്കനാ ). പിന്നെ നീ സിനിമയില്‍ നിന്റെ അപ്പന്‍ മരിച്ചു കിടക്കുന്ന സീനില്‍ ചിരിച്ചു കാണിച്ചാലും ഉദാത്തമായ ദുഖത്തിന്റെ പ്രകടനം എന്ന് മക്കുണ്ണികള്‍ വാഴ്ത്തിക്കൊള്ളും.സായിപ്പിന്റെ ഡിഗ്രീ , സായിപ്പു വാഴ്ത്തി എന്ന് പറയുന്ന ഒരുത്തന്റെ കഴിവുകള്‍ ,ഇതിനെയൊന്നും ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസമോ നട്ടെല്ലോ നമ്മുടെ നാട്ടില്‍ അധികം തെണ്ടികള്‍ക്കും ഇല്ല. നമ്മുടെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍

പിന്നെ ഇന്നലെ ഞാന്‍ പെരിങ്ങമലയിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മുഴുവന്‍ ചിന്തയും നിന്റെ കരിയറിനെക്കുറിച്ച് ആയിരുന്നു.കാര്യം നിന്റെ 'ഒടുക്കത്തെ ഷോയും' ,അലുകുലുത്ത് റസ്റ്ററന്റും ആള്‍ക്കാരെ മണ്ടന്മാരാക്കി നമ്മള്‍ ഒരുവിധം തടിയൂരിയെടുത്തു. പക്ഷേ വളരെ ചെറിയ രീതിയില്‍ ഉള്ള പടം , മലപ്പുറം കത്തിയുടെ അതെ രുചി , ഭയങ്കര പുതുമ എന്നൊക്കെ പരസ്യം ചെയ്ത് എപ്പോഴും ആളുകളെ ഉദാത്തര്‍ ആക്കുന്ന പരിപാടി നടന്നെന്ന് വരില്ല.ചെറിയ പടം , ഭയങ്കര പുതുമ ,നാല് പാട് നിന്നും മുടിഞ്ഞ പ്രശംസകള്‍ എന്നൊക്കെ നോട്ടീസ് അടിച്ച് ഒടുക്കത്തെ ഷോയുടെ നിര്‍മ്മാതാവിന്റെ കളസം കീറാതെ നോക്കാന്‍ നമ്മള്‍ പെട്ട പാട് ഓര്‍മ്മയുണ്ടല്ലോ ?

ഒടുക്കത്തെ ഷോയില്‍ നിന്നും പഠിച്ച പാഠങ്ങളാണ് അലുക്കുലുത്ത് റസ്റ്ററന്റ് റിലീസ് ആകുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈനിലെ സകല തെണ്ടികളെയും വേണ്ട പോലെ കണ്ടു ഇറങ്ങുന്ന ദിവസം തന്നെ എന്തര് പടം , മലബാര്‍ ബിരിയാണിയുടെ അതെ രുചിയും മണവും എന്നൊക്കെ എഴുതിക്കാന്‍ പറ്റിയത്. പടം ഇറങ്ങുന്നതിന് മുന്‍പേ സകല പാചക മാസികയുടെയും കവര്‍ പേജില്‍ നീ വറുത്ത കോഴിക്കാലും പിടിച്ചു നില്‍ക്കുന്ന പടം വരാനും എത്ര കാശും കള്ളും ചിലവായി. അതൊന്നും ഇല്ലായിരുന്നെങ്കില്‍ ആ പടത്തിന്റെ നിലവാരം വെച്ച് അതിന്റെ ഗതി എന്താകുമായിരുന്നു എന്ന് മോന്‍ ഒന്ന് ആലോചിച്ചു നോക്കിക്കേ ? ഞാനും നീയും പോലും ടിക്കറ്റ് വാങ്ങി കയറുമായിരുന്നോ ? ഇല്ല. അതാണ്‌ വാപ്പിച്ചി പറഞ്ഞത് പ്ലാനിങ്ങ്‌ വേണം പ്ലാനിങ്ങ്‌ .

നമ്മുടെ മലയാള സിനിമാ പ്രേക്ഷകര്‍ എന്ന് പറയുന്ന തെണ്ടികളില്‍ ഭൂരിഭാഗവും പ്രമോഷനില്‍ വീഴുന്ന കഴുതകളാണ്. ഇപ്പോഴത്തെ സാറ്റ്‌ലൈറ്റ് റേറ്റ് ,ഓവര്‍സീസ്‌ ഷെയര്‍ ഒക്കെ വെച്ച് തത്കാലം ആ ചെറ്റകളെ നമുക്ക് വലിയ ആവശ്യം ഒന്നുമില്ല .പക്ഷേ, ഭാവിയില്‍ സാറ്റ്‌ലൈറ്റ് റേറ്റ് ചാനല്‍ തെണ്ടികള്‍ നിജപ്പെടുത്തുകയും , ഓവര്‍സീസ്‌ മാര്‍ക്കറ്റില്‍ നമ്മുടെ പടം ക്യൂ നിന്ന് കാണുന്ന ഹമുക്കുകള്‍ പണി പോയി നാട്ടില്‍ വന്നു തെണ്ടി തിരിയുകയും ചെയ്യുന്ന യൊരു അവസ്ഥയും നമ്മള്‍ മുന്‍കൂട്ടി കാണണം. അന്ന് നമുക്ക് നാട്ടിലുള്ള വൃത്തികെട്ടവന്മാര്‍ കാശ് മുടക്കി തിയറ്ററില്‍ കയറിയാലേ കഞ്ഞി കുടിക്കാന്‍ പറ്റു. എന്ന് വെച്ച് മോന്‍ പേടിക്കുകയൊന്നും വേണ്ട .നമ്മുടെ നാട്ടിലെ മണ്ടന്മാരെ ഇക്കാലത്ത് തിയറ്ററില്‍ കയറ്റുന്നത് വളരെ സിമ്പിളാണ് . അതിനേക്കാള്‍ എളുപ്പമാണ് നിനക്ക് അവന്മാരുടെ മനസ്സില്‍ സുപ്പര്‍ താരം എന്ന നിലയില്‍ കയറി പറ്റുന്നത്. എന്റെ കാര്യം തന്നെ നോക്ക് . പത്ത് മുപ്പത്തിയഞ്ച് കൊല്ലങ്ങളായി ഈ എന്നെ അവന്മാര്‍ അഭിനയ സമ്രാട്ട് , അഭിനയ ചക്രവര്‍ത്തി ,മൈന്യൂട്ട് അക്ട്ടിങ്ങിന്റെ വാപ്പ എന്നൊക്കെ വിളിക്കണമെങ്കില്‍ അവന്മാരുടെ വിവരം എത്ര ഉണ്ടാകുമെന്ന് .അതാണ്‌ ഞാന്‍ പറഞത് സംഗതി സിമ്പിളാണ്

ഇന്നലെ പെരിങ്ങമലയ്ക്ക് ഡ്രൈവ് ചെയ്തു വരുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ട ചില പൊടികൈയ്യുകള്‍ വാപ്പിച്ചി കണ്ടു വെച്ചിട്ടുണ്ട്. ഓര്‍മ്മ വരുന്ന മുറയ്ക്ക് ഒന്നേ രണ്ടേ എന്ന് പറയാം . കുറിച്ച് വെച്ച് ഇന്ന് തന്നെ വേണ്ടത് ചെയ്തു തുടങ്ങിക്കോ

1 ) നിന്റെ ഓള്‍ കേരളാ ഫക്രൂ സാല്‍മോന്‍ ഫാന്‍സ്‌ അസോസിയേഷന്‍കാരോട് ഒന്ന് കൂടെ ഉഷാറായി നില്‍ക്കാന്‍ പറയണം. ഓണ്‍ലൈന്‍ കമ്യൂണിറ്റികളില്‍ അവന്മാരുടെ ശക്തമായ സാന്നിധ്യം എപ്പോഴും ഉണ്ടാകണം. മലബാര്‍ രുചി , തെക്കിന്റെ തനിമ ,കിടുങ്ങുന്ന പുതുമ , കൂള്‍ ലുക്കുമായുള്ള നിന്റെ അഭിനയം അങ്ങനെ കുറെ സ്ഥിരം പോയന്റ്കള്‍ അവന്മാരെ പഠിപ്പിച്ചു വെയ്ക്കണം . ഓരോ പടം ഇറങ്ങുന്ന മുറയ്ക്ക് ഇതൊക്കെ എടുത്ത് തിരിച്ചും മറിച്ചും ഇട്ട് പടം ഇറങ്ങി ഒരാഴ്ച്ചയ്ക്കുള്ളില്‍ അത് എന്തോ ഭയങ്കര സംഭവം ആണെന്ന് ഒരു ഫീല്‍ പരത്തിയേക്കണം. അത് വൃത്തിയായി എങ്ങനെ ചെയ്യണം എന്ന് നീ ആ അനീത് തോന്ന്യവസനെ കണ്ടു പഠിക്ക്. മുത്തുച്ചിപ്പി നിലവാരം പോലുമില്ലാത്ത ആ വെളിവിന്‍ മറയത്ത് അവന്‍ ബ്ലോക്ക് ബസ്റ്റര്‍ ആക്കി എടുത്തില്ലേ ?
2 ) ഓണ്‍ലൈനില്‍ ഫാന്‍സിന്റെ ശ്രദ്ധ പ്രധാനമായി വേണ്ട മറ്റൊരു ഏരിയ നിന്റെ പുതിയ പടം ഇറങ്ങുമ്പോള്‍ അവിടെ നടക്കാവുന്ന നിന്റെ പഴയ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആണ്. ഉദാഹരണത്തിന് ഭീകരം ഇറങ്ങുമ്പോള്‍ ഓണ്‍ലൈനില്‍ വരുന്ന റിവ്യൂ/വാര്‍ത്ത എന്നിവയില്‍ ഏതെങ്കിലും തെണ്ടി അലുക്കുലുത്ത് റസ്റ്ററന്റ് ഒരു കുതറ പടമായിരുന്നത് കൊണ്ട് ഭീകരത്തിലും വലിയ പ്രതീക്ഷ ഒന്നും വേണ്ടന്നോ, അലുക്കുലുത്ത് റസ്റ്ററന്റ്നെക്കാള്‍ തറ പടമാണ് ഭീകരം എന്നോ ഒക്കെ വിളിച്ചു പറയാന്‍ സാധ്യതയുണ്ട്.ചാടിക്കയറി അലുക്കുലുത്തിനെ മഹത്തായ പടം എന്ന് വാഴ്ത്തരുത് എന്ന് ഫാന്‍സ്‌ തെണ്ടികളോട് പ്രത്യേകം പറയണം.അത് കഴിഞ്ഞ കഥ.ആ പടത്തിന് മാക്സിമം മണ്ടന്മാരെ പറ്റിച്ചു തിയറ്ററില്‍ കയറ്റി നമ്മള്‍ കാശുണ്ടാക്കി കഴിഞ്ഞു.ഇനി അതിനെ വിട്ടേക്ക് ഭീകരം അല്ലെങ്കില്‍ പുതിയ പടം ഏതാണോ അത് ഹിറ്റാക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം.അതിന് രണ്ടു തരത്തിലെ സമീപനമാണ് നിഷ്പക്ഷ പ്രേക്ഷകര്‍ എന്ന മുഖമൂടി അണിഞ്ഞ നിന്റെ ഫാന്‍സ്‌ ചെയ്യേണ്ടത്. ഒരു കൂട്ടര്‍ അലുകുലുത്ത് റസ്റ്റോറന്റ് അലമ്പ് പടമായിരുന്നു എന്ന് അങ്ങ് സമ്മതിച്ചു കൊടുത്തേക്കുക (വല്ലപ്പോഴും അവര്‍ക്കും കിട്ടട്ടെ സത്യം പറഞ്ഞ സന്തോഷം ). പക്ഷെ ഭീകരം പ്രതീക്ഷകള്‍ നല്‍കുന്ന ,പുതുമകള്‍ കുത്തി നിറച്ച ഭയങ്കര പടമാണ് എന്നും അവര്‍ തന്നെ പറയുക. ഇനി രണ്ടാമത്തെ കൂട്ടര്‍ സ്വീകരിക്കേണ്ടത് 'ഇത് എത്രനാളായി ഈ അലുകുലുത്ത് റസ്റ്റോറന്റ് എന്ന പടത്തിനെക്കുറിച്ച് തന്നെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് . ബോറടിച്ചു ചാകുന്നു ഭായി.പുതിയ പടത്തിന്റെ കാര്യങ്ങള്‍ പറയു ' എന്ന മട്ടില്‍ നിരന്തരം അഭിപ്രായങ്ങള്‍ പറയണം. കുറച്ചു കഴിയുമ്പോള്‍ ഭൂരിഭാഗം മണ്ടന്മാരും അലുക്കുലുത്ത് കൂറയായിരുന്നു എന്ന സത്യം മറക്കും. ഭീകരത്തിന്റെ പ്രമോഷനുകളില്‍ കണ്ണ് മഞ്ഞളിച്ചു തിയറ്ററില്‍ ഇടിച്ചു കയറുകയും ചെയ്യും. അത്മാഭിമാനമോ , സ്വന്തമായ തീരുമാനങ്ങളോ കാലണയ്ക്ക് കയ്യിലില്ലാത്ത ഈ ഭൂരിഭാഗത്തിലാണ് നമ്മുടെ കഞ്ഞി കുടി
3 )ഇനി പറയാന്‍ പോകുന്ന പോയന്റ് അല്‍പ്പം രഹസ്യമാണ് . ഈ പെണ്ണുങ്ങളെ വഴിതെറ്റിക്കാന്‍ ഇറങ്ങുന്ന മഹിളാ ലഹള, വനജ , ഗ്രഹാന്തകി തുടങ്ങിയ മാസികകളുടെ സ്പെഷ്യല്‍ ഫീച്ചറുകള്‍ കൈകാര്യം ചെയ്യുന്ന ജന്തുക്കളെ കലാ കാലത്ത് ഡ്രൈവര്‍ ബെന്നി ചാക്കിട്ട് കൊണ്ട് വരും .നിന്റെ ബാല്യകാല സ്മരണകള്‍ , ഭാര്യുമായുള്ള ബന്ധം , അവളെ നീ അടുക്കളയില്‍ സഹായിക്കാറുണ്ടോ, അവള്‍ നിന്റെ സിനിമകള്‍ കണ്ടിട്ട് വിമര്‍ശിക്കാറുണ്ടോ തുടങ്ങിയ സ്ഥിരം കുറെ വിഴിപ്പ് ചോദ്യങ്ങള്‍ കാണും അവന്മാരുടെ അല്ലെങ്കില്‍ അവളന്മാരുടെ കയ്യില്‍ . അതിനൊക്കെ മധുരതരം , ഞങ്ങള്‍ ഇപ്പോഴാണ് ശരിക്കും പ്രണയിച്ചു തുടങ്ങിയത് , സമയം കിട്ടുമ്പോള്‍ ഒക്കെ ഞാന്‍ പാചകം ചെയ്യാറുണ്ട് , അവളാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക് എന്നൊക്കെ ക്രമപ്രകാരം കണ്ണില്‍ ചോരയില്ലാതെ അടിച്ചു വിടുക .എന്നിട്ട് ഇന്റെര്‍വ്യൂ ബുദ്ധിപൂര്‍വ്വം നീയും ബ്രിഗേഡിയര്‍ ഭരത് മെഗാ സ്റ്റാര്‍ അങ്കിളിന്റെ മകന്‍ നിര്‍വാണുമായിയുള്ള ബന്ധത്തിലേക്ക് കൊണ്ട് വരിക . മിക്കവാറും തെണ്ടികള്‍ ആ ചോദ്യം താനേ ചോദിക്കും. ചോദിച്ചില്ലെങ്കില്‍ നിന്റെ പുതിയ പടത്തിന്റെ മ്യൂസിക് കേട്ടിട്ട് മെഗാ സ്റ്റാര്‍ അങ്കിളോ നിര്‍വാണോ വിളിച്ചിരുന്നു എന്നോ മറ്റോ കഷ്യ്വലായി പറയുക .എല്ലിന്‍ കഷ്ണം കണ്ട പട്ടികള്‍ ചാടി വീണോളും . ഈ ചോദ്യത്തിന്റെ ഉത്തരം വളരെ ശ്രദ്ധിച്ച് വേണം കൊടുക്കാന്‍ . നിങ്ങള്‍ തമ്മില്‍ അങ്ങനെ സ്ഥിരമായി കാണാറോ സംസാരിക്കാറോ ഇല്ലെങ്കിലും പരസ്പരം ഒടുക്കത്തെ ആത്മബന്ധമാണ് എന്നും ഒരാള്‍ക്ക് കൈത്താങ്ങും മറ്റെയാള്‍ക്ക് മുട്ട് താങ്ങും ഒക്കെയാണ് നിങ്ങള്‍ എന്നും ഒക്കെ വേണം അച്ചടിച്ച് വരാന്‍. ഞാനും ബ്രിഗേഡിയര്‍ അങ്കിളും അങ്ങനെ കാലാ കാലമായി ജനങ്ങളെ പുളകിതരാക്കുന്നത് നീ കണ്ടിട്ടുള്ളതല്ലേ ? നമ്മുടെ മലയാളി കൊണാപ്പന്‍മാര്‍ക്ക് എന്താണ് എന്ന് അറിയില്ല ഇതൊക്കെ വലിയ കാര്യമാണ് . പെണ്ണുങ്ങള്‍ക്ക്‌ പിന്നെ ഈ ലേഖനം അങ്ങോട്ട്‌ വായിച്ചു കഴിഞ്ഞാല്‍ നിങ്ങളെ രണ്ടാളെയും സ്നേഹിച്ചു കൊല്ലാതെ ഉറക്കം വരില്ല .ഇന്നല്ലെങ്കില്‍ നാളെ ആ ചെക്കനും സിനിമയില്‍ നായകനായി വരും . സിനിമകള്‍ ഇറങ്ങുമ്പോള്‍ കടുത്ത മത്സരം നിങ്ങള്‍ തമ്മിലും നിങ്ങളുടെ ഫാന്‍സുകള്‍ തമ്മിലും നിലനില്‍ക്കുന്നു എന്നും അല്ലാത്തപ്പോ നിങ്ങള്‍ ചക്കരയും ഈച്ചയും ആണെന്നും ഒക്കെ പ്രചരിപ്പിക്കുന്നതിന്റെ ഗുണം കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഞാനും അങ്കിളും അനുഭവിച്ചു കൊണ്ടിരിക്കുന്നു .നിങ്ങളുടെ കാര്യത്തിലും അതിനുള്ള ഒരു അടിത്തറയാണ് ഇത്.

തത്കാലം ഇതൊക്കെ ചെയ്ത് തുടങ്ങു . പിന്നെ ദാണ്ടേ ഇപ്പൊ ഫേസ്‌ബുക്കില്‍ ഒരു അപ്ഡേറ്റ് കണ്ടു .എന്റെ പുതിയ പടം സണ്‍ഗ്ലാസാനയുടെ സ്റ്റില്‍ നിന്റെ അക്കൌണ്ടില്‍ കൊടുത്തിട്ട് ഹൌ മെനി ലൈക്ക്സ്സ് എന്ന് ചോദിക്കേണ്ട വല്ല കാര്യവും നിനക്കുണ്ടായിരുന്നോ ? ഇനി അങ്ങനെ ചെയ്‌താല്‍ തന്നെ ഒന്നുകില്‍ കമന്റുകള്‍ ശ്രദ്ധിക്കണം . അല്ലെങ്കില്‍ 'പൊളിച്ചടുക്കി ', 'എ കെ ഇക്ക ഈസ്‌ ബാക്ക്', 'ഉഗ്രന്‍ എന്റര്‍ടെയ്നര്‍' എന്നൊക്കെ പറയിക്കാന്‍ കുറെയെണ്ണത്തിനെ ഒരുക്കി നിറുത്തിയിട്ട്‌ വേണ്ടേ ഇതൊക്കെ ചെയ്യാന്‍ ? രണ്ടായിരത്തി എട്ട് മുതല്‍ ഇങ്ങോട്ടുള്ള കണക്ക് മര്യാദക്ക് നോക്കിയാല്‍ നോക്കിയാല്‍ അകെ പറയാന്‍ ഒരു റാഞ്ചിയെട്ടനും ചെക്കുത്താനും , നല്ല ബെസ്റ്റ് അഭിനേതാവും ഒഴിച്ച് നിറുത്തിയാല്‍ ഏതാണ്ട് മുപ്പതോളം പടങ്ങള്‍ പാളീസാക്കി റെക്കോര്‍ഡ് ഇട്ടവനാണ് നിന്റെ വാപ്പിച്ചി എന്നെങ്കിലും നീ ഓര്‍ക്കണ്ടേ ? വര്‍ഷം പിന്നെയും പുറകോട്ട് പോയാല്‍ ലിസ്റ്റ് പിന്നെ ഇന്നൊന്നും തീരില്ല. ജോക്കര്‍ രാജ , ഫിഫ്റ്റി ഫിഫ്റ്റി ഇതൊക്കെ വിജയിച്ചത് എന്റെ കഴിവാണ് എന്ന് ഞാന്‍ പോലും ധൈര്യമായി പറയില്ല .അങ്ങനെയുള്ള എന്റെ പുതിയ പടം , അതും ആ കോണി അന്തോണിയെപ്പോലൊരുത്തന്‍ സംവിധാനം ചെയ്ത സാധനം , അതിന്റെ സ്റ്റില്‍ എടുത്ത് ഫേസ്‌ബുക്കില്‍ കയറ്റി വഴിയെ പോണവനൊക്കെ കയറി എന്റെ തന്തക്കു വരെ വിളിച്ചിട്ട് പോകാനുള്ള അവസരം ഉണ്ടാക്കി കൊടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ? ടെക്നോളജി അറിയാവുന്ന നിങ്ങള്‍ പുതിയ പിള്ളേര്‍ക്ക് ഇതൊക്കെ ഞാന്‍ പറഞ്ഞു തരണം എന്ന് വന്നാല്‍ കഷ്ടമാണ് . എന്തായാലും തത്കാലം നിറുത്തുന്നു.. ഇനി സെന്‍ട്രി ഓഫ് പെരിങ്ങമലയില്‍ ഷൂട്ട്‌ ചെയ്യാനുള്ളത് എന്റെ ഒരു കോമഡി രംഗമാണ് ആണ്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചല്ലേ അത് പറ്റു. അല്ലാതെ പത്തു പേര്‍ കാണുന്ന സ്ഥലത്ത് വെച്ച് ഞാന്‍ കോമഡി കാണിച്ചാല്‍ , തിയറ്റര്‍ മുതലാളിമാരുടെ കയ്യില്‍ നിന്ന് നമ്മള്‍ വാങ്ങുന്ന അഡ്വാന്‍സ് പോലെ കൂവലും ചിലപ്പോ അഡ്വാന്‍സ് ആയി തന്നെ കിട്ടി ഏന്നു വരും. ആളൊഴിഞ്ഞ ഒരു ലൊക്കേഷന്‍ കിട്ടി എന്ന് സംവിധായകന്‍ വന്നു പറഞ്ഞിട്ട് പോയി. അര മണികൂര്‍ നേരം കൂടി അവിടെ ആള്‍ സഞ്ചാരം കാണില്ല എന്നാണു പറയുന്നത്. ഒരു അന്‍പത്തി രണ്ടാമത്തെ ടെയ്ക്കില്‍ എങ്കിലും വാപ്പിചിയുടെ ഈ സീന്‍ ഒക്കെയാക്കി തരണേ എന്ന് മോന്‍ പ്രാര്‍ത്ഥിക്ക്

അടുത്ത മെയില്‍ നാളെ

സ്നേഹപൂര്‍വ്വം

അഭിനയ സമ്രാട്ട് ഡോക്റ്റര്‍ ഇക്ക സോറി വാപ്പിച്ചി

Monday, May 2, 2011

ബുഷ്‌ വെറും ശശ് (ശശി ) ?

ബിന്‍ ലാദന്‍ സത്യത്തില്‍ മരിച്ചോ ? അങ്ങേരുടെ മോളെ കെട്ടാന്‍ എനിക്ക് ഉദ്ദേശം ഇല്ലാത്തതിനാലും , അങ്ങേര്‍ എനിക്ക് കടം വാങ്ങിയ ഇനത്തില്‍ കാശൊന്നും തിരികെ തരാന്‍ ഇല്ലാത്തതിനാലും ഒസാമ ജീവിച്ചിരുന്നാലും, മരിച്ചാലും എനിക്കൊന്നുമില്ല . നയന്‍ ഇലവന്‍ എന്ന് പ്രസിദ്ധി (കുപ്രസിദ്ധി എന്നൊന്ന് ഇന്നില്ല . ഈവെന്‍ ബാഡ് പ്രസ്‌ ഈസ്‌ പബ്ളിസിറ്റി എന്ന് മറ്റാരെക്കാളും മലയാളം ബ്ലോഗികളായ നമുക്ക് അറിഞ്ഞൂടെ? ) നേടിയ വേള്‍ഡ് ട്രേഡ് സെന്റര്‍ പൊളിച്ചടുക്കിയ സംഭവം കൊള്ള സങ്കേതത്തില്‍ ഇരുന്നു ആസൂത്രണം ചെയ്ത് നടപ്പാക്കി മുതലക്കുഞ്ഞുങ്ങളെ തലോടി പൊട്ടിച്ചിരിച്ച അന്താരാഷ്ട്ര ജോസ് പ്രകാശ് ആണ് ലാദന്‍ എന്ന് അമേരിക്ക പറഞ്ഞ അറിവേ അങ്ങേരെക്കുറിച്ച് എനിക്കുള്ളൂ.

