Wednesday, November 19, 2008

ചിത്രകാരനെ അറിയുന്നവരോട് ...

വിഷയത്തില്‍ താത്പര്യമില്ലാത്ത വായനക്കാര്‍ ക്ഷമിക്കുക. ഇതൊക്കെ പറയുവാനും ആരെങ്കിലും വേണ്ടേ ? അത് കൊണ്ട് മാത്രം ഇതിന് മുതിരുന്നു... .
വിഷയത്തിലേക്ക്
ചിത്രകാരന്‍ എന്ന ബ്ലോഗറെ അടുത്തറിയാവുന്ന ആരെങ്കിലും ഇത് വായിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ എന്‍റെ ഒരു സംശയത്തു മറുപടി നല്‍കുവാന്‍ അപേക്ഷ. സംശയം ഇതാണ്...എന്താണ് ശരിക്കും ആ സത്വത്തിന്റെ പ്രശനം ? ജന്മനാ മന്ദബുദ്ധിയോ അതോ കാലക്രമേണ ഭ്രാന്തായതോ? സംശയം ചോദിക്കുവാന്‍ കാരണം 'ചാതുര്‍വര്‍ണ്യത്തിന്റെ സര്‍ക്കാര്‍ രാജ് 'എന്ന എന്റെ പോസ്റ്റില്‍ ചിത്രകാരന്‍ ഇട്ട കമന്‍റ് . കമന്റ് ഇങ്ങനെ
"ബൂലോകത്തിന്റെ അഭിമാന താരങ്ങളായ, സവര്‍ണ്ണ ശിരോമണികളായ... സവ്യസാചി-ശ്രീ@ശ്രേയസ് നിന്തിരുവടികളെ ,കലക്കി !!!മഹനീയ സവര്‍ണ്ണപാരംബര്യമുള്ള നിങ്ങളുടെ ഹൃദയ വിശാലത കണ്ട് ചിത്രകാരന്‍ പ്രസന്നനായിരിക്കുന്നു.ഇത്രയും ധന്യരായ മഹാനുഭവനമാര്‍ വേലുത്തംബിയുടെ കിങ്കരന്മാര്‍ക്കിടയില്പോലും ഇല്ലാതിരുന്നതിനാല്‍ സന്തോഷാധിക്യത്താല്‍ രണ്ടോ മൂന്നോ വരം ഗ്രാന്റ് ചെയ്യാന്‍ പോലും ചിത്രകാരന്‍ അശക്തനായിരിക്കുന്നു. നിങ്ങള്‍ക്കുമുന്‍പില്‍ വാക്കും, വരങ്ങളും അപ്രസക്തമാകുന്നു.അരനൂറ്റാണ്ടുകാലം ദക്ഷിണകേരളത്തിലെ നസ്രാണിപണ്ണുങ്ങളുടെ ബ്ലൌസ് പിച്ചിക്കീറി നടന്ന നായര്‍ പട്ടാളത്തിന് അര്‍ഹമായ ധീരതക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങാന്‍ യോഗ്യരായവരെ ലഭിക്കാത്തതില്‍ ഖിന്നനായിരിക്കുന്ന സന്ദര്‍ഭത്തിങ്കലാണ് സര്‍വ്വഥാ യോഗ്യരായ രണ്ടു ബ്ലോഗര്‍മാരെ കണ്ടെത്തിയിരിക്കുന്നത്.ആ ചാരിതാര്‍ത്ഥ്യത്തില്‍ ചിത്രകാരനും ധന്യനായിരിക്കുന്നു.ഇന്ത്യഹെറിറ്റേജുപോലുള്ള മഹാരഥന്മാരെ ബഹുദൂരം പിന്നിലാക്കില്ക്കൊണ്ട് ശൂദ്ര വംശത്തിന്റെ അഭിമാന സ്തംഭങ്ങളായിരിക്കുന്നു നിങ്ങള്‍.ബൂലോകത്തിന്റെ ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍ !!!ഇനിയും ഘോര ഘോരം എഴുതി തെളിയാന്‍ നിങ്ങളെ സരസ്വതി ചേച്ചി അനുഗ്രഹിക്കട്ടെ എന്ന് റെക്കമെന്റ് ചെയ്യുന്നു."
ഓഫ് ടോപിക്കില്‍ എന്റെ സത്യസന്ധതയെ കക്ഷി കളിയാക്കി അഭിനന്ദിച്ചിട്ടുമുണ്ട് .

പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത കമന്‍റ് പോട്ടെ എന്ന് വെക്കാം. പക്ഷേ എന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രകാരന്‍ 'സവര്‍ണ്ണ ശിരോമണിയായി' അവരോധിച്ചത് എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ലാ. പോസ്റ്റിലോ , എന്‍റെ ബ്ലോഗിലോ ഒരിടത്തും ഞാന്‍ സവര്‍ണ്ണനാണോ , അവര്‍ണ്ണനാണോ എന്ന് പറഞ്ഞിട്ടില്ല. ഇനി ഞാന്‍ പോലും അറിയാതെ എന്‍റെ എഴുത്തുകളില്‍ എവിടെയെങ്കിലും , ഞാന്‍ സവര്‍ണ്ണന്‍ എന്നതിന്‍റെ , അതിബുദ്ധിമാന്മാര്‍ക്ക് മാത്രം മനസിലാകുന്ന, ബിംബ കല്‍പ്പനകള്‍ കയറികൂടിയിട്ടുണ്ടോ എന്നറിയാന്‍ എല്ലാം ഒന്നു രണ്ടാവര്‍ത്തി വീണ്ടും വായിച്ചു നോക്കി. ഒന്നും കണ്ടില്ലാ.
ഇനി മാന്യ വായനക്കാര്‍ ആരെങ്കിലും അങ്ങിനെയെന്തെങ്കിലും എന്‍റെ പോസ്റ്റുകളില്‍ കണ്ടുവെങ്കില്‍ പറഞ്ഞു തരിക. അതില്ല, നിങ്ങള്‍ക്കങ്ങിനെയൊന്നും കാണുവാന്‍ സാധിക്കുന്നില്ലയെങ്കില്‍ , ചിത്രകാരന്‍ എന്ന ഈ കക്ഷിയെ അടുത്തറിയാവുന്നവര്‍ അദ്ദേഹത്തെ എത്രയും പെട്ടന്ന് ഏതെങ്കിലും ഭ്രാന്തശുപത്രിയിലോ, മാനസിക വികാസം പ്രാപിക്കാത്തവര്‍ക്കായുള്ള ഏതെങ്കിലും സ്ഥാപനത്തിലോ ( രോഗം അനുസരിച്ച്...രണ്ടിലേതോ ആണ്. അതുറപ്പ്‌) കൊണ്ടാക്കണം എന്ന് അപേക്ഷിക്കുന്നു. ചിലവിന്റെ കാര്യത്തില്‍ ചിന്ത വേണ്ട. ഒരു കെട്ടുപാടുമില്ലാതെ ഞാന്‍ അത് മുഴുവന്‍ വഹിക്കുന്നതാണ്. നമ്മളെക്കൊണ്ട് സമൂഹത്തിന് വേണ്ടി ഇത്രയോക്കയെ ചെയ്യാന്‍ സാധിക്കു.

മേല്‍പ്പറഞ്ഞ രണ്ടിടങ്ങളിലും അദ്ദേഹത്തിന് സ്വസ്ഥമായിക്കഴിഞ്ഞ് , ബ്ലോഗ് എഴുതുന്നവര്‍ക്ക് വേണ്ടി സരസ്വതി ചേച്ചിയോടോ, അള്ളാഹു അളിയനോടോ, ക്രിസ്തു മച്ചാനോടോ, ബുദ്ധന്‍ ചെറിയച്ഛനോടോ ശുപാര്‍ശകള്‍ നടത്തുവാന്‍ സാധിക്കും. നമുക്കും അദ്ദേഹത്തെ എത്തേണ്ടിടത്ത് എത്തിച്ച കൃതാര്‍ത്ഥ ലഭിക്കും .

അദ്ദേഹത്തിന്‍റെ സുരക്ഷക്ക് കൂടിയാണ് മേല്പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യേണ്ടത് .കാരണം , എന്‍റെ ബ്ലോഗില്‍ കമന്റിട്ട നിലക്ക് മറുപടി നല്‍കും മുന്‍പ് അദേഹത്തിന്റെ മഹാ രചനകള്‍ ഒരു വട്ടം വായിച്ച് നോക്കുവാന്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ബ്ലോഗിലേക്ക് ഒന്നു പോയി . അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ ബ്ലോഗില്‍ ഒതുങ്ങി നില്ക്കുന്നത് കൊണ്ടു തത്കാലം കുഴപ്പമില്ല. പക്ഷെ ബ്ലോഗില്‍ കിട്ടുന്ന എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്രം തെറ്റിദ്ധരിച്ച്‌ അദ്ദേഹം വലിയ താമസമില്ലാതെ പുറംലോകത്തിറങ്ങി ഈ മണ്ടത്തരങ്ങളും, ഭ്രാന്തന്‍ ജല്‍പ്പനങ്ങളും ആവര്‍ത്തിക്കുവാന്‍ സാധ്യതയുണ്ട്. കണ്ടതും കേട്ടതും വെച്ചു പറയുകയാണെങ്കില്‍ വെറി പിടിച്ച സത്വങ്ങളെ തല്ലികൊല്ലുക എന്നൊരു പഴക്കം നമ്മുടെ സമൂഹത്തിനുണ്ട്. ആ ഗതി അദ്ദേഹത്തിന് വരാതിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

'ഭ്രാന്തന്‍' , ' മാനസിക വികാസം ഇല്ലാത്ത' തുടങ്ങിയ പദങ്ങള്‍ ഈ പോസ്റ്റില്‍ , ഈ പ്രത്യേക വ്യക്തിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചതിന് ഈ വൈകല്യങ്ങള്‍ അവരുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ലഭിച്ച എന്‍റെ സഹോദരങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ലോകം ഭ്രാന്തമാര്‍ എന്ന് വിളിച്ച സോക്രട്ടീസ് മുതല്‍ നാറാണത്ത് ഭ്രാന്തന്‍വരെയുള്ളവരോടും ...

സ്നേഹപൂര്‍വ്വം

അര്‍ജ്ജുന്‍ കൃഷ്ണ


Monday, November 17, 2008

ബോര്‍ഡ് വൈഫ്സ് ബ്ലോഗ്സ്

ബ്ലോഗ് പ്രപഞ്ചത്തിലെ കഴുതകളേ...
മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു മലയാളം ബ്ലോഗ് പ്രചാരം നേടിയിട്ട്. മലയാളം ബ്ലോഗുകള്‍ ഞാന്‍ ഗൌരവത്തോടെ വായിച്ച് തുടങ്ങിയിട്ട് ആറ് മാസങ്ങളും കഴിഞ്ഞിട്ടില്ല. പക്ഷേ ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാള ബ്ലോഗുകളുടെ ലോകത്ത് ഞാന്‍ കണ്ട പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത മഹിളാമണികളുടെ ( വരുമാനമുള്ള ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നവര്‍ മാത്രമല്ല ഇതില്‍പ്പെടുന്നത് ) ബ്ലോഗുകള്‍ , മലയാള സാഹിത്യത്തില്‍ തന്നെ പ്രത്യേക പരാമര്‍(ശം) അര്‍ഹിക്കുന്നു.

ഈ ബ്ലോഗുകള്‍ കൊച്ചു വര്‍ത്തമാനം പറയുന്നതു പോലെ, അല്ലെങ്കില്‍ ഡയറിക്കുറിപ്പുകള്‍ പോലെ ബാല്യ കാല സ്മരണകള്‍ എഴുതുന്ന സാധാരണ പെണ്കൊടികളുടെ ചീള് ബ്ലോഗുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു . സ്ത്രീകള്‍ തന്നെയാണ് ബോര്‍ഡ് വൈഫ്സ് ബ്ലോഗുകള്‍ എഴുതുന്നത് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലാ.

പക്ഷെ മറ്റ് എഴുത്തുകാരികളില്‍ നിന്നു ഇവരെ വ്യത്യസ്ഥരാക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.
1)മറ്റ് എഴുത്തുകാരികള്‍ക്ക് ഇവരുടെ ബൌദ്ധിക നിലവാരത്തിലേക്ക് താഴാന്‍, ക്ഷമിക്കണം, ഉയരാന്‍ തലകുത്തി നിന്നാലും സാധിക്കില്ലാ.
2) ബോര്‍ഡ് വൈഫ്സ് ബ്ലോഗുകളിലെ വായനക്കാര്‍ ഭൂരിഭാഗവും ബുദ്ധി ജീവികളായിരിക്കും. ഞരമ്പ് രോഗികള്‍ എന്നും അവരെ ചില അസൂയാലുക്കള്‍ വിളിക്കാറുണ്ട്.

ഇനി വിശ്വവിഖ്യാതയായ എഴുത്തുകാരിയിലേക്ക്...

മീനച്ചലാറിന്റെ തീരത്തോ , കോട്ടയം വഴി ഒഴുകുന്ന ഏതെങ്കിലും കൈത്തോടിന്റെ കരയിലോ ജനിച്ച്, മംഗലാപുരത്തു പാരാ മെഡിക്കല്‍ കോര്‍സും കഴിഞ്ഞ് , വിവാഹ ശേഷം അമേരിക്കയില്‍ ( ഇവരാദ്യം പോയി, കെട്ടിയവനെ പിന്നീട് കൊണ്ടു പോയത് ആകാം). അമേരിക്കയില്‍ എത്തിക്കഴിഞ്ഞാല്‍ അന്നോളം അവര്‍ക്കുണ്ടായിരുന്ന ജീവിത വീക്ഷണം ഒക്കെ മാറും . ഹാര്‍ലീ ആണ് പിന്നെ അവര്‍ക്കിഷ്ടപ്പെട്ട ബൈക്ക് . ഫെറാറി അല്ലാതെ മറ്റൊരു കാറോ...ഛായ് ലജ്ജാവഹം ( സംഭവം ഇറ്റാലിയന്‍ അണെന്ന കാര്യം ഗൂഗിളില്‍ വായിച്ചിട്ടില്ലെങ്കില്‍ ആയമ്മമാര്‍ അറിയണം എന്ന് തന്നെയില്ല) .

