ഈ നാട്ടില്‍ വോട്ടു ചെയ്യാനുള്ള അവസ്ഥ നില നില്‍ക്കുന്നില്ല എന്ന് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനും , സുധാകരന്‍ സാറും പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് എന്ന് തെളിഞ്ഞില്ലേ ? പാവം കാവ്യാ മാധവന്‍ ...ആശിച്ചു മോഹിച്ചു വോട്ടു കുത്താന്‍ വന്നതാണ് . സമ്മതിച്ചോ , പൊതു ജനം എന്ന കഴുത ?
ആ അമ്പോറ്റി കൊച്ചിനോട് ക്യൂവില്‍ നിക്കാന്‍ പറഞ്ഞവനെ കട്ടക്കിടിക്കണ്ടേ ? പ്രശസ്തയായ അവര്‍ സാധാരണ എമ്പോക്കികളെ പോലെ ക്യൂവില്‍ നില്‍ക്കണം എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യം വല്ലതുമാണോ ? (പ്രശസ്ത എന്നത് കൊണ്ട് ഉദ്ദേശിച്ചത് സിനിമകളിലൂടെ പ്രശസ്ത എന്നാണു അല്ലാതെ പോക്കണം കേടുകള്‍ വിചാരിച്ചു കൂട്ടി എന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് പിടിപ്പിക്കരുത് .പറഞ്ഞേക്കാം )
പ്രതിരോധ മന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവരൊക്കെ ക്യൂ നിന്ന് വോട്ട് ചെയ്തു എന്നതൊന്നും ഇവിടെ വിഷയമല്ല . കാവ്യേ തൊട്ടാല്‍ കലിപ്പാണ് . പറഞ്ഞില്ല എന്ന് വേണ്ട .
എന്തായാലും ആ പോളിംഗ് ബൂത്തിലെ ജനങ്ങള്‍ കാണിച്ചത് ശുദ്ധ തെമ്മടിത്തരമായിപ്പോയി . കുവൈറ്റില്‍ നിന്നുള്ള ഫ്ലൈറ്റ് ഇറങ്ങിയപ്പോള്‍ പോലും വേദനിക്കാത്ത ആ വല്യ ഹൃദയം എത്ര നൊന്തിട്ടുണ്ടാകും. അമ്മ , അച്ഛന്‍ തുടങ്ങിയവര്‍ ആ കൊച്ചിന്റെ ശാപം മൂലം നിങ്ങളെയൊക്കെ സിനിമ കാണുന്നതില്‍ നിന്നും വിലക്കാതെ സൂക്ഷിച്ചോ.
ക്യൂവില്‍ നിന്ന് വോട്ട് ചെയ്യാന്‍ ശ്രമിച്ച് ധാര്‍മിക രോഷ വെറിയന്മാരായ നാട്ടുകാരുടെ കൂടുതല്‍ രോഷ പ്രകടനങ്ങള്‍ക്ക് വിധേയയാകാതെ രക്ഷപ്പെട്ട കാവ്യയെ ഞാന്‍ അഭിനന്ദിക്കുന്നു. ഒപ്പം ആ കൊച്ചിനെ ഇറക്കി വിട്ട നാട്ടുകാരെ എന്‍റെ പ്രതിഷേധവും അറിയിക്കുന്നു .
എങ്കിലും എന്‍റെ നാട്ടുകാരെ വല്ല ദീപികാ പദുക്കോണോ, ഇല്ലിയാനയോ ആയിരുന്നു നിങ്ങളുടെ പോളിംഗ് ബൂത്തില്‍ വന്നിരുന്നതെങ്കില്‍ നിങ്ങള്‍ താലപ്പൊലി , ആന , അമ്പാരി , വെടി (കതിനാ...എല്ലാത്തിനു എക്സ്പ്ലനേഷന്‍ വേണം, കലികാലം ) തുടങ്ങിയവുമായി അവരെ ആനയിച്ചു വോട്ട് ചെയ്യിക്കില്ലയിരുന്നോ .