ആ ജോസ് പ്രകാശിനെ ഒതുക്കാന്‍ അഫ്ഗാനിസ്ഥാന്‍ എന്ന പൊന്നാപുരം കോട്ട നിരപ്പാകിയ ജോര്‍ജ് ബുഷ്‌ (രണ്ടാമന്‍) എനിക്ക് ഇന്ന് രാവിലെ വരെ ' ഊരിയ വാളിത്‌ ചോരയില്‍ മുക്കി ചരിത്രമെഴുതും ഞാന്‍' എന്ന പാട്ട് പാടി മിനിക്കുപണികളുള്ള പിങ്ക് ടീ ഷര്‍ട്ടുമിട്ട് കുതിരപ്പുറത്ത് പോകുന്ന പ്രേം നസീര്‍ ആയിരുന്നു . പക്ഷെ യഥാര്‍ത്ഥത്തില്‍ ഒസാമ ഇന്ന് വടിയായെങ്കില്‍ , അത് ഒരുമാതിരി നസീര്‍ വെട്ടിപ്പിടിച്ച (എണ്ണ പൈപ്പ് ലൈന്‍ പണികള്‍ വരെ ആരംഭിച്ച) കോട്ടയില്‍ ഒടുക്കം കുതിരവട്ടം പപ്പു കയറി മെയിന്‍ വില്ലനെ കൊന്ന പരിപാടി ആയിപ്പോയി .

പപ്പു ഇവിടെ വേറെയാരുമല്ല . ശ്രീമാന്‍ ‌ ബാരക് ഒബാമ തന്നെ .

ഒബാമ ചേട്ടന്‍ റീ ഇലക്ഷന്‍ ക്യാംപെയിന്‍ തുടങ്ങിയതിന്റെ തിട്ടടുത്ത ദിവസങ്ങളില്‍ തന്നെ ലാദന്‍ ചേട്ടന്റെ പരിപ്പ് എടുത്തത് വെറും യാദൃശ്ചികമാണ് എന്ന് ലോകം വിശ്വസിക്കും. ആരും വിശ്വസിച്ചില്ലെങ്കിലും കേരളത്തിലുള്ള ബുദ്ധിമാന്മാര്‍ എങ്കിലും വിശ്വസിക്കും. അച്ചു മാമ നിരാഹാരം കിടന്നത് കൊണ്ടും, ഇടത് കണാപ്പന്മാര്‍ ഹര്‍ത്താല്‍ നടത്തിയത് കൊണ്ടുമാണ് സ്റ്റോക്ക്ഹോം കണ്‍വെന്‍ഷ നില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് എന്ന് നെഞ്ചും വിരിച്ചു നിന്ന് പറയുന്ന മിടുക്കന്മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് . അടുത്ത പത്തു കൊല്ലത്തേക്ക്‌ കൂടി ലോകത്ത് നിരോധിച്ച വിഷം ഇന്ത്യയില്‍ തുടര്‍ന്നും ഉപയോഗിക്കും എന്നതും ഇവന്മാരുടെ വിജയം തന്നെയാണല്ലോ . പോട്ടെ , വിഷയം ലാദന്‍ ആന്‍ഡ്‌ ബുഷ്‌ ബ്രാക്കറ്റില്‍ ഒബാമയും ആണല്ലോ .

ഒസാമയെ കീച്ചിയ ഒബാമ എന്ന നിലയില്‍ ചിലപ്പോള്‍ അടുത്ത ഇലക്ഷനില്‍ ഒബാമ തൂത്തുവാരി ജയിച്ചേക്കാം. ജയിക്കട്ടെ എന്ന് തന്നെ ആശംസിക്കുന്നു. പക്ഷെ ലാദന്റെ ശവത്തിന്റെ തലക്കല്‍ 'ഇത് ബുഷ്‌ അണ്ണന് വേണ്ടി' എന്നൊരു തലക്കല്ല് (പേള്‍ ഹാര്‍ബര്‍ സിനിമാ ലൈന്‍ ) എന്ന തലക്കല് എങ്കിലും വെയ്ക്കുമോ ? ഇല്ലെങ്കില്‍ ബുഷ്‌ വെറും ശശ് അല്ലെങ്കില്‍ ശശി ആയി പോകില്ലേ ? മോശമല്ലേ അത്? കണ്ടാല്‍ മന്ദബുദ്ധിയാണെങ്കിലും പാവമല്ലേ ബുഷ്‌ ?

ലാദന്‍ തട്ടി പോയെങ്കില്‍ , ഇനി അമേരിക്കക്ക് ലോകത്തിനു മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍ പുതിയ വില്ലന്മാര്‍ വേണ്ടേ ? അടുത്തത്‌ ഇനി ഇറാനും , കൊറിയയും തന്നെയാണോ ?

Tuesday, April 12, 2011

പുതിയ മനിതന്‍

തലക്കെട്ടിന്റെ ഉദ്ദേശം ഞാന്‍ പുതിയ മനിതനായി വീണ്ടും അവതരിച്ചു എന്നല്ലാ. നാളെ ,അതായത് ഏപ്രില്‍ പതിമൂന്നാം തീയതി നമ്മക്ക് എല്ലാവര്‍ക്കും പുതിയ മനിതമാര്‍ ആകാനുള്ള അവസരം ലഭിക്കുകയാണ് എന്നാണ് ഉദ്ദേശിച്ചത് .

വീണ്ടും ഒരു തിരഞ്ഞെടുപ്പ് കൂടി വരുകയല്ലെ ? നമുക്ക് തകര്‍ക്കാനുള്ള അവസരമല്ലേ ?
എന്ത് തകര്‍ക്കാന്‍ എന്ന് ആരും ചോദിക്കരുത് . അത് കഴിഞ്ഞ പത്തറുപത് കൊല്ലങ്ങളായി ഇന്ത്യയില്‍ സാധാരണക്കാരന്‍ അല്ലെങ്കില്‍ കഴുത എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജനത്തിന് മനസ്സിലായിട്ടില്ല. തിരഞ്ഞെടുപ്പ്, ജനാധിപത്യപരമായ അവകാശം എന്നൊക്കെ പത്രക്കാര്‍ (ചാനലുകളും ) പറയും ,നമ്മള്‍ കേള്‍ക്കും ആവേശം കൊള്ളും, ഫുള്ള് പൊട്ടിക്കും .അത്ര തന്നെ .

എന്തായാലും സുനാമി തകര്‍ത്ത ഗ്രാമങ്ങളുടെ കഷ്ട സ്ഥിതികള്‍ അടുത്തര്ഞ്ഞു മനസ്സിലാക്കാന്‍ കോബ്രാ സിക്സ് ഹെലികോപ്പ്റ്ററില്‍ ഗഗന സഞ്ചാരം ചെയ്യുന്ന മാഡം പുത്രനെപ്പോലെ ഞാനും ഈ തിരഞ്ഞെടുപ്പിനെ അടുത്തറിയാന്‍ തന്നെ തീരുമാനിച്ച വിവരം നിങ്ങള്‍ ഏവരെയും സാമോദം അറിയിക്കട്ടെ .
സംഗതി തിരിഞ്ഞാ ? ഇല്ലെങ്കില്‍ വിശദമാക്കാം.

തിരഞ്ഞെടുപ്പ് , പ്രധാന മന്ത്രി തുടങ്ങിയ പ്രശസ്തരുടെ (അവര്‍ ഇതു രീതിയിലാണ് പ്രശസ്തര്‍ എന്ന് നിങ്ങള്‍ അന്വേഷിക്കുക.) സന്ദര്‍ശനം തുടങ്ങിയ റിയാലിറ്റി ഷോകള്‍ നാട്ടില്‍ നടക്കുമ്പോള്‍ ദേശം വിടുക എന്ന പതിവ് ഇത്തവണ തെറ്റിക്കാന്‍ ഞാന്‍ തീരുമാനിച്ചു എന്നതാണ് ന്യൂസ്.

ഇത്തവണ പതിവ് എന്ത് കൊണ്ട് തെറ്റിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചില്ലെങ്കിലും ഞാന്‍ പറയും .അമ്മയാണെ പറയും .

കസേര പിടിച്ചിട്ട് കൊടുത്ത് വന്നിരുന്നോളാന്‍ പറഞ്ഞാലും വേണ്ട എന്ന മട്ടില്‍ നടക്കുന്ന ചാണ്ടി സാറിനെയും പിള്ളാരെയും കൊണ്ട് ഞാന്‍ തോറ്റു. ഇടതന്മാര്‍ ഫരിച്ചു ഫരിച്ചു സുഖമായി നൂറ്റിപ്പത്ത് സീറ്റ് ചാണ്ടിക്കും കൂട്ടര്‍ക്കും കണ്ണുമടച്ച് കിട്ടാവുന്ന പരുവത്തില്‍ നിന്ന് ഏതാനം മാസങ്ങള്‍ കൊണ്ടല്ലേ കാര്യങ്ങള്‍ വീണ്ടും ഫിഫ്റ്റി ഫിഫ്റ്റി എന്ന നിലയിലേക്ക് വീണത്‌ .

എന്‍റെ വിഷമം ചാണ്ടിയും മക്കളും തോല്‍ക്കുന്നതില്‍ അല്ല . അച്ചു മാമനും അനന്തിരവന്മാരും ജയിക്കുന്നതിലാണ്. സഡെന്‍ലീ ഞാന്‍ ഖദര്‍ ധാരിയായി എന്ന് ആരും കരുതരുത് . സംഭവം സന്തുലിതാവസ്ഥയോടുള്ള സ്നേഹമാണ്. അഞ്ചു കൊല്ലം വിപ്ലവം , അഞ്ചു കൊല്ലം ഖദര്‍ ...അതാണ്‌ നമ്മുടെ നാട്ടില്‍ പറഞ്ഞിട്ടുള്ളത്. അല്ലാതെ ഇനി ഒരു അഞ്ചു കൊല്ലം കൂടി വിപ്ലം തുടര്‍ച്ചയായി താങ്ങാനുള്ള കപ്പാസിറ്റി എനിക്ക് ഇല്ല .
സാമൂഹിക പ്രതിബദ്ധത മുട്ടി നില്‍ക്കുന്നവര്‍ ഒരു പക്ഷെ ചോദിച്ചേക്കാം, വളരെ നിരുത്തരവാദിത്വ പരമായ കാഴ്ചപ്പാട് അല്ലേ ഇത് എന്ന് ? അല്ല, ഇതാണ് ഏറ്റവും ഉത്തരവാദിത്വമുള്ള കാഴ്ചപ്പാട് .

കാരണം വിപ്ലവമോ , ഖദറോ രണ്ടില്‍ ആര് അധികാരത്തില്‍ വന്നാലും നാട്ടില്‍ നിന്നും ദാരിദ്ര്യം മൊത്തമായി ജീവനും കൊണ്ട് ഓടുമെന്നോ , അനീതി അക്രമം ഒക്കെ ഒഴിഞ്ഞ് രാമ രാജ്യം (ഒരു പ്രയോഗത്തിനു വേണ്ടി പറഞ്ഞതാണ് രാമന്‍ എന്നുളത് ഹാരൂണ്‍ അല്‍ റഷീദ് എന്നോ സോളമന്‍ എന്നോ സൗകര്യം പോലെ വായിച്ചോ . ഇനി അതിന് കലിപ്പുണ്ടാ ക്കരുത്) പുലരുമെന്നോ ചിന്തിക്കുന്നവന്റെ തലയ്ക്കു സുഖമില്ല എന്നെ ഞാന്‍ പറയു.

രണ്ടു കൂട്ടരും കണക്കാ. വേറെ ഓപ്ഷനുകള്‍ ഒന്നും നമുക്കില്ല താനും ( ബി ജെ പി എന്നു പറഞ്ഞ് ചിരിപ്പിക്കരുത് ). അപ്പൊ പിന്നെ ബാലന്‍സ് നില നില്‍ക്കട്ടെ . അഞ്ചു കൊല്ലം വിപ്ലവാരിഷ്ടം , അടുത്ത അഞ്ചു കൊല്ലം ഖദര്‍ നൂല്‍ക്കല്‍.

പിന്നെ ഇത്തവണ ഖദര്‍ ജയിക്കണം എന്ന എന്‍റെ ആഗ്രഹത്തിന് പിന്നില്‍ വ്യക്തിപരമായ ഒരു സ്വാര്‍ത്ഥ താത്പര്യം കൂടിയുണ്ട് . അടുത്തയിടെ കുട്ടനാട്ടില്‍ ഒരു പതിനായിരപ്പറ കണ്ടവും , തുറവൂരില്‍ കുറച്ചു പാട ശേഖരങ്ങളും വാങ്ങിയായിരുന്നു . വിപ്ലവം അധികാരത്തില്‍ ഇരിക്കുമ്പോള്‍ അവിടെ കൃഷി ഇറക്കാന്‍ ഞാന്‍ എന്‍റെ അടിവസ്ത്രം വരെ വില്‍ക്കേണ്ടി വരും .ലോക്കല്‍ മുതല്‍ കേന്ദ്രന്‍ വരെയുള്ള സകല ആദിചീങ്കണ്ണികള്‍ക്കും കാറും , ബാറും , പൂ...ത്ത പണവും കൊടുത്താല്‍ പോലും കാര്യം നടക്കുമോ എന്ന സംശയം പിന്നെയും . ഖദര്‍ ആകുമ്പോള്‍ ഏക ജാലക സംവിധാനമാണ് . കൊമ്പത്തുള്ള ഏതെങ്കിലും ഒരു തെണ്ടിക്ക് കാശ് അളന്നാല്‍ മതി . കാര്യങ്ങള്‍ സ്മൂത്താണ് . അപ്പോള്‍ തമ്മില്‍ ഭേദം ഖദര്‍ തന്നെയല്ലേ ?

അത് കൊണ്ട് ഇത്തവണ വലതിനെ ജയിപ്പിക്കാന്‍ ഒരു വോട്ട് എന്ന നിലക്കാണ് ഞാന്‍ പതിവ് തെറ്റിക്കുന്നത് .

ഗുരു വചനം : നാടിനെ പിടിച്ചു കുലുക്കുന്ന നിരവധി നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തത്കാലം എന്ന്ക്ക് സൗകര്യം ഇല്ല. കുടിവെള്ള ക്ഷാമം (വൈപ്പിന്‍), വിലക്കയറ്റം ( കാരണം കേന്ദ്രമെന്ന് കേരളം, മറിച്ചെന്നു കേന്ദ്രം) , പാല്‍ ക്ഷാമം (വാഷിംഗ് പൌഡര്‍ മില്‍മ , വാഷിംഗ് പൌഡര്‍ മില്‍മ എന്ന് പശ്ചാത്തലം ) തുടങ്ങിയ അനവധി കാര്യങ്ങള്‍ വിട്ടിട്ടു എല്ലാവനും ഐസ്ക്രീമും , ശശിയും , പ്രശസ്തി വിവാദവും ഒക്കെ അന്വേഷിച്ച് നടക്കുകയല്ലേ ? അങ്ങനെയുള്ള കാലത്ത് നേരെ ചൊവ്വേ ഉള്ള കാര്യം പറയുന്നതാണ് നല്ലത് . സത്ഭരണം വന്നു കൂടാനാണ് നിങ്ങള്‍ വോട്ട് ചെയ്യേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്റെ മോന്തക്കിട്ട്‌ ഒന്ന് പൂശിയിട്ട് 'പോടാ പുല്ലേ എന്‍റെ സ്വന്തം പ്രയോജനത്തിന് വേണ്ടിയാണ് ഞാന്‍ വോട്ട് ചെയ്യുന്നത്' എന്ന് പറയുന്ന കാലം വന്നാലേ നമ്മുടെ നാട് രക്ഷപ്പെടു. തമിഴ്നാട്ടിലെ ആളുകളെ കണ്ടു പടിക്ക്. ലാപ്‌ ടോപ്‌, മിക്സി , കൈ നിറച്ചു കാശ് പിന്നെ മറ്റു പല അനൂകൂല്യങ്ങളും പറ്റിയാണ് അവിടെ ഓരോ തങ്ക മനിതനും പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്‌ . ബ്ലഡി മല്ലൂസ് ( ഞാനും ഉണ്ട് ) , നീയൊക്കെ ഇങ്ങനെ നടന്നോ . ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ ഐസ്ക്രീം സാഹിബ്‌ എത്രയെണ്ണത്തിനെ ഒതുക്കി (ഐസ്ക്രീമേ), ശശിയുടെ മേല്‍ ഞരമ്പിനോ, കീഴ് ഞരമ്പിനോ കുഴപ്പം , സുഭാഷിണി പ്രശതയായത് പഞ്ചായത്ത് തലത്തിലോ അതോ റെയില്‍വേയിലോ എന്നൊക്കെ അന്വേഷിച്ച് പണ്ടാരമടങ്ങി പോ.

Wednesday, January 6, 2010

പ്രധാനമന്ത്രി പി എച് ഡിയാണേല്‍ ഞാന്‍ എന്തോ വേണം?

പി എച് ഡി ബിരുദം എടുക്കുക, ലോക ബാങ്കില്‍ കണക്കപ്പിള്ളയായി ജോലി നോക്കുക , ഒരു വട്ടം പോലും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യപ്പെടാതെ ലോകത്തിലെ ഏറ്റവും വല്യ ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഒന്ന് എന്ന ചീത്തപ്പേരുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുക; ഇതെല്ലം ഒരാളുടെ ഗുണങ്ങള്‍ ആണെങ്കില്‍, ആ ഗുണങ്ങള്‍ ഉള്ള ഒരുവന് വേണ്ടി എന്റെ ഒരു ദിവസത്തെ സ്വന്തന്ത്ര സഞ്ചാരം തടയുവാന്‍ ഏതെങ്കിലും പൊന്ന് മോന് അവകാശമുണ്ടോ? അതോ ഇത്രയൊക്കെ മഹത്വം ഉള്ള ഒരു വ്യക്തി ഞാന്‍ താമസിക്കുന്ന നഗരം സന്ദര്‍ശിക്കുമ്പോള്‍ , എനിക്ക് ചെയ്യുവാന്‍ ഇഷ്ടമുള്ള സിനിമ കാണല്‍, വെള്ളമടി, പെണ്ണ് പിടി തുടങ്ങിയ കാര്യങ്ങള്‍ അങ്ങേര്‍ക്കു വേണ്ടി ത്യാഗം ചെയ്തു "ഓക്സ്ഫോര്‍ഡില്‍ നിന്നും ഏതാണ്ട് വല്യ ഇട്ടാപ്പോക്കെ എടുത്ത മഹാനാ വരുന്നത്. ഈ ഗതാഗത നിയന്ത്രണത്തെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ്" എന്ന് സ്വയം പറഞ്ഞു ഞാന്‍ വീട്ടില്‍ കുറ്റിയടിച്ച് ഇരിക്കണോ?

ഇതൊക്കെ വേണം എന്ന് പറയുന്ന പല ക്ണാപ്പന്മാരും കാണും. പക്ഷെ , ഭരണഘടന എന്നൊരു സാധനം, പേരിനെങ്കിലും വ്യക്തി സ്വാതന്ത്ര്യം എന്നൊരു കിടുതാപ്പു എനിക്ക് തരുന്ന കാലത്തോളം, എനിക്ക് പി എച് ഡിക്കാരനോ , വേള്‍ഡ് ബാങ്കിന്റെ കണക്കപ്പിള്ളക്കോ വേണ്ടി എന്റെ വെള്ളമടിയോ, പെണ്ണ് പിടിയോ മാറ്റി വെയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള കാര്യം ഞാന്‍ പറയുക തന്നെ ചെയ്യും. കാരണം ഉള്ളത് ഉള്ളത് പോലെ പറയുവാനുള്ള ആര്‍ജ്ജവം കൂടി നഷ്ട്ടപ്പെട്ടാല്‍ പിന്നെ മരവിച്ച ബഹുപൂരിപക്ഷം ശവങ്ങളുടെ കൂട്ടത്തില്‍ ഞാനും പെട്ട് പോകും എന്നൊരു തോന്നല്‍ എന്നില്‍ ഉണ്ട്. അത് കൊണ്ട് പറയുന്നു എന്ന്മാത്രം.

വല്യ ബിരുദങ്ങള്‍ , വല്യ സ്ഥാനങ്ങള്‍ ഇതൊക്കെ ഉള്ളവരെ താണ് വണങ്ങി , അവര്‍ക്ക് വേണ്ടി വഴി ഒഴിഞ്ഞ് നില്‍ക്കുന്നത് അഭിമാനവും, കടമയും ഒക്കെയായി കാണുന്നവര്‍ ഉണ്ടാകാം. പക്ഷേ, എനിക്ക് ഒരു ജനാധിപത്യ രാജ്യത്തിലെ ജനപ്രതിനിധിയെ, പബ്ലിക്‌ സര്‍വെന്റ് , (അതായത് ജനങ്ങളുടെ ജോലിക്കാരന്‍ ) ആയി മാത്രമേ കാണാന്‍ സാധിക്കു. ഇനിയിപ്പോ അങ്ങേര്‍ ലോകത്താദ്യമായി ഡോക്റ്ററേറ്റ് എടുത്ത വ്യക്തിയാണെങ്കില്‍ പോലും.

Thursday, December 31, 2009

വാര്‍ഷിക ചലച്ചിത്ര കുഴലൂത്ത്

ബഹുമാനപ്പെട്ട എ കെ ,

മലയാള
സിനിമയുടെ ചരിത്രത്തില്‍ ഇന്നോളം സംഭവിച്ചിട്ടില്ലാതത്ര ഉ...ഉ....ഉജാല മുക്കിയ ഒരു വര്‍ഷമായിരുന്നു ദാണ്ടേ ഈ കടന്നു പോയത്. പ്രേക്ഷകര്‍ തിരിഞ്ഞു നോക്കിയില്ലെങ്കിലും കലാ മൂല്യമുള്ള പടങ്ങള്‍ മാര്‍ച്ച്പാസ്റ്റു നടത്തുകയല്ലയിരുന്നോ. പിന്നെ കുറെ പടങ്ങള്‍ നമ്മള്‍ പത്രക്കാരും, ഇന്റര്‍നെറ്റില്‍ ബ്ലോക്കോ, ബ്ലോഗോ അങ്ങനെ ഏതാണ്ടൊക്കെ എഴുതുന്ന ചില എന്തിരവന്മാരും കൂടി കുഴലൂതി ഊതി ഹിറ്റാനെന്നു കുറച്ചു പൊട്ടന്മാരെയെങ്കിലും വിശ്വസിപ്പിച്ചില്ലേ? ലതാണ് ദാറ്റ് . അടുത്ത
വര്‍ഷവും നുമ്മ തകര്‍ക്കും.
മലയാള സിനിമയില്‍ രണ്ടായിരത്തി ഒന്‍പതില്‍ രണ്ടു മുടിഞ്ഞ സുപ്പര്‍ ഹിറ്റുകളാണ് ഉണ്ടായത് എന്നൊക്കെയാണ് നമ്മള്‍ വാര്‍ഷിക കണക്കെടുപ്പില്‍ കൂടി കുറെ കാപെറുക്കികളെയെങ്കിലും പറഞ്ഞു വിശ്വസിപ്പിക്കാന്‍ പോകുന്നത്. ടു ഹരിഹര്‍ നഗറും , പഴശ്ശി രാജയും . അപ്പൊ താങ്കള്‍ക്ക് സംശയം തോന്നാം ഹരിഹര്‍ നഗര്‍ ഓക്കേ , പക്ഷെ അമ്പതു ദിവസം കഷ്ടപ്പെട്ടു ബുദ്ധിമുട്ടി പെട്ടി തിയറ്ററുകളില്‍ ഇഴയുന്ന, ഇരുപത്തി ഏഴു കോടി രൂപ പഴശ്ശി രാജ എങ്ങനെ സുപ്പര്‍ ഹിറ്റാകും എന്ന്? നൂറു ദിവസങ്ങള്‍ കേരളത്തില്‍ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിയ വെറുതെ ഒരു ഭാര്യക്ക് കിട്ടിയത് ഒന്‍പതു കോടി രൂപയുടെ ഷെയര്‍ , ലപ്പോ എങ്ങനാടെ അമ്പതു ദിവസം മുട്ടേല്‍ ഇഴഞ്ഞ പഴശ്ശി സുപ്പര്‍ ഹിറ്റാകുന്നത്‌ വന്ന താങ്കളുടെ സ്ഥിരം ശൈലിയിലുള്ള ചോദ്യം ഞാന്‍ ഭാവനയില്‍ കാണുന്നു. പഴശ്ശി മൂ...മൂ ...മുംബാസ ആയാലും അതിന്റെ നിര്‍മാതാവിന് ലാഭം മാത്രമേ ഉള്ളു എന്ന് വെള്ളാപ്പള്ളി സാര്‍ പറഞ്ഞത് താങ്കള്‍ ഓര്‍ക്കണം. എത്ര ബ്ലാക്ക് വെളുപ്പിക്കാം? കഷ്ട കാലത്തിന് പടം മുടക്ക് മുതലും , ലാഭവും എല്ലാം കൂടി തിരികെ പിടിച്ചിരുന്നേല്‍ ഗോപാലേട്ടന്റെ ട്രൌസര്‍ കിഴിയില്ലയിരുന്നോ? അത് കൊണ്ട് പഴശ്ശി സുപ്പര്‍ ഹിറ്റ് തന്നെ .

