Tuesday, February 3, 2009

സി ബീ എസ് സിക്ക് തത്തുല്യമായ മദ്രസ്സ പഠനത്തിന്‍റെ മാര്‍ഗ്ഗരേഖകള്‍

മദ്രസ്സ പഠനം സി ബി എസ്സിക്ക് തത്തുല്യമാക്കുന്ന നിയമത്തിന്റെ കരട്‌ രേഖ .

1) മദ്രസ്സകളില്‍ ചേരുന്നവരെയെല്ലാം തന്നെ ഒന്‍പതാം ക്ലാസ് വിജയികളായി കണക്കാക്കും .

2 ) ഖുറാനിലെ പത്ത് സൂറത്തുകള്‍ തെറ്റ് കൂടാതെ ഉദ്ധരിക്കുന്നവര്‍ ,മറ്റു സിലബസുകളില്‍ പത്താംക്ലാസ് വിജയിച്ചവര്‍ക്ക് തുല്യരാവും . പന്ത്രണ്ട് സൂറത്തുകള്‍ ഉദ്ധരിക്കുന്നവര്‍ക്ക് പ്ലസ് ടൂ വിന് തുല്യമായ യോഗ്യത നല്‍കും. പീ എസ് സി പരീക്ഷകള്‍ എഴുതാനും ഇവര്‍ യോഗ്യരാവും. ഈ പരീക്ഷകളില്‍ ,ഈ പരീക്ഷകളില്‍ ഇവര്‍ പഠിച്ച പത്ത്/പന്ത്രണ്ട് സൂറത്തുകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മാത്രം ഇവര്‍ ഉത്തരങ്ങള്‍ എഴുതിയാല്‍ മതിയാവും.


3) ) പതിനഞ്ച് സൂറത്തുകള്‍ മനഃപാഠമാക്കിയവര്‍ ബിരുദധാരികളും , പതിനേഴെണ്ണം അറിയുന്നവര്‍ ബിരുദാനന്തര ബിരുദധാരികളുമായ് കണക്കാക്കപ്പെടും.

4) സൂറത്തുകള്‍ക്ക് പുറമെ ഹദീസുകളും മനഃപാഠമാക്കിയവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഡോക്ടറോ ,ഇന്ജിനിയറോ, എം സി എ കാരോ, ബയോ ടെക്നോളജിസ്റ്റുകളോ അങ്ങിനെ എതെങ്കിലുമൊന്നായ് സ്വയം പ്രഖ്യാപിക്കാം. ഇനി ഇതെല്ലാംകൂടി ഒന്നിച്ചാകണം എന്നുള്ളവര്‍ ,ചുരുങ്ങിയത് മൂന്ന് തവണ ഹജ്ജിന് പോയ നാല് ഹാജിമാരുടെ സമ്മത പത്രം ഹാജരാക്കിയാല്‍ മതിയാവും.

5) ആയിരത്തൊന്നു രാവുകളില്‍ , ആകാശസഞ്ചാരം, യുദ്ധം, പ്രതിരോധം എന്നിവയെക്കുറിച്ച് സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നതിനാല്‍ ആ കൃതി മനഃപാഠമാക്കിയവര്‍ക്ക് മാത്രമേ, ബഹിരാകാശ ഗവേഷണം, പ്രതിരോധ ഗവേഷണം , ആണവോര്‍ജ്ജ വികസനം എന്നീ മേഖലകളിലെ വിവിധ ജോലികള്‍ക്ക് അര്‍ഹത ലഭിക്കുകയുള്ളൂ.

6) പ്രവാചകന്റെ കഥകള്‍ അറിയുന്നവര്‍ക്ക് രാജ്യരക്ഷാ വകുപ്പിന്റെയും , ഖലീഫ ഉമറിന്റെ കഥകള്‍ അറിയുന്നവര്‍ക്ക് അഭ്യന്തര വകുപ്പിന്റെയും ഉപമേധാവികളാകുവാന്‍ അര്‍ഹതയുണ്ടാവും.

7) മുകളില്‍ പറഞ്ഞ ആറ് യോഗ്യതകളും ഒന്നിച്ചുള്ളവര്‍ , ചുരുങ്ങിയത് ഒരു തവണ ഹജ്ജിന് പോയിട്ടുണ്ടെങ്കില്‍ , രാഷ്ട്രപതി സ്ഥാനം , മന്ത്രി സ്ഥാനങ്ങള്‍ എന്നിവയൊഴികെ സര്‍ക്കാര്‍ സര്‍വീസില്‍ ഏത് സ്ഥാനവും അവരുടെ സ്വന്തം ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

8) രാജ്യത്താകമാനം , ഓരോ കിലോമീറ്റര്‍ ഇടവിട്ട്‌ മദ്രസ്സകള്‍ സ്ഥാപിച്ച്, ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മുസ്ലീം സമുദായത്തിന് മുഴുവന്‍ ആധുനികലോകത്തിന് യോജിച്ച സര്‍ട്ടിഫിക്കെറ്റുകള്‍ നല്‍കുക എന്നത് ഈ സര്‍ക്കാരിന്റെ ഒരു വാശിയാണ്.

9) ജനാബ് കുഞ്ഞലവി സാഹിബ്‌ (മൂന്നാം ക്ലാസ് ഫെയില്‍ഡ് ), ജനാബ് ആലിക്കുട്ടി മുസലിയാര്‍ (അഞ്ചാം ക്ലാസ് , രണ്ടാം തവണ ) , മുക്രി അബ്ദുള്ള ('ഇസ്കൂള്‍' ഇറയത്ത്‌ മഴ നനയാതിരിക്കാന്‍ ഒരിക്കല്‍ കയറി നിന്നിട്ടുണ്ട്) എന്നിവര്‍ അടങ്ങിയ ഒരു മൂന്നംഗ സമതി മറ്റ് സിലബസുകള്‍ വിശദമായി പരിശോധിച്ച്,അവയെ മദ്രസ്സാ സിലബസ്സിനു തുല്യം പിഴവുറ്റവയാക്കി താമസിയാതെ പുനഃപരിഷ്കരിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും .

വിദ്യഭ്യാസ രംഗത്തെ വിപ്ലവകരമായ ഈ മുന്നേറ്റം കൂടാതെ,ബഹുഭാര്യത്വം നിയമം മൂലം നിര്‍ബന്ധിതമാക്കുക, നോയമ്പ് കാലത്ത് പകല്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്താകമാനം നിയമം വഴി നിരോധിക്കുക തുടങ്ങിയ നിയമങ്ങള്‍ മുസ്ലീം സമുദായത്തിന്റെ പ്രീണനത്തിനായ് ,ക്ഷമിക്കണം ഉന്നമനത്തിനായ്, കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട് .


അന്യ മതസ്ഥരുടെ ശ്രദ്ധയ്ക്ക് : മേല്‍ പറഞ്ഞ നിയമങ്ങള്‍ നിങ്ങളുടെ മതത്തിനും അനുവദിച്ചു കിട്ടണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവാം . അതെല്ലാം വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും . ഈ സര്‍ക്കാരിനെ ഒരു സ്ഥിരം സര്‍ക്കരാക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചാല്‍ ,നിങ്ങളുടെ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതായിരിക്കും.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന മുദ്രാവാക്യത്തോടെ ,

കേന്ദ്ര തരികിട മന്ത്രി

എ കെ