Wednesday, January 13, 2010

എഴുത്തിന്റെ ഊ....ത...മ്പ്രാന്‍

"ഗുഡ് മോര്‍ണിംഗ് ഡോക്ക്റ്റര്‍ "


"ഗുഡ് മോര്‍ണിംഗ് , ഇരിക്കണം "

"ഇരിക്കാന്‍ തീരെ സമയമില്ല ഡോക്ക്ടര്‍ . ഞാന്‍ ഇവിടെയിരുന്നാല്‍ ലക്ഷക്കണക്കിന്‌ ആളുകളുടെ തന്തക്കു ആര് വിളിക്കുമെന്നേ ? "

"അപ്പൊ പ്രശ്നം ഗുരുതരമാണ്. എന്തായാലും സ്വയം മാനസിക പ്രശ്നം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് വൈദ്യ സഹായം തേടുവാന്‍ തീരുമാനിച്ചത് അഭിനന്ദനാര്‍ഹം തന്നെ "

"തന്റെ തന്തക്കാടോ മാനസിക പ്രശ്നം . ഞാന്‍ വന്നത് എന്റെ വായനക്കാര്‍ക്ക് ഭയങ്കര മാനസിക പ്രശ്നം . അതിനു പരിഹാരം കാണാനാ"

"അപ്പൊ എഴുത്താണോ പണി ?"

"താങ്കള്‍ എന്റെ 'പെരിഗ്വയില്‍ നിന്നും പന്നിക്കുട്ടി' , 'കമ്പനാ വര്‍മ്മയുടെ കമ്പനങ്ങള്‍ ' , 'സിനിമാ നടി കാര്‍ത്ത്യായനി ഇപ്പോള്‍ എവിടെ?' തുടങ്ങിയ കൃതികള്‍ ഒന്നും താങ്കള്‍ വായിച്ചിട്ടില്ലേ?"

" 'സിനിമാ നടി കാര്‍ത്ത്യായനി ഇപ്പോള്‍ എവിടെ?' ഒരു ഇ-മെയില്‍ ഫോര്‍വേര്‍ഡ് വന്ന വാര്‍ത്തയല്ലേ?"

"പോക്ക്രിത്തരം പറയരുത് . എന്റെ കൃതികള്‍ ആളുകള്‍ അടിച്ചു മാറ്റി ഫോര്‍വേഡ് ചെയ്യുന്നതല്ലാതെ , ഞാന്‍ ഇന്നേ വരെ ഒരു ഇ-മെയിലും അടിച്ചു മാറിയിട്ടില്ല"

"ആരോപണം വരുന്നതിനു മുന്നേ നിഷേധിക്കുന്നത് തന്നെ ഒരു തരത്തില്‍ കുറ്റ സമ്മതമാണ്"

"ആന്നോ? എന്നാല്‍ എഴുത്തുകാരിലെ തമ്പ്രാനായ എനിക്ക് എന്തും ചെയ്യാം. അത് പോലാന്നോ മറ്റുള്ളവര്‍?"


"ശരിക്കും എന്താ തന്റെ പ്രശ്നം? "


"ഞാന്‍ ഒരു എഴുത്തുകാരനാണെന്ന് ഡോക്ക്റ്റര്‍ക്ക് അറിയാമല്ലോ?"


"പറഞ്ഞപ്പോള്‍ അറിഞ്ഞു. ആട്ടെ , ഈ എം ടി , മുട്ടത്തു വര്‍ക്കി, , പമ്മന്‍ , തോമസ്‌ പാലാ എന്നിവരെയൊക്കെ പോലെയുള്ള എഴുത്തുകാരന്‍ തന്നെയല്ലേ?"


"അവരൊക്കെ എന്നാ എഴുത്തുകാരാണെന്നാ ? എന്റെ എഴുത്തല്ലയോ എഴുത്ത് . ഞാന്‍ എഴുത്തുകാരുടെ എഴുത്തച്ഛന്‍ ആണെന്നാ എല്ലാവരും പറയുന്നത്"

"എല്ലാവരും എന്ന് വെച്ചാല്‍? കേരളം മുഴുവന്‍ ആളുകള്‍ നടന്ന് പറയുന്നുണ്ടോ? "

