കാലുളുക്കി ജയിച്ചാല്‍ ബി എം ഡബ്ല്യൂ കിട്ടുമോ ?
സൈനാ നെഹ്വാള് മിടുക്കിയാണ് ,സെലിബ്രിറ്റി എന്ന വലയം ഉള്ളതിനാല്‍ സുന്ദരിയും. ബാഡ്മിന്‍ടണ്‍ രംഗത്ത് ഇന്ന് ഇന്ത്യയില്‍ ഉള്ള ഏറ്റവും മികച്ച കളിക്കാരിയും സൈന തന്നെ. പക്ഷേ ഈ കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ നിര്‍ഭാഗ്യവശാല്‍ സൈനക്ക് സ്വര്‍ണ്ണം കിട്ടാതെ പോയി . നിര്‍ഭാഗ്യം എന്ന് ഞാന്‍ പറഞത് വെങ്കലം കിട്ടി നാട്ടില്‍ എത്തിയപ്പോള്‍ ,മറ്റു സമ്മാനങ്ങള്‍ക്കും , പദവികള്‍ക്കും പുറമേ ക്രിക്കട്റ്റ് ഇതിഹാസവും , രാജ്യസഭാ അംഗവും ആയ സച്ചിന് തെണ്ടുല്‍ക്കര്‍ വക ഒരു ബി എം ഡബ്ല്യൂ കുട്ടിക്ക് സമ്മാനം കിട്ടി. വെള്ളിയോ സ്വര്‍ണ്ണമോ കിട്ടിയിര്‍ന്നെങ്കില്‍ ക്രിക്കറ്റ് ദൈവം ഒരു പക്ഷേ വിമാനം വല്ലതും വാങ്ങിക്കൊടുത്തേനെ.
കാര്യം ലണ്ടന്‍ ഒളിമ്പിക്സ് നടക്കുമ്പോള്‍ സൈനക്ക് സ്വര്‍ണ്ണമോ വെള്ളിയോ കിട്ടും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു . അല്ലെങ്കിലും വീട്ടില്‍ കപ്പലണ്ടിയും കൊറിച്ച് ബിഗ് സ്ക്രീനില്‍ ഗെയിം അനാലിസിസ് നടത്തുന്ന എന്നെ പോലുള്ളവര്‍ ആണല്ലോ ഇന്ത്യന്‍ കായിക രംഗത്തിന്റെ പ്രാണവായു . അത് പോട്ടെ , പറഞ്ഞു വന്നത് പ്രതീക്ഷ , അപ്പൊ ഞാനിങ്ങനെ പ്രതീക്ഷകളുമായി സൈനയുടെ മാച്ചുകള്‍ ഓരോന്ന് കണ്ട്, കപ്പലണ്ടി , കടല , ബോംബെ മിഠായി ഇതൊക്കെ മാറി മാറി അടിച്ച് വിശകലനങ്ങള്‍ പാസാക്കി ഇരിക്കുകയായിരുന്നു. സെമി വരെ കൊച്ച് പറന്നു അങ്ങ് എത്തി . അത് പറയാതെ വയ്യ . പക്ഷേ സെമി ഫൈനലില്‍ കൊടും ചതിയല്ലേ നടന്നത് ? വാങ്ങ് യിഹാന് (ഓള്‍ടെ പേര് തന്നെ നാക്ക് ഉളുക്കിക്കും )എന്നൊരു ചീനാക്കാരി ആയിരുന്നു പാവം സൈനയുടെ എതിരാളി . ചൈനയല്ലേ ഡ്യൂപ്ലിക്കേറ്റ് ആകും എന്ന് നമ്മുടെ കൊച്ച് വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ ? പക്ഷേ ചൈനക്കാരി ഡ്യൂപ്ലിക്കേറ്റ് അല്ല എന്ന് മാത്രമല്ല ഷാവോലിനില്‍ നിന്നും നേരിട്ട് കങ്ങ്-ഫൂ പടിച്ചവളും ആയിരുന്നു എന്ന് തോന്നുന്നു . എട്ടാമത്തെ വയസില്‍ കരാട്ടെ ഉപേക്ഷിച്ച് റാക്കെറ്റ് കൈയ്യിലെടുത്ത സമാധാന പ്രിയയായ സൈനയെ നിലം തൊടീച്ചില്ല.നാല്പത്തിയഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ ചുരുട്ടിക്കെട്ടുകയും ചെയ്തു . ശരി പോട്ടെ , വെങ്കലമെങ്കില്‍ വെങ്കലം എന്ന് സൈനയും ഒപ്പം ഞാനും
വെങ്കലം വാങ്ങിക്കാന്‍ കൊച്ച് ചെന്നപ്പോള്‍ ദാണ്ടേ അവിടെയും നില്ക്കുന്നു എണ്ണം പറഞ്ഞ ചൈനാക്കാരി ഒരെണ്ണം .പേര് വാങ്ങ് ക്സിന് (വാക്സിന് എന്നും വിളിക്കാം ). ആ കൊച്ച് തൊട്ട് മുന്നേയുള്ള കളിയില്‍ കങ്ങ് -ഫൂ കാണിച്ച് കാലുളുക്കി നില്‍ക്കുകയാണ് . മോശമാണ് , എന്നാലും കളിയില്‍ സൈനയ്ക്ക് അതൊരു നേട്ടമാകും എന്ന് ഞാന്‍ പ്രതീക്ഷിച്ചു . സൈനയും പ്രതീക്ഷിച്ച് കാണും . പക്ഷേ അച്ചുതാനന്ദന്റെ മാപ്പും തിരുത്തലും പ്രതീക്ഷിച്ച പി ബി /വിജയന് സഖ്യത്തിന്റെ അവസ്ഥ എന്നെയും സൈനക്കൊച്ചിനെയും കളി തുടങ്ങി രണ്ടാമത്തെ സെക്കണ്ടില് പിടികൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ . വാക്സിന് നമ്മുടെ കൊച്ചിനെ എടുത്തിട്ട് ഫുട്ബാള്‍ കളിക്കുകയായിരുന്നു. കാല് ഉളുക്കിയിട്ട് അവള് ഇങ്ങനെ .അപ്പോള്‍ ഉളുക്കിയില്ലായിരുന്നുവെങ്കിലോ? നമ്മുടെ കൊച്ചിന്റെ ഭസ്മം ആ കണ്ണില്‍ ചോരയില്ലാത്തവള്‍ കാറ്റില്‍ പറത്തിയേനെ.
ആദ്യത്തെ ഗെയിം കിട്ടി കിട്ടിയില്ല എന്ന പരവുത്തില്‍ (നമ്മുടെ കൊച്ചിനല്ല , ലവള്‍ക്ക് ) വാക്സിന് ഉളുക്കിന്റെ വേദന കാരണം വീണു. എന്നിട്ട് അവള് മെഡലീന്ന് പിടി വിട്ടോ ? ഇല്ല. തിരച്ചു വന്ന് നമ്മുടെ സൈനക്കുട്ടിയെ പന്ത് തട്ടി ഗെയിം കൊണ്ട് പോയി . വാക്സിന് അടുത്ത ഗെയ്മിലും ആദ്യത്തെ പോയന്റ് എടുത്തു . അപ്പോഴേക്കും പണി പാലും വെള്ളത്തില്‍ കിട്ടി. ഉളുക്ക് ഗുരുതരം . വേദന സഹിക്കാന്‍ വയ്യാതെ വാക്സിന് പിന്മാറി സൈനക്കുട്ടിക്ക് വെങ്കലം. ഹോ എന്തൊരു കുളിര് !!!
ഇനി അടുത്ത മെഡല്‍ പ്രതീക്ഷ നമ്മള് വെച്ചിരുന്നത് ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലാണ് .ഹരിയാനയിലെ മണ്ണിലും പൊടിയിലും കിടന്ന് ഉരുണ്ട് ഗുസ്തി പഠിച്ച ഒരു സുശീലന് ലണ്ടനിലേക്ക് പോയിട്ടുണ്ടായിരുന്നു. ഈ ഗുസ്തി എന്നോകെ പറയുന്നത് റാക്കറ്റ് ഗെയിമുകള്‍ പോലെ മിന്നല്‍ പോലത്തെ മോട്ടര്‍ സ്കില്‍സ് , ടെക്നിക്കുകള്‍ (ചീനികളുടെ കളികള്‍ യൂ ട്യൂബില്‍ ഉണ്ടേല്‍ കണ്ടു നോക്ക് , എല്ലാം മനസിലാകും ) ഒന്നും വേണ്ടാത്ത വെറും ഗെയിം ആണ് എന്ന് അറിയാമല്ലോ ? ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വട്ടം ചുറ്റി പിടിക്കുക, തുണി അലക്കുന്നത് പോലെ എതിരാളിയെ എടുത്തു നിലത്തിട്ടു അടിക്കുക, നിലത്തു കുത്തുക ...കഴിഞ്ഞു . ഒരു സോഫ്സ്റ്റിക്കേഷനും ഇല്ലാത്ത ഗെയിം . ആകെയുള്ള പ്രശം നിലത്തിട്ടുള്ള ആ കുത്തില്‍ ചിലപ്പോള്‍ ഊരയുടെ കൊളുത്ത് വിട്ടു പോകും എന്നത് മാത്രമാണ് . അത് തിരിച്ചു പിടിച്ചിടാന്‍ ലോക്ക്സ്മിത് ബൈജുവോ , ആലപ്പുറം ബാപ്പു തങ്ങളോ വരേണ്ടി വരും. അങ്ങനെയുള്ള ഒരു ഗെയ്മില്‍ എനിക്ക് വലിയ താത്പര്യം ഒന്നുമില്ല. എന്നാലും സുശീലന്റെ കളി ഒന്ന് കണ്ടു കളയാം എന്ന് കരുതി . ഒന്നര മുതല്‍ ആറര വരെയുള്ള ഇന്ത്യന്‍ സമയത്തിനിടയ്ക്ക് നാല് മാച്ചുകള്‍ . ഓരോ ലെവല്‍ കഴിയുമ്പോഴും എതിരാളികള്‍ ഹിഡിമ്പന്‍ , അതിനേക്കാള്‍ മുറ്റിയ ബകന് , കുഭകര്ണ്ണന് എന്നീ നിലവാരത്തില്‍ നില്‍ക്കുന്നവരും. സെമിയിലെ കസാക്കിസ്ഥനില്‍ നിന്നുള്ള അക്ഷുറെക്ക് ടാനടാറോവ് (സുകു എന്ന് വിളിക്കാം ) എന്നാ സാത്വിക മനുഷ്യനെ കണ്ടാല്‍ ഒരു വെളുത്ത ഘടോത്കച്ചന്‍ . കസാക്കിസ്ഥാന്‍ സുകുവിനെയും എങ്ങനെയൊക്കെയോ തൂക്കി വാരി തറയിലടിച്ച് വീങ്ങിയ മുഖവും ശരീരവുമായി സുശീലന് ഫൈനലില്‍ എത്തി. അപ്പോള്‍ അവിടെ നില്ക്കുന്നു തത്സുഹിരോ യോനെമിസ്തു (ജപ്പാന് ഭാഷയിലെ ശശി വര്‍മ്മ ). സാക്ഷാല്‍ രാവണന് .കണ്ടാലറിയാം ജനിച്ചപ്പോള്‍ മുതല്‍ പ്രോട്ടീന്‍ അല്ലാതെ അദേഹം ഒന്നും കഴിച്ചിട്ടില്ല , സുപ്പര്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ ഉപയോഗിച്ചല്ലാതെ ഗുസ്തി പഠിച്ചിട്ടുമില്ല . പോരാത്തതിന് ജപ്പാന് ഗ്രൌണ്ട് സെല്‍ഫ് ഡിഫെന്‍സ് ഫോര്‍സിലെ അംഗവും . തികഞ്ഞില്ലേ നമ്പര്‍ ? ഇവിടെ പാലും നെയ്യും കടം വാങ്ങിയ കാശിനു വാങ്ങി കഴിച്ച് ലോക്കല്‍ അഖാഡ കളില്‍ (ജിം വരുന്നതിനു മുന്നേ അങ്ങനെ ഒരു സാധനം നിലവല്‍ ഉണ്ടായിരുന്നു ) ഭീം സിംഗ് ഫയല്വാന്മാരുമായി ഉരുട്ടി പിടുത്തം മോഡല്‍ ഗുസ്തി പഠിച്ച പാവം സുശീലനെ ജപ്പാന് ശശി വര്‍മ്മ തോല്‍പ്പിച്ചു . സുശീലന് വെള്ളി.