ലോക വീക്ഷണം മാറിക്കഴിഞ്ഞാല്‍ പിന്നെ കഴുത്തിനു കുത്തിപ്പിടിക്കുന്നത് ഇന്‍റര്‍നെറ്റിനെയാണ് . ഇ-മെയില്‍ , ചാറ്റ് , അലുംനി പ്രസ്ഥാനം തുടങ്ങിയവയൊക്കെ കുറച്ചു കഴിയുമ്പോള്‍ മടുക്കും. ഭര്‍ത്താവിനെ പണ്ടേ മടുത്ത് കഴിഞ്ഞിരിക്കും. അങ്ങിനെ ഇനിയേതു എന്ന ബൌദ്ധിക പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് അമേരിക്കയിലും , യുറോപ്പിലും ഉള്ള വനിതാമണികള്‍ എഴുതുന്ന പാചകക്കുറിപ്പുകള്‍ ‍അടങ്ങിയ ബ്ലോഗുകള്‍ കണ്ണില്‍പ്പെടുന്നത് . " ഹിതു കൊള്ളാം . ഞാനും തുടങ്ങാം ഒരെണ്ണം " എന്ന് കരുതി ആദ്യം ഒരെണ്ണം ഇംഗ്ലീഷില്‍ കാച്ചും . 'ടാമറിന്‍ഡ് മാങ്കോ' എന്നോ മറ്റോ ഒരു പേരിട്ടു പിന്നെ അപ്പം മുട്ടക്കറി , വറുത്തരച്ച ചമ്മന്തി അങ്ങിനെ പാചകക്കുറിപ്പുകളുടെ ഒരു ബഹളമാണ്. പക്ഷെ മദാമ്മേടെ ബ്ലോഗില്‍ കണ്ടത്ര കമന്‍റുകള്‍ ദക്ഷിണയായി വരാത്തപ്പോള്‍ ഒരു ഏനക്കേട് . പാചകം പതുക്കെ വിട്ട് സാമൂഹിക, സാംസ്കാരിക അവലോകനം തുടങ്ങും. ഒപ്പം മലയാളത്തിലും ഒരു ബ്ലോഗ് 'കല്ല്‌ കൊണ്ടൊരു പെണ്ണ് ' ,'തകര്‍പ്പന്‍ പെണ്ണ് ( സൂപ്പര്‍ ഗേള്‍ - അതിലെ സുപ്പറിന്റെ മലയാള വിവര്‍ത്തനം വല്യ പാടാ) ' അങ്ങിനെ എന്ത് പേരിലും ആകാം മലയാളം ബ്ലോഗ് .

പക്ഷെ അപ്പോഴും ഇംഗ്ലീഷ് ബ്ലോഗില്‍ ഹിറ്റുകള്‍ കണക്കു തന്നെ.
'റൈറ്റ് ഫ്രം ദ ബാങ്ക്സ് ഓഫ് റിവര്‍ മീനച്ചല്‍ ഇറ്റ്സെല്‍ഫ്, ഐ ആള്‍ വെയ്സ് വണ്‍ഡേര്‍ഡ് വൈ മലയാളീ മെന്‍ ലുക്ക് സൊ ഫ്ലാബെര്‍ഗാസ്റ്റെഡ് എവരി ടൈം ദേ ഹിയര്‍ ദ വേര്‍ഡ്‌ സോഫ്റ്റ് . ദെന്‍ ഐ റിയലൈസ്ഡ് ദാറ്റ് ദേ അസോഷിയേറ്റ് ഇറ്റ് വിത്ത് സോഫ്റ്റ് പോര്‍ണ് മൂവീസ്. ഹി ഹി ഹി ' .ഈ സാഹിത്യത്തിനു ഹിറ്റ് കിട്ടും . ബ്ലോഗിലല്ലാ, നേരിട്ട്.
ബട്ട്, മലയാളം ബോഗില്‍ കുഴപ്പമില്ലാത്ത എണ്ണത്തില്‍ കമറ്റുകള്‍. (അവിടെ എഴുതിയ സംഗതി സാമൂഹിക അവലോകനം അല്ല...കുറച്ച് ചവറ് കഥകള്‍) "അത് കൊള്ളാം . പെണ്ണ് എന്നൊരു വാക്ക് കണ്ടാല്‍ കുറ്റിയുമ്പറിച്ച് പോരുന്ന ഇവന്‍മാര്‍ തന്നെ നമ്മുടെ വായനക്കാര്‍ " എന്ന് തീരുമാനിക്കപ്പെടുന്നു.

ഈ കമന്‍റുകള്‍ മലയാളം ബ്ലോഗില്‍ ചെയ്ത വായനക്കാരെക്കുറിച്ച് അല്‍പ്പം
പറയേണ്ടതുണ്ട്

ബഹു ഭൂരിപക്ഷം കമന്‍റ് എഴുത്തുകാരും താഴെ പറയുന്ന ഏതെങ്കിലും ഒരു വിഭാഗത്തിലെ അംഗങ്ങളാണ് .
1 ) സ്വന്തം ബ്ലോഗില്‍ ആളില്ലാതെ, കമന്‍റ് വ്യാപാരത്തിലൂടെ ആളെ കൂട്ടാന്‍ ശ്രമിക്കുന്നവര്‍.
2 ) ബ്ലോഗിന്റെ പേരിലോ , ബ്ലോഗറുടെ പ്രൊഫൈലിലോ എഴുതുന്നത് ഒരു പെണ്ണാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രം കമന്റ് എഴുതുന്നവര്‍. (ഇവരാണ് എണ്ണത്തില്‍ കൂടുതല്‍) .കഴിയുമെങ്കില്‍ എഴുത്തുകാരിയുടെ മറുപടി കമന്‍റ് ആയി വരുന്ന തരത്തിലെ കമന്റുകള്‍ ഇടുന്നവര്‍. പിന്നെ മറുപടിക്ക് മറുപടി, അതിന് മറുപടി ആകെ ബഹളം. കുറച്ചു കാലം മുന്‍പ് പാലക്കാട് ജില്ലയില്‍ പോലീസ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റം ഒരു വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നു . യുവാവ് സ്ഥിരമായി മൊബൈലില്‍ വെറുതെ ഏതെങ്കിലും നബര്‍ വിളിച്ച്, മറു വശത്ത് കേള്‍ക്കുന്നത് സ്ത്രീ സ്വരമെങ്കില്‍ ,സല്ലപിക്കാന്‍ ശ്രമിക്കുക പതിവായിരുന്നത്രേ. ചിലര്‍ തിരിച്ചു സല്ലപിക്കും. ചിലര്‍ തെറി വിളിച്ചിട്ട് ഫോണ്‍ വെയ്ക്കും. ഇങ്ങനെ ചീത്ത വിളിക്കുന്നവരില്‍ ചിലരെ വീണ്ടും, വീണ്ടും വിളിക്കുമ്പോള്‍ അവര്‍ സല്ലാപത്തിലേക്ക് വഴി മാറിയിട്ടുള്ളതിനാലാണ്, മേല്‍ പറഞ്ഞ വീട്ടമ്മയെ അയാള്‍ വീണ്ടും വീണ്ടും വിളിച്ചിരുന്നതത്രേ . നമ്മുടെ ഈ വിഭാഗം കമന്‍റ് എഴുത്തുകാര്‍ക്കും ഏതാണ്ട് ആ യുവാവിന്റെ മാനസികാവസ്ഥയാണ് .സല്ലാപത്തിന് ഒരിടം മാത്രമാണവര്ക്ക് ബ്ലോഗ്. അനുകൂല പ്രതികരണം എഴുത്തുകാരിയില്‍ നിന്നു ലഭിക്കുമ്പോള്‍ അവര്‍ സന്തുഷ്ടര്‍.അല്ല മറുപടി അവരിട്ട കമന്റിനു എതിരാണെങ്കില്‍ അതിലും ഹാപ്പി. കാരണം വീണ്ടും വാഗ്വാദം തുടരാമല്ലോ. പെണ്ണുങ്ങളോട് തര്‍ക്കിക്കുന്നതും ഒരു രസമാണേ... ഫോണിലൂടെയോ, സ്വകാര്യ ചാറ്റിലൂടെയോ ചെയുന്ന ഇക്കിളി സംഭാഷണത്തിന് പകരം അന്തരാഷ്ട്ര കാര്യങ്ങള്‍ ചര്‍ച്ച ചെയു‌ന്ന രീതിയിലായിരിക്കും ബ്ലോഗിലെ സല്ലാപം. ഇടക്കിടെ അല്‍പ്പം തരികിട കമന്റും ' ;-) ' കണ്ണിറുക്കിയുള്ള ചിരിയുടെ സ്മൈലിയും .അന്താരാഷ്ട്ര കാര്യങ്ങള്‍ എന്ന് പറയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റ്റ് അങ്ങേരുടെ പേര്‍സണല്‍ സ്റ്റാഫില്‍ ആരെ നിയമിക്കണം, ആരെ നിയമിക്കരുത് എന്ന് വരെ എഴുത്തുകാരിയും, കമന്‍റ് ദാതാക്കളായ ഞരമ്പുകളും കൂടിക്കയറി തീരുമാനിച്ച് കളയും.
ഇനി എഴുത്തുകാരിയിലേക്ക് തിരികെ വരാം . ..
സല്ലാപ രീതിയിലുള്ള കമന്റുകള്‍ കുറച്ചു കഴിയുമ്പോള്‍ പക്ഷെ എണ്ണം കുറയും.മാത്രമല്ലാ മൊത്തം എണ്ണത്തില്‍ ,കമന്‍റുകള്‍ വിചാരിച്ചയത്ര പോരായെന്നവര്‍ക്ക് ഒരു ദിവസം തോന്നും .ഹിറ്റും കുറഞ്ഞ് വരും (അപ്പോഴും ഇംഗ്ലീഷ് ബ്ലോഗ് തുടങ്ങിയടുത്തു തന്നെ. ഫെമിനിസം മുതല്‍ അടുത്ത അമേരിക്കന്‍ ജനാധിപതി ആര് എന്ന വിഷയങ്ങള്‍ വരെ എഴുതിപിടിപ്പിച്ചിട്ടും വിവരംക്കെട്ട സായിപ്പ് തിരിഞ്ഞു കയറുന്നില്ലാ. അവനോടു പോകാന്‍ പറ. 'മണ്ടന്‍ മലയാളി ഉള്ളപ്പോള്‍ 'വൈ ഗോ ഫോര്‍ ദ പെയില്‍ സ്കിന്‍ഡ്' ' ) .
എഴുത്തുകാരി മലയാളം ബ്ലോഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷെ പോരെ...വായനക്കാര്‍ കുറയുന്നതല്ലാതെ കൂടുന്നില്ലാ. സ്തംഭനാവസ്ഥയിലേക്ക് ബ്ലോഗ് നീങ്ങുന്ന വേളയിലാണ് 'സഹ ബ്ലോഗര്‍ ' പദവിയിലുള്ള ഒരുത്തന്‍റെ ബ്ലോഗില്‍ ഉണ്ടായിരുന്ന 'വടാ പാവിന്‍റെ' പാചക കുറിപ്പ് 'കരാള കശ്മല്‍സ് ഡോട്ട് കോം' എന്ന സൈറ്റില്‍ കാണുന്നത്. കരാളന്മാര്‍ക്ക് മലയാളം സൈറ്റ് കൂടാതെ, വേദ പാഠ പുസ്തകത്തിനെക്കുറിച്ചുള്ള സൈറ്റും , നീലച്ചിത്രങ്ങള്‍ കാശു കൊടുത്ത് ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യം ഒരുക്കുന്ന സൈറ്റും എല്ലാമുണ്ടെന്ന് നമ്മുടെ എഴുത്തുകാരിക്ക് അന്വേഷണത്തില്‍ ബോധ്യപ്പെടുന്നു. (അന്വേഷണം സി ഐ ഏ വഴിയൊന്നുമല്ല. മിക്കവാറും അവന്മാരുടെ സൈറ്റില്‍ തന്നെ ഇതിലോട്ടെല്ലാം ലിങ്ക് കാണും ) .
അവന്‍മാരുടെ ഫീഡ്ബാക്ക് മെയില്‍ വിലാസം തപ്പിയെടുത്ത് ചേട്ടത്തി ഒരു മെയില്‍ അയക്കുന്നതോടെ കളി തുടങ്ങുകയായി.
'ഹൈ,
ഐ ആം തകര്‍പ്പന്‍ പെണ്ണ് ഫ്രം ദ വേള്‍ഡ് ഓഫ് ബ്ലോഗ്സ്. വെരി റിസെന്‍റലീ ഇറ്റ് ഹാസ്‌ കേം റ്റൂ മൈ അറ്റെന്‍ഷന്‍ ദാറ്റ് യു ഹാവ് സ്കൂപ്പ്ഡ് ദ റെസിപ്പി ഫോര്‍ വടാ പാവ് ഫ്രം ദ ബ്ലോഗ് ഓഫ് മാനത്തുകണ്ണി . പ്ലീസ് റിമൂവ് ദാറ്റ് ഓര്‍ ഗിവ് ദ ഓഥര്‍ അപ്പ്രോപ്രിയേറ്റ് ക്രെഡിറ്റ്സ് '
തകര്‍പ്പന്‍ പെണ്ണ് .

