Wednesday, November 19, 2008

ചിത്രകാരനെ അറിയുന്നവരോട് ...

വിഷയത്തില്‍ താത്പര്യമില്ലാത്ത വായനക്കാര്‍ ക്ഷമിക്കുക. ഇതൊക്കെ പറയുവാനും ആരെങ്കിലും വേണ്ടേ ? അത് കൊണ്ട് മാത്രം ഇതിന് മുതിരുന്നു... .
വിഷയത്തിലേക്ക്
ചിത്രകാരന്‍ എന്ന ബ്ലോഗറെ അടുത്തറിയാവുന്ന ആരെങ്കിലും ഇത് വായിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ എന്‍റെ ഒരു സംശയത്തു മറുപടി നല്‍കുവാന്‍ അപേക്ഷ. സംശയം ഇതാണ്...എന്താണ് ശരിക്കും ആ സത്വത്തിന്റെ പ്രശനം ? ജന്മനാ മന്ദബുദ്ധിയോ അതോ കാലക്രമേണ ഭ്രാന്തായതോ? സംശയം ചോദിക്കുവാന്‍ കാരണം 'ചാതുര്‍വര്‍ണ്യത്തിന്റെ സര്‍ക്കാര്‍ രാജ് 'എന്ന എന്റെ പോസ്റ്റില്‍ ചിത്രകാരന്‍ ഇട്ട കമന്‍റ് . കമന്റ് ഇങ്ങനെ
"ബൂലോകത്തിന്റെ അഭിമാന താരങ്ങളായ, സവര്‍ണ്ണ ശിരോമണികളായ... സവ്യസാചി-ശ്രീ@ശ്രേയസ് നിന്തിരുവടികളെ ,കലക്കി !!!മഹനീയ സവര്‍ണ്ണപാരംബര്യമുള്ള നിങ്ങളുടെ ഹൃദയ വിശാലത കണ്ട് ചിത്രകാരന്‍ പ്രസന്നനായിരിക്കുന്നു.ഇത്രയും ധന്യരായ മഹാനുഭവനമാര്‍ വേലുത്തംബിയുടെ കിങ്കരന്മാര്‍ക്കിടയില്പോലും ഇല്ലാതിരുന്നതിനാല്‍ സന്തോഷാധിക്യത്താല്‍ രണ്ടോ മൂന്നോ വരം ഗ്രാന്റ് ചെയ്യാന്‍ പോലും ചിത്രകാരന്‍ അശക്തനായിരിക്കുന്നു. നിങ്ങള്‍ക്കുമുന്‍പില്‍ വാക്കും, വരങ്ങളും അപ്രസക്തമാകുന്നു.അരനൂറ്റാണ്ടുകാലം ദക്ഷിണകേരളത്തിലെ നസ്രാണിപണ്ണുങ്ങളുടെ ബ്ലൌസ് പിച്ചിക്കീറി നടന്ന നായര്‍ പട്ടാളത്തിന് അര്‍ഹമായ ധീരതക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങാന്‍ യോഗ്യരായവരെ ലഭിക്കാത്തതില്‍ ഖിന്നനായിരിക്കുന്ന സന്ദര്‍ഭത്തിങ്കലാണ് സര്‍വ്വഥാ യോഗ്യരായ രണ്ടു ബ്ലോഗര്‍മാരെ കണ്ടെത്തിയിരിക്കുന്നത്.ആ ചാരിതാര്‍ത്ഥ്യത്തില്‍ ചിത്രകാരനും ധന്യനായിരിക്കുന്നു.ഇന്ത്യഹെറിറ്റേജുപോലുള്ള മഹാരഥന്മാരെ ബഹുദൂരം പിന്നിലാക്കില്ക്കൊണ്ട് ശൂദ്ര വംശത്തിന്റെ അഭിമാന സ്തംഭങ്ങളായിരിക്കുന്നു നിങ്ങള്‍.ബൂലോകത്തിന്റെ ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍ !!!ഇനിയും ഘോര ഘോരം എഴുതി തെളിയാന്‍ നിങ്ങളെ സരസ്വതി ചേച്ചി അനുഗ്രഹിക്കട്ടെ എന്ന് റെക്കമെന്റ് ചെയ്യുന്നു."
ഓഫ് ടോപിക്കില്‍ എന്റെ സത്യസന്ധതയെ കക്ഷി കളിയാക്കി അഭിനന്ദിച്ചിട്ടുമുണ്ട് .

പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത കമന്‍റ് പോട്ടെ എന്ന് വെക്കാം. പക്ഷേ എന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രകാരന്‍ 'സവര്‍ണ്ണ ശിരോമണിയായി' അവരോധിച്ചത് എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ലാ. പോസ്റ്റിലോ , എന്‍റെ ബ്ലോഗിലോ ഒരിടത്തും ഞാന്‍ സവര്‍ണ്ണനാണോ , അവര്‍ണ്ണനാണോ എന്ന് പറഞ്ഞിട്ടില്ല. ഇനി ഞാന്‍ പോലും അറിയാതെ എന്‍റെ എഴുത്തുകളില്‍ എവിടെയെങ്കിലും , ഞാന്‍ സവര്‍ണ്ണന്‍ എന്നതിന്‍റെ , അതിബുദ്ധിമാന്മാര്‍ക്ക് മാത്രം മനസിലാകുന്ന, ബിംബ കല്‍പ്പനകള്‍ കയറികൂടിയിട്ടുണ്ടോ എന്നറിയാന്‍ എല്ലാം ഒന്നു രണ്ടാവര്‍ത്തി വീണ്ടും വായിച്ചു നോക്കി. ഒന്നും കണ്ടില്ലാ.
ഇനി മാന്യ വായനക്കാര്‍ ആരെങ്കിലും അങ്ങിനെയെന്തെങ്കിലും എന്‍റെ പോസ്റ്റുകളില്‍ കണ്ടുവെങ്കില്‍ പറഞ്ഞു തരിക. അതില്ല, നിങ്ങള്‍ക്കങ്ങിനെയൊന്നും കാണുവാന്‍ സാധിക്കുന്നില്ലയെങ്കില്‍ , ചിത്രകാരന്‍ എന്ന ഈ കക്ഷിയെ അടുത്തറിയാവുന്നവര്‍ അദ്ദേഹത്തെ എത്രയും പെട്ടന്ന് ഏതെങ്കിലും ഭ്രാന്തശുപത്രിയിലോ, മാനസിക വികാസം പ്രാപിക്കാത്തവര്‍ക്കായുള്ള ഏതെങ്കിലും സ്ഥാപനത്തിലോ ( രോഗം അനുസരിച്ച്...രണ്ടിലേതോ ആണ്. അതുറപ്പ്‌) കൊണ്ടാക്കണം എന്ന് അപേക്ഷിക്കുന്നു. ചിലവിന്റെ കാര്യത്തില്‍ ചിന്ത വേണ്ട. ഒരു കെട്ടുപാടുമില്ലാതെ ഞാന്‍ അത് മുഴുവന്‍ വഹിക്കുന്നതാണ്. നമ്മളെക്കൊണ്ട് സമൂഹത്തിന് വേണ്ടി ഇത്രയോക്കയെ ചെയ്യാന്‍ സാധിക്കു.