ഇത്രയും കഥ . ഇനി സച്ചിന് തെണ്ടുല്‍ക്കര്‍ സൈന കൊച്ചിന് ബി എം ഡബ്ല്യൂ ഒരെണ്ണം മുഴുവനായി വാങ്ങി കൊടുക്കുകുകയും , കൊച്ചിന്റെ കോച്ചന്‍മാര്‍ക്ക് വേറെ ഏതോ കാറുകള്‍ സമ്മാനിക്കുകയും ചെയ്തു എന്ന് കേട്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു സംശയം . പാവം സുശീലനും കോച്ചുകള്‍ക്കും ഓരോ സൈക്കിള്‍ എങ്കിലും വാങ്ങി കൊടുത്തൂടെ ? സച്ചിന്റെ കാശ് , കൊച്ചന്റെ ഇഷ്ടം ...ഞാന്‍ ചോദിച്ചു എന്നെ ഉള്ളു . എതിരാളി നില തൊടാതെ തോല്‍പ്പിക്കും എന്ന അവസ്ഥയില്‍ അവളുടെ കാല് ഉളുക്കിയത് കൊണ്ട് വെങ്കലം കിട്ടിയ കൊച്ചിന് ബി എം ഡബ്ല്യൂ . സുശീലന് സൈക്കിള്‍ കിട്ടുമോ എന്ന് അറിയില്ല ...സുശീല്‍ കുമാറിന് കിട്ടിയ മറ്റു സമ്മാനങ്ങള്‍ മറക്കുന്നില്ല . എന്നാലും സൈനയെക്കാള്‍ അഭിനന്ദനത്തിന് അര്‍ഹന്‍ അദ്ദേഹമാണ് എന്നൊരു തോന്നല്‍ പിടി വിടുന്നില്ല .
ആടുത്ത ഒളിമ്പിക്സില്‍ സംവരണം ഉണ്ടാകുമോ ?
ഇനി പൊതുവായ ചില കാര്യങ്ങള്‍ . ഒളിമ്പിക്സില്‍ ഒന്ന് പങ്കെടുത്തു കൊടുത്താല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പദവിക്ക് തുല്യമായ കോച്ച് ജോലിയും മറ്റും ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് .അത് കേട്ടപ്പോള്‍ തോന്നിയ ചില സംശയങ്ങളാണ് ഇനി
1 ) ഒളിമ്പിക്സ് നിലവാരത്തിലെ കായിക താരങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ട്രെയ്നിങ്ങിന്റെ ജോബ് ഓര്‍ഡര്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ ഉണ്ടോ ?കാണുമായിരിക്കും.
2 )ഈ ആനുകൂല്യങ്ങള്‍ ഒക്കെ കാരണം ഒളിമ്പിക്സ് സംഘത്തില്‍ പേരു വരാന്‍ ഇനി ഉന്തും തള്ളും ആയിരിക്കും . സെലക്ഷന് എളുപ്പമാക്കാന്‍ ഇന്ത്യ ഒട്ടാകെ സെലക്ഷന് കമ്മറ്റി അതി വേഗ കൌണ്ടറുകള്‍ തുടങ്ങുമോ ? അതോ ഏക ജാലക സംവിധാനമാണോ ഉദ്ദേശിക്കുന്നത് ?
3 ) കൌണ്ടര്‍ ആയാലും ജാലകം ആയാലും അവിടെ അപേക്ഷകര്‍ മേശയുടെ സ്വീകരിക്കേണ്ട മുകളിലൂടെയുള്ള നടപടി ക്രമങ്ങള്‍ , മേശയ്ക്കു അടിയിലൂടെ മസ്റ്റ് ആയിട്ടും വേണ്ട നടപടികള്‍ എന്നിവയുടെ ഇനം തിരിച്ച വിശദമായ വിവരങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുമോ ?
4 )റിയോ ഡി ജെനിറോയില്‍ രണ്ടായിരത്തി പതിനാറില്‍ നടക്കുന്ന ഒളിപിക്സ്സില്‍ പങ്കെടുക്കുന്ന കായികതാരങ്ങളുടെ തിരഞ്ഞെടുപ്പിന് സംവരണം ഉണ്ടോ ? ഇല്ലെങ്കില്‍ കോടതിയെ സമീപിച്ചാല്‍ കിട്ടുമോ ?
5 ) സംവരണം ഉണ്ടെങ്കില്‍ ഏത് വിഭാഗത്തിനാകും മുന്‍ഗണന ? ആ വിഭാഗത്തിലേക്ക് മതമോ /ജാതിയോ ഒന്ന് മാറ്റി എടുക്കണമെങ്കില്‍ അതിവേഗ സംവിധാനങ്ങള്‍ എന്തെങ്കിലും കൊണ്ട് വല്ല പ്രയോജനവും ഉണ്ടാകുമോ ?
6 ) സംവരണത്തിലൂടെ അത്ലെറ്റിക്ക് മീറ്റുകളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന എനിക്ക് സമയത്തിലും ദൂരത്തിലും ഇളവ് കിട്ടുമോ ? ഉസൈന്‍ ബോള്‍ട്ടിനെ പോലെയുള്ള സവര്‍ണ്ണ ഫാസിസ്റ്റുകള്‍ നൂറു മീറ്റര്‍ ദൂരം ഒന്‍പത് സെക്കന്‍ഡോ അതില്‍ താഴെയോ ഉള്ള സമയത്ത് ഓടി തീര്‍ക്കുമ്പോള്‍ ഞാന്‍ ഒരു ഇരുപത്തിയെട്ട് മീറ്റര്‍ പതിനൊന്ന് സെക്കണ്ട് കൊണ്ട് ഓടി തീര്‍ത്താല്‍ സ്വര്‍ണ്ണം കിട്ടുമോ ? ഇത് സംബന്ധിച്ച ഇന്ത്യന്‍ നിയമം റിയോയില്‍ നടപ്പാക്കാന്‍ ഏത് കോടതിയില്‍ പോണം ?
7 )ഒളിമ്പിക്സ് സംഘത്തില്‍ കായികതാരമായി തല കാണിച്ച് അസിസ്റ്റന്റ്റ് കമ്മീഷണര്‍ റാങ്കിലുള്ള ജോലിയും മറ്റു ആനുകൂല്യങ്ങളും കൈപറ്റിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കണം എന്ന് നിര്‍ബന്ധം ഉണ്ടോ ? അതോ കോച്ചായി വല്ല ടീവി പരിപാടികളിലും കണ്ട്രാക്കും അടിച്ചു നടന്നാല്‍ മതിയോ ?
8 ) എന്റെ അമ്മാവന്റെ മൂന്നാം ഭാര്യ ഇറ്റലിയില്‍ നിന്നോ കൊളംബിയയില്‍ നിന്നോ ആകുന്നത് കൊണ്ട് സെലക്ഷന് കമ്മറ്റി മുന്‍പാകെ എന്തെങ്കിലും അനൂകൂല്യത്തിന് സ്കോപ്പുണ്ടോ ?
9 ) പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ത്രയമായ മദരാജന്മാര്‍ ആരെങ്കിലുമോ, മൂവരും ഒരുമിച്ചോ എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്താല്‍ ഞാന്‍ ഒളിമ്പിക്സ് സംഘത്തിന്റെ അകത്താകുമോ അതോ കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലിന്റെ അകത്താകുമോ ? എനിക്ക് വേണ്ടി ടി വി രജനീഷ് എം എല്‍ എ ടി വി യില്‍ക്കൂടെ കരഞ്ഞാല്‍ എന്തെങ്കിലും പ്രത്യേക ഇളവിന് സ്കോപ്പുണ്ടോ ?
