Monday, November 17, 2008

ചാതുര്‍വര്‍ണ്യത്തിന്റെ സര്‍ക്കാര്‍ രാജ്

ഭഗവത് ഗീതയുടെയും വേദങ്ങളുടെയും സാരാശം എന്ന വ്യാഖ്യാനം നല്‍കി പണ്ട് നമ്മുടെ നാട്ടില്‍ മനുഷ്യരെ ബ്രാഹ്മണന്‍ , ക്ഷത്രീയന്‍ , വൈശ്യന്‍ , ശുദ്രന്‍ എന്നിങ്ങനെ നാലായി തരം തിരിച്ചിരുന്നു. പൂജാദി കാര്യങ്ങള്‍ ബ്രാഹ്മണനും , രാജ്യ ഭരണം, യുദ്ധം എന്നിവ ക്ഷത്രിയരും, വ്യവസായങ്ങള്‍ വൈശ്യനും, കൃഷി തുടങ്ങിയ ജോലികള്‍ ശുദ്രനും എന്നിങ്ങനെ സമൂഹം ഈ നാല് വിഭാഗങ്ങള്‍ക്കും ചെയ്യുവാന്‍ ജോലികളും കല്‍പ്പിച്ച് നല്‍കിയിരുന്നു (സമൂഹത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കിയത് അന്നത്തെ ശക്തി കേന്ദ്രങ്ങലായിരുന്ന സവര്‍ണ്ണന്‍മാരായിരുന്നു എന്നത് വസ്തുത) . ഈ തരം തിരിവിന്റെ മറ പറ്റി നടന്നിട്ടുള്ള ചൂഷണങ്ങളും, ക്രൂരതകളും അന്തമില്ലാത്തവയായിരുന്നത് കാരണം കാലക്രമേണ സമൂഹം ഇതിനെതിരെ പ്രതികരിക്കുകയും, തത്ത്വത്തില്‍ ജാതി വ്യവസ്ഥ സമൂഹത്തിന് ആവശ്യമില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. തത്ത്വത്തില്‍ എന്ന് പറയുവാന്‍ കാരണം , അന്ന് സവര്‍ണ്ണ നിശ്ചിതമായ ജാതി വ്യവസ്ഥ ഇല്ലാതാക്കിയെങ്കില്‍ പകരം വന്നത് പഴയ അവര്‍ണ്ണ വിഭാഗത്തിന്‍റെ പ്രീതിക്കായി ( വോട്ടിനു വേണ്ടി ) ഉണ്ടാക്കിയ പുതിയ ജാതി വ്യവസ്ഥയാണ്‌ എന്നത് തന്നെ . ശക്തി കേന്ദ്രങ്ങള്‍ മാറിയപ്പോള്‍ ജാതി വ്യവസ്ഥ മാറിയില്ല. പകരം പുതിയവ വന്നു.

(ഇനി പറയുന്ന കാര്യങ്ങള്‍ കേരളവുമായി ബന്ധപ്പെട്ടത് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പലയിടത്തും ഇപ്പോളും സവര്‍ണ്ണ മേധാവിത്ത്വം പല രീതിയില്‍ തുടരുന്നുണ്ട്. അത് മറക്കുന്നില്ല. )ബ്രാഹ്മണന്‍, നായര്‍ തുടങ്ങിയ സവര്‍ണ്ണ ജന്മികള്‍ക്കു മേല്‍ പൂര്‍ണ്ണ വിജയം നേടി കേരള ജനത അവരുടെ ഭൂസ്വത്തുക്കള്‍ പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്തു. പതിനായിരപ്പറ കൃഷി , കുംബത്തിലും ഉണങ്ങാത്ത വയലുകളില്‍ ഉണ്ടായിരുന്നതെല്ലാം പഴങ്കഥകളില്‍ മറഞ്ഞു. ഭൂപരിഷ്കരണം കൊണ്ടു എന്റെ നോട്ടത്തില്‍ ആകെവ് ഉണ്ടായ നേട്ടം കേരളത്തിനു 'അരി വിഹിതം കൂട്ടി തരണേ ശരദ് പവാര്‍ സാറേ' എന്ന് കേഴേണ്ടി വന്നു. ഇപ്പറഞ്ഞതില്‍ എന്തെങ്കിലും സംശയമുള്ളവര്‍ പാറശാല മുതല്‍ കന്യാകുമാരി വരെ നമ്മുടെ കേരളത്തിന്‍റെ കൈയ്യില്‍ പണ്ടുണ്ടായിരുന്ന പാട ശേഖരങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഒന്നു ചെന്ന് കാണുക. ഇപ്പോഴും പതിനയിരപ്പറയും , ആയിരപ്പറയും അവിടെ വിളയുന്നുണ്ട് . വ്യത്യാസം ഇത്ര മാത്രം. ഭൂമി സിംഹഭാഗവും ഇപ്പോഴും പഴയ കുടുമ്പങ്ങളുടെ കൈയ്യില്‍ തന്നെ.
ജാതി വ്യവസ്ഥ ഒരിക്കലും നല്ലതല്ലാ. പക്ഷെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീ നാരായണ ഗുരു വചനത്തിനോപ്പം ഇന്നത്തെക്കാലത്ത് ആ ജാതി ഏതാണ് എന്ന് കൂടി ചോദിക്കേണ്ട ഗതികേടാണ്. . പഴയ ജാതി വ്യവസ്ഥയില്‍ സമൂഹത്തിന് ഒരു നിയതിതമായ പ്രവര്‍ത്തന രീതി ഉണ്ടായിരുന്നു എന്നാണ്. ചൂഷണം , ക്രൂരത എന്നിവ കാരണം ആ വ്യവസ്ഥ തുടച്ചു നീക്കപ്പെട്ടു. പകരം വന്നതോ, സംവരണം അടിസ്ഥാനമാക്കിയ പുതിയ ജാതി വ്യവസ്ഥ.