പിന്നെ വാര്‍ഷിക കണക്കെടുപ്പില്‍ , സുപ്പര്‍ താരങ്ങളുടെ കുഴലൂത്താണ് നമ്മുടെ പ്രധാന പണി എന്നുള്ളതിനാല്‍ നാലഞ്ചു കാര്യങ്ങള്‍ നമ്മള്‍ വെടിപ്പിന് ചെയ്യും.
1) വാര്‍ഷിക കണക്കെടുപ്പില്‍ ഭ്രമരം, പാലേരി മാണിക്യം, ലൌഡ് സ്പീക്കര്‍ തുടങ്ങിയ പടങ്ങളെക്കുറിച്ച് എവിടെയെങ്കിലും പറയേണ്ടി വന്നാല്‍ 'മോഹന്‍ലാലിനെ തിരിച്ചു കിട്ടി, കളഞ്ഞു കിട്ടി', 'മമ്മൂട്ടി വിസ്മയിപ്പിക്കുന്നു, ഒലത്തുന്നു ഛെ സോറി ഉലക അഭിനയം കാഴച്ച വെയ്ക്കുന്നു ' എന്നൊക്കെ നമ്മള്‍ എഴുതും.( ഈ പണി വൃത്തിയായി ചെയ്യുന്ന ചില അവന്മാര്‍ മലയാളം ബ്ലോഗില്‍ ഉണ്ടെന്നാ കേട്ടത് മമ്മൂട്ടിയുടെ ബ്ലോഗ്‌ അഡ്മിന്‍ ചെയ്യാനോ , മോഹന്‍ലാലിന്റെ അണ്ടര്‍വെയര്‍ കഴുകാനോ ഒക്കെയുള്ള പണി സബ് കൊണ്ട്രാക്റ്റ് കിട്ടിയ ശേഷം ലവന്മാര്‍ പ്രസ്തുത താരങ്ങള്‍ക്ക് വേണ്ടി ഊത്തോട് ഊത്താണെന്നാ കേട്ടത് . വേണ്ടി വന്നാല്‍ അവന്മാരുടെ സഹായം നമുക്ക് ഈ കാര്യത്തില്‍ സ്വീകരിക്കാവുന്നതാണ്)

2) പട്ടണത്തില്‍ ഭൂതം, ലവ് ഇന്‍ സിങ്കപൂര്‍ , ഭഗവാന്‍ , എയ്ഞ്ചല്‍ ജോണ്‍ തുടങ്ങിയ പടങ്ങളില്‍ സുപ്പറുകളുടെ ഉദാത്ത അഭിനയശേഷി ചൂഷണം ചെയ്യാനുള്ള ഒരു ഇട്ടാപ്പും ഇല്ല , അതാണ്‌ ഈ പടങ്ങള്‍ വെടി തീരാനുള്ള കാരണം എന്നതാവും നമ്മുടെ ലൈന്‍

3) കഴിഞ്ഞ കൊല്ലം ആ ചീള് ചെറുക്കന്‍ പ്രിഥ്വി രാജിന്റെ രണ്ടു പടങ്ങള്‍ വല്യ കുഴപ്പമില്ലാതെ പോയത് നമ്മള്‍ മുക്കും. ലവന്‍ ഇപ്പൊ അങ്ങനെ വല്യ സ്റ്റാര്‍ ആകണ്ടാ

3) ഭാഗ്യദേവത, ഇവര്‍ വിവാഹിതരായി , പാസ്സെഞ്ചര്‍ , ഗുലുമാല്‍ തുടങ്ങി അത്യാവശ്യം കുഴപ്പമില്ലാതെ ഓടി , നിര്‍മ്മാതാവിന് ലാഭവും, മന:സമാധാനവും(സുപ്പറുകളുടെ ജാഡ സഹിക്കണ്ടാ , നായിക മുതല്‍ എക്സ്ട്രാ വരെയുള്ളവരുടെ കേസുകള്‍ അങ്ങേര്‍ അറ്റന്‍ഡ് ചെയ്തിട്ടേ ആരും എടുക്കു...അങ്ങനെ എന്തെല്ലാം പ്രയോജങ്ങള്‍ ചെറിയ പടങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടെന്നോ. തെണ്ടികള്‍!!!!) ഉണ്ടാക്കി കൊടുത്ത പടങ്ങള്‍ നമ്മള്‍ 'ഉം, വല്യ കുഴപ്പമില്ല' എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് ഒഴിവാക്കും.സുപ്പര്‍ താരങ്ങളുടെ കുഴല്‍ ഊതുന്ന നമ്മള്‍, ചെറിയ പടങ്ങള്‍ ലാഭം ഉണ്ടാക്കുന്നു എന്ന് മുഴുവനായി സമതിക്കാന്‍ പാടില്ലല്ലോ. അതും സുപ്പരുകളുടെ പടങ്ങള്‍ തറ തൊടാതെ പൊട്ടുന്ന ഈ കാലത്ത്.

അപ്പൊ അതാണ്‌ നമ്മുടെ ഒരു മലയാള ചലച്ചിത്ര വാര്‍ഷിക റിവ്യൂവിന്റെ ലൈന്‍ .ഇനി കേട്ടില്ല, പറഞ്ഞില്ല, അറിഞ്ഞില്ല എന്ന് പറയരുത്.
എന്ന്

വിശ്വസ്തതയോടെ

മാത്യു ഊത്തുപുരക്കല്‍
റെസിഡന്റ് എഡിറ്റര്‍
എ കെ 47

മലയാള സിനിമയെക്കുറിച്ച് ഇനി ഉടനെ ഒന്നും ഒരു കുന്തവും എഴുതരുത് എന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ വാരാന്ത്യത്തില്‍ നഗരത്തില്‍ ചുമ്മാ ഒന്ന് കറങ്ങാന്‍ ഇറങ്ങിയപ്പോള്‍ ഒരു കാര്യം വ്യക്തമായി. മലയാള സിനിമയെപ്പറ്റി വല്ലതും എഴുതണം എന്നുണ്ടെങ്കില്‍ ഇപ്പൊ കാച്ചണം. കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ ചിലപ്പോള്‍ അങ്ങനൊരു സാധനത്തിനെ മഷിയിട്ട് നോക്കിയാലും കണ്ടുപിടിക്കാന്‍ സാധിച്ചു എന്ന് വരില്ല.
നഗരത്തിലെ നാല് പ്രമുഖ തിയറ്ററുകളില്‍ മൂന്നെണ്ണത്തില്‍ വേട്ടക്കാരന്‍ (രണ്ടാഴച്ച്ചക്ക് ശേഷവും ബ്ലാക്കില്‍ ടിക്കറ്റ് വില രൂപ എഴുപത്തിയഞ്ച് ), ഒരിടത്ത് അവതാര്‍ (അവിടെ കൂട്ടയിടിയും നിലവിളിയുമാണ്, പടം കാണാന്‍) . രാജമാണിക്യം വീഞ്ഞ് പ്രജാപതിക്കുപ്പിയില്‍ വീഴ്ത്തിയ ചട്ടബിനാട് , മോഹന്‍ലാലിന്റെ എവിടയോ സ്വര്‍ഗമാണ് ( ഈ പടം കണ്ടില്ല. കാണണം. അവതാര്‍ ഒന്നൂടെ കണ്ടിട്ട് വേണം ഇനി മലയാളം കൊല വീണ്ടും ഏറ്റു വാങ്ങി തുടങ്ങാന്‍) തുടങ്ങിയ പടങ്ങള്‍ വേട്ടക്കാരനെയും , അവതാറിനെയും പേടിച്ചു റിലീസ് ഒരാഴ്ച്ച നീട്ടി വെയ്ക്കുന്നു . മലയാളം സിനിമ ഊ ...ഊ ...ഊര്‍ജ്ജസ്വലമാകാന്‍ ഇത്രയൊക്കെപോരെ???

Thursday, October 8, 2009

രാഹുലിന്റെ ദണ്ടി യാത്രകള്‍; തേക്കടിയിലെ തെണ്ടികളും

രാഹുല്‍ ഗാന്ധി ഈ ഇടയായി ഇന്ത്യയാകെ നടന്ന് തെണ്ടി ഛെ ദണ്ടി യാത്ര നടത്താനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു. നടന്നെന്ന് ചുമ്മാ ഒരു ഗുമ്മിന് പറഞ്ഞതാണ്. കേന്ദ്ര സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി പ്രത്യേകം വിമാനം വിട്ട് കൊടുത്തിട്ടുണ്ട് ,യുവരാജാവിന് യു പിയില്‍ പോയി പാവപ്പെട്ട ഏതെങ്കിലും മോത്തി ഭായി ഉണ്ടാകിക്കൊടുക്കുന്ന ചായ മോന്താനും , പിന്നെ അതെ വേഗത്തില്‍ തിരുവനതപുരത്ത് വന്നു ഇവിടെ മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കാനും. അല്ലെങ്കിലേ ജപ്പാന്‍ കുടിവെള്ളം, അവന്‍റെ അമ്മുമ്മേടെ പദ്ധതി എന്നീ പല പേരുകളില്‍ ഇനി വെട്ടിപ്പൊളിക്കാന്‍ കൊള്ളാവുന്ന ഒരു റോഡും തിരുവനന്തപുരത്ത് ബാക്കിയില്ല . അത് കൊണ്ടുള്ള യാത്രാ ദുരിതം പോരാഞ്ഞിട്ടാണ്‌ ,യുവരാജാവ് വക ഗതാഗത നിയന്ത്രണം തലസ്ഥാനത്തുകാരുടെ അസ്ഥാനത്തിട്ട് കിട്ടുന്നത്.

പ്രത്യേക വിമാനത്തില്‍ വന്നിറങ്ങി സാധാരണക്കാരന് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പോട്ടെ എന്ന് വെയ്ക്കാം(അല്ലേലും ഇങ്ങനെയുള്ളവന്മാരെ ജയിപ്പിച്ച്‌ 'പ'രണത്തില്‍ കയറ്റിയ മണുങ്ങന്‍ ജനത്തിന് ഈ പണിയൊന്നും കിട്ടിയാല്‍ പോരാ)എന്നങ്ങോട്ട് ചിന്തിക്കണം എന്ന് ചിന്തിച്ചപ്പോഴേക്കും ദാ വരുന്നു അടുത്ത രസികന്‍ ന്യൂസ്‌. പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ യുവരാജാവിന് വെടിവെയ്ക്കാന്‍ സോറി വെടി കൊള്ളാതിരിക്കാനുള്ള പ്രത്യേക വണ്ടി തിരുവനന്തപുരത്ത് എത്തിക്കാന്‍ എയര്‍ ഫോഴ്സ് വിമാനം നാലഞ്ച് വട്ടം ഷട്ടിലടിച്ചു എന്ന്.കേട്ടപ്പോള്‍ കോള്‍മയിര്‍ കൊണ്ട് പോയി. തേക്കടിയില്‍ ബോട്ട് മുങ്ങി മരിച്ച പത്തന്‍പത് മൃതദേഹങ്ങള്‍ അവരവരുടെ ജന്മനാട്ടില്‍ എത്തിക്കാന്‍ വിമാനം വിട്ട് കൊടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് തത്വം മൊഴിഞ്ഞ എയര്‍ ഫോഴ്സ് മാമകള്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ വണ്ടി എടുക്കാന്‍(വണ്ടി എന്ന് തന്നെ വായിക്കണം...ട്ടാ) പോയത് എന്നോര്‍ത്തപ്പോള്‍ 'ഫാരതാമ്പേ!!!' എന്ന് അമ്മച്ചിയാണേ വിളിച്ചു പോയി.

സംഭവം അധികമാളുകള്‍ അറിയും മുന്‍പ് തോല്‍വികളില്‍ തളരാത്ത എം ഐ .ഷാനവാസ്‌ (കേരളം മുഴുവന്‍ നടന്ന് തോറ്റിട്ടാണേ ഒടുക്കം വയനാട്ടില്‍ അടുത്തിടെ പച്ച തൊട്ടത്‌ )വിശദീകരണവുമായി എത്തുകയും ചെയ്തു.ഭാവി പ്രധാനമന്ത്രിയായ രാഹുല്‍ വാവക്ക് വണ്ടി വാങ്ങാന്‍ പോയതിനെയും , തേക്കടിയില്‍ മരിച്ചവരെ അവരവരുടെ നാടുകളില്‍ എത്തിക്കാന്‍ കൂട്ടാക്കാത്തതിനെയും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന്. അതെ സാര്‍, തേക്കടിയിലെ അനാഥ പ്രേതങ്ങള്‍ എവിടെക്കിടക്കുന്നു രാഹുല്‍ ഗാന്ധി എവിടെ കിടക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ ഭാരതത്തിലെ സകല തെണ്ടികളും സമന്മാരാണെന്ന് പറഞ്ഞവനെ പുറങ്കാലിനടിച്ച് വാള്‍ പോസ്റ്ററാക്കണം.

രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് വന്നാലും ,ഇവിടെ ഗതാഗത തടസം ഉണ്ടാക്കിയാലും എനിക്കൊരു പീകോക്കുമില്ല. ഇങ്ങനെയുള്ള ബാധകള്‍ വരുന്ന ദിവസം ഈ നഗരം വിട്ട് പോകുന്നവനാണ് ഞാന്‍. പിന്നെ എന്ത് പിണ്ണാക്കിന് ഇത്രയും എഴുതിക്കൂട്ടി എന്ന് ചോദിച്ചാല്‍, ചില കാര്യങ്ങള്‍ പറയാന്‍ അധികമാളുകള്‍ ഇല്ലാത്തത് കൊണ്ട് എന്നായിരിക്കും എന്‍റെ മറുപടി.

എന്തായാലും സ്വന്തം കാശ് മുടക്കിയാണ് യുവരാജാവ് തിരുവനന്തപുരത്തേക്ക് കെട്ടിയെടുത്തത് എന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ തന്നെ , രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് ചുറ്റിത്തിരിയുമ്പോള്‍ 'ഈ ചെറുക്കന് വേറെ ഒരു പണിയുമില്ലേ' എന്നോ മറ്റോ വയര്‍ലെസ്സിലൂടെ ചോദിച്ച ആ പോലീസുകാരന് എന്‍റെ സ്വന്തം പേരിലും , തേക്കടിയിലെ കുറെ അനാഥ പ്രേതങ്ങളുടെ പേരിലും അമര്‍ത്തി ചവുട്ടി ഒരു സല്യൂട്ട്.

എ കെ

ഇപ്പോഴേ പറഞ്ഞേക്കാം:ഇവിടെ വിഷയം രാഹുല്‍ ഗാന്ധിയും തേക്കടിയുമാണ്. അതിനിടക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു പതിനായിരം കോടിയുടെ സ്വത്തുണ്ട്,ലാവലിനില്‍ പിണറായി കുറെ കാശ് അമുക്കി എന്ന പതിവ് നമ്പരുകള്‍ ഇറക്കി ഒരുത്തനും ഇങ്ങോട്ട് വന്നേക്കരുത്

Saturday, September 19, 2009

കേരളാ ക്വിസ്സ്

ക്വിസ്സ് മാസ്റ്റര്‍ (ക്വി.മാ ) : പരം പിറ്റ്ഫീല്‍ഡ് (നമ്മുടെ പരമന്‍ കുഴീപാടം തന്നെ.ഡാനി ബോയല്‍ എന്നൊക്കെ പറയുമ്പോലെ സായിപ്പിന്റെ പേര് വന്നാലെ ഇന്ത്യക്കാര് തെണ്ടികള്‍ക്ക്‌ ഒരു വിലയുള്ളൂ)

മത്സരാത്ഥികള്‍ : ദുബായി മൊയ്തു (ദു.മൊ: ദുബായില്‍ ഷെയിക്ക് ), ഫ്ലോറിഡാ കുഞ്ഞുറോത (ഫ്ലോ.കു: ഫ്ലോറിഡയിലെ വല്യ കേസുകെട്ടാ), എ കെ (എ കെ തന്നെ), ടോമോഹ്വാക് വാസു (ടോ.വാ: ടോമോഹ്വാക് പത്രത്തിന്റെ എന്തോ കിടുതാപ്പ്) .

ക്വി മാ: "അപ്പൊ തുടങ്ങാം."
ടോ വാ: "അല്ല മത്സരത്തിനു മുന്‍പ് ചായയും ,കടിയുമൊന്നും...?"
ക്വി മാ : "അത് പത്രസമ്മേളനത്തില്,ഇവിടല്ല. അപ്പോള്‍ തുടങ്ങുന്നു.ചോദ്യങ്ങള്‍ പ്രധാനമായും കേരളത്തെക്കുറിച്ച് ആയിരിക്കുമെങ്കിലും ഇടയ്ക്ക് ചില പൊതുവിജ്ഞാന ചോദ്യങ്ങളും കടന്ന് വന്നേക്കാം. ദുബായി മൊയ്തു,ഫ്ലോറിഡാ കുഞ്ഞുറോത, എ കെ , ടോമോഹ്വാക് വാസു എന്നീ ക്രമത്തിലാകും ഉത്തരങ്ങള്‍ പറയേണ്ടത്. ശരി ഉത്തരത്തിന് ഒന്നിന് പത്തു പോയന്റ്. തെറ്റായ ഉത്തരത്തിന്,ഉത്തരത്തിന്റെ നിലവാരം അനുസരിച്ച് ചവിട്ട്‌,തൊഴി,കുനിച്ചു നിറുത്തി നടുവിനിടി."

ഫ്ലോ കു :" അമേരിക്കയില്‍ എല്ലാ മത്സരങ്ങള്‍ക്കും ബസ്സര്‍ ഉണ്ടാകും.ഇവിടെ അതില്ലേ?പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കേ മാര്‍ട്ടില്‍ നിന്നുമൊരെണ്ണം വാങ്ങി വന്നേനെ "
ക്വി മാ :" ഇവിടുത്തെ ബസ്സര്‍ കേടാ. തത്കാലം പറഞ്ഞ ക്രമത്തില്‍ ഉത്തരം പറയുകയേ നിവൃത്തിയുള്ളൂ" ഫ്ലോ കു :"ഓ ഘാഷ്‌ !!!ഞാന്‍ യു എസ്സില്‍ പോയ പത്തു വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ ഇത്ര പുവര്‍ കണ്ട്രി ആയോ? "
ക്വി മാ :"'പു' ചേര്‍ത്ത് ആരേലും വല്ല മറുപടിയും അതിനു പറയും മുന്‍പേ മത്സരം തുടങ്ങുന്നു. ചോദ്യം ഒന്ന്.മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരന്‍ ആര് ?"
ദു മൊ :"മമ്മൂട്ടിക്ക"
ക്വി മാ: "കൂലിക്ക് ആളെ വെച്ച് എഴുതിക്കുന്നവരുടെ കാര്യമല്ല ചോദിച്ചത്"
ഫ്ലോ കു: "സ്ത്രൈണ മനസ്സിലെ മഞ്ഞുതുള്ളി എഴുതിയ നാന്‍സി ജേക്കബ്‌?"
ക്വി മാ:" ആ മഞ്ഞു തുള്ളി ചേച്ചി മാത്രമേ കണ്ടു കാണു . നെക്സ്റ്റ്"
എ കെ:"ഡാന്‍ ബ്രൌണ്‍ "
ക്വി മാ:" എ കെ പറഞ്ഞ ഉത്തരം ശരിയാണ്. മലയാളത്തില്‍ ഇന്നോളം ഒരു വരി പോലും എഴുതി വായനക്കാരേ കൊല്ലാത്ത ഡാന്‍ ബ്രൌണ്‍ തന്നെയാണ് മലയാളത്തിന്റെ ജനപ്രിയ എഴുത്തുകാരന്‍ .എ കെക്ക് പത്തു പോയന്റ്"

ക്വി മാ :" അടുത്ത ചോദ്യം. ക്രമം അനുസരിച്ച് വാസുവിന് ആദ്യം ഉത്തരം നല്‍കാം. കേരളത്തില്‍ പോയതിലും വേഗത്തില്‍ മടങ്ങി വന്നത് എന്ത് ?"
ടോ വാ :" ഇന്ത്യന്‍ ടീമില്‍ നിന്നും ശ്രീശാന്ത്"
ക്വി മാ :" ഓനെയും കുടുമ്പക്കാരെയും നിങ്ങള്‍ പത്രക്കാര്പൊക്കിക്കൊണ്ട് നടന്ന സ്പീഡിന് ഓനിതിലും വേഗം തിരിച്ച് വരേണ്ടതായിരുന്നു ,നെക്സ്റ്റ്. "
ദു മൊ:" ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചിട്ട് ദുബായിലേക്ക് വിമാനം കയറിയ ഹമുക്കുകള്‍"
ക്വി മാ :" അതിലും വേഗത്തില്‍ മടങ്ങിയെത്തിയ ഒന്നുണ്ട്"
ഫ്ലോ കു :"ബൂമറാങ്ങ്"
ക്വി മാ :" കേരളത്തിലോ? തുടക്കത്തില്‍ തന്നെ നിലവാരം ഇങ്ങനെ വിളിച്ചറിയിക്കല്ലേ"
എ കെ :" കാവ്യാ മാധവന്‍"
ക്വി മാ :"വീണ്ടും എ കെക്ക് പത്ത് മാര്‍ക്ക് "


ക്വി മാ : "മൂന്നാം ചോദ്യം. വീണ്ടും വാസുവില്‍ നിന്നും തുടങ്ങാം. കേരളത്തില്‍ കരയില്‍ കാണപ്പെടുന്ന ഏറ്റവും വല്യ ജീവി ?"
ടോ വാ : "ആന"
ക്വി മാ :" അല്ല"
ദു മൊ :" ഒട്ടകം"
ക്വി മാ :" എഴുന്നേറ്റു പോടാ അവിടുന്ന്"
ഫ്ലോ കു :" ജിറാഫ്‌ "
ക്വി മാ :" അല്ല"
എ കെ :"മോഹന്‍ലാല്‍"
ക്വി മാ :"നീ തകര്‍ക്കുമെടാ മോനെ. ബാക്കിയുള്ളവര്‍ പറഞ്ഞ ജീവികളൊക്കെ ഇപ്പൊ നമ്മുടെ ലാലേട്ടന്റെ ഇപ്പോഴത്തെ ഒരു ശരീരപ്രകൃതി വെച്ച് നോക്കിയാല്‍ വെറും അശുക്കള്‍ . എ കെക്ക് പിന്നേം പത്ത് മാര്‍ക്ക്"

ക്വി മാ : "നാലാം ചോദ്യം.കേരളത്തില്‍ വളരെ വിരളമായി കാണപ്പെടുന്ന ഒരു ജീവി ?"
ടോ വാ :" ആഫ്രിക്കന്‍ മഞ്ഞത്തവള"
ക്വി മാ: "തെറ്റ് "
ദു മൊ:"കുറുനരി "
ക്വി മാ :" നിയമസഭയില്‍ നല്ല മുറ്റിയ ഇനങ്ങള്‍ ധാരാളമുണ്ട്"
ഫ്ലോ കു : " ആനകോണ്ട"
ക്വി മാ :" ഫിനാന്‍സ്‌ കമ്പനികള്‍ മുട്ടിന് മുട്ടിന് ഉള്ള ഈ നാട്ടില്‍ ആ കുറവ് അറിയുകേല"
എ കെ :"പ്രതിരോധ മന്ത്രി എ. കെ. ആന്റണി"
ക്വി മാ :"വളരെ ശരി. അടുത്ത കാലത്തായിട്ട് ഇലക്ഷന് നില്‍ക്കാന്‍ പോയിട്ട് ഇങ്ങോട്ട് ഒന്ന് വരാന്‍ പോലും അതിയാന് എന്തോ അസ്കിത ഉള്ളത് പോലെ . എ കെ ക്ക് വീണ്ടും പത്തു പോയന്റ്"

ക്വി മാ :"തിരുവനന്തപുരത്ത് തീരെ കാണപ്പെടാത്തതും ലോകത്തിന്റെ മറ്റേത് ഭാഗത്തും കാണപ്പെടാവുന്നതുമായ ഒരു ജീവി ?"
ടോ വാ:" വൈദുതി മന്ത്രി ബാലന്‍.പുള്ളി ഇപ്പൊ സ്ഥിരം മുല്ലപ്പെരിയാറിലാണ്"
ക്വി മാ:" പുള്ളിക്ക് തിരുവനന്തപുരം വിട്ടാല്‍ മുല്ലപ്പെരിയാര്‍ മാത്രമേയുള്ളു .തന്നെയുമല്ല ഇടക്കെങ്കിലും അങ്ങേര്‍ തിരുവനന്തപുരത്ത് എത്താറുണ്ട് "
ദു മൊ : " കെ മുരളീധരന്‍. ഒരു ജാഥ തീരുമ്പോള്‍ അടുത്ത ജാഥക്ക് തുടക്കമിടാന്‍ വല്ലിടത്തോട്ടും ഒക്കെ പോണ്ടേ?"
ക്വി മാ:" എന്‍ സി പിയിലും ഇല്ല ,കോണ്ഗ്രസ്സിലും ഇല്ല,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സ്വന്തം വെട്ടിലും കയറ്റുകയുമില്ല എന്നാ ഇപ്പോഴത്തെ അവസ്ഥയില്‍ കക്ഷി ഇപ്പൊ എവിടെ എന്ന് ആര്‍ക്കും ഒരു പിടിയുമില്ല. അതിനാല്‍ ഉത്തരമായി അങ്ങേരെ പരിഗണിക്കാന്‍ സാധിക്കില്ല"
ഫ്ലോ കു :" തിരുവനന്തപുരം എം പി ശശി തരൂര്‍ "
ക്വി മാ :"വളരെ ശരി. കുഞ്ഞുറോതയ്ക്ക് പത്തു പോയന്റ് "

ക്വി മാ : "ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി ആര് ? ഇനി എ കെയുടെ ഊഴമാണ് "
എ കെ :"മോഹന്‍ലാല്‍"
ക്വി മാ :" മണിച്ചിത്രത്താഴ് വരെ അത് ശരിയായിരുന്നു. പക്ഷെ ഇപ്പോള്‍ പ്രശസ്തി താഴേക്കാ. സാഗര്‍ അലിയാസ് ജാക്കിക്ക് ശേഷം പ്രത്യേകിച്ചും"
ടോ വാ:"ബിനീഷ്‌ കോടിയേരി"
ക്വി മാ :" ഉത്തരം ശരിയാണ്. വാസുവിനെ പോലുള്ള പത്രപ്രവര്‍ത്തകര്‍ തന്നെയാണല്ലോ കേരളത്തില്‍ ഒരു പൂച്ച തുമ്മിയാലും അതില്‍ പ്രസ്തുതന്റെ കറുത്ത കരങ്ങള്‍ ഉണ്ടെന്നെഴുതി അങ്ങേരെ ഇത്ര പ്രശസ്തനാക്കിയത്. വാസുവിന് പത്തു പോയന്റ്."

