പെട്ടെന്ന് കേള്‍കുമ്പോള്‍ സംഗതിക്ക് ഒരു ചേര്‍ച്ച ക്കുറവ് തോന്നാം .പക്ഷെ സത്യം അതാണ് . ഒന്ന് രണ്ടു കാര്യങ്ങള്‍ പരിശോദിച്ചാല്‍ സംഗതി സത്യമാണ് എന്ന് ബോധ്യമാകും
1) സി പി എമ്മിന്റെ ദേശീയ തലത്തിലെ നേതാക്കളില്‍ ഇന്നോളം പിന്നോക്ക വിഭാഗത്തില്‍ പ്പെട്ട എത്ര പേര്‍ സെക്രട്ടറിമാര്‍ ആയിട്ടുണ്ട് എന്ന് നോക്കുക ?
2) കേരളത്തില്‍ "കേരം തിങ്ങും കേരള നാട്ടില്‍ , കെ ആര്‍ ഗൌരി ഭരിച്ചീടും " എന്ന മുദ്രാവാക്യം മുഴക്കി തിരഞ്ഞെടുപ്പ് വിജയിച്ച കമ്മ്യൂണിസ്റ്റ്കാര്‍ (ഇ എം എസ് പ്രധാനിയായ നേതാക്കള്‍ ) ആവശ്യം കഴിഞ്ഞപ്പോള്‍ ഗൌരിയമ്മയെ തഴഞ്ഞു . പകരം വാഴിച്ചത് ഇ കെ നായനാരെ . ഇനി നായനാര്‍ ഗൌരിയമ്മയെക്കാള്‍ അര്‍ഹനാണ് എന്ന് വാദിക്കാന്‍ വരട്ടെ . ആ കാലഘട്ടത്തില്‍ ബദല്‍ രേഖ (മുസ്ലീം ലീഗ് , കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ സഖ്യത്തില്‍ എടുക്കണം എന്ന ആവശ്യം ) കൊണ്ട് വന്നതിന് അച്ചടക്ക നടപടിക്കു വിധേയനായി കഴിയുകയായിരുന്നു നായനാര്‍ .ഗൌരിയമ്മ , തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ തക്ക മികവിലും .
3) വി എസ് അച്ചുതാനന്ദന്‍ , പിണറായി വിജയന്‍ എന്നിവര്‍ക്ക് പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയില്ലേ എന്ന് ചോദിച്ചാല്‍ , ഇ എം എസ് എന്ന നമ്പൂതിരിയുടെ സ്വാധീനം പാര്‍ട്ടിയില്‍ ആയയും വരെ ഇല്ലാ എന്നാണ് ഉത്തരം .മാരാരിക്കുളത്ത് സ്വന്തം പാര്‍ട്ടി പാലം വലിച്ച് വി എസ് തോറ്റതും , തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെയിരുന്ന നായനാര്‍ പാര്‍ട്ടി ജയിച്ചതും ആകാശത്ത് നിന്നും മുഖ്യമന്ത്രി കസേരയിലേക്ക് കെട്ടി ഇറക്കപ്പെട്ടതും സ്മരണീയം .
4) ഇപ്പോഴും പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി യെച്ചൂരി നല്ല ഒന്നാന്തരം ആന്ദ്രാ ബ്രാഹ്മണന്‍ .
ഇത്തരം സവര്‍ണ്ണ മനോഭാവം ഉള്ളിലുള്ള പാര്‍ട്ടിക്ക് ഇപ്പോള്‍ എന്താ ഈഴവ സ്നേഹം .
No comments:
Post a Comment