Friday, August 17, 2012

പത്മനാഭനും , സിംഹാസനവും പിന്നെ ചില ഊളകളും

തിരുവനന്തപുരത്ത് പത്മനാഭന്‍ സ്വല്‍പ്പം കാശുകാരനായി എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ചില പൊന്ന് മോന്‍മാര്‍ക്ക്  പഴയ വരട്ടു ചൊറി വീണ്ടും പൊട്ടി ഒലിച്ച് തുടങ്ങിയതാണ്‌ .
ആദ്യത്തെ മേഘനാദം മുഴക്കിയത് സാഖാവ് മാമയായിരുന്നു (അങ്ങേരിപ്പോഴും സഖാവ് തന്നയാണ് എന്ന് വിശ്വസിക്കുന്നു ). ക്ഷേത്രത്തിലെ നിധി കമ്പ്ലീറ്റ് മാര്‍ത്താണ്ഡ വര്‍മ്മ (2012 ) പായസ പത്രത്തില്‍ അടിച്ചോണ്ട് പോവുകയായിരുന്നു എന്നും , താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അതിനെക്കുറിച്ച് പരാതി നല്‍കിയ ക്ഷേത്രം ജീവനക്കാരനെ തിളച്ച  വെള്ളം , ആസിഡ് അങ്ങനെ എന്തോ ഒഴിച്ച് കൊല്ലാന്‍ ഒരു ശ്രമം നടത്തി എന്നും മാമാ കയറി ഒരു കാച്ച്. വിവരമുള്ളവര്‍ അധികം ഒന്നുമില്ലെങ്കിലും അവശേഷിച്ചവരില്‍ ചിലര്‍ 'അങ്ങനെ ഒരു പരാതി കിട്ടിയിട്ടും, വധശ്രമം നടന്നു എന്ന് അറിഞ്ഞിട്ടും അതിനെ കുറിച്ച് അന്വേഷിക്കാതെ മുഖ്യമന്ത്രി ഏത് ചോര ചാല് നീന്താന്‍ പോയിരിക്കുകയായിരുന്നു ?' എന്ന് ചോദിച്ചപ്പോള്‍ മാമ നേരെ പോയി സുഖചികിത്സക്ക് അഡ്മിറ്റ്‌ ആയി. അന്ന് തുടങ്ങിയ ശീലമാണ് വിവരക്കേടുകള്‍ പറഞ്ഞു ഉത്തരം മുട്ടുക , സ്വയം കുരുക്കിയ കുരുക്ക് സ്വന്തം കഴുത്തില്‍ തന്നെ മുറുകുക എന്നീ അവസ്ഥകളില്‍ സുഖ ചികിത്സക്ക് അഡ്മിറ്റ്‌ ആവുക എന്ന പരിപാടി. അത് ഇന്നും തുടരുന്നു . (സുഖ ചികിത്സാ വിധിയില്‍ തലക്ക് തളം എന്ന രീതി ഉണ്ടോ ആവോ ? ഡോക്ടര്‍മാര്‍  ഉണ്ടെങ്കില്‍ പറഞ്ഞു തരിക . വെറുതെ അറിഞ്ഞിരിക്കാം. ചിലര്‍ക്ക് ആ വിധി ഉപദേശിക്കുകയും ചെയ്യാം ).

മാമയുടെ പ്രശ്നങ്ങള്‍ ക്യാമറ കാണുമ്പൊള്‍ ഉള്ളതാണ് എന്ന് സമാധാനിക്കാം. പക്ഷേ മലയാളം ബ്ലോഗുകളില്‍ ചില ക്ഷുദ്ര ജീവികള്‍ ഉണ്ട് . സ്വന്തം മനസ്സിലെ മാലിന്യങ്ങള്‍ക്ക്‌ അത്തറിന്റെ സുഗന്ധം ആണെന്ന് പറഞ്ഞു നടക്കുക മാത്രമല്ല  ബുദ്ധിജീവി എന്ന ലേബല്‍ നെറ്റിയില്‍ ഒട്ടിച്ച് ആ മാലിന്യങ്ങള്‍ പ്രസാദമായി മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനും ശ്രമിക്കും .അത്തരത്തിലുള്ള ഒരു ലേറ്റസ്റ്റ് ഊളന്‍ എഴുതിയ ഒരു സിനിമാ നിരൂപണം ഇന്നലെ വായിക്കാനിടയായി . അതിന്റെ അനന്തര ഫലമാണ്‌ ഈ   പോസ്റ്റ്‌ .