മേല്‍പ്പറഞ്ഞ രണ്ടിടങ്ങളിലും അദ്ദേഹത്തിന് സ്വസ്ഥമായിക്കഴിഞ്ഞ് , ബ്ലോഗ് എഴുതുന്നവര്‍ക്ക് വേണ്ടി സരസ്വതി ചേച്ചിയോടോ, അള്ളാഹു അളിയനോടോ, ക്രിസ്തു മച്ചാനോടോ, ബുദ്ധന്‍ ചെറിയച്ഛനോടോ ശുപാര്‍ശകള്‍ നടത്തുവാന്‍ സാധിക്കും. നമുക്കും അദ്ദേഹത്തെ എത്തേണ്ടിടത്ത് എത്തിച്ച കൃതാര്‍ത്ഥ ലഭിക്കും .

അദ്ദേഹത്തിന്‍റെ സുരക്ഷക്ക് കൂടിയാണ് മേല്പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യേണ്ടത് .കാരണം , എന്‍റെ ബ്ലോഗില്‍ കമന്റിട്ട നിലക്ക് മറുപടി നല്‍കും മുന്‍പ് അദേഹത്തിന്റെ മഹാ രചനകള്‍ ഒരു വട്ടം വായിച്ച് നോക്കുവാന്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ബ്ലോഗിലേക്ക് ഒന്നു പോയി . അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ ബ്ലോഗില്‍ ഒതുങ്ങി നില്ക്കുന്നത് കൊണ്ടു തത്കാലം കുഴപ്പമില്ല. പക്ഷെ ബ്ലോഗില്‍ കിട്ടുന്ന എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്രം തെറ്റിദ്ധരിച്ച്‌ അദ്ദേഹം വലിയ താമസമില്ലാതെ പുറംലോകത്തിറങ്ങി ഈ മണ്ടത്തരങ്ങളും, ഭ്രാന്തന്‍ ജല്‍പ്പനങ്ങളും ആവര്‍ത്തിക്കുവാന്‍ സാധ്യതയുണ്ട്. കണ്ടതും കേട്ടതും വെച്ചു പറയുകയാണെങ്കില്‍ വെറി പിടിച്ച സത്വങ്ങളെ തല്ലികൊല്ലുക എന്നൊരു പഴക്കം നമ്മുടെ സമൂഹത്തിനുണ്ട്. ആ ഗതി അദ്ദേഹത്തിന് വരാതിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

'ഭ്രാന്തന്‍' , ' മാനസിക വികാസം ഇല്ലാത്ത' തുടങ്ങിയ പദങ്ങള്‍ ഈ പോസ്റ്റില്‍ , ഈ പ്രത്യേക വ്യക്തിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചതിന് ഈ വൈകല്യങ്ങള്‍ അവരുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ലഭിച്ച എന്‍റെ സഹോദരങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ലോകം ഭ്രാന്തമാര്‍ എന്ന് വിളിച്ച സോക്രട്ടീസ് മുതല്‍ നാറാണത്ത് ഭ്രാന്തന്‍വരെയുള്ളവരോടും ...

സ്നേഹപൂര്‍വ്വം

അര്‍ജ്ജുന്‍ കൃഷ്ണ


Monday, November 17, 2008

ബോര്‍ഡ് വൈഫ്സ് ബ്ലോഗ്സ്

ബ്ലോഗ് പ്രപഞ്ചത്തിലെ കഴുതകളേ...
മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു മലയാളം ബ്ലോഗ് പ്രചാരം നേടിയിട്ട്. മലയാളം ബ്ലോഗുകള്‍ ഞാന്‍ ഗൌരവത്തോടെ വായിച്ച് തുടങ്ങിയിട്ട് ആറ് മാസങ്ങളും കഴിഞ്ഞിട്ടില്ല. പക്ഷേ ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാള ബ്ലോഗുകളുടെ ലോകത്ത് ഞാന്‍ കണ്ട പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത മഹിളാമണികളുടെ ( വരുമാനമുള്ള ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നവര്‍ മാത്രമല്ല ഇതില്‍പ്പെടുന്നത് ) ബ്ലോഗുകള്‍ , മലയാള സാഹിത്യത്തില്‍ തന്നെ പ്രത്യേക പരാമര്‍(ശം) അര്‍ഹിക്കുന്നു.

