Tuesday, August 12, 2008

"ഇഞ്ചിയും കുരങ്ങന്മാരും ...പ്രതികരണങ്ങളിലൂടെ

കഴിഞ്ഞ പോസ്റ്റിനു വന്ന കമന്റ്റുകള്‍ക്കു മറുപടിയായിട്ടാണ് ഈ പോസ്റ്റ് . അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കു നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ ... അനില്‍ എന്ന സുഹൃത്തിന്റെ അഭിപ്രായമാണീ പോസ്റ്റിന്റെ പ്രധാന ഹേതു .അനിലിന്റെ വാദം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഒന്നൊഴികെ . പോസ്റ്റില്‍ ഞാന്‍ പ്രകടിപ്പിച്ചത് ആത്മരോഷമല്ല . അന്തമായ സാധ്യതകളുള്ള ഒരു മാധ്യമം എന്ന നിലയില്‍ വളരാവുന്ന ഒന്നാണ് മലയാളം ബ്ലോഗുകള്‍ ( ഗൂഗിളിന്റെ ഔധാര്യമാനെന്കിലും ) എന്നിരിക്കെ അതിനെ നിലവില്‍ പ്രചാരമുള്ള മാധ്യമങ്ങളുടെ നിരയിലേക്ക് തരം താഴ്ത്തുവാനുള്ള ബോധപൂര്‍വം എന്ന് എനിക്ക് തോന്നിയ ശ്രമങ്ങള്‍ കുറിച്ചിട്ടു എന്ന് മാത്രം. പിന്നെ മാറ്റങ്ങള്‍ ഒന്നും ഇതിലൂടെ വരില്ല എന്ന സത്യം മനസിലാക്കി കൊണ്ട് തന്നെ പറയട്ടെ ' ആയിരം കാതം ദൂരമുള്ള യാത്രയുടെ തുടക്കം ആദ്യത്തെ കാല്‍ വെയ്പ്പില്‍ നിന്നല്ലേ?' . ഞാന്‍ ഏതായാലും ആ യാത്ര തുടരുവാന്‍ തീരുമാനിച്ചു. ഒരു ഭയമേ ഉള്ളു . ഇടയില്‍ ഞാന്‍ തെറ്റെന്നു പറഞ്ഞ പാതകളിലേക്കു കാലുകള്‍ തിരിയുമോ എന്ന്. അങ്ങിനെ സംഭവിക്കുന്നുവെങ്കില്‍ താങ്കളെ പോലുള്ളവര്‍ അത് ചൂണ്ടി കാട്ടും എന്ന് പ്രതീക്ഷിക്കുന്നു.

സസ്നേഹം

അര്‍ജ്ജുന്‍കൃഷ്ണ

കഴിഞ്ഞ പോസ്റ്റില്‍ വന്ന പേരറിയാത്ത വായനക്കാരന്റെ കമന്റ്റിനു മറുപടി :സംവാദത്തിലൂടെ ഒന്നിനും പരിഹാരം ഇന്ത്യ പോലൊരു രാജ്യത്ത്‌ ഒരിക്കലും ഉരുത്തിരിയുകയില്ലാ എന്ന് വ്യക്തമായി അറിഞ്ഞു കൊണ്ടു തന്നെയാണനിയാ (കക്ഷി എന്നെ അണ്ണാ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്) ഈ ബ്ലോഗ് തുടങ്ങിയത്. പിന്നെ കലാവതിമാരെയും, ബംഗാളിലെ അരി പ്രശ്നവും അന്വേഷിക്കാന്‍ എനിക്ക് താത്പര്യമില്ല .അതുകൊണ്ടാണല്ലോ ഞാന്‍ ആ വിഷയങ്ങളെക്കുറിച്ച് പോസ്റ്റൊന്നും എഴുതാത്തത് . ഈ പ്രശ്നങ്ങളുടെ പേരില്‍ നടന്ന ചര്‍ച്ചകള്‍ വായിച്ചപ്പോള്‍ ചര്‍ച്ചയെക്കള്‍ നല്ലത് എന്ന് തോന്നിയ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്‌ . അര്രോടുന്‍ അങ്ങിനെ ചെയണം എന്നോ ചെയരുതെന്നോ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. എനിക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തന്നെയാണ് ചെയ്യുന്നത്. അത് കൊണ്ടു അങ്ങിനെ ഒരഭിപ്രായം പറയുവാന്‍ ഏറ്റവും യോഗ്യനും ഞാന്‍ തന്നെ .അതിനെക്കാളൊക്കെ പ്രാധാന്യവും , എന്റെ സ്വാധീന ശക്തിക്കുള്ളില്‍ വരുന്നതുമായ ഒരു നൂറു കാര്യങ്ങള്‍ എനിക്ക് ചുറ്റും നടക്കുമ്പോള്‍ ഞാനെതിനു കലാവതിയെയും ബംഗാളിനെയും അന്വേഷിച്ചു പോകണം?