കരാളന്‍മാര്‍ക്ക് വേണ്ടി മെയില്‍ വായിക്കുന്നത് മിക്കവാറും "സര്‍ ഐ കം, യു ഗോ, വി ആള്‍ കം ആന്‍ഡ് ഗോ" നിലവാരത്തിലുള്ള ഏതെങ്കിലും കന്നഡിഗനോ, ആന്ദ്രാക്കാരനോ ആകാം. ഒരു പക്ഷെ മലയാളി തന്നെയും. മേല്‍ പറഞ്ഞ മെയില്‍ വായിച്ചു കണ്ണ് ബള്‍ബായ അവന്‍ , കരാളന്മാരുടെ പൊതുവേയുള്ള നിലവാരത്തിനും, അവന്‍റെ സ്വന്തം നിലവാരത്തിനും അനുസരിച്ച ഒരു മെയില്‍ അയക്കുന്നു. "പേടിപ്പിക്കാതെ പോടീ പെണ്ണെ " ഇതാകും അതിലെ സാരാംശം. കരാളന്മാരുടെ വീര കൃത്യങ്ങളെക്കുറിച്ച് ഒരു ലഘു വിവരണവും അതിലുണ്ടാകും.
അതോടെ നമ്മുടെ ചേട്ടത്തി ഹാപ്പി .ഖുഷിയായി തകര്‍പ്പന്‍ പെണ്ണ് ഉടനടി മറുപടിക്ക് മറുപടി എഴുതുന്നു.
'അവന്‍മാര്‍ ചെയ്യുന്നത് എത്ര വലിയ കുറ്റ ക്രത്യമാണെന്നും, അമേരിക്കന്‍ പോലീസെങ്ങാനും ഇതറിഞ്ഞാല്‍ പിന്നെ അവന്മാര്‍ക്കു ഗതി വൈദ്യുതിക്കസേരയിലുള്ള മരണമാണെന്നും' ചേച്ചി മെയിലിലൂടെ കരാളന്മാരെ അറിയിക്കുന്നു . പൂരപ്പാട്ട്, വീട് കയറി തല്ലും എന്ന മുന്നറിയിപ്പ് എന്നിവയുമായി കരാളന്മാരുടെ മറുപടി ഉടനടി എത്തും .
' ഉദ്ദിഷ്ട കാര്യം വിചാരിച്ചതിലും ഭംഗിയായി നടക്കുന്നതിനു' ചേച്ചി പരുമലപ്പള്ളിയില്‍ നേര്‍ച്ച കൊടുത്തയക്കും . പിന്നെ, "വരുന്നെടാ കഴുതകളേ ഞാന്‍ " എന്ന് ആത്മഗതത്തോടെ നേരെ മലയാളം ബ്ലോഗ് പ്രപഞ്ചത്തിലേക്ക്.
കരാളന്മാരുടെ ക്രൂര ക്രത്യം മൊത്തം എടുത്ത്‌ ബ്ലോഗില്‍ ഒരു അലക്കാണ്. ബലത്തിന് അന്നോളമുള്ള സകല എഴുത്ത് കുത്തുകളും.

പിന്നെ കാഹളം മുഴക്കി പടയാണ്. കരാള കശ്മലന്മാര്‍‍ക്കെതിരെ മലയാളം ബ്ലോഗിലാകെ ബന്ദും, ഹര്‍ത്താലും. തകര്‍പ്പന്‍ പെണ്ണിന്റെ ബ്ലോഗില്‍ പിന്തുണ കമന്റുകളുടെ പ്രവാഹം ( കരാളന്മാരുടെ സൈറ്റില്‍ ഹിറ്റുകള്‍ കൂടുന്നു എന്നതിവിടെ വിഷയമല്ല എന്ന് പൊതുവെ മലയാളി ബ്ലോഗ് മതം ) . ഹിറ്റുകള്‍ കൂടുന്നതനുസരിച്ച്, അനുനയം, ഭീഷിണി , അനുനയം, ഭീഷണി ഇങ്ങനെ കാര്‍ഡുകള്‍ കരാളന്മാര്‍ വീണ് കിട്ടിയ അവസരം പരമാവധി മുതലാക്കുന്നു. തകര്‍പ്പന്‍ പെണ്ണ് ബ്ലോഗില്‍ ഫെഡറെല്‍ ബ്യുറോയ്ക്കും ഒപ്പം കേരള പോലീസിലെ ഹെഡ് കോണ്‍സ്റ്റൈബിള്‍ കുട്ടന്‍ പിള്ളക്കും കരാളന്മാരെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്, ഉടനെ അവന്‍മാരുടെ ചീട്ട്‌ കീറും എന്ന് പ്രഖ്യാപിക്കുന്നു. ആവശ്യത്തിലധികം ഹിറ്റും പരസ്യക്കാശും കിട്ടിക്കഴിയുമ്പോള്‍ കരാളന്മാര്‍ "എല്ലാ മലയാളിത്താനും ഇന്ത മാതരി കോന്തിയാ?" എന്ന ആത്മഗതത്തോടെ അവരുടെ മലയാളം വിഭാഗം പൂട്ടുന്നു. മലയാളി ബ്ലോഗുകള്‍ ഇതു അവരുടെ വന്‍ വിജയമായി കൊണ്ടാടുന്നു. പിന്നെ കൊടുത്ത കേസ്സിനെക്കുറിച്ചും , ഫെഡറെല്‍ ബ്യുറോ വക അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചും ഒരക്ഷരം ഒരുത്തനും മിണ്ടാന്‍ പാടില്ല. മിണ്ടിയാല്‍ തകര്‍പ്പന്‍ പെണ്ണ് വൈലെന്റ്റ് ആകും. "നക്ഷത്ര യുദ്ധത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് വിശകലനം ചെയ്യാന്‍ കിടക്കുമ്പോഴാണ് അവന്റെ ഒരു അന്വേഷണം . ഒന്നു പോടേ" എന്ന കമന്റുമായി അപ്പോഴേക്കും ഭവതിയുടെ ആരാധകരായി മാറിയ കമന്‍റ് കച്ചവടക്കാരും എത്തും .

കമന്‍റ് ഇട്ടവരും, വായിച്ചവരും, ബ്ലോഗില്‍ ഹിറ്റ് കിട്ടിയവരും , കരാളന്മാരും എല്ലാം ഹാപ്പി . പക്ഷേ ദയനീയ സ്ഥിതിയില്‍ ആകുന്നത് മോഷണത്തിനെതിരെ ആത്മാര്‍തഥമായി പ്രതികരിച്ച മര്യാദക്ക് ബ്ലോഗ് എഴുതുന്ന ചിലരാണ്. ഇപ്പറഞ്ഞ മര്യാദക്കാരുടെ പേരു കണ്ടു മാത്രം വിവാദ ബ്ലോഗുകളില്‍ എത്തിയ വായനക്കാരും ഉണ്ടാകും കൂട്ടിന് . മൌനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍ അവര്‍ വീണ്ടും അവരവരുടെ ജോലി നോക്കി പോകും 'തകര്‍പ്പന്‍ പെണ്ണ് 'വെടിവട്ടം' എന്ന ലേബലില്‍ 'നക്ഷത്ര യുദ്ധത്തിനെ ഇന്ത്യ അനുകൂലിക്കണം' എന്ന അടുത്ത പോസ്റ്റും ഇടും.

ഇതിലെ ഗുണപാഠം എന്തെന്നാല്‍- ഭര്‍ത്താവിനെയും, പൊതുവായി ജീവിതത്തിനെയും മടുത്തു തുടങ്ങിയ വനിതകളെ ...നിരാശരാകാതെ നിങ്ങള്‍ ഒരു ബ്ലോഗ് തുടങ്ങുകാ. മലയാളം ബ്ലോഗ് പ്രപഞ്ചത്തിലെ ഞരമ്പ് രോഗികള്‍ നിങ്ങളുടെ കൂടെയുണ്ട് . അവന്‍മാരെ എങ്ങിനെ നിങ്ങളുടെ ബ്ലോഗിന്റെ സ്ഥിരം കുറ്റികളാക്കാം എന്നതിനെക്കുറിച്ച് ആധികാരികമായി പ്രസ്താവിക്കുന്ന 'കരിവാരാചരണം എങ്ങിനെ വിജയിപ്പിക്കാം' എന്ന് മുഖ്യശീര്‍ഷകത്തിലും ' മലയാളി ബ്ലോഗുകളിലെ മണ്ടന്മാര്‍ ' എന്ന ഉപശീര്‍ഷകത്തിലും ഒരു പുസ്തകം ഉടനെ ഞാന്‍ പുറത്തിറക്കുന്നുണ്ട് . അത് വാങ്ങി വായിക്കുക.

ചാതുര്‍വര്‍ണ്യത്തിന്റെ സര്‍ക്കാര്‍ രാജ്

ഭഗവത് ഗീതയുടെയും വേദങ്ങളുടെയും സാരാശം എന്ന വ്യാഖ്യാനം നല്‍കി പണ്ട് നമ്മുടെ നാട്ടില്‍ മനുഷ്യരെ ബ്രാഹ്മണന്‍ , ക്ഷത്രീയന്‍ , വൈശ്യന്‍ , ശുദ്രന്‍ എന്നിങ്ങനെ നാലായി തരം തിരിച്ചിരുന്നു. പൂജാദി കാര്യങ്ങള്‍ ബ്രാഹ്മണനും , രാജ്യ ഭരണം, യുദ്ധം എന്നിവ ക്ഷത്രിയരും, വ്യവസായങ്ങള്‍ വൈശ്യനും, കൃഷി തുടങ്ങിയ ജോലികള്‍ ശുദ്രനും എന്നിങ്ങനെ സമൂഹം ഈ നാല് വിഭാഗങ്ങള്‍ക്കും ചെയ്യുവാന്‍ ജോലികളും കല്‍പ്പിച്ച് നല്‍കിയിരുന്നു (സമൂഹത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കിയത് അന്നത്തെ ശക്തി കേന്ദ്രങ്ങലായിരുന്ന സവര്‍ണ്ണന്‍മാരായിരുന്നു എന്നത് വസ്തുത) . ഈ തരം തിരിവിന്റെ മറ പറ്റി നടന്നിട്ടുള്ള ചൂഷണങ്ങളും, ക്രൂരതകളും അന്തമില്ലാത്തവയായിരുന്നത് കാരണം കാലക്രമേണ സമൂഹം ഇതിനെതിരെ പ്രതികരിക്കുകയും, തത്ത്വത്തില്‍ ജാതി വ്യവസ്ഥ സമൂഹത്തിന് ആവശ്യമില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. തത്ത്വത്തില്‍ എന്ന് പറയുവാന്‍ കാരണം , അന്ന് സവര്‍ണ്ണ നിശ്ചിതമായ ജാതി വ്യവസ്ഥ ഇല്ലാതാക്കിയെങ്കില്‍ പകരം വന്നത് പഴയ അവര്‍ണ്ണ വിഭാഗത്തിന്‍റെ പ്രീതിക്കായി ( വോട്ടിനു വേണ്ടി ) ഉണ്ടാക്കിയ പുതിയ ജാതി വ്യവസ്ഥയാണ്‌ എന്നത് തന്നെ . ശക്തി കേന്ദ്രങ്ങള്‍ മാറിയപ്പോള്‍ ജാതി വ്യവസ്ഥ മാറിയില്ല. പകരം പുതിയവ വന്നു.

(ഇനി പറയുന്ന കാര്യങ്ങള്‍ കേരളവുമായി ബന്ധപ്പെട്ടത് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പലയിടത്തും ഇപ്പോളും സവര്‍ണ്ണ മേധാവിത്ത്വം പല രീതിയില്‍ തുടരുന്നുണ്ട്. അത് മറക്കുന്നില്ല. )ബ്രാഹ്മണന്‍, നായര്‍ തുടങ്ങിയ സവര്‍ണ്ണ ജന്മികള്‍ക്കു മേല്‍ പൂര്‍ണ്ണ വിജയം നേടി കേരള ജനത അവരുടെ ഭൂസ്വത്തുക്കള്‍ പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്തു. പതിനായിരപ്പറ കൃഷി , കുംബത്തിലും ഉണങ്ങാത്ത വയലുകളില്‍ ഉണ്ടായിരുന്നതെല്ലാം പഴങ്കഥകളില്‍ മറഞ്ഞു. ഭൂപരിഷ്കരണം കൊണ്ടു എന്റെ നോട്ടത്തില്‍ ആകെവ് ഉണ്ടായ നേട്ടം കേരളത്തിനു 'അരി വിഹിതം കൂട്ടി തരണേ ശരദ് പവാര്‍ സാറേ' എന്ന് കേഴേണ്ടി വന്നു. ഇപ്പറഞ്ഞതില്‍ എന്തെങ്കിലും സംശയമുള്ളവര്‍ പാറശാല മുതല്‍ കന്യാകുമാരി വരെ നമ്മുടെ കേരളത്തിന്‍റെ കൈയ്യില്‍ പണ്ടുണ്ടായിരുന്ന പാട ശേഖരങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഒന്നു ചെന്ന് കാണുക. ഇപ്പോഴും പതിനയിരപ്പറയും , ആയിരപ്പറയും അവിടെ വിളയുന്നുണ്ട് . വ്യത്യാസം ഇത്ര മാത്രം. ഭൂമി സിംഹഭാഗവും ഇപ്പോഴും പഴയ കുടുമ്പങ്ങളുടെ കൈയ്യില്‍ തന്നെ.
ജാതി വ്യവസ്ഥ ഒരിക്കലും നല്ലതല്ലാ. പക്ഷെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീ നാരായണ ഗുരു വചനത്തിനോപ്പം ഇന്നത്തെക്കാലത്ത് ആ ജാതി ഏതാണ് എന്ന് കൂടി ചോദിക്കേണ്ട ഗതികേടാണ്. . പഴയ ജാതി വ്യവസ്ഥയില്‍ സമൂഹത്തിന് ഒരു നിയതിതമായ പ്രവര്‍ത്തന രീതി ഉണ്ടായിരുന്നു എന്നാണ്. ചൂഷണം , ക്രൂരത എന്നിവ കാരണം ആ വ്യവസ്ഥ തുടച്ചു നീക്കപ്പെട്ടു. പകരം വന്നതോ, സംവരണം അടിസ്ഥാനമാക്കിയ പുതിയ ജാതി വ്യവസ്ഥ.

ഈ വ്യവസ്ഥയെക്കുറിച്ചുള്ള ഒരു പഴയ തമാശയില്‍ ഇതിന്‍റെ പൂര്‍ണ്ണമായ പുതിയ അര്‍ഥങ്ങള്‍ ഉണ്ട്. "നൂറു മീറ്റര്‍ ഓട്ടത്തില്‍ ഷെഡ്യൂള്‍ കാസ്റ്റ് , ഓ ബീ സി ഓട്ടക്കാര്‍ ഇരുപത്തിയഞ്ച് , ഈഴവാ ഓട്ടക്കാര്‍ അമ്പത്‌ മീറ്റര്‍ - ഈ ക്രമത്തില്‍ ഓടിയാല്‍ മതിയാകും . എന്നാല്‍ ബ്രാഹ്മണ, നായര്‍ ഓട്ടക്കാര്‍ നൂറു തികച്ചോടിയാലും ഒന്നാം സ്ഥാനം കൊടുക്കണോ, വേണ്ടയോ എന്ന് അതാത്‌ കാലത്തുള്ള മന്ത്രി സഭകള്‍ തീരുമാനിക്കും" .
ഇതിനാണോ ജാതി വ്യവസ്ഥ തുടച്ചു നീക്കി സമത്വം കൊണ്ടു വന്നു എന്ന് നാം അഭിമാനിക്കുന്നത്. ഒരു സമൂഹത്തില്‍ കല്‍പ്പിതമായ ഒരു വിഭാഗത്തില്‍ ജനിച്ചതിന്റെ പേരില്‍ ഒരുവന് ആനുകൂല്യങ്ങള്‍ ലഭിക്കുകയും, മറ്റൊന്നില്‍ ജനിച്ച മറ്റൊരുവന് അവ നിഷേധിക്കപ്പെടുകയും ചെയ്യുക . ഇതിനെ എങ്ങിനെ സമത്വം എന്ന് വിളിക്കും? ഇതു തന്നെയല്ലേ മറ്റൊരു തരത്തില്‍ പണ്ടും നടന്നിരുന്നത്?