ക്വി മാ :" കേരളത്തില്‍ ഏറ്റവും ജനകീയമായ വിനോദം എന്ത് ? ഈ റൌണ്ട് ദുബായി മൊയ്തുവില്‍ തുടങ്ങാം "
ദു മൊ :" വെള്ളമടി"
ക്വി മാ :" അത് കറക്റ്റ്. മൊയ്തു പത്തു പോയന്റ് അടിച്ച് മാറ്റിയിരിക്കുന്നു "

ക്വി മാ :" ഭൂമികുലുക്കി പക്ഷിയുടെ അതെ സ്വഭാവം, സ്വന്തം വാല് കുലുങ്ങിയാല്‍ ഭൂമി കുലുങ്ങും എന്ന അതേ സ്വഭാവം വെച്ച് പുലര്‍ത്തുന്ന കേരളത്തിലെ ജീവി ഏത് ?"
ഫ്ലോ കു : "അച്ചുതാനന്ദന്‍"
ക്വി മാ :"പി ബിയില്‍ നിന്നും ചവിട്ടിയിറക്കിയതിന് ശേഷം ആ സ്വഭാവം അല്‍പ്പ സ്വല്‍പ്പം മാറിയിട്ടുണ്ടോ എന്നൊരു സംശയം നില നില്‍ക്കുന്നതിനാല്‍ ആ ഉത്തരം അംഗീകരിക്കാന്‍ സാധ്യമല്ല"
എ കെ :"ഗള്‍ഫ്‌ മലയാളി"
ക്വി മാ :"വെരി ഗുഡ്. കേരളത്തെ മൊത്തം താങ്ങി നിറുത്തിയിരിക്കുന്നത്‌ തങ്ങളാണ് എന്നാ ഓന്മാരുടെ വിചാരം. എ കെക്ക് പത്തു പോയന്റ്"

ക്വി മാ :" ജീവിതകാലം മുഴുവന്‍ കഴുതയായി കഴിയുകയും എന്നാല്‍ സ്വയം കുതിരയാണ് എന്ന് മരണം വരെ മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജീവി ഏത് ?"
ടോ വാ :" കേരളത്തിലെ സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍"
ക്വി മാ :"പത്രപ്രവര്‍ത്തകനാണെങ്കിലും വാസൂനു വല്ലപ്പോഴുമൊക്കെ വിവരം ഉണ്ട്. പത്തു പോയന്റ് പിടിച്ചോ"

ക്വി മാ :" മത്സരത്തിലെ ഒടുക്കത്തെ ചോദ്യമാണ്. കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും ദുഖിതരാകുന്ന ദിവസം ?"
ദു മൊ :" പെട്രോള്‍ വില കൂടുന്ന ദിവസം"
ക്വി മാ :"എന്നാപ്പിന്നെ ദിവസവും ദുഖിച്ച് നടക്കാനേ ജനങ്ങള്‍ക്ക് നേരം കാണു "
ഫ്ലോ കു :" ഹര്‍ത്താല്‍ ദിവസം"
ക്വി മാ :"ദേശീയോത്സവം സന്തോഷത്തിന്റെ ദിവസമല്ലേ ചേച്ചി?"
എ കെ :"എല്ലാ മാസവും ഒന്നാം തീയതി. അന്ന് ബാറുകള്‍ അടപ്പായിരിക്കും"
ക്വി മാ :" നീയാടാ യഥാര്‍ത്ഥ കുടിയന്‍. പത്തു പോയന്റ് ടച്ചിന്ഗസായി പിടിച്ചോ."

ഒടുക്കത്തെ പോയന്റ് നില :
ദുബായി മൊയ്തു :പത്ത്
ഫ്ലോറിഡ കുഞ്ഞുറോത :പത്ത്
എ കെ : അറുപത്
ടോമോഹ്വാക് വാസു :ഇരുപത്

Monday, September 14, 2009

ജനപ്രിയ അവാര്‍ഡുകള്‍

ദേശിയ അവാര്‍ഡൊക്കെ എന്തോന്ന് അവാര്‍ഡ്. കേരളത്തില്‍ വേള്‍ഡ് ഫെയ്മസായ ഞാന്‍ കൊടുക്കുന്നതാണ് അവാര്‍ഡെന്ന് ഇനിയും അറിയാത്തവന്മാര്‍ (ലവളന്മാരും) ഇപ്പൊ അറിഞ്ഞോളണം.
ഇത്തവണത്തെ എന്റെ ഫൌണ്‍ഡേഷന്‍ നല്‍കുന്ന ജനപ്രിയ അവാര്‍ഡുകളുടെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

മികച്ച സംവിധായകന്‍ : കുളത്തില്‍ ഔതക്കുട്ടി (റബ്ബറും പത്രവും എന്ന ചിത്രത്തിന്) . ഓം പ്രകാശിന്റെ തന്തപ്പടിയുടെ അഭിമുഖം ആരൊക്കെയോ പറഞ്ഞു കൊടുത്ത് പറയിപ്പിച്ചതാണ് എന്ന് ഉച്ചക്ക്‌ പന്ത്രണ്ടു മണിക്ക് സമ്മതിച്ചങ്ങോട്ട് നാക്ക്‌ വായിലേക്കിടും മുന്നേ 'അങ്ങനൊന്നും ആരും പറഞ്ഞിട്ടില്ല ' എന്ന് മാറ്റി പറയുന്ന രംഗം അച്ചായനെ കൊണ്ട് മാത്രമേ സംവിധാനം ചെയ്യാന്‍ സാധിക്കു എന്നായിരുന്നു ജൂറിയുടെ അഭിപ്രായം. ആവേശം മൂത്ത ഒരു ജൂറി മെമ്പര്‍ ഒരു പടി കൂടിക്കടന്ന് , 'പത്തു ചക്രമൊക്കുവേല്‍ കുളത്തില്‍ വറീത്‌ മാപ്പിള സ്വന്തം അപ്പനാന്ന് അമ്മച്ചി ഇന്നേ വരെ പറഞ്ഞിട്ടില്ല എന്ന് വരെ പറയാന്‍ ചങ്കുറപ്പ് ഉള്ളവനാണ് അച്ചായന്‍' എന്ന് പ്രസ്താവിച്ചു കളഞ്ഞത്രേ

മികച്ച നടന്‍ : കോഴിക്കള്ളാ എന്ന് ആ മിന്നല്‍ വിജയന്‍ ചുമ്മാ പൊതുവായി ഒന്ന് വിളിച്ചപ്പോഴേ ചാടി വീണ് "ഞാനല്ല നിന്റെ അപ്പുപ്പനാടാ കള്ളന്‍ " എന്ന് ഗര്‍ജ്ജിച്ച 'സാധാകാരനും' 'സുധീര'മായി ആരും ചോദിയ്ക്കാതെ തന്നെ 'ഞാന്‍ പുണ്യാത്മാവ്' എന്ന് നാഴികക്ക് നാല്‍പതു വട്ടം വിലപിക്കുന്ന ചേട്ടായിയും ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് പങ്കിടും.

മികച്ച നടി : ഔതക്കുട്ടിയുടെ ചാനലില്‍ രാത്രി എന്‍കൌണ്ടര്‍ പോയന്റ് അവതരിപ്പുക്കുന്ന ഷോനീ. എന്നാ ഒരു ആങ്കാ കൊച്ചിന്റെ. ഒബാമ കറുത്ത വര്‍ഗ്ഗക്കരനായതും മിന്നല്‍ വിജയന്‍ പാര്‍ട്ടി സെക്രെട്ടറി ആയതു കൊണ്ടാണെന്ന് അഭിനയിച്ചു ഫലിപ്പിച്ച് കളയും. കൊടുക്കണ്ടേ അവള്‍ക്ക് ഒരു ഒന്നൊന്നര അവാര്‍ഡ്?

മികച്ച സഹനടന്‍ : അച്ചു മാമ. തുടക്കത്തില്‍ ഘോര ഘോരം അട്ടഹസിച്ച് ഒടുവില്‍ ഒരു പി ബി കഴിഞ്ഞപ്പോഴേക്കും അണ്ണാക്കില്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസ്‌ കുഴച്ചു തള്ളിക്കയറ്റിയ പരുവത്തിലെ പരിതാപകകരമായ അവസ്ഥയുടെ തന്മായത്ത്വമായ അവതരണത്തിനാണ് ഈ അവാര്‍ഡ്

മികച്ച സഹനടി : ഓം പ്രകാശിന്റെ വൈഫ്‌ . ചുമ്മാ കിടക്കട്ടെ.

മികച്ച ഹാസ്യ നടന്‍ : സഖാവ് വെളിവില്ലാത്ത പാര്‍ഗ്ഗവന്‍ .ഇടയ്ക്കിടെ പുള്ളി മിന്നലിനെ മര്യാദ പഠിപ്പിക്കും എന്ന മട്ടില്‍ നടത്തുന്ന ഓരോ അഭ്യാസങ്ങള്‍ കണ്ട്‌ കേരള ജനത ഒന്നാകെ ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി തുടങ്ങിയിട്ട് കാലം കുറേയായി.

മികച്ച സ്വഭാവ നടന്‍ : ആഭ്യന്തര പുന്ത്രന്‍ കൊടിയേറിയവന് കൊടുക്കണമെന്ന് ഖദര്‍ ലൈജവും അല്ല ലൈജുവിനാണ് അതിന് കൂടുതല്‍ അര്‍ഹത എന്ന് കൊടിയേറിയവനും പറയുന്നു. രണ്ടാളും കൂടി ഒരു തീരുമാനത്തില്‍ എത്തിയാല്‍ നമുക്ക് പണി കുറഞ്ഞേനെ

മികച്ച തിരക്കഥ :കേരളാ പോലീസ്‌ . ഒന്നല്ല ഒരായിരം ക്ലാസ്സിക്ക് തിരക്കഥകള്‍ അണ്ണന്മാരുടെ കൈയ്യില്‍ സ്റ്റോക്കുണ്ട് .അവസ്നാന റൌണ്ട് വരെ പക്ഷെ കുളത്തില്‍ ഔതക്കുട്ടിച്ചായനും കട്ടക്ക് കട്ട ഈ അവാര്‍ഡിന് വേണ്ടിയുള്ള മല്‍പ്പിടിത്തത്തില്‍ ഉണ്ടായിരുന്നു. പക്ഷെ ഒടുക്കം ഉണ്ടാക്കുന്ന കഥകള്‍ക്ക് മിനിമം തെളിവ് വേണം എന്ന വ്യവസ്ഥ കേട്ട് അച്ചായന്‍ പിന്മാറി.അത് പത്രധര്‍മ്മത്തിന് നിരക്കാത്ത വ്യവസ്ഥയാണത്രെ. പക്ഷേ നമ്മുടെ ഏമാന്മാര്‍ അപ്പോഴും കല്ല്‌ പോലെ നിന്നില്ലേ. തെളിവ് എന്ത് വേണം എന്ന് പറഞ്ഞാല്‍ സ്പോട്ടില്‍ ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞവര്‍ ജൂറിയെ വീഴ്ത്തി.

മികച്ച ഛായാഗ്രാഹകന്‍ : ഓം പ്രകാശിന്റെ തന്തപ്പടിയുടെ അഭിമുഖം (ഒര്‍ജിനല്‍) പകര്‍ത്തിയ ഖാദര്‍ധാരി

മികച്ച എഡിറ്റിംഗ് : മുകളില്‍ പറഞ്ഞ മഹാന്‍ തന്നെ

മികച്ച സംഗീത സംവിധായകന്‍ : മുകളിലെ സകല അവാര്‍ഡ് പടങ്ങള്‍ക്കും ഊത്തൂതുന്ന ഏതേലും ഒരുത്തന്‍ (ബ്ലോഗിലായാലും മതി) ജൂറിയെ സമീപിക്കുക

പ്രധാനപ്പെട്ട ഒരെണ്ണം വിട്ട് പോയി .മികച്ച വില്ലന്‍ : കേരളത്തിലെ പൊതുജനം. അതങ്ങനയെ വരൂ

അവാര്‍ഡ് ദാനം : ഓംപ്രകാശ് അണ്ണനും രാജേഷ്‌ അണ്ണനും ജാമ്യം കിട്ടുകയാണേല്‍ അവരുടെ സാന്നിധ്യത്തില്‍ നടത്തണം എന്ന് വിചാരിക്കുന്നു. അവരുടെയൊക്കെ ആശിര്‍വാദം ഉണ്ടേല്‍ പിന്നെ എന്ത് പേടിക്കാനാ !!!

Monday, September 7, 2009

വീണ്ടും എ കെ

ഇന്ത മാവട്ടത്തിലെ സകല വട്ടന്മാര്‍ക്കും വണക്കം,

ഓണാശംസകള്‍ തരാന്‍ തത്കാലം സൌകര്യമില്ല. ഒരു മാസമായി ബ്ലോഗില്‍ ഞാന്‍ ഒന്നും എഴുതാത്തതിനാല്‍ മലയാളം ഭാഷ കടലില്‍ ചാടി ചാവത്തത് കൊണ്ട് മറ്റു വിശദീകരണങ്ങളും ഇല്ല. നേരെ കാര്യത്തിലേക്ക് കടക്കാം.

പുതിയ ഒരു പ്രോജെക്റ്റ്‌ ആരംഭിക്കാനുള്ള പ്രാരംഭ മുടക്ക് മുതല്‍ സംഭരിക്കുന്നതിനെക്കുറിച്ച് കൂലങ്കുഷമായി നടന്നും, ഇരുന്നും, ഓടിയും ആലോചിക്കുകയാണ് ഞാന്‍ (കിടന്ന് ആലോചനയില്ല...മറ്റു പരിപാടികളാണ് പഥ്യം.) ബ്ലോഗിലെ സുഹൃത്തുക്കളോട് (ബു ഹ ഹ ഹ !!!) ബ്ലോഗിലൂടെ അഭിപ്രായം ചോദിക്കടെ എന്ന് ബ്ലോഗ് എഴുതാതെ , വായിക്കുക മാത്രം ചെയ്യുന്ന അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചു.
അങ്ങിനെ ചെയ്യാത്തത് സത്യത്തില്‍ പേടിച്ചിട്ടാണ്.

ബ്ലോഗിലെ ചേട്ടന്മാരോടും, ചേച്ചിമാരോടും ചോദിക്കേണ്ട താമസം, ഇങ്ങോട്ട് എടുത്ത്‌ തരില്ലേ ഗമണ്ടന്‍ ഉപദേശങ്ങള്‍?

സാമ്പിള്‍ വേണേ പിടിച്ചോ:

പാവം ഞാന്‍ : ചേട്ടന്മാരെ /ചേച്ചിമാരെ അടിയന്തരമായി ഒരു ഉഡായിപ്പിന് വേണ്ടി ഒന്നരക്കോടി രൂപ സംഭരിക്കാനുള്ള മാര്‍ഗ്ഗം ആരേലും ഒന്ന് പറഞ്ഞു തരുമോ?

ചാര്‍വാനരന്‍ : "കീഴാളന്മാരുടെ ഉന്നമനത്തിനായി ഒന്നരക്കോടിയല്ല, ഒരു രണ്ട് രണ്ടര കോടിയെങ്കിലും സംഭരിക്കേണ്ടതാണ് . തിരുവതാങ്കൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുന്നാള്‍ എന്ന സവര്‍ണ്ണ മൂരാച്ചിയുടെ കാലത്ത് കീഴാളരെ മോഹിനിയാട്ടം കാണാന്‍ അനുവദിച്ചിരുന്നില്ല.ഇന്ന് നാട്ടില്‍ ഞാനും, എന്റെ പിള്ളാരും അനുഭവിക്കുന്ന സകല ദുരിതങ്ങള്‍ക്കും കാരണം അതാണ്‌.അത് കൊണ്ട് രണ്ടര കോടിയില്‍ ഒരു പൈ കുറയരുത്‌ എന്നാണ് എന്റെ അഭിപ്രായം.അതില്‍ സവര്‍ണ്ണ മേലാളന്മാര്‍ ആരും വിഷമിച്ചിട്ട് കാര്യമില്ല."

പെയിന്റര്‍ : "ബുദ്ധന്‍ ശരണം ഗച്ചാമി. ചാര്‍വാനരന്റെ പോസ്റ്റ്‌ കാലിക പ്രസക്തവും ഉചിതവുമായി.അതിന് താഴെ ഒരു ഒപ്പ് ."

ഞാന്‍: " അപ്പൊ എന്‍റെ പ്രോജെക്റ്റ്‌?"

അനോണി ഒന്നാമന്‍ : "കീഴാളന്‍മാരുടെ ഉന്നമനത്തിന്റെ കാര്യം പറയുന്നതിനിടക്കാ അവന്റെ പൊനാങ്ങിലെ പ്രോജെക്റ്റ്‌. പോടാ @#$%^&൮!!!"

അനോണി രണ്ടാമന്‍ :"മേലാള സമൂഹത്തിന് വേണ്ടി പടവാളുയര്‍ത്തിയ എ കെക്ക് അഭിവാദ്യങ്ങള്‍!!!"

അനോണി അന്തപ്പന്‍ : " എ കെ സാറിന്റെ പോസ്റ്റ്‌ വായിച്ചു. ഒന്നര കോടി രൂപ പ്രോജെക്റ്റിന് വേണ്ടി സംഭരിക്കാനുള്ള ശ്രമമൊക്കെ കൊള്ളാം. പക്ഷെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ ആയിരത്തി തൊള്ളായിരത്തി രണ്ടായിരത്തില്‍ പ്രസിദ്ധീകരിച്ച 'കേരളത്തിലെ ഒന്നര മുണ്ടും, തോര്‍ത്തും' എന്ന പൊത്തകത്തിന്റെ മുപ്പത്തിരണ്ടാം പേജിലെ , നാലാം പാരയില്‍ 'ഏവം പശു നഹി , നഹി ' എന്ന് പറയുന്നുണ്ട് . അത് കൊണ്ട് കാര്യങ്ങള്‍ എ കെ വിചാരിക്കുന്നതു പോലെയല്ല. ഒന്നര കോടി രൂപക്ക് പശുക്കളെ വാങ്ങാനൊന്നും ഇന്നത്തെ കാലത്ത് ആരും മുതിരില്ല."

പൊതു അഭിപ്രായം :"അന്തപ്പാ, രസിയന്‍ പോസ്റ്റ്. വളരെയധികം വിജ്ഞാനദായിയായ , നര്‍മ്മ ലേഖനം. :)"

ഞാന്‍ : "അതിന് പശുക്കളെ വാങ്ങാനാണ് ഞാന്‍ കാശിനുള്ള വഴി ചോദിച്ചത് എന്ന് ആര് പറഞ്ഞു???"

കുഞ്ഞി പെണ്ണ് : "ഒന്നര കോടി മുതല്‍ മുടക്കുള്ള പ്രോജെക്റ്റിന് വനിതകള്‍ക്ക് അഞ്ചു പൈസയുടെ പങ്കില്ല എന്നുള്ളത് നമ്മുടെ നാട്ടിലെ പുരുഷ മേധാവിത്വത്തിന്റെ മറ്റൊരു തെളിവ് മാത്രമാണ് .മാത്രമല്ല,അമേരിക്കന്‍ സെനറ്റില്‍ വരെ വിശ്വ ഹിന്ദു പരിഷത്ത് കടന്നു കയറി എന്നതും ആശങ്കാജനകമാണ്. ബ്ലോഗിലെ സഖാക്കള്‍ പോലും ഇക്കാര്യത്തില്‍ നിശബ്ദരാണ് എന്നത് ലജ്ജാവഹം തന്നെ "

കാലി: "നന്നായി കുഞ്ഞി!!!നല്ല കൊട്ട്. ഇസ്രായേല്‍ സൈന്യം പാലസ്തീനികളോട് കാണിക്കുന്നത് മറ്റൊന്നല്ലല്ലോ. ഗോലാന്‍ കുന്നുകളിലെ ജല ശ്രോതസുകളില്‍ ....(ഇതങ്ങനെ ഖാണ്ഡം , ഖാണ്ഡമായി കിടക്കും) "

സനോണി പൊതു അഭിപ്രായം: "ജാജലമാന്യമായ ലേഖനം കുഞ്ഞി. കാലിയുടെ കമന്റും , അനുബന്ധ പോസ്റ്റും കലക്കി....ഉമ്മ്മ്മ്മ്മം (ഒലിപ്പീരിന്റെ ശരിക്കുള്ള സൌണ്ട് അറിയാവുന്ന ഒലിപ്പിസ്റ്റുകള്‍ കമന്റായി ഇടുക. )

അനോണി പൊതു അഭിപ്രായം :"@#$%, *&^%$, *&&^%$##,&^%$$#@",൮൭൬൫൪, ൭൬൫൪!!!"

ഞാന്‍ :"ചേച്ചിമാരുടെ നിലവാരത്തില്‍ എത്താന്‍ തലകുത്തി നിന്നാലും എനിക്ക് സാധിക്കാത്തതിനാല്‍ (വിവരക്കേട് അഭിനയിക്കുന്നതിന് ഒരു പരിധിയൊക്കെയില്ലെ?) നോ കമന്റ്സ്‌"

പാലാ ഫ്രാഡ്‌ പാപ്പി : " ബ്ലോഗില്‍ നിന്നും ഒരുത്തന്‍ പണം പിരിക്കുമ്പോള്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്യാതെ ചുമ്മാ കയറി ബ്ലോഗ്‌ പണപ്പിരിവ് ഉപദേശം എന്ന പേരില്‍ അതിനെ വിളിക്കുന്നത്‌ സമ്മതിച്ചു കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട് .നാളെ അനോണി പേരില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ ഒരു ബ്ലോഗ്‌ തുടങ്ങി പണപ്പിരിവ് നടത്തിയാല്‍ ആര് സമാധാനം പറയുമെന്നേ !!!"

മണ്ടന്മാരുടെ സ്റ്റാന്‍ഡേര്‍ഡ് അഭിപ്രായം : "കലക്കി അച്ചായാ!!!"

ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത ബ്ലോഗന്‍ : "തന്നെ ക്ഷണിക്കാത്ത എന്ത് പരിപാടിക്കും താന്‍ ഇടങ്കോലിടും അല്ലെടാ, നാറി!!!"

അഭിപ്രായം മൂന്ന് :" അച്ചായാ, ഈ വിഷയം വിട്ടിട്ട് ഓംപ്രകാശിന്റെ കാറില്‍ ഉണ്ടായിരുന്ന നടി ആരാന്ന് ഒരു പോസ്റ്റിട് .പെട്ടെന്നാവട്ടെ... അത് വായിച്ചിട്ട് വേണം ഒന്ന് അറുമ്പാദിക്കാന്‍ ‍. "

ഞാന്‍ :" ഇവിടെ ഞാന്‍ അഭിപ്രായം പറയുന്നില്ല. അല്ലാതെ തന്നെ അവിടെ കൂട്ടയടി നടത്തി ഫ്രാഡ്‌ പാപ്പിക്ക് ഹിറ്റും കമന്റും കൂട്ടാന്‍ മണ്ടന്മാര്‍ റെഡിയല്ലേ?"

മാരിചാങ്ങ് : "ഒന്നരക്കോടി രൂപ സംഭരിച്ച് കുത്തക മുതലാളിമാരുടെ ആധുനിക ബിമ്പ കല്‍പ്പനകളുടെ അന്തസത്ത ഉടലാര്‍ന്ന എ കെ തുടങ്ങാന്‍ പോകുന്ന ഈ പദ്ധതി നഗ്ന നേത്രങ്ങള്‍ക്ക് വിഷയീഭവിക്കുന്നയത്ര ലളിതമാണ് എന്ന് വിശ്വസിക്കാതിരിക്കുവാന്‍ കാരണങ്ങള്‍ അനേകമാണ്. അമേരിക്കന്‍ കുത്തക സംരഭമായ ഗൂഗിള്‍ നടത്തുന്ന ബ്ലോഗിലൂടെ നടത്തപ്പെടുന്ന ഈ പൊറാട്ടു നാടകം, ചൈനയുടെ വന്‍ സാമ്പത്തിക മുന്നേറ്റത്തില്‍ വിരളി പിടിച്ച സി ഐ എ ,എ കെ യെ മുന്‍നിറുത്തി നടത്തുന്ന ഒരു അന്താരാഷ്ട്ര ഗൂഡാലോച്ചനയുടെ ആദ്യ ചുവടാണോ എന്ന് സംശയിക്കാന്‍ എനിക്ക് ഒരു കട്ടന്‍ ചായയുടെ ചെലവ് പോലുമില്ല."