ഈ വ്യവസ്ഥയെക്കുറിച്ചുള്ള ഒരു പഴയ തമാശയില്‍ ഇതിന്‍റെ പൂര്‍ണ്ണമായ പുതിയ അര്‍ഥങ്ങള്‍ ഉണ്ട്. "നൂറു മീറ്റര്‍ ഓട്ടത്തില്‍ ഷെഡ്യൂള്‍ കാസ്റ്റ് , ഓ ബീ സി ഓട്ടക്കാര്‍ ഇരുപത്തിയഞ്ച് , ഈഴവാ ഓട്ടക്കാര്‍ അമ്പത്‌ മീറ്റര്‍ - ഈ ക്രമത്തില്‍ ഓടിയാല്‍ മതിയാകും . എന്നാല്‍ ബ്രാഹ്മണ, നായര്‍ ഓട്ടക്കാര്‍ നൂറു തികച്ചോടിയാലും ഒന്നാം സ്ഥാനം കൊടുക്കണോ, വേണ്ടയോ എന്ന് അതാത്‌ കാലത്തുള്ള മന്ത്രി സഭകള്‍ തീരുമാനിക്കും" .
ഇതിനാണോ ജാതി വ്യവസ്ഥ തുടച്ചു നീക്കി സമത്വം കൊണ്ടു വന്നു എന്ന് നാം അഭിമാനിക്കുന്നത്. ഒരു സമൂഹത്തില്‍ കല്‍പ്പിതമായ ഒരു വിഭാഗത്തില്‍ ജനിച്ചതിന്റെ പേരില്‍ ഒരുവന് ആനുകൂല്യങ്ങള്‍ ലഭിക്കുകയും, മറ്റൊന്നില്‍ ജനിച്ച മറ്റൊരുവന് അവ നിഷേധിക്കപ്പെടുകയും ചെയ്യുക . ഇതിനെ എങ്ങിനെ സമത്വം എന്ന് വിളിക്കും? ഇതു തന്നെയല്ലേ മറ്റൊരു തരത്തില്‍ പണ്ടും നടന്നിരുന്നത്?

കേരളത്തില്‍ സത്യത്തില്‍ സംവരണം എന്ന വ്യവസ്ഥ ആവശ്യമുണ്ടോ? പകരം 'ഏത് നില വരെയും പഠിക്കുവാനുള്ള സൗകര്യം സൗജന്യമായി' എന്ന നിയമം കൊണ്ടു വന്ന ശേഷം , സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികള്‍ക്ക് നിയമനങ്ങള്‍ യോഗ്യതയുടെ ( പരീക്ഷകള്‍, ഇന്റര്‍വ്യൂ , വിദ്യാഭ്യാസം എന്നിവയിലെ ) അടിസ്ഥാനത്തില്‍ പോരെ ? യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ വന്നാലുള്ള ഏറ്റവും നല്ല പ്രയോജനം എന്റെ നോട്ടത്തില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതിയും, അലസതയും ഒരു പരിധി വരെ കുറയും എന്നതാണ്. അതിനര്‍ത്ഥം അഴിമതി കാട്ടുന്നത് മുഴുവന്‍ സംവരണത്തിലൂടെ ജോലി ലഭിച്ചവരാണ് എന്നാണോ? അല്ലാ. പക്ഷെ അഴിമതിയുടെ ഒരു മൂല കാരണം സംവരണം തന്നെയാണ്. യോഗ്യതയില്ലാതെ സമവരനത്തിലൂടെ ജോലിക്കിട്ടുന്ന ഒരുവന് ആ ജോലിയോട് എങ്ങിനെ കൂറ് കാട്ടനാകും. ഇനി സംവരണം ഇല്ലാതെ ജോലി കിട്ടിയ പഴയ സവര്‍ണ്ണനോ? 'എന്‍റെ മക്കള്‍ക്കും, കൊച്ചു മക്കള്‍ക്കും ഈ വ്യവസ്ഥയില്‍ ജോലി കിട്ടിയവര്‍ ഗതിപിടിക്കും എന്ന് ഒരു ഉറപ്പും ഇല്ല. അത് കൊണ്ട് അവരുടെ ഭാവിക്കായി ഞാന്‍ കൈക്കൂലി വാങ്ങുന്നു.' എന്ന ന്യായമുണ്ടാകും പറയുവാന്‍.
മര്യാദക്ക് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളെ ( ഐ ടി , ബയോ-ടെക് വ്യവസായങ്ങള്‍ , പുതിയ തലമുറയിലെ ബാങ്കുകള്‍ എന്നിവ) ഓര്‍ക്കുക. ഇവിടങ്ങളില്‍ സംവരണം ഇല്ലയെന്നത്‌ സ്മരണീയം

20 comments:

വികടശിരോമണി said...

