Monday, January 4, 2010

മലയാള സിനിമാ പ്രേക്ഷകര്‍ക്കുള്ള പത്ത് കല്‍പ്പനകള്‍

1) മമ്മൂട്ടി . മോഹന്‍ലാല്‍ തുടങ്ങിയ മഹാരഥികള്‍ അവതരിപ്പിക്കുന്ന മുപ്പത്തിയഞ്ച് വയസുള്ള (നിങ്ങളുടെ ആസ്വാദന സൌകര്യാര്‍ത്ഥം ചിലപ്പോള്‍ കല്യാണ പ്രായം കഴിഞ്ഞ എന്ന് മാത്രമേ സിനിമയില്‍ പറയു, വയസ്സ് നിങ്ങളുടെ ഭാവനക്ക് വിട്ടു തരും) , പെണ്ണ് കെട്ടാത്ത നായകന്മാരെ , നാലഞ്ച് കിളിന്തു പെണ്ണുങ്ങള്‍ വളഞ്ഞു നിന്ന് പ്രേമിക്കുന്ന പടങ്ങള്‍ കണ്ടാലും നിങ്ങള്‍ "തൈക്കിളവന്മാരുടെ ഓരോ ആഗ്രഹങ്ങളേ!!!" എന്ന് പറയാന്‍ പാടില്ല. "ഹോ , ഇത്രയൊക്കെ വയസും പ്രായവും ഒക്കെയായിട്ടും, ഇതുവരെ വയസ്സറിയിക്കാത്ത ആ പെണ്‍കുട്ടികള്‍ക്ക് അവരെ പ്രേമിക്കാനുള്ള അവസരം നല്‍കുന്നുണ്ടല്ലോ പുണ്യവാളന്മാര്‍ (പിണ്ണാക്ക് മാടന്മാര്‍ അല്ല, പ്രത്യേകം ശ്രദ്ധിക്കുക)" എന്ന് വേണം നിങ്ങള്‍ പറയുവാന്‍

2) അവതാര്‍ , 2012 , തുടങ്ങിയ പടങ്ങള്‍ കണ്ടിട്ട് , ചിലവാക്കിയ അണാ പൈസ വരെ നിങ്ങള്ക്ക് മുതലായി എന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളെപ്പോലെ പാപികള്‍ ഭൂമി മലയാളത്തില്‍ വേറെ കാണില്ല.ഈ പാപങ്ങള്‍ തീരാന്‍ നിങ്ങള്‍ പട്ടണത്തില്‍ ഭൂതം, ലവ് ഇന്‍ സിങ്കപൂര്‍ , ഭഗവാന്‍ , എയിഞ്ചല്‍ ജോണ്‍ തുടങ്ങിയ ഉദാത്ത സിനിമകള്‍ ചുരുങ്ങിയത് മൂന്ന് വട്ടമെങ്കിലും കാണണം. കണ്ടാല്‍ മാത്രം പോരാ "അവതാറൊക്കെ വെറും കൂറ പടങ്ങള്‍. ഉണ്ണിക്കുട്ടന്റെ നേഴ്സറി ഡ്രോയിംഗ് ബുക്കിനെ അതിശയിക്കുന്ന ഗ്രാഫിക്ക്സ് ഉള്ള ഈ പട്ടണത്തില്‍ ഭൂതവും , പതിനേഴു മണികൂറില്‍ ഒണ്ടാക്കിയ (നിര്‍മ്മിച്ച എന്ന് സാരം) ഭഗാവനും ഒക്കെയല്ലേ അതുജ്ജ്വല പടങ്ങള്‍" എന്ന് പത്തു പേരോട് പറയുകയും വേണം.

3) തമിഴന്‍ ചിലപ്പോള്‍ പരുത്തിവീരന്‍ , സുബ്രഹമണ്യപുരം തുടങ്ങിയ പടങ്ങള്‍ എടുക്കുകയും കാശ് വാരുകയും ചെയ്യും. അയന്‍ പോലുള്ള വെറും മസാല പടങ്ങള്‍ കൊണ്ടവന്‍ ജനങ്ങളെ ഇളക്കി മറിച്ചെന്നും വരും. പക്ഷേ പ്രബുദ്ധ മലയാളികളായ നമ്മള്‍ അതൊന്നും കണ്ടതായി നടിക്കാന്‍ പാടില്ല. നമ്മള്‍ " സുബ്രഹമണ്യപുരത്തെക്കാള്‍ എന്ത് കൊണ്ടും ഉന്നതമായ പടമാണ് ട്വന്റി ട്വന്റി " എന്നും " അയനെക്കാള്‍ കിടിലം ആക്ഷന്‍ പടമാണ് മായാബസാര്‍" എന്നുമൊക്കെ വേണം പറയാന്‍. നമ്മള്‍ പ്രബുദ്ധ മലയാളീസും ലവന്മാര്‍ വെറും പാണ്ടികളും, ലത് മറക്കരുത്.