പഴയ സഖാവ്,ഇപ്പൊ ഗള്‍ഫില്‍ ഷെയിക്ക്: "നന്നായി മാരിചാങ്ങ് സഖാവേ. ആധുനിക മുതലാളിത്തത്തിന്റെ പൊയ്മുഖങ്ങളും കപട നീതികളെയും അട്ടിയട്ടിയായി പൊളിച്ചടുക്കുന്ന ഈ ലേഖനം സ്റ്റാലിനിസ്റ്റ് തത്ത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച് പൊന്നരിവാള്‍ അമ്പിളി രാകുന്ന എല്ലാര്‍ക്കും ഒരു പ്രചോദനമാണ്.(കണ്ടാ,കണ്ടാ...പഴയ സഖാവ് വന്നിറങ്ങുന്നത് കണ്ടാ)"

ഫിഷര്‍മാന്‍ :" മന്‍മോഹന്‍ സിംഗും, സോണിയാജിയും ഈ നാട്ടിന് വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന മാരിചാങ്ങ് തന്നെ വേണം ഇതു പറയാന്‍. ചൈനയില്‍ ആര്‍ക്കെങ്കിലും രാഹുല്‍ ഗാന്ധിയുടെ ഗ്ലാമറോ ,പ്രിയങ്കയുടെ ഷെയിപ്പോ ഉണ്ടോ? ഉണ്ടാവില്ല,കാരണം അവര് കമ്മ്യൂണിസ്റ്റുകള്‍ അല്ലേ?"

ബി ജെ പി അനുഭാവി :" മാരിചാങ്ങിന് മറുപടി ഇവിടെ ഉണ്ട് .('ഇവിടെ' എന്നത് ലിങ്കാവും.അബദ്ധത്തില്‍ ചെന്ന് നോക്കിയാല്‍ മാരിയെ മഹാമാരി പിടിച്ച കണക്കിന് ആറു പേജില്‍ കുറയാതെ ഒരു ലേഖനം കാണാം)"

ഞാന്‍:"ലിവനോടൊക്കെ വല്ലതും പറയാന്‍ പോകുന്നതിലും ഭേദം വല്ല മുള്ളുമുരുക്കിലും തുണിയില്ലാതെ വലിഞ്ഞു കയറുന്നുതാ (ഞാന്‍ ബ്ലോഗ്‌ എഴുതുന്നതിലും ഭേദം മേല്‍പ്പറഞ്ഞ പരിപാടിയാണ് എന്ന് തോന്നുന്നവര്‍ക്ക്: അതിനുള്ള വിഷമം ഞാന്‍ നിന്റെയോക്കെ ബ്ലോഗ്‌ വായിച്ച് തീര്‍ക്കുന്നുണ്ട്.അത് വെച്ചു നോക്കുമ്പോള്‍ മുള്ളുമുരിക്കൊക്കെ ചീള് കേസല്ലേ?)


-------

ചക്കെന്നു പറഞ്ഞാല്‍ തിരിച്ച് കൊക്കെന്നു പറയുന്നവന്മാരെ പിന്നെയും സഹിക്കാം. പക്ഷേ ചക്കിനെ ക്രിക്കറ്റ് ബാറ്റാക്കുന്നവനെയും, വിവരക്കേടിന് കൈയും കാലും വെച്ച അവളന്മാരെയും, ഒത്തു കിട്ടിയാല്‍ സ്വന്തം അപ്പനമ്മമാരുടെ സ്വകാര്യ നിമിഷങ്ങളുടെ യൂ ട്യൂബ് ലിങ്ക് വരെ ബ്ലോഗില്‍ കാച്ചുന്ന ആധുനിക മാത്തുക്കുട്ടിമാരെയും ,മറ്റു പല അവതാരങ്ങളെയും മുട്ടിയിട്ട് നടക്കാന്‍ വയ്യാത്ത മലയാളം ബ്ലോഗില്‍ വിവരമുള്ളവര്‍ കൊള്ളാവുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മിനക്കെടില്ല എന്ന് എന്‍റെ ബ്ലോഗെന്നാല്‍ എന്തോ സംഭവമാണ് എന്ന് ധരിച്ചു വശായ കൂട്ടുകാരോട് പറയാന്‍ ഒക്കുമോ? പറഞ്ഞു വരുമ്പോള്‍ ഞാനും ഒരു ബ്ലോഗനാണല്ലോ.

അത് കൊണ്ട് ഞാന്‍ എന്‍റെ പദ്ധതിക്കുള്ള മുടക്കുമുതല്‍, ഓംപ്രകാശിനോ,ഒറ്റപ്പാലം/ഇരട്ടപ്പാലം രാജേഷിനോ വേണ്ടി വല്ല കൊലപാതകത്തിന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുത്തു ഉണ്ടാക്കിയാലോ എന്ന് ആലോചിക്കുകയാണ്? അങ്ങനെ ഫെയ്മസായി കഴിഞ്ഞാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടുമോ? അമേരിക്കക്ക് വരെ മുട്ടിടിക്കില്ലേ എന്നെ കണ്ടാല്‍ . അബദ്ധത്തില്‍ അവന്മാരുടെ വിമാനത്താവളത്തില്‍ എന്നെയെങ്ങാനും തടഞ്ഞാല്‍പ്പോലും മലയാളം ബ്ലോഗ്‌ ഉലകം ലവന്മാരെ വെറുതെ വിടുമോ? 'ഇന്ത്യയുടെ മാനം ഗപ്പല്‍ ഗയറി. സായ്പ്പിന്റെ ഗൂമ്പിനിടിക്കുക' എന്ന് നിങ്ങള്‍ എനിക്ക് വേണ്ടി ഗൂവില്ലേ സഗോദരന്‍മാരേ ? പകരമായി 'എറണാകുളം , തിരുവനന്തപുരം ഹൈവേയില്‍ അര്‍ദ്ധരാത്രി പാഞ്ഞു പോയ എന്‍റെ ഓഡി ക്യൂ സെവെനില്‍ ഉണ്ടായിരുന്ന നടിയാര്? ലവള്‍ ധരിച്ചിരുന്നത് വിക്ടോറിയാസ് സീക്രട്ടോ ലതോ ഓപിയം ബൊറ്റീക്കോ?' എന്നൊക്കെ ഭാവനയെ ഇക്കിളി കൂട്ടുന്ന (സിനിമാ നടി ഭാവനയല്ല. ലവളെ ഇക്കിളി കൂട്ടാന്‍ ഞാന്‍ മതി) ഗഥകള്‍ ഞാന്‍ ഇടയ്ക്കിടെ തന്നോളാം. എന്ത് പറയുന്നു? ഓകെയല്ലേ?
സ്നേഹപൂര്‍വ്വം,

ഭാവി കിടു
എ കെ



Saturday, July 25, 2009

എ കെ :ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌

എന്‍റെ പ്രിയപ്പെട്ട ആരാധകരെ ( വല്ലവരും ബാക്കിയുണ്ടെങ്കില്‍ അവരെയാണ് ഉദ്ദേശിച്ചത്),

തരികടനെറ്റ് ചാനലില്‍ ഈ ശനിയാഴ്ച്ച രാത്രി ഒന്‍പത് മണിക്ക് ആരംഭിക്കുന്ന എ കെ - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌ എന്ന മെഗാ റിയാലിറ്റി ഷോയെക്കുറിച്ച് കേരളത്തില്‍ ഇനിയറിയാന്‍ ബാക്കി സുഗുണന്‍ ഓടനാവട്ടം മാത്രമേ കാണു.സുഗുണനെ നിങ്ങള്‍ക്ക് പരിചയം കാണില്ല. എന്‍റെ അവസാനമിറങ്ങിയ ചിത്രമായ 'ടൌണില്‍ ചെകുത്താന്‍' കാണണം എന്ന് വാശി പിടിച്ച്,അങ്ങേര്‍ ആ പടം കാണുവാന്‍ കാരണക്കാരായ രണ്ട് മക്കളെ, സിനിമ കണ്ടിറങ്ങിയ ഉടന്‍ കിണറ്റില്‍ തള്ളിയിട്ട് കൊന്ന ശേഷം അവരുടെ കൂടെ ചാടി,ചാകാതെ ആശുപത്രിയില്‍ കോമയില്‍ കിടക്കുന്ന മാന്യദേഹമാണ് ശ്രീ സുഗുണന്‍.
അത് പോട്ടെ. സുഗണനല്ല, എന്‍റെ എല്ലാ സമീപ കാല ചിത്രങ്ങളിലെയും പോലെ ഞാന്‍ മാത്രമാണല്ലോ എവിടെ വിഷയം.എന്‍റെ ഫുള്‍ ഫിഗര്‍,എന്‍റെ ഫേസ്,എന്‍റെ ഫേസ്, എന്‍റെ ഫുള്‍ ഫിഗര്‍,ബാക്കി എന്‍റെ ഡാന്‍സും. ക്ഷമിക്കണം,ഒരു നിമിഷത്തേക്ക് ഏതോ സെറ്റിലാണ് എന്ന് തോന്നിപ്പോയി. അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം.
തരികിടനെറ്റില്‍ ഈ മെഗാ റിയാലിറ്റി ഷോ എങ്ങനെ സംഭവ്യമായി എന്നത് ഇന്നും പലര്‍ക്കും ഒരു അത്ഭുതമാണ്.ബെസ്റ്റ് അക്ടറും ഞാനും തമ്മില്‍ എന്ത് ബന്ധം എന്നാണ് പല അവന്മാരും ചോദിക്കുന്നത്. അവന്മാര്‍ക്കൊക്കെ മറുപടി എന്‍റെ സ്നേഹപൂര്‍വ്വം എ കെ എന്ന ബ്ലോഗിലൂടെ കൊടുക്കാം എന്ന് വിചാരിച്ചതാണ്. പക്ഷേ പിന്നെ വിചാരിച്ചു, എന്തിന് കമന്റ് മോഡറേറ്റ് ചെയ്യുന്നവനെ ഇതുവരെ അവന്‍ കേട്ടിട്ടില്ലാത്ത തെറികള്‍ കേള്‍പ്പിക്കണം എന്ന്.അത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു വിശദീകരണം എ കെ 47 പത്രത്തിലൂടെ ഞാന്‍ നല്‍കുന്നത്.

അടുത്തിടെ ഞാനും എന്‍റെ മകനും കൂടി പ്ലേസ്കൂള്‍ എന്നൊരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി തുടങ്ങിയ വിവരം എല്ലാര്‍ക്കും അറിയാവുന്നതാണല്ലോ. കമ്പനിയുടെ പ്രധാന പരിപാടി എന്‍റെ പടങ്ങള്‍ വിതരണത്തിന് എടുക്കുക എന്നത് തന്നെ.പിന്നെ മോന്‍ ചെറുക്കന്‍ പറഞ്ഞത് കൊണ്ട് മാത്രം പുതിയ പിള്ളാരുടെ ചില പടങ്ങള്‍ കൂടി ഞങ്ങള്‍ വിതരണം ചെയ്യുകയും, നിര്‍മ്മിക്കുകയും ചെയ്യും. അല്ലേലും പുറത്തൊക്കെ പോയി പഠിച്ച ചെറുക്കന് വിവരമുണ്ട്. എന്‍റെ ഈഗിള്‍ ,ലവ് ഇന്‍ ആഫ്രിക്ക ഈ ജനുസ്സില്‍പ്പെട്ട പടങ്ങള്‍ വിതരണം ചെയ്‌താല്‍ ലാഭം പോയിട്ട് കുത്തുപാള ഒരെണ്ണം സെറ്റപ്പ് ചെയ്യാനുള്ള കാശ് പോലും കിട്ടില്ല എന്ന് അവനറിയാം.

അങ്ങനെ ഞങ്ങള്‍ ഉപ്പയും, മോനും സിനിമാ നിര്‍മ്മാണം, വിതരണം തുടങ്ങിയ തരികിടകളുമായി ഇറങ്ങാന്‍ എന്തായലും തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എന്‍റെ തലയില്‍ ഒരു ഐഡിയ കത്തിയത്.
കഴിഞ്ഞ അഞ്ചാറു കൊല്ലങ്ങളായി തിയറ്ററില്‍ വരുന്ന എന്‍റെ പടങ്ങള്‍ക്കെല്ലാം ഇനിഷ്യല്‍ കളക്ഷനായി വരെ കിട്ടുന്നത് നല്ല അസാധ്യ കൂവലാണ്. ലവ് ഇന്‍ ആഫ്രിക്കയും , ടൌണില്‍ ചെകുത്താനും ഒക്കെ അബദ്ധത്തില്‍ കാണാന്‍ കയറിയവന്മാര്‍ ,അടുത്ത പടം കാണാന്‍ അതേ തിയറ്ററില്‍ വരുമ്പോള്‍,അവിടെ ലാസ്റ്റ് കണ്ട എന്‍റെ പടങ്ങളുടെ ഓര്‍മ്മയില്‍ ചിലപ്പോള്‍ കൂവി പോകാറുണ്ടത്രേ.

സംഗതികള്‍ അങ്ങനെയിരിക്കെ, എന്തായാലും വിവരമുള്ള ഒരുത്തനും എന്നെ ബെസ്റ്റ് ആക്ടര്‍ എന്ന് ഇനി പറയും എന്ന് തോന്നുന്നില്ല. അപ്പോള്‍ ഞാന്‍ തന്നെ പറഞ്ഞേക്കാം. മെഗാ റിയാലിറ്റി ഷോ എന്ന പേരില്‍ കുറെ പിള്ളേരെ വിളിച്ച്,അവരെക്കൊണ്ട് ഞാന്‍ അഭിനയിച്ച ചിത്രങ്ങളിലെ രംഗങ്ങള്‍ സ്റെജില്‍ അവതരിപ്പിച്ച് , ഒടുക്കം അവരില്‍ ഒരുത്തനോ ഒരുത്തിക്കോ, എന്‍റെ ഒരു സിനിമയില്‍ ചാക്കില്‍ കെട്ടി ആറ്റില്‍ കളയുന്ന ഒരു സീനും കൊടുക്കാം. അവന്മാര്‍ക്ക് കൊടുന്ന അവാര്‍ഡിന് 'എ കെ - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌' എന്ന പേരും കൂടിയിട്ടാല്‍ ഞാനാരായി? പോരാത്തതിന് 'ഒരു നടന്റെ അഭിനയം പാഠ പുസ്തകമാക്കി ദാണ്ടേ കുറെ പിള്ളാര്‍ അഭിനയം പഠിക്കുന്നേ!!!' എന്ന് കുറെ പത്രക്കാര് അലവലാതികളെക്കൊണ്ട് എഴുതിക്കുകയും ചെയ്യാം. എന്‍റെ ഒരു ബുദ്ധിയേ!!!സമ്മതിക്കണം.

അപ്പോള്‍ ഈ ശനിയാഴ്ച്ച മുതല്‍ നമ്മള്‍ തകര്‍ക്കാന്‍ തുടങ്ങുകയാണ്.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. അത് കൊണ്ട് മാത്രം ഈ ഷോയെക്കുറിച്ച് എന്‍റെ മനസ്സില്‍ ഉള്ള ചില ചെറിയ ആകുലതകള്‍ കൂടി ഞാന്‍ നിങ്ങളുമായി പങ്കു വെയ്ക്കുകയാണ്. ഷോയില്‍ പിള്ളര്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കുമ്പോള്‍, അതിനു മാര്‍ക്കിടുന്നത്‌ പഴയകാല നായിക 'ചീലയും', ഹാസ്യ സാമ്രാട്ട് 'നിശ്ചല്‍- സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ഇന്ത്യയും', എന്‍റെ ബോറിംഗ് ബാച്ച്ലര്‍ എന്ന പടത്തിന്റെ സംവിധാകന്‍ ചിദ്ദിക്കുമാണ്.പിള്ളാര്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍, പിന്നിലുള്ള സ്ക്രീനില്‍ ചിലപ്പോള്‍ ഞാന്‍ അഭിനയിച്ച ഒര്‍ജിനല്‍ രംഗങ്ങളും കാണിക്കാന്‍ സാധ്യതയുണ്ട്.ഈഗിളിലെ എന്‍റെ കാവടിയും, ലവ് ഇന്‍ ആഫ്രിക്കയിലെ പട്ടി കമ്പിക്കാല് കണ്ട പോലുള്ള ഡാന്‍സും, കണ്ണന്‍ കമ്പിയിലെ 'കാ'മഡിയും ഒക്കെ കണ്ടിട്ട് ഇനി മാര്‍ക്കിടാന്‍ വന്നവര്‍ എന്നെ എടുത്തിട്ട് ചളുക്കുമോ എന്നാണ് പേടി. നമ്മുടെ പെര്‍ഫോമന്‍സ് തിയറ്ററില്‍ സഹിക്കുന്ന തെണ്ടികളെ പോലെയല്ലല്ലോ ഇവര്‍. കാശ് മുടക്കി തിയറ്ററില്‍ പടം കാണുന്നവന്റെ മുന്നില്‍ നമുക്ക് ചെന്ന് ചാടാതെ കഴിക്കാം.അതുപോലാണോ ദിവസേനയെന്നവണ്ണം കാണേണ്ട ഇവര്‍?
ഇനി ഞാന്‍ അഭിനയിച്ച രംഗങ്ങളില്‍ വല്ലതും പുതിയ പിള്ളേര്‍ വൃത്തിയായിട്ട് അഭിനയിച്ചാല്‍ 'കണ്ടു പഠിക്കടാ കൊണാപ്പാ, ഇതാണ് അഭിനയം' എന്ന് ആ നിശ്ചല്‍ പറയാനും മതി. കേരളത്തിലെ മികച്ച അഞ്ചു നടമാരുടെ കൂട്ടത്തില്‍ ഞാന്‍ പെടില്ല എന്ന് പണ്ട് പച്ചക്ക് പറഞ്ഞ മോനാ അത്.
ങ്ങാ!!!എന്തായാലും നനഞ്ഞിറങ്ങി.ഇനി കുളിച്ചു കയറാം.
അപ്പൊ ശനിയാഴ്ച്ച കാണാം.
സ്നേഹപൂര്‍വ്വം

മെഗാസ്റ്റാര്‍ എ കെ/ ഇക്ക

Wednesday, July 22, 2009

എല്ലാം കോമ്പ്ലിമെന്റ്സ്...

അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം.എങ്കിലും ചിലത് പറയാതെ പോയാല്‍ , 'എനിക്കത് അന്ന് പറയാമായിരുന്നു' എന്ന് പിന്നിട് തോന്നും. അത് കൊണ്ട് ദേണ്ടെ കിടക്കുന്നു .
മുന്‍ രാഷ്ട്രപതി ഡോ : എ പി ജെ അബ്ദ്ദുള്‍ കലാമിനെ അമേരിക്കന്‍ വിമാന കമ്പനി ദേഹ പരിശോധനയ്ക്ക്‌ വിധേയനാക്കി എന്നതാണല്ലോ ഇപ്പൊഴത്തെ ഫാന്‍സി ടോപ്പിക്ക്‌ .

ഈ വിഷയത്തില്‍ ഉയര്‍ന്ന് കേട്ട ചില അഭിപ്രായങ്ങള്‍ :
1) അമേരിക്കക്കാരന് ഇത്ര അഹങ്കാരമോ? അവനും ഇവിടെ വരുമ്പോള്‍ തുണി അഴിച്ചു നിറുത്തി പരിശോധിക്കണം.
നുമ്മ അഭിപ്രായം: ഒവ്വ , ഒവ്വ ...അമേരിക്കന്‍ മുന്‍ രാഷ്ട്രപതിയെ വിട് , അവിടുത്തെ ഒരു മുന്‍ പഞ്ചായത്ത് പ്രസിഡന്റ്‌ (അമേരിക്കയില്‍ പഞ്ചായത്തില്ലെങ്കില്‍ അതെന്റെ കുറ്റമല്ല) ഇവിടെ വന്നാല്‍ ഉടന്‍ നമ്മുടെ വിദേശ കാര്യവും, സ്വദേശ കാര്യവും എല്ലാം കൂടി തായമ്പക മുതല്‍ ഓല പീപ്പി വരെ സകലതുമായി ചെന്ന് പരവതാനി നിവര്‍ത്തി സ്വീകരിക്കും.അതിനിടേലാ പരിശോധന .ഇമ്മിണി പുളിക്കും.

2) മുസ്ലീമായത് കൊണ്ടാണ് ഡോ :കലാമിന് ഈ ദുഃസ്ഥിതി ഉണ്ടായത്.
മച്ചാന്റെ ടേക്ക് : തന്നേ?അപ്പൊ പണ്ട് ജോര്‍ജ് ഫെര്‍ണാണ്ടസിനെ അമേരിക്കയിലിട്ടു തുണി ഉരിഞ്ഞത് അങ്ങേര്‍ അങ്ങോട്ട്‌ പോണ വഴി പൊന്നാനിയില്‍ പോയി തൊപ്പിയിട്ടത് കൊണ്ടാണോ? അഫ്സല്‍ ഗുരു മുതല്‍ അബ്ദുല്‍ കലാം വരെ ആരുടെ പേരിലും മതം തിരുകി കയറ്റുന്ന ഇത്തരക്കാര്‍ ഉള്ളത് കൊണ്ട് തന്നെയാവാം ഒരു പക്ഷെ വെള്ളക്കാരന് ‍തെണ്ടി ഇവിടുന്ന് താടി വെച്ച് ചെല്ലുന്നവനൊക്കെ ബോംബ് വെയ്ക്കാന്‍ ചെല്ലുന്നതാണ് എന്ന് കരുതുന്നത് (ഫെര്‍ണാണ്ടസിനും,ഡോ :കലാമിനും താടിയില്ലല്ലോ എന്ന വാദത്തിനു സ്കോപ്പുണ്ട് ചേട്ടന്മാരെ.തുടങ്ങിക്കോ !!!) .

3) അമേരിക്കന്‍ നിയമം ഇന്ത്യന്‍ മണ്ണില്‍ ബാധകമാകുമോ എന്ന് പഠിക്കേണ്ടിയിരിക്കുന്നു.
സാറിന്റെ മൊഡ: പഠിച്ചോ, പഠിച്ചോ. പഠിക്കുമ്പോള്‍ ഇതൂടെ ഒന്നോര്‍ക്കണേ.സായിപ്പിന്റെ ബി പി ഓകളിലും , ഔട്ട്‌ സോര്‍സ്സിങ്ങ് സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങളിലും ഓഗസ്റ്റ്‌ പതിനഞ്ചിനും, ജനുവരി ഇരുപത്തിയാറിനും , ഒക്ടോബര്‍ രണ്ടിനും പോയിരുന്നു മണി മണി ജോലി ചെയ്തിട്ട് 'അത് ഞങ്ങളുടെ നിവൃത്തി കേട്‌ കൊണ്ടാ' എന്ന് വിലപിക്കുകയും, അബദ്ധത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ നരസിംഹത്തിന്റെ നൂലുകെട്ടിനും,സ്നാപക യോഹന്നാന്റെ മാമോദിസക്കും , ഹാജി അലിയുടെ മയ്യതിനും അവധി കിട്ടിയില്ല എന്ന് കൊടി പിടിക്കുകയും ചെയ്യുന്ന നാണം കെട്ടവന്മാരുടെ നാട്ടില്‍ അമേരിക്കയുടെ അല്ല, താമസിയാതെ ഉട്ടോപ്പിയയുടെ നിയമം വരെ അവന്മാര്‍ വന്നു നടപ്പാക്കിയിട്ട് പോകും.
പൊതു അവധികള്‍ എന്ന് സകല അലവലാതികള്‍ക്കും ബാധകമായ അടിസ്ഥാന നിയമങ്ങള്‍ ലംഘിക്കാന്‍ കൂട്ട് നില്‍ക്കുന്ന കാപെറുക്കികള്‍ ഇവിടെ തന്നെയുള്ളപ്പോള്‍, അമേരിക്കകാരന്‍ ചെറ്റയെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നൂടെ പഠിക്കണേ സാറന്മ്മാരേ.

4) സ്വന്തം ജോലി കൃത്യമായി ചെയ്ത വിമാന കമ്പനിക്കരനെ അഭിനന്ദിക്കണം.
നമുക്ക് തോന്നിയത് : പിന്നെ, വേണം!!! ഭാരതത്തിലെ ഒരു നിയമം, അത് എന്ത് തന്നെയായാലും, ലംഘിക്കുക എന്നത് ഒരു തെണ്ടിയുടെ ജോലിയുടെ ഭാഗമാണെങ്കില്‍ ‍, അവനെ മാത്രമല്ല‍, അവന്‌ ആ ജോലി കൊടുത്തവന്മാരെക്കൂടി ഭാരതരത്നം നല്‍കി അഭിനന്ദിക്കണം.