:)

ശ്രീ @ ശ്രേയസ് said...

:-)

നായരും ബ്രാഹ്മണനും പോലെയുള്ള സമുദായത്തില്‍ ജനിച്ചവന്‍ നശിക്കണം. സര്‍ക്കാര്‍ സ്കൂളുകളില്‍പ്പോലും അവര്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ അനുവാദം കൊടുക്കരുത്‌. അവരെയെല്ലാം പാടത്തേക്കും മറ്റു പണികള്‍ക്കും നിയോഗിക്കണം. നായര്‍/ബ്രാഹ്മണ എഞ്ചിനീയര്‍മാരെ മേശിരിമാരായി കല്ലുകെട്ടാന്‍ പറഞ്ഞയക്കണം, ഡോക്ടര്‍മാരെയെല്ലാം ആശുപത്രി തുടക്കാന്‍ മാത്രം നിയോഗിക്കണം. നായര്‍/ബ്രാഹ്മണ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ എല്ലാം തരംതാഴ്ത്തി തൂപ്പുകാരായി നിയമിക്കണം. നായര്‍/ബ്രാഹ്മണ പുരുഷന്മാരെ പിടിച്ചു ചില അവയവങ്ങള്‍ മുറിച്ചു കളയണം. നായര്‍/ബ്രാഹ്മണ സ്ത്രീകളെയെല്ലാം പിടിച്ചു സര്‍ക്കാര്‍ വക വേശ്യാലയത്തില്‍ അടച്ചു സങ്കരവര്‍ഗം തലമുറയെ ജനിപ്പിക്കണം. അങ്ങനെ ഒരു വിപ്ലവകരമായ മാറ്റം ഈ സമൂഹത്തില്‍ ഉണ്ടാവട്ടെ. അങ്ങനെ സോഷ്യലിസം നടപ്പാവട്ടെ. ചാതുര്‍വര്‍ണ്ണ്യം നശിക്കട്ടെ.

ഇതല്ലേ നന്മയുടെ പുരോഗ്മാനത്തിന്‍റെ മാറ്റത്തിന്‍റെ മാര്‍ഗ്ഗം?
മറ്റു വായനക്കാര്‍ എന്ത് പറയുന്നു?

ശ്രീ @ ശ്രേയസ് said...

ഈയുള്ളവന്‍ മുകളില്‍ പറഞ്ഞതാണ് ചില അഭിനവ ചിത്രകാരന്‍മാരുടെ ആഗ്രഹം എന്ന് കൂടി ചേര്‍ത്തുകൊള്ളട്ടെ. :-) ഒരു ബുദ്ധിഹീനന്‍റെ വ്യാമോഹങ്ങള്‍ എന്നല്ലാതെ എന്തുപറയാന്‍!

അങ്കിള്‍ said...

:)

പാര്‍ത്ഥന്‍ said...

എനിയ്ക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട്. എല്ലാവരും പറഞ്ഞുവരുന്ന ചാതുർവർണ്ണ്യം (തെറ്റിദ്ധരിപ്പിച്ച വ്യാഖ്യാനമാണെന്നു മറക്കുന്നില്ല.) മനുസ്മൃതിയിലും ഗീതയിലും ഉണ്ടായിരുന്നു എന്നു പറയുന്ന ജാതിവ്യവസ്ഥയാണ് കുറെ കാലം ഭാരതത്തിൽ ഉണ്ടായിരുന്നത് എങ്കിൽ നമ്മുടെ നാട്ടിൽ ഈ 4 വിഭാഗം ജാതികൾ മാത്രമെ ഉണ്ടാവാൻ പാടുള്ളൂ. കേരളത്തിലെ തന്നെ ജാതി വർഗ്ഗങ്ങൾ എഴുതിയാൽ 2 പേജ് കവിയും. അപ്പോൾ ഇതൊക്കെ ആരാണ് സൃഷ്ടിച്ചത്. ഗുരുദേവൻ പറഞ്ഞ ഒരു ജാതി - മനുഷ്യജാതി ആണ്. അതുകൊണ്ടാണ് സഹോദരനയ്യപ്പൻ ജാതി ഇല്ല എന്നു പറഞ്ഞപ്പോൾ അയാൾ പറയുന്നതും ശരിയാണ് എന്നു പറയാൻ കാരണം.

ചിത്രകാരന്‍chithrakaran said...