10 ) നിര്‍ബന്ധമായും സെലക്ഷന് കിട്ടാന്‍ നരേന്ദ്ര മോഡിയെ തള്ളിപ്പറഞ്ഞാല്‍ മതിയാകുമോ ? അങ്ങനെ പറഞ്ഞാല്‍ ഇപ്പോഴത്തെ കാറ്റ് അനുസരിച്ച് അമേരിക്ക വഴക്ക് പറയുമോ ?
ലാസ്റ്റ് ഒരു സംശയം കൂടി : ഇനി കായിക താരം ആക്കിയില്ലെങ്കിലും വേണ്ട . സെലക്ഷന് കമ്മറ്റിയില്‍ കയറി പറ്റാന്‍ ഞാന്‍ എന്ത് ചെയ്യണം .?
ആരെങ്കിലുമൊക്കെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തരികയും , ഞാന്‍ രണ്ടായിരത്തി പതിനാറില്‍ റിയോയില്‍ ഇന്ത്യയുടെ അഭിമാനത്തെ ഒരു അരുക്കാക്കുകയും ചെയ്യും എന്ന ശുഭ പ്രതീക്ഷയില്‍ തത്കാലം നിറുത്തുന്നു .
സ്വന്തം
എ കെ
Wednesday, August 22, 2012
Sunday, August 19, 2012
ഒരു വാപ്പിച്ചി മകനയച്ച ഇമെയില്‍
എത്രയും പ്രിയപ്പെട്ട സാല് മോന് ,
ഇന്നലെ വാപ്പിച്ചി പെരിങ്ങമലയില്‍ എത്തി. യൂണിറ്റ് നേരത്തെ തന്നെ എത്തിയിരുന്നു . ഇന്നലെ തന്നെ വിവരത്തിന് ഇമെയില്‍ അയക്കാം എന്ന് കരുതി ഡാറ്റാ കാര്‍ഡ് കുത്തിയപ്പോ സിഗ്നല്‍ വീക്ക് .പിന്നെ ഇന്ന് രാവിലെ റിസര്‍വോയറിന്റെ മേലെ കേറിയിരുന്നാണ് അത് ഒന്ന് സ്ട്രോങ്ങ് ആക്കിയത് .അപ്പൊ ദാ ബ്രൌസറിന് ഏതാണ്ട് പ്രശ്നം. ഒരു ടെക്ക്നീഷ്യനെ ഈ പട്ടിക്കാട്ടില് എവിടെ കിട്ടാനാ ? പിന്നെ ഫാന്‍സ് പിള്ളാര് ഒരുത്തനെ എവിടുന്നോ പൊക്കിക്കൊണ്ട് വന്നു. ഏതാണ്ട് വൈറസ് ആയിരുന്നു. സംഗതി നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ആ ടെക്നീഷ്യന് കോപ്പന് കണ്ണീചോരയില്ലാതെ ഒരു കമന്റ്. ഈ വൈറസ് കയറിയാല്‍ പിന്നെ സിസ്സ്റ്റം സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കുന്ന ഇക്കയെ പോലെ ആയിരിക്കും എന്ന് .അനങ്ങാന്‍ വയ്യാത്ത പരുവത്തില്‍ ഗോഷ്ടികള്‍ കാണിച്ചോണ്ട് നിന്ന് കളയും എന്ന് . യൂനിറ്റ് മുഴുവന്‍ കൂട്ട ചിരി .പട്ടിക്കാട്ടില് വേറെ ടെക്നീഷ്യനെ കിട്ടാത്തത് കൊണ്ട് ഞാനും ചിരിച്ചു കാണിച്ചു . സംഗതി ശരിയാക്കിയിട്ട് കാശ് വാങ്ങി പോയ അവനെ ഒന്ന് കൈകാര്യം ചെയ്യാന്‍ നമ്മുടെ പെരിങ്ങമല എ കെ ഫാന്‍സ് അസോസിയേഷന് സെക്രട്ടറി മരപ്പട്ടി മമ്മതിനോട് പറഞ്ഞു. പിള്ളര് ചെക്കന്റെ രണ്ടു കാലും തല്ലിയൊടിച്ചു എന്നാണ് കേട്ടത്. അല്ല പിന്നെ ,മരിപ്പിന് ഞാന്‍ ലേറ്റായി ചെന്നത് ചോദ്യം ചെയ്തവനെ നമ്മള് വിട്ടിട്ടില്ല .പിന്നെയാണ് ഇവന് .
അതൊക്കെ പോട്ടേ ...നിന്റെ പുതിയ പടം 'ഭീകരം' ഭീകരമായി തന്നെ പുരോഗമിക്കുന്നു എന്ന് ഇപ്പൊ ഓണ്‍ലൈനില്‍ വായിച്ചു.നല്ല കാര്യം .നടക്കട്ടെ.പക്ഷെ ഇന്നത്തെക്കാലത്ത് ഈ ഫീല്‍ഡില്‍ സ്റ്റാര്‍ ആയിട്ട് പിടിച്ച് നില്ക്കാന് അഭിനയം അല്ല വേണ്ടത് എന്ന കാര്യം മാത്രം എന്റെ പൊന്ന് മോന് മറന്ന് പോകരുത് . അഭിനയത്തിന്റെ കാര്യത്തില്‍ നീ ന്യൂയോര്‍ക്കിലോ , ചൊവ്വായിലോ പോയി സ്പെഷ്യല്‍ ട്രെയിനിംഗ് എടുത്തതാണ് എന്ന് നിന്റെ ഫേസ് ബുക്ക് ഫ്രണ്ട്സിനെക്കൊണ്ട് പറയിച്ചാല്‍ മതി (പത്രം , വാരിക ഇതൊക്കെ നമ്മുടെ ഡ്രൈവര്‍ ബെന്നി നോക്കിക്കൊള്ളും , മിടുക്കനാ ). പിന്നെ നീ സിനിമയില്‍ നിന്റെ അപ്പന് മരിച്ചു കിടക്കുന്ന സീനില്‍ ചിരിച്ചു കാണിച്ചാലും ഉദാത്തമായ ദുഖത്തിന്റെ പ്രകടനം എന്ന് മക്കുണ്ണികള്‍ വാഴ്ത്തിക്കൊള്ളും.സായിപ്പിന്റെ ഡിഗ്രീ , സായിപ്പു വാഴ്ത്തി എന്ന് പറയുന്ന ഒരുത്തന്റെ കഴിവുകള്‍ ,ഇതിനെയൊന്നും ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസമോ നട്ടെല്ലോ നമ്മുടെ നാട്ടില്‍ അധികം തെണ്ടികള്‍ക്കും ഇല്ല. നമ്മുടെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍
പിന്നെ ഇന്നലെ ഞാന്‍ പെരിങ്ങമലയിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മുഴുവന്‍ ചിന്തയും നിന്റെ കരിയറിനെക്കുറിച്ച് ആയിരുന്നു.കാര്യം നിന്റെ 'ഒടുക്കത്തെ ഷോയും' ,അലുകുലുത്ത് റസ്റ്ററന്റും ആള്‍ക്കാരെ മണ്ടന്മാരാക്കി നമ്മള് ഒരുവിധം തടിയൂരിയെടുത്തു. പക്ഷേ വളരെ ചെറിയ രീതിയില്‍ ഉള്ള പടം , മലപ്പുറം കത്തിയുടെ അതെ രുചി , ഭയങ്കര പുതുമ എന്നൊക്കെ പരസ്യം ചെയ്ത് എപ്പോഴും ആളുകളെ ഉദാത്തര്‍ ആക്കുന്ന പരിപാടി നടന്നെന്ന് വരില്ല.ചെറിയ പടം , ഭയങ്കര പുതുമ ,നാല് പാട് നിന്നും മുടിഞ്ഞ പ്രശംസകള്‍ എന്നൊക്കെ നോട്ടീസ് അടിച്ച് ഒടുക്കത്തെ ഷോയുടെ നിര്‍മ്മാതാവിന്റെ കളസം കീറാതെ നോക്കാന്‍ നമ്മള് പെട്ട പാട് ഓര്‍മ്മയുണ്ടല്ലോ ?
ഒടുക്കത്തെ ഷോയില്‍ നിന്നും പഠിച്ച പാഠങ്ങളാണ് അലുക്കുലുത്ത് റസ്റ്ററന്റ് റിലീസ് ആകുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈനിലെ സകല തെണ്ടികളെയും വേണ്ട പോലെ കണ്ടു ഇറങ്ങുന്ന ദിവസം തന്നെ എന്തര് പടം , മലബാര്‍ ബിരിയാണിയുടെ അതെ രുചിയും മണവും എന്നൊക്കെ എഴുതിക്കാന്‍ പറ്റിയത്. പടം ഇറങ്ങുന്നതിന് മുന്‍പേ സകല പാചക മാസികയുടെയും കവര്‍ പേജില്‍ നീ വറുത്ത കോഴിക്കാലും പിടിച്ചു നില്ക്കുന്ന പടം വരാനും എത്ര കാശും കള്ളും ചിലവായി. അതൊന്നും ഇല്ലായിരുന്നെങ്കില്‍ ആ പടത്തിന്റെ നിലവാരം വെച്ച് അതിന്റെ ഗതി എന്താകുമായിരുന്നു എന്ന് മോന് ഒന്ന് ആലോചിച്ചു നോക്കിക്കേ ? ഞാനും നീയും പോലും ടിക്കറ്റ് വാങ്ങി കയറുമായിരുന്നോ ? ഇല്ല. അതാണ് വാപ്പിച്ചി പറഞ്ഞത് പ്ലാനിങ്ങ് വേണം പ്ലാനിങ്ങ് .