ഇനി പൊതുവായി ചിലത് :
വന്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുള്ള മന്ത്രിമാര്‍, ജനങ്ങളുടെ മുന്നില്‍ സമ്മതിദാനം തേടാന്‍ കെല്‍പ്പില്ലാതെ (എഴുന്നേറ്റു നില്‍ക്കാനും) പിന്‍വാതിലില്‍ കൂടി പ്രധാനമന്ത്രിയാകുന്നവര്‍ , നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിന്റെ ചില ഉന്നത പ്രതീകങ്ങള്‍ക്ക് മാത്രം നല്‍കപ്പെടേണ്ട നിയമപരമായ ഇളവുകള്‍ രാഷ്ട്രീയക്കാരായ ഏത് ചെറ്റയ്ക്കും ഒരുളുപ്പുമില്ലാതെ അനുഭവിക്കാവുന്ന ഒരു വ്യവസ്ഥ; ഇങ്ങനെ നമ്മുടെ നിയമങ്ങളെ വളച്ചൊടിക്കാനും, അപഹാസ്യമാക്കാനും മുന്‍പന്തിയില്‍ നില്‍ക്കുന്നത് നാം തന്നെയാണ് എന്നിരിക്കെ, പുറം രാജ്യത്തുള്ള ഏതെങ്കിലും ഒരുത്തന്‍ ആ നിയമത്തെ ബഹുമാനിക്കണം എന്ന് നമ്മള്‍ വിലപിക്കുന്നത് അര്‍ത്ഥശൂന്യമാണ് .

ദിവസേന മന്ത്രിമാരുടെയും, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി , പ്രിയങ്കാ ഗാന്ധി , അവരുടെ പുള്ളകള്‍ (കോണ്ഗ്രെസ്സുകാര്‍ക്ക് യഥാക്രമം അഡ്വാനി അങ്ങനെ തുടങ്ങി വായിക്കാം) എന്നിവരുടെ സന്ദര്‍ശനം, ഗതാഗത നിയന്ത്രണം , അമ്മുമ്മേടെ അടിയന്തരം അങ്ങനെ പല പേരില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളില്‍ ചിലരെങ്കിലും ഏതെങ്കിലും വി വി ഐ പിയെ സായിപ്പ് പിടിച്ച് തുണി ഉരിയുമ്പോള്‍ ഉള്ളു കൊണ്ട് സന്തോഷിക്കുന്നതിന്റെ കാരണവും മേല്‍പ്പറഞ്ഞ ദുരുപയോഗങ്ങളാണ്.

ഇത്രയും പറഞ്ഞ നിലക്ക് :
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഡോ: കലാം സംഭവം, ഇത്ര കാലം കഴിഞ്ഞിട്ടാണോ പുറത്ത്‌ വരുന്നത്? ഡോ കലാം പരാതിപ്പെട്ടില്ല എന്നത് നില്‍ക്കട്ടെ. പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ ആരും സംഭവം നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെ ഇല്ലായിരുന്നോ? അതോ, ഇപ്പോള്‍ ഈ വിവാദം പെട്ടന്ന് പൊങ്ങി വരുകയും, രണ്ടാം ദിവസം വിമാന കമ്പനി പറഞ്ഞ് എല്ലാം കോമ്പ്ലിമെന്റ്സ് ആക്കുകയും ചെയ്തത് മറ്റെന്തിലെങ്കിലും നിന്ന് മാധ്യമ/ജന ശ്രദ്ധ തിരിക്കാനുള്ള വിദ്യയോ ? മിസ്‌ഡിറക്ഷന്‍ എന്ന ജാല വിദ്യക്കാരുടെ നമ്പര്‍? അല്ല, ഹിലാരി ചേച്ചി ഒതുക്കത്തില്‍ ഇവിടെ വന്നു നാലഞ്ചു കരാറുകളും മറ്റും ഒപ്പിട്ട് പോയായിരുന്നേ. ആയുധ കരാറോ, ഇന്ത്യന്‍ സൈനിക മേധാവികളുടെ ലങ്കോട്ടി വരെ എന്തും അമേരിക്കന്‍ ആശാന്മാര്‍ക്ക് പരിശോധിക്കാനുള്ള കരാറോ...അങ്ങനെ എന്തൊക്കെയോ. ഡോ:കലാം വിവാദത്തില്‍ വിവാദത്തിനിടെ , കരാറിനെക്കുറിച്ച് മാധ്യമങ്ങളോ , രാഷ്ട്രീയ വിശകലന ഫ്രാഡുകളോ കാര്യമായി ഒന്നും പറഞ്ഞു കണ്ടില്ല? ശ്രദ്ധ തിരിഞ്ഞത് തന്നേ? അതോ പതിവ് പോലെ ജനത്തിനെ നിറുത്തി പറ്റിച്ചതോ?

Sunday, July 5, 2009

ആരാധകര്‍ ഉണ്ടാകുന്നത് .

മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന പുസ്തകത്തിന് സമാനമായി,വിമര്‍ശകരുടെയും,വായനക്കാരുടെയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റാന്‍ സാധ്യതയുള്ള ഒരു പുസ്തകമാണ് എക്സ്‌ സ്വാമി ലോലാനന്ദയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'ആരാധകര്‍ ഉണ്ടാകുന്നത്'(അമേരിക്കയിലും,യുറോപ്പിലും ഇതിന്റെ പേര്'ആരാധകര്‍ ഉണ്ടയാകുന്നത്').വായനക്കാര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പുസ്തകത്തിന്റെ ആദ്യ താളില്‍ നിന്നും നിങ്ങള്‍ക്കായി...
ഒന്ന്
ആരാധകര്‍
.
എന്‍റെ സന്യാസ ജീവിതത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ ഞാന്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കാനോ, എഴുതിയ ലേഖനങ്ങള്‍ വായിക്കാനോ ആശ്രമത്തില്‍ ഒരു പട്ടി പോലും ഉണ്ടാവുക വിരളമായിരുന്നു. അങ്ങനെ ഇരകളെ കിട്ടാതെ വട്ടം തിരിയവെയാണ് ഞാന്‍ ആരാധകരുടെ പ്രാധാന്യം ആദ്യമായി മനസിലാക്കുന്നത്‌. ജര്‍മ്മനിയിലും, ജപ്പാനിലും ഉള്ള,യദാക്രമം പൂര്‍വ്വാശ്രമത്തിലെ എന്‍റെ കുഞ്ഞമ്മയുടെ മകന്‍, ഒരു സുഹൃത്ത് എന്നിവര്‍ വഴി ഞാന്‍ ആശ്രമത്തിന് അത്യാവശ്യം പരസ്യം നല്‍കുന്ന പോസ്റ്ററുകള്‍ അച്ചടിപ്പിച്ച് അന്താരാഷ്ട ഭക്തി സംഘടനകളുടെ ചില ആള് കൂടുന്ന ഓഫീസുകള്‍ക്ക് മുന്നില്‍ പതിപ്പിച്ചു.നാട്ടിലെ ചില ആശ്രമങ്ങളുടെ മുന്നിലും ഇതേ പോസ്റ്ററുകള്‍ ഒട്ടിച്ചത്തോടെ എന്‍റെ പ്രഭാഷണം കേള്‍ക്കുവാന്‍ ഒന്നും രണ്ടുമായി ആളുകള്‍ വന്നെത്താന്‍ തുടങ്ങി.അവരുടെ മുന്നില്‍ ഒരല്‍പ്പ സ്വല്‍പ്പം ഇക്കിളി കലര്‍ത്തി എന്‍റെ നാല് ഭക്തി പ്രഭാഷണങ്ങളും, ലേഖനങ്ങളും അവതരിപ്പിച്ചതോടെ ആശ്രമത്തില്‍ ആളുകളുടെ എണ്ണം കൂടി തുടങ്ങി.വാനപ്രസ്ഥം സിനിമക്ക് കയറിയതിനെക്കാള്‍ ആളുകള്‍ കിന്നാരത്തുമ്പികള്‍ക്ക് കയറിയിട്ടില്ലേ? ഏതാണ്ട് അതെ മനഃശാസ്ത്രം തന്നെ.പക്ഷേ ഷക്കീലയുടെ പ്രശസ്തി ഏറെ നാള്‍ നില്‍ക്കാത്തത് പോലെ ഇക്കിളിക്കഥകള്‍ കൊണ്ട് മാത്രം ഏറെ നാള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു.

എന്‍റെ പ്രശസ്തി അല്‍പ്പം കൂടി കൂട്ടാന്‍ എന്തുണ്ട് മാര്‍ഗ്ഗം എന്ന ചിന്ത മാത്രമായിരുന്നു ആ കാലഘട്ടത്തില്‍ എന്നെ ഭരിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ ഒരു ലേഖനം എഴുതി.പകല്‍ ആതുരസേവകയും,രാത്രി വേശ്യയുമായ ഒരുവളുടെ ജീവിതം ഉദാഹരിച്ച് ഒരു സാരോപദേശ കഥ. പുതിയ ഒരു സന്യാസി അവരുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ പൊങ്ങി വരുന്നു എന്ന് എന്നെക്കുറിച്ച് ധരിച്ച് വെച്ചിരുന്ന ഒരു സന്യാസിനിപ്പെണ്ണും ലവളുടെ കുറേ ശിങ്കിടികളും കൂടി അത് അങ്ങ് ഏറ്റു പിടിച്ചു. 'ആതുര സേവകരായ സ്ത്രീകള്‍ എല്ലാം വേശ്യകളാണ്' എന്ന് ഞാന്‍ പറഞ്ഞു എന്നതായിരുന്നു അവരുടെ പ്രചരണം.

കാത്തിരുന്ന ഒരു അവസരം വീണു കിട്ടിയ ഞാന്‍, ജപ്പാനിലും , ജര്‍മനിയിലും ഉള്ള എന്‍റെ "ആരാധകരെ" കൂടാതെ വേറെയും കുറച്ചു പേരെ കൂടി ഇറക്കി സന്യാസിനിയെയും അവളുടെ ഏറാന്‍ മൂളികളെയും കളിയാക്കിച്ച് ഒരു പരുവത്തിലാക്കി.വിവാദം കൊഴുത്തപ്പോഴും,എനിക്ക് വേണ്ടി ഞാന്‍ ഇറക്കിയ ആരാധകര്‍ 'ഗ്വാ ഗ്വാ' വിളിക്കുമ്പോഴും, ഞാന്‍ മാന്യന്‍ എന്നാ മട്ടില്‍ 'കഥയെ കഥയായി കണ്ടൂടെ ബ്രദേര്‍സ് ആന്‍ഡ്‌ സിസ്റ്റേര്‍സ്' എന്ന നിലപാടുമായി അവരുടെ ഇടയില്‍ കറങ്ങി നടന്നു.

ഏതിനും,അതോടെ എനിക്ക് നല്ല പേരായി.മറ്റു പല ആശ്രമങ്ങളിലും ഞാന്‍ ഫ്രാഡാണ് എന്ന മട്ടിലെ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നതിനാല്‍,അവിടുത്തെ ഭക്ത ജനങ്ങളില്‍ പലരും ആകാംഷ കാരണം എന്‍റെ ആശ്രമത്തിലും വന്നു തുടങ്ങി.

ഈ സംഭവം കൊണ്ടുണ്ടായ ഏക പ്രശ്നം ഞാന്‍ ഒരു അലവലാതിയാണ് എന്ന പൊതു അഭിപ്രായം ഭൂരിഭാഗത്തിനും ഉണ്ടായതാണ്. അതിനെ ഞാന്‍ നേരിട്ടതും എന്‍റെ ആരാധകര്‍ വഴി തന്നെയാണ്. 'ഞാന്‍ ഒരു ശുദ്ധ തോന്ന്യവാസിയും, മഹാ നുണയനും ആണ്' എന്നൊരു പ്രസ്താവന ഞാന്‍ തന്നെ ഇറക്കി. കൂട്ടത്തില്‍ എന്‍റെ "ആരാധകരെ"ക്കൊണ്ട് 'ഇത്ര തുറന്ന മനസ്സോടെ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച സ്വാമി ലോലന്‍ ഒരു പുലി തന്നെ' എന്ന മട്ടിലെ പോസ്റ്ററുകളും, ലേഖനങ്ങളും ഞാന്‍ ഇറക്കിച്ചു.
ഒരുത്തന്‍ സ്വയം തരികിടയാണെന്നു പറയുകയും, നാലഞ്ച് കാപെറുക്കികള്‍ ചുറ്റും കൂടി നിന്ന് 'ഹോ ഇങ്ങനെ തുറന്നു പറയുന്ന ഇവന്‍ തന്റേടി തന്നെ' എന്ന് പറയുകയും ചെയ്‌താല്‍ 'ശരിയായിരിക്കും' എന്ന് വിചാരിക്കുന്നത് നമ്മുടെ നാട്ടിലെ അധികപക്ഷ മണ്ടന്മാരുടെയും ഒരു അടിസ്ഥാന സ്വഭാവമാണല്ലോ.അതേപ്പിടിച്ച് ഞാനങ്ങ് വളര്‍ന്നു.സന്യാസിമാര്‍ക്കിടയില്‍ എന്നെ അറിയാത്തവര്‍ ചുരുക്കമായി.

അതൊരു തുടക്കം മാത്രമായിരുന്നു. ജപ്പാനിലും, ജര്‍മനിയിലും മാത്രമല്ല അമേരിക്ക, യു കെ എന്നിവടങ്ങിലും ഒക്കെ ഞാന്‍ എന്‍റെ ഗുണ്ടകളെ അല്ല ആരാധകരെ ഒരുക്കി നിറുത്തി. എന്നിട്ട് എന്‍റെ പ്രഭാഷണങ്ങളിലും, ലേഖനങ്ങളിലും മറ്റു സന്യാസികളെ ആക്ഷേപിക്കുക എന്നത് ഞാനങ്ങ് ശീലമാക്കി. അതിനു ശേഷമാണ് ഞാന്‍ ഒരുക്കി നിറുത്തിയിരുന്ന ആരാധകരുടെ പണികള്‍ തുടങ്ങിയിരുന്നത്. 'ഹോ!!!ഇങ്ങനെ തുറന്നെഴുതാന്‍ സന്യാസി ലോകത്ത് ലോലന്‍ സ്വാമി മാത്രമേ കാണു', 'ലോലന്‍ സ്വാമി ഒരു സംഭവം തന്നെ', 'ഇത്ര ഭാവാത്മകമായി എങ്ങനെ എഴുതാന്‍ സാധിക്കുന്നു?" തുടങ്ങിയ അഭിപ്രായങ്ങള്‍ (എഴുത്തുകള്‍, ഇ മെയില്‍, ടെലിഫോണ്‍ സന്ദേശം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ) കൃത്യ സമയത്ത് നാലാളുകള്‍ കാണുകയും , കേള്‍ക്കുകയും ചെയ്യുന്ന പടി എത്തിക്കുക. കൂടാതെ ഞാന്‍ ചെയ്യുന്നത് മോശമാണ് എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അവന്റെ/ അവളുടെ തന്തക്കു വിളിക്കുക. ഞാന്‍ കള്ളപ്പേരുകളിലും,എന്‍റെ ഗുണ്ടകള്‍ അവരുടെ പേരിലും എഴുതിയ എന്‍റെ അപാധാനങ്ങളെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള പോസ്റ്ററുകള്‍, ലേഖനങ്ങള്‍ എന്നിവ ഇട മുറിയാതെ പുറത്തു വരുന്ന കാര്യത്തിലും ഞാന്‍ ബദ്ധശ്രദ്ധനായിരുന്നു അക്കാലത്ത് .ഇടയ്ക്കിടെ ഞാന്‍ ചില സന്യാസ സംഘടനകളെ കളിയാക്കുമ്പോള്‍ ആ വിവരംക്കെട്ടവന്മാര്‍ എനിക്കെതിരെ കൂട്ടമായി പോസ്റ്റര്‍ അടിച്ചിരുന്നു. ഞാനും,എന്‍റെ കള്ളപ്പേരുകളും,ഗുണ്ടകളും അവരുടെ കള്ളപ്പേരുകളും കൂടി 'അദ്ദേഹത്തിന്‍റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ സംഘടനകള്‍ ഒത്തു ചേര്‍ന്ന് ലോലന്‍ സ്വാമിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നേ!!!' എന്ന് മറു പോസ്റ്ററുകള്‍ അടിച്ചാണ് അവരെ നേരിട്ടത്‌.ഇലക്ഷനില്‍ പതിനെട്ടു നിലയില്‍ പൊട്ടിയാലും പിന്നീട് വിളിക്കുന്ന ജില്ലാ സമ്മേളനത്തില്‍ വന്നു കൂടുന്ന ജനലക്ഷങ്ങളോട് 'നിങ്ങള്‍ ഇങ്ങനെ പാര്‍ട്ടിക്കു പിന്നില്‍ ഒറ്റക്കെട്ടായി അണി നിരക്കുന്നത് കണ്ട് അങ്ങ് ലാങ്ങ്ലിയില്‍ സി ഐ എക്ക് വിറളി പിടിച്ചതിന്റെ ഫലമാണ് അവര്‍ ഗൂഡാലോചന നടത്തി പാര്‍ട്ടിയെ ഈ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്' എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് പതിവില്ലേ? ഏതാണ്ട് അത് തന്നെ. ഇതൊക്കെ കണ്ടും കെട്ടും സാധാരണ ജനങ്ങളില്‍ പലരും ഞാന്‍ ഏതോ സംഭവമാണ് എന്ന് ധരിച്ചത് സ്വാഭാവികം.അല്ലെങ്കിലും ഞാന്‍ നേരത്തെ പറഞ്ഞത് പോലെ അധികപക്ഷം മലയാളിക്കും അഞ്ചു പത്തു പൈസയുടെ കുറവുണ്ടല്ലോ.

നമ്മള്‍, നമുക്ക് വേണ്ടി സൃഷ്ടിക്കുന്ന ആരാധകര്‍ നമ്മുടെ ഉയര്‍ച്ചക്ക് എങ്ങനെയൊക്കെ സഹായകമാകും എന്നതിന് ഏറ്റവും വല്യ ഉദാഹരണം എന്‍റെ സന്യാസി ജീവിതത്തിലെ പ്രസ്തി തന്നെയാണ്.നമ്മള്‍ പറയുന്നതെന്തും മുത്തുമണികളാണ് എന്ന് അവരെക്കൊണ്ട് പറയിക്കുക, നമ്മളെ എതിര്‍ത്ത് സംസാരിക്കുന്നവനെ തെറികളില്‍ ആറാടിക്കുക,നമുക്കെതിരെ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകള്‍ക്ക് മുകളില്‍ മുകളില്‍ നമുക്ക് അനുകൂലമായ പോസ്റ്ററുകള്‍ ഒട്ടിച്ച് എതിര്‍പ്പിനെ മുക്കുക തുടങ്ങിയ പല പ്രവര്‍ത്തികളും നമുക്ക് അവരെക്കൊണ്ടു ചെയ്യിക്കാം. അവരെക്കൊണ്ട് തന്നെ നമ്മുടെ ലേഖനങ്ങള്‍ക്കും മറ്റു പ്രസിധീകരനങ്ങള്‍ക്കും വായനക്കാരെ കൂട്ടുവനല്ല മറിച്ച് നര്‍മ്മം, ഭക്തി,കാമം, വെറി (ഛൊ!!!കൈവിട്ട് പോയി) തുടങ്ങിയ വികാരങ്ങള്‍ ലോകത്തിലേക്ക് പകര്‍ന്നു, ലോകരില്‍ ആനന്ദം വളര്‍ത്തുക എന്ന നല്ല ഉദ്ദേശം മാത്രമേ നമ്മള്‍ കാണിക്കുന്ന സകല പോക്രിത്തരങ്ങളിലും ഉള്ളു എന്ന് മറ്റുള്ളവരോട് നിരന്തരം പറയിക്കുകയുമാവാം.കാര്യങ്ങള്‍ കൈ വിട്ട് പോകുമ്പോള്‍ നമ്മളും ഇടയ്ക്കിടെ ഇതൊക്കെ തന്നെ പറയണം എന്ന് മാത്രം. ശുദ്ധ തെണ്ടിത്തരം എഴുതി വെച്ചിട്ട്,ഒടുവില്‍ നാട്ടുകാര്‍ വട്ടം കൂടി നിന്ന് തന്തക്ക് വിളിക്കുകയാണെങ്കില്‍ 'നര്‍മ്മം, നര്‍മ്മം' എന്ന് പറഞ്ഞു തടി കഴിച്ചിലാക്കില്ലേ? അതും മേല്‍പ്പറഞ്ഞ പരിപാടിയുടെ ഇനങ്ങളില്‍ ഒന്നായി വരും.

പക്ഷേ നമ്മള്‍ സൃഷ്ടിക്കുന്നതല്ലാതെ, ഈ പൊലിപ്പും ബഹളവും ഒക്കെ കണ്ട് ചില നിഷ്കളങ്കന്മാര്‍ നമ്മുടെ ശരിക്കുള്ള ആരാധകരായി വന്ന് ഭവിക്കും(എനിക്ക് ഇങ്ങനെ ചില ആരാധകര്‍ ആദ്യം ഉണ്ടാകുന്നത് ആതുര സേവകയുടെ കഥക്ക് ശേഷമുണ്ടായ പൊല്ലാപ്പുകള്‍ക്കിടയിലാണ്).ഇവന്മാരെ സൂക്ഷിക്കണം.ഇരുതല വാളുകളുടെ സ്വഭാമാണ് ഇവന്മാര്‍ക്ക്. നമ്മളെ എതിര്‍ക്കുന്നവരെ ഇവന്മാര്‍ നമ്മള്‍ ഇടപാട് ചെയ്യുന്ന ആളുകളെക്കാള്‍ വാശിയില്‍ തെറി വിളിക്കും എന്നുള്ളത് സത്യം.അധികം പേരും ആ തെറി വിളി പേടിച്ച് നമുക്കെതിരെ ശബ്ദിക്കാന്‍ പിന്നെ ഒന്ന് മടിക്കും.പക്ഷേ ചിലവന്മാരുണ്ട്. നമ്മുടെ തലക്കിട്ട് വേടുക എന്നത് ഒരു വിനോദമായി കാണുന്നവര്‍.അങ്ങനെയുള്ളവന്മാര്‍ക്ക് ഒരു പുല്ലനെയും പേടിയില്ല എന്നിടത്താണ് നമ്മുടെ നിഷ്കളങ്ക ആരാധകര്‍ നമുക്ക് തന്നെ പാരയാകുന്നത്‌.

ഉദാഹരണത്തിന്: നമ്മുടെ തലക്കിട്ട് വേടുന്നത് വിനോദമാക്കിയവന്‍'സ്വാമി ഗോളാനന്ദന്‍ ഒരു ഫ്രാഡാണ്' എന്ന് ഒരു ആക്ഷേപ ലേഖനം ഇറക്കിയെന്നു കരുതുക.അവന്‍ ഗോളാനന്ദന്‍ എന്ന് ഉദ്ദേശിച്ചത് ലോലാനന്ദനായ എന്നെത്തന്നെയാണ് എന്ന് ഞാനായിട്ട് വെറുതെ സമ്മതിച്ചു എന്ന് വരുത്തണ്ടാ എന്ന് വിചാരിച്ചു നമ്മള്‍ അത് ശ്രദ്ധിക്കാത്ത മട്ടില്‍ ഇരിക്കും.ചിലപ്പോള്‍ ഇവിടെ നമ്മുടെ നിഷ്കളങ്കന്‍ ചാടി വീഴും."സ്വാമി ലോലാനന്ദന്റെ ഏഴയലത്ത് എത്താന്‍ നിനക്കൊന്നും ആവില്ലെടാ. അങ്ങേരുടെ എല്ലാ ലേഖനവും വായിച്ചിട്ടുള്ളത് കൊണ്ടല്ലേ നീ ഇപ്പോള്‍ ഇങ്ങനെ എഴുതുന്നത്‌?" എന്നോ മറ്റോ നിഷ്കളങ്കന്‍ നമുക്കിട്ടു വേടുന്നവനോട് ചോദിച്ചാല്‍ തീര്‍ന്നില്ലേ? മിക്കവാറും 'ഞാന്‍ ഏത് കാപെറുക്കി എഴുതിയ സാധനവും വായിക്കുമെടാ കൂവേ.എനിക്കങ്ങനെ വലിപ്പ ചെറുപ്പം ഒന്നുമില്ല' എന്ന മറുപടി അവന്മാര്‍ക്ക് ഉടനെ കിട്ടുകയും ചെയ്യും.നമ്മുടെ പേര് സ്വന്തമായി പറയാതെ തന്നെ നമുക്കിട്ട് വേടുന്നവന്‍ നമ്മള്‍ ഫ്രാഡ്‌, അടകോടന്‍ എന്നൊക്കെ വിളിച്ച മാതിരിയായില്ലേ? അതിനു സാഹചര്യം ഒരുക്കുന്നതോ? നമ്മുടെ നിഷ്കളങ്ക ആരാധകനും.അതുകൊണ്ട് സ്വാഭാവിക ആരാധകരെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അവന്‍മാര്‍ കാരണം നമ്മുടെ ചെമ്പ് തെളിഞ്ഞെന്ന് വരാം.

പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ വില :രണ്ട് രൂപ.
പബ്ലിഷ്‌ ചെയ്തു കഴിഞ്ഞാല്‍ :മിക്കവാറും ഒരു വിലയും കാണില്ല.
--------------------------------------------------------------------
സമര്‍പ്പണം: കെ കരുണാകരന്‍, മോഹന്‍ലാല്‍, പിന്നെ ബ്ലോഗിലെ ചില ഫ്രാഡുകള്‍ എന്നിവരുടെ മലയാളം ബ്ലോഗിലെ നിഷ്കളങ്കനായ ആരാധകന്‍ എന്ന് എനിക്ക് തോന്നിയ വിന്‍സ് എന്ന വ്യക്തിയാണ് ഈ പോസ്റ്റിനു പ്രചോദനമായത്. സമര്‍പ്പണം അദ്ദേഹത്തിന്‌ മാത്രം.
മുന്നറിയിപ്പ്: സ്വാമി ലോലാനന്ദന്റെ ആരാധകര്‍ വിളിക്കുന്ന 'ഗ്വാ ഗ്വാ'ക്ക് മുന്‍‌കൂര്‍ മറുപടിയാണിത്.ഈ കണ്ടത് മഞ്ഞുമലയുടെ അഗ്രം മാത്രം.സീരീസ്സായിട്ട് ചവിട്ടുകള്‍ വരാന്‍ പോകുന്നതേയുള്ളു.പോയിനെടാ പോയിന്‍!!!

Tuesday, June 30, 2009

നൂറ് കഴിഞ്ഞു:പക്ഷെ നിറുത്താന്‍ ഉദ്ദേശമില്ല.

കോടതി: "പ്രതി ഹാജരുണ്ടോ?"
എ കെ:"ആറടി പൊക്കത്തിനെ പ്രതിക്കൂട്ടില്‍ കയറ്റി നിറുത്തിയിട്ട്‌ മണ്ടന്‍ ചോദ്യം ചോദിക്കാതെ കോടതി."
കോടതി:"ഡായ്!!!ഈ കേസിന്റെ വിധി പറയും മുന്നേ കോടതി അലക്ഷ്യത്തിന് അകത്ത് പോകണോ നിനക്ക്?"
എ കെ:"വേണ്ട.പ്രതി ഹാജരുണ്ട്"
കോടതി:"ആ പേടി ഇരിക്കട്ടെ.നിന്നെ പോലീസ് തപ്പിക്കൊണ്ട് വന്നതോ,അതോ സ്വയമേ ഹാജരായതോ?"
എ കെ:"കോടതി ആരോടും പറയരുത്. സ്വയമേ ഹജരായതാണ്.പക്ഷെ തപ്പിക്കൊണ്ട് വന്നതാണെന്ന് പറയണം എന്ന് ഏമാന്മാര്‍ കാലു പിടിക്കുന്നു.ഇപ്പൊ അതാണത്രേ ഫാഷന്‍."
കോടതി:"കറുത്ത ഗൌണിനപ്പുറം കോടതിക്ക് ഫാഷനില്‍ താത്പര്യമില്ല.അതിരിക്കട്ടെ, നിനക്ക് വക്കീല്‍ ഇല്ലേ?"
എ കെ:"ഇല്ല. തിരുവനന്തപുരത്തെ സകല വവ്വാലുകളും കൂടി ഹൈക്കോടതി ബെഞ്ച് ഉണ്ടാക്കിക്കൊണ്ട് വരാന്‍ സത്യാഗ്രഹത്തിലാണ്.രണ്ടോ, മൂന്നോ ബെഞ്ച് വേണേല്‍ ഞാന്‍ കൊടുക്കാം എന്ന് പറഞ്ഞതാ.പക്ഷെ ഒരുത്തനും വന്നില്ല.സോ,തനിക്കു താനും, പെരക്ക് തൂണും. അതാണവസ്ഥ"
കോടതി:"പുവര്‍‍ ബോയ്‌.പക്ഷെ കോടതിക്ക് സെന്റിമെന്റ്സ് പാടില്ലത്തിനാലും,സ്വാശ്രയ കോളേജുകളില്‍ പലവന്മാരുടെയും പകുതി ഫീസ് കൊടുക്കേണ്ടതിനാല്‍ നിനക്ക് വേണ്ടി സൗജന്യ വക്കീലിനെ ഏര്‍പ്പാടാക്കാന്‍ സര്‍ക്കാരിനു പണമില്ലത്തതിനാലും, നീ ചോദിക്കും മുന്നേ നിനക്ക് സ്വന്തം കേസ് വാദിക്കാനുള്ള അനുവാദം ദാ പിടിച്ചോ. ഇനി വിസ്താരം തുടങ്ങാം."

പബ്ലിക്‌ പ്രോസിക്യൂട്ടര്‍: "നിങ്ങളുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റത്തെ കുറിച്ചു നിങ്ങള്‍ ബോധവാനാണോ?"
എ കെ:"അല്ലെങ്കില്‍ കുഴപ്പം വല്ലതും ഉണ്ടോ?"
കോടതി:"ഡായ്!!!"
എ കെ:"ക്ഷമി കോടതി. അല്ല വക്കീലേ,ബോധവാനല്ല "
പ പ്രൊ:"സവ്യസാചി എന്നാ ബ്ലോഗിലൂടെ നിരന്തരമായി നടത്തുന്ന വ്യക്തിഹത്യയാണ് നിങ്ങളില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം"
എ കെ:"വ്യക്തിഹത്യ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല.ബ്ലോഗിലൂടെ ആളെ കൊല്ലുന്ന പരിപാടി എനിക്ക് അറിയാനും പാടില്ല"
പ പ്രോ:"അപ്പോള്‍ സവ്യസാചി എന്ന മലയാളം ബ്ലോഗ്‌ വഴി നിങ്ങള്‍ ആരെയും കളിയാക്കിയിട്ടില്ല എന്നാണോ?
എ കെ:"പിന്നേ!!!നെരപ്പിന് കളിയാക്കിയിട്ടുണ്ട്.പക്ഷെ അത് മലയാളം ബ്ലോഗിലെ മണ്ടന്മാര്‍ സ്ഥിരമായി പറയുമ്പോലെ വ്യക്തിഹത്യയല്ല.മാധ്യമങ്ങളിലൂടെയും,ബ്ലോഗുകളിലൂടെയും ഓരോരുത്തന്മാര്‍ പ്രചരിപ്പിക്കുന്ന,എനിക്ക് ഫ്രാഡാണെന്ന് തോന്നിയ വ്യക്തിത്ത്വങ്ങളെയാണ് ഞാന്‍ കളിയാക്കിയിട്ടുള്ളത്.അതിനെ വേണേല്‍ വ്യക്തിത്ത്വഹത്യ എന്ന് വിളിക്കാം"
പ പ്രോ:"ഒരാളുടെ വ്യക്തിത്ത്വത്തെ ആക്ഷേപിക്കുന്നത് ശരിയാണോ?"
എ കെ:"എന്‍റെ വക്കീലേ.ഞാന്‍ പറഞ്ഞില്ലേ ഫ്രാഡുകള്‍ എന്ന് എനിക്ക് തോന്നിയവരെ ഞാന്‍ കളിയാക്കിയിട്ടുണ്ട്.അതില്‍ അവര്‍ പ്രചരിപ്പിക്കുന്ന ഫ്രാഡ്‌ വ്യക്തിത്ത്വങ്ങളാണ് വിഷയം.അവര്‍ക്ക് വേറെ നല്ല ക്യാരെക്ടര്‍ ഉണ്ടെന്ന് വേണേല്‍ അവര്‍ തെളിയിക്കട്ടെ.ഞാന്‍ കാണുന്നത് എഴുതുന്നു.അത്ര മാത്രം.എന്‍റെ മനഃസാക്ഷിയുടെ കോടതിയില്‍ ശരിയെന്നു തോന്നിയത് മാത്രമേ ഇന്ന് വരെ ഞാന്‍ ബ്ലോഗില്‍ എഴുതിയിട്ടുള്ളു താനും"
കോടതി:"ഡേ, ഡേ...നീയാര് അധിപന്‍ പടത്തിലെ മോഹന്‍ലാലോ?നിന്‍റെ മനഃസാക്ഷിക്ക് സ്വന്തമായി കോടതിയുണ്ടേല്‍ ഞാന്‍ എന്തിനാടാ പിന്നെ ഇവിടെ ഇരിക്കുന്നത്?"
എ കെ:"വീണ്ടും ക്ഷമി. സ്വയം ശരി എന്ന് തോന്നിയത് മാത്രമേ ഇന്നോളം എഴുതിയിട്ടുള്ളൂ എന്ന് പറയാമോ?"
കോടതി:"കഷ്ട്ടിച്ച് ഒപ്പിക്കാം...ഇന്നോളം എന്ന് പറഞ്ഞാല്‍? കുറെ എഴുതിയിട്ടുണ്ടോ നീ?"
എ കെ:"ബ്ലോഗ്‌ എഴുതുന്ന ചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഞാന്‍ എഴുതിയ കിടിതാപ്പുകളുടെ എണ്ണം എടുക്കുന്നത്.ഇന്നലെയായിരുന്നു നൂറാമത്തെ പോസ്റ്റ്."
കോടതി:"നൂറാമത്തെ പോസ്റ്റിന്റെ ഭാഗമായി ബ്ലോഗില്‍ പ്രത്യേകതകള്‍ വല്ലതും?"
എ കെ:"നൂറാം പോസ്റ്റ് ഡങ്ക്ണക്കണഡാ,ഡങ്ക്ണക്കണഡാ..."
കോടതി:"കോടതിയില്‍ ഡപ്പാങ്കൂത്ത് അനുവദിക്കില്ല."
എ കെ:"സോറി,സാല്‍സ അറിയില്ല...ഉദ്ദേശിച്ചത്,നൂറാം പോസ്റ്റ് ആഘോഷമായിട്ട് ഇടണം എന്നായിരുന്നു ആഗ്രഹം.പക്ഷേ സ്ഥായിയായ മടി കാരണം പോസ്റ്റുകളുടെ എണ്ണം കൃത്യമായി എടുക്കാന്‍ മറന്നു"
കോടതി:"ദാറ്റ് ഈസ്‌ ഓള്‍ റൈറ്റ്...ഡോ സര്‍ക്കാര് വക്കീലേ, നിന്നുറങ്ങാതേ വിസ്താരം തുടര്‍ന്നോ"
പ പ്രോ:"താങ്ക്യൂ യുവര്‍ ഓണര്‍...പ്രതിയുടെ മേല്‍ ആരോപിച്ചിട്ടുള്ള കുറ്റം തെളിയിക്കുന്നതിലേക്കായി ബ്ലോഗ് സംബന്ധമായ ചില ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അനുവാദം കൂടി ഇങ്ങ് തന്നാല്‍ ജോറായേനെ."
കോടതി:"ചോദിച്ചോ,പക്ഷേ അലമ്പാക്കരുത്. "

പ പ്രോ: വീണ്ടും താങ്ക്യൂ യുവര്‍ ഓണര്‍. നിങ്ങള്‍ ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയിട്ട് എത്ര കാലമായി?"
എ കെ :"ഒരു വര്‍ഷത്തിനു താഴെ...കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തിയെട്ട് ഓഗസ്റ്റ്‌ മാസമാണ് ഈ കലാപരിപാടി തുടങ്ങിയത്"
പ പ്രോ :"എന്തായിരുന്നു പ്രചോദനം?"
എ കെ:"പ്രകോപനമായിരുന്നു. ഇഞ്ചി പെണ്ണ് എന്നൊരു ബ്ലോഗര്‍ എഴുതിയ ആണവക്കരാറിനെക്കുറിച്ചുള്ള ഒരു അബദ്ധ ലേഖനവും, അതില്‍ വന്ന അതിനു വന്ന കുറെ മണ്ടന്‍ കമന്റുകളും കണ്ട് ഞാന്‍ അവിടെ രണ്ടു കമന്റുകള്‍ ഇട്ടു.പിന്നെ തോന്നി എന്തിന് വല്ലവരുടെയും ബ്ലോഗില്‍ പോയി നമ്മുടെ അഭിപ്രായം എഴുന്നള്ളിക്കണം, സ്വന്തമായിട്ട് ഒരു ഇട്ടാപ്പ് തുടങ്ങി അവിടെ പോരെ എന്ന്.അങ്ങനെയാണ് സവ്യസാചി തുടങ്ങിയത്"
പ പ്രോ:"എന്നിട്ട്,ബ്ലോഗില്‍ അത്യാവശ്യം വായനക്കാരുണ്ടോ?"
എ കെ:"വല്യ കാര്യമായിട്ടൊന്നുമില്ല.ദിവസം ശാരശരി ഇരുന്നൂറു മുതല്‍ ഇരുന്നൂറ്റിയന്പത് വരെ വായനക്കാര്‍ എന്നതാണ് കണക്ക്.ചില പോസ്റ്റുകള്‍ക്ക്‌ ആയിരം വരെ പോയ ദിവസങ്ങളും ഉണ്ട്."
പ പ്രോ :"ഹിറ്റ്‌ കൌണ്ട് ഉണ്ടോ?"
എ കെ :"നാല്‍പ്പത്തി അയ്യായിരത്തിന്‌ മുകളിലായി."
പ പ്രോ:"ഫോളോവേര്‍സ്?"
എ കെ:" ഗൂഗിളിന്റെ ആ ഒരു പദത്തിനോട് എനിക്ക് എതിര്‍പ്പാണ്. ഫോളോവേര്‍സ് ഉണ്ടാവാന്‍ ഞാന്‍ ആര് വിവേകാനന്ദനോ? സഹയാത്രികര്‍ എന്ന് വേണേ പറയാം .അത് നൂറ്റിഎണ്പതിന് മേലുണ്ട്.ഇടയ്ക്കു ഒരു എട്ടു പേര്‍ പിണങ്ങി പോയത് കൂട്ടാതെ."
പ പ്രോ:"അവരുടെയൊക്കെ പടങ്ങള്‍ ബ്ലോഗിന്റെ വശങ്ങളില്‍ പൂവിട്ട് പൂജിക്കാന്‍ വെച്ചിട്ടുണ്ടോ?"
എ കെ:"എഴുതുന്ന സാധങ്ങള്‍ ഒഴികെ ആഡ്സെന്‍സ്‌ പോലും ബ്ലോഗിലെങ്ങും വെക്കാന്‍ എനിക്ക് ഉദ്ദേശമില്ല.പിന്നെയല്ലേ വായനക്കാരുടെ പടങ്ങള്‍?"
പ പ്രോ:" വായനക്കാരോട് അപ്പോള്‍ നിങ്ങള്‍ക്ക് ഒരു കടപ്പാടും ഇല്ലേ?"
എ കെ:"എന്ത് പുല്ലിന്?എനിക്ക് ആത്മസുഖത്തിന് ഞാന്‍ എഴുതുന്നു.അവര്‍ക്ക് ഇഷ്ട്ടപ്പെട്ടാല്‍ വായിക്കും, ഇല്ലേല്‍ കളഞ്ഞിട്ട് പോകും. മാത്രമല്ല,അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലേല്‍ എന്നെ തെറി വിളിക്കാന്‍ കമന്റും തുറന്നു വെച്ചിട്ടുണ്ട്.ഇടക്കാലം വരെ കമന്റുകള്‍ക്ക് മറുപടി കൊടുക്കുമായിരുന്നു.പിന്നെ അതും നിറുത്തി.എനിക്ക് തോന്നിയത് ഞാന്‍ പോസ്റ്റായി ഇടുന്നു, അവര്‍ക്ക് തോന്നിയത് അവര്‍ കമന്റായും. അത്രേയുള്ളൂ. ഇതിലെന്തോന്ന് കടപ്പാട്?
പ പ്രോ: "അപ്പോള്‍ നിങ്ങളുടെ ബ്ലോഗ്‌ ആരും വായിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് ഒന്നുമില്ല എന്ന നിലപാടാണോ?"
എ കെ: "ബ്ലോഗിന്റെ സുഖം അതല്ലേ വക്കീലേ?ബാധ്യതകള്‍ ഇല്ലാത്ത എഴുത്ത്. മാധ്യമങ്ങളില്‍ ഉള്ള എഡിറ്റര്‍ മുതല്‍ അച്ച് നിരത്തുന്ന കാപെറുക്കിയുടെ വരെ സെന്‍സറിങ്ങ് ഇല്ല.ഇന്ന സമയത്ത് എഴുതിക്കൊള്ളണം എന്ന വ്യവസ്ഥയില്ല. ശരി എന്ന് ഉത്തമ ബോധ്യമുള്ള നിമയപരമായത് എന്തും എഴുതാം. ആരെങ്കിലുമൊക്കെ അത് വായിച്ചാല്‍ അത് അവരുടെ ഇഷ്ടം.എനിക്കും വായനക്കാര്‍ക്കും തമ്മില്‍ ഒരു ബാധ്യതയും ഇല്ല .സന്തോഷത്തിന്റെയും, വിഷമത്തിന്റെയും പ്രശ്നം തീരെയില്ല."
പ പ്രോ: "അത് ചുമ്മാ മേനിക്ക്‌ പറയുന്നതാണെന്ന് ഞാന്‍ പറഞ്ഞാല്‍?"
എ കെ:"ചുമ്മാ പറയാമല്ലോ.വക്കീലിന്റെ വാ,വക്കീലിന്റെ വാക്ക്.പക്ഷേ മേനിയല്ല എന്ന് എനിക്ക് ഉത്തമ ബോധ്യമുള്ളതു കൊണ്ട് നോ പ്രോബ്സ്‌. വേണേ രണ്ടോ മൂന്നോ തെളിവും തരാം."
കോടതി:"ചുമ്മാ കൊടുക്കണം"
എ കെ:" വായനക്കാര്‍ വേണം എന്നുള്ളവര്‍ മറ്റ് ബ്ലോഗുകളില്‍ പോയി ചെയ്യുന്ന കമന്റ് കച്ചവടം, പുറം ചൊറിയല്‍ എന്നിവ ഞാന്‍ ഇന്ന് വരെ ചെയ്തിട്ടില്ല. ബ്ലോഗിലൂടെ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ അക്കാദമി, ബ്ലോഗ് കൂട്ടായ്മ,ഇതിലൊന്നും ചെന്ന് തല വെച്ചിട്ടുമില്ല.സവ്യസാചി എന്ന ബ്ലോഗിനപ്പുറം മറ്റ് ബ്ലോഗുകളില്‍ എന്‍റെ റോള്‍ ഒരു വായനക്കരന്റെത് മാത്രമാണ്.എന്‍റെ ബ്ലോഗില്‍ ആരെയും സുഖിപ്പിക്കാന്‍ വേണ്ടി ഞാന്‍ പോസ്റ്റുകള്‍ ഇടാറുമില്ല. ഇത്രയൊക്കെ പോരെ ഞാന്‍ പറഞ്ഞ ബാധ്യതയില്ലാത്ത എഴുത്ത് എന്ന പോയന്റിന് ബലമായിട്ട്?"
പ പ്രോ:"അപ്പോള്‍ അക്കാദമി, ബ്ലോഗ്‌ കൂട്ടായ്മ എന്നിവയോടൊക്കെ നിങ്ങള്‍ക്ക് എതിര്‍പ്പാണോ?"
എ കെ:"വ്യക്തിപരമായി അങ്ങനെയുള്ള സംരഭങ്ങളില്‍ എനിക്ക് താത്പര്യമില്ല.പക്ഷേ അത്തരം കൂട്ടായ്മകള്‍ക്ക് എന്നെ ക്ഷണിച്ചില്ല എന്ന കൊതിക്കെറുവ് വെച്ച് അതിനെതിരെ അസംബന്ധം എന്നൊക്കെ പോസ്റ്റിടാനും ഞാന്‍ തുനിയാറില്ല."
പ പ്രോ:"നമുക്ക് പ്രധാന പ്രശ്നത്തിലേക്ക് വരാം. നിങ്ങളുടെ ബ്ലോഗില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ വ്യക്തിത്ത്വഹത്യയായി മാറാറില്ലേ?"
എ കെ:"വിമര്‍ശനം ഞാന്‍ നടത്താറില്ല.മിക്കവാറും ആക്ഷേപം അല്ലെങ്കില്‍ വ്യക്തിത്ത്വഹത്യ തന്നെയാണ് നടത്താറ് പതിവ്"
കോടതി:"കുറ്റസമ്മതമാണോ? വിധി പറയട്ടാ?"
എ കെ:"ചാടാതെ യുവര്‍ ഓണര്‍"
കോടതി:"കോടതിക്ക് ചാടാം.കോടതി ചാടും."
എ കെ:"പത്തു മിനിട്ട് കഴിഞ്ഞു ചാടിയാല്‍ എനിക്ക് കാര്യങ്ങള്‍ ഒന്ന് വിശദീകരിക്കാനുള്ള സമയം കിട്ടിയേനെ"
കോടതി:"വേഗം വേണം."
എ കെ:" രാഷ്ട്രീയ പരിജ്ഞാനം,കൊള്ളാവുന്ന ഭാഷ,കോമണ്‍സെന്‍സ് ഇതൊന്നും നയാ പൈസക്കില്ലാതെ വിക്കിപീഡിയ ഉള്ളത് കൊണ്ട് മാത്രം എഴുതപ്പെട്ട ലേഖനങ്ങള്‍, അതും ഒബാമയുടെ ചീഫ് ഓഫ് സ്റ്റാഫ്‌ ആരായിരക്കണം എന്ന് നിര്‍ദേശം കൊടുക്കുന്നവ, പിന്നെ തിരിച്ചു പ്രതികരിക്കില്ല എന്നുറപ്പുള്ള പാവങ്ങളുടെ തലയില്‍ കയറിയുള്ള ആളുകളി,നാഴികക്ക് നാല്‍പ്പത് വട്ടം അഭിപ്രായം മാറ്റി പറയുക, ധീരനും , തന്‍റേടിയുമായ എഴുത്തുകാരന്‍ എന്ന് അവസരം കിട്ടുമ്പോഴൊക്കെ പറഞ്ഞു നടന്നിട്ട്,എഴുതിയ പോസ്റ്റുകള്‍ നാലിന്റെയന്ന് ഡിലീറ്റ് ചെയുക, എന്നിട്ടതിനു മുട്ട് ന്യായങ്ങള്‍ നിരത്തുക; ഇതൊക്കെ കണ്ടാല്‍ കോടതി എന്ത് ചെയും?"
കോടതി:"കോടതി ഒന്നും ചെയ്യില്ല.പക്ഷേ കോടതി പിരിഞ്ഞ ശേഷം കൂ...ന്ന് കൂവും."
എ കെ:"ഞാന്‍ അത് വേറൊരു രീതിയില്‍ ചെയ്യുന്നു.അത്രേയുള്ളൂ."
കോടതി:"ഇനിയും ഇതൊക്കെ ചെയ്യും എന്ന ധ്വനി ആ വാക്കുകളില്‍ ഉണ്ട്.അപ്പൊ നീ നിറുത്താന്‍ ഉദ്ദേശമില്ല?"
എ കെ:"എവിടെ?"
പ പ്രോ:" അപ്പോള്‍ ഇനിയും വിവാദങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണോ?"
എ കെ:"എന്തോന്ന് വിവാദം വക്കീലേ?കഴിയുന്നതും ഒരു പോസ്റ്റിന് ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ ആയുസ്സ്‌ ഞാന്‍ കൊടുക്കാറില്ല.വിവാദമൊക്കെ മറ്റുള്ളവര്‍ ഉണ്ടാക്കുന്നതല്ലേ?അതിനു എനിക്കൊന്നും ചെയ്യാനില്ല."
കോടതി:"എന്നാ നീ ഇനി നിന്ന് കോടതിയുടെ സമയം കളയണമെന്നില്ല."
പ പ്രോ:"അപ്പ വിധി?"
കോടതി:"അവന്റെ വിധി പോലെ വരും... കോടതിക്ക് തത്കാലം അതില്‍ തലയിടാന്‍ ഉദ്ദേശമില്ല.പോണേന് മുന്‍പ് നിനക്ക് അവസാനമായി വല്ലതും പറയണോടെ?
എ കെ:"എനിക്ക് ചുറ്റും,പ്രത്യേകിച്ച് മലയാളം ബ്ലോഗില്‍, ദിവസവും പുതിയ വിഷയങ്ങള്‍ തരാന്‍ ആളുള്ള കാലം ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും.ഇനി മുതല്‍ കഴിയുന്നതും വ്യക്തിത്ത്വഹത്യകള്‍ പേരെടുത്ത് പറഞ്ഞ് ചെയ്യാന്‍ ശ്രമിക്കുന്നതാണ്.എഴുതിയതിന്റെ പേരിലൊന്നും ഒരു പുല്ലനോടും ഞാന്‍ മാപ്പ് പറയുമെന്നോ,ഏതെങ്കിലും പോസ്റ്റ് ഡിലീറ്റ്‌ ചെയ്യുമെന്നോ ഒരുത്തനും കരുതണ്ടാ.എന്തെഴുതണം, എങ്ങനെ എഴുതണം എന്ന തീരുമാനങ്ങള്‍ ഇത്രനാളെന്നത് പോലെ ഇനിയും എന്‍റെത് മാത്രമാകും.പക്ഷേ തുണ്ട് സൈറ്റുകളില്‍ വരുന്ന വാര്‍ത്തകള്‍,യൂ ട്യൂബ് വീഡിയോ ലിങ്കുകള്‍,വല്ല അവളമ്മാരുടെ ജന്മദിന ചിത്രങ്ങള്‍ തുടങ്ങിയവയിട്ട് പോസ്റ്റുകളുടെ എണ്ണം കൂട്ടുക,കുറെ കാലി ചെമ്പ് പാത്രം അടുക്കി വെച്ച് പടമെടുത്ത് 'കാലിയടിച്ച മനസുകള്‍' എന്ന അടിക്കുറിപ്പ് കൊടുക്കുക തുടങ്ങിയ പരിപാടികള്‍ സവ്യസാചി എന്ന ബ്ലോഗില്‍ ഞാന്‍ ചെയ്യുന്നതല്ല.മാത്രമല്ല..."
കോടതി:"ഡേ,ഡേ...നിറുത്തടേ.ഒരവസരം തന്നൂന്ന് കരുതി നീ മൈതാന പ്രസംഗം നടത്താതെ.ഉം...സ്റ്റാന്‍റ്റ് വിട്,സ്റ്റാന്‍റ്റ് വിട്."

