ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും ലക്ഷം കോടിക്ക് മേല്‍ വരുന്ന സ്വത്തുക്കള്‍ കണ്ടെത്തി . ഇനിയും കൂടുതല്‍ കണ്ടെത്താന്‍ സാധ്യതകള്‍ ഏറെ. സകല അവന്മാരും ഇപ്പോള്‍ നിധി എങ്ങനെ സംരക്ഷിക്കാം , അത് കേരളത്തിനു വേണ്ടി ചിലവാക്കണോ അതോ ഇന്ത്യക്ക് മുഴുവന്‍ വേണ്ടി ചിലവാക്കണോ , കമ്പ്ലീറ്റ് രാജാ കുടുമ്പം നാട്ടുകാരെ പറ്റിച്ച് ഉണ്ടാക്കിയ സ്വത്തുക്കളാകും തുടങ്ങിയ ഘോര ചര്‍ച്ചകളിലാണ്. ഇതെല്ലാം കൂടി കേട്ടപ്പോള്‍ എനിക്ക് ചില്ലറ ഡൗട്ട്സ്. അതാണ് ഈ പോസ്റ്റ്. അത് ഒന്നേ രണ്ടേ എന്ന് കുറിച്ച് അങ്ങ് പറഞ്ഞേക്കാം.
1) ഈ ലക്ഷം കോടി രൂപയുടെ നിധി നാട്ടുകാരെ പറ്റിച്ച് തിരുവതാങ്കൂര്‍ രാജ കുടുമ്പം ഇത്രകാലം സൂക്ഷിച്ചിരുന്ന സ്വത്തുക്കളാണെങ്കില്‍ , എന്ത് കൊണ്ട് ഇത്ര കാലം അവരുടെ അധീനത്തില്‍ ഇരുന്ന ക്ഷേത്രത്തിലെ അറകളില്‍ നിന്ന് അവര്‍ അത് മാറ്റിയില്ലേ ? മാറ്റാത്തത് പോട്ടെ , അറകള്‍ പരിശോധിക്കാന്‍ പൊക്കി പിടിച്ച് (ഷെര്‍ലക്കിന്‍റെ ലെന്‍സേ.) അകത്തോട്ടു കയറിയ സാറന്മാര്‍ പറഞ്ഞതനുസരിച്ച് പല അറകളും അനേക വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ് കാണപ്പെട്ടത്. ഇനി രാജ കുടുമ്പമായത് കൊണ്ട് സ്വര്‍ണ്ണ നാണയങ്ങളും രത്നാഭരണങ്ങളും ഒക്കെ അറകള്‍ തുറക്കാതെ മായ വഴി അവരുടെ മുന്നില്‍ എത്തുന്ന സെറ്റപ്പ് വല്ലതും ഉണ്ടാകുമോ ?
2) ഈ സ്വത്തുക്കള്‍ രാജ്യ നന്മക്കു വേണ്ടി ഉപയോഗിക്കണം എന്ന് വാദിക്കുന്ന ഒരു പക്ഷം ആളുകള്‍ ഉണ്ടെന്ന് കേട്ടു.വേണ്ടത് തന്നെ. നാട്ടില്‍ നല്ല റോഡുകളും , എല്ലാ വിധ മികച്ച സൌകര്യങ്ങളും ഉണ്ടാക്കാന്‍ ഈ സ്വത്ത് സഹായകമായാല്‍ , അത് വളരെ നല്ലൊരു കാര്യമാണ്. പക്ഷെ പത്മനാഭന്‍റെ സ്വത്തില്‍ തൊട്ടാല്‍ തൊട്ടവനെ കാച്ചും എന്നാ മട്ടില്‍ ഒരു പക്ഷവും ഉണ്ട് .അവിശ്വാസികള്‍ക്ക് (അന്യമതസ്ഥര്‍) കൂടി വേണ്ടി ചിലവഴിക്കാന്‍ പത്മനാഭന്‍റെ സ്വത്തില്‍ തൊടാന്‍ പാടില്ല എന്നാണത്രേ അവരുടെ പക്ഷം. ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല എന്ന നിലയ്ക്ക് നാട്ടിലുള്ള ക്രിസ്ത്യന്‍ , മുസ്ലീം ,ദേവാലയങ്ങളുടെ വരുമാനം എല്ലാം ഓഡിറ്റ് ചെയ്ത് , അവിടങ്ങളില്‍ ഒരു കൊല്ലം ലഭിക്കുന്ന വരുമാനം (എന്നാലെ ലക്ഷം കോടിയുടെ ആയിരത്തിലൊന്ന് എങ്കിലും വരൂ) ഈ നാട് നന്നാക്കല്‍ ഫണ്ടിലേക്ക് സംഭാവന ചെയ്ത് മറ്റു മത വിശ്വാസികള്‍ കൂടി ഈ സംരഭത്തില്‍ പങ്കാളികള്‍ ആയാല്‍ സംഗതി 'ജാ' എന്ന് ഇരിക്കും . ഇല്ലേ ?