നമ്മുടെ മലയാള സിനിമാ പ്രേക്ഷകര്‍ എന്ന് പറയുന്ന തെണ്ടികളില്‍ ഭൂരിഭാഗവും പ്രമോഷനില്‍ വീഴുന്ന കഴുതകളാണ്. ഇപ്പോഴത്തെ സാറ്റ്ലൈറ്റ് റേറ്റ് ,ഓവര്‍സീസ് ഷെയര്‍ ഒക്കെ വെച്ച് തത്കാലം ആ ചെറ്റകളെ നമുക്ക് വലിയ ആവശ്യം ഒന്നുമില്ല .പക്ഷേ, ഭാവിയില്‍ സാറ്റ്ലൈറ്റ് റേറ്റ് ചാനല്‍ തെണ്ടികള് നിജപ്പെടുത്തുകയും , ഓവര്‍സീസ് മാര്‍ക്കറ്റില്‍ നമ്മുടെ പടം ക്യൂ നിന്ന് കാണുന്ന ഹമുക്കുകള് പണി പോയി നാട്ടില്‍ വന്നു തെണ്ടി തിരിയുകയും ചെയ്യുന്ന യൊരു അവസ്ഥയും നമ്മള് മുന്‍കൂട്ടി കാണണം. അന്ന് നമുക്ക് നാട്ടിലുള്ള വൃത്തികെട്ടവന്മാര് കാശ് മുടക്കി തിയറ്ററില്‍ കയറിയാലേ കഞ്ഞി കുടിക്കാന്‍ പറ്റു. എന്ന് വെച്ച് മോന് പേടിക്കുകയൊന്നും വേണ്ട .നമ്മുടെ നാട്ടിലെ മണ്ടന്മാരെ ഇക്കാലത്ത് തിയറ്ററില്‍ കയറ്റുന്നത് വളരെ സിമ്പിളാണ് . അതിനേക്കാള്‍ എളുപ്പമാണ് നിനക്ക് അവന്മാരുടെ മനസ്സില്‍ സുപ്പര്‍ താരം എന്ന നിലയില്‍ കയറി പറ്റുന്നത്. എന്റെ കാര്യം തന്നെ നോക്ക് . പത്ത് മുപ്പത്തിയഞ്ച് കൊല്ലങ്ങളായി ഈ എന്നെ അവന്മാര് അഭിനയ സമ്രാട്ട് , അഭിനയ ചക്രവര്‍ത്തി ,മൈന്യൂട്ട് അക്ട്ടിങ്ങിന്റെ വാപ്പ എന്നൊക്കെ വിളിക്കണമെങ്കില്‍ അവന്മാരുടെ വിവരം എത്ര ഉണ്ടാകുമെന്ന് .അതാണ് ഞാന്‍ പറഞത് സംഗതി സിമ്പിളാണ്
ഇന്നലെ പെരിങ്ങമലയ്ക്ക് ഡ്രൈവ് ചെയ്തു വരുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ട ചില പൊടികൈയ്യുകള്‍ വാപ്പിച്ചി കണ്ടു വെച്ചിട്ടുണ്ട്. ഓര്‍മ്മ വരുന്ന മുറയ്ക്ക് ഒന്നേ രണ്ടേ എന്ന് പറയാം . കുറിച്ച് വെച്ച് ഇന്ന് തന്നെ വേണ്ടത് ചെയ്തു തുടങ്ങിക്കോ
1 ) നിന്റെ ഓള് കേരളാ ഫക്രൂ സാല്മോന് ഫാന്‍സ് അസോസിയേഷന്‍കാരോട് ഒന്ന് കൂടെ ഉഷാറായി നില്ക്കാന് പറയണം. ഓണ്‍ലൈന്‍ കമ്യൂണിറ്റികളില്‍ അവന്മാരുടെ ശക്തമായ സാന്നിധ്യം എപ്പോഴും ഉണ്ടാകണം. മലബാര്‍ രുചി , തെക്കിന്റെ തനിമ ,കിടുങ്ങുന്ന പുതുമ , കൂള്‍ ലുക്കുമായുള്ള നിന്റെ അഭിനയം അങ്ങനെ കുറെ സ്ഥിരം പോയന്റ്കള്‍ അവന്മാരെ പഠിപ്പിച്ചു വെയ്ക്കണം . ഓരോ പടം ഇറങ്ങുന്ന മുറയ്ക്ക് ഇതൊക്കെ എടുത്ത് തിരിച്ചും മറിച്ചും ഇട്ട് പടം ഇറങ്ങി ഒരാഴ്ച്ചയ്ക്കുള്ളില്‍ അത് എന്തോ ഭയങ്കര സംഭവം ആണെന്ന് ഒരു ഫീല്‍ പരത്തിയേക്കണം. അത് വൃത്തിയായി എങ്ങനെ ചെയ്യണം എന്ന് നീ ആ അനീത് തോന്ന്യവസനെ കണ്ടു പഠിക്ക്. മുത്തുച്ചിപ്പി നിലവാരം പോലുമില്ലാത്ത ആ വെളിവിന് മറയത്ത് അവന് ബ്ലോക്ക് ബസ്റ്റര്‍ ആക്കി എടുത്തില്ലേ ?
2 ) ഓണ്‍ലൈനില്‍ ഫാന്‍സിന്റെ ശ്രദ്ധ പ്രധാനമായി വേണ്ട മറ്റൊരു ഏരിയ നിന്റെ പുതിയ പടം ഇറങ്ങുമ്പോള്‍ അവിടെ നടക്കാവുന്ന നിന്റെ പഴയ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആണ്. ഉദാഹരണത്തിന് ഭീകരം ഇറങ്ങുമ്പോള്‍ ഓണ്‍ലൈനില്‍ വരുന്ന റിവ്യൂ/വാര്‍ത്ത എന്നിവയില്‍ ഏതെങ്കിലും തെണ്ടി അലുക്കുലുത്ത് റസ്റ്ററന്റ് ഒരു കുതറ പടമായിരുന്നത് കൊണ്ട് ഭീകരത്തിലും വലിയ പ്രതീക്ഷ ഒന്നും വേണ്ടന്നോ, അലുക്കുലുത്ത് റസ്റ്ററന്റ്നെക്കാള്‍ തറ പടമാണ് ഭീകരം എന്നോ ഒക്കെ വിളിച്ചു പറയാന്‍ സാധ്യതയുണ്ട്.ചാടിക്കയറി അലുക്കുലുത്തിനെ മഹത്തായ പടം എന്ന് വാഴ്ത്തരുത് എന്ന് ഫാന്‍സ് തെണ്ടികളോട് പ്രത്യേകം പറയണം.അത് കഴിഞ്ഞ കഥ.ആ പടത്തിന് മാക്സിമം മണ്ടന്മാരെ പറ്റിച്ചു തിയറ്ററില്‍ കയറ്റി നമ്മള് കാശുണ്ടാക്കി കഴിഞ്ഞു.ഇനി അതിനെ വിട്ടേക്ക് ഭീകരം അല്ലെങ്കില്‍ പുതിയ പടം ഏതാണോ അത് ഹിറ്റാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.അതിന് രണ്ടു തരത്തിലെ സമീപനമാണ് നിഷ്പക്ഷ പ്രേക്ഷകര്‍ എന്ന മുഖമൂടി അണിഞ്ഞ നിന്റെ ഫാന്‍സ് ചെയ്യേണ്ടത്. ഒരു കൂട്ടര് അലുകുലുത്ത് റസ്റ്റോറന്റ് അലമ്പ് പടമായിരുന്നു എന്ന് അങ്ങ് സമ്മതിച്ചു കൊടുത്തേക്കുക (വല്ലപ്പോഴും അവര്‍ക്കും കിട്ടട്ടെ സത്യം പറഞ്ഞ സന്തോഷം ). പക്ഷെ ഭീകരം പ്രതീക്ഷകള്‍ നല്കുന്ന ,പുതുമകള്‍ കുത്തി നിറച്ച ഭയങ്കര പടമാണ് എന്നും അവര്‍ തന്നെ പറയുക. ഇനി രണ്ടാമത്തെ കൂട്ടര് സ്വീകരിക്കേണ്ടത് 'ഇത് എത്രനാളായി ഈ അലുകുലുത്ത് റസ്റ്റോറന്റ് എന്ന പടത്തിനെക്കുറിച്ച് തന്നെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് . ബോറടിച്ചു ചാകുന്നു ഭായി.പുതിയ പടത്തിന്റെ കാര്യങ്ങള്‍ പറയു ' എന്ന മട്ടില്‍ നിരന്തരം അഭിപ്രായങ്ങള്‍ പറയണം. കുറച്ചു കഴിയുമ്പോള്‍ ഭൂരിഭാഗം മണ്ടന്മാരും അലുക്കുലുത്ത് കൂറയായിരുന്നു എന്ന സത്യം മറക്കും. ഭീകരത്തിന്റെ പ്രമോഷനുകളില്‍ കണ്ണ് മഞ്ഞളിച്ചു തിയറ്ററില്‍ ഇടിച്ചു കയറുകയും ചെയ്യും. അത്മാഭിമാനമോ , സ്വന്തമായ തീരുമാനങ്ങളോ കാലണയ്ക്ക് കയ്യിലില്ലാത്ത ഈ ഭൂരിഭാഗത്തിലാണ് നമ്മുടെ കഞ്ഞി കുടി
