Wednesday, January 6, 2010

പ്രധാനമന്ത്രി പി എച് ഡിയാണേല്‍ ഞാന്‍ എന്തോ വേണം?

പി എച് ഡി ബിരുദം എടുക്കുക, ലോക ബാങ്കില്‍ കണക്കപ്പിള്ളയായി ജോലി നോക്കുക , ഒരു വട്ടം പോലും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യപ്പെടാതെ ലോകത്തിലെ ഏറ്റവും വല്യ ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഒന്ന് എന്ന ചീത്തപ്പേരുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുക; ഇതെല്ലം ഒരാളുടെ ഗുണങ്ങള്‍ ആണെങ്കില്‍, ആ ഗുണങ്ങള്‍ ഉള്ള ഒരുവന് വേണ്ടി എന്റെ ഒരു ദിവസത്തെ സ്വന്തന്ത്ര സഞ്ചാരം തടയുവാന്‍ ഏതെങ്കിലും പൊന്ന് മോന് അവകാശമുണ്ടോ? അതോ ഇത്രയൊക്കെ മഹത്വം ഉള്ള ഒരു വ്യക്തി ഞാന്‍ താമസിക്കുന്ന നഗരം സന്ദര്‍ശിക്കുമ്പോള്‍ , എനിക്ക് ചെയ്യുവാന്‍ ഇഷ്ടമുള്ള സിനിമ കാണല്‍, വെള്ളമടി, പെണ്ണ് പിടി തുടങ്ങിയ കാര്യങ്ങള്‍ അങ്ങേര്‍ക്കു വേണ്ടി ത്യാഗം ചെയ്തു "ഓക്സ്ഫോര്‍ഡില്‍ നിന്നും ഏതാണ്ട് വല്യ ഇട്ടാപ്പോക്കെ എടുത്ത മഹാനാ വരുന്നത്. ഈ ഗതാഗത നിയന്ത്രണത്തെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണ്" എന്ന് സ്വയം പറഞ്ഞു ഞാന്‍ വീട്ടില്‍ കുറ്റിയടിച്ച് ഇരിക്കണോ?

ഇതൊക്കെ വേണം എന്ന് പറയുന്ന പല ക്ണാപ്പന്മാരും കാണും. പക്ഷെ , ഭരണഘടന എന്നൊരു സാധനം, പേരിനെങ്കിലും വ്യക്തി സ്വാതന്ത്ര്യം എന്നൊരു കിടുതാപ്പു എനിക്ക് തരുന്ന കാലത്തോളം, എനിക്ക് പി എച് ഡിക്കാരനോ , വേള്‍ഡ് ബാങ്കിന്റെ കണക്കപ്പിള്ളക്കോ വേണ്ടി എന്റെ വെള്ളമടിയോ, പെണ്ണ് പിടിയോ മാറ്റി വെയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള കാര്യം ഞാന്‍ പറയുക തന്നെ ചെയ്യും. കാരണം ഉള്ളത് ഉള്ളത് പോലെ പറയുവാനുള്ള ആര്‍ജ്ജവം കൂടി നഷ്ട്ടപ്പെട്ടാല്‍ പിന്നെ മരവിച്ച ബഹുപൂരിപക്ഷം ശവങ്ങളുടെ കൂട്ടത്തില്‍ ഞാനും പെട്ട് പോകും എന്നൊരു തോന്നല്‍ എന്നില്‍ ഉണ്ട്. അത് കൊണ്ട് പറയുന്നു എന്ന്മാത്രം.