ഈ ബ്ലോഗുകള്‍ കൊച്ചു വര്‍ത്തമാനം പറയുന്നതു പോലെ, അല്ലെങ്കില്‍ ഡയറിക്കുറിപ്പുകള്‍ പോലെ ബാല്യ കാല സ്മരണകള്‍ എഴുതുന്ന സാധാരണ പെണ്കൊടികളുടെ ചീള് ബ്ലോഗുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു . സ്ത്രീകള്‍ തന്നെയാണ് ബോര്‍ഡ് വൈഫ്സ് ബ്ലോഗുകള്‍ എഴുതുന്നത് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലാ.

പക്ഷെ മറ്റ് എഴുത്തുകാരികളില്‍ നിന്നു ഇവരെ വ്യത്യസ്ഥരാക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.
1)മറ്റ് എഴുത്തുകാരികള്‍ക്ക് ഇവരുടെ ബൌദ്ധിക നിലവാരത്തിലേക്ക് താഴാന്‍, ക്ഷമിക്കണം, ഉയരാന്‍ തലകുത്തി നിന്നാലും സാധിക്കില്ലാ.
2) ബോര്‍ഡ് വൈഫ്സ് ബ്ലോഗുകളിലെ വായനക്കാര്‍ ഭൂരിഭാഗവും ബുദ്ധി ജീവികളായിരിക്കും. ഞരമ്പ് രോഗികള്‍ എന്നും അവരെ ചില അസൂയാലുക്കള്‍ വിളിക്കാറുണ്ട്.

ഇനി വിശ്വവിഖ്യാതയായ എഴുത്തുകാരിയിലേക്ക്...

മീനച്ചലാറിന്റെ തീരത്തോ , കോട്ടയം വഴി ഒഴുകുന്ന ഏതെങ്കിലും കൈത്തോടിന്റെ കരയിലോ ജനിച്ച്, മംഗലാപുരത്തു പാരാ മെഡിക്കല്‍ കോര്‍സും കഴിഞ്ഞ് , വിവാഹ ശേഷം അമേരിക്കയില്‍ ( ഇവരാദ്യം പോയി, കെട്ടിയവനെ പിന്നീട് കൊണ്ടു പോയത് ആകാം). അമേരിക്കയില്‍ എത്തിക്കഴിഞ്ഞാല്‍ അന്നോളം അവര്‍ക്കുണ്ടായിരുന്ന ജീവിത വീക്ഷണം ഒക്കെ മാറും . ഹാര്‍ലീ ആണ് പിന്നെ അവര്‍ക്കിഷ്ടപ്പെട്ട ബൈക്ക് . ഫെറാറി അല്ലാതെ മറ്റൊരു കാറോ...ഛായ് ലജ്ജാവഹം ( സംഭവം ഇറ്റാലിയന്‍ അണെന്ന കാര്യം ഗൂഗിളില്‍ വായിച്ചിട്ടില്ലെങ്കില്‍ ആയമ്മമാര്‍ അറിയണം എന്ന് തന്നെയില്ല) .

ലോക വീക്ഷണം മാറിക്കഴിഞ്ഞാല്‍ പിന്നെ കഴുത്തിനു കുത്തിപ്പിടിക്കുന്നത് ഇന്‍റര്‍നെറ്റിനെയാണ് . ഇ-മെയില്‍ , ചാറ്റ് , അലുംനി പ്രസ്ഥാനം തുടങ്ങിയവയൊക്കെ കുറച്ചു കഴിയുമ്പോള്‍ മടുക്കും. ഭര്‍ത്താവിനെ പണ്ടേ മടുത്ത് കഴിഞ്ഞിരിക്കും. അങ്ങിനെ ഇനിയേതു എന്ന ബൌദ്ധിക പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് അമേരിക്കയിലും , യുറോപ്പിലും ഉള്ള വനിതാമണികള്‍ എഴുതുന്ന പാചകക്കുറിപ്പുകള്‍ ‍അടങ്ങിയ ബ്ലോഗുകള്‍ കണ്ണില്‍പ്പെടുന്നത് . " ഹിതു കൊള്ളാം . ഞാനും തുടങ്ങാം ഒരെണ്ണം " എന്ന് കരുതി ആദ്യം ഒരെണ്ണം ഇംഗ്ലീഷില്‍ കാച്ചും . 'ടാമറിന്‍ഡ് മാങ്കോ' എന്നോ മറ്റോ ഒരു പേരിട്ടു പിന്നെ അപ്പം മുട്ടക്കറി , വറുത്തരച്ച ചമ്മന്തി അങ്ങിനെ പാചകക്കുറിപ്പുകളുടെ ഒരു ബഹളമാണ്. പക്ഷെ മദാമ്മേടെ ബ്ലോഗില്‍ കണ്ടത്ര കമന്‍റുകള്‍ ദക്ഷിണയായി വരാത്തപ്പോള്‍ ഒരു ഏനക്കേട് . പാചകം പതുക്കെ വിട്ട് സാമൂഹിക, സാംസ്കാരിക അവലോകനം തുടങ്ങും. ഒപ്പം മലയാളത്തിലും ഒരു ബ്ലോഗ് 'കല്ല്‌ കൊണ്ടൊരു പെണ്ണ് ' ,'തകര്‍പ്പന്‍ പെണ്ണ് ( സൂപ്പര്‍ ഗേള്‍ - അതിലെ സുപ്പറിന്റെ മലയാള വിവര്‍ത്തനം വല്യ പാടാ) ' അങ്ങിനെ എന്ത് പേരിലും ആകാം മലയാളം ബ്ലോഗ് .