Saturday, June 13, 2009

തിരു'മന്ത്രി'പുരം

"തിരുവനന്തപുരം ഇനി ഒരു കലക്ക് കലക്കും" എന്ന അശരീരിക്ക് പിന്നാലെ അല്‍പ്പ സമയത്തിന് ശേഷമാണ് പത്രപ്രവര്‍ത്തകനും,അതിനാല്‍ തന്നെ നരഭോജിയുമായ ജന്തു മുറിയിലേക്ക് കടന്നു വന്നത് .

"എന്തെടെ , നിന്റെ പത്രം ഇവിടുന്നു കൂടും,കുടുക്കയും പറിച്ചോണ്ട് പോകാന്‍ തീരുമാനിച്ചോ?" കാണാതായതും, ഡിലീറ്റ്‌ ചെയ്തപ്പെട്ടതുമായ മലയാളം ബ്ലോഗുകള്‍ക്കും,അതിന്റെ എഴുത്തുകാര്‍ക്കും 'റ്റാ റ്റാ ബൈ ബൈ' പറഞ്ഞോണ്ട് ഒരു പോസ്റ്റിട്ടാല്‍ ആരെങ്കിലും തന്റെ പേരില്‍ സൈബര്‍ കേസ്‌ കൊടുക്കുമോ എന്ന ചിന്തക്ക് തത്കാലം അവധി കൊടുത്ത എ കെ നരഭോജിയെ നോക്കി ചോദിച്ചു.

"ഛേ അതല്ല...കേന്ദ്രത്തിലെ നാല് മന്ത്രിമാര്‍ തിരുവനന്തപുരത്തെ താമസക്കാരല്ലേ?" അനുവാദത്തിനു നില്‍ക്കാതെ ഇരിപ്പിടത്തില്‍ അമര്‍ന്ന ജന്തു പറഞ്ഞു.

"അത് കൊണ്ട് എങ്ങനെയാടാ തിരുവനന്തപുരം കലക്കുന്നത്? ഇനി,ഈ സാറന്മാര് ഇവിടെ 'ച'ന്ദര്‍ശനതിനു വരുമ്പോ നാട് മുഴുവന്‍ വണ്ടി തടഞ്ഞ്‌ പോലീസുകാര്‍ നാട്ടുകാരെ മെനക്കെടുത്തുന്നതാണോ കലക്കല്‍?"

ജന്തു :"അതല്ലാന്ന്...ഇനി ഹൈകോടതി ബെഞ്ചും, വിഴിഞ്ഞം തുറമുഖവും ഒക്കെ ജുക്കെന്ന് വരില്ലേ ഇവിടെ?തിരുവനന്തപുരംകാരുടെ ദീര്‍ഘകാല സ്വപ്‌നങ്ങള്‍ പൂവണിയാന്‍ പോവുകയല്ലേ? "

എ കെ :"ഹൈകോടതി ബെഞ്ചും, തുറമുഖവും തിരുവനന്തപുരംകാരുടെ സ്വപ്നമാണ് എന്ന് കോട്ടയംകാരനായ നിന്നോട് ആരാടാ മഹാ ബെഗറേ പറഞ്ഞത്?"

ജന്തു:"മനോരമ പത്രത്തില്‍ ഉണ്ടായിരുന്നോ എന്ന് ഒരു സംശയം"

എ കെ :"സിവില്‍ കേസുകള്‍ മാത്രം പതിനാറ് ലക്ഷത്തോളം സെഷന്‍സ് മുതല്‍ മുകളിലേക്കുള്ള കോടതികളില്‍ കെട്ടി കിടക്കുമ്പോള്‍ ഇതു തിരുവനന്തപുരംകാരനാടാ ഹൈകോടതി ബെഞ്ച് ഇവിടെ ച്വപ്നം കാണുന്നത്?ഇനി അതൂടെ ഇവിടെ സ്ഥാപിച്ചിട്ട് വേണം,ഗുണ്ടകള്‍ക്ക് ഐ ജി ഓഫീസും ,കമ്മീഷണര്‍ ഓഫീസും ഒക്കെ ബോറടിച്ച് തുടങ്ങുമ്പോള്‍, മുന്നിലിട്ട് ആളുകളെ വെട്ടിക്കൊല്ലാന്‍ പുതിയൊരു സ്ഥാപനവുംകൂടി ഈ നഗരത്തില്‍ വരാന്‍ ,അല്ലേ?"

ജന്തു:"അത് ഒരു പിന്തിരിപ്പന്‍ ചിന്തഗതിയാണല്ലോ?"

എ കെ :"പിന്തിരിപ്പന്‍ ചിന്താഗതി ,ഉണ്ട!!!എടാ ഡോഗിന്റെ ഡോഗേ...ഒരു ശരാശരി തിരുവനന്തപുരംകാരന്റെ സ്വപ്നം ഈ കാലത്ത് എന്താണെന്ന് അറിയാമോടാ നിങ്ങള്‍ പത്രക്കാര്‍ക്കോ, ഈ നഗരത്തിന്റെ അഭിമാനം എന്ന് പറഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാര്‍ക്കോ?വീട്ടീന്ന് രാവിലെ ഇറങ്ങിയാല്‍ വൈകുന്നേരം തിരികെ വരുമ്പോള്‍ തല കഴുത്തില്‍ കാണണം എന്നതാണ് ഇന്ന് ഈ നഗരത്തിലുള്ളവരുടെ മിനിമം സ്വപ്നം. ആള് മാറി ഗുണ്ടകള്‍ വഴിയിലിട്ട്‌ വെട്ടിക്കൊന്നാലും ശവമെടുക്കാന്‍ മാത്രമേ പോലീസ്‌ വരൂ എന്നതാണ് അവസ്ഥ. അങ്ങനെ ഒരു നഗരത്തില്‍ ഹൈകോടതി ബെഞ്ചും ,തുറമുഖവും ഒക്കെ വന്നാലും ഇല്ലെങ്കിലും ഇവിടുത്തെ സാധാരണക്കാരന് ഒരു തേങ്ങയുമില്ല. "

ജന്തു:"ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യിലല്ലേ?"

എ കെ :"പിന്നെ എം പി എന്നൊക്കെ ഓരോരുത്തനെ ജയിപ്പിച്ചു വിടുന്നത് ബെഞ്ചും, തുറമുഖവും കൊണ്ട് വരാന്‍ മാത്രമാണോടാ? അങ്ങനെയാണെങ്കില്‍ തിരുവനന്തപുരത്ത് നിന്നും എം പിയായി ജയിച്ചു പോയ സകലവന്റെയും ഇത്ര കാലം വാങ്ങിയ ശമ്പളം മുഴുവന്‍ ഏല്‍പ്പിച്ച ജോലി ചെയ്യാത്തതിന്റെ പേരില്‍ തിരികെ വാങ്ങണമല്ലോ? അല്ല ബെഞ്ചും, തുറമുഖവും ഇതുവരെ വന്നില്ലല്ലോ, ഏത്? "

ജന്തു :"അത് മാത്രമാണ് അവരുടെ ജോലി എന്നല്ലാ ..."

എ കെ :"ഡാ, ഒരു നഗരത്തില്‍ താമസിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത അവസ്ഥ നില നില്‍ക്കുമ്പോള്‍ എന്തോന്ന് സമഗ്ര വികസനം? സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാലോ, എം പി നല്‍കിയാലോ അത് ഇവിടാരും വേണ്ടാ എന്ന് പറയില്ല. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ നില്‍ക്കാത്ത അവസ്ഥയാണെങ്കില്‍, ഇവിടെ വീടും മേല്‍വിലാസവും ഉണ്ട് എന്ന് പറയുന്ന കേന്ദ്ര മന്ത്രിമാര്‍ക്കും ഇവിടുത്തെ എം പി എന്ന് പറയുന്ന സാറിനും അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലേ? ചുരുങ്ങിയ പക്ഷം കേന്ദ്രത്തിന്റെ ശ്രദ്ധ ഈ പ്രശ്നത്തിലേക്ക് കൊണ്ട് വരാനെങ്കിലും? അതോ വൈനടിച്ചും ,കോഴി തിന്നും ബോറടിക്കുമ്പോള്‍ പട്ടക്കാര് വിമോചന സമരം നടത്തിയാല്‍ മാത്രമേ കേന്ദ്രം ഇവിടെ ഇടപെടുകയുള്ളോ ?"

ജന്തു :" അത്,എല്ലാത്തിനും ഓരോ വ്യവസ്ഥയില്ലേ?"

എ കെ :"എന്ത് വ്യവസ്ഥ? പകല്‍ വെളിച്ചത്തില്‍ , നാട്ടുകാര്‍ മുഴുവന്‍ കാണ്‍കെ ഒരുത്തനെ ഐ ജി ഓഫിസിന്റെ മുന്നിലിട്ട് വെട്ടിക്കൊല്ലാന്‍ കുറെ അവന്മാര്‍ക്ക് ധൈര്യം നല്‍കുന്ന വ്യവസ്ഥയോ? ചത്തവനും ഒരു ഗുണ്ടയായിരുന്നു എന്ന് പറയുന്നു. അപ്പൊ സാധാരണക്കാരന്‍ ഒരാളെ ഈ ഗുണ്ടകള്‍ കൊല്ലാന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും അവസ്ഥ ?"

ജന്തു:" ക്രമസമാധാനം ഇങ്ങനെ കിടക്കുന്നത് കൊണ്ട് ഇവിടെ വരാനുള്ള വികസനം ഒന്നും വരേണ്ടാ എന്നാണോ?"

എ കെ :"ശരി ,ക്രമസമാധാനം ഇവിടെ ജീവിക്കുന്നവന്മാരുടെ തലേലെഴുത്തായി കരുതി നമുക്ക് വിടാം. എന്നിട്ട് നിന്റെ വികസനത്തിലേക്ക് വരാം.എന്ത് കോപ്പിലെ വികസനം? ഒരു പത്തു കൊല്ലം മുന്‍പ് കേരളത്തില്‍, പൈപ്പ് വെള്ളം അപൂര്‍വ്വമായി മാത്രം മുടങ്ങിയിരുന്ന നഗരമായിരുന്നു തിരുവനന്തപുരം. ഇന്നോ? ഒന്നിരാടം നഗരത്തില്‍ പലയിടത്തും വെള്ളമില്ല."

ജന്തു :"ജപ്പാന്‍ കുടിവെള്ള പദ്ധതി വന്നാല്‍ ഈ പ്രശ്നം തീരില്ലേ ?"

എ കെ "ഇത് നീ എന്നോട് പറഞ്ഞതിരിക്കട്ടെ.വേറെ തിരുവവന്തപുരംകാരോട് വലതും പോയി പറഞ്ഞാല്‍ സ്പോട്ടില്‍ കിട്ടും നിനക്ക് കരണത്ത്.ഡാ ,ജപ്പാന്‍ പദ്ധതി എന്ന് പറഞ്ഞ് നഗരത്തിലെ ഏറ്റവും തിരക്കലുള്ള ഏഴെട്ട് റോഡുകള്‍ കുഴിച്ചു മറിച്ചിട്ടിട്ട് വര്‍ഷമൊന്നാകാന്‍ പോകുന്നു. വെള്ളമൊട്ട് വന്നതുമില്ല,ഏത് സമയത്തും ഈ റോഡുകളില്‍ വണ്ടികളുടെ കൂട്ടയിടിയും,വണ്ടിക്കാരുടെ നിലവിളിയും.മഴ പെയ്താല്‍ ചതുപ്പ് ,വെയിലടിച്ചാല്‍ പൊടിക്കാറ്റുള്ള മരുഭൂമി. കണ്ണാടി പോലെ കിടന്നിരുന്ന റോഡുകള്‍ ഈ പരുവത്തില്‍ ആക്കുന്നതിനാനോടാ വികസനം എന്ന് പറയുന്നത്?"

ജന്തു :" വികസനം വരുന്നതിനു മുന്നോടിയായുള്ള ചില്ലറ കഷ്ട്ടപ്പാടുകലായി കണ്ടാല്‍ പോരെ ഇതിനെയൊക്കെ?"

എ കെ :"യാതൊരു പ്ലാനിങ്ങും ഇല്ലാതെ ഒരു നഗരത്തിലെ സകല റോഡുകളും പൈപ്പുകള്‍ ഇടാന്‍ ഒരേ സമയത്ത് കുഴിച്ചിട്ട് ,അതില്‍ ഒരെണ്ണം പോലും വേഗത്തില്‍ നന്നാക്കാത്തതിനെ വികസനം എന്നല്ലെടാ ,പോക്ക്രിത്തരം എന്നാണ് പറയേണ്ടത്.വൃത്തിയായിട്ട് വെളിച്ചം കാണുന്ന ഒരു സ്ട്രീറ്റ് ലൈറ്റ്‌ എങ്കിലും ഈ റോഡുകളില്‍ ഉണ്ടായിരുന്നേല്‍,വീണാല്‍ വീണവന്റെ 'അയ്യോ' വിളിരണ്ട് മിനിട്ട് കഴിഞ്ഞ് മാത്രം മുകളില്‍ കേള്‍ക്കുന്ന തരം കുഴികള്‍ രാത്രി വണ്ടിയില്‍ വരുമ്പോള്‍ ആളുകള്‍ക്ക് കാണാന്‍ എളുപ്പമായേനെ.ഇവിടെ അതുമില്ല .ഇങ്ങനെ അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം താറുമാറായി കിടക്കുന്ന ഒരു നഗരത്തില്‍ ഹൈ കോടതി ബെഞ്ചും, തുറമുഖവും എന്ത് വികസനം കൊണ്ട് വരുമെന്നാടാ ? ഇത് കുറെ അവന്മാര്‍ക്ക് കുറേക്കാലത്തേക്ക് ദിവസവും പത്രത്തില്‍ കിണിച്ചോണ്ടിരിക്കുന്ന പടം വരുത്താം ...അത്രേയുള്ളൂ "

ജന്തു: "അപ്പൊ ഈ നാലുകേന്ദ്ര മന്ത്രിമാര്‍ക്ക് തിരുവനന്തപുരത്ത് വീടുകള്‍ ഉള്ളത് കൊണ്ട് ഈ നഗരത്തിനു ഒരു പ്രയോജനവും ഇല്ലേ?"

എ കെ : "എന്ത് പ്രയോജനം? സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാനത്തോട് ചോദിച്ചാല്‍ കേന്ദ്ര ഫണ്ട് കിട്ടാത്തതാണ് കാരണം എന്ന് പറയും.കേന്ദ്രത്തോട് ചോദിച്ചാല്‍ കൊടുത്ത ഫണ്ട് സംസ്ഥാനം ദുര്‍വിനയോഗം ചെയ്തു എന്നും. ഇങ്ങനെയുള്ളപ്പോള്‍ ഈ നഗരത്തില്‍ നാല് കേന്ദ്ര മന്ത്രിമാരുടെ വീടുകള്‍ ഉണ്ടെങ്കില്‍ അത് അവര്‍ക്ക് കൊള്ളാം.അല്ലാതെ സാധാരണക്കാരന് അത് കൊണ്ട് എന്ത് കോപ്പ് കിട്ടാനാ? പിന്നെ വേണേല്‍ തിരുവനന്തപുരം എന്നാ പേര് മാറ്റി തിരുമന്ത്രിപുരം എന്നാക്കാം. അങ്ങനെ ഒരു പ്രയോജനം ഉണ്ട്."

Wednesday, June 10, 2009

അച്ചു മാമന് ,ഉപകാര സ്മരണയോടെ

എത്രയും പ്രിയപ്പെട്ട അച്ചു മാമക്ക്‌ ,
ഈ കത്തെഴുതാന്‍ അല്‍പ്പം വൈകി പോയി എന്ന് അറിയാം.പക്ഷേ മറ്റു പലതിനുമെന്നത് പോലെ ഈ കാലതാമസത്തിനും താങ്കള്‍ തന്നെയാണ് കാരണക്കാരന്‍ ‍.ഭരണത്തിലേറിയ കാലം മുതല്‍ ഞങ്ങള്‍ പ്രതിപക്ഷത്തിന് താങ്കള്‍ ചെയ്തു തരുന്ന ഓരോ ഉപകാരങ്ങള്‍ക്കും നന്ദി പറയണം എന്ന് വിചാരിക്കുമ്പോഴേക്കും,താങ്കള്‍ അത് വരെ ചെയ്തതൊക്കെ നിഷ്പ്രഭമാക്കുന്ന ഒരു മുട്ടന്‍ ഉപകാരം വീണ്ടും ചെയ്യും.നന്ദി പറയാന്‍ ഞങ്ങള്‍ക്ക് ഒരു ഗ്യാപ്പ് വേണ്ടായോ?
എന്നതായാലും അടുത്ത സഹായം താങ്കള്‍ ചെയ്യുന്നതിന് മുന്നേ ,ഞാന്‍ ഒടുവില്‍ ഈ കത്ത് അങ്ങ് എഴുതിയെക്കുവാ.

ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, താങ്കള്‍ ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഒരു പക്ഷെ ഖദര്‍ നാമാവശേഷമായി പോയേനെ.
അല്ലേത്തന്നെ ഞാനും ആ പന്നിത്തലയനും കൂട്ടിയാല്‍ ഇവിടെ എന്നാ കൂടാനാ?ഒള്ളത് പറയാവല്ലോ ലീഡര്‍ മൂപ്പിന്നായിരുന്നു പാര്‍ട്ടിയുടെ നേതാവെങ്കില്‍ വല്ലതും ഒക്കെ നടക്കും എന്ന് പ്രതീക്ഷിക്കാമായിരുന്നു.

തിരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ എന്നാ ചെയ്യുമെന്ന് ഞങ്ങള്‍ അന്തം വിട്ടിരിക്കുകയായിരുന്നു. അപ്പോഴല്ലായോ നിങ്ങളുടെ പാര്‍ട്ടി ആ മദനിയുമായി ഇഷ്ടം കൂടിയത്. മദനി നല്ലവനായി എന്ന് പാര്‍ട്ടി പറയും.പാര്‍ട്ടിയുടെ തന്നെ മുഖ്യമന്ത്രിയായ താങ്കള്‍ 'മദനി അത്ര നല്ലവനൊന്നുമല്ല' എന്ന് ഉടനെ തന്നെ പ്രസ്താവന ഇറക്കും . പിന്നെ പാര്‍ട്ടി സെക്രട്ടറിക്ക് എതിരെയുള്ള അഴിമതി കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്ന് പാര്‍ട്ടി പറയുമ്പോള്‍ , അതെ പാര്‍ട്ടിയില്‍ ഇരുന്നോണ്ട് താങ്കള്‍ 'അല്ല, ഇല്ലാ ,പുല്ലാ' എന്നൊക്കെ നീട്ടി എട്ടര കട്ടയില്‍ പാടി കുത്തിത്തിരിപ്പുണ്ടാക്കും.നിഷ്പക്ഷരായ വോട്ടര്‍മാര്‍ക്ക് (അഞ്ച് കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാറി മാറി നമ്മളെ ജയിപ്പിക്കുന്ന ആ തെണ്ടികള്‍ തന്നെ) നിങ്ങളുടെ പാര്‍ട്ടിയില്‍ കൂട്ടത്തല്ലാണ് എന്ന് തോന്നാന്‍ വേറെ എന്തേലും വേണോ?

ചുളുവില് ഞങ്ങള്‍ക്ക് ലോട്ടറി അടിച്ചില്ലേ? പതിനാറ് സീറ്റ്...ഹോ !!! ഓര്‍ക്കുമ്പോ ദാണ്ടെ ഇപ്പോഴും കുളിര് കോരുന്നു. കേരളത്തില്‍ എവിടെ മത്സരിച്ചാലും നിലം തൊടാതെ തോറ്റോണ്ടിരുന്ന എം ഐ ഷാനവാസ്‌ വരെ ജയിച്ചില്ലേ?

എന്നാലും ഒരു ചെറിയ പരാതി എനിക്ക് താങ്കളെ പറ്റി ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒണ്ട് കേട്ടോ.എങ്ങനെ ഈ പതിനാറ് സീറ്റ് ഞങ്ങള്‍ക്ക് കിട്ടി എന്നാ ഞെട്ടലില്‍ നിന്നും ഞങ്ങള്‍ മോചിതരാകും മുന്നേ, ഞങ്ങള്‍ ചിരിക്കേണ്ട ചിരി താങ്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിരിച്ചു കളഞ്ഞില്ലേ?(ഞങ്ങളുടെ പാര്‍ട്ടിയിലെ കേന്ദ്രത്തിലെ മുതല്‍ കേരളത്തിലെ വരെ എ റ്റു ഇസെഡ്‌ നേതാക്കളെ തെറി വിളിച്ചു നടന്നിരുന്ന കാലത്ത്, ആ ലീഡര്‍ പോലും,ഞങ്ങള്‍ തിരഞ്ഞെടുപ്പിലൊരു സീറ്റ് പോലും കിട്ടാതെ തൊട്ടപ്പോള്‍ ഇങ്ങനെ ചിരിച്ചിട്ടില്ല.സമ്മതിച്ചു സഖാവേ ,സമ്മതിച്ചു.) പ്രതിപക്ഷം ചെയ്യേണ്ട ജോലികള്‍ തിരഞ്ഞെടുപ്പിന് മുന്നേയും ,അത് കഴിഞ്ഞും താങ്കള്‍ തന്നെ ചെയ്‌താല്‍ പിന്നെ പ്രതിപക്ഷ നേതാവെന്നും പറഞ്ഞു ഞാന്‍ നടക്കുന്നത് എന്നാത്തിനാണെന്നേ ?

അതൊക്കെ പോട്ടെ.ഞാന്‍ എന്റെ ഒരു ചെറിയ വിഷമം പറഞ്ഞൂന്നേയുള്ളു.അതൊന്നുംകെട്ടു താങ്കള്‍ ഹതാശനാകരുത്. പൂര്‍വാധികം ശക്തിയോടെ പാര്‍ട്ടിക്ക് തുരങ്കം വെയ്ക്കുന്നത് തുടരുക. നിങ്ങളുടെയാ പാര്‍ട്ടി സെക്രട്ടറിയെ ഇപ്പൊ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച കേസില്‍ തട്ടി അകത്തിടാന്‍ വല്ല വഴിയുമുണ്ടോ എന്ന് ആലോചിക്കുക. അതോടെ കഴിഞ്ഞാല്‍ പിന്നെ നിങ്ങളെ പാര്‍ട്ടി ചവിട്ടി പുറത്താക്കിയാലും ഞങ്ങള്‍ക്ക് ഒന്നുമില്ല. ഇ എം എസും, എ കെ ജിയും ഒക്കെയുള്ള കാലത്തായിരുന്നേല്‍ ഏഴു പണ്ടേ താങ്കളെ ചുരുട്ടിക്കെട്ടി മൂലക്കിരുത്തിയേനെ എന്നാണ് പലരും പറയുന്നത്.ഏതായാലും അവരൊന്നും ഇന്നില്ലാത്തത് ഭാഗ്യം ,അല്ലിയോ?

അതെന്നതായാലും,ഇടയ്ക്കു വെച്ച് ആരെന്നാ പറഞ്ഞാലും പുതിയ പാര്‍ട്ടി തുടങ്ങി പുറത്ത്‌ പോവുക എന്നൊക്കെയുള്ള ചിന്തകള്‍ താങ്കള്‍ക്ക് ഉണ്ടാവരുത്. അങ്ങനെ പാര്‍ട്ടി തുടങ്ങിയാല്‍ താങ്കളുടെ കൂടെ വള്ളിക്കുന്നോ , വള്ളി നിക്കറോ പോലും കാണില്ല എന്നത് പോട്ടെ.താങ്കളെ പുറത്താക്കി പാര്‍ട്ടി വീണ്ടും ശക്തി പ്രാപിച്ചാല്‍ ഞങ്ങള്‍ പിന്നെ എന്നാ ചെയ്യും ?

അത് കൊണ്ട് വല്ലവരുമൊക്കെ വിഭീഷണന്‍ , ഡോഗീ എന്നൊക്കെ വിളിച്ചാലും (പട്ടി വിളി പണ്ട് മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ കാണിച്ച പോക്ക്രിത്തരത്തിനുള്ള കാവ്യനീതിയാണ് എന്നൊക്കെ പലരും പറയുന്നുണ്ട്.ഞാന്‍ വിശ്വസിച്ചിട്ടില്ല കേട്ടോ),മുഖ്യമന്ത്രി കസേരയില്‍ കുളയട്ടയെ പോലെ കടിച്ചു തൂങ്ങി കിടക്കുക (ഒരിക്കലെങ്കിലും അതില്‍ ഇരുന്നവര്‍ക്കല്ലേ ആ സുഖം അറിയു ). ഞങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും തുടരുക.
ജയ് ഹിന്ദ്‌

പേരിന് പ്രതിപക്ഷ നേതാവ് (മുഖ്യനും, പ്രതിപക്ഷവും എല്ലാം താങ്കള്‍ തന്നെ )

തൊമ്മിക്കുഞ്ഞ്.