വല്യ ബിരുദങ്ങള്‍ , വല്യ സ്ഥാനങ്ങള്‍ ഇതൊക്കെ ഉള്ളവരെ താണ് വണങ്ങി , അവര്‍ക്ക് വേണ്ടി വഴി ഒഴിഞ്ഞ് നില്‍ക്കുന്നത് അഭിമാനവും, കടമയും ഒക്കെയായി കാണുന്നവര്‍ ഉണ്ടാകാം. പക്ഷേ, എനിക്ക് ഒരു ജനാധിപത്യ രാജ്യത്തിലെ ജനപ്രതിനിധിയെ, പബ്ലിക്‌ സര്‍വെന്റ് , (അതായത് ജനങ്ങളുടെ ജോലിക്കാരന്‍ ) ആയി മാത്രമേ കാണാന്‍ സാധിക്കു. ഇനിയിപ്പോ അങ്ങേര്‍ ലോകത്താദ്യമായി ഡോക്റ്ററേറ്റ് എടുത്ത വ്യക്തിയാണെങ്കില്‍ പോലും.

11 comments:

Aadityan said...

ദൈവത്തിന്റെ സ്വന്തം നാടല്ല . ദൈവങ്ങളുടെ സ്വന്തം നാടാണ്‌ കേരളം .
ചുമ്മാ കത്തി വെച്ചിരിക്കുമ്പോള്‍ നിങ്ങള്ക്ക് യേശു ദാസിനെകാല്‍ ഇഷ്ടം ജയ ചന്ദ്രനെയോ വേണുഗോപാല്‍ ഇനെയോ അന്നെനു ഒന്ന് പറഞ്ഞു നോക്കു . ദൈവത്തെ തൊട്ടു കളിക്കുന്നോ എന്നാ മട്ടില്‍ ലോകം മുഴുവന്‍ നിങ്ങളെ അക്രമിക്കുനത് കാണാം . സച്ചിന്‍ ഭാരതത്തെ ജയിപ്പിച്ച കളികള്‍ ബ്രയാന്‍ ലാറ ജയിപ്പിച്ചതിനെകാല്‍ കുറവാണെന്ന് പറഞ്ഞു നോക്കു. അല്ലെങ്ങില്‍ അബ്ദുല്‍ കലാം ഒരു scienetist അല്ലെന്നും ഒരു എഞ്ചിനീയര്‍ മാത്രം അന്നെനും ഒന്ന് പറഞ്ഞു നോക്കു . മേല്‍ പറഞ്ഞവരൊക്കെ അവരുടെ ജോലികള്‍ നന്നായി ചെയുന്നവര്‍ ആണെങ്ങില്‍ . സ്വന്തം ജോലി നന്നായി ചെയുന്ന എന്നികു (അങ്ങനെ അന്നെങ്ങില്‍ മാത്രം ) ഇവരെ ഒന്നും ദൈവംയി കാണേണ്ട കാര്യം ഇല്ല. മറിച്ചു തോന്നുനത് നമുക്കൊക്കെ തലമുറ കളായി പകര്‍ന്നു കിട്ടിയ അടിമത്ത മനോഭാവം ഒന്ന് കൊണ്ട് മാത്രം ആയിരിക്കാം .

അപ്പൂട്ടൻ said...

ഇത്‌ കേരളത്തിലെ മാത്രം കാര്യമല്ലല്ലോ ആദിത്യാ....


ചുരുക്കത്തിൽ എന്റെ അമ്മാവൻ ഇവിടുത്തെ _____ ആണെന്ന് അറിയുമോ എന്ന ചോദ്യം ചോദിക്കാൻ കഴിവില്ലാത്തവർക്ക്‌ ഈ ഭൂലോകത്തുതന്നെ സ്ഥാനമില്ലെന്നാണ്‌ അധികാരികളുടെ മനസിൽ. മേശയ്ക്കപ്പുറം തൊഴുകയ്യുമായി നിൽക്കുന്നവനെ പുച്ഛത്തോടെ കാണുവാനാണ്‌ അധികാരക്കസേരയിലിരിക്കുന്നവന്‌ (അതെന്ത്‌ പോസ്റ്റുമാകട്ടെ) താൽപര്യം. ഫ്യൂഡലിസത്തിന്റെ ബാക്കിപത്രം.

ചാണക്യന്‍ said...

ലിത്.....ലിത് തന്നെയാണ് ഇൻഡ്യൻ ജനാധിപത്യം....:):)
ജനത്തിന്റെ മേലുള്ള ആധിപത്യം.....:)

Jithin Mohan said...