പക്ഷെ അപ്പോഴും ഇംഗ്ലീഷ് ബ്ലോഗില്‍ ഹിറ്റുകള്‍ കണക്കു തന്നെ.
'റൈറ്റ് ഫ്രം ദ ബാങ്ക്സ് ഓഫ് റിവര്‍ മീനച്ചല്‍ ഇറ്റ്സെല്‍ഫ്, ഐ ആള്‍ വെയ്സ് വണ്‍ഡേര്‍ഡ് വൈ മലയാളീ മെന്‍ ലുക്ക് സൊ ഫ്ലാബെര്‍ഗാസ്റ്റെഡ് എവരി ടൈം ദേ ഹിയര്‍ ദ വേര്‍ഡ്‌ സോഫ്റ്റ് . ദെന്‍ ഐ റിയലൈസ്ഡ് ദാറ്റ് ദേ അസോഷിയേറ്റ് ഇറ്റ് വിത്ത് സോഫ്റ്റ് പോര്‍ണ് മൂവീസ്. ഹി ഹി ഹി ' .ഈ സാഹിത്യത്തിനു ഹിറ്റ് കിട്ടും . ബ്ലോഗിലല്ലാ, നേരിട്ട്.
ബട്ട്, മലയാളം ബോഗില്‍ കുഴപ്പമില്ലാത്ത എണ്ണത്തില്‍ കമറ്റുകള്‍. (അവിടെ എഴുതിയ സംഗതി സാമൂഹിക അവലോകനം അല്ല...കുറച്ച് ചവറ് കഥകള്‍) "അത് കൊള്ളാം . പെണ്ണ് എന്നൊരു വാക്ക് കണ്ടാല്‍ കുറ്റിയുമ്പറിച്ച് പോരുന്ന ഇവന്‍മാര്‍ തന്നെ നമ്മുടെ വായനക്കാര്‍ " എന്ന് തീരുമാനിക്കപ്പെടുന്നു.

ഈ കമന്‍റുകള്‍ മലയാളം ബ്ലോഗില്‍ ചെയ്ത വായനക്കാരെക്കുറിച്ച് അല്‍പ്പം
പറയേണ്ടതുണ്ട്

ബഹു ഭൂരിപക്ഷം കമന്‍റ് എഴുത്തുകാരും താഴെ പറയുന്ന ഏതെങ്കിലും ഒരു വിഭാഗത്തിലെ അംഗങ്ങളാണ് .
1 ) സ്വന്തം ബ്ലോഗില്‍ ആളില്ലാതെ, കമന്‍റ് വ്യാപാരത്തിലൂടെ ആളെ കൂട്ടാന്‍ ശ്രമിക്കുന്നവര്‍.
2 ) ബ്ലോഗിന്റെ പേരിലോ , ബ്ലോഗറുടെ പ്രൊഫൈലിലോ എഴുതുന്നത് ഒരു പെണ്ണാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രം കമന്റ് എഴുതുന്നവര്‍. (ഇവരാണ് എണ്ണത്തില്‍ കൂടുതല്‍) .കഴിയുമെങ്കില്‍ എഴുത്തുകാരിയുടെ മറുപടി കമന്‍റ് ആയി വരുന്ന തരത്തിലെ കമന്റുകള്‍ ഇടുന്നവര്‍. പിന്നെ മറുപടിക്ക് മറുപടി, അതിന് മറുപടി ആകെ ബഹളം. കുറച്ചു കാലം മുന്‍പ് പാലക്കാട് ജില്ലയില്‍ പോലീസ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റം ഒരു വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നു . യുവാവ് സ്ഥിരമായി മൊബൈലില്‍ വെറുതെ ഏതെങ്കിലും നബര്‍ വിളിച്ച്, മറു വശത്ത് കേള്‍ക്കുന്നത് സ്ത്രീ സ്വരമെങ്കില്‍ ,സല്ലപിക്കാന്‍ ശ്രമിക്കുക പതിവായിരുന്നത്രേ. ചിലര്‍ തിരിച്ചു സല്ലപിക്കും. ചിലര്‍ തെറി വിളിച്ചിട്ട് ഫോണ്‍ വെയ്ക്കും. ഇങ്ങനെ ചീത്ത വിളിക്കുന്നവരില്‍ ചിലരെ വീണ്ടും, വീണ്ടും വിളിക്കുമ്പോള്‍ അവര്‍ സല്ലാപത്തിലേക്ക് വഴി മാറിയിട്ടുള്ളതിനാലാണ്, മേല്‍ പറഞ്ഞ വീട്ടമ്മയെ അയാള്‍ വീണ്ടും വീണ്ടും വിളിച്ചിരുന്നതത്രേ . നമ്മുടെ ഈ വിഭാഗം കമന്‍റ് എഴുത്തുകാര്‍ക്കും ഏതാണ്ട് ആ യുവാവിന്റെ മാനസികാവസ്ഥയാണ് .സല്ലാപത്തിന് ഒരിടം മാത്രമാണവര്ക്ക് ബ്ലോഗ്. അനുകൂല പ്രതികരണം എഴുത്തുകാരിയില്‍ നിന്നു ലഭിക്കുമ്പോള്‍ അവര്‍ സന്തുഷ്ടര്‍.അല്ല മറുപടി അവരിട്ട കമന്റിനു എതിരാണെങ്കില്‍ അതിലും ഹാപ്പി. കാരണം വീണ്ടും വാഗ്വാദം തുടരാമല്ലോ. പെണ്ണുങ്ങളോട് തര്‍ക്കിക്കുന്നതും ഒരു രസമാണേ... ഫോണിലൂടെയോ, സ്വകാര്യ ചാറ്റിലൂടെയോ ചെയുന്ന ഇക്കിളി സംഭാഷണത്തിന് പകരം അന്തരാഷ്ട്ര കാര്യങ്ങള്‍ ചര്‍ച്ച ചെയു‌ന്ന രീതിയിലായിരിക്കും ബ്ലോഗിലെ സല്ലാപം. ഇടക്കിടെ അല്‍പ്പം തരികിട കമന്റും ' ;-) ' കണ്ണിറുക്കിയുള്ള ചിരിയുടെ സ്മൈലിയും .അന്താരാഷ്ട്ര കാര്യങ്ങള്‍ എന്ന് പറയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റ്റ് അങ്ങേരുടെ പേര്‍സണല്‍ സ്റ്റാഫില്‍ ആരെ നിയമിക്കണം, ആരെ നിയമിക്കരുത് എന്ന് വരെ എഴുത്തുകാരിയും, കമന്‍റ് ദാതാക്കളായ ഞരമ്പുകളും കൂടിക്കയറി തീരുമാനിച്ച് കളയും.
ഇനി എഴുത്തുകാരിയിലേക്ക് തിരികെ വരാം . ..
സല്ലാപ രീതിയിലുള്ള കമന്റുകള്‍ കുറച്ചു കഴിയുമ്പോള്‍ പക്ഷെ എണ്ണം കുറയും.മാത്രമല്ലാ മൊത്തം എണ്ണത്തില്‍ ,കമന്‍റുകള്‍ വിചാരിച്ചയത്ര പോരായെന്നവര്‍ക്ക് ഒരു ദിവസം തോന്നും .ഹിറ്റും കുറഞ്ഞ് വരും (അപ്പോഴും ഇംഗ്ലീഷ് ബ്ലോഗ് തുടങ്ങിയടുത്തു തന്നെ. ഫെമിനിസം മുതല്‍ അടുത്ത അമേരിക്കന്‍ ജനാധിപതി ആര് എന്ന വിഷയങ്ങള്‍ വരെ എഴുതിപിടിപ്പിച്ചിട്ടും വിവരംക്കെട്ട സായിപ്പ് തിരിഞ്ഞു കയറുന്നില്ലാ. അവനോടു പോകാന്‍ പറ. 'മണ്ടന്‍ മലയാളി ഉള്ളപ്പോള്‍ 'വൈ ഗോ ഫോര്‍ ദ പെയില്‍ സ്കിന്‍ഡ്' ' ) .
എഴുത്തുകാരി മലയാളം ബ്ലോഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷെ പോരെ...വായനക്കാര്‍ കുറയുന്നതല്ലാതെ കൂടുന്നില്ലാ. സ്തംഭനാവസ്ഥയിലേക്ക് ബ്ലോഗ് നീങ്ങുന്ന വേളയിലാണ് 'സഹ ബ്ലോഗര്‍ ' പദവിയിലുള്ള ഒരുത്തന്‍റെ ബ്ലോഗില്‍ ഉണ്ടായിരുന്ന 'വടാ പാവിന്‍റെ' പാചക കുറിപ്പ് 'കരാള കശ്മല്‍സ് ഡോട്ട് കോം' എന്ന സൈറ്റില്‍ കാണുന്നത്. കരാളന്മാര്‍ക്ക് മലയാളം സൈറ്റ് കൂടാതെ, വേദ പാഠ പുസ്തകത്തിനെക്കുറിച്ചുള്ള സൈറ്റും , നീലച്ചിത്രങ്ങള്‍ കാശു കൊടുത്ത് ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യം ഒരുക്കുന്ന സൈറ്റും എല്ലാമുണ്ടെന്ന് നമ്മുടെ എഴുത്തുകാരിക്ക് അന്വേഷണത്തില്‍ ബോധ്യപ്പെടുന്നു. (അന്വേഷണം സി ഐ ഏ വഴിയൊന്നുമല്ല. മിക്കവാറും അവന്മാരുടെ സൈറ്റില്‍ തന്നെ ഇതിലോട്ടെല്ലാം ലിങ്ക് കാണും ) .
അവന്‍മാരുടെ ഫീഡ്ബാക്ക് മെയില്‍ വിലാസം തപ്പിയെടുത്ത് ചേട്ടത്തി ഒരു മെയില്‍ അയക്കുന്നതോടെ കളി തുടങ്ങുകയായി.
'ഹൈ,
ഐ ആം തകര്‍പ്പന്‍ പെണ്ണ് ഫ്രം ദ വേള്‍ഡ് ഓഫ് ബ്ലോഗ്സ്. വെരി റിസെന്‍റലീ ഇറ്റ് ഹാസ്‌ കേം റ്റൂ മൈ അറ്റെന്‍ഷന്‍ ദാറ്റ് യു ഹാവ് സ്കൂപ്പ്ഡ് ദ റെസിപ്പി ഫോര്‍ വടാ പാവ് ഫ്രം ദ ബ്ലോഗ് ഓഫ് മാനത്തുകണ്ണി . പ്ലീസ് റിമൂവ് ദാറ്റ് ഓര്‍ ഗിവ് ദ ഓഥര്‍ അപ്പ്രോപ്രിയേറ്റ് ക്രെഡിറ്റ്സ് '
തകര്‍പ്പന്‍ പെണ്ണ് .

