Saturday, September 12, 2015

ചതികള്‍ : പുന്നപ്ര മുതല്‍ പിണറായി വരെ

കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി  നേതാക്കളുടെ ,കുട്ടിക്കുരങ്ങന്മാരെക്കൊണ്ട്  ചൂട്  ചോറ്  വരിക്കുക എന്ന,  കലാപരിപാടിക്ക്  ഏതാണ്ട് കേരളത്തിലെ  പാര്‍ട്ടിയുടെ  ജനനത്തോളം തന്നെ  പഴക്കമുണ്ട് . അണികളെ  കൊലയ്ക്കു കൊടുത്ത്  രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന  പാര്‍ട്ടിയുടെ  ചരിത്രത്തിലെ  ചതികളില്‍  ഏറ്റവും മുന്നില്‍  കേരളത്തിന്റെ  തൊഴിലാളി വീര്യം  എന്ന്  അവര്‍  ഉയര്‍ത്തിക്കാട്ടുന്ന  പുന്നപ്ര - വയലാര്‍  സമരമാണ്. ആ ചതിയെക്കുറിച്ച്  ചില പാര്‍ട്ടി പുറത്തു പറയാത്ത കാര്യങ്ങള്‍  : 

1) സി  പി  രാമ സ്വാമി  അയ്യര്‍ക്കെതിരെ ഉള്ള  ഈ  പോരാട്ടത്തില്‍ കർഷക തൊഴിലാളികളുടെ സായുധ പ്രതിരോധം കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി. തോമസ്,പി.ടി. പുന്നൂസ്, എം.എൻ. ഗോവിന്ദൻ നായർ, ആർ. സുഗതൻ തുടങ്ങിയവരുടെ കീഴിലായിരുന്നു . തൊഴിലാളികള്‍ക്ക് അര്‍ദ്ധ  സൈനിക  വിഭാഗത്തിന്റെത്‌  പോലെയുള്ള  പരിശീലനം നല്‍കുവാനുള്ള  ഉത്തരവാദിത്വം  ഈ  നേതാകള്‍ക്കായിരുന്നു. ദിവാന്‍റെ യന്ത്രത്തോക്കുത്പ്പടെയുള്ള  ആയുധങ്ങളാല്‍  സജ്ജമായ  പോലീസിനെ  നേരിടാന്‍  അണികള്‍ക്ക്  ഈ  നേതാക്കള്‍ നല്‍കിയ  ആയുധങ്ങള്‍  വാരിക്കുന്തവും , കല്ലും , അരിവാളും ഒക്കെ . പിന്നെ  നടന്നത് കൊടും ചതിയുടെ  ചരിത്രം  . പുന്നപ്ര , മാരാരിക്കുളം ഒടുവില്‍ വയലാര്‍ , ഈ  മൂന്നിടങ്ങളില്‍  പോലീസുമായുള്ള  ഏറ്റുമുട്ടലുകളില്‍  ആയിരത്തോളം (അനൌദ്യോഗിക കണക്കു പ്രകാരം ) തൊഴിലാളികള്‍ മരിച്ചു വീണപ്പോഴും , അതിനു ശേഷവും  ട്രേഡ് യൂണിയന്‍ നേതാക്കന്മാരായ ടി.വി. തോമസും പി.കെ. പദ്മനാഭനും സ്വന്തം വീടുകളില്‍ പരസ്യമായി കഴിയുകയായിരുന്നു .മാത്രമല്ല  പതിനാലിച്ചിറയിൽ ശങ്കരൻ, പാട്ടത്തിൽ ശങ്കരൻകുട്ടി, തോട്ടത്തുശ്ശേരിൽ കുമാരൻ, പോട്ടച്ചാൽവെളി ഭാനു, പേരേവെളി കുമാരൻ , മാമൂട്ടിൽ ഗോവിന്ദന്‍, തൈത്തറ രാമൻകുട്ടി തുടങ്ങിയ  അന്നത്തെ  മുന്നണി സഖാക്കള്‍ക്ക്  ഏറ്റുമുട്ടലുകളില്‍  ജീവന്‍  നഷ്ടപ്പെട്ടപ്പോള്‍ , സായുധ ക്യാമ്പുകളില്‍ അവര്‍ക്ക്  പരിശീലനം നല്‍കാന്‍  പാര്‍ട്ടി  നിയോഗിച്ച ടി.വി. തോമസ്,പി.ടി. പുന്നൂസ്, എം.എൻ. ഗോവിന്ദൻ നായർ, ആർ. സുഗതൻ എന്നിവരില്‍ ആരും  ഈ  ഏറ്റുമുട്ടലുകളുടെ  ഏഴയലത്ത്  ഇല്ലായിരുന്നു  എന്നതും  ശ്രദ്ദേയം. 