ബൂലോകത്തിന്റെ അഭിമാന താരങ്ങളായ, സവര്‍ണ്ണ ശിരോമണികളായ... സവ്യസാചി-ശ്രീ@ശ്രേയസ് നിന്തിരുവടികളെ ,
കലക്കി !!!
മഹനീയ സവര്‍ണ്ണപാരംബര്യമുള്ള നിങ്ങളുടെ ഹൃദയ വിശാലത കണ്ട് ചിത്രകാരന്‍ പ്രസന്നനായിരിക്കുന്നു.
ഇത്രയും ധന്യരായ മഹാനുഭവനമാര്‍ വേലുത്തംബിയുടെ കിങ്കരന്മാര്‍ക്കിടയില്പോലും ഇല്ലാതിരുന്നതിനാല്‍ സന്തോഷാധിക്യത്താല്‍ രണ്ടോ മൂന്നോ വരം ഗ്രാന്റ് ചെയ്യാന്‍ പോലും ചിത്രകാരന്‍ അശക്തനായിരിക്കുന്നു. നിങ്ങള്‍ക്കുമുന്‍പില്‍ വാക്കും, വരങ്ങളും അപ്രസക്തമാകുന്നു.
അരനൂറ്റാണ്ടുകാലം ദക്ഷിണകേരളത്തിലെ നസ്രാണിപണ്ണുങ്ങളുടെ ബ്ലൌസ് പിച്ചിക്കീറി നടന്ന നായര്‍ പട്ടാളത്തിന് അര്‍ഹമായ ധീരതക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങാന്‍ യോഗ്യരായവരെ ലഭിക്കാത്തതില്‍ ഖിന്നനായിരിക്കുന്ന സന്ദര്‍ഭത്തിങ്കലാണ് സര്‍വ്വഥാ യോഗ്യരായ രണ്ടു ബ്ലോഗര്‍മാരെ കണ്ടെത്തിയിരിക്കുന്നത്.ആ ചാരിതാര്‍ത്ഥ്യത്തില്‍ ചിത്രകാരനും ധന്യനായിരിക്കുന്നു.
ഇന്ത്യഹെറിറ്റേജുപോലുള്ള മഹാരഥന്മാരെ ബഹുദൂരം പിന്നിലാക്കില്ക്കൊണ്ട് ശൂദ്ര വംശത്തിന്റെ അഭിമാന സ്തംഭങ്ങളായിരിക്കുന്നു നിങ്ങള്‍.
ബൂലോകത്തിന്റെ ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍ !!!
ഇനിയും ഘോര ഘോരം എഴുതി തെളിയാന്‍ നിങ്ങളെ സരസ്വതി ചേച്ചി അനുഗ്രഹിക്കട്ടെ എന്ന് റെക്കമെന്റ് ചെയ്യുന്നു.

ഓഫ്:
പ്രിയ സവ്യ സാചി,
താങ്കളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് കാരണം പലര്‍ക്കും വായിക്കാന്‍ മലയാളം ഫോണ്ട് തെളിഞ്ഞു കാണുന്നില്ല.
ചിത്രകാരന്‍ കമന്റ് ബോക്സില്‍ പോസ്റ്റ് കോപ്പി ചെയ്താണ് താങ്കളുടെ പോസ്റ്റ് വായിച്ചത്.
താങ്കളുടെ ബ്ലോഗ് താങ്കളുടെ ഇഷ്ടം എന്നാണെങ്കിലും,
അസൌകര്യം അറിവിലേക്കായി പറഞ്ഞെന്നു മാത്രം.
സസ്നേഹം, തുടരുക.

ഇങ്ങനെ മനസ്സിനുള്ളിലുള്ളത് തുറന്നു പറയാനുള്ള സത്യസന്ധതയെ ചിത്രകാരന്‍ നമിക്കുന്നു.
ആശംസകളോടെ....
:)

ശ്രീ @ ശ്രേയസ് said...

വെള്ളത്തില്‍ ചിത്രം വരച്ചു രസിക്കുന്ന ശ്രീ ചിത്രകാരാ:
പേരും ഊരും നാളും പൈതൃകവും അസ്ഥിത്വവുമില്ലാത്ത വികടസരസ്വതി മാത്രം കളിയാടുന്ന ഒരുവന്‍ പ്രസാദിച്ചതില്‍ ഈയുള്ളവന്‍ വളരെ സന്തോഷിക്കുന്നു! ആനന്ദലബ്ദിക്കിനി എന്തുവേണം! പരമമായ സത്യത്തെക്കാളും വലിയ അംഗീകാരം തന്നെയല്ലേ! ഞാന്‍ നാക്ക് നീട്ടി തരട്ടെ, എന്തെങ്കിലും എഴുതി അനുഗ്രഹിക്കാമോ? :-)

ശ്രീ സവ്യസാചി, ഇങ്ങനെയൊരു "ചര്‍ച്ചക്ക്" താങ്കളുടെ ബ്ലോഗ് ഉപയോഗിച്ചത് താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കില്‍, ദയവായി ക്ഷമിക്കൂ.

Anonymous said...

ശ്രീ @ ശ്രേയസിനു

"നായര്‍/ബ്രാഹ്മണ സ്ത്രീകളെയെല്ലാം പിടിച്ചു സര്‍ക്കാര്‍ വക വേശ്യാലയത്തില്‍ അടച്ചു സങ്കരവര്‍ഗം തലമുറയെ ജനിപ്പിക്കണം."

ഓഹോ അങ്ങനെയോ! നായര്‍/ബ്രാഹ്മണ സങ്കരവര്‍ഗം ഇവിടെ already ഉണ്ടല്ലോ മാഷേ........ ബ്രാഹ്മണ്യത്തിനു കുടപിടിച്ച വകയില്‍ സംബന്ധം എന്നൊരു ഏര്‍പ്പാട് പണ്ടു മുതലേ ഉള്ളതയിരുന്നില്ലേ. ഇനി അതിന് സര്‍കാരിന്റെ അംഗികാരം വേണമെന്നോ മറ്റോ ആണോ വിവക്ഷ.......?!