കരാളന്‍മാര്‍ക്ക് വേണ്ടി മെയില്‍ വായിക്കുന്നത് മിക്കവാറും "സര്‍ ഐ കം, യു ഗോ, വി ആള്‍ കം ആന്‍ഡ് ഗോ" നിലവാരത്തിലുള്ള ഏതെങ്കിലും കന്നഡിഗനോ, ആന്ദ്രാക്കാരനോ ആകാം. ഒരു പക്ഷെ മലയാളി തന്നെയും. മേല്‍ പറഞ്ഞ മെയില്‍ വായിച്ചു കണ്ണ് ബള്‍ബായ അവന്‍ , കരാളന്മാരുടെ പൊതുവേയുള്ള നിലവാരത്തിനും, അവന്‍റെ സ്വന്തം നിലവാരത്തിനും അനുസരിച്ച ഒരു മെയില്‍ അയക്കുന്നു. "പേടിപ്പിക്കാതെ പോടീ പെണ്ണെ " ഇതാകും അതിലെ സാരാംശം. കരാളന്മാരുടെ വീര കൃത്യങ്ങളെക്കുറിച്ച് ഒരു ലഘു വിവരണവും അതിലുണ്ടാകും.
അതോടെ നമ്മുടെ ചേട്ടത്തി ഹാപ്പി .ഖുഷിയായി തകര്‍പ്പന്‍ പെണ്ണ് ഉടനടി മറുപടിക്ക് മറുപടി എഴുതുന്നു.
'അവന്‍മാര്‍ ചെയ്യുന്നത് എത്ര വലിയ കുറ്റ ക്രത്യമാണെന്നും, അമേരിക്കന്‍ പോലീസെങ്ങാനും ഇതറിഞ്ഞാല്‍ പിന്നെ അവന്മാര്‍ക്കു ഗതി വൈദ്യുതിക്കസേരയിലുള്ള മരണമാണെന്നും' ചേച്ചി മെയിലിലൂടെ കരാളന്മാരെ അറിയിക്കുന്നു . പൂരപ്പാട്ട്, വീട് കയറി തല്ലും എന്ന മുന്നറിയിപ്പ് എന്നിവയുമായി കരാളന്മാരുടെ മറുപടി ഉടനടി എത്തും .
' ഉദ്ദിഷ്ട കാര്യം വിചാരിച്ചതിലും ഭംഗിയായി നടക്കുന്നതിനു' ചേച്ചി പരുമലപ്പള്ളിയില്‍ നേര്‍ച്ച കൊടുത്തയക്കും . പിന്നെ, "വരുന്നെടാ കഴുതകളേ ഞാന്‍ " എന്ന് ആത്മഗതത്തോടെ നേരെ മലയാളം ബ്ലോഗ് പ്രപഞ്ചത്തിലേക്ക്.
കരാളന്മാരുടെ ക്രൂര ക്രത്യം മൊത്തം എടുത്ത്‌ ബ്ലോഗില്‍ ഒരു അലക്കാണ്. ബലത്തിന് അന്നോളമുള്ള സകല എഴുത്ത് കുത്തുകളും.