4) തമിഴ് സിനിമാ രംഗത്ത് ഏതാണ്ട് വിപ്ലവം നടക്കുന്നു എന്ന് ചില അവന്മാര്‍ പറഞ്ഞ് നടക്കുന്നുണ്ട് . അവിടെ ഒരു പിണ്ണാക്കും നടക്കുന്നില്ല എന്നറിയാന്‍ മലയാളം ഇന്റെര്‍നെറ്റിലെ ഞാന്‍ ഉത്പ്പടെയുള്ളവരുടെ എഴുത്തുകള്‍ വായിക്കുക. ആദ്യ വായനയില്‍ ഞാനും , എന്നെപ്പോലുള്ളവന്മാരും വെറും ഊ ... ബൈദ് ഖാന്‍മാര്‍ ആണെന്ന് നിങ്ങള്ക്ക് തോന്നിയേക്കാം (രണ്ടു, മൂന്നു, നാല് തുടങ്ങിയ പുനര്‍ :വായനകളിലും ആര്‍ക്കും അങ്ങനെ തന്നെയേ തോന്നു ). എന്നാലും നിങ്ങള്‍ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ വെയിറ്റ് മാത്രം നോക്കിയെങ്കിലും ഞാന്‍ പറയുന്നത് വിശ്വസിക്കണം. തമിഴ് സിനിമയില്‍ വ്യത്യസ്തമായ പടങ്ങള്‍ ഉണ്ടാകുന്നതും, അവിടെ എന്നിക്കൊണ്ട് നാല്പതിലധികം നായക നടന്മാര്‍ ഉണ്ടെന്നത് ഒരു വിപ്ലവമേ അല്ല. അറുപതു കഴിഞ്ഞ മമ്മൂട്ടിയുടെയും , കണ്ടാല്‍ തൊണ്ണൂറു കഴിഞ്ഞ മോഹന്‍ലാലിന്റെയും അരഞ്ഞാണ ചരടുകളില്‍ മലയാള സിനിമയെ കൊണ്ട് കെട്ടിയിടാന്‍ ഞങ്ങള്‍ പത്രക്കാര്‍ (എന്നെ പോലുള്ള ചിലര്‍ ഇന്റര്‍നെറ്റില്‍ കൂടിയും ) ശ്രമിക്കുന്നതാണ് യഥാര്‍ത്ഥവിപ്ലവം . (എന്നെ സ്ഥിരമായി കാണപ്പെടാറുള്ള ഒരു സ്ഥലമാണ് ഈ സുപ്പര്‍ താരങ്ങളുടെ അരഞ്ഞാണ ചരടിന്റെ ചുറ്റുവട്ടം . ഉഗ്രന്‍ സ്ഥലമല്ലിയോ? ).

5) മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവരെക്കൊണ്ട് മാത്രമേ മലയാളം സിനിമയ്ക്ക് ഒരു മേല്‍ഗതി ഉണ്ടാകു എന്നത് ഇതിനോടകം ഞാനും, എന്നെപ്പോലുള്ള മറ്റു പല അരഞ്ഞാണ ഞാത്തുകളും അസന്നിഗ്ദ്ധമായി പറയുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷേ ഈ സന്ദേശം അതിന്റെ ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ പ്രേക്ഷകരുടെ സഹകരണം കൂടി വേണം. അന്യഭാഷാ ചിത്രങ്ങളെ മാത്രമല്ല, മലയാളത്തില്‍ ഇറങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ‍, ജയസൂര്യ തുടങ്ങിയ ലാട്ട് പുട്ട് നടന്മാരുടെ പടങ്ങളെ മാക്സിമം ഇടിച്ചു താഴ്ത്തി സംസാരിക്കുക എന്നത് പ്രേക്ഷകര്‍ എന്നാ നിലയില്‍ നിങ്ങളുടെ കര്‍ത്തവ്യമാണ്. ഉദാഹരണത്തിന് രണ്ടായിരത്തി ഒന്‍പതില്‍ ഇറങ്ങിയ ഗുലുമാല്‍ . ഇറങ്ങി മൂന്നാഴ്ചകള്‍ കഴിഞ്ഞിട്ടും പ്രമുഖ നഗരങ്ങളിലെ തിയെറ്ററുകളില്‍ വല്യ തെറ്റില്ലാത്ത കളക്ഷനുമായി ഓടുന്ന ഈ പടം നമ്മുടെ സുപ്പര്‍ താരങ്ങള്‍ക്ക് അപമാനം അല്ലെ? അതും ഇറങ്ങി ഒരാഴ്ച്ച കഴിയും മുന്‍പേ ചട്ടബിനാട് പോലുള്ള പടങ്ങള്‍ ഓടുന്ന പ്രദര്‍ശന ശാലകളില്‍ കാല്‍പ്പന്തോ , തലപ്പന്തോ ഒക്കെ കളിക്കാനുള്ള സ്ഥലം കാലിയടിച്ച് കിടക്കാന്‍ തുടങ്ങുമ്പോള്‍. ഗുലുമാല്‍ പോലുള്ള പടങ്ങളെ നിരൂപണങ്ങളിലോ , വാര്‍ഷിക കുഴലൂത്തുകളിലോ (വാര്‍ഷിക റിവ്യൂ എന്നും പറയും) ഉത്പ്പെടുത്താതെ മുക്കി ഞങ്ങള്‍ ഞങ്ങളുടെ കടമ ചെയ്തിട്ടുണ്ട്. ഇനി നിങ്ങള്‍ പ്രേക്ഷകര്‍ "കൂറപ്പടം , ഒരു വെറയ്റ്റിയും ഇല്ല" എന്ന് കാണുന്നവരോടൊക്കെ പറഞ്ഞേക്കണം. ഒന്നുമില്ലെങ്കിലും പത്തു കൊല്ലങ്ങള്‍ക്ക് മുന്‍പ് വരെ കുറെ നല്ല പടങ്ങള്‍ നമുക്ക് തന്നവരല്ലേ മമ്മൂട്ടിയും, മോഹന്‍ലാലും . അവരുടെ പടങ്ങള്‍ നമ്മള്‍ കാശ് മുടക്കി കണ്ടാണ്‌ ഹിറ്റുകള്‍ ആക്കിയത് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല . നല്ല പടങ്ങള്‍ പത്തു കൊല്ലം മുന്‍പ് നുക്ക് തന്ന കടപ്പാടിന്റെ പേരില്‍ അവരുടെ കാലം കഴിയും വരെ അവരെ ചുമക്കേണ്ടത്‌പ്രേക്ഷകരുടെ ബാധ്യതയാണ്. (ഇപ്പോള്‍ ഇറങ്ങുന്ന മമ്മൂട്ടി , മോഹന്‍ലാല്‍ പടങ്ങളില്‍ വെറയ്റ്റി തുള്ളിതുളുമ്പുകയാണോ എന്ന ചോദ്യം ഇവിടെ തീര്‍ത്തും അപ്രസക്തമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ).