സിംഹാസനം എന്ന ഷാജി കൈലാസ് സിനിമയാണ് പ്രസ്തുത ഊള-മൂള (ബുദ്ധിജീവി എന്ന ബ്ലോഗിലെ ക്ഷുദ്ര ജീവി വര്‍ഗ്ഗത്തിന്  ഞാന്‍ കോയിന്‍ ചെയ്ത വാക്കാണ് . ഇഷ്ട്ടപ്പെടാത്തവര്‍ കഷ്ട്ടപ്പെട്ട്  പോവുകയേ ഉള്ളു .) സ്വന്തം മനസിലെ മാലിന്യ കൂമ്പാരത്തില്‍ ഇട്ടു നിരൂപിക്കാന്‍ ശ്രമിച്ചിരിക്കുന്നത് . സിനിമ എന്നത് പ്രാഥമികമായി ഒരു വിനോദ ഉപാധിയാണ് എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധം ജന്മനാ ബോധമില്ലാത്ത ഇത്തരക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. സിനിമയുടെ ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ ഊള-മുള നിരൂപണത്തിന് വിഷയമാക്കിയിരിക്കുന്നത് അതിനെ നാലഞ്ചു രംഗങ്ങളും  സംഭാഷണങ്ങളും  ആണ്. പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രം രാജകുമാരനാണ് എന്നാണ് കഥയില്‍ . ആ കഥാപാത്രം ഒരു ആചാരത്തിന്റെ ഭാഗമായി പൂണൂല്‍ ധരിക്കുന്ന രംഗത്തിനെ കമ്പ്ലീറ്റ് വലിച്ച് കീറിയിട്ടുണ്ട് നിരൂപണത്തില്‍ . ജനാധിപത്യ വ്യവസ്ഥയുടെ നേരയുള്ള വെല്ലുവിളിയാണ്  കഥയില്‍ യുവരാജാവിന്റെ സ്ഥാനാരോഹണ ചടങ്ങ് ( ആ സിനിമ ഇറങ്ങിയ ദിവസം ഉമ്മന്‍ ചാണ്ടി രാജിക്കത്ത് എഴുതുകയും പിന്നെ ഷാജി കൈലാസ് തത്കാലം താന്‍ ഭരിച്ചോ , രാജാവിന്‌ വേണ്ടി മാറി കൊടുക്കെണ്ടാപ്പോള്‍ ഞാന്‍ പറയാം എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആ കത്ത് പോക്കറ്റില്‍ ഇട്ടു തുടര്‍ന്ന് ഭരിക്കുകയും ചെയുകയാണ് എന്ന ഭയങ്കര സത്യം മനോരമ ഓണ്‍ലൈനില്‍ വന്നിരുന്നല്ലോ ) എന്ന് പറഞ്ഞു വെയ്ക്കുന്ന ലേഖനം പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെക്കുറിച്ച് ഓര്‍ത്ത്‌ ആവേശം കൊണ്ട് സഹിക്ക വയ്യാതെ മുള്ള് മുരുക്കില്‍ വലിഞ്ഞു കയറുന്നതും ഉണ്ട് 