ശെടാ.. ഞാനെന്തെങ്കിലും പറഞ്ഞെന്നു കരുതി ചേട്ടനെന്തിനാ മലര്‍ന്നു കിടന്നു തുപ്പുന്നത്?

"എന്റെ ഒരു ദിവസത്തെ സ്വന്തന്ത്ര സഞ്ചാരം തടയുവാന്‍ ഏതെങ്കിലും പൊന്ന് മോന് അവകാശമുണ്ടോ? " എന്ന് ചോദിച്ചില്ലേ? എന്നാല്‍ ഉണ്ട്. Article 19 of the Indian Constitution which guarantees the Right to Freedom among other fundamental rights, clearly states that "Freedom to move freely throughout the territory of India though reasonable restrictions can be imposed on this right in the interest of the general public..."

And I think giving sufficient security to its Prime Minister (Who ever he is and how ever he got to that seat) in the light of recent acts of terror is surely in the interests of the general public. കാരണം ഒരു hierarchy ഇല്ലാതെ, ഒരു നിയന്ത്രണവും ഇല്ലാതെ രാജ്യത്തുള്ളവര്‍ എല്ലാം "ഇഷ്ടമുള്ള സിനിമ കാണല്‍, വെള്ളമടി, പെണ്ണ് പിടി തുടങ്ങിയ കാര്യങ്ങള്‍" ചെയ്യുന്നതിനെ അരാജകത്വം എന്നോ മറ്റോ അല്ലെ പറയുന്നത്?

പിന്നെ റോഡ്‌ തടഞ്ഞതിനെ ന്യായീകരിക്കുകയല്ല ഞാന്‍. തടയുമ്പോള്‍ Article 19 പറയുന്ന reasonable എന്ന വാക്കിന്റെ അര്‍ഥം അറിയാത്തവര്‍ അത് ചെയ്യുന്നത് അന്യായം തന്നെയാണ്.

അതിന് ചലച്ചിത്ര അവാര്‍ഡ്‌ കൊടുക്കുന്നതിനു പുറകിലെ കളികളൊക്കെ ഞങ്ങള്‍ക്കറിയാം എന്ന മട്ടില്‍ Adam Smith Prize ചുമ്മാ കിട്ടിയതാ എന്ന് പറയാന്‍ പറ്റുമോ എന്ന് ഈ ക്ണാപ്പനൊരു സംശയം.

Aadityan said...

ഒരു നിയന്ത്രണവും ഇല്ലാതെ രാജ്യത്തുള്ളവര്‍ എല്ലാം "ഇഷ്ടമുള്ള സിനിമ കാണല്‍, വെള്ളമടി, പെണ്ണ് പിടി തുടങ്ങിയ കാര്യങ്ങള്‍" ചെയ്യുന്നതിനെ അരാജകത്വം എന്നോ മറ്റോ അല്ലെ പറയുന്നത്

ആണല്ലോ . അത് പോലെ കിടപ്പാടം പണയം വെച്ച് ഒരു കിലോ ഉള്ളി വാങ്ങാന്‍ പോകുന്നവനും , സ്കൂള്‍ വിട്ടു വരുന്ന പിള്ളേരും , ഓഫീസ് വിട്ടു വീടിലേക്ക്‌ ഓടുന്ന വീട്ടമ്മയും ഒക്കെ തികഞ്ഞ അരാജകത്വം അല്ലിയോ ചെയുന്നെ നില്കെട്ടെ നാറികള്‍ അല്ലെ .
ആര്‍ട്ടിക്കിള്‍ 19 ഉണ്ടാക്കുന്ന (തപ്പി പിടിച്ചെടുക്കുന്ന) നേരത്ത് വേറെ ഏതൊക്കെ രാജ്യത്തു എങ്ങനെ മനുഷ്യനെ മിനകെടുതുന്ന ഏര്‍പ്പാട് ഉണ്ടെന്നു പറഞ്ഞിരുന്നേല്‍ ന്നായിരുന്നു .
ഇതു തന്നെയാണ് വേണ്ടത് .ഞാനും എന്തെ കുടുംബവും വഴിയില്‍ നില്കതെടത്തോളം കാലം ഏതൊക്കെ എങ്ങനെ തന്നെ പോകട്ടെ എന്ന് വിചാരിക്കുനവന്മാരോട് എന്ത് പറയാന്‍

Jitto P.Jose said...