കേരളത്തില്‍ സത്യത്തില്‍ സംവരണം എന്ന വ്യവസ്ഥ ആവശ്യമുണ്ടോ? പകരം 'ഏത് നില വരെയും പഠിക്കുവാനുള്ള സൗകര്യം സൗജന്യമായി' എന്ന നിയമം കൊണ്ടു വന്ന ശേഷം , സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികള്‍ക്ക് നിയമനങ്ങള്‍ യോഗ്യതയുടെ ( പരീക്ഷകള്‍, ഇന്റര്‍വ്യൂ , വിദ്യാഭ്യാസം എന്നിവയിലെ ) അടിസ്ഥാനത്തില്‍ പോരെ ? യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ വന്നാലുള്ള ഏറ്റവും നല്ല പ്രയോജനം എന്റെ നോട്ടത്തില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതിയും, അലസതയും ഒരു പരിധി വരെ കുറയും എന്നതാണ്. അതിനര്‍ത്ഥം അഴിമതി കാട്ടുന്നത് മുഴുവന്‍ സംവരണത്തിലൂടെ ജോലി ലഭിച്ചവരാണ് എന്നാണോ? അല്ലാ. പക്ഷെ അഴിമതിയുടെ ഒരു മൂല കാരണം സംവരണം തന്നെയാണ്. യോഗ്യതയില്ലാതെ സമവരനത്തിലൂടെ ജോലിക്കിട്ടുന്ന ഒരുവന് ആ ജോലിയോട് എങ്ങിനെ കൂറ് കാട്ടനാകും. ഇനി സംവരണം ഇല്ലാതെ ജോലി കിട്ടിയ പഴയ സവര്‍ണ്ണനോ? 'എന്‍റെ മക്കള്‍ക്കും, കൊച്ചു മക്കള്‍ക്കും ഈ വ്യവസ്ഥയില്‍ ജോലി കിട്ടിയവര്‍ ഗതിപിടിക്കും എന്ന് ഒരു ഉറപ്പും ഇല്ല. അത് കൊണ്ട് അവരുടെ ഭാവിക്കായി ഞാന്‍ കൈക്കൂലി വാങ്ങുന്നു.' എന്ന ന്യായമുണ്ടാകും പറയുവാന്‍.
മര്യാദക്ക് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളെ ( ഐ ടി , ബയോ-ടെക് വ്യവസായങ്ങള്‍ , പുതിയ തലമുറയിലെ ബാങ്കുകള്‍ എന്നിവ) ഓര്‍ക്കുക. ഇവിടങ്ങളില്‍ സംവരണം ഇല്ലയെന്നത്‌ സ്മരണീയം

Friday, August 22, 2008

നിയമപൂര്‍വമായ യാചനക്കെതിരെ...

ആക്ടിവിസത്തിന്റെ വ്യക്തവായിട്ടാണ് ഞാന്‍ ഈ ബോളഗ് തുടങ്ങിയത് എന്നൊരാരോപണം ആദ്യ പോസ്റ്റില്‍ തന്നെ കേട്ടു .(വ്യാപകമായ പ്രചാരണം ഒന്നുമില്ല....തെന്നി തെറിച്ചു വഴിതെറ്റി ഇവിടെ എത്തിയ ഒന്നോ രണ്ടോ പേര്‍ പറഞ്ഞു ...അത്ര മാത്രം) . സംഘം ചേര്‍ന്ന് എന്തെങ്കിലും ഒരു കാര്യത്തിനെതിരെ കുത്തിയിരിപ്പ് സത്യാഗ്രഹം മുതല്‍ , കോലം കത്തിക്കല്‍, ഹര്‍ത്താല്‍ എന്നിവ വരെയുള്ള പ്രതിഷേധം ആണ് അക്ടിവിസമെങ്കില്‍ അതിലെനിക്ക് തെല്ലും താത്പര്യമില്ലാ. അതല്ലാ സാധാരണ പൌരനായി നടക്കുവാന്‍ ( ഡീസെന്‍റ്റ് ആണെന്ന് നാട്ടുകാരെ ബോധിപ്പിച്ചുള്ള ആ നടപ്പില്ലേ ... അതല്ലാ ) ശ്രമിക്കുന്നതിനിടെ എന്നെ അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്കെതിരെ ചുരുങ്ങിയ പക്ഷം എനിക്ക് മനഃസംതൃപ്തി തരുന്ന രീതിയില്‍ പ്രതികരിക്കുന്നതാണ്‌ അക്ടിവിസമെങ്കില്‍ ഞാന്‍ അക്ടിവിസ്റ്റാണ് . ഒരുധാഹരണം പറയുകയാണെങ്കില്‍....

തിരുവനന്തപുരം നഗരത്തില്‍ ( ഇവിടെയാണ്‌ സ്ഥിര താവളം) കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങളായി 'ട്രിവാന്‍ഡ്രംസ് ഫൈനെസ്റ്റ് ബോയ്സ് ഇന്‍ കാക്കി' - പോലീസുകാര്‍ നടത്തുന്ന ഊര്‍ജസ്വലമായ ഒരേ ഒരു പ്രവര്‍ത്തനം ഇരുചക്ര വാഹന ഉടമകളുടെ കയ്യില്‍ നിന്നും ദിവസവും നൂറു രൂപ വീതം വസ്സൂലാക്കുക എന്നതാണ്. ഹെല്‍മെറ്റ്‌ വേട്ട എന്നാണ് ഈ യാചനയുടെ ( യാചന ആകുന്നതിന്റെ കാര്യം പിന്നാലെ പറയാം) ഓമനപ്പേര്.

രണ്ടു കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ലാ. ബൈക്കില്‍ ഹെല്‍മറ്റും, കാറില്‍ സീറ്റ് ബെല്‍റ്റും ഉപയോഗിക്കാറില്ലാ. കാരണം - ഇവ രണ്ടും ഉപയോഗിച്ചത് കൊണ്ടു കേരളത്തിലെ റോഡുകളില്‍ ഒരു ശതമാനം പോലും സുരക്ഷ കൂടുതല്‍ ലഭിക്കില്ല എന്നെനിക്കുറപ്പുണ്ട് . അസൌകര്യം വേറെയും.

ബൈക്കിലാണ് എന്റെ സ്ഥിരം സഞ്ചാരം. കഴിയുന്നതും പോലീസിന്‍റെ കണ്ണ് വെട്ടിച്ച് നടക്കുക, അവര്‍ പിടിച്ചാല്‍ പിഴയോടുക്കുക എന്നതാണ് പോളിസി . ഒരു മാസത്തിനുള്ളില്‍ അഞ്ഞൂറ് രൂപ അവര്‍ പിഴയായി എന്‍റെ കയ്യില്‍ നിന്നും വാങ്ങുകയും ചെയ്തു . നിയമം പാലിക്കാത്തതിന് ഒടുക്കുന്ന പിഴയല്ലേ എന്ന് കരുതി ആശ്വസിച്ചു നടക്കുമ്പോഴാണ് ഒരു പോലീസുകാരന്‍ തന്നെ ഈ വേട്ടയുടെ പിന്നിലുള്ള രഹസ്യം പറഞ്ഞു തന്നത്. ഓരോ സ്റ്റേഷനിലും പെറ്റി കേസുകള്‍ക്ക്‌ ടാര്‍ജറ്റ് ഉണ്ടത്രേ. അത് തികയ്ക്കുവാന്‍ പോലീസിനു ലഭിച്ച എളുപ്പ മാര്‍ഗ്ഗമാണ് ഹെല്‍മെറ്റ്‌ വേട്ട. പോരാത്തതിന് ഓരോ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും ഹെല്‍മെറ്റ്‌ വേട്ടയുടെ ഭാഗമായി ഇത്ര ലക്ഷം രൂപ ( അതിര്‍ത്തി ചുരുങ്ങുന്നതിനനുസരിച്ച് ലക്ഷങ്ങള്‍ ആയിരമായെക്കം) പിരിച്ച് നല്‍കണം എന്ന് നിര്‍ദ്ദേശവും ഉണ്ട് പോലും. അതിന്റെ ഭാഗമായിട്ടാണ് ഈ അധികാരത്തോടെയുള്ള യാചന.
ടൂ വീലര്‍ ഒണേര്‍സ് അസ്സോസിയേഷന്‍ എന്നൊരു സംഘടന സുപ്രീം കോടതി വരെ കേസ്സ് പറഞ്ഞിട്ടും നടക്കാതെ വന്ന ഹെല്‍മറ്റ് ഒഴിവാക്കല്‍ നിയമപരമായി ചെയ്യുവാന്‍ തത്കാലം വാഹന ഉടമകള്‍ക്ക് സാധിക്കില്ലാ എന്നതാണ് പോലീസിന്റെ ഏറ്റവും വലിയ ആയുധം . ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്ക്ര വാഹനം ഓടിക്കുന്നവരെ തടഞ്ഞു നിറുത്തി , മുഴുവന്‍ ട്രാഫിക്കും മിനക്കെടുത്തി, നൂറു രൂപ തലയൊന്നിനു പിരിക്കുക. ടാര്‍ജറ്റ് തിക്കയ്ക്കുവാന്‍ എത്ര എളുപ്പമുള്ള വഴി.
ഇനി നിങ്ങള്‍ ഹെല്‍മെറ്റ്‌ ധരിച്ചിട്ടുണ്ട് എങ്കില്‍, നിങ്ങളുടെ വാഹം മോഷണമാണെങ്കിലും, അതില്‍ നിങ്ങള്‍ മയക്ക് മരുന്ന് മുതല്‍ ബോംബ് വരെ എന്ത് കടത്തുകയാണെങ്കിലും പോലീസിന് പ്രശ്നമല്ല. അവര്‍ നിങ്ങളെ ശ്രദ്ധിക്കുക പോലും ഇല്ല.

നിയമം മനുഷ്യന്റെ സമാധാന പൂര്‍ണ്ണമായ ജീവിതം ഉറപ്പ് വരുത്തുവാന്‍ വേണ്ടിയുള്ളതാണ് . അല്ലാതെ അവനെ മിനക്കെടുത്താന്‍ ഉള്ളതല്ലാ എന്നതാണ് എന്‍റെ പക്ഷം . അതുകൊണ്ട് ഈ നിയമത്തിനെ എന്നാല്‍ കഴിയുന്ന രീതിയില്‍ എതിര്‍ക്കുക എന്ന് ഞാനും തീരുമാനിച്ചു. ഹെല്‍മെറ്റ്‌ ധരിക്കാതെ തന്നെ യാത്രകള്‍ തുടര്‍ന്നു . പോലീസുകാര്‍ തടഞ്ഞപ്പോള്‍ കേസ് ചാര്‍ജ് ചെയ്യുവാന്‍ പറഞ്ഞു. കോടതിയില്‍ പോയി പിഴയൊടുക്കി ഒരു ദിവസം വെറുതെ കളഞ്ഞതല്ലാതെ അത് കൊണ്ടു വേറെ പ്രയോജനം ഒന്നും ഉണ്ടായില്ലാ. അതിന് ശേഷം പോലീസ് തടഞ്ഞ്‌ നിറുത്തിയപ്പോള്‍ പിഴ അവിടെ തന്നെ ഒടുക്കി . പക്ഷെ എസ് ഐ സാര്‍ രസീത് എഴുതുന്നതിനിടെ ഇതിനെക്കാള്‍ നല്ലത് ഒരു ബക്കറ്റും പിടിച്ചു നിന്ന് ഹെല്‍മെറ്റ്‌ ധരിക്കാത്തവരോട് നൂറു രൂപ വെച്ചതില്‍ ഇട്ടിട്ടു പോകാന്‍ പറയുന്നതല്ലേ എന്ന് വരെ കളിയാക്കി നോക്കി ( ഈ പറഞ്ഞ ഡയലോഗ് അടിച്ചത് എന്‍റെ ഒരു സുഹ്രത്ത് . സോഫ്റ്റ്‌വെയര്‍ എന്ജിനിയര്‍മാരുടെ കൂട്ടത്തില്‍ അല്‍പ്പം സാമാന്യ ബോധമുള്ള ഒരുത്തന്‍) . എവിടെ...തൊലി ഉരിഞ്ഞു ചെരുപ്പുണ്ടാക്കിയാല്‍ നൂറു വര്‍ഷം ഗ്യാരന്റി എന്ന് പറഞ്ഞു നടക്കുന്ന അവര്‍ക്കുണ്ടോ വല്ല കൂസലും. പിന്നെ ഞാനും എന്‍റെ സുഹ്രത്തും ( അവനിപ്പോള്‍ ഹെല്‍മെറ്റ്‌ ഉണ്ട്) കണ്ടുപിടിച്ച വഴി, പോലീസിന്റെ യാചനാ ഫണ്ടിലേക്ക് ചെല്ലുന്ന തുക ഞങ്ങളാല്‍ കഴിയുന്നത്ര കുറയ്ക്കുക എന്നതാണ്. അതിന് ഏറ്റവും എളുപ്പം ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്യുന്ന വേളകളാണ് (മിക്കവാറും അവന്‍റെ ബൈക്കില്‍) . അവന്‍റെ ഹെല്‍മെറ്റ്‌ ഞാന്‍ പിടിച്ചിരിക്കും. ചെക്കിംഗ് കണ്ടാല്‍ അത് കൃത്യമായി അവന്‍റെ തലയില്‍ വെച്ച് കൊടുക്കും, പോലീസ് ഞങ്ങളെ ശ്രദ്ധിക്കുക പോലും ഇല്ല. ചെക്കിംഗ് ഉള്ള സ്ഥല കഴിഞ്ഞാല്‍ ഉടന്‍ എന്‍റെ പ്രധാന ജോലി അവന്‍റെ ഹെല്‍മെറ്റ്‌ ഊരി വാങ്ങി അത് ഉയര്‍ത്തികാണിച്ച് പോലീസിന്‍റെ വായിലേക്ക് വീഴുവാന്‍ പായുന്ന ഇരുചക്ക്ര വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകാ എന്നതാണ് . മിക്കവാറും ഞങ്ങളുടെ സഞ്ചാരം നീണ്ട് നിവര്‍ന്നു കിടക്കുന്ന ചാക്ക ബൈപാസ്സിലൂടെ ആയതു കാരണം ഒരു നാല് കിലോമീറ്റര്‍ ദൂരമെങ്കിലും ഇങ്ങനെ മുന്നറിയിപ്പ് നല്‍കുവാന്‍ സാധിക്കാറുണ്ട്. ദിവസവും ( മിക്കവാറും മുടക്കം കൂടാതെ ) ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ ഈ സഞ്ചാരം ഉള്ളതിനാല്‍ , ദിവസേന ഒരു ഇരുപത് - മുപ്പത് ആളുകളെയെങ്കിലും രണ്ടോ മൂന്നോ ചെക്കിംഗ് പോയന്റുകളില്‍ നിന്നും രക്ഷപെടുത്തുവാന്‍ സാധിക്കാറുമുണ്ട് . ഇതു നിയമലംഘനം ആല്ലേ എന്ന് ചോദിച്ചാല്‍...എന്‍റെ കണക്കില്‍ അല്ലാ. ഒരു സാമൂഹ്യ സേവനം.