 ആവേശം മൂത്ത് വായില്‍ തോന്നിയത് എഴുതിയ ആ ഊള പക്ഷെ പൂണൂല്‍ പൊട്ടിച്ചത്  കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി എന്നേ പറയുന്നുള്ളൂ . അദ്ദേഹത്തിന്‍റെ പേര് ഇ എം ശങ്കരന്‍ എന്നോ വെറും ഇ എം എസ് എന്നോ അല്ലാത്തതിനാല്‍ മുഴുവന്‍ പേര് പറയേണ്ടി വന്നാല്‍ തന്റെ മാലിന്യ വിതരണം തുടക്കത്തിലേ പാളും എന്ന് മനസിലാക്കാനുള്ള വിവേകം ആരെങ്കിലും അടുത്തിരുന്ന് പറഞ്ഞു കൊടുത്തതവാനാണ് സാധ്യത.  പൂണൂല്‍ പൊട്ടിച്ച മഹാന്‍ പേരിന്റെ അറ്റത്തുള്ള നമ്പൂതിരിയുടെ പാട് മായ്ക്കാന്‍ മരണം വരെ തയ്യാറായില്ല എന്ന വസ്തുത പുറത്തു പറയാന്‍ പറ്റുമോ ? ആചാരങ്ങളെ വിമര്‍ശിക്കുന്ന ഈ ഊള മഹത് ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിയുടെ മുഴുവന്‍ പേര് ഇ എം എസ് നമ്പൂതിരിപ്പാട് എന്നാണെന്ന് പറയേണ്ടി വരികയും  അനുബന്ധമായി എന്നെപ്പോലെ ആരെങ്കിലും ഇതേ വ്യക്തി പൂര്‍ണ്ണം , സഹസ്രം , ലക്ഷം അങ്ങനെ പല കുംഭങ്ങള്‍ കൊണ്ടുള്ള ആചാരങ്ങള്‍ക്കും തല വെച്ച്  ചിരിച്ചോണ്ട് ക്യാമറയ്ക്ക് പോസ് കൊടുക്കുകയും പിന്നെ അതിനെ ബൌദ്ധികമായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു കൂവല്‍ വാങ്ങുകയും ചെയ്തിട്ടുണ്ട് എന്ന് പറയകുയും കൂടി ചെയ്‌താല്‍ പണി പാളിയില്ലേ?

ഇ എം എസ് പേരിലെ നമ്പൂതിരിപ്പാട് മായ്ക്കാത്തതിലോ സഹസ്ര /ലക്ഷ കുംഭത്തില്‍ പങ്കെടുത്തതിലോ എനിക്ക് യാതൊരു പരാതിയും ഇല്ല . ഓരോ ആളുകള്‍ അവര്‍ വിശ്വസിക്കുന്ന ആചാരത്തിനെ   അല്ലെങ്കില്‍ പതിവിനെ പിന്തുടരുന്നു . അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ട് . അത്തരത്തില്‍ വിശ്വാസങ്ങള്‍ ഉള്ള ഒരു കഥാപാത്രമാണ് സിംഹാസനത്തിലെ നായകന്‍ എന്ന് കാണുകയാണ് വിവരമുള്ളവന്‍ ചെയ്യേണ്ടത് . പിന്നെയും നിര്‍ബന്ധമാണെങ്കില്‍ അകെ നോക്കേണ്ടത് പൂണൂല്‍ , രാജ്യാഭിഷേകം ഇതൊക്കെ മാത്രമാണ് മഹത്തരം മറ്റെല്ലാ വിശ്വാസങ്ങളും/ആചാരങ്ങളും തെറ്റാണ് എന്ന് ആ സിനിമയില്‍ പറയുന്നുണ്ടോ എന്ന് മാത്രമാണ് . പക്ഷെ ഈ നിരൂപക ഊള-മൂളകളുടെ ലക്‌ഷ്യം സിനിമയെ/സമൂഹത്തെ ഉദ്ധരിക്കുകയല്ല . മറ്റൊരുത്തന്റെ ആചാരം അനാചാരമാക്കി സ്വന്തം വിശ്വാസങ്ങളെ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുക എന്നാണ്.എടുത്ത പടമെല്ലാം പതിനാലു നിലയില്‍ പൊട്ടി നട്ടം തിരിഞ്ഞു നില്‍ക്കുന്ന ഷാജി കൈലാസിന്റെ പടത്തില്‍ സന്ദേശം തിരയുകയാണ് എന്ന ഭാവത്തില്‍ നിരൂപണം എന്ന പേരിലെ മാലിന്യങ്ങള്‍ പടയ്ക്കുന്ന ഇവനോക്കെയാണ് എന്നെ സംബദ്ധിച്ച് കാളകൂട   വിഷം 