6) അന്യഭാഷാ ചിത്രങ്ങളെയും, ഗുലുമാല്‍ , ഇവര്‍ വിവാഹിതരായാല്‍ പോലുള്ള ചീള് മലയാളം ചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പിന്തിരിപ്പന്മാരെ ഒതുക്കാനായി, അവര്‍ എല്ലാവരും തന്നെ മമ്മൂട്ടിയുടെയും , മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ വ്യാജ സി ഡികളില്‍ കാണുന്ന അഥമന്മാരാണ് എന്ന് പ്രചരിപ്പിക്കുക. "എന്തിനാടാ കോപ്പേ വ്യാജ സി ഡി . നിന്റെയൊക്കെ മമ്മൂട്ടിയും, മോഹന്‍ലാലും കൊടി പിടിച്ചു, പിടിച്ചു ഇപ്പൊ മോസര്‍ബെയര്‍ പടമിറങ്ങി ഇരുപതാം ദിവസം ഡി വി ഡി നല്ല ഒറിജിനല്‍ സാധനം ഇറക്കുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിട്ടില്ലേ?" എന്ന് ചില തലയ്ക്കു വെളിവുള്ളവന്മാര്‍ ചോദിച്ചേക്കാം. അവന്മാരോട് ഒന്നും മിണ്ടാന്‍ പോകണ്ടാ. കാര്യം സിനിമാ ശാലകളില്‍ മൂ...ന്നാര്‍ ആകുന്ന പടങ്ങള്‍ നിര്‍മ്മാതാവിന് വല്യ നഷ്ടം ഒന്നും വരുത്തിയില്ല എന്ന് പറയാന്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ബലം ഈ മോസര്‍ബെയറും , സാറ്റലൈറ്റ് അവകാശങ്ങളും എന്നൊക്കെപറഞ്ഞ് സിനിമയ്ക്ക് കിട്ടുന്ന കാശാണ്.

7) സ്വന്തം പടങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിലെങ്കിലും, അന്യ ഭാഷ ചിത്രങ്ങളെ നിയന്ത്രിക്കാന്‍ മാക്സിമം ശ്രമിക്കും എന്ന് ലാലേട്ടന്‍ ഈയിടെ പറഞ്ഞിട്ടുണ്ട്. നിങ്ങളാല്‍ കഴിയുന്ന പോലെ അന്യഭാഷാ ചിത്രങ്ങളുടെ പോസ്റ്റര്‍ കീറിയും, ഇത്തരം ചിത്രങ്ങള്‍ കാണുവാന്‍ പോകുന്നവരെ കളിയാക്കിയും നിങ്ങളും അദ്ദേഹത്തോട് സഹകരിക്കണം.

8) പ്രേക്ഷകര്‍ പടം കാണുവാന്‍ മുടക്കുന്ന നാല്‍പ്പതു രൂപ ഒരു വിഷയമേ അല്ല. മമ്മൂട്ടിയും , മോഹന്‍ലാലും ഒരു പടം ഇറക്കിയാല്‍, പടം എത്ര തല്ലിപ്പൊളിയാണെങ്കിലും അത് ഹിട്ടക്കുക എന്നത് നമ്മുടെ കടമയാണ്. ഇനി പടം കണ്ടിട്ട് നിങ്ങള്‍ക്ക് അരും കൊലപാതകമായി തോന്നിയാല്‍പ്പോലും പുറത്തു മിണ്ടരുത്. രണ്ടാഴ്ച്ച പോലും തിയറ്ററില്‍ തികച്ചു ഓടാന്‍ സാധ്യത ഇല്ലാത്ത അത്തരം പടങ്ങളെ "മമ്മൂട്ടിയെ ശരിക്ക് ഉപയോഗിച്ചില്ല " "മോഹന്‍ലാലിന്‍റെ ശേഷി (അഭിനയമേ) ചൂഷണം ചെയ്തില്ല " എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ പത്രക്കാര്‍ വെള്ള പൂശിക്കൊള്ളാം.