ഞാന്‍ ഇതു വരെ ഹെല്‍മെറ്റ്‌ വാങ്ങിയിട്ടില്ല.ഒറ്റക്കുള്ള സഞ്ചാരങ്ങളില്‍ പലപ്പോഴും പിഴ അടക്കാറുമുണ്ട്. പിഴ ഒടുക്കി, വണ്ടി മുന്നോട്ടെടുത്താല്‍ അപ്പോള്‍ തുടങ്ങും , എതിരെ വരുന്ന വാഹങ്ങള്‍ക്കുള്ള മുന്നറിയിപ്പ്. ഹെല്‍മെറ്റ്‌ ഉണ്ടായിട്ടും, എന്‍റെ സുഹ്രത്തും ഇപ്പോഴും ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ ഈ മുന്നറിയിപ്പ് നല്കുന്ന പരിപാടി തുടരുന്നു .

അടുത്തിടെ രാത്രി ഒന്‍പതു മണിക്ക് ശേഷവും എന്നെ പോലീസ് പിടിച്ച് പെറ്റി അടിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു പോലീസുകാരന്‍ ഇനിയെന്നും ചെക്കിംഗ് ഉണ്ടാകും അതിനാല്‍ ഇരുനൂറ്റന്പത് രൂപ മുടക്കി ഒരു ഹെല്‍മെറ്റ്‌ വാങ്ങുവാന്‍ ഉപദേശവും തന്നു. പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സര്‍ക്കാര്‍ നന്നാക്കാതെ, ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ കാര്യക്ഷമമായി നിയന്ത്രിക്കപ്പെടാതെ ഞാന്‍ ഹെല്‍മെറ്റ്‌ വാങ്ങില്ല എന്നത് വാശിയാണ് എന്ന് മറുപടിയും കൊടുത്തു. പക്ഷെ ആ സംഭാഷണത്തില്‍ നിന്നും ഒരു കാര്യം എനിക്ക് തോന്നി.
ഇത്രയും നാള്‍ ഞാന്‍ ഒടുക്കിയ പിഴ ചേര്‍ത്താല്‍ ഒരു നല്ല സൈക്കിള്‍ വാങ്ങുവാന്‍ സാധിക്കും. പ്രയോജനങ്ങള്‍ പലത് . ശരീരം നന്നാകും, പെട്രോള്‍ ലാഭിക്കാം ( ഊര്‍ജ്ജ സംരക്ഷണത്തിനു ആണവക്കരാറില്‍ ഒപ്പിടാണോ, അത് തടയാനോ നമുക്കു തത്കാലം പറ്റില്ലല്ലോ) . കൂട്ടത്തില്‍ പരിസ്തിഥി സംരക്ഷണത്തിനു കിടക്കട്ടെ നമ്മുടെ വക ഒരു സംഭാവന എന്നതും ചിന്ത്യം. അതിനാല്‍ തീരുമാനിച്ചു...ഓഗസ്റ്റ്‌ അവസാനത്തോടെ , അല്ലെങ്കില്‍ അടുത്ത മാസം ആദ്യത്തോടെ ഞാന്‍ സൈക്കിള്‍ വാങ്ങും . ( പെട്ടന്ന് ശാരീരിക ആയാസത്തിലേക്ക് മാറുവാനുള്ള മടി മാറ്റി വരുന്നതേയുള്ളൂ എന്നതണ് പദ്ധതി ഇത്രയും നീട്ടുവാനുള്ള ഏക കാരണം) .
പ്രത്യേകിച്ച് സമയ നിഷ്ഠ ഒന്നും ഇല്ലാതെ ജോലി ചെയ്യുന്ന എനിക്ക് സൈക്കിളിലെക്കുള്ള മാറ്റം എളുപ്പമാണ്. മറ്റുള്ളവര്‍ക്കും ആലോചിക്കാവുന്നതാണ്. ഒന്‍പതു മണിക്ക് ക്ര്യത്യം ഓഫീസില്‍ എത്താനുള്ളവര്‍ ഒരു ഏഴരക്ക് സൈക്കിളില്‍ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ വിയര്‍ക്കാതെ , സാവധാനം , ഉന്മേഷപൂര്‍ണമായ മനസ്സോടെ ജോലിക്കെത്താം. ആരോഗ്യവും നന്നാകും .( രാവിലെ ഭാര്യയെയും കുട്ടികളെയും ഓഫീസിലും സ്കൂളിലും വിട്ടിട്ട് സ്വന്തം അടിമപ്പണിക്ക് പോകേണ്ടിവരുന്നവര്‍ക്ക് ഈ ഉപദേശം ബാധകമല്ലാ. ) ആലോചിച്ച് നോക്കു .
വീണ്ടും കാണാം

അര്‍ജ്ജുന്‍ കൃഷ്ണ

ഇതേ പോസ്റ്റില്‍ ആദിത്യന്‍ കമന്റിലൂടെ ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങള്‍ കൂടി ചേര്‍ക്കുന്നു.
കോടതിയുടെ പുതിയ ഉപദേശത്തെക്കുറിച്ചുള്ള വാര്‍ത്ത: http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=4416377&tabId=11&contentType=EDITORIAL&BV_ID=@@@

കേരളത്തില്‍ മധ്യവര്‍ത്തി സമൂഹത്തിലെ ആളുകള്‍ സമീപ ഭാവിയില്‍ തന്നെ മിക്കവാറും ഇരു ചക്ര വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും എന്ന് തോന്നുന്നു . അല്ലാതെ കേരളത്തില്‍ മധ്യ വയസ്കരായ സ്ത്രീകള്‍ സാരീ മാറ്റി ജീന്‍സ് അണിയും എന്ന് എനിക്ക് തോന്നുന്നില്ലാ. വശം തിരിഞ്ഞിരുന്നു ശീലിച്ചവര്‍ ഇരു വശത്തേക്കും കാലുകളിട്ട് ഇരിക്കുമെന്നും. വാഹനങ്ങളിലെ സാരീ ഗാര്‍ഡ് , പിടികള്‍ വെച്ച വാഹനങ്ങള്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്ലത് തന്നെ. . പക്ഷെ ഈ വാര്‍ത്ത വായിക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. കൊടിയ വളവിലും മറ്റും പെട്ടന്ന് വാഹനം നിറുത്തമ്പോള്‍ , ഗട്ടറില്‍ വീഴുമ്പോള്‍ തുടങ്ങിയ അവസരങ്ങളില്‍ പിന്‍ സീറ്റില്‍ ഇരിക്കുന്നവര്ക്കുണ്ടായേക്കാവുന്ന അപകട സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന ന്യാധിപന്മാര്‍ , നിയമം കര്‍ശനമാക്കി വാഹനങ്ങള്‍ പിടിച്ചെടുക്കുക, ലൈസന്‍സ് റദ്ധ് ചെയുക തുടങ്ങിയ ശിക്ഷാ നടപടികളിലൂടെ ഇരു ചക്ര വാഹന ഉടമകളെ മര്യാദ പഠിപ്പിക്കുന്നതിനെ കുറിച്ച് വാചാലാരാകുന്നുണ്ട്. പക്ഷെ റോഡുകളില്‍ ഗട്ടര്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. മറന്നുപോയതോ, അതോ നമ്മുടെ ന്യായധിപന്‍മാരൊക്കെ ഇത്ര മണ്ടന്മാരോ? അതോ ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ മാറ്റം വരുത്തിക്കുവാന്‍ കമ്പനികളുടെ ചരട് വലിയിലെ പാവകളോ ?

പിന്നെ ആദിത്യന്‍ പറഞ്ഞ മറ്റൊരു കാര്യവും കൂടി ഇവിടെ പ്രസക്തമാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയുവാന്‍ പോലീസിന് ഒരു ബ്രീത്ത്‌ അനലൈസറും വേണ്ടാ. ഒരു മാസം ക്രത്യമായി പ്രമുഖ ബാറുകളുടെ മുന്നില്‍ ചെക്കിംഗ് ഏര്‍പ്പെടുത്തിയാല്‍ മതി . പക്ഷെ അത് അവരെങ്ങിനെ ചെയ്യും? ബാര്‍ മുതലാളിയല്ലേ മാസാ മാസം ശമ്പളം കൊടുക്കുന്നത് . ഇതു ആസുര കാലം , അല്ലാതെന്ത് പറയാന്‍

Wednesday, August 20, 2008

അനോണി വ്യക്തിഹത്യ/ കൊട്ട്

വായനാ ശീലം കൂടിയതിന്റെ കുഴപ്പമാകാം , വായിച്ചു തുടങ്ങിയാല്‍ കിട്ടുന്നത് ചവറോ, ക്ലാസ്സിക്കോ എന്തുമാകട്ടെ അപ്പോഴത്തെ മനോനിലക്കനുസരിച്ച്ചു വായിക്കും. അത് എന്റെ സ്വഭാവമായിപ്പോയി. അത് കൊണ്ടു എന്ത് കുഴപ്പം പറ്റി എന്നാല്‍ കുറച്ചധികം പൈങ്കിളികള്‍ ബ്ലോഗുകളില്‍ കാണേണ്ടി വന്നു .ആരും വിളിച്ചു കൊണ്ടു പോയി കാട്ടിതന്നതല്ല, സ്വയം ചെന്നു കയറി കണ്ടതാണ് . കണ്ടപ്പോള്‍ ഒന്നു മനസ്സിലായി ഇപ്പോള്‍ വ്യക്തിത്വ ഹത്യാ...ക്ഷമിക്കണം ...കൊട്ട് (അതാണത്രേ ബ്ലോഗു ഭാഷ ) ആണ് ബ്ലോഗിലെ ഒരു രീതി. ഉപാധികള്‍ നിരൂപണവും , പാരഡിയും . നേരെ ചൊവ്വേ വ്യക്തിത്വത്തെ വധിക്കുന്ന ഒരു പോസ്റ്റു പോലും കണ്ടതുമില്ലാ . എന്നാല്‍പ്പിന്നെ ഞാന്‍ തന്നെ ഒരെണ്ണം എഴുതാം എന്ന് തീരുമാനിച്ചെഴുതുന്നതാണീ പോസ്റ്റ് .

ഉദ്ദേശം വ്യക്തിത്വത്തെ ഹനിക്കുക ...
ബ്ലോഗില്‍ അടുത്തിടെയായിട്ടു കുറച്ചു ഊളമ്പാറ മതില്‍ ചാടിയ മഹാന്മാരെ കണ്ടു. കാലില്‍ തുടലുകള്‍, ചെവിയില്‍ ചെമ്പരത്തി , മുഖത്ത ലക്ഷണംകെട്ട ചിരി എല്ലാം ഭദ്രം. സംഘമായി കറങ്ങുന്ന അവരിലെ മുന്തിയ ഭ്രാന്തന്‍ (പുലി) സ്വയം പരിചയപ്പെടുത്തുന്നത് മാഷെന്നാണ് .(അതിന് മുന്പ് അനോണിയെന്നോ ശിഖണ്ടിയെന്നോ എന്തോ ഒരു വിശേഷണവും സ്വയം കൊടുക്കാറുണ്ട് ...ഭ്രാന്ത ജല്‍പ്പനം ഇത്രയൊക്കയെ ഓര്‍ക്കാന്‍ സാധിക്കു. ക്ഷമിക്കുക) .
കൂടുതല്‍ അന്വേഷണത്തില്‍ മനസിലാക്കുവാന്‍ കഴിഞ്ഞത് ഈ മാഷ് പണ്ടു കവിത എഴുതുമായിരുന്നത്രേ . ആര്‍ക്കും ശല്യമില്ലാതെ കുറച്ചു കവിതകള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ അവ ആരെയെങ്കിലും ചൊല്ലി കേള്‍പ്പിക്കണം എന്ന് തോന്നി . ആദ്യ സദസ്സിനു മുന്നില്‍ കവിതയുടെ ആദ്യ ഖണ്ഡം വായിച്ചപ്പോഴേ ജനം സന്തുഷ്ടരായി. സന്തോഷം സഹിക്ക വയ്യാതെ അവര്‍ കവിയെ കൈയ്യോടെ ഊളമ്പാറയില്‍ എത്തിച്ചു. രണ്ടു മൂന്ന് വട്ടം ഷോക്ക് കിട്ടിയതോടെ കക്ഷിക്ക് സ്വന്തമായി കവിത എത്തുന്ന രോഗം മാറിക്കിട്ടി . പക്ഷെ ഏത് കവിത കണ്ടാലും അതിന് ആക്ഷേപം എഴുതി ബൂലോഗ മുത്തുകള്‍ എന്ന് കൂവുന്ന പുതിയ വിഭ്രമം അതോടെ പിടിപെടുകയും ചെയ്തു. ഈനാമ്പേച്ചിക്ക് കാത്തിരുന്ന് മരപ്പട്ടിയെ കൂട്ട് കിട്ടി എന്ന് പറഞ്ഞതു പോലെ സെല്ലില്‍ കിടന്നു ആദ്യ പാരഡി പാടിയപ്പോള്‍ ആസ്വാദകരായി തൊട്ടടുത്ത മുറികളില്‍ ചങ്ങലക്കിട്ടിരുന്ന കുറച്ച് 'സ്വയംകൃതാനര്‍തഥ' വര്‍മ്മമാരെയും കിട്ടി. പോരെ പൂരം. എല്ലാം കൂടി തൊടലും പൊട്ടിച്ച് ചാടിയത് മലയാളം ബ്ലോഗുകളിലേക്ക് . പിന്നെ പാരഡിയുടെ എട്ടു കളിയാണ്. പല കവയത്രികളും സ്വയം പുലി എന്ന് വിശേഷിപ്പിക്കുന്ന ഭ്രാന്തന്റെയും കൂട്ടരുടെയും ജല്‍പ്പനങ്ങളില്‍ ഭയന്ന് എഴുത്ത് നിറുത്തി എന്നാണ് കേള്‍ക്കുന്നത് . കവിതകള്‍ അധികം വായിക്കാറില്ലാത്തതിനാല്‍ അവരാരൊക്കെ എന്ന് വല്യ പിടിയില്ലാ ...
എന്തായാലും എഴുത്തുകാരൊക്കെ ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇപ്പോഴാണീ കൂട്ടം നിങ്ങളുടെ പടിവാതില്‍ക്കല്‍ എത്തുക എന്നറിയില്ലാ.
ഇത്രയും വധം തന്നെ മേല്‍പ്പറഞ്ഞ വ്യക്തിത്വങ്ങള്‍ക്ക് (ജന്മങ്ങള്‍ക്ക് ) അധികമായതിനാല്‍ വധം ക്ഷമിക്കണം കൊട്ട് നിറുത്തുന്നു .