കോടിക്കണക്കിന് രൂപ മുടക്കി ഇറക്കുന്ന സിനിമകളുടെ പിന്നിലെ നിര്‍മാതാക്കള്‍ക്ക് ലാഭം അല്ലെങ്കില്‍ കറുപ്പ് വെളിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ വഴിയുള്ളൂ. ഇനി ലാഭം വേണ്ടാത്ത ഒരു നിര്‍മ്മാതാവാണ് ഷാജി കൈലാസിനെ ഈ പടം ഏല്‍പ്പിച്ചത് എന്ന് തന്നെയിരിക്കട്ടെ . സിംഹാസനത്തിലും , ആറാം തമ്പുരാനിലും ഒക്കെ മാടമ്പികളായ നായകന്മാര്‍ , ആചാരങ്ങള്‍ ഇതൊക്കെ ചിത്രീകരിച്ച ഷാജി , കമ്മീഷണര്‍ , ഏകലവ്യന്‍ , ശിവം തുടങ്ങിയ സിനിമകളില്‍ മാടമ്പി അല്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വില്ലന്മാരെ നേരിടുന്ന സാധാ മുതല്‍ കമ്മീഷണര്‍ വരെയുള്ള നായകന്മാരെയും മലയാള സിനിമയ്ക്ക് കൊടുത്തിട്ടുണ്ട്. ഷാജിയുടെ ഇന്നോളമുള്ള സിനിമകളിലെ ഏറ്റവും നല്ല വില്ലന്മാരില്‍ ഒന്ന് മഠം ,ഹൈന്ദവ  ഭക്തി , വേദം ഇതൊക്കെ കച്ചവടമാക്കിയ അമൂര്‍ത്താനന്ദ സ്വാമികളും അതൊന്നും ഈ നിരൂപകന്‍ തൊലിയന്‍ ക്ണാപ്പന്റെ കണ്ണില്‍ പെടില്ല. കാരണം അവയൊക്കെ പറഞ്ഞാല്‍ അവന് ഉദ്ദേശിച്ച വിഷം തുപ്പാന്‍ സാധിക്കില്ലല്ലോ 


സിംഹാസനം വെറും ഒരു തേര്‍ഡ് ക്ലാസ് മസാല പടമാണ് .അതില്‍ പോലും സംവിധായകന്‍ അനാചാരങ്ങളെ പ്രമോട്ട് ചെയ്യാനും , ജനാധിപത്യത്തെ വെല്ലുവിളിക്കാനും ശ്രമിക്കുന്നു എന്ന് ആരോപിക്കുന്ന ഈ മൈകുണാപ്പന്‍ ഒക്കെയല്ലേ സത്യത്തില്‍ നമ്മുടെ സമൂഹത്തില്‍  (ചുരുങ്ങിയ പക്ഷം കാശ് മുടക്കി സിനിമ കണ്ടിട്ട് കയ്യടിച്ചോ കാറി തുപ്പിയോ ആ സിനിമയുടെ ആസ്വാദന നിലവാരത്തോടു പ്രതികരിക്കുന്ന പ്രേക്ഷരില്‍ എങ്കിലും ) വിഷം പരത്തുന്ന ജന്തുക്കള്‍ ? അതെ എന്ന് ഞാന്‍ തീര്‍ത്ത് പറയുന്നു .കാരണം ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നവര്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തുക എന്ന ഉദ്ദേശം ശുദ്ദമെങ്കില്‍ ഈ ഊളയൊക്കെ ജാധിപത്യ വ്യവസ്ഥയെ അംഗീകരിക്കുന്നു എന്ന് തിരഞ്ഞെടുപ്പില്‍ വാക്കാലും , എഴുത്താലും ഉറപ്പു നല്‍കിയിട്ട് ഈ നാട്ടിലെ പൌരന്മാരെ  തന്നെ വഴിയിലിട്ട്‌ വെട്ടിയും , ചവിട്ടിയും ഒക്കെ കൊലപ്പെടുത്തുന്ന  രാഷ്ട്രീയ പാര്‍ട്ടികളുടെ മാടമ്പിത്തരത്തിന് എതിരെ ശബ്‌ദം ഉയര്‍ത്തിയേനെ. അത് ചെയ്യില്ല ഈ ഊള -മുള . അവന്റെ പിടുക്ക വിറയ്ക്കും . പകരം അവന്‍ , കണ്ട കോളിന് ആനി പോലും കാശ് മുടക്കി ടിക്കറ്റ് എടുത്ത് പോകാന്‍ ചാന്സില്ലത്ത സിനിമകള്‍ എടുക്കുന്ന ഷാജി കൈലാസിനെ അവലോകനം ചെയ്ത്, ആളുകളുടെ മനസ്സില്‍ മതം/ജാതി ഇതിന്റെയൊക്കെ വിഷം കുത്തി വെയ്ക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും

പിന്നെ ഈ ക്ഷുദ്ര ജീവിയുടെ നിരൂപണ വിഷത്തില്‍ അവലോകനത്തിന് വിധേയമാകുന്നത് സിംഹാസനത്തിലെ 'പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ഇപ്പോഴും അവിടെ സുരക്ഷിതമായി ഇരിക്കുന്നത് തിരുവതാന്കൂര്‍ രാജാ വശം ശാസ്ത്രങ്ങളിലും /ആചാരങ്ങളിലും ഒക്കെ അടിയുറച്ച് വിശ്വസിച്ചത് കൊണ്ടാണ്' എന്ന  ഡയലോഗ് ആണ് .ശരി ഇനി അങ്ങോട്ട്‌ വായിക്കുമ്പോള്‍ പുങ്കന്‍ രാജാകുമ്പത്തിനെ കമ്മ്യൂണിസ്റ്റ്കാരോ  അല്ലെങ്കില്‍ മിനിമം വല്ലഭായി പട്ടേലോ ആ നിധി അവിടെ തന്നെ തരിമ്പും തൊടാതെ വെയ്ക്കാന്‍ വിവശര്‍ ആക്കുകയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന ചരിത്ര സത്യം നമ്മുടെ മുഖത്തോട്ട് എറിഞ്ഞു തരും എന്ന് പ്രതീക്ഷിച്ചു. എവിടെ . നിധി അവിടെ തന്നെ തരിമ്പും മാറാതെ കാലങ്ങളായി ഇരിക്കുന്നതിനെക്കുറിച്ച് ആ തൊലിപ്പന് ഒന്നും പറയാനില്ല. പറയാനുള്ളത് ആ നിധി അവിടെ വന്നതിനു പിന്നില്‍ കിങ്ങിലെ മമ്മൂട്ടി  മോഡല്‍ ഇന്ത്യയുടെ ആത്മാവിന്റെ ഡയലോഗ് ആണ് . ലക്ഷം കോടിക്ക് മുകളില്‍ മതിപ്പുള്ള നിധി  അവിടെ വന്നതിനു പിന്നില്‍ കുഞ്ഞുങ്ങളെ വിറ്റ അമ്മമാരുടെയും , പാടത്തും പറമ്പിലും പണിയെടുത്ത പാവങ്ങളുടെയും കണ്ണീരിന്റെയും , ചോരയുടെയും കഥകള്‍ ഉണ്ടത്രേ . അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ പോട്ടെ ആയി രാജ വംശത്തിന്റെ കാലം മുതല്‍ കരം ചുമഴ്ത്തി പിരിച്ച നിധിയാണ്‌ അത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം അത്രയും വലിയ ഒരു നിധി കരമായി  കൊടുക്കാന്‍ ശേഷിയുള്ള സാധാരണ ജനത(പിഴിഞ്ഞിട്ടാണെങ്കിലും  ചാറ് വരാനുള്ള ശ്രോതസ്സ് വേണമല്ലോ ) തിരുവതാകൂര്‍ , അതിനു മുന്‍പുള്ള വേണാട് , ആയിക്കുടി എന്നീ രാജ്യങ്ങളില്‍ ഉള്ളതായി ചരിത്രമില്ല. ചരിത്രം എന്ന് ഉദ്ദേശിച്ചത് നമ്മുടെ ചിത്രകാരന്‍ ചാര്‍വകന്‍ എന്നിവരെ പോലെയുള്ളവര്‍ ക്വാട്ട്  ചെയ്യുന്ന ഉഡായിപ്പ് ചരിത്രകാരന്മാര്‍ എഴുതിയ ആക്രി പുസ്തകങ്ങള്‍ അല്ല .