ശ്രീ @ ശ്രേയസ് said...

അജ്ഞാതാ, മനസ്സിലാവുന്നതുവരെ ശാന്തമായിരുന്നു വായിക്കൂ, അപ്പോള്‍ വിവക്ഷ മനസ്സിലാവും.

ഒരു “ദേശാഭിമാനി” said...
This comment has been removed by the author.
ചാര്‍വാകന്‍ said...

രണ്ടു കുമാരന്മാരുടെയും മനസ്സിലിരിപ്പു മനസ്സിലാക്കാന്‍തക്ക മെറിറ്റ്-ഈയുള്ളവനില്ലങ്കിലുമൊന്നു പറയാം .എന്നുമുതലാ ഈ മെറിറ്റിന്റെ
ഉടമസ്ഥരായത്.ചരിത്രപാഠങ്ങളെ പൂര്‍ണ്ണമായും തമസ്കരിക്കാനുള്ള
തന്റെടം ​മാത്രം മതി...ഇത്തരം വെണ്ണ-കുട്ടികള്‍ക്ക്ക്ക്.(മനസ്സിലായികാണുമ്)
ചരിത്രത്തില്‍-മനുസ്മ്ര്തിയോ,വര്‍ണ്ണവ്യവസ്ഥ്യോ,കേവലം ആചാരങ്ങളുടെ-
പ്രശനമല്ല,മറിച്ച്-സമൂഹജീവിതത്തില്‍ മനുഷ്യാവകാശങ്ങളെ-ചവട്ടിയരച്ച
നിയമങ്ങളായിരുന്നു.ഈ നിയമങ്ങളുടെ സം രക്ഷയില്നൂനപക്ഷ സമൂഹം
തൊഴിലൊഴിച്ചുള്ളതെല്ലാം സ്വന്തമാക്കിയപ്പോള്‍,യാതന-മാത്രം കൊണ്ടു
കഴിഞ്ഞവലിയ ജനസമൂഹത്തേയാണു നിങ്ങള്‍ പരിഹസിക്കുന്ന്ത്.
സുഹ്രത്തേ,കാലം നിശ്ച്ചലമാകണന്ന് ആഗ്രഹിച്ചാലും നടക്കില്ല.
താങ്കളൊരു നായരാണന്ന്-എനിക്കുറപ്പുണ്ട്.(നായരുടെ-കള്ളകോലാവാം )അന്തരാളജാതിയെന്നനായരനുഭവിച്ച് ദുരിതങ്ങള്‍,
ചരിത്രത്തിന്റെ ഭാഗമാണല്ലോ.അന്തര്‍ജനങ്ങളുടെ കുണ്ടടകിട്ടാന്‍
നായന്മാര്‍ അടികൂടാറുണ്ട്(മെന്‍സസ്-കാലത്ത്.അടയുണ്ടാക്കിവെച്ചുകെട്ടൂമ്)
അച്ചിമാരുടെ മിടുക്കാണല്ലോ-ആചില്ലക്ഷരമ്.(വി.കെ.എന്‍)കഴിഞ്ഞനൂറ്റാണ്ടിനാദ്യം കേരളത്തില്‍ ധാരാളം സമൂദായപരിഷ്കരണ
പ്രസ്ഥാനങ്ങളൂണ്ടാവുകയും ,ജാതിസ്രേണീയില്‍ മാറ്റമുണ്ടാവുകയും .ശബ്ദമില്ലാ
തിരുന്നവര്‍ക്ക് ഉച്ചത്തില്‍സം സാരിക്കുവാനും കഴിയുമ്പോള്‍.,
വെകിളി പിടിക്കാതെന്റെ മോനെ....ചുമ്മാതാ.

ArjunKrishna said...
This comment has been removed by the author.
ഒരു “ദേശാഭിമാനി” said...

സംവരണം നിലനിര്‍ത്തുന്നതു കൊണ്ട് “വിദ്യാഭ്യാസപരമായും ബൌദ്ധികനേട്ടങ്ങളിലും പിന്നോക്കം നില്‍ക്കുന്നവരെ അവിടെ തന്നെ തളച്ചിടാനെ ഉപകരിക്കൂ. പിന്നോക്കവിഭാഗക്കാര്‍ക്കു മത്സരമനോഭാവത്തോടെ മുന്നേറാന്‍ പ്രാപ്തരാക്കാന്‍ സവര്‍ണ്ണര്‍, പിന്നോക്കക്കാര്‍ എന്നെല്ലാമുള്ള എല്ലാ തരം തിരിവുകളും മാറ്റി എടുക്കണം. വടക്കേ ഇന്ത്യയില്‍ ഇപ്പോഴും വളരെ തീവ്രമായ ജാതിതിരിവുകള്‍ ആണു ഉള്ളതു. ഭരണവ്യവസ്ഥി മനുഷ്യരെ തുല്യരായി കാണാന്‍ പ്രേരിപ്പിക്കുമ്പോള്‍ വിരോധാഭാസമായി സര്‍ക്കാര്‍ രേഖകളില്‍ ജാതി ചോദിക്കുകയും, അവര്‍ണ്ണര്‍ സവര്‍ണ്ണര്‍ എന്നെല്ലാം എഴുതി ചേര്‍ക്കുകയും ചെയ്തു മനുഷ്യരെ ജാതിഭ്രാന്തില്‍ നിന്നും പിന്മാറാന്‍ സമ്മതിക്കാതെ അവരുടെ തലച്ചോറിലേക്കു ജാതിയെ കുത്തികയറ്റുകയാണു ചെയ്യുന്നതു. ഇതു ജാതീയ വഴക്കുകളിലേക്കും അയിത്തം തുടങ്ങിയ ദുരാചാരങ്ങള്‍ നിലനിന്നുപോകാനും ഇടയാക്കും.