3 )ഇനി പറയാന്‍ പോകുന്ന പോയന്റ് അല്‍പ്പം രഹസ്യമാണ് . ഈ പെണ്ണുങ്ങളെ വഴിതെറ്റിക്കാന്‍ ഇറങ്ങുന്ന മഹിളാ ലഹള, വനജ , ഗ്രഹാന്തകി തുടങ്ങിയ മാസികകളുടെ സ്പെഷ്യല്‍ ഫീച്ചറുകള്‍ കൈകാര്യം ചെയ്യുന്ന ജന്തുക്കളെ കലാ കാലത്ത് ഡ്രൈവര്‍ ബെന്നി ചാക്കിട്ട് കൊണ്ട് വരും .നിന്റെ ബാല്യകാല സ്മരണകള്‍ , ഭാര്യുമായുള്ള ബന്ധം , അവളെ നീ അടുക്കളയില്‍ സഹായിക്കാറുണ്ടോ, അവള് നിന്റെ സിനിമകള്‍ കണ്ടിട്ട് വിമര്‍ശിക്കാറുണ്ടോ തുടങ്ങിയ സ്ഥിരം കുറെ വിഴിപ്പ് ചോദ്യങ്ങള്‍ കാണും അവന്മാരുടെ അല്ലെങ്കില്‍ അവളന്മാരുടെ കയ്യില്‍ . അതിനൊക്കെ മധുരതരം , ഞങ്ങള്‍ ഇപ്പോഴാണ് ശരിക്കും പ്രണയിച്ചു തുടങ്ങിയത് , സമയം കിട്ടുമ്പോള്‍ ഒക്കെ ഞാന്‍ പാചകം ചെയ്യാറുണ്ട് , അവളാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക് എന്നൊക്കെ ക്രമപ്രകാരം കണ്ണില്‍ ചോരയില്ലാതെ അടിച്ചു വിടുക .എന്നിട്ട് ഇന്റെര്‍വ്യൂ ബുദ്ധിപൂര്‍വ്വം നീയും ബ്രിഗേഡിയര്‍ ഭരത് മെഗാ സ്റ്റാര്‍ അങ്കിളിന്റെ മകന് നിര്‍വാണുമായിയുള്ള ബന്ധത്തിലേക്ക് കൊണ്ട് വരിക . മിക്കവാറും തെണ്ടികള് ആ ചോദ്യം താനേ ചോദിക്കും. ചോദിച്ചില്ലെങ്കില്‍ നിന്റെ പുതിയ പടത്തിന്റെ മ്യൂസിക് കേട്ടിട്ട് മെഗാ സ്റ്റാര്‍ അങ്കിളോ നിര്‍വാണോ വിളിച്ചിരുന്നു എന്നോ മറ്റോ കഷ്യ്വലായി പറയുക .എല്ലിന് കഷ്ണം കണ്ട പട്ടികള്‍ ചാടി വീണോളും . ഈ ചോദ്യത്തിന്റെ ഉത്തരം വളരെ ശ്രദ്ധിച്ച് വേണം കൊടുക്കാന്‍ . നിങ്ങള്‍ തമ്മില്‍ അങ്ങനെ സ്ഥിരമായി കാണാറോ സംസാരിക്കാറോ ഇല്ലെങ്കിലും പരസ്പരം ഒടുക്കത്തെ ആത്മബന്ധമാണ് എന്നും ഒരാള്‍ക്ക് കൈത്താങ്ങും മറ്റെയാള്‍ക്ക് മുട്ട് താങ്ങും ഒക്കെയാണ് നിങ്ങള്‍ എന്നും ഒക്കെ വേണം അച്ചടിച്ച് വരാന്‍. ഞാനും ബ്രിഗേഡിയര്‍ അങ്കിളും അങ്ങനെ കാലാ കാലമായി ജനങ്ങളെ പുളകിതരാക്കുന്നത് നീ കണ്ടിട്ടുള്ളതല്ലേ ? നമ്മുടെ മലയാളി കൊണാപ്പന്മാര്ക്ക് എന്താണ് എന്ന് അറിയില്ല ഇതൊക്കെ വലിയ കാര്യമാണ് . പെണ്ണുങ്ങള്‍ക്ക് പിന്നെ ഈ ലേഖനം അങ്ങോട്ട് വായിച്ചു കഴിഞ്ഞാല്‍ നിങ്ങളെ രണ്ടാളെയും സ്നേഹിച്ചു കൊല്ലാതെ ഉറക്കം വരില്ല .ഇന്നല്ലെങ്കില്‍ നാളെ ആ ചെക്കനും സിനിമയില്‍ നായകനായി വരും . സിനിമകള്‍ ഇറങ്ങുമ്പോള്‍ കടുത്ത മത്സരം നിങ്ങള്‍ തമ്മിലും നിങ്ങളുടെ ഫാന്സുകള് തമ്മിലും നിലനില്ക്കുന്നു എന്നും അല്ലാത്തപ്പോ നിങ്ങള്‍ ചക്കരയും ഈച്ചയും ആണെന്നും ഒക്കെ പ്രചരിപ്പിക്കുന്നതിന്റെ ഗുണം കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഞാനും അങ്കിളും അനുഭവിച്ചു കൊണ്ടിരിക്കുന്നു .നിങ്ങളുടെ കാര്യത്തിലും അതിനുള്ള ഒരു അടിത്തറയാണ് ഇത്.
തത്കാലം ഇതൊക്കെ ചെയ്ത് തുടങ്ങു . പിന്നെ ദാണ്ടേ ഇപ്പൊ ഫേസ്ബുക്കില്‍ ഒരു അപ്ഡേറ്റ് കണ്ടു .എന്റെ പുതിയ പടം സണ്‍ഗ്ലാസാനയുടെ സ്റ്റില്‍ നിന്റെ അക്കൌണ്ടില്‍ കൊടുത്തിട്ട് ഹൌ മെനി ലൈക്ക്സ്സ് എന്ന് ചോദിക്കേണ്ട വല്ല കാര്യവും നിനക്കുണ്ടായിരുന്നോ ? ഇനി അങ്ങനെ ചെയ്താല്‍ തന്നെ ഒന്നുകില്‍ കമന്റുകള്‍ ശ്രദ്ധിക്കണം . അല്ലെങ്കില്‍ 'പൊളിച്ചടുക്കി ', 'എ കെ ഇക്ക ഈസ് ബാക്ക്', 'ഉഗ്രന്‍ എന്റര്ടെയ്നര്' എന്നൊക്കെ പറയിക്കാന്‍ കുറെയെണ്ണത്തിനെ ഒരുക്കി നിറുത്തിയിട്ട് വേണ്ടേ ഇതൊക്കെ ചെയ്യാന്‍ ? രണ്ടായിരത്തി എട്ട് മുതല്‍ ഇങ്ങോട്ടുള്ള കണക്ക് മര്യാദക്ക് നോക്കിയാല്‍ നോക്കിയാല്‍ അകെ പറയാന്‍ ഒരു റാഞ്ചിയെട്ടനും ചെക്കുത്താനും , നല്ല ബെസ്റ്റ് അഭിനേതാവും ഒഴിച്ച് നിറുത്തിയാല്‍ ഏതാണ്ട് മുപ്പതോളം പടങ്ങള്‍ പാളീസാക്കി റെക്കോര്‍ഡ് ഇട്ടവനാണ് നിന്റെ വാപ്പിച്ചി എന്നെങ്കിലും നീ ഓര്‍ക്കണ്ടേ ? വര്‍ഷം പിന്നെയും പുറകോട്ട് പോയാല്‍ ലിസ്റ്റ് പിന്നെ ഇന്നൊന്നും തീരില്ല. ജോക്കര്‍ രാജ , ഫിഫ്റ്റി ഫിഫ്റ്റി ഇതൊക്കെ വിജയിച്ചത് എന്റെ കഴിവാണ് എന്ന് ഞാന്‍ പോലും ധൈര്യമായി പറയില്ല .അങ്ങനെയുള്ള എന്റെ പുതിയ പടം , അതും ആ കോണി അന്തോണിയെപ്പോലൊരുത്തന്‍ സംവിധാനം ചെയ്ത സാധനം , അതിന്റെ സ്റ്റില്‍ എടുത്ത് ഫേസ്ബുക്കില്‍ കയറ്റി വഴിയെ പോണവനൊക്കെ കയറി എന്റെ തന്തക്കു വരെ വിളിച്ചിട്ട് പോകാനുള്ള അവസരം ഉണ്ടാക്കി കൊടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ? ടെക്നോളജി അറിയാവുന്ന നിങ്ങള്‍ പുതിയ പിള്ളേര്‍ക്ക് ഇതൊക്കെ ഞാന്‍ പറഞ്ഞു തരണം എന്ന് വന്നാല്‍ കഷ്ടമാണ് . എന്തായാലും തത്കാലം നിറുത്തുന്നു.. ഇനി സെന്‍ട്രി ഓഫ് പെരിങ്ങമലയില്‍ ഷൂട്ട് ചെയ്യാനുള്ളത് എന്റെ ഒരു കോമഡി രംഗമാണ് ആണ്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചല്ലേ അത് പറ്റു. അല്ലാതെ പത്തു പേര് കാണുന്ന സ്ഥലത്ത് വെച്ച് ഞാന്‍ കോമഡി കാണിച്ചാല്‍ , തിയറ്റര്‍ മുതലാളിമാരുടെ കയ്യില്‍ നിന്ന് നമ്മള് വാങ്ങുന്ന അഡ്വാന്‍സ് പോലെ കൂവലും ചിലപ്പോ അഡ്വാന്‍സ് ആയി തന്നെ കിട്ടി ഏന്നു വരും. ആളൊഴിഞ്ഞ ഒരു ലൊക്കേഷന്‍ കിട്ടി എന്ന് സംവിധായകന് വന്നു പറഞ്ഞിട്ട് പോയി. അര മണികൂര് നേരം കൂടി അവിടെ ആള് സഞ്ചാരം കാണില്ല എന്നാണു പറയുന്നത്. ഒരു അന്‍പത്തി രണ്ടാമത്തെ ടെയ്ക്കില്‍ എങ്കിലും വാപ്പിചിയുടെ ഈ സീന്‍ ഒക്കെയാക്കി തരണേ എന്ന് മോന് പ്രാര്‍ത്ഥിക്ക്
അടുത്ത മെയില്‍ നാളെ
സ്നേഹപൂര്‍വ്വം
അഭിനയ സമ്രാട്ട് ഡോക്റ്റര്‍ ഇക്ക സോറി വാപ്പിച്ചി

Friday, August 17, 2012
പത്മനാഭനും , സിംഹാസനവും പിന്നെ ചില ഊളകളും
തിരുവനന്തപുരത്ത് പത്മനാഭന് സ്വല്പ്പം കാശുകാരനായി എന്ന്
അറിഞ്ഞപ്പോള്‍ മുതല്‍ ചില പൊന്ന് മോന്മാര്ക്ക് പഴയ വരട്ടു ചൊറി വീണ്ടും
പൊട്ടി ഒലിച്ച് തുടങ്ങിയതാണ് .