3) ഈ ചോദ്യം നിയമത്തില്‍ വിവരമുള്ള ആരെങ്കിലും ഉണ്ടെകില്‍ അവര്‍ക്കാണ് . ഏതോ ഒരു ധാര്‍മിക ബോധമുള്ള പൌരന്‍ സുപ്രീംകോടതി വരെ കയറി ഇറങ്ങിയാണ് ഇപ്പോള്‍ നടക്കുന്ന പരിശോധനക്കുള്ള ഒപ്പിച്ചത് എന്ന് എവിടെയോ വായിച്ചു . സുബ്രഹമണ്യ അയ്യര്‍ക്ക് (ചുമ്മാ ഒരു പേര് പറഞ്ഞതാണ്.ഒര്‍ജിനല്‍ ധര്‍മ്മക്കാരന്‍റെ [ധാര്‍മ്മികം ഇന്‍ മൈ സ്റ്റൈല്‍ ] പേരൊക്കെ ആര് ഓര്‍ക്കുന്നു ) പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പരിശോധിപ്പിക്കാന്‍ ഉള്ള ഉത്തരവ് കോടതിയില്‍ നിന്നും കിട്ടുമെങ്കില്‍. എന്‍റെ സുഹൃത്ത് തോമസ് കുട്ടിക്ക് വേളാങ്കണ്ണി പള്ളിയുടെയും , ഇബ്രാഹിം കുട്ടിക്ക് അയാള്‍ക്ക് താത്പര്യമുള്ള ഏതെങ്കിലും പള്ളിയുടെയും (കോടതിയെ സമീപിക്കും മുന്‍പ് പള്ളി ചൂണ്ടി കാണിക്കാം എന്ന് ഇബ്രാഹിം കുട്ടി വാക്ക് തന്നിട്ടുണ്ട് ) സ്വത്ത് വിവരങ്ങള്‍ സര്‍ക്കാര്‍ അധകൃതരെ സോറി അധികൃതരെക്കൊണ്ട് പരിശോധിപ്പിക്കാനുള്ള വിധി കിട്ടാന്‍ എന്തെങ്കിലും നിയമ തടസമുണ്ടോ ? അതോ ബൈബിളും , ഖുറാനും വിശദമായി പഠിച്ചതിനു ശേഷമേ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളോ? ഞാന്‍ എല്‍ എല്‍ ബി ഫെയില്‍ ആയിരുന്നത് കൊണ്ട് എനിക്ക് ഇക്കാര്യത്തിലെ നിയമം അത്ര പിടുത്തം പോര . ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാല്‍ ഉപകാരം .