പിന്നെ കാഹളം മുഴക്കി പടയാണ്. കരാള കശ്മലന്മാര്‍‍ക്കെതിരെ മലയാളം ബ്ലോഗിലാകെ ബന്ദും, ഹര്‍ത്താലും. തകര്‍പ്പന്‍ പെണ്ണിന്റെ ബ്ലോഗില്‍ പിന്തുണ കമന്റുകളുടെ പ്രവാഹം ( കരാളന്മാരുടെ സൈറ്റില്‍ ഹിറ്റുകള്‍ കൂടുന്നു എന്നതിവിടെ വിഷയമല്ല എന്ന് പൊതുവെ മലയാളി ബ്ലോഗ് മതം ) . ഹിറ്റുകള്‍ കൂടുന്നതനുസരിച്ച്, അനുനയം, ഭീഷിണി , അനുനയം, ഭീഷണി ഇങ്ങനെ കാര്‍ഡുകള്‍ കരാളന്മാര്‍ വീണ് കിട്ടിയ അവസരം പരമാവധി മുതലാക്കുന്നു. തകര്‍പ്പന്‍ പെണ്ണ് ബ്ലോഗില്‍ ഫെഡറെല്‍ ബ്യുറോയ്ക്കും ഒപ്പം കേരള പോലീസിലെ ഹെഡ് കോണ്‍സ്റ്റൈബിള്‍ കുട്ടന്‍ പിള്ളക്കും കരാളന്മാരെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്, ഉടനെ അവന്‍മാരുടെ ചീട്ട്‌ കീറും എന്ന് പ്രഖ്യാപിക്കുന്നു. ആവശ്യത്തിലധികം ഹിറ്റും പരസ്യക്കാശും കിട്ടിക്കഴിയുമ്പോള്‍ കരാളന്മാര്‍ "എല്ലാ മലയാളിത്താനും ഇന്ത മാതരി കോന്തിയാ?" എന്ന ആത്മഗതത്തോടെ അവരുടെ മലയാളം വിഭാഗം പൂട്ടുന്നു. മലയാളി ബ്ലോഗുകള്‍ ഇതു അവരുടെ വന്‍ വിജയമായി കൊണ്ടാടുന്നു. പിന്നെ കൊടുത്ത കേസ്സിനെക്കുറിച്ചും , ഫെഡറെല്‍ ബ്യുറോ വക അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചും ഒരക്ഷരം ഒരുത്തനും മിണ്ടാന്‍ പാടില്ല. മിണ്ടിയാല്‍ തകര്‍പ്പന്‍ പെണ്ണ് വൈലെന്റ്റ് ആകും. "നക്ഷത്ര യുദ്ധത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് വിശകലനം ചെയ്യാന്‍ കിടക്കുമ്പോഴാണ് അവന്റെ ഒരു അന്വേഷണം . ഒന്നു പോടേ" എന്ന കമന്റുമായി അപ്പോഴേക്കും ഭവതിയുടെ ആരാധകരായി മാറിയ കമന്‍റ് കച്ചവടക്കാരും എത്തും .

കമന്‍റ് ഇട്ടവരും, വായിച്ചവരും, ബ്ലോഗില്‍ ഹിറ്റ് കിട്ടിയവരും , കരാളന്മാരും എല്ലാം ഹാപ്പി . പക്ഷേ ദയനീയ സ്ഥിതിയില്‍ ആകുന്നത് മോഷണത്തിനെതിരെ ആത്മാര്‍തഥമായി പ്രതികരിച്ച മര്യാദക്ക് ബ്ലോഗ് എഴുതുന്ന ചിലരാണ്. ഇപ്പറഞ്ഞ മര്യാദക്കാരുടെ പേരു കണ്ടു മാത്രം വിവാദ ബ്ലോഗുകളില്‍ എത്തിയ വായനക്കാരും ഉണ്ടാകും കൂട്ടിന് . മൌനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍ അവര്‍ വീണ്ടും അവരവരുടെ ജോലി നോക്കി പോകും 'തകര്‍പ്പന്‍ പെണ്ണ് 'വെടിവട്ടം' എന്ന ലേബലില്‍ 'നക്ഷത്ര യുദ്ധത്തിനെ ഇന്ത്യ അനുകൂലിക്കണം' എന്ന അടുത്ത പോസ്റ്റും ഇടും.