സര്‍ക്കാര്‍ ചെയ്യുന്നതു തെറ്റാണന്നു എല്ലാവര്‍ക്കും ഭരിക്കുന്നവര്‍ക്കും അറിയാം. അതു മാറ്റാന്‍ സാധിക്കാത്തതു “വോട്ട്” എന്ന ഒറ്റ കാരണത്താല്‍ ആണു. മാത്രവുമല്ല, പിന്നോക്കാവസ്ത നിലനിന്നാലെ ഭരിക്കുന്നവര്‍ക്കു ഭനണത്തിനും ഒരു “ത്രില്ലു” വരൂ! എല്ലാജനങ്ങളും വിവരമുള്ളവരും, ശരാശരി ജീവിതനിലവാരവും പുലര്‍ത്തുന്നവരായാല്‍ ഭരിക്കുന്നവര്‍ക്ക് പല ബുദ്ധിമുട്ടിപ്പിക്കുന്ന ചോദ്യങ്ങളെയും നേരിടേണ്ടി വരും. പിന്നോക്ക വിഭാഗക്കാര്‍ തന്നെ യാണു ഇതിനെതിരെ പോരാടേണ്ടതു. തങ്ങള്‍ മുന്നോക്കക്കാരേക്കാള്‍ ഒട്ടും പുറകിലല്ല എന്നും, മറിച്ചു കായികമായും, ബുദ്ധിപരമായും അവരേക്കാള്‍ മുന്‍പില്‍ തന്നെ യാണു എന്നു ബോധ്യപ്പെടുത്തണം.വേദവ്യാസനും, വാത്മീകിയും, എന്തിനു “ഭഗവാന്‍” ക്രുഷ്ണന്‍ വരെ S.C , S.T വിഭാഗത്തിലുള്ളവരല്ലായിരുന്നോ?

ArjunKrishna said...

ഒരു ദേശാഭിമാനി: പോസ്റ്റിന്റെ യഥാര്‍ത്ഥ ഉദ്ദേശം അറിഞ്ഞ കമന്‍റിനു നന്ദി. താങ്കള്‍ പറഞ്ഞ ഓരോ കാര്യത്തോടും അക്ഷരം പ്രതി യോജിക്കുന്നു.

ArjunKrishna said...

ചാര്‍വാകന്‍ : രണ്ടു കുമാരന്മാരുടെ മനസിലിരിപ്പ്??? ആരാണാവോ രണ്ടാം കുമാരന്‍?
പിന്നെ മനസ്സിലിരിപ്പ് മനസിലാക്കുവാനുള്ള മെരിറ്റ്: അത് താങ്കള്‍ക്കില്ല എന്നത് താങ്കളുടെ ഭാഷയില്‍ നിന്നു തന്നെ വ്യക്തമല്ലേ. അത് പ്രത്യേകിച്ച് പറയണോ? പിന്നെ എന്നെ നായരെന്നോ , നമ്പൂതിരിന്നോ , ചെറുമനെന്നോ, ചേകവനെന്നോ, പാണനെന്നോ, പറയനെന്നോ വിളിച്ച്, ആ ജാതിക്കാര്‍ പണ്ടു മുതല്‍ അച്ചി കോന്തന്മാരായിരുന്നുവെന്നോ, അല്ലെങ്കില്‍ താങ്കളുടെ വിഷലിപ്തമായ ഭാഷയിലെ മറ്റെന്തെങ്കിലും നികൃഷ്ട പ്രവൃത്തിചെയ്യുന്നവരായിരുന്നെന്നോ ഒക്കെ പറയുന്നത്...എന്നെ അപമാനിക്കുവാന്‍ വേണ്ടിയാണെങ്കില്‍ ...താങ്കളോട് എനിക്ക് സഹതാപമുണ്ട്. കാരണം മനുഷ്യരുമായി ഇടപെടുമ്പോള്‍ ഞാന്‍ അവരെ രണ്ടു ജാതിയായെ തരം തിരിക്കാറുള്ളൂ . ബുദ്ധിയുള്ളവര്‍, അതില്ലാത്തവര്‍. താങ്കള്‍ ഇതില്‍ ഇതില്‍ പെടുമെന്നതും , താങ്കളുടെ പൊതുവായ സാംസ്കാരിക നിലവാരവും കമന്റ്റിലെ പ്രയോഗങ്ങളില്‍ നിന്നും, ഗൌരവമായ ഒരു വിഷയത്തിനെ അതിന്റെ കാതലില്‍ നിന്നും തിരിച്ച് വിട്ടു ജാതി, മതം, രണ്ടായിരം കൊല്ലം മുന്പുള്ള പീഡനം എന്നിവയിലേക്ക് നയിക്കുവാനുള്ള ത്വരയില്‍ നിന്നും വ്യക്തമാകുന്നുണ്ട് .