എഴുത്തുകാരോട്:- വിമര്‍ശനത്തിനായുള്ള വിമര്‍ശനമോ , ജളന്‍മാരുടെ ആക്ഷേപമോ കേട്ട് എഴുത്ത് നിറുത്തുന്നത് ശിഖണ്ഡിക്ക് മുന്നില്‍ ഭീഷ്മര്‍ ആയുധം വെച്ചത് പോലെയാണ് .( ധര്‍മ്മവും അധര്‍മ്മവും ഈ ഉപമയില്‍ നോക്കരുത് . ശിഖണ്ഡിയും ഭീഷ്മരും തമ്മില്‍ വീര്യത്തിലെ വ്യത്യാസം മാത്രം നോക്കുക )

Tuesday, August 19, 2008

അക്ഷരങ്ങളിലെ കെട്ടുകാഴ്ചകള്‍ തുടരുന്നു...

ബ്ലോഗിങ് എന്നത് ഡയറിക്കുറിപ്പുക്കളുടെ ആധുനിക രൂപം എന്ന രീതിയിലാണ് അധികപക്ഷ എഴുത്തുകാരും സമീപിക്കുന്നത് എന്ന് കഴിഞ്ഞ കുറുച്ച് നാളുകളില്‍ എനിക്ക് മനസ്സിലായി.
നല്ല കാര്യം .നിങ്ങളുടെ ഡയറി നിങ്ങളുടെ മാത്രം സ്വകാര്യ സ്വത്താണ്. അതില്‍ എന്തെഴുതണം എന്ന് തീരുമാനിക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്രവും നിങ്ങള്ക്ക് തന്നെ . പക്ഷെ ബ്ലോഗ് എന്ന ആധുനിക ഡയറി തീര്‍ത്തും സ്വകാര്യമാണോ?
ഇന്റര്‍നെറ്റ് എന്ന സമുദ്രത്തില്‍ ഒഴുകുന്ന സന്ദേശമടങ്ങിയ കുപ്പികളല്ലേ ബ്ലോഗുകള്‍ . (സന്ദര്‍ശകര്‍ക്ക് അവ വായിക്കുവാന്‍ പ്രത്യേക സ്വാഗതം ആവശ്യമില്ലെങ്കില്‍) . ആര്‍ക്കും അവ വായിക്കാം. അവയിലെ അക്ഷരങ്ങള്‍ എങ്ങിനെയും വിവക്ഷിക്കാം. അങ്ങിനെ വരുമ്പോളാണ്, നമ്മുടെ നാട്ടില്‍ ഗൌരവതരമായ വിഷയങ്ങള്‍ ചര്ച്ച ചെയ്യപ്പെടുന്ന ബ്ലോഗുകള്‍ കുറച്ചുകൂടി ഉത്തരവാദിത്ത്വം പുലര്‍ത്തണം എന്ന എന്റെ വാദം ഞാന്‍ വീണ്ടും ഉയര്‍ത്തുന്നത്. നിങ്ങള്‍ എഴുതുന്ന കുറിപ്പുകള്‍ നര്‍മ്മമോ, പാചകത്തെ സംബന്ധിച്ചോ ആണെങ്കില്‍ കുഴപ്പമില്ല. പക്ഷേ ആണവ കരാര്‍ , അല്ലെങ്കില്‍ രാജ്യത്തെ ഭകഷ്യ ക്ഷാമം ഇവയെ കുറിച്ചാണ് നിങ്ങള്‍ ബ്ലോഗില്‍ എഴുതുന്നതെങ്കില്‍ ഒരല്‍പ്പം ഉത്തരവാദിത്വം ആകാം .

എന്താണാ ഉത്തരവാദിത്വം എന്ന് എന്‍റെ ചിന്തയില്‍ വരുന്നതു പോലെ പറയാന്‍ ശ്രമിക്കുന്നു...

ആണവക്കരാറിനെക്കുറിച്ചാണ് എഴുതുന്നതെങ്കില്‍ ഇന്ത്യ സ്വതത്രയായത് മുതലുള്ള നായ തന്ത്ര ബന്ധങ്ങളില്‍ തുടങ്ങി , ഇന്ത്യ അഭിമുഖീകരിക്കുന്ന ഊര്‍ജ്ജ ക്ഷാമത്തെക്കുറിച്ച് വരെ എഴുതുന്നത് നല്ലത് തന്നെ. പക്ഷേ പ്രധാനപെട്ട അഞ്ചു ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം നല്‍കണം എന്ന് മാത്രം . (നിങ്ങള്ക്ക് ആണവോര്‍ജ ശാസ്ത്രജന്മാരെ നേരിട്ടു പരിചയമുണ്ടെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ഉത്തരം കിട്ടും )
1) ആണവക്കരാര്‍ കൊണ്ടു ഇന്ത്യയുടെ ഊര്‍ജ പ്രതിസന്ധിക്ക് ഒരളവുവരെയെങ്കിലും പരിഹാരം കാണുവാന്‍ സാധിക്കുമോ?
2) സാധിക്കുമെങ്കില്‍ എത്ര കാലം കൊണ്ടു അത് നടപ്പില്‍ വരും. അതിന് വരുന്ന വ്യയം എത്ര. അത് നമ്മുടെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുമോ?"
3) ഇനി അത് സാധിക്കിലെങ്കില്‍ ഊര്‍ജത്തിനു മറ്റു മാര്‍ഗങ്ങള്‍ എന്തെല്ലാം?
4) ആണവ കരാറില്‍ ഒപ്പിടുമ്പോള്‍ ഇന്ത്യക്ക് ലഭിക്കും എന്ന് പറയപ്പെടുന്നു റിയാക്ടറുകള്‍ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണെന്ന് ഉപയോഗിക്കുന്നത് ഒരു ആരോപണം ഉണ്ട്. അത് ശരിയോ തെറ്റോ?

5) ആണവക്കരാര്‍ കൊണ്ടു മാത്രം കുറഞ്ഞ പക്ഷം ഊര്‍ജത്തിന്റെ ലഭ്യതയിലെങ്കിലും ഇന്ത്യക്ക് ചൈനയുടെ ഒപ്പമെത്തുവാന്‍ സാധിക്കുമോ?

ഖേദകരം എന്ന് പറയട്ടേ സാമാന്യ ബുദ്ധിയുള്ള, വാര്‍ത്തകള്‍ വല്ലപ്പോഴും കാണുന്ന ഒരു മനുഷ്യന് തോന്നാവുന്ന ഈ ചോദ്യങ്ങള്‍ ഇന്നോളം കരാറിനെ കുറിച്ചു നടന്ന ഒരു ചര്‍ച്ചയിലും, ലേഖനത്തിലും വ്യക്തതയോടെ ഉയര്‍ന്ന് വന്നിട്ടില്ല.
കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതു പോലെ ഇന്റര്‍നെറ്റില്‍ നിന്നും, റേയല്‍ട്ടിക്കു വേണ്ടി മാത്രം എഴുതപ്പെട്ട പുസ്തകങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ അതേപടി നിരത്തി ബുദ്ധി ജീവി കളിക്കുവാനുള്ള ശ്രമങ്ങളാകട്ടെ തകര്‍ക്കുന്നതുമുണ്ട്

മുന്‍ പോസ്റ്റുകളില്‍ പറഞ്ഞതുപോലെ ഇത്തരം ഒരു ബ്ലോഗിങ്ങിലേക്ക് ഞാന്‍ വലിച്ചിഴക്കപ്പെട്ടതാണ് ( ചുരുങ്ങിയ പക്ഷം ഞാനെങ്കിലും അങ്ങിനെ കരുതുന്നു) . ആണവ കരാറില്‍ എനിക്ക് ഒരു താത്പര്യവും ഇല്ലാ . കാരണം ഒരു തരത്തിലും അതിന്റെ ഗതി വിഗതികളെ എനിക്ക് തത്കാലം സ്വാധീനിക്കാന്‍ സാധിക്കില്ലാ എന്ന തിരിച്ചറിവ് തന്നെ. താത്പര്യം ഉണ്ടായിരുന്നെന്കില്‍ ഞാന്‍ എഴുതുമായിരുന്ന പോസ്റ്റില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കാണുമായിരുന്നു എന്ന് മാത്രം...
പക്ഷേ എനിക്ക് സ്വാധീനിക്കാന്‍ ( ചെറിയ തോതിലെങ്കിലും ) കഴിയുന്ന വിഷയങ്ങള്‍ ആവശ്യത്തിലധികം കേരളത്തില്‍ തന്നെയുണ്ട്‌ . അവയില്‍ ഒന്നാണ് പോലീസിന്റെ പുതിയ ഹെല്‍മെറ്റ്‌ വേട്ട . അതിലേക്കു ഞാന്‍ എന്ത് മലമറിച്ചു എന്നുള്ളത് അടുത്ത പോസ്റ്റില്‍...
( വല്ലപ്പോഴും മാത്രം ഈ ബ്ലോഗില്‍ എന്‍റെ വീര കൃത്യങ്ങളും ഉണ്ടാകും എന്ന മുന്നറിയിപ്പ് അടുത്ത പോസ്റ്റിനു മുന്നോടിയായി നല്കുന്നു ) .

അക്ഷരങ്ങള്‍ ഒരു സമൂഹത്തെ തന്നെ മാറ്റി മറിക്കും എന്നത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതല്‍ ജയപ്രകാശ് നാരായണന്‍ വരെ തെളിയിച്ചിട്ടുള്ളതാണ്. ലോകം കാണുന്ന നിങ്ങളുടെ കുറിപ്പുകള്‍ ഒരു മാറ്റത്തിന്റെ തുടക്കത്തിനായി എന്ന വണ്ണം എഴുതുക. മാറ്റം വരുമോ എന്ന സംശയം അരുത്. ഒറ്റയാനായി പോയേക്കാം നിങ്ങള്‍. കുരങ്ങന്മാര്‍ നിങ്ങളെ നോക്കി പല്ലിളിച്ച്ചു കാട്ടിയേക്കാം. ഒരു പക്ഷേ നിങ്ങളുടെ എഴുത്ത് ആരും വായിക്കാതെ പോയേക്കാം. അപ്പോഴും മനസാക്ഷിക്ക് ശരിയെന്നു തോന്നുന്നത് മാത്രം ചെയ്യുക. ചുറ്റും നടക്കുന്നതില്‍ നിങ്ങള്‍ക്ക് വേദന തോന്നുന്നുവെങ്കില്‍ സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍, നിങ്ങളെ സ്വയം അവന്റെ ഗണത്തില്‍പ്പെടുത്തി അതേപ്പറ്റി എഴുതുക . ഒന്നു മാത്രം നിത്യം ഓര്‍ക്കുക . അഗ്നിയെ ആദ്യമായി മെരുക്കുവാന്‍ പഠിച്ച മനുഷ്യനെയും സമൂഹം തള്ളി പറഞ്ഞിരുന്നു എന്ന് .
വീണ്ടും കാണാം ...

അര്‍ജ്ജുന്‍ കൃഷ്ണ

Tuesday, August 12, 2008

"ഇഞ്ചിയും കുരങ്ങന്മാരും ...പ്രതികരണങ്ങളിലൂടെ

കഴിഞ്ഞ പോസ്റ്റിനു വന്ന കമന്റ്റുകള്‍ക്കു മറുപടിയായിട്ടാണ് ഈ പോസ്റ്റ് . അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കു നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ ... അനില്‍ എന്ന സുഹൃത്തിന്റെ അഭിപ്രായമാണീ പോസ്റ്റിന്റെ പ്രധാന ഹേതു .അനിലിന്റെ വാദം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഒന്നൊഴികെ . പോസ്റ്റില്‍ ഞാന്‍ പ്രകടിപ്പിച്ചത് ആത്മരോഷമല്ല . അന്തമായ സാധ്യതകളുള്ള ഒരു മാധ്യമം എന്ന നിലയില്‍ വളരാവുന്ന ഒന്നാണ് മലയാളം ബ്ലോഗുകള്‍ ( ഗൂഗിളിന്റെ ഔധാര്യമാനെന്കിലും ) എന്നിരിക്കെ അതിനെ നിലവില്‍ പ്രചാരമുള്ള മാധ്യമങ്ങളുടെ നിരയിലേക്ക് തരം താഴ്ത്തുവാനുള്ള ബോധപൂര്‍വം എന്ന് എനിക്ക് തോന്നിയ ശ്രമങ്ങള്‍ കുറിച്ചിട്ടു എന്ന് മാത്രം. പിന്നെ മാറ്റങ്ങള്‍ ഒന്നും ഇതിലൂടെ വരില്ല എന്ന സത്യം മനസിലാക്കി കൊണ്ട് തന്നെ പറയട്ടെ ' ആയിരം കാതം ദൂരമുള്ള യാത്രയുടെ തുടക്കം ആദ്യത്തെ കാല്‍ വെയ്പ്പില്‍ നിന്നല്ലേ?' . ഞാന്‍ ഏതായാലും ആ യാത്ര തുടരുവാന്‍ തീരുമാനിച്ചു. ഒരു ഭയമേ ഉള്ളു . ഇടയില്‍ ഞാന്‍ തെറ്റെന്നു പറഞ്ഞ പാതകളിലേക്കു കാലുകള്‍ തിരിയുമോ എന്ന്. അങ്ങിനെ സംഭവിക്കുന്നുവെങ്കില്‍ താങ്കളെ പോലുള്ളവര്‍ അത് ചൂണ്ടി കാട്ടും എന്ന് പ്രതീക്ഷിക്കുന്നു.