ഇനി ഒരല്‍പ്പം നാട്ടുകാര്യങ്ങള്‍ :
ശ്രീ ചിത്തിര തിരുനാള്‍ ബാലരാമാവര്‍മ്മ എന്ന അവസാനത്തെ തിരുവതാങ്കൂര്‍ രാജാവ് , എനിക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയാണ് . ആ ഇഷ്ടത്തിന് കാരണം , തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഞാന്‍ അനുഭവിക്കുന്ന അത്യാവശ്യം കുഴപ്പമില്ലാത്ത (ബിഫോര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി-ഒരു കുഴപ്പവും ഇല്ലായിരുന്ന ) റോഡുകള്‍ , വലിയ തട്ടുകേടില്ലാത്ത ജല വിതരണ സംവിധാനം (ഇതു ജപ്പാന്‍ വന്നാലും ഇന്നും തിരോന്തരംകാര്‍ക്ക് അരുവിക്കര ഡാമും അവിടുന്നുള്ള പൈപ്പും തന്നെ ശരണം ) ഒക്കെ ചിത്തിര തിരുനാളിന്‍റെ കാലത്ത് ഉണ്ടാക്കിയതാണ് എന്നുള്ളത് കൊണ്ടാണ് . ജനകീയ പ്രക്ഷോഭം , ബാലെറ്റ് എന്നൊക്കെ പറഞ്ഞു അധികാരത്തില്‍ വന്ന ഒരുത്തനും കഴിഞ്ഞ പത്തറുപത്തിയഞ്ച് വര്‍ഷങ്ങളായി ഇവിടെ സേവനം പോയിട്ട് ജനത്തിനു ഉപകാരപ്രദമായ ഒരു ക്ഷൌരവും ചെയ്തിട്ടില്ല. ചെയ്തിരുന്നെങ്കില്‍ ഇന്ന് കേരളം ഈ കാണുന്ന ദുരിതാവസ്ഥയില്‍ എത്തുമായിരുന്നില്ല. അപ്പോള്‍ പിന്നെ എന്‍റെ നോട്ടത്തില്‍ ,ചിത്തിര തിരുനാള്‍ ഇന്നുള്ള ഖദറും, ചുവപ്പും, കാവിയും , പച്ചയും ഒക്കെക്കൊണ്ട് ലങ്കോട്ടി കെട്ടുന്ന നിരവധി രാജാക്കന്മാരെക്കാള്‍ ഭേദപ്പെട്ട ഭരണാധികാരിയാണ്. ഒരു ക്ണാപ്പന്‍ രാഷ്ട്രീയ കക്ഷിയും പറയാതെ തിരുവനന്തപുരത്തെ വ്യാപാരികള്‍ എല്ലാവരും, ഏക മനസ്സോടെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചത് ചിത്തിര തിരുനാള്‍ മരിച്ചപ്പോള്‍ മാത്രമാണ് . എല്ലാ ജാതിക്കും അതീതര്‍ എന്ന് നടിച്ച് പഴയ ചതുര്‍വര്‍ണ്യത്തെക്കാള്‍ ഉഗ്ര വിഷമുള്ള ജാതിത്തിരിവ് മനസ്സില്‍ സൂക്ഷിക്കുന്ന ചില ഫ്രാഡുകള്‍ , തിരുവനന്തപുരത്തെ വ്യാപാരികളുടെ പ്രവര്‍ത്തിയെ 'വിട്ടു മാറാത്ത അടിമത്ത മനോഭാവം' എന്നൊക്കെ വിശേപ്പിച്ചേക്കാം . പക്ഷേ ഞാന്‍ അതിനെ കാണുന്നത് , തിരുവനന്തപുരത്ത്കാര്‍ ആ മനുഷ്യന് നല്‍കിയ ആദരവായിട്ടാണ് (വ്യക്തിപരമായി ഞാന്‍ ഇത്തരം നേരത്തെ പറഞ്ഞ ഫ്രാഡ് കാപെറുക്കികളുടെ അഭിപ്രായങ്ങള്‍ക്ക് തെരുവില്‍ കുരയ്ക്കുന്ന നായ്ക്കളുടെ കുരയുടെ വില പോലും , കൊടുക്കാറില്ല. പിന്നെ ഇത് പബ്ലിക്കായി ആര്‍ക്കും അഭിപ്രായം പറയാവുന്ന വേദിയാണ് എന്നുള്ളത് കൊണ്ട് പറഞ്ഞു എന്ന് മാത്രം).