പിന്നെ മെരിറ്റിന്റെ ആളായത് എന്ന് മുതല്‍ എന്നതിനെക്കുറിച്ച് ഉടന്‍ തന്നെ വിശദമായി ഒരു പോസ്റ്റ് ഇടുന്നുണ്ട് ഞാന്‍. അത് വായിച്ചു നോക്കുക?
വെണ്ണ കുമാരന്മാര്‍???: മനസിലായില്ല? വിശദീകരിച്ചാല്‍ നന്നാകും
ഓഫ് ടോ: ഞാന്‍ നായരാണെന്ന് താങ്കള്‍ എങ്ങിനെ ഉറപ്പിച്ചു? മഷി നോട്ടം? കവടി? അതോ ഭാഷയിലെ ശുദ്ധി കണ്ടത് കൊണ്ടുള്ള അസൂയയോ?

ചാര്‍വാകന്‍ said...

ആ കുമാരന്മാര്‍ സവ്യസാചി,ശ്രെയസ്സ്-എന്നിവര്‍.,കേരളത്തില്‍ ആദ്യമായി
സം വരണത്തിനുവേണ്ടി പട നയിച്ചത് നായന്മാരാണ്.അതാണ്-മലയാളിമെമ്മോറിയല്‍-തമിഴ് ബ്രാമ്ഹണര്‍ക്കുമാത്രമായിരുന്നു.സര്‍ക്കാര്‍ജോലി.ഇതിനെതിരേ നായന്മാരുണ്ടാക്കിയ
മെമ്മോറാണ്ടത്തില്‍ ഈഴവര്‍ മുതല്‍താഴോട്ട് ഒരു പരാമര്‍ശവുമില്ലായിരുന്നു.പിന്നീട് ഈഴവര്‍ക്കും മെമ്മോറാണ്ടമുണ്ടാക്കേണ്ടീവന്നു.പിന്നീട് കാലമെത്രകഴിഞ്ഞാണ്-ജനാധിപത്യവും ,ജാതിസം വരണവും വന്നത്.
ജാതികുശുമ്പു കുത്തുന്നവരേകണ്ടാലേ അറിയാം അവന്‍ നായരുതന്നേ..
കുഞ്ചന്‍നമ്പ്യാര്‍ മുതല്‍ ഇതുപറഞ്ഞിട്ടുണ്ട്.
പഴ്യകാല നമ്പൂരി സങ്കല്പങ്ങള്‍--അതിന്റെ ഈകാലനടത്തിപ്പുകാരും ഇവനൊക്കെയാണ്.സം ഘപരിവാരം -ഒരായുധം മാത്രം .

ArjunKrishna said...

ചാര്‍വാകന്‍: കഷ്ടം!! താങ്കളുടെ സാമാന്യ ബുദ്ധിയെ സ്വാധീനിക്കുന്നത് കുഞ്ചന്‍ നമ്പ്യാരും , പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളുമാണ് അല്ലാതെ സ്വന്തം സ്വതന്ത്ര ചിന്തകളല്ലാ എന്നറിഞ്ഞതില്‍ ഖേദമുണ്ട്‌. ജാതി കുശുമ്പോ ??? പോസ്റ്റില്‍ അതുള്ള സ്ഥലം ഒന്നു ചൂണ്ടി കാണിച്ചാല്‍ നന്നായിരുന്നു.
സംഘപരിവാര്‍ ആയുധം? ഭാഗ്യം ഐ എസ് ഐ ആയുധം എന്ന് പറഞ്ഞില്ലല്ലോ.
നായര്‍ , നമ്പൂതിരി , സംഘപരിവാര്‍ ഇത് മൂന്നും, ഞാന്‍ എഴുതിയ സംവരണത്തിന്റെ പോസ്റ്റും തമ്മില്‍ എന്ത് ബന്ധം?
ബ്ലോഗാണ് ഇതില്‍ എന്തും വിളിച്ച് പറയാം...സമ്മതിക്കുന്നു. പക്ഷെ ചുരിങ്ങിയ പക്ഷം എന്ത് എവിടെ പറയണം എന്നൊരു ബോധം വേണം എന്നാവശ്യപ്പെട്ടാല്‍ അത് കൂടുതലാകുമോ?

ArjunKrishna said...

ഇപ്പോഴും എന്നെ നായരാക്കിയതെങ്ങിനെ എന്ന് മനസിലായില്ലാ . ഇനി കുഞ്ചന്‍ മുതല്‍ ഇങ്ങോട്ടുള്ള എഴുത്തുകാര്‍ അര്‍ജ്ജുന്‍ കൃഷ്ണ നായരാണ് എന്നോ മറ്റോ പറഞ്ഞിട്ടുണ്ടോ ???:-)

ശ്രീ @ ശ്രേയസ് said...