9) മമ്മൂട്ടി, മോഹന്‍ലാല്‍ .അവര്‍ എന്നും താരങ്ങളായി നില നില്‍ക്കണം .മലയാള സിനിമ , കന്നഡ സിനിമയേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ പോയാലും (മെയിന്‍ ഷോ അന്യ ഭാഷ ചിത്രങ്ങളും , നൂണ്‍ ഷോ കന്നഡയും) നമുക്കൊന്നുമില്ല. ഇത് ഒരു പ്രേക്ഷകന് എപ്പോഴും ഓര്‍മ്മ വേണം.

10) നിങ്ങളുടെ മക്കളെയും , കൊച്ചു മക്കളെയും കൂടി പറ്റുമെങ്കില്‍ മമ്മൂട്ടി , മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസ്സിയെഷനില്‍ ചേര്‍ക്കുക. പക്ഷേ കൊള്ളാവുന്ന അന്യഭാഷാ ചിത്രങ്ങള്‍ എച് ബി ഓ, ഡി വി ഡി തുടങ്ങിയ മാധ്യമങ്ങളില്‍ കൂടി കാണുന്ന ശീലം അവര്‍ക്കുന്ടെങ്കില്‍, പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രം അവരെ കാണിക്കുക. പത്തു കൊല്ലത്തിനുള്ളിലുള്ള പടങ്ങള്‍ അവരെ കാണിച്ചിട്ട് "ഈ പുണ്യവാളന്മാരുടെ ഫാനായിക്കോടാ മക്കളെ" എന്ന് പറഞ്ഞാല്‍ , പ്രായവും ബന്ധവും ഒന്നും നോക്കാതെ അവര്‍ നിങ്ങളെ കൈ വെച്ചേക്കാം.

അപ്പൊ നമുക്കെല്ലാവര്‍ക്കും കൂടി ഒത്തു പിടിച്ചു മലയാളം സിനിമയെ ഒരു അരിക്കാക്കാം.

എന്ന്

കുഴല്‍ വിളിയോടെ,

പാലാ ഫ്രാഡു പാപ്പി അലിയാസ് നീല്‍ തോമാ

** റബര്‍ പത്രത്തിന്റെ കോഴിക്കോട്ടെ ആസ്ഥാന കൂലിയെഴുത്തുകാരില്‍ പ്രമുഖനും , ഇന്റെര്‍നെറ്റിലെ അഗ്രഗണ്യനായ ഊത്തിസ്റ്റും(സുപ്പറിന്റെ പടങ്ങളുടെ കുഴലൂത്ത് എന്നാണ് ഉദ്ദേശിച്ചത് ) ആണ് ലേഖകന്‍ **

ഇതൂടെ പിടിച്ചോ , ചുമ്മാ ഒരു 'സ്ഥിതി വെവര കണക്ക് ' : ചട്ടമ്പിനാട്, റിലീസ് ചെയ്തിട്ട് (ഡിസംബര്‍ ഇരുപത്തിനാല് ) ഒരാഴ്ച്ച തികഞ്ഞോ? . ഇന്നേക്ക് പത്താം ദിവസം ; തിരുവനന്തപുരം അജന്തയില്‍ നടന്നു കയറി ടിക്കറ്റ് എടുക്കാം, ഏത് ഷോയ്ക്കും. ഗുലുമാല്‍ , റിലീസ് ചെയ്തിട്ട് മൂന്നാഴ്ച. തിരുവനന്തപുരം കൃപാ തിയേറ്ററില്‍ ഫസ്റ്റ് ഷോക്ക് , ഞായറാഴ്ച ( ജനുവരി മൂന്ന് , രണ്ടായിരത്തി പത്ത് ) , കാര്‍ ഇടാന്‍ സ്ഥലമില്ല. പിന്നെ ഒരാഴ്ച തികയും മുന്‍പേ റിലീസ് ചെയ്ത രണ്ടു തിയേറ്ററില്‍ ഒന്നില്‍ നിന്നും (തിരുവനന്തപുരം, അഞ്ജലി ) ചട്ടമ്പിനാട് മാറ്റുകയും ചെയ്തു

15 comments:

Unknown said...

Ee parayunna thangalkku thanne ee blog 4 peoples vayikkanam enkil mammoottyudeyum mohanlal nteyum peru oru paragraph il 5 thavana enkilum ezhuthanam....ennittum kuttam avarkku thanne...!

1 week munne release aaya chattambinadu kalikunna theater il aalilla ennokke chumma adichu viduvano atho karyangal angane thanne aanu ennano?

Unknown said...

2008 il irangiya subramaniyapuravum paruthiveeranum okke vanolam pukazhthi thangale pole chilar already kayyadi vangi kazhinju...2009 avalokanathilum vere onnum parayan ille...

malayalathil nalla chithrangal irangunnilla ennokke ezhuthi vidunna thangal palerimanikyam..keralacafe..bhramaram..loudspeaker..passenger muthalaya chithrangale patti arinjirunno?
ava ellam arhicha vijayam nedathe irunnathinte karanangal enthayrikkkam ennu chinthichittundo?

Jon said...

Mohan Lal's comments on Vettaikkaran competing with Malayalm cinema sounded pathetic...

He shouldnt have degraded the Malayalee audiences...

This year was comparatively better for Malayalm compared 4-5 years... But the concern is that the variety was experimented only by a select few...

Malayali audiences are in the process of adjusting to the 'good films'In a few years the films Like Kerala Cafe will be a run away success

Truthaboutlies said...