പുത്തന്‍ വണ്ടികളോട് കാണിക്കുന്ന അനുഭാവം നമ്മുടെ നാട്ടുകാര്‍ ഒരിക്കലും ഒഫീഷ്യല്‍ സെക്കണ്ട് ഹാന്‍ഡ് വണ്ടികളോട് കാണിക്കാറില്ല എന്നൊരു നാട്ടു പഴമൊഴി ഞാന്‍ ഈ അവസരത്തില്‍ ചുമ്മാ , ഒന്നിനുമല്ലാതെ (അമ്മച്ചിയാണേ ) ഓര്‍ത്ത് പോവുകയാണ്.
അല്ലെങ്കിലെ ഒരുപാട് ജീവിത വ്യഥകളിലൂടെ കടന്നു പോയി ഗദ്ധാമയില്‍ എത്തി നില്‍ക്കുന്ന ആ കൊച്ചിനെ നിങ്ങള്‍ കൂടി ഇങ്ങനെ വിഷമിപ്പിക്കണമായിരുന്നോ ?
വാര്‍ത്ത അറിയും മുന്‍പേ ഞാന്‍ വോട്ട ചെയ്ത് പോയി .ഇല്ലായിരുന്നെങ്കില്‍ ഞാനും വോട്ടു ബഹിഷ്കരിച്ച് മഞ്ഞു വര്യരുടെയും സംയുക്താ വര്‍മ്മയുടെയും സംയുക്ത കുഞ്ഞനുജത്തിക്ക് (ഗദ്ധാമയുടെ പോസ്റ്ററില്‍ കണ്ടതാണ് ) ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമായിരുന്നു . ഇനി പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ഇനി താന്‍ വോട്ട് ചെയ്തില്ലെങ്കില്‍ കേരളത്തിലെ ഇലക്ഷന്‍ തന്നെ നിന്ന് പോയാലോ എന്ന് വിചാരിച്ച് ആ തങ്കപ്പെട്ട കുട്ടി , വിശാലാ ഹൃദയ (ഞാന്‍ ഇങ്ങനെ ഹൃദയത്തിന് ചുറ്റും കറങ്ങുന്നത് കൊണ്ട് ആരും തെറ്റിദ്ധരിക്കരുത്.ദ്രാവിഡ ശൈലിയില്‍ ധാരാളമായുള്ള മനസ്സ് എനിക്ക് എന്നും ഒരു ദൌര്‍ബല്യമാണ് ) വൈകുന്നേരം വന്നു ക്യൂവില്‍ നിന്ന് തന്നെ വോട്ട് ചെയ്യാനുള്ള ദയയും കാണിച്ചു .ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചെയ്ത വോട്ട് അസാധുവാക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു ഞാന്‍ .
ബട്ട് സ്റ്റില്‍ , മോശമായിപ്പോയി ജനങ്ങളെ , മോശമായിപ്പോയി
നോട്ട് ദി പോയിന്റ് : തിരഞ്ഞെടുപ്പ് എന്തായാലും കഴിഞ്ഞു . എനിക്ക് കുറച്ചു ദിവസത്തേക്ക് വല്യ പണിയൊന്നും ഇല്ല താനും. അപ്പൊ പിന്നെ ചാനലുകള്‍ വരെ വന്‍ പ്രാധാന്യം നല്‍കുന്ന ഈ വാര്‍ത്തയെ എന്‍റെതായ ഒരു വീക്ഷണ കോണിലൂടെ (ഭയങ്കരം തന്നെ എന്‍റെ കാര്യം ) കണ്ടു കളയാം എന്ന് കരുതി . ലത്രേ ഉള്ളു സംഗതി.
Subscribe to:
Post Comments (Atom)
2 comments:
Welcome back.. Good post...
:)
Post a Comment