സസ്നേഹം

അര്‍ജ്ജുന്‍കൃഷ്ണ

കഴിഞ്ഞ പോസ്റ്റില്‍ വന്ന പേരറിയാത്ത വായനക്കാരന്റെ കമന്റ്റിനു മറുപടി :സംവാദത്തിലൂടെ ഒന്നിനും പരിഹാരം ഇന്ത്യ പോലൊരു രാജ്യത്ത്‌ ഒരിക്കലും ഉരുത്തിരിയുകയില്ലാ എന്ന് വ്യക്തമായി അറിഞ്ഞു കൊണ്ടു തന്നെയാണനിയാ (കക്ഷി എന്നെ അണ്ണാ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്) ഈ ബ്ലോഗ് തുടങ്ങിയത്. പിന്നെ കലാവതിമാരെയും, ബംഗാളിലെ അരി പ്രശ്നവും അന്വേഷിക്കാന്‍ എനിക്ക് താത്പര്യമില്ല .അതുകൊണ്ടാണല്ലോ ഞാന്‍ ആ വിഷയങ്ങളെക്കുറിച്ച് പോസ്റ്റൊന്നും എഴുതാത്തത് . ഈ പ്രശ്നങ്ങളുടെ പേരില്‍ നടന്ന ചര്‍ച്ചകള്‍ വായിച്ചപ്പോള്‍ ചര്‍ച്ചയെക്കള്‍ നല്ലത് എന്ന് തോന്നിയ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്‌ . അര്രോടുന്‍ അങ്ങിനെ ചെയണം എന്നോ ചെയരുതെന്നോ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. എനിക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തന്നെയാണ് ചെയ്യുന്നത്. അത് കൊണ്ടു അങ്ങിനെ ഒരഭിപ്രായം പറയുവാന്‍ ഏറ്റവും യോഗ്യനും ഞാന്‍ തന്നെ .അതിനെക്കാളൊക്കെ പ്രാധാന്യവും , എന്റെ സ്വാധീന ശക്തിക്കുള്ളില്‍ വരുന്നതുമായ ഒരു നൂറു കാര്യങ്ങള്‍ എനിക്ക് ചുറ്റും നടക്കുമ്പോള്‍ ഞാനെതിനു കലാവതിയെയും ബംഗാളിനെയും അന്വേഷിച്ചു പോകണം?

പിന്നെ ബ്ലോഗുകള്‍ എല്ലാം നിറുത്തി എന്റെ അപ്രൂവല്‍ വാങ്ങുന്ന കാര്യം . അതിമോഹമാവില്ലേ അനിയാ ( എന്റെ അല്ല താങ്കളുടെ ) . കാരണം എന്റെ അപ്രൂവല്‍ വാങ്ങി മാത്രമെ മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളൂ എന്നൊരു നിയമം കഷ്ടകാലത്തിന് വന്നാല്‍ ഇന്നീ ഗൌരവതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയുന്നു എന്ന പ്രഹസനം നടത്തുന്ന ( നൂറില്‍ തൊണൂറും) ബ്ലോഗുകള്‍ എല്ലാം പൂട്ടി പോകും. പിന്നെ അനിയനെ പോലെ വിക്കുള്ളവര്‍ സംസാരിക്കുന്നത് പോലെ ഭാഷ എഴുതുന്ന പേരറിയാത്ത വായനക്കാര്‍ക്ക്‌ ബുദ്ധിമുട്ടാവില്ലേ അത്?

Saturday, August 9, 2008

"ഇഞ്ചിയും കുരങ്ങന്മാരും"

ഈ ബ്ലോഗ് തുടങ്ങണം എന്ന് വിചാരിച്ചിരുന്നതല്ല . ഗൌരവതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും , ചില പരിഹാരങ്ങള്‍ കണ്ടെത്തുവാനുംമായി ഒരു ബ്ലോഗ് റെജിസ്റ്റര്‍ ചെയ്തതുമാണ്. ബ്ലോഗുകളിലൂടെ സഞ്ചാരം തുടങ്ങിയിട്ട് ഇപ്പോള്‍ നാല് മാസങ്ങള്‍ മാത്രമെ ആകുന്നുള്ളൂ. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങള്‍ക്ക് , അച്ചടി, ദ്രശ്യ മാദ്ധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനമാണ് ബ്ലോഗുകളില്‍ നിന്നും പ്രതീക്ഷിച്ചത്. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നു വ്യക്തമായി. നൂറില്‍ തൊണ്ണൂറു മലയാളികള്‍ക്കും എവിടുന്നെങ്കിലും കിട്ടുന്ന സ്തിഥി വിവരകണക്കുകള്‍ ലഭ്യമായ ഏത് സദസ്സിലും വിളിച്ചു പറഞ്ഞു ബുദ്ധി ജീവി കളിക്കുന്നതിലാണ് താത്പര്യം എന്ന്. തങ്ങള്‍ക്ക് യാതൊരു തരത്തിലും സ്വാധീനിക്കുവാന്‍ കഴിയാത്ത പ്രശങ്ങള്‍ ചര്‍ച്ച ചെയുക. ഗൂഗിളിന്റെ സഹായത്താല്‍ ലഭിക്കുന്‍ കണക്കുകളും വിവരങ്ങളും നിരത്തി സ്വയം ആനന്ദിക്കുക ഇതാണ് പൊതുവെ ഗൌരവതരം എന്ന് ലേബലില്‍ മിക്ക ബ്ലോഗുകളുടെയും നില. ചുരുങ്ങിയ പക്ഷം ഒരു പത്ര പ്രവര്‍ത്തകന്റെ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു കണ്ടത് കിരണ്‍ തോമസ് തോമ്പില്‍ എന്ന ബ്ലോഗറുടെ എഴുത്തുകളിലാണ്. ( മറ്റുള്ളവ ഞാന്‍ കാണാത്തതാവാം. അങ്ങിനെയെങ്കില്‍ അവ ചൂണ്ടി കാണിച്ചാല്‍ ഉപകാരം ) അത് കൊണ്ട് പ്രഹസനം എന്ന് തോന്നുന്നവയെ പ്രഹസനം എന്ന് വിളിക്കുവാന്‍ വേണ്ടി മാത്രമാണ് ഇതിന് ഞാന്‍ മുതിരുന്നത്. എന്ത് കൊണ്ടവ പ്രഹസനമാണെന്ന് സ്ഥിതി വിവര കണക്കുകള്‍ എനിക്ക് നിരത്തേണ്ടി വരൂ. കാരണങ്ങള്‍ പറയുമെങ്കിലും ഇവിടെ നിന്നും വായനക്കാര്‍ ലിന്കുകളും മറ്റും പ്രതീക്ഷിക്കരുത്.