2) അടുത്തത്‌  സഖാവ്  ഈ  എം എസ് . ആ  കാലത്ത് ഇന്ത്യന്‍  കമ്യൂണിസ്റ്റ്  പാര്‍ട്ടിയുടെ  കേരളത്തില്‍  നിന്നുള്ള  ഏക  കേന്ദ്ര  കമ്മറ്റി അങ്ങമായിരുന്ന  ഇ എം എസ് പുന്നപ്ര വേദി വെയ്പ്പ്  നടന്ന   1946 ഒക്‌ടോബര്‍ 24ന്‍റെ പിറ്റേന്നാള്‍ പാതിശേരിയില്‍ കൂടിയ യോഗക്ഷേമസഭയുടെ യോഗത്തില്‍ പ്രസംഗിക്കാന്‍  പോയിരിക്കുകയായിരുന്നു. വിഷയം "സഭാ പ്രവര്‍ത്തനവും നമ്പൂതിരിമാരുടെ ജീവിതവും".   ഇതിനു രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് വയലാറില്‍ വെടിവയ്പ് നടന്നത്. അന്നും  നമ്പൂതിരിപ്പാട് താത്വിക  വിശകലനങ്ങളുമായി  മുങ്ങി  നടക്കുകയായിരുന്നു . 

3) പുന്നപ്ര വയലാറിനെക്കുറിച്ച്  ഇപ്പോള്‍ പറഞ്ഞത്  ജയരാജന്മാര്‍ , വിജയന്‍ ഒക്കെ  പറയുന്ന  വാക്കുകള്‍ കേട്ട് എടുത്ത് ചാടി  വാരിക്കുന്തവും കൊണ്ട്  യന്ത്ര തോക്കുകള്‍ക്ക് മുന്നിലേക്ക്‌  ഓടാന്‍ തയ്യാറാകുന്ന  കുട്ടി  സഖാക്കളെ ഒരു  കാര്യം  ഓര്‍മിപ്പിക്കാന്‍  ആണ് . വിശ്വസിച്ച  പാവം  തൊഴിലാളികളെ ചതിച്ചു കൊന്ന  പാര്‍ട്ടിയുടെ  ഇന്നത്തെ  നേതാക്കളുടെ മക്കള്‍  ദുബായിലും , ലണ്ടനിലും സുഖമായി കഴിയുമ്പോള്‍ നിങ്ങള്‍  വെറുതെ  ഈ  മണ്ണില്‍ വീണു  ചത്താല്‍ , നഷ്ടം  നിങ്ങളുടെ  കുടുമ്പത്തിന്  മാത്രം .