പ്രധാനമന്ത്രി ആര് എന്നുള്ളതല്ല, മറിച്ചു ആ ആള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആണ് എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ആര് ഇന്ത്യന്‍ പ്രധാനമന്ത്രി ആയാലും ഈ privilege കിട്ടും. അങ്ങേര്‍ക്കു എന്തെങ്കിലും പറ്റിക്കഴിഞ്ഞാല്‍, ആകെയുള്ള ഒരു പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ പറ്റാത്ത നിങ്ങളാണോ 130 കോടി ജനങ്ങളെ സംരക്ഷിക്കുന്നത് എന്ന് മറ്റുള്ളവര്‍ ചോദിക്കും.. പിന്നെ തന്തക്കു പിറക്കാത്ത കുറെ നായിന്റെ മക്കള്‍ ഹര്‍ത്താല്‍ എന്ന് പറഞ്ഞു ആളുകളെ വീട്ടിലിരുതുമ്പോള്‍ പ്രതികരിക്കാത്ത ജനങ്ങള്‍ക്ക്‌ അങ്ങേരു വന്നു പോകുമ്പോള്‍ പ്രതികരിക്കണ്ട കാര്യമേയില്ല .... പുള്ളി വര്‍ഷത്തില്‍ ഒരു ദിവസമല്ലേ സഞ്ചാര സ്വാതന്ത്ര്യം കലാഞ്ഞുല്ല്. ഇരുപതും മുപ്പതും ദിവസം കളയുന്ന, എന്നിട്ട് അത് ജനങ്ങളുടെ പ്രതികരിക്കാനുള്ള ഏക വഴിയാണെന്നും പറഞ്ഞു വാദിക്കുന്ന കിഴങ്ങന്മാരെ എന്ത് ചെയ്യണം....

Jithin Mohan said...

വേറെ വല്ല രാജ്യത്തും നടക്കുന്നുണ്ടെങ്കില്‍ ഇവിടെയും ആയ്ക്കോട്ടെ എന്നാ മനോഭാവം പ്രശംസനീയം തന്നെ!!! ഹ ഹ ഹ. ആദ്യം പറഞ്ഞ അടിമത്വമനോഭാവം ഇപ്പോള്‍ ബാതകമല്ലായിരിക്കുമല്ലേ?

എന്തായാലും ആര്‍ട്ടിക്കിള്‍ 19 ഉണ്ടാക്കുന്ന നേരത്ത് ഉണ്ടാക്കിയതല്ലെങ്കിലും ഇന്നാ പിടിച്ചോ : http://www.huffingtonpost.com/2010/01/02/obamas-hawaii-vacation-fi_n_409535.html

Aadityan said...

സംഗതി ഒരല്‍പം വഴി തെറ്റുണ്ടോ എന്നൊരു സംശയം.മുകളില്‍ പറഞ്ഞ പോസ്റ്റ്‌ നമ്മളെ കളും വലുതെന്നു പറയപ്പെടുന്ന ഒരു മനുഷ്യന്‍ വരുമ്പോള്‍ ബാക്കിയുള്ളവര്‍ വിനയത്തോടെ ഒതുങ്ങി നിനോങ്ണം എനതിനെ കുറിച്ചല്ലേ ? അത് എന്തിനാ എന്ന് ചോദിച്ചാല്‍ ഉത്തരം അയാളുടെ ജീവ ചരിത്രം കാണിച്ചിട്ട് ഇത്ര വലിയ ഒരു മനുഷ്യന്‍ വരുമ്പോള്‍ നിനക്കൊകെ ഒന്ന് ഒതുങ്ങി നിന്നാല്‍ എന്താ എന്നതാണ് . self respect ഇല്ലാത്ത ഒരു ജനതയില്‍ നിനും ഇതൊക്കെയേ പ്രതീക്ഷികാന്‍ പറ്റു.