ഇനി വിഷയത്തിലേക്ക്...
ഈ ബ്ലോഗു തുടങ്ങുവാനുള്ള കാരണം കുറച്ചു കൂടി കൃത്ത്യമായി പറഞ്ഞാല്‍ ഇഞ്ചി പെണ്ണ് എന്ന ബ്ലോഗറുടെ 'ബംഗാളിലെ കലാവതിമാര്‍' എന്ന പോസ്റ്റാണ്. വിഷയം ഇന്ത്യ കണ്ട ഏറ്റവും വലിയ കുതിര കച്ച്ചവടങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി സഹതാപിച്ച്ച കലവതിയെക്കുറിച്ചും, ബംഗാളിലെ പൊതു വിതരണ സംവിധാനത്തിലെ അഴിമതികള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭണങ്ങളെക്കുറിച്ചും. വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് ഇന്ത്യയെ മധ്യവര്‍ത്തി സമൂഹത്തിന്റെ സ്കൂള്‍, കോളജ് ജീവിതങ്ങളിലൂടെ മാത്രം കണ്ട്, ദിനപത്രങ്ങള്‍ വായിച്ചുള്ള അറിവ് മാത്രം മുതല്‍ക്കൂട്ടാക്കിയ ഒരു മലയാളി, എങ്ങിനയോ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ വിദേശ രാജ്യത്തെതിയത്തിനു ശേഷം ഇന്ത്യക്കാരെ നോക്കി "പുവര്‍ ഇന്ത്യന്‍സ്‌ . ഇത്ര ദാരിദ്രവാസികളായി പോയല്ലോ" എന്ന ആത്മഗതമാണ് അത് എന്നാണ്.
ആ പോസ്റ്റിനു വന്ന കമന്റുകള്‍ അതിലും വിശേഷം . കുറെ ഇടതുപക്ഷ മന്ദബുദ്ധികള്‍ ഗൂഗിള്‍ വിവരങ്ങളുമായി ബംഗാളിനെ അനുകൂലിച്ചു മുദ്രാവാക്ക്യം വിളി തുടങ്ങി. മറുപടിയായി എഴുത്തുകാരന്‍/രി ആശ്രയിച്ചത് ഗൂഗിള്‍ വിവരങ്ങളെ തന്നെ. കുറച്ചു വായിച്ചു കഴിഞ്ഞപ്പോള്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പൊതുവിതരണ സംവിധാനത്തിലെ അഴിമതികളും, കലാവതിയും എല്ലാം പിന്നപുറത്തേക്ക് നീങ്ങി ഇടതു വലത് വടംവലിയായി പോസ്റ്റ് മാറുന്ന കാഴ്ച്ച കണ്ടപ്പോള്‍ വാഗ്വാദം നടത്തുന്നവരോട് ഞാന്‍ കമന്റിലൂടെ ഒരു ചോദ്യം ചോദിച്ചു ...
"പ്രശ്നം ഇടതോ വലതോ എന്നുള്ളതല്ല. ആരെയും ബുദ്ധിമുട്ടിക്കാതെ കൃഷി ജീവിതമാര്‍ഗ്ഗമാക്കി ആത്മാഭിമാനത്തോടെ സ്വന്തം കുടുംബം പുലര്‍ത്തിയിരുന്ന കലാവതി അതിവര്‍ഷത്താല്‍ കൃഷി നശിച്ചത് കാരണം ഇന്നു പട്ടിണിയിലാണ്. പ്രകാശ് കാരാട്ടോ, രാഹുല്‍ ഗാന്ധിയോ ആരായാലും അവരെ സഹായിക്കുമെങ്കില്‍ അത് നന്മ. അല്ലാതെ പാര്‍ലമെന്റിലേക്കു ഒരു പ്രഹസനം എന്ന നിലയിലാണ്‌ അവരെ വലിച്ചിഴച്ഛതെങ്കില്‍ അത് നികൃഷ്ടം . ബംഗാളിലും ഉരുക്ക് തിരശീല മാത്രക കൊണ്ടു വരാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു വിപ്ലവകാരികള്‍ . വിശക്കുന്നവനു വെടിയുണ്ടാ ഭക്ഷണം ...അതിലേക്കു തന്നെ വളരണം ഇന്ത്യ. എഴുത്തുകാരിയോടു ഒരു ചോദ്യം . ആത്മരോഷം നല്ലത് തന്നെ. പക്ഷേ പ്രകടിപ്പിക്കുമ്പോള്‍ അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ആര്ക്കെങ്കിലും വേണ്ടേ? വേണം എന്നാണ് എന്റെ പക്ഷം. ഭവതി ഇന്ത്യയിലല്ല സ്ഥിര താമസം എന്ന് എഴുത്തിന്റെ രീതിയില്‍ നിന്നും ( ഇതും , മുന്‍പേയുള്ള പോസ്റ്റുകളും വായിച്ച ശേഷമാണി കമന്റ്റ് ) ഊഹിച്ചു കൊണ്ടു ചോദിക്കട്ടെ ...നിങ്ങള്‍ക്ക് ഒരു തരത്തിലും സ്വാധീനം ചെലുത്തുവാന്‍ സാധിക്കാത്ത ഇത്തരം പ്രശ്നങ്ങളില്‍ ധാര്‍മിക രോഷം പ്രകടിപ്പിച്ചത് കൊണ്ടു എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ? ചുരുങ്ങിയ പക്ഷം ആത്മസംതൃപ്തിയെങ്കിലും ? തിരിച്ചടിക്കാന്‍ പറ്റാത്തവനോടുള്ള രോഷം തെങ്ങില്‍ ചവുട്ടി തീര്‍ക്കുന്നത് പോലെയല്ലേ ഉള്ളിത്. അല്ല അണ്ണാര്‍ക്കണ്ണനും തന്നാലായത് എന്നാണ് ഉത്തരമെങ്കില്‍ പേരും മേല്‍വിലാസവും വെച്ചു ഈ പറഞ്ഞ സംഭവങ്ങള്‍ ( കലാവതിയും , ബംഗാളും ) നടന്ന സ്ഥലങ്ങളില്‍ അധികാരമുള്ള കോടതികളിലേക്ക് ഒരു പൊതു താത്പര്യ ഹര്‍ജി ( കോടതിയില്‍ നേരിട്ടു ഹാജരാകുവാനുള്ള വിമുഖതയോ, അസൌകര്യമോ വ്യക്തമാക്കാന്‍ മറക്കരുത് ) ഒരു പോസ്റ്റ് കാര്‍ഡില്‍ എഴുതി രജിസ്റ്റേര്‍ഡായി അയച്ചാല്‍ ഇതില്‍ കൂടുതല്‍ ആത്മ സംതൃപ്തി കിട്ടില്ലേ ? അതിന് താത്പര്യം ഉണ്ടെങ്കില്‍ ഒട്ടും ബുദ്ധിമുട്ടേണ്ടാ ...കമന്റ്റായി താത്പര്യം ഉണ്ട് എന്ന് എഴുതിയിട്ടാല്‍ മേല്പ്പറഞ്ഞ കോടതികളുടെ മേല്‍വിലാസം ഞാന്‍ തന്നെ അന്വേഷിച്ചു കണ്ടെത്തി കമന്റ്റായി ഇടാം . ഒപ്പം ഒരു പൊതു താത്പര്യ ഹര്‍ജ്ജി ഞാനും അയക്കാം ...ഹര്ര്‍ജി പരിഗണിക്കുകയോ , തള്ളുകയോ ചെയ്യട്ടേ ...പക്ഷേ ആ ഹര്‍ജ്ജിയിലെ എഴുത്തല്ലേ ഈ പോസ്റ്റിലധികം ആത്മസംതൃപ്തി തരുക? അതിന് ശേഷം ആ ഹര്ജ്ജിയുടെ ഒരു പകര്‍പ്പ് കാണിച്ചുകൊണ്ടുള്ള "കണ്ടോടാ എവിടെയായാലും ഇന്ത്യക്കായി എനിക്ക് കഴിയുന്നത്‌ ഞാന്‍ ചെയ്യുന്നുണ്ട് . നീയൊക്കെ ഇങ്ങനെ നടന്നോ ' എന്ന മട്ടിലുള്ള ഒരു പോസ്റ്റായിരുന്നു ഇതെങ്കില്‍ എന്നാശിച്ചു പോയി. അത്യാഗ്രഹമെങ്കില്‍ വിട്ടേക്കുക അല്ലാ എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്ക് ഇഷ്ടമുള്ളതെഴുതും താനാരാ ചോദിയ്ക്കാന്‍ എന്നാണുത്തരം എങ്കില്‍ ...ഞാന്‍ ഇന്ത്യയില്‍ ഒരു സാധാരണ പൌരനായി ജീവിക്കുവാന്‍ ഒരുപാടാഗ്രഹമുള്ള ഒരാള്‍ ...അത്ര മാത്രം. എന്റെ അഭിപ്രായം മാത്രമാണിത്. താങ്കള്‍ എന്ത് ചെയ്യണം ചെയ്യണ്ട എന്നതിനുള്ള മാര്‍ഗ്ഗരേഖയായി ഇതിനെ കാണരുത് എന്നപേക്ഷ .കമന്റിന്റെ ദൈര്‍ഘൃം സദയം ക്ഷമിക്കുക
അര്‍ജ്ജുന്‍"
ഇതിന് മറുപടിയൊന്നും കാണാത്തപ്പോള്‍ ഏകദേശം ഞാന്‍ ആദ്യം പറഞ്ഞതു തന്നെയാണ് ( ബുദ്ധിജീവി കളി ) പ്രശനം എന്ന് മനസിലാക്കിയ ഞാന്‍
"അച്ചടി ദൃശ്യ ശ്രവണ മാധ്യമങ്ങളില്‍ സാംസ്കാരിക നായകന്മാര്‍ നടത്തുന്ന 'ക്രിയാത്മകമായ ആശയ സംവാദം' എന്ന അനന്തമായ അന്യന്‍റെ വിഴുപ്പലക്കുകളില്‍ നിന്നും വ്യത്യസ്തമായി ക്രിയ്ത്ത്മാകമായ പ്രശ്ന പരിഹാരങ്ങള്‍ ഉരുത്തിരിയുവാന്‍ സാധ്യതയുള്ള ഒരു മാധ്യമം എന്ന നിലയിലാണ് മലയാളം ബ്ലോഗുകളെ ഞാന്‍ സമീപിച്ചത് ( മലയാളം ബ്ലോഗുകളിലൂടെ സഞ്ചാരം തുടങ്ങിയിട്ടധിക കാലം ആയിട്ടില്ലാ) . പക്ഷേ ഈ പോസ്റ്റും അതിനനുബന്ധമായ് വന്ന കമന്റുകളും വായിച്ചപ്പോള്‍ ഒന്നു വ്യക്തമായി. പ്രശ്ന പരിഹാരത്തിന് ആര്‍ക്കും താത്പര്യമില്ല . (പോസ്റ്റ് കലാവതിയെക്കുറിച്ച്ചും , ബംഗാളിലെ ഭക്ഷണ ക്ഷാമാത്തിനെതിരെയുള്ള സമരം അടിച്ചമര്‍ത്തപ്പെട്ടതിനെയും കുറിച്ച് ...സംവാദങ്ങള്‍ ഇപ്പോള്‍ എത്തി നില്ക്കുന്നത് കമ്മ്യുണിസ്റ്റ് - കോണ്ഗ്രസ്സ് ആശയ സംഘട്ടനത്തില്‍) . ഒരു വിഭാഗത്തിനു ബുദ്ധി ജീവികള്‍ എന്ന് തെളിയിക്കുവാനുള്ള വെമ്പല്‍. എതിര്‍ ചേരിക്ക് ബുദ്ധി ജീവികല്ല സാധാരണ ഭാരതീയ പൌരനോ / പൌരയോ ആണെന്ന മട്ടില്‍ പരിഹാസങ്ങള്‍ തൊടുക്കുവാനും എഴുത്തുകാരിയോടു: 'ചിഹ്നഭിന്നമായി കിടക്കുന്ന ഒരു രാജ്യം'...അമേരിക്കന്‍ ഐക്യ നാടുകളില്‍ നിന്നു തന്നെ വരണം ഒരു ഇന്ത്യക്കാരിയുടെ ഈ പ്രതികരണം ...ഉദ്ദേശം 'യുണിററി ഇന്‍ ഡിവേര്‍സിറ്റി' എന്ന തത്വമാണ് എന്ന് മനസിലാക്കി കൊണ്ടു തന്നെയുള്ള അഭിപ്രായമാണ്. പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയും (മറു പ്രതികരണങ്ങള്‍ ഉത്പ്പടെ വായിച്ച ശേഷം) ഇന്ത്യയുടെ ഭാവിയില്‍ ( വെകേഷന്‍ ചിലവഴിക്കുവാന്‍ അമേരിക്കാര്‍ക്കിടക്കിടെ വരണമല്ലോ ) താങ്കള്‍ക്കുള്ള ഉത്കണ്ടയും കണ്ടപ്പോള്‍ തോന്നി കൊള്ളാം 'പ്രിയപ്പെട്ടവരേ ഇതാണ് അമേരിക്കന്‍ ഇന്ത്യക്കാരുടെ ഇന്ത്യ' എന്നൊരു വിവക്ഷ . ഇനി ഇന്ത്യ 'ചിഹ്നഭിന്നമായി കിടക്കുന്ന ഒരു രാജ്യം' എന്ന് ആക്ഷേപിച്ചു എന്നൊരു കൂട്ടരും 'പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ഥം ഇന്നതാണെന്നു' വിശദീകരിച്ച് മറു പക്ഷവും വീണ്ടും സംവാദത്തെ വഴിതിരിച്ചു വിടരുത് എന്നോരപേക്ഷയുണ്ട് അപ്പോള്‍ നടക്കട്ടെ സംവാദം ...ഇതിനിടയില്‍ എപ്പോഴെങ്കിലും ഈ സംവാദം വായിച്ച് ഇന്ത്യയില്‍ 'ഗരീബി' ആത്മാഹൂതി ചെയ്ത് ഇന്ത്യ രക്ഷപെട്ടാല്‍ ആ വിവരം ഒന്നറിയിക്കുവാന്‍ ദയവുണ്ടാകണം. ഗ്രാമങ്ങളിലെ പട്ടിണിയും, പട്ടണങ്ങളിലെ ജീവിത പ്രഹസനങ്ങള്‍ക്കും ഇടയില്‍ ജീവിക്കുന്ന ഭാരതീയനത് അറിയണമെന്നില്ല. അമേരിക്കയില്‍ ജീവിക്കുന്നവര്‍ക്കത് എളുപ്പം അറിയുവാന്‍ സാധിക്കും. ചെസ്സ് കളി പുറമെ നിന്നു കാണുന്നവന് കളിക്കാരേക്കാള്‍ കൂടുതല്‍ നീക്കങ്ങള്‍ അറിയുവാന്‍ സാധിക്കുന്നത് പോലെ ..."എന്നൊരു കമന്റ് ഇട്ടു.
അതിന് മറുപടി ഉടനെ കിട്ടി .
"അര്‍ജുന്‍ കൃഷ്ണാഞാന്‍ അമേരിക്കയിലാണെന്ന് പ്രൊഫൈലില്‍ ചുമ്മാതാ. ഇന്ത്യയിലാ. സമാധാനായോ? "
'കഷ്ടം' എന്നലാതെ എന്ത് പറയാന്‍. പക്ഷേ ഇങ്ങോട്ട് വരുന്ന കൊട്ട് തടുത്ത് തിരിച്ചു കൊടുത്ത് മാത്രം ശീലിച്ചതിന്റെ കുഴപ്പം കൊണ്ടാകാം, ഒരവസാന കമന്റ് കൂടിയിടുവാന്‍ ഞാന്‍ തീരുമാനിച്ചു.
"താങ്കളുടെ പ്രൊഫൈല്‍ ഞാന്‍ നോക്കിയിട്ടില്ല. സൂരജ് എന്ന വ്യക്തിക്ക് താങ്കള്‍ നല്കിയ "നാട്ടിലെപ്പോലെയല്ല, ഫെമിനിസ്റ്റോളേ അതും അമേരിക്കയിലിരിക്കുന്നോരെ സൈറ്റ് അടിച്ച് കാണിച്ചാല്‍ അവര്‍ അടിച്ച് കരണം പുകയ്ക്കുംട്ടാ. ഞാനല്ല, ഞാനിങ്ങനെ പൊതുവേ ഒരു വാര്‍ണിങ്ങ് തന്നതാ, ഇങ്ങോട്ട് വരാന്‍ വിസ പതിച്ചിരിക്കല്ലേ, അപ്പൊ ഒരു സഹ ബ്ലോഗര്‍ എന്ന നിലയില്‍.... :) :)" എന്ന കമന്റില്‍ നിന്നുമാണ് അമേരിക്കയിലാണ് എന്ന ഊഹം വന്നത്.ഇന്ത്യയില്‍ ആണ് താമസമെങ്കില്‍ വളരെ നല്ലത് . എന്റെ ആദ്യത്തെ കമന്റില്‍ പറഞ്ഞ പൊതു താത്പര്യ ഹര്‍ജിയുടെ കാര്യം ഒന്നു കൂടി എളുപ്പമാകും. ഒന്നു പരീക്ഷിക്കാവുന്നതാണ് . (എന്റെ അഭിപ്രായം മാത്രം. നിങ്ങള്‍ എന്ത് ചെയണം എന്നതിന്റെ രൂപരേഖയല്ല ). അല്ലാതെ നാട്ടില്‍ തന്നെ ആവശ്യത്തില്‍ കൂടുതല്‍ സുന്ദരികള്‍ ഉള്ളപ്പോള്‍ 'ഇഞ്ചി പെണ്ണ് ' അമേരിക്കയിലായാലും ഇന്ത്യയിലായാലും എനിക്ക് സമാധാനക്കേടും, സമാധാനവും ഒന്നും ഉണ്ടാവില്ല ആദ്യമേ ഞാന്‍ പറഞ്ഞല്ലോ...താങ്കളുടെ ഒരു പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ അഭിപ്രായങ്ങളാണ് ഞാന്‍ പറഞ്ഞതു. അതിന് താങ്കള്‍ നല്കിയ മറുപടി മുകളിലെ കമന്റുകള്‍ ഞാന്‍ സംശയമായി പറഞ്ഞ എന്റെ തോന്നലുകള്‍ ( പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ പറ്റി ) ശക്തമാക്കുകയാണ് ചെയുന്നത്. വീണ്ടും ഞാന്‍ പറയുന്നു...താങ്കള്‍ പോസ്ടിട്ട വിഷയത്തിന് പരിഹാരം നാം തമിലുള്ള അനന്തമായ വാഗ്വാധമല്ല. പിന്നെ എനിക്കൊരുപാട് സമയം വെറുതെ കളയുവാനുള്ളതിനാല്‍ മറുപടി തന്നു എന്ന് മാത്രം. സമയം ഇല്ലാത്തവര്‍ പോലും സംവാദം വഴിമാറ്റി വിവാദമാക്കി ബ്ലോഗില്‍ ഹിറ്റും കമന്റും കൂടുന്നുന്ടെല്ലോ. അതായിരുന്നു ഉദേശമെങ്കില്‍ ....നടക്കട്ടെ . (ഉദേശം എന്നോട് വിശദീകരിക്കുകയും വേണ്ട കേട്ടോ . താങ്കളുടെ ബ്ലോഗ്, താങ്കളുടെ സമയം. ഞാന്‍ യാത്രക്കിടയില്‍ വന്നു കയറിയ ഒരു വഴിപോക്കന്‍ . )"

അന്ന് തോന്നിയതാണ്...എന്റെ അഭിപ്രായങ്ങള്‍ അവിടെ ചെന്നു വിളിച്ച് പറയാന്‍ എനിക്കെന്തു കാര്യം? അവരുടെ ബ്ലോഗില്‍ ഹിറ്റും, കമന്റുകളും കൂട്ടുവാന്‍ എനിക്ക് കരാറൊന്നും ഇല്ലല്ലോ. അതുകൊണ്ട് സ്വന്തമായി കുറച്ചു സ്ഥലം വാങ്ങി അവിടെ നിന്നാകാം അഭിപ്രായങ്ങള്‍ എന്ന് കരുതിയാണ് ഞാന്‍ സവ്യസാചിയായത്.ഇഞ്ചി പെണ്ണിന്റെ ബംഗാളിലെ കലാവതിമാര്‍ എന്ന പോസ്റ്റിലെ അവസാന കമന്റിട്ടു കഴിഞ്ഞപ്പോള്‍ തോന്നിയ വാചകമാണ് ഈ പോസ്റ്റിന്റെ തലക്കെട്ട്‌ "ഇഞ്ചിയും അത് തിന്ന കുരങ്ങന്മാരും" .മൂന്ന് കമന്റുകള്‍ അവിടെയിട്ടത്തിന്റെ പ്രസക്തി വ്യക്തമായി ബോധ്യമുള്ളതിനാല്‍ ഞാന്‍ കുരങ്ങന്മാരുടെ കൂട്ടത്തില്‍ പെടില്ലാ. ഒപ്പം ആദിത്യന്‍ (അതാണെന്ന് തോന്നുന്നു ഐ ഡി ...ഓര്‍മ്മയില്ലാ. ) എന്ന ബ്ലോഗറും . ഇതു അദ്ദേഹം എന്നെ അനുകൂലിച്ചത് കൊണ്ട് തന്നെ പറയുന്നതാണ്...
അപ്പോള്‍ വീണ്ടും കാണാം.

അര്‍ജ്ജുന്‍കൃഷ്ണ