താങ്കളുടെ കൊട്ട് ആര്‍ക്കാണ് എന്ന മനസിലായി..അതിയാന്‍ മമ്മൂട്ടി അപ്പൂപ്പന്റെ സ്വന്തം ആളല്ലേ ??

ArjunKrishna said...

രണ്ടായിരത്തി ഒന്‍പതിലെ പടങ്ങള്‍ തന്നെയല്ലേ അവതാറും , 2012 ഒക്കെ. ഇനി തമിഴാണ് വേണ്ടതെങ്കില്‍, പശങ്ക , നാടോടികള്‍, യാവരും നലം , പേരാണ്മായ് (ഇതില്‍ രണ്ടഭിപ്രായം ഉണ്ടാകാം, പക്ഷെ എനിക്ക് ഇഷ്ടപ്പെട്ട പടമാണ്) , വെണ്ണിലാ കബഡി കഴു തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ ഉണ്ട് അനിയാ. എല്ലാം കൂടി പറഞ്ഞാല്‍ നമ്മുടെ മലയാള സിനിമ മാനക്കേട്‌ കാരണം അതമഹത്യ ചെയ്യും, അത് കൊണ്ടാ മസാലപ്പടമായ അയന്‍ മാത്രം പറഞ്ഞു നിറുത്തിയത്.

പലേരി മാണിക്യം, ഭ്രമരം തുടങ്ങിയവുടെ വിശേഷങ്ങള്‍ ഈ ബ്ലോഗില്‍ തന്നെ പലയിടത്തായി പറഞ്ഞിട്ടുണ്ട് .
പിന്നെ ലൌഡ് സ്പീക്കര്‍ കിഡ്നി വില്‍ക്കാന്‍ വന്നു, ആദ്യം സകലരുടെയും അനിഷ്ടത്തിനും ക്ലൈമാക്സിനോടടുത്തു ഇഷ്ടത്തിനും പാത്രമാകുന്ന കഥാപാത്രം ആറടി മണ്ണിന്റെ ജന്മി മുതലുള്ള മലയാളം ചലച്ചിത്രങ്ങളുടെ ഒരു വേരിയേഷന്‍ മാത്രമായേ എനിക്ക് തോന്നിയുള്ളൂ. കൂടുതല്‍ പരാമര്‍ശം ഒന്നും ആ പടം അര്‍ഹിക്കുന്നതായിതോന്നിയതുമില്ല.

ഇനി കേരളാ കഫേ:- രണ്ടു മണികൂര്‍ നീളമുള്ള ചിത്രത്തില്‍ കൊള്ളാവുന്നത് എന്ന് പറയാന്‍ സാധിക്കുന്നത് ബ്രിഡ്ജും , പിന്നെ മകള്‍ക്ക് തുടങ്ങിയ ഒന്നോ രണ്ടോ പടങ്ങള്‍. അതായാത് കൊള്ളാവുന്നത് ആ കെ മുപ്പതു മിനുറ്റ്. ബാക്കി ഒന്നര മണിക്കൂര്‍ (ഐലെണ്ട് എക്സ്പ്രസ്സ്‌ , ലളിതം ഹിരന്മയം, മൃത്യുന്ജയം തുടങ്ങിയ പടങ്ങള്‍) മറന്നിട്ട് ആ പടത്തിനെ ഉദാത്തം എന്ന് വാഴ്ത്താന്‍ എനിക്ക് ആരുടേയും കുഴലൂത്ത് പണി ഇല്ല .മാത്രമല്ല താടി വെച്ചവര്‍ എല്ലാം പത്മരാജനും , ഭരതനും ആണെന്ന് ഞാന്‍ധരിച്ചിട്ടുമില്ല

Unknown said...

Aniyano chettano chittappano ammavano..athu avide nikkatte...

kuzhaloothilla illa ennu idakkide parayanamennilla...aalukalkku doubt thonnum....

veruthe blind aayittu tamil films neyum 1000 kodiyum 1500 kodiyum mudakki edukkunna hollywood padangaleyum vechu oru small industry aaya malayalacinemaye compare cheyunnathu balisham aanu...25 kodi mudakkiya pazhassirajaye polum thangan pattatha industry aanu malluwood..so oru padam pidikkunnathinu parimithikal undu...

keralacafe enna pareekshanam chalachithrapremikalkku enjoyable thanne aayurnnu ennanu njan parayunnathu...palerimanikyam..rithu..passenger..pazhassiraja..muthalaya nalla cinemakalum ivide undakunnundu...athine appreciate cheyunnathilum kuduthalayi mammoottyyeyum mohanlalineyum pariharichukondu tamil cinemaye pokki parayunna pole thonni thangalude article vayichappol..

malayalacinemakku 2008 nekkal nalla varsham aayurnnu 2009..varsham thorum athu mikachathayi varatte..!!!

ArjunKrishna said...

കുഴലൂത്ത് ഇല്ല എന്ന് ഇടയ്ക്കിടെ പറയുന്നത് സിഗരട്ട് വലി നിറുത്തിയവര്‍ അതിനു മാക്സിമം പബ്ലിസിറ്റി കൊടുക്കാറില്ലേ . അത് പോലെ ഒന്നാണ്. ഇനി കുഴലൂത്ത് തുടങ്ങാന്‍ പ്രലോഭനം ഉണ്ടായാലും മറ്റുള്ളവര്‍ ഇതും പറഞ്ഞു തടയുമല്ലോ.