ആദ്യത്തെ മേഘനാദം മുഴക്കിയത് സാഖാവ് മാമയായിരുന്നു (അങ്ങേരിപ്പോഴും സഖാവ് തന്നയാണ് എന്ന് വിശ്വസിക്കുന്നു ). ക്ഷേത്രത്തിലെ നിധി കമ്പ്ലീറ്റ് മാര്‍ത്താണ്ഡ വര്‍മ്മ (2012 ) പായസ പത്രത്തില്‍ അടിച്ചോണ്ട് പോവുകയായിരുന്നു എന്നും , താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അതിനെക്കുറിച്ച് പരാതി നല്കിയ ക്ഷേത്രം ജീവനക്കാരനെ തിളച്ച വെള്ളം , ആസിഡ് അങ്ങനെ എന്തോ ഒഴിച്ച് കൊല്ലാന്‍ ഒരു ശ്രമം നടത്തി എന്നും മാമാ കയറി ഒരു കാച്ച്. വിവരമുള്ളവര്‍ അധികം ഒന്നുമില്ലെങ്കിലും അവശേഷിച്ചവരില്‍ ചിലര്‍ 'അങ്ങനെ ഒരു പരാതി കിട്ടിയിട്ടും, വധശ്രമം നടന്നു എന്ന് അറിഞ്ഞിട്ടും അതിനെ കുറിച്ച് അന്വേഷിക്കാതെ മുഖ്യമന്ത്രി ഏത് ചോര ചാല് നീന്താന്‍ പോയിരിക്കുകയായിരുന്നു ?' എന്ന് ചോദിച്ചപ്പോള്‍ മാമ നേരെ
പോയി സുഖചികിത്സക്ക് അഡ്മിറ്റ് ആയി. അന്ന് തുടങ്ങിയ ശീലമാണ്
വിവരക്കേടുകള്‍ പറഞ്ഞു ഉത്തരം മുട്ടുക , സ്വയം കുരുക്കിയ കുരുക്ക് സ്വന്തം
കഴുത്തില്‍ തന്നെ മുറുകുക എന്നീ അവസ്ഥകളില്‍ സുഖ ചികിത്സക്ക് അഡ്മിറ്റ്
ആവുക എന്ന പരിപാടി. അത് ഇന്നും തുടരുന്നു . (സുഖ ചികിത്സാ വിധിയില്‍ തലക്ക്
തളം എന്ന രീതി ഉണ്ടോ ആവോ ? ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരിക .
വെറുതെ അറിഞ്ഞിരിക്കാം. ചിലര്‍ക്ക് ആ വിധി ഉപദേശിക്കുകയും ചെയ്യാം ).
മാമയുടെ പ്രശ്നങ്ങള്‍ ക്യാമറ കാണുമ്പൊള്‍ ഉള്ളതാണ് എന്ന് സമാധാനിക്കാം. പക്ഷേ മലയാളം ബ്ലോഗുകളില്‍ ചില ക്ഷുദ്ര ജീവികള്‍ ഉണ്ട് . സ്വന്തം മനസ്സിലെ മാലിന്യങ്ങള്‍ക്ക് അത്തറിന്റെ സുഗന്ധം ആണെന്ന് പറഞ്ഞു നടക്കുക മാത്രമല്ല ബുദ്ധിജീവി എന്ന ലേബല്‍ നെറ്റിയില്‍ ഒട്ടിച്ച് ആ മാലിന്യങ്ങള്‍ പ്രസാദമായി മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനും ശ്രമിക്കും .അത്തരത്തിലുള്ള ഒരു ലേറ്റസ്റ്റ് ഊളന്‍ എഴുതിയ ഒരു സിനിമാ നിരൂപണം ഇന്നലെ വായിക്കാനിടയായി . അതിന്റെ അനന്തര ഫലമാണ് ഈ പോസ്റ്റ് .
സിംഹാസനം എന്ന ഷാജി കൈലാസ് സിനിമയാണ് പ്രസ്തുത ഊള-മൂള (ബുദ്ധിജീവി എന്ന ബ്ലോഗിലെ ക്ഷുദ്ര ജീവി വര്‍ഗ്ഗത്തിന് ഞാന്‍ കോയിന് ചെയ്ത വാക്കാണ് . ഇഷ്ട്ടപ്പെടാത്തവര്‍ കഷ്ട്ടപ്പെട്ട് പോവുകയേ ഉള്ളു .) സ്വന്തം മനസിലെ മാലിന്യ കൂമ്പാരത്തില്‍ ഇട്ടു നിരൂപിക്കാന്‍ ശ്രമിച്ചിരിക്കുന്നത് . സിനിമ എന്നത് പ്രാഥമികമായി ഒരു വിനോദ ഉപാധിയാണ് എന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധം ജന്മനാ ബോധമില്ലാത്ത ഇത്തരക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. സിനിമയുടെ ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ ഊള-മുള നിരൂപണത്തിന് വിഷയമാക്കിയിരിക്കുന്നത് അതിനെ നാലഞ്ചു രംഗങ്ങളും സംഭാഷണങ്ങളും ആണ്. പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രം രാജകുമാരനാണ് എന്നാണ് കഥയില്‍ . ആ കഥാപാത്രം ഒരു ആചാരത്തിന്റെ ഭാഗമായി പൂണൂല് ധരിക്കുന്ന രംഗത്തിനെ കമ്പ്ലീറ്റ് വലിച്ച് കീറിയിട്ടുണ്ട് നിരൂപണത്തില്‍ . ജനാധിപത്യ വ്യവസ്ഥയുടെ നേരയുള്ള വെല്ലുവിളിയാണ് കഥയില്‍ യുവരാജാവിന്റെ സ്ഥാനാരോഹണ ചടങ്ങ് ( ആ സിനിമ ഇറങ്ങിയ ദിവസം ഉമ്മന്‍ ചാണ്ടി രാജിക്കത്ത് എഴുതുകയും പിന്നെ ഷാജി കൈലാസ് തത്കാലം താന്‍ ഭരിച്ചോ , രാജാവിന് വേണ്ടി മാറി കൊടുക്കെണ്ടാപ്പോള്‍ ഞാന്‍ പറയാം എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആ കത്ത് പോക്കറ്റില്‍ ഇട്ടു തുടര്‍ന്ന് ഭരിക്കുകയും ചെയുകയാണ് എന്ന ഭയങ്കര സത്യം മനോരമ ഓണ്‍ലൈനില്‍ വന്നിരുന്നല്ലോ ) എന്ന് പറഞ്ഞു വെയ്ക്കുന്ന ലേഖനം പൂണൂല് പൊട്ടിച്ചെറിഞ്ഞ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയെക്കുറിച്ച് ഓര്‍ത്ത് ആവേശം കൊണ്ട് സഹിക്ക വയ്യാതെ മുള്ള് മുരുക്കില്‍ വലിഞ്ഞു കയറുന്നതും ഉണ്ട്
ആവേശം മൂത്ത് വായില്‍ തോന്നിയത് എഴുതിയ ആ ഊള പക്ഷെ പൂണൂല് പൊട്ടിച്ചത് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി എന്നേ പറയുന്നുള്ളൂ . അദ്ദേഹത്തിന്റെ പേര് ഇ എം ശങ്കരന് എന്നോ വെറും ഇ എം എസ് എന്നോ അല്ലാത്തതിനാല്‍ മുഴുവന്‍ പേര് പറയേണ്ടി വന്നാല്‍ തന്റെ മാലിന്യ വിതരണം തുടക്കത്തിലേ പാളും എന്ന് മനസിലാക്കാനുള്ള വിവേകം ആരെങ്കിലും അടുത്തിരുന്ന് പറഞ്ഞു കൊടുത്തതവാനാണ് സാധ്യത. പൂണൂല് പൊട്ടിച്ച മഹാന് പേരിന്റെ അറ്റത്തുള്ള നമ്പൂതിരിയുടെ പാട് മായ്ക്കാന്‍ മരണം വരെ തയ്യാറായില്ല എന്ന വസ്തുത പുറത്തു പറയാന്‍ പറ്റുമോ ? ആചാരങ്ങളെ വിമര്‍ശിക്കുന്ന ഈ ഊള മഹത് ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിയുടെ മുഴുവന്‍ പേര് ഇ എം എസ് നമ്പൂതിരിപ്പാട് എന്നാണെന്ന് പറയേണ്ടി വരികയും അനുബന്ധമായി എന്നെപ്പോലെ ആരെങ്കിലും ഇതേ വ്യക്തി പൂര്‍ണ്ണം , സഹസ്രം , ലക്ഷം അങ്ങനെ പല കുംഭങ്ങള്‍ കൊണ്ടുള്ള ആചാരങ്ങള്‍ക്കും തല വെച്ച് ചിരിച്ചോണ്ട് ക്യാമറയ്ക്ക് പോസ് കൊടുക്കുകയും പിന്നെ അതിനെ ബൌദ്ധികമായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു കൂവല്‍ വാങ്ങുകയും ചെയ്തിട്ടുണ്ട് എന്ന് പറയകുയും കൂടി ചെയ്താല്‍ പണി പാളിയില്ലേ?