ഇതിലെ ഗുണപാഠം എന്തെന്നാല്‍- ഭര്‍ത്താവിനെയും, പൊതുവായി ജീവിതത്തിനെയും മടുത്തു തുടങ്ങിയ വനിതകളെ ...നിരാശരാകാതെ നിങ്ങള്‍ ഒരു ബ്ലോഗ് തുടങ്ങുകാ. മലയാളം ബ്ലോഗ് പ്രപഞ്ചത്തിലെ ഞരമ്പ് രോഗികള്‍ നിങ്ങളുടെ കൂടെയുണ്ട് . അവന്‍മാരെ എങ്ങിനെ നിങ്ങളുടെ ബ്ലോഗിന്റെ സ്ഥിരം കുറ്റികളാക്കാം എന്നതിനെക്കുറിച്ച് ആധികാരികമായി പ്രസ്താവിക്കുന്ന 'കരിവാരാചരണം എങ്ങിനെ വിജയിപ്പിക്കാം' എന്ന് മുഖ്യശീര്‍ഷകത്തിലും ' മലയാളി ബ്ലോഗുകളിലെ മണ്ടന്മാര്‍ ' എന്ന ഉപശീര്‍ഷകത്തിലും ഒരു പുസ്തകം ഉടനെ ഞാന്‍ പുറത്തിറക്കുന്നുണ്ട് . അത് വാങ്ങി വായിക്കുക.

ചാതുര്‍വര്‍ണ്യത്തിന്റെ സര്‍ക്കാര്‍ രാജ്

ഭഗവത് ഗീതയുടെയും വേദങ്ങളുടെയും സാരാശം എന്ന വ്യാഖ്യാനം നല്‍കി പണ്ട് നമ്മുടെ നാട്ടില്‍ മനുഷ്യരെ ബ്രാഹ്മണന്‍ , ക്ഷത്രീയന്‍ , വൈശ്യന്‍ , ശുദ്രന്‍ എന്നിങ്ങനെ നാലായി തരം തിരിച്ചിരുന്നു. പൂജാദി കാര്യങ്ങള്‍ ബ്രാഹ്മണനും , രാജ്യ ഭരണം, യുദ്ധം എന്നിവ ക്ഷത്രിയരും, വ്യവസായങ്ങള്‍ വൈശ്യനും, കൃഷി തുടങ്ങിയ ജോലികള്‍ ശുദ്രനും എന്നിങ്ങനെ സമൂഹം ഈ നാല് വിഭാഗങ്ങള്‍ക്കും ചെയ്യുവാന്‍ ജോലികളും കല്‍പ്പിച്ച് നല്‍കിയിരുന്നു (സമൂഹത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കിയത് അന്നത്തെ ശക്തി കേന്ദ്രങ്ങലായിരുന്ന സവര്‍ണ്ണന്‍മാരായിരുന്നു എന്നത് വസ്തുത) . ഈ തരം തിരിവിന്റെ മറ പറ്റി നടന്നിട്ടുള്ള ചൂഷണങ്ങളും, ക്രൂരതകളും അന്തമില്ലാത്തവയായിരുന്നത് കാരണം കാലക്രമേണ സമൂഹം ഇതിനെതിരെ പ്രതികരിക്കുകയും, തത്ത്വത്തില്‍ ജാതി വ്യവസ്ഥ സമൂഹത്തിന് ആവശ്യമില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. തത്ത്വത്തില്‍ എന്ന് പറയുവാന്‍ കാരണം , അന്ന് സവര്‍ണ്ണ നിശ്ചിതമായ ജാതി വ്യവസ്ഥ ഇല്ലാതാക്കിയെങ്കില്‍ പകരം വന്നത് പഴയ അവര്‍ണ്ണ വിഭാഗത്തിന്‍റെ പ്രീതിക്കായി ( വോട്ടിനു വേണ്ടി ) ഉണ്ടാക്കിയ പുതിയ ജാതി വ്യവസ്ഥയാണ്‌ എന്നത് തന്നെ . ശക്തി കേന്ദ്രങ്ങള്‍ മാറിയപ്പോള്‍ ജാതി വ്യവസ്ഥ മാറിയില്ല. പകരം പുതിയവ വന്നു.

(ഇനി പറയുന്ന കാര്യങ്ങള്‍ കേരളവുമായി ബന്ധപ്പെട്ടത് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പലയിടത്തും ഇപ്പോളും സവര്‍ണ്ണ മേധാവിത്ത്വം പല രീതിയില്‍ തുടരുന്നുണ്ട്. അത് മറക്കുന്നില്ല. )ബ്രാഹ്മണന്‍, നായര്‍ തുടങ്ങിയ സവര്‍ണ്ണ ജന്മികള്‍ക്കു മേല്‍ പൂര്‍ണ്ണ വിജയം നേടി കേരള ജനത അവരുടെ ഭൂസ്വത്തുക്കള്‍ പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്തു. പതിനായിരപ്പറ കൃഷി , കുംബത്തിലും ഉണങ്ങാത്ത വയലുകളില്‍ ഉണ്ടായിരുന്നതെല്ലാം പഴങ്കഥകളില്‍ മറഞ്ഞു. ഭൂപരിഷ്കരണം കൊണ്ടു എന്റെ നോട്ടത്തില്‍ ആകെവ് ഉണ്ടായ നേട്ടം കേരളത്തിനു 'അരി വിഹിതം കൂട്ടി തരണേ ശരദ് പവാര്‍ സാറേ' എന്ന് കേഴേണ്ടി വന്നു. ഇപ്പറഞ്ഞതില്‍ എന്തെങ്കിലും സംശയമുള്ളവര്‍ പാറശാല മുതല്‍ കന്യാകുമാരി വരെ നമ്മുടെ കേരളത്തിന്‍റെ കൈയ്യില്‍ പണ്ടുണ്ടായിരുന്ന പാട ശേഖരങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഒന്നു ചെന്ന് കാണുക. ഇപ്പോഴും പതിനയിരപ്പറയും , ആയിരപ്പറയും അവിടെ വിളയുന്നുണ്ട് . വ്യത്യാസം ഇത്ര മാത്രം. ഭൂമി സിംഹഭാഗവും ഇപ്പോഴും പഴയ കുടുമ്പങ്ങളുടെ കൈയ്യില്‍ തന്നെ.
ജാതി വ്യവസ്ഥ ഒരിക്കലും നല്ലതല്ലാ. പക്ഷെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീ നാരായണ ഗുരു വചനത്തിനോപ്പം ഇന്നത്തെക്കാലത്ത് ആ ജാതി ഏതാണ് എന്ന് കൂടി ചോദിക്കേണ്ട ഗതികേടാണ്. . പഴയ ജാതി വ്യവസ്ഥയില്‍ സമൂഹത്തിന് ഒരു നിയതിതമായ പ്രവര്‍ത്തന രീതി ഉണ്ടായിരുന്നു എന്നാണ്. ചൂഷണം , ക്രൂരത എന്നിവ കാരണം ആ വ്യവസ്ഥ തുടച്ചു നീക്കപ്പെട്ടു. പകരം വന്നതോ, സംവരണം അടിസ്ഥാനമാക്കിയ പുതിയ ജാതി വ്യവസ്ഥ.