കോടികള്‍ മുടക്കുന്നതാണ് സിനിമയുടെ മാനദണ്ഡം എന്ന് തോന്നിയിട്ടില്ല . പണ്ട് ഒരു കോടിക്ക് താഴെ ചിലവാക്കി താഴ്വാരം, ഭരതം , ന്യൂ ഡല്‍ഹി , ധ്രുവം എന്നാ പടങ്ങളൊക്കെ എടുത്ത് അപൂര്‍വ സഹോദരങ്ങള്‍, ഹം , തുടങ്ങിയ വമ്പന്‍ അന്യ ഭാഷ ചിത്രങ്ങള്‍ക്കൊപ്പം റിലീസ് ചെയ്തിട്ടുള്ള കേരളത്തില്‍ തന്നെയാണോ ഇപ്പൊ അന്യ ഭാഷ ചിത്രങ്ങളുടെ കടന്നു കയറ്റം മലയാള സിനിമയെ ബാധിക്കുന്നു എന്ന് വിലപിക്കുന്ന മഹാന്മാര്‍ ഉള്ളത്? ആ കാലത്ത് ചിരഞ്ജീവി, ബാലകൃഷ്ണ ,നാഗര്‍ജ്ജുന്‍, വെങ്കിടേഷ് എന്നിവരുടെ തെലുങ്ക്‌ പടങ്ങളും മൊഴി മാറി ഇവിടെ എത്തുമായിരുന്നു. അവക്കെല്ലാം നല്ല കളക്ഷനും കിട്ടിയിട്ടുണ്ട്. അന്നൊന്നും മലയാള സിനിമക്ക് തരിമ്പും പ്രതിസന്ധി ഇല്ലായിരുന്നു.കാരണം ഒരു പത്തു കൊല്ലം മുന്‍പ് ഇറങ്ങിയ പടങ്ങള്‍ എല്ലാം ഒന്നും നോക്കാതെ കാണാന്‍ പറ്റുമായിരുന്നു. അന്നൊക്കെ ഏറ്റവും കൂറ പടം എന്ന് പറഞ്ഞാല്‍ മനുഷ്യനെ ബോറടിപ്പിക്കാത്ത എന്നായിരുന്നു അര്‍ത്ഥം. ഇന്നത്തെ ഏറ്റവും നിലവാരമുള്ള മലയാള പടങ്ങളുടെ അളവ് കോലുകളോ ? "ബോറടിക്കില്ല". "എം ടി-ഹരിഹരന്‍.മമ്മൂട്ടി കൂട്ടുകെട്ട് ", "ബ്ലെസ്സി-മോഹന്‍ലാല്‍" , "പരീക്ഷണ ചിത്രം" . ഇതൊക്കെ നാലുപാടും പരസ്യം ചെയ്തിട്ട് ആദ്യ ദിവസം ഈ പടങ്ങള്‍ കണ്ടു "എന്റമ്മേ!!!" എന്ന് വിളിച്ചോണ്ട് ഓടുന്നവനെ കണ്ടിട്ട് അടുത്ത ഷോക്ക് ക്യൂവില്‍ നില്‍ക്കുന്നവന്‍ പതുക്കെ വേട്ടക്കാരന്റെ ക്യൂവിലേക്കു മാറിയാല്‍ അവനെ കുറ്റം പറയാന്‍ ഒക്കുമോ?
കേരള കഫേ തുടങ്ങിയ ചിത്രങ്ങള്‍ ചലച്ചിത്ര പ്രേമികള്‍ക്ക് ഇഷ്ടാപ്പെട്ടു എന്ന് പറഞ്ഞല്ലോ. അല്ല, ഈ പ്രേമികള്‍ കേരളത്തില്‍ ഉള്ളവരല്ലേ? കുറെ നിരൂപകരും, കുഴലൂത്ത് കാറും ഒഴികെ കാശ് മുടക്കി പടം കണ്ട ഒരുത്തനും അത് ഒരു ഉദാത്ത ചലച്ചിത്രമാണ് എന്ന് പറഞ്ഞു കേട്ടിട്ടില്ല. അത് കൊണ്ട് ചോദിച്ചതാണ്.

Aadityan said...

ഈ പോസ്റ്റ്‌ വായിച്ചതില്‍ നിന്നും മനസിലായത് ഈ വര്‍ഷത്തെ എല്ലാ സിനിമ അവലോകനം നടത്തുന്ന തെണ്ടികളും സൂപ്പര്‍ താരങ്ങള്‍ തകര്‍ക്കുന്നു എന്നാ മട്ടിലാണ്‌ അവലോകനം . ബൂലോകത്തും അവസ്ഥ ഇതു തന്നെ .

ഈ കൊട്ടി പാട്ടിനിടയില്‍ ഭേദപെട്ട പ്രകടനം നടത്തിയ ചെറിയ ചിത്രങ്ങള്‍ അവഗണിക്കപെടുന്നു (Passenger , ഇവര്‍ വിവാഹിതരയാല്‍ , പുതിയ മുഖം , റോബിന്‍ ഹുഡ് , ഗുലുമാല്‍ etc ). ഒരു താരം സ്വന്തം നിലയിക്ക് വിജയിപ്പിച്ച ഏക ചിത്രം ഈ വര്ഷം പുതിയ മുഖം അന്നെനു ഈ തൂലിക കൊണ്ട് ക്ഷൌരം ചെയുന്ന ഒരുത്തനും എഴുതി കണ്ടില്ല .