പിന്നെ ഹര്‍ത്താല്‍ , രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നാ ഒരു സംഘം ഗുണ്ടകള്‍ക്ക് മുന്നില്‍ സാധാരനകര്‍ എങ്ങനെ പ്രതികരിക്കണം എന്നാണ്.ഒരു ഹര്‍ത്താല്‍ നിരോധിത ഗ്രാമത്തെ കുറിച്ച് എവിടെയോ വായിച്ചു .ഇങ്ങനത്തെ പ്രതികരണങ്ങള്‍ കുടുതല്‍ ഉണ്ടാകുമ്പോള്‍ ഹര്‍ത്താല്‍ തന്നെ തീരും.

അങ്ങേര്‍ക്കു എന്തെങ്കിലും പറ്റിക്കഴിഞ്ഞാല്‍, ആകെയുള്ള ഒരു പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ പറ്റാത്ത നിങ്ങളാണോ 130 കോടി ജനങ്ങളെ സംരക്ഷിക്കുന്നത് എന്ന് മറ്റുള്ളവര്‍ ചോദിക്കും

അങ്ങനെ എങ്ങാനും ചോദിച്ചു പോയാല്‍ പിന്നെ ഇന്ത്യ കാര്‍ക്ക് കൂട്ട അത്മാഹത്യയ്യെ വഴിയുള്ളൂ.

അനിയ എവിടെ ചോദ്യം ഇങ്ങേര്‍ക്ക് മനുഷ്യനെ ഇങ്ങനെ ഉപദ്രവികാതെ വല്ല helicopter ഇലോ മറ്റോ എഴുനള്ളി കൂടെ എന്നാണ്

ഷൈജൻ കാക്കര said...

ചില സാഹചര്യങ്ങളിൽ റോഡ്‌ നിയന്ത്രണവും മറ്റും ആവശ്യമായി വരും, പക്ഷെ ഏതു റോഡും ഏതു സമയത്തും അടച്ചുപൂട്ടുന്ന സ്ഥിരം ഏർപ്പാടുകൾ അതും നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

സമ്മേളനങ്ങളും കൂടുതൽ നിയന്ത്രണം വേണ്ട പ്രധാനമന്ത്രിയുടെ സന്ദർശനവും തിരക്ക്‌ കുറഞ്ഞ ഞായാറാഴാച്ചകളിൽ നടത്താമല്ലോ.

വി.ഐ.പി. കളുടെ സന്ദർശനം എയർപ്പോർട്ടുകൾക്ക്‌ അടുത്തും ഹെലിപ്പാട്‌കൾക്ക്‌ പട്ടിയ സ്ഥലത്തും നടത്തി മനുഷ്യരെ ജീവിക്കാൻ അനുവദിക്കുക.

ഷൈജൻ കാക്കര said...

ആദിത്യൻ

"കാക്കരയുടെ ഹർത്താൽ ചിന്തകൾ" എന്ന പോസ്റ്റിലെ കമന്റിലും ഹർത്താൽ വിരുദ്ധ ഗ്രാമമുണ്ട്‌. കെ.എം. റോയിയുടെ ലേഖനത്തിൽ നിന്നാണ്‌ എന്നിക്ക്‌ കീട്ടിയത്‌.


http://georos.blogspot.com/2009/12/blog-post_30.html

മുക്കുവന്‍ said...

Singh... are you pointing towards that person.. sorry to tell you buddy.. if he was not our finance minister in NarasimhaRao's cabinet.. you would be driving our old ambasador still.. I guess he is the best prime minister we have got.. oops not for me :)


yea.. you need PM like deva gowda or VPSingh..