ഇ എം എസ് പേരിലെ നമ്പൂതിരിപ്പാട് മായ്ക്കാത്തതിലോ സഹസ്ര /ലക്ഷ കുംഭത്തില്‍ പങ്കെടുത്തതിലോ എനിക്ക് യാതൊരു പരാതിയും ഇല്ല . ഓരോ ആളുകള്‍ അവര്‍ വിശ്വസിക്കുന്ന ആചാരത്തിനെ അല്ലെങ്കില്‍ പതിവിനെ പിന്തുടരുന്നു . അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ട് . അത്തരത്തില്‍ വിശ്വാസങ്ങള്‍ ഉള്ള ഒരു കഥാപാത്രമാണ് സിംഹാസനത്തിലെ നായകന് എന്ന് കാണുകയാണ് വിവരമുള്ളവന് ചെയ്യേണ്ടത് . പിന്നെയും നിര്‍ബന്ധമാണെങ്കില്‍ അകെ നോക്കേണ്ടത് പൂണൂല് , രാജ്യാഭിഷേകം ഇതൊക്കെ മാത്രമാണ് മഹത്തരം മറ്റെല്ലാ വിശ്വാസങ്ങളും/ആചാരങ്ങളും തെറ്റാണ് എന്ന് ആ സിനിമയില്‍ പറയുന്നുണ്ടോ എന്ന് മാത്രമാണ് . പക്ഷെ ഈ നിരൂപക ഊള-മൂളകളുടെ ലക്ഷ്യം സിനിമയെ/സമൂഹത്തെ ഉദ്ധരിക്കുകയല്ല . മറ്റൊരുത്തന്റെ ആചാരം അനാചാരമാക്കി സ്വന്തം വിശ്വാസങ്ങളെ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുക എന്നാണ്.എടുത്ത പടമെല്ലാം പതിനാലു നിലയില്‍ പൊട്ടി നട്ടം തിരിഞ്ഞു നില്ക്കുന്ന ഷാജി കൈലാസിന്റെ പടത്തില്‍ സന്ദേശം തിരയുകയാണ് എന്ന ഭാവത്തില്‍ നിരൂപണം എന്ന പേരിലെ മാലിന്യങ്ങള്‍ പടയ്ക്കുന്ന ഇവനോക്കെയാണ് എന്നെ സംബദ്ധിച്ച് കാളകൂട വിഷം
കോടിക്കണക്കിന് രൂപ മുടക്കി ഇറക്കുന്ന സിനിമകളുടെ പിന്നിലെ നിര്‍മാതാക്കള്‍ക്ക് ലാഭം അല്ലെങ്കില്‍ കറുപ്പ് വെളിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ വഴിയുള്ളൂ. ഇനി ലാഭം വേണ്ടാത്ത ഒരു നിര്‍മ്മാതാവാണ് ഷാജി കൈലാസിനെ ഈ പടം ഏല്‍പ്പിച്ചത് എന്ന് തന്നെയിരിക്കട്ടെ . സിംഹാസനത്തിലും , ആറാം തമ്പുരാനിലും ഒക്കെ മാടമ്പികളായ നായകന്മാര് , ആചാരങ്ങള്‍ ഇതൊക്കെ ചിത്രീകരിച്ച ഷാജി , കമ്മീഷണര്‍ , ഏകലവ്യന് , ശിവം തുടങ്ങിയ സിനിമകളില്‍ മാടമ്പി അല്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വില്ലന്മാരെ നേരിടുന്ന സാധാ മുതല്‍ കമ്മീഷണര്‍ വരെയുള്ള നായകന്മാരെയും മലയാള സിനിമയ്ക്ക് കൊടുത്തിട്ടുണ്ട്. ഷാജിയുടെ ഇന്നോളമുള്ള സിനിമകളിലെ ഏറ്റവും നല്ല വില്ലന്മാരില് ഒന്ന് മഠം ,ഹൈന്ദവ ഭക്തി , വേദം ഇതൊക്കെ കച്ചവടമാക്കിയ അമൂര്‍ത്താനന്ദ സ്വാമികളും അതൊന്നും ഈ നിരൂപകന് തൊലിയന് ക്ണാപ്പന്റെ കണ്ണില്‍ പെടില്ല. കാരണം അവയൊക്കെ പറഞ്ഞാല്‍ അവന് ഉദ്ദേശിച്ച വിഷം തുപ്പാന്‍ സാധിക്കില്ലല്ലോ
സിംഹാസനം വെറും ഒരു തേര്‍ഡ് ക്ലാസ് മസാല പടമാണ് .അതില്‍ പോലും സംവിധായകന് അനാചാരങ്ങളെ പ്രമോട്ട് ചെയ്യാനും , ജനാധിപത്യത്തെ വെല്ലുവിളിക്കാനും ശ്രമിക്കുന്നു എന്ന് ആരോപിക്കുന്ന ഈ മൈകുണാപ്പന്‍ ഒക്കെയല്ലേ സത്യത്തില്‍ നമ്മുടെ സമൂഹത്തില്‍ (ചുരുങ്ങിയ പക്ഷം കാശ് മുടക്കി സിനിമ കണ്ടിട്ട് കയ്യടിച്ചോ കാറി തുപ്പിയോ ആ സിനിമയുടെ ആസ്വാദന നിലവാരത്തോടു പ്രതികരിക്കുന്ന പ്രേക്ഷരില്‍ എങ്കിലും ) വിഷം പരത്തുന്ന ജന്തുക്കള്‍ ? അതെ എന്ന് ഞാന്‍ തീര്‍ത്ത് പറയുന്നു .കാരണം ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നവര്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തുക എന്ന ഉദ്ദേശം ശുദ്ദമെങ്കില്‍ ഈ ഊളയൊക്കെ ജാധിപത്യ വ്യവസ്ഥയെ അംഗീകരിക്കുന്നു എന്ന് തിരഞ്ഞെടുപ്പില്‍ വാക്കാലും , എഴുത്താലും ഉറപ്പു നല്‍കിയിട്ട് ഈ നാട്ടിലെ പൌരന്മാരെ തന്നെ വഴിയിലിട്ട് വെട്ടിയും , ചവിട്ടിയും ഒക്കെ കൊലപ്പെടുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ മാടമ്പിത്തരത്തിന് എതിരെ ശബ്ദം ഉയര്‍ത്തിയേനെ. അത് ചെയ്യില്ല ഈ ഊള -മുള . അവന്റെ പിടുക്ക വിറയ്ക്കും . പകരം അവന് , കണ്ട കോളിന് ആനി പോലും കാശ് മുടക്കി ടിക്കറ്റ് എടുത്ത് പോകാന്‍ ചാന്സില്ലത്ത സിനിമകള്‍ എടുക്കുന്ന ഷാജി കൈലാസിനെ അവലോകനം ചെയ്ത്, ആളുകളുടെ മനസ്സില്‍ മതം/ജാതി ഇതിന്റെയൊക്കെ വിഷം കുത്തി വെയ്ക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും
പിന്നെ ഈ ക്ഷുദ്ര ജീവിയുടെ നിരൂപണ വിഷത്തില്‍ അവലോകനത്തിന് വിധേയമാകുന്നത് സിംഹാസനത്തിലെ 'പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ഇപ്പോഴും അവിടെ സുരക്ഷിതമായി ഇരിക്കുന്നത് തിരുവതാന്കൂര് രാജാ വശം ശാസ്ത്രങ്ങളിലും /ആചാരങ്ങളിലും ഒക്കെ അടിയുറച്ച് വിശ്വസിച്ചത് കൊണ്ടാണ്' എന്ന ഡയലോഗ് ആണ് .ശരി ഇനി അങ്ങോട്ട് വായിക്കുമ്പോള്‍ പുങ്കന്‍ രാജാകുമ്പത്തിനെ കമ്മ്യൂണിസ്റ്റ്കാരോ അല്ലെങ്കില്‍ മിനിമം വല്ലഭായി പട്ടേലോ ആ നിധി അവിടെ തന്നെ തരിമ്പും തൊടാതെ വെയ്ക്കാന്‍ വിവശര്‍ ആക്കുകയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന ചരിത്ര സത്യം നമ്മുടെ മുഖത്തോട്ട് എറിഞ്ഞു തരും എന്ന് പ്രതീക്ഷിച്ചു. എവിടെ . നിധി അവിടെ തന്നെ തരിമ്പും മാറാതെ കാലങ്ങളായി ഇരിക്കുന്നതിനെക്കുറിച്ച് ആ തൊലിപ്പന് ഒന്നും പറയാനില്ല. പറയാനുള്ളത് ആ നിധി അവിടെ വന്നതിനു പിന്നില്‍ കിങ്ങിലെ മമ്മൂട്ടി മോഡല്‍ ഇന്ത്യയുടെ ആത്മാവിന്റെ ഡയലോഗ് ആണ് . ലക്ഷം കോടിക്ക് മുകളില്‍ മതിപ്പുള്ള നിധി അവിടെ വന്നതിനു പിന്നില്‍ കുഞ്ഞുങ്ങളെ വിറ്റ അമ്മമാരുടെയും , പാടത്തും പറമ്പിലും പണിയെടുത്ത പാവങ്ങളുടെയും കണ്ണീരിന്റെയും , ചോരയുടെയും കഥകള്‍ ഉണ്ടത്രേ . അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ പോട്ടെ ആയി രാജ വംശത്തിന്റെ കാലം മുതല്‍ കരം ചുമഴ്ത്തി പിരിച്ച നിധിയാണ് അത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം അത്രയും വലിയ ഒരു നിധി കരമായി കൊടുക്കാന്‍ ശേഷിയുള്ള സാധാരണ ജനത(പിഴിഞ്ഞിട്ടാണെങ്കിലും ചാറ് വരാനുള്ള ശ്രോതസ്സ് വേണമല്ലോ ) തിരുവതാകൂര്‍ , അതിനു മുന്‍പുള്ള വേണാട് , ആയിക്കുടി എന്നീ രാജ്യങ്ങളില്‍ ഉള്ളതായി ചരിത്രമില്ല. ചരിത്രം എന്ന് ഉദ്ദേശിച്ചത് നമ്മുടെ ചിത്രകാരന് ചാര്വകന് എന്നിവരെ പോലെയുള്ളവര്‍ ക്വാട്ട് ചെയ്യുന്ന ഉഡായിപ്പ് ചരിത്രകാരന്മാര് എഴുതിയ ആക്രി പുസ്തകങ്ങള്‍ അല്ല .