ഈ വ്യവസ്ഥയെക്കുറിച്ചുള്ള ഒരു പഴയ തമാശയില്‍ ഇതിന്‍റെ പൂര്‍ണ്ണമായ പുതിയ അര്‍ഥങ്ങള്‍ ഉണ്ട്. "നൂറു മീറ്റര്‍ ഓട്ടത്തില്‍ ഷെഡ്യൂള്‍ കാസ്റ്റ് , ഓ ബീ സി ഓട്ടക്കാര്‍ ഇരുപത്തിയഞ്ച് , ഈഴവാ ഓട്ടക്കാര്‍ അമ്പത്‌ മീറ്റര്‍ - ഈ ക്രമത്തില്‍ ഓടിയാല്‍ മതിയാകും . എന്നാല്‍ ബ്രാഹ്മണ, നായര്‍ ഓട്ടക്കാര്‍ നൂറു തികച്ചോടിയാലും ഒന്നാം സ്ഥാനം കൊടുക്കണോ, വേണ്ടയോ എന്ന് അതാത്‌ കാലത്തുള്ള മന്ത്രി സഭകള്‍ തീരുമാനിക്കും" .
ഇതിനാണോ ജാതി വ്യവസ്ഥ തുടച്ചു നീക്കി സമത്വം കൊണ്ടു വന്നു എന്ന് നാം അഭിമാനിക്കുന്നത്. ഒരു സമൂഹത്തില്‍ കല്‍പ്പിതമായ ഒരു വിഭാഗത്തില്‍ ജനിച്ചതിന്റെ പേരില്‍ ഒരുവന് ആനുകൂല്യങ്ങള്‍ ലഭിക്കുകയും, മറ്റൊന്നില്‍ ജനിച്ച മറ്റൊരുവന് അവ നിഷേധിക്കപ്പെടുകയും ചെയ്യുക . ഇതിനെ എങ്ങിനെ സമത്വം എന്ന് വിളിക്കും? ഇതു തന്നെയല്ലേ മറ്റൊരു തരത്തില്‍ പണ്ടും നടന്നിരുന്നത്?

കേരളത്തില്‍ സത്യത്തില്‍ സംവരണം എന്ന വ്യവസ്ഥ ആവശ്യമുണ്ടോ? പകരം 'ഏത് നില വരെയും പഠിക്കുവാനുള്ള സൗകര്യം സൗജന്യമായി' എന്ന നിയമം കൊണ്ടു വന്ന ശേഷം , സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികള്‍ക്ക് നിയമനങ്ങള്‍ യോഗ്യതയുടെ ( പരീക്ഷകള്‍, ഇന്റര്‍വ്യൂ , വിദ്യാഭ്യാസം എന്നിവയിലെ ) അടിസ്ഥാനത്തില്‍ പോരെ ? യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ വന്നാലുള്ള ഏറ്റവും നല്ല പ്രയോജനം എന്റെ നോട്ടത്തില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതിയും, അലസതയും ഒരു പരിധി വരെ കുറയും എന്നതാണ്. അതിനര്‍ത്ഥം അഴിമതി കാട്ടുന്നത് മുഴുവന്‍ സംവരണത്തിലൂടെ ജോലി ലഭിച്ചവരാണ് എന്നാണോ? അല്ലാ. പക്ഷെ അഴിമതിയുടെ ഒരു മൂല കാരണം സംവരണം തന്നെയാണ്. യോഗ്യതയില്ലാതെ സമവരനത്തിലൂടെ ജോലിക്കിട്ടുന്ന ഒരുവന് ആ ജോലിയോട് എങ്ങിനെ കൂറ് കാട്ടനാകും. ഇനി സംവരണം ഇല്ലാതെ ജോലി കിട്ടിയ പഴയ സവര്‍ണ്ണനോ? 'എന്‍റെ മക്കള്‍ക്കും, കൊച്ചു മക്കള്‍ക്കും ഈ വ്യവസ്ഥയില്‍ ജോലി കിട്ടിയവര്‍ ഗതിപിടിക്കും എന്ന് ഒരു ഉറപ്പും ഇല്ല. അത് കൊണ്ട് അവരുടെ ഭാവിക്കായി ഞാന്‍ കൈക്കൂലി വാങ്ങുന്നു.' എന്ന ന്യായമുണ്ടാകും പറയുവാന്‍.
മര്യാദക്ക് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളെ ( ഐ ടി , ബയോ-ടെക് വ്യവസായങ്ങള്‍ , പുതിയ തലമുറയിലെ ബാങ്കുകള്‍ എന്നിവ) ഓര്‍ക്കുക. ഇവിടങ്ങളില്‍ സംവരണം ഇല്ലയെന്നത്‌ സ്മരണീയം