ഇനി ചിത്തിര തിരുനാള്‍ പക്കാ ഫ്രാഡ് ആയിരുന്നു എന്ന് സ്ഥാപിക്കുന്ന, ഏതെങ്കിലും പോച്ചമ്പള്ളി കുട്ടിചാത്തന്‍ എഴുതിയ ചരിത്ര രേഖകള്‍ ആരെങ്കിലും ഹജരാക്കിയാലും എന്‍റെ അഭിപ്രായങ്ങള്‍ മാറാന്‍ സാധ്യതയില്ല .കാരണം അങ്ങേരുടെ ഭരണ കാലത്ത് തിരുവനന്തപുരത്ത് നടന്ന വികസനങ്ങളുടെ നല്ല വശങ്ങള്‍ അനുഭവിക്കുന്നത് എന്‍റെ തലമുറയാണ്. പിന്നെ വ്യക്തിപരമായി ചിത്തിര തിരുനാള്‍ നല്ലവനായാലും , മോശക്കരനായാലും എനിക്ക് ഒന്നുമില്ല താനും.
ഇത്രയും നാട്ടുകാര്യം പറഞ്ഞത് , പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ , ഇപ്പോഴും അവിടെ തന്നെ സുരക്ഷിതമായി ഇരിക്കുന്നതിന് നന്ദി പറയേണ്ടത് (തെണ്ടികള്‍ ജനങ്ങള്‍ അല്ല .ഇനി ആ സ്വത്തുക്കള്‍ കയ്യിട്ടു വരാന്‍ പോകുന്നവര്‍ ) തിരുവതാങ്കൂര്‍ രാജ വംശത്തോട് തന്നെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നത് കൊണ്ടാണ് . അമ്പതു കൊല്ലം മുന്‍പ് , അവര്‍ അത് മുഴുവന്‍ അവിടുന്ന് ചുമന്നു മാറ്റിയിരുന്നെങ്കില്‍ , ഇന്ന് നിധി കുഴിക്കാന്‍ ചെന്നവന്‍ തമിഴിലെ മുഖങ്ങളായി , പുതിയ മുഖം പാട്ടും പാടി , മഞ്ചും കഴിച്ചു വന്നേനെ.
പ്രത്യേകം ശ്രദ്ധിക്കുക : ഇനി സമീപ ഭാവിയില്‍ ഉണ്ടാകുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ പുതിയ ഭരണ സമതിയില്‍ (അങ്ങനെ ഒരെണ്ണം ഞാന്‍ മുന്നില്‍ കാണുന്നു ) എനിക്ക് മോശമല്ലാത്ത ഒരു സ്ഥാനവും , ലക്ഷം കോടിയില്‍ കയ്യിട്ടു വാരി നക്കാന്‍ അവസരവും തരുകയാണെങ്കില്‍ , ഈ പറഞ്ഞതൊക്കെ മാറ്റിപ്പറഞ്ഞ് , 'ലക്ഷം കോടി നിരുപാധികം ജന നമയ്ക്ക് വിനയോഗിക്കുക ' എന്ന ബാനര്‍ ഞാന്‍ പിടിക്കും. കണ്ണില്‍ ചോരയില്ലാതെ തന്നെ പിടിക്കും.
Tuesday, July 5, 2011
Subscribe to:
Post Comments (Atom)
1 comment:
പോയിന്‍റ് 2 കൊള്ളാം.നമ്മള്‍ കിട്ടുന്ന കാശിന്‍റെ 30% ടാക്സ് കൊടുക്കുന്നു.ബാക്കിയുള്ളത് ഇന്‍വെസ്റ്റ് ചെയ്യുന്നു.പക്ഷേ അവര്‍ കിട്ടുന്നത് മുഴുവന്‍ കോളേജുകളും ,ആശുപത്രികളും തുടങ്ങി ചാരിറ്റി എന്ന പേരില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നു. ചുമ്മാ നിധി പോലെ വച്ചാല്‍ പോട്ടെ എന്നു വയ്ക്കാം.ഇത് നല്ലൊരു മൂലധനമായി അല്ലേ ഉപയോഗിക്കുന്നത്.
Post a Comment