പിന്നെ ഈ നിധി ശേഖരം എവിടുന്ന് വന്നു.ലോജിക്കല്‍ ആയുള്ള ഏക ഉത്തരം , അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലംമുതല്‍ കായംകുളം ,കൊച്ചി തുടങ്ങി സാമൂതിരി വരെയുള്ള രാജ്യങ്ങള്‍ /രാജാക്കന്മാര് ഒക്കെയുമായി യുദ്ധങ്ങള്‍ പലത് നടന്നിട്ടുണ്ട് . ഡച്ചുകാരെ വരെ തോല്‍പ്പിച്ചിട്ടുമുണ്ട് ഈ തിരുവതാങ്കൂര്‍ രാജ വംശം .യുദ്ധ വിജയത്തിന്റെ ഭാഗം (ബൌന്ടി ), എട്ടു വീട്ടില്‍ പിള്ളമാര്‍ തുടങ്ങിയ പ്രതാപികളും, സമ്പന്നരും ആയ കുടുമ്പക്കാരെ കൂടോടെ പണ്ടാരമടക്കി പിടിച്ചെടുത്ത സ്വത്തുക്കള്‍.പിന്നെ നടയ്ക്കല്‍ കാഴ്ചയായി പല നാടുകളില്‍ നിന്നും വന്ന സമ്പത്തുകളും . ഇതൊക്കെയാവാം ലക്ഷം കോടിയുടെ മുതല്‍കൂട്ട് . അന്നത്തെ വ്യവസ്ഥ അനുസരിച്ച് ഇതൊന്നും തെറ്റുമായിരുന്നില്ല.
തിരുവതാങ്കൂര്‍ രാജ വംശത്തിലെ പിന്മുറക്കാര്ക്ക് ഈ യുദ്ധങ്ങള്‍ ജയച്ചതിനോ , കുടുമ്പങ്ങള്‍ കുളം തോണ്ടിയതിനോ ഒന്നുമല്ല ഞാന്‍ ചായ മേടിച്ച് കൊടുക്കുന്നത് . ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുകയും , കേരളം അതിന്റെ ഭാഗമാകുകയും ചെയ്യുന്നത് വരെ പത്മനാഭന് പതിനെട്ട് അടിയില്‍ നീണ്ടു നിവര്‍ന്നു കിടന്നിരുന്നത് രാജ വംശത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ തന്നെയായിരുന്നു . എന്നിട്ടും എന്തേ അവര്‍ ആ നിധി അടിച്ചു മാറ്റിയില്ല ? എന്തായാലും ഇ എം എസ് നമ്പൂതിരി അധികാരത്തില്‍ വരുമ്പോള്‍ ചോദിച്ചു വാങ്ങിക്കാം എന്ന് കരുതിയിട്ടാവില്ല.അതിനാണ് ചായ.
ഇനി വാദത്തിന് വേണ്ടി ഈ ഊള -മുള പറഞ്ഞത് പോലെ അടിയാളന്മാരെ(ആരാണാവോ ?) പിഴിഞ്ഞ് തന്നെയാണ് ലക്ഷം കോടി ഉണ്ടാക്കിയത് എന്ന് സമ്മതിക്കാം .കരുവേലം (കരം പിരിക്കുന്ന പണം സൂക്ഷിക്കാനുള്ള ഖജനാവ് ), തിരുവാരം (ക്ഷേത്ര സ്വത്തുക്കളുടെ ഖജനാവ് ), ചെല്ലം (രാജാവിന്റെ പേര്‍സണല്‍ അക്കൌണ്ട് ) ഇതൊന്നും തമ്മില്‍ ഒരിക്കലും കൂട്ടി തൊടല് പതിവുണ്ടായിരുന്നില്ല എന്ന കാര്യവും മറക്കാം .അങ്ങനെയാണെങ്കില്‍ ഈ ഊള പറഞ്ഞ താണ ജാതിക്കാരെ തൊട്ടു കൂടത്തവരായി കണ്ടു പീഡിപ്പിക്കുക എന്ന പഴക്കം ഇവിടുത്തെക്കാള്‍ ശക്തമായി ഉണ്ടായിരന്ന കൊച്ചിയിലും കോഴിക്കോടും ഒന്നും ഇത്തരം നിധികള്‍ ഇല്ലാതെ പോയി ? സംഭവത്തിന് കണ്ക്ലൂഷന് ഇനി പറയുന്ന രണ്ടില്‍ ഒന്നാണ് .ഒന്നുകില്‍ ആചാരങ്ങള്‍/ശാസ്ത്രങ്ങള്‍ എന്നിവയില്‍ അടിയുറച്ച് (അന്ധമായി എന്ന് വേണമെങ്കില്‍ പറഞ്ഞോ ) വിശ്വസിച്ചത് കൊണ്ട് തിരുവതാങ്കൂര്‍ രാജ വംശം ആ നിധി തൊട്ടില്ല.അല്ലെങ്കില്‍ അവര്‍ വളരെ ഡീസന്റ് ആയ സ്വാത്വികര് ആയതു കൊണ്ടും . രണ്ടായാലും ചായ അവര്‍ക്ക് തന്നെ.
ഇത്രയും പറഞ്ഞത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ചുരുക്കി പറഞ്ഞാല്‍ സവര്‍ണ്ണ മാടമ്പി അനാചാരം , ഫാസിസം , അനാര്‍ക്കി തുടങ്ങിയ ഇല്ലാത്ത മായപൊന്മാന് സന്ദേശങ്ങള്‍/ബിംബങ്ങള്‍ അപ്പാവി ഷാജി കൈലാസിന്റെ പടങ്ങളില്‍ ആരോപിച്ച് അതിനെ തുറന്നു കാട്ടുന്നു എന്ന പേരില്‍ അഞ്ഞടിക്കുന്ന ഇത്തരം ഊളകളുടെ ലക്ഷ്യം രണ്ടാണ് .
ഒന്ന് , മറ്റെല്ലാം അനാചാരം ആണ് സ്വന്തം വിശ്വാസം (അത് മതപരമായാലും പാര്‍ട്ടി പരമായാലും ) മാത്രമാണ് ശരി എന്ന് ആരെങ്കിലുമൊക്കെ വിശ്വസിക്കട്ടെ എന്ന ചിന്ത . ഷാജി കൈലാസില്‍ ഇവര്‍ ആരോപിക്കുന്ന നിഗൂഡ അജണ്ട സത്യത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഈ ഊളകളാണ്
രണ്ട്. സ്വന്തം വിശ്വാസത്തിലെ വിശ്വാസക്കുറവ് മറച്ച് വെയ്ക്കുക. സ്വന്തം അപ്പന് കൊള്ളരുതാത്തവന്‍ ആണെന്ന വിശ്വാസം ഒരുത്തന്റെ മനസ്സില്‍ വന്നാല്‍ അവന് മറ്റുള്ളവരുടെ അപ്പന്മാര് മോശക്കരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കും.ഉദ്ദേശം സ്വന്തം അപ്പന്റെ മേലുള്ള വിശ്വാസക്കുറവ് മറച്ച് വെയ്ക്കുക .ആ സൈക്കോളജി തന്നെയാണ് ഇത്തരം തൊലിയന് ക്ണാപ്പന്മാരെയും ഭരിക്കുന്നത് .പ്രശനം മാനസികമാണ്.പക്ഷെ ചികിത്സ ഇല്ല. വിവരമുള്ളവര്‍ക്ക് അകെ ചെയ്യാവുന്നത് ഇവന്മാരെ അര്‍ഹിക്കുന്ന അവജ്ഞയോടെ കൈകാര്യം ചെയ്യുക എന്നത് മാത്രമാണ് (തള്ളിക്കളയാം / അവന്മാരുടെ മാനസിക രോഗം തുറന്നു കാണിക്കാം ...അങ്ങനെ പലതുണ്ട് വഴികള്‍ )
അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ
വീണ്ടും സന്ധിക്കും വരെ വണക്കം.
അറിയാത്തവര്‍ക്കായി :വല്ലപ്പോഴുമൊക്കെ ഈ ബ്ലോഗ് വായിക്കുന്ന ആര്‍ക്കും അറിയാം ,പോസ്റ്റുകളുടെ പേരില്‍ ആര് എന്നെ എങ്ങനെ ബ്രാന്‍ഡ് ചെയ്താലും എനിക്ക് തേങ്ങയാണ് എന്ന്.
ആദ്യത്തെ മേഘനാദം മുഴക്കിയത് സാഖാവ് മാമയായിരുന്നു (അങ്ങേരിപ്പോഴും സഖാവ് തന്നയാണ് എന്ന് വിശ്വസിക്കുന്നു ). ക്ഷേത്രത്തിലെ നിധി കമ്പ്ലീറ്റ് മാര്‍ത്താണ്ഡ വര്‍മ്മ (2012 ) പായസ പത്രത്തില്‍ അടിച്ചോണ്ട് പോവുകയായിരുന്നു എന്നും , താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അതിനെക്കുറിച്ച് പരാതി നല്കിയ ക്ഷേത്രം ജീവനക്കാരനെ തിളച്ച വെള്ളം , ആസിഡ് അങ്ങനെ എന്തോ ഒഴിച്ച് കൊല്ലാന്‍ ഒരു ശ്രമം നടത്തി എന്നും മാമാ കയറി ഒരു കാച്ച്. വിവരമുള്ളവര്‍ അധികം ഒന്നുമില്ലെങ്കിലും അവശേഷിച്ചവരില്‍ ചിലര്‍ 'അങ്ങനെ ഒരു പരാതി കിട്ടിയിട്ടും, വധശ്രമം നടന്നു എന്ന് അറിഞ്ഞിട്ടും അതിനെ കുറിച്ച് അന്വേഷിക്കാതെ മുഖ്യമന്ത്രി ഏത് ചോര ചാല് നീന്താന്‍ പോയിരിക്കുകയായിരുന്

Wednesday, August 15, 2012
സ്വാതന്ത്ര്യ ദിനാശംസകള്‍
പാര്‍ട്ടി ,മതം , ജാതി, സമുദായം , വര്‍ഗ്ഗം എന്നിവയക്ക് വേണ്ടി ജീവിച്ചു മരിക്കാന്‍ (മാത്രമുള്ള) സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് വര്‍ഷം അറുപത്തിയഞ്ച്. തുറന്ന മനസ്സുകളില്‍ അന്യന്റെ വാക്കുകള്‍ വേദം ആക്കാതെ സ്വന്തന്ത്രമായ മനസ്സും ചിന്തയും ഉള്ളവര്‍ കൂടുതല്‍ ഉണ്ടാകട്ടെ എന്ന് ആശിച്ചു കൊണ്ട്
എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍
എ കെ
Subscribe to:
Posts (Atom)