 പിന്നെ ഈ നിധി ശേഖരം എവിടുന്ന് വന്നു.ലോജിക്കല്‍ ആയുള്ള ഏക ഉത്തരം , അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലംമുതല്‍ കായംകുളം ,കൊച്ചി തുടങ്ങി സാമൂതിരി വരെയുള്ള രാജ്യങ്ങള്‍ /രാജാക്കന്മാര്‍  ഒക്കെയുമായി യുദ്ധങ്ങള്‍ പലത് നടന്നിട്ടുണ്ട് . ഡച്ചുകാരെ വരെ തോല്‍പ്പിച്ചിട്ടുമുണ്ട് ഈ തിരുവതാങ്കൂര്‍ രാജ വംശം  .യുദ്ധ വിജയത്തിന്റെ ഭാഗം (ബൌന്‍ടി ), എട്ടു വീട്ടില്‍ പിള്ളമാര്‍ തുടങ്ങിയ പ്രതാപികളും, സമ്പന്നരും   ആയ കുടുമ്പക്കാരെ കൂടോടെ പണ്ടാരമടക്കി പിടിച്ചെടുത്ത സ്വത്തുക്കള്‍.പിന്നെ നടയ്ക്കല്‍ കാഴ്ചയായി പല നാടുകളില്‍ നിന്നും വന്ന സമ്പത്തുകളും .  ഇതൊക്കെയാവാം ലക്ഷം കോടിയുടെ മുതല്‍കൂട്ട് . അന്നത്തെ വ്യവസ്ഥ അനുസരിച്ച്  ഇതൊന്നും തെറ്റുമായിരുന്നില്ല.  

തിരുവതാങ്കൂര്‍   രാജ വംശത്തിലെ പിന്‍മുറക്കാര്‍ക്ക് ഈ യുദ്ധങ്ങള്‍ ജയച്ചതിനോ , കുടുമ്പങ്ങള്‍ കുളം തോണ്ടിയതിനോ  ഒന്നുമല്ല ഞാന്‍ ചായ മേടിച്ച് കൊടുക്കുന്നത് . ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുകയും , കേരളം അതിന്റെ ഭാഗമാകുകയും ചെയ്യുന്നത് വരെ പത്മനാഭന്‍ പതിനെട്ട് അടിയില്‍ നീണ്ടു നിവര്‍ന്നു കിടന്നിരുന്നത് രാജ വംശത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ തന്നെയായിരുന്നു . എന്നിട്ടും എന്തേ അവര്‍ ആ നിധി അടിച്ചു മാറ്റിയില്ല ? എന്തായാലും ഇ എം എസ് നമ്പൂതിരി അധികാരത്തില്‍ വരുമ്പോള്‍ ചോദിച്ചു വാങ്ങിക്കാം എന്ന് കരുതിയിട്ടാവില്ല.അതിനാണ് ചായ.
 ഇനി വാദത്തിന് വേണ്ടി  ഈ ഊള -മുള പറഞ്ഞത് പോലെ അടിയാളന്‍മാരെ(ആരാണാവോ ?) പിഴിഞ്ഞ് തന്നെയാണ് ലക്ഷം കോടി ഉണ്ടാക്കിയത് എന്ന് സമ്മതിക്കാം .കരുവേലം (കരം പിരിക്കുന്ന പണം സൂക്ഷിക്കാനുള്ള ഖജനാവ് ), തിരുവാരം (ക്ഷേത്ര സ്വത്തുക്കളുടെ ഖജനാവ് ), ചെല്ലം (രാജാവിന്റെ പേര്‍സണല്‍ അക്കൌണ്ട് ) ഇതൊന്നും തമ്മില്‍ ഒരിക്കലും കൂട്ടി തൊടല്‍ പതിവുണ്ടായിരുന്നില്ല എന്ന കാര്യവും മറക്കാം .അങ്ങനെയാണെങ്കില്‍ ഈ ഊള പറഞ്ഞ താണ ജാതിക്കാരെ തൊട്ടു കൂടത്തവരായി കണ്ടു പീഡിപ്പിക്കുക എന്ന പഴക്കം ഇവിടുത്തെക്കാള്‍ ശക്തമായി ഉണ്ടായിരന്ന കൊച്ചിയിലും കോഴിക്കോടും ഒന്നും ഇത്തരം നിധികള്‍ ഇല്ലാതെ പോയി ? സംഭവത്തിന് കണ്ക്ലൂഷന്‍ ഇനി പറയുന്ന രണ്ടില്‍ ഒന്നാണ്  .ഒന്നുകില്‍ ആചാരങ്ങള്‍/ശാസ്ത്രങ്ങള്‍  എന്നിവയില്‍ അടിയുറച്ച് (അന്ധമായി എന്ന് വേണമെങ്കില്‍ പറഞ്ഞോ ) വിശ്വസിച്ചത് കൊണ്ട് തിരുവതാങ്കൂര്‍ രാജ വംശം ആ നിധി തൊട്ടില്ല.അല്ലെങ്കില്‍ അവര്‍ വളരെ ഡീസന്റ് ആയ സ്വാത്വികര്‍ ആയതു കൊണ്ടും . രണ്ടായാലും ചായ അവര്‍ക്ക് തന്നെ. 