പിന്നെ ബ്ലോഗുകള്‍ എല്ലാം നിറുത്തി എന്റെ അപ്രൂവല്‍ വാങ്ങുന്ന കാര്യം . അതിമോഹമാവില്ലേ അനിയാ ( എന്റെ അല്ല താങ്കളുടെ ) . കാരണം എന്റെ അപ്രൂവല്‍ വാങ്ങി മാത്രമെ മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുവാന്‍ പാടുള്ളൂ എന്നൊരു നിയമം കഷ്ടകാലത്തിന് വന്നാല്‍ ഇന്നീ ഗൌരവതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയുന്നു എന്ന പ്രഹസനം നടത്തുന്ന ( നൂറില്‍ തൊണൂറും) ബ്ലോഗുകള്‍ എല്ലാം പൂട്ടി പോകും. പിന്നെ അനിയനെ പോലെ വിക്കുള്ളവര്‍ സംസാരിക്കുന്നത് പോലെ ഭാഷ എഴുതുന്ന പേരറിയാത്ത വായനക്കാര്‍ക്ക്‌ ബുദ്ധിമുട്ടാവില്ലേ അത്?

2 comments:

ArjunKrishna said...

ഒരു റീ പോസ്റ്റ് . വന്ന ഒരു കമന്റ്റും കൂട്ടി...ആഗ്രഗേറ്ററുകള്‍ക്കായി

അണ്ണാരക്കണ്ണന്‍ said...

:)

അനില്‍@ബ്ലോഗ് // anil said...

"അന്തമായ സാധ്യതകളുള്ള ഒരു മാധ്യമം എന്ന നിലയില്‍ വളരാവുന്ന ഒന്നാണ് മലയാളം ബ്ലോഗുകള്‍ "

പ്രിയ സുഹൃത്തെ അര്‍ജുന്‍ കൃഷണ,
താങ്കളുടെ ശ്രമത്തിനു പരിപൂര്‍ണ്ണ വിജയം ആശംസിക്കുന്നു.

താങ്കള്‍ പറഞ്ഞതു ശരിയാണു താനും. ഈ സാധ്യത മുന്നില്‍ക്കണ്ടാണല്ലൊ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ബ്ലൊഗ്ഗിന്റെ പിന്നാലെ കൂടിയിരിക്കുന്നതും, ചിലര്‍ അക്കാഡമികള്‍ പോലെയുള്ള സംഭവങ്ങള്‍ രെജിസ്റ്റര്‍ ചെയ്യാന്‍ നടക്കുന്നതും.

മലയാള ഭാഷാ ചരിത്രത്തിനെത്ര വയസ്സായിക്കാണും? ഇന്ദുലേഖ മുതലിങ്ങോട്ടുള്ള സാഹിത്യ സൃഷ്ടികളെത്ര? എനിക്കു വലിയ പിടിയില്ല. എങ്കിലും ഇത്ര പാരമ്പര്യമുള്ള മലയാള സാഹിത്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണു? തന്‍പ്രമാണിത്വം കുതികാല്‍ വെട്ടല്‍ , പരസ്പരം ചേരിതിരിഞ്ഞു പോരടിക്കല്‍ ഇവയാണു ഇന്നു സാഹിത്യലോകത്തില്‍‍ പ്രധാനമായും കാണുന്നതു.പത്തു സാഹിത്യകാരന്മാരെ ഒന്നിച്ചിരുത്തിയാല്‍ അടിവീഴുമെന്ന അവസ്ഥ.

ഇതിന്റെ ഒരു സാമ്പിള്‍ പോപ്പുലേഷനാണ് മലയാളം ബ്ലോഗ്ഗ് എന്നാണു ഞാന്‍ കരുതുന്നതു. കണ്ടു വരുന്നതും അങ്ങിനെ തന്നെ.കാര്യമാത്ര പ്രസക്തങ്ങളായ ലേഖനങ്ങള്‍ക്കു വായനക്കാരില്ല. താങ്കള്‍ തന്നെ പറയുന്നു ബംഗാളിലെ കലാവതിയെക്കുറിച്ചു സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നു.ഇതല്ലെ അടിസ്ഥാന പ്രശ്നം.ഒരൊരുത്തരും അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു എഴുതുന്നു, വായിക്കുന്നു. സമൂഹത്തിനു വേണ്ടിയൊ, മറ്റൊരുവനുവേണ്ടിയൊ സമയം ചിലവഴിക്കാനൊ വിട്ടുവീഴ്ച ചെയ്യാനൊ നമ്മള്‍ തയാറാവുന്നില്ലെന്നര്‍ഥം.അപ്പോള്‍ ഭാവി?

ശ്രമം തുടരുക.
ആശംസകള്‍.