Thursday, September 10, 2015

സി പി എം : സവര്‍ണ്ണതയുടെ വിപ്ലവകാരികള്‍ :

പെട്ടെന്ന്  കേള്‍കുമ്പോള്‍  സംഗതിക്ക്  ഒരു  ചേര്‍ച്ച ക്കുറവ്  തോന്നാം .പക്ഷെ സത്യം  അതാണ്‌ . ഒന്ന്  രണ്ടു  കാര്യങ്ങള്‍  പരിശോദിച്ചാല്‍  സംഗതി  സത്യമാണ്  എന്ന്  ബോധ്യമാകും

1) സി  പി  എമ്മിന്റെ  ദേശീയ  തലത്തിലെ  നേതാക്കളില്‍  ഇന്നോളം  പിന്നോക്ക  വിഭാഗത്തില്‍ പ്പെട്ട  എത്ര പേര്‍  സെക്രട്ടറിമാര്‍  ആയിട്ടുണ്ട്‌  എന്ന്  നോക്കുക ?

2)  കേരളത്തില്‍  "കേരം  തിങ്ങും  കേരള നാട്ടില്‍ , കെ  ആര്‍  ഗൌരി  ഭരിച്ചീടും " എന്ന  മുദ്രാവാക്യം  മുഴക്കി  തിരഞ്ഞെടുപ്പ്  വിജയിച്ച  കമ്മ്യൂണിസ്റ്റ്കാര്‍ (ഇ എം എസ് പ്രധാനിയായ നേതാക്കള്‍ ) ആവശ്യം  കഴിഞ്ഞപ്പോള്‍ ഗൌരിയമ്മയെ  തഴഞ്ഞു . പകരം  വാഴിച്ചത്  ഇ കെ  നായനാരെ . ഇനി നായനാര്‍  ഗൌരിയമ്മയെക്കാള്‍ അര്‍ഹനാണ്  എന്ന്  വാദിക്കാന്‍ വരട്ടെ . ആ  കാലഘട്ടത്തില്‍ ബദല്‍ രേഖ (മുസ്ലീം ലീഗ് , കേരളാ  കോണ്‍ഗ്രസ്  എന്നീ  പാര്‍ട്ടികളെ  സഖ്യത്തില്‍ എടുക്കണം എന്ന ആവശ്യം ) കൊണ്ട് വന്നതിന് അച്ചടക്ക നടപടിക്കു വിധേയനായി  കഴിയുകയായിരുന്നു  നായനാര്‍ .ഗൌരിയമ്മ , തിരഞ്ഞെടുപ്പിന്  മുഖ്യമന്ത്രി  സ്ഥാനാര്‍ഥിയായി  ഉയര്‍ത്തിക്കാട്ടാന്‍  തക്ക  മികവിലും . 

3) വി എസ്  അച്ചുതാനന്ദന്‍ , പിണറായി  വിജയന്‍ എന്നിവര്‍ക്ക്  പാര്‍ട്ടി  അവസരങ്ങള്‍  നല്‍കിയില്ലേ  എന്ന് ചോദിച്ചാല്‍ , ഇ എം എസ്  എന്ന  നമ്പൂതിരിയുടെ  സ്വാധീനം പാര്‍ട്ടിയില്‍ ആയയും  വരെ ഇല്ലാ  എന്നാണ് ഉത്തരം .മാരാരിക്കുളത്ത്  സ്വന്തം  പാര്‍ട്ടി പാലം വലിച്ച്  വി  എസ്  തോറ്റതും , തിരഞ്ഞെടുപ്പില്‍  മത്സരിക്കാതെയിരുന്ന  നായനാര്‍  പാര്‍ട്ടി ജയിച്ചതും  ആകാശത്ത്‌ നിന്നും മുഖ്യമന്ത്രി  കസേരയിലേക്ക്  കെട്ടി ഇറക്കപ്പെട്ടതും സ്മരണീയം .

4) ഇപ്പോഴും  പാര്‍ട്ടിയുടെ  ദേശീയ  സെക്രട്ടറി യെച്ചൂരി  നല്ല  ഒന്നാന്തരം  ആന്ദ്രാ  ബ്രാഹ്മണന്‍  .

ഇത്തരം  സവര്‍ണ്ണ  മനോഭാവം ഉള്ളിലുള്ള  പാര്‍ട്ടിക്ക് ഇപ്പോള്‍ എന്താ  ഈഴവ സ്നേഹം .