ഇത്രയും പറഞ്ഞത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ചുരുക്കി പറഞ്ഞാല്‍ സവര്‍ണ്ണ മാടമ്പി അനാചാരം , ഫാസിസം , അനാര്‍ക്കി തുടങ്ങിയ ഇല്ലാത്ത മായപൊന്മാന്‍ സന്ദേശങ്ങള്‍/ബിംബങ്ങള്‍ അപ്പാവി ഷാജി കൈലാസിന്റെ പടങ്ങളില്‍ ആരോപിച്ച് അതിനെ തുറന്നു കാട്ടുന്നു എന്ന പേരില്‍ അഞ്ഞടിക്കുന്ന ഇത്തരം ഊളകളുടെ ലക്‌ഷ്യം രണ്ടാണ് .
ഒന്ന് , മറ്റെല്ലാം അനാചാരം ആണ് സ്വന്തം വിശ്വാസം (അത് മതപരമായാലും പാര്‍ട്ടി പരമായാലും )   മാത്രമാണ് ശരി എന്ന് ആരെങ്കിലുമൊക്കെ വിശ്വസിക്കട്ടെ എന്ന ചിന്ത . ഷാജി കൈലാസില്‍ ഇവര്‍ ആരോപിക്കുന്ന നിഗൂഡ അജണ്ട സത്യത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഈ ഊളകളാണ്
രണ്ട്. സ്വന്തം വിശ്വാസത്തിലെ വിശ്വാസക്കുറവ് മറച്ച്  വെയ്ക്കുക. സ്വന്തം അപ്പന്‍ കൊള്ളരുതാത്തവന്‍ ആണെന്ന വിശ്വാസം ഒരുത്തന്റെ മനസ്സില്‍ വന്നാല്‍ അവന്‍ മറ്റുള്ളവരുടെ അപ്പന്മാര്‍ മോശക്കരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കും.ഉദ്ദേശം സ്വന്തം അപ്പന്റെ മേലുള്ള വിശ്വാസക്കുറവ് മറച്ച് വെയ്ക്കുക .ആ സൈക്കോളജി തന്നെയാണ് ഇത്തരം തൊലിയന്‍ ക്ണാപ്പന്മാരെയും ഭരിക്കുന്നത്‌ .പ്രശനം മാനസികമാണ്.പക്ഷെ ചികിത്സ ഇല്ല. വിവരമുള്ളവര്‍ക്ക് അകെ ചെയ്യാവുന്നത് ഇവന്മാരെ അര്‍ഹിക്കുന്ന അവജ്ഞയോടെ കൈകാര്യം ചെയ്യുക എന്നത് മാത്രമാണ് (തള്ളിക്കളയാം / അവന്മാരുടെ മാനസിക രോഗം തുറന്നു കാണിക്കാം ...അങ്ങനെ പലതുണ്ട് വഴികള്‍  )
അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ
വീണ്ടും സന്ധിക്കും വരെ വണക്കം. 
അറിയാത്തവര്‍ക്കായി :വല്ലപ്പോഴുമൊക്കെ ഈ ബ്ലോഗ്‌ വായിക്കുന്ന ആര്‍ക്കും അറിയാം ,പോസ്റ്റുകളുടെ പേരില്‍ ആര് എന്നെ എങ്ങനെ ബ്രാന്‍ഡ് ചെയ്താലും എനിക്ക് തേങ്ങയാണ് എന്ന്.

3 comments:

ധൂമകേതു said...

welcome back, nice to see u again after a long time. which blog u r talking about here? if possible pls giv me d link. if u dont wanna publish pls send to dhoomakaethu@gmail.com

ArjunKrishna said...

ധൂമകേതു: Thanks I've send you the link. Do not want to defile my blog by publishing that garbage here.

Anonymous said...

Dear Arjun Krishna,

Excellent writing, carry on.

Congrats.

With Best Regards

Soman. K