ശ്രീ ചാര്‍വാകാ,
ഈയുള്ളവന്‍ ജനിച്ചത് നായര്‍ കുമാരനായി തന്നെയാണ്. അതില്‍ തീര്‍ച്ചയായും ആത്മാഭിമാനമുണ്ട് താനും. അതിനെയാണ് തന്തക്കു പിറക്കുക എന്ന് പറയുന്നത്. അല്ലാതെ ചാര്‍വാകനോ മുരളിയോ കിടന്നു കൂകിവിളിച്ചിട്ട് കാര്യമില്ല. ഒരു തന്തക്കു പിറന്നവന്‍, ഏത് ജാതിയില്‍ പിറന്നാലും, ആത്മാഭിമാനം ഉള്ളവനായിരിക്കും. അങ്ങനെയായിരിക്കണം മനുഷ്യന്‍.

പിന്നെ, സംവരണത്തിന്‍റെ കാര്യം. ജാതി പറഞ്ഞു സംവരണം വാങ്ങുമ്പോള്‍ ആ സംവരണം നിലനിര്‍ത്താന്‍ വേണ്ടി എപ്പോഴും ശ്രമമുണ്ടാകും, എന്നാലല്ലേ തുടര്‍ന്നും സംവരണം കിട്ടൂ. പെട്ടെന്നങ്ങ് സാമൂഹികമായും സാമ്പത്തികമായും വളര്‍ന്നാല്‍, വലിയ ബുദ്ധിമുട്ടില്ലാതെ കിട്ടുന്ന ഈ സംവരണം പോകും. എന്തിനാ വെറുതെ പെട്ടെന്ന് നന്നാവുന്നത്, യുഗങ്ങളോളം ഈ സംവരണം തുടരട്ടെ! :)

നൂറ് മീറ്റര്‍ ഓട്ടത്തില്‍ ഇരുന്നൂറ് മീറ്ററും ഓടി ജയിച്ചു ആത്മാഭിമാനത്തോടെ ജീവിക്കുന്ന ഈ സവര്‍ണ്ണകുമാരന്‍ ഉമ്മാക്കികളെ പണ്ടേ പുറംകാലുകൊണ്ട് തട്ടിക്കളയുകയാണ് പതിവ്.

ഈയുള്ളവന് ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്, ഒരിക്കലും അവരുടെ ജാതിയോ മതമോ ഒരു പ്രശ്നമായിട്ടില്ല, ചിലരുടെ ജാതി അറിയുകപോലുമില്ല, അറിയേണ്ട ആവശ്യവുമില്ല. എന്‍റെ സുഹൃത്തുക്കള്‍ ജാതിയുടെയും മതത്തിന്‍റെയും അന്ധത ബാധിച്ചവരല്ല. അത്രേയുള്ളൂ വ്യത്യാസം. പക്ഷേ, ജാതി പറഞ്ഞു നാട്ടുകാരെ തെറ്റിക്കാന്‍ ശ്രമിക്കുന്നവരെ കാണുമ്പോള്‍ മിണ്ടാതെ പോകുകയുമില്ല. അങ്ങനെയുള്ള പകല്‍ മാന്യത ഈയുള്ളവന് ബാധകമല്ല.

അതിനാല്‍ വെറുതെ കണ്ണുമടച്ചു എതിര്‍ക്കാതെ, കാര്യകാരണസഹിതം യുക്തിഭദ്രമായി ചര്‍ച്ച ചെയ്യാന്‍ വരൂ. അവനവനെ കുറിച്ചു ചിന്തിക്കൂ, നമ്മള്‍ സ്വയം വളരെ പെര്‍ഫെക്റ്റ് ആയിട്ട്‌ ഇനിയും സമയമുണ്ടെങ്കില്‍ നമുക്കു ചരിത്രവും മറ്റും ചര്‍ച്ച ചെയ്തു സമയം കൊല്ലാം.

മുത്തപ്പന്‍muthapan said...

ജാതിപ്പേരില്‍ ഊറ്റം കൊള്ളുന്നവരൊന്നും ചരിത്രം പഠിക്കാറില്ല. ജാതി മാഹാത്മ്യം കുറച്ച് ഇവിടെനിന്നൊക്കെ ബീഫായോ,കള്ളായോ മോന്തുന്നത് നന്നായിരിക്കും.
this നായന്മാരോട് ടിപ്പു സുല്‍ത്താന്റെ സന്മാര്‍ഗ്ഗ വിളമ്പരം കാര്‍ത്തികപ്പള്ളി രാജാവിന്റെ ഉത്തരവ്
ജാതിയില്‍ അഹങ്കരിച്ച് കണ്ടവരെയെല്ലാം പരിഹസിക്കുമ്പോള്‍ അവന്റെ ചിലവിലും ഔദാര്യത്തിലും മാത്രം ജീവിച്ചുപോകുന്ന മഹനീയ പാരമ്പര്യമുള്ളവരാണ് തങ്ങളെന്ന് തിരിച്ചറിയുന്നത് കൂടുതല്‍ വിഢികളാകാതിരിക്കാന്‍ നിങ്ങളെ സഹായിക്കും.
ആവശ്യമെങ്കില്‍ ഇനിയും ലിങ്ക് തരാം.