പിന്നെ പലേരി മാണിക്യം .അത് ഒരു സംഭവം അന്നെന് പാടി നടന്നവന്മാരോട് ഒരേ ഒരു ചോദ്യം . ഈ സാധനം തിരുവനതപുരത്ത് കഷ്ടിച്ചു അമ്പതു പേര്‍ കൊള്ളുന്ന ഒരു പെട്ടി തിയേറ്റര്‍ ഇല്‍ലാണ് ഓടുന്നത് . മറ്റു സ്ഥലങ്ങളിലെ കാര്യം എനിക്ക് അറിയില്ല . എങ്കിലും ചോദിക്കട്ടെ ഇത്ര മഹത്തായ സംഭവം ആര്‍ക്കും വേണ്ടേ ?

പിന്നെ എന്ജേല്‍ ജോണ്‍ , ഭഗവാന്‍ , ലോവ് ഇന്‍ സിങ്ങപൂര്‍ , ചില്ലീസ് , ജാക്കി , ഭൂതം , ഡാഡി , പഴശി രാജ (മുടക്കിയ കാശു തിരിച്ചു പിടിക്കാത്ത ചിത്രം ഫ്ലോപ്പ് എന്നാണ് എന്റെ അറിവ് ) ......

പോന്നു സുഹൃത്തുക്കളെ ഒരു പ്രേക്ഷകന്‍ എന്നാ നിലയിക്ക് പറഞ്ഞോട്ടെ . മുപ്പത്തി അഞ്ചു വയസ്സ് കഴിഞ്ഞു എന്ന് പറയപ്പെടുന്ന (?) , ചെയ്ന്ന തൊഴിലില്‍ ഈ ലോകത്ത് ഏറ്റവും മിടുക്കനായ , ലോകത്തെ എല്ലാ പെണ്ണുങ്ങളും പ്രേമിക്കാന്‍ മുട്ടി നില്‍ക്കുന്ന, ഒരിടത്തും ഒരിക്കല്‍ പോലും തോല്കാത്ത, ഒരു വന്‍ സംഭവം അയ മനുഷ്യന്റെ വ്യതസ്തമായ് കഥ കേട്ട് മടുത്തു .

ഇന്നി വെറുതെ ബ്ലൂ റേ ഡിസ്ക് തരാമെന്ന് പറഞ്ഞാല്‍ പോലും ഇവനെ ഒന്നും കാണാന്‍ ഞാന്‍ ഇല്ല .

എന്നിക്ക് തോന്നുനത് സൂപ്പര്‍ താരങ്ങളെ മലയാളികള്‍ പുറം കാലിനു തൊഴിച്ച വര്ഷം ആയിരുന്നു 2009 എന്നാണ് . ഒരു നല്ല കാലത്തിന്തേ തുടക്കം ആകട്ടെ ഇതു എന്ന് പ്രാര്‍ത്ഥിക്കുന്നു .

Unknown said...

suhruthe....kalanusrithamaya maattam cinemalude budget lum prekshakarilum okke undayittundu...thazhvaram oke ulla timele 1cr il thazhe budget ne patti paranju ippol engane compare cheyan pattum?
annathe 1 cr innathe 1 cr alla!

innu jayasuryaye vechu padam cheyanamenkilum venam more than 1 cr.

ഒരു പത്തു കൊല്ലം മുന്‍പ് ഇറങ്ങിയ പടങ്ങള്‍ എല്ലാം ഒന്നും നോക്കാതെ കാണാന്‍ പറ്റുമായിരുന്നു - ee comment anusarichu 1999 nu munne ulla babu antony padangal chantha um boxer um dada yum okke pedumo..
athu potte..

allu arjunte happyum aryayum bunnyum oke iivdeodunnathinu karanam ividuthe youth aanu...avarude abhiruchikal maari...avarkku masala entertainers aanu vendathu..palerimanikyathinekkal collection vettaikkaranu kittunnathu palerimanikyam mosham aayathukondalla...

wat ma trying to say is..malayalacinemayude prathisandhi or loss nu oru valiya karanam prekshakarude abhiruchikal maariyathum tv channels um okke aanu ennanu eneke thonniyittullathu...nalla cinemalude ennathil vanna kuravu alla ennu parayunnilla...athum mattoru reason aanu...
thangalude article il athu ivide nalla cinemakal illathathukondanu/tamil cinemayude athra quality illathathukondanu enna reethiyil vannathinodulla viyoijippu prakadippikukayanu njan cheyunnathu....

kerala cafe oru mosham chithramanu ennu paranjathayi njanum kettittilla..thangal athu generalize cheyhtu paranjathil albutham thonnunnu...googlel kerala cafe review search cheythu nokkiyal thanne oru ekadesha idea kittum .that many people enjoyed the film...athile oro short film aayittu criticize cheyanda..few like off season..lalitham hiranmayam..nostalgia were not that impressive..bt bridge..puram kazhchakal..happy journey..makal were really nice..overall it was a fine n different try in malayalam..

Unknown said...

@ aadithyan

(മുടക്കിയ കാശു തിരിച്ചു പിടിക്കാത്ത ചിത്രം ഫ്ലോപ്പ് എന്നാണ് എന്റെ അറിവ് ) -ee arivu anusarichu thangal paranja 'cheriya' chithrangal aaya puthiyamukhavum robinhood um flop aakum..

mammoottyo mohanlalo illatha padam cheriya padam aanennulla arivu thettanu..!

ArjunKrishna said...

മണിച്ചിത്രത്താഴ് വരെയുള്ള ചിത്രങ്ങള്‍ ഇറങ്ങിയിരുന്ന കാലത്ത് ഒരു ബാബു അന്ടനിയുടെയോ, അല്ലെങ്കില്‍ പ്രേം കുമാരിന്റെയോ പടം കയറി കണ്ടാലും മലയാള സിനിമ പണ്ടാരമടങ്ങി എന്ന് പറയേണ്ടി വന്നിരുന്നില്ല. കാരണം നാല് പന്ന പടങ്ങള്‍ ഇറങ്ങുമ്പോള്‍ അമ്പതു സഹിക്കാവുന്നതും , ഇരുപതു കിടിലനുമായ പടങ്ങളും അതിന്റെ കൂടെ കാണുമായിരുന്നു. പക്ഷെ ഇന്നോ? തട്ടിക്കൂട്ട് ഭ്രമരവും, പരീക്ഷണം ബുദ്ധിജീവി ജാഡ കലുമോക്കെയാണ് മലയാളത്തിന്റെ ഏക പ്രതീക്ഷ.
പിന്നെ നിര്‍മ്മാതാവിന്റെ കൈ പൊള്ളി ക്കാത്ത ചിത്രങ്ങളില്‍ പുതിയ മുഖത്തിന്റെ പേരും കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഉണ്ട് .റോബിന്‍ ഹൂഡിന്റെ യഥാര്‍ത്ഥ ചരിത്രം എന്ത് കൊണ്ടോ ഒരിടത്തും വ്യക്തമായി പറഞ്ഞു കണ്ടതും ഇല്ല .( ചിലപ്പോള്‍ പൊട്ടിയതാവാം), പക്ഷെ തിരുവനന്തപുരം ശ്രീ പത്മനാഭയില്‍ അമ്പതു അടുപ്പിച്ചു ദിവസങ്ങള്‍ (അമ്പതു എന്ന് ഉറപ്പിച്ചു പറയാന്‍ കൃത്യമായ ദിവസങ്ങള്‍ ഓര്‍മയില്ല. ഉറപ്പില്ലാതെ പറഞ്ഞാല്‍ മുപ്പതാം ദിവസം തിളങ്ങുന്ന അന്‍പതാം നാള്‍ എന്നാ പരസ്യം അടിച്ച പഴശ്ശി രാജയുടെ പരുവത്തിലാവും ചിലപ്പോള്‍ ) വല്യ തെറ്റില്ലാത്ത ജനവുമായി ആ പടംഓടിയത്തിന് ഞാന്‍ സാക്ഷിയാണ്

Aadityan said...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തങ്ങളെ പോലെയുള്ളവര്‍ വ്യാജ സിഡി കാണുന്ന അലവലാതികള്‍ ആണെന്ന നീല്‍ തോമ സര്‍ ഇനത്തെ വാദ ഗതിയോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു .കാരണം മൂന്ന് തരത്തില്‍ പെട്ട ആളുകളെ ഇപ്പോഴാതെ നിലവാരം വെച്ച് സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ കാണാന്‍ സാധ്യത ഉള്ളു
1) കുഴല്‍ ഊതിനു പകരം കിട്ടുന്ന ഫ്രീ ടിക്കറ്റ്‌ വെച്ച് പടം കാണുന്നവര്‍
2) പണ്ട് പണ്ട് ഇറങ്ങിയ ഇവരുടെ നല്ല പടങ്ങള്‍ കണ്ടു ഇവരെ ജീവിതകാലം മുഴുവന്‍ ചുമക്കാന്‍ തീരുമാനിച്ച ഫാന്‍സ്‌
3) വ്യാജ സിഡി പ്രേക്ഷകര്‍

താങ്ങളുടെ എഴുത്ത് കണ്ടിട്ട് ആദ്യ രണ്ടു ഗ്രൂപ്പ്‌ ഇല്ലും പെടുന്ന ആളാണെന്ന് തോന്നുനില്ല .പിന്നെ ആരാ? വെറും നിലവാരം ഇല്ലാത്ത വ്യാജ സിഡി പ്രേക്ഷകന്‍ ...അല്ലാതെ പിന്നെ പണിയെടുത്തു ഉണ്ടാക്കുന്ന കാശു ഇവരുടെ ഒക്കെ കൊപ്പിരാട്ടി കാണാന്‍ കൊടുക്കാന്‍ പ്രാന്താണോ .....?

ഷൈജൻ കാക്കര said...

ഒരു കാലത്ത്‌ "ഷക്കീല പടങ്ങളാണ്‌" മലയാള സിനിമയെ തകർച്ചയിൽ നിന്ന്‌ രക്ഷിച്ചത്ത്‌ എന്നൊക്കെ തട്ടിവിടുന്നവരുമുണ്ട്‌!

എന്തായാലും മലയാള സിനിമ നഷ്ടത്തിലല്ല!

nikhimenon said...

berly thomas case kodukumo entho

nikhimenon said...

berly thomas case kodukumo entho