"അസൂയ കാരണം പലരും പറയാത്തത് കൊണ്ട് ഞാന്‍ സ്വയം കള്ള പേരുകളിലും, പിന്നെ ഞാന്‍ മണിയടിച്ചും , മറ്റു പലതും ചെയ്തും വെച്ചിരിക്കുന്ന ചില സിനിമാ നടന്മാരെക്കൊണ്ടും പറയിപ്പിക്കുന്നു. നാട്ടുക്കാര്‍ക്കൊക്കെ ഇങ്ങനെ അസൂയ തുടങ്ങിയാല്‍ എന്നെ പോലുള്ള പ്രതിഭാശാലികള്‍ പിന്നെ ഞങ്ങളുടെ പ്രതിഭ പത്തു പേരെ അറിയിക്കാന്‍ എന്നാ ചെയ്യുമെന്നെ?"

"പെരപ്പുരത്തു കയറി നിന്ന് കൂവ് . ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത് എന്നാത്തിനാ?"

"അടുത്തിടയായി എന്റെ വായനക്കാര്‍ക്ക്‌ മൊത്തം വട്ടായോ എന്ന് എനിക്കൊരു സംശയം"

"ഉം...എന്നാ പറ്റി?"

"അല്ല, അവര്‍ ഒന്നുകില്‍ എന്റെ കൃതികള്‍ വായിക്കുന്നത് നിറുത്തുന്നു .അല്ലേല്‍ ഞാന്‍ എഴുതുന്നതെല്ലാം വെറും കാട്ടി കൂട്ടലാന്ന് പറയുന്നു"

"അപ്പൊ അവരുടെ ഭ്രാന്തു മാറി വരുന്നു എന്നല്ലേഡോ പറയേണ്ടത്?"

"ചുമ്മാ ആക്കരുത്..."

"ഞാന്‍ കാര്യം പറഞ്ഞതാ..താനും പെട്ടന്നത് ചെയ്‌താല്‍ നമുക്ക് രണ്ടാള്‍ക്കും കൊള്ളാം"

"അവന്മാരുടെ ഭ്രാന്ത് മാറ്റാനായി ഞാന്‍ ലോകത്തുള്ള സകല കൌതുക വാര്‍ത്തകളും ലേഖനങ്ങളായി എഴുതി നോക്കി. നടന്നില്ല. പിന്നെ പണ്ടൊക്കെ സ്ഥിരമായി കൊണ്ട് നടന്നിരുന്ന 'എന്റെ സൃഷ്ടി ദാണ്ടേ കട്ടോണ്ട് പോയേ !!!' എന്ന് അലമുറയിട്ടു അവന്മാരുടെ ശ്രദ്ധ തിരിക്കാന്‍ നോക്കി"

"എന്നിട്ട്?"

"പണി പാളി എന്ന് പറഞ്ഞാല്‍ കഴിഞ്ഞു. എന്റെ കൃതി അടിച്ചു മാറ്റി എന്ന് ഞാന്‍ പറഞ്ഞ ലേഖനത്തിന് ചില അവന്മാര്‍ പറഞ്ഞത് എന്നതൊക്കെയാണെന്ന് അറിയാവോ? ആ കൃതി ഞാന്‍ തന്നെ എവിടുന്നോ പൊക്കിയതാന്ന് "

"സത്യത്തില്‍ അങ്ങനെ വല്ലതുവാന്നോ?"

"ഡോക്ക്റ്റര്‍ , അനാവശ്യം പറയരുത്. എന്നെയും, അനൂ മാലിക്കിനെയും പോലുള്ള സര്‍ഗ്ഗധനന്മാര്‍ ഒന്നും പൊക്കാറില്ല. ഞങ്ങള്‍ കൊള്ളാവുന്ന ആണുങ്ങള്‍ എഴുതിയ ലേഖനം, ഉണ്ടാക്കിയ പാട്ട് ഇതൊക്കെ വായിച്ചും കേട്ടും ഇന്‍സ്പയേര്‍ട് ആകും. എന്നിട്ട് സ്വന്തമായി വല്ലതുമൊക്കെ പടച്ചു വിടും "

"സുരുക്കമാ സൊന്നാല്‍ , അടിച്ചു മാറ്റല്‍ തന്നെ പരിപാടി?"

"അങ്ങനെ സംശയം പ്രകടിപ്പിച്ച ചില അവന്മാരെ ഞാന്‍ തന്തക്കു വിളിച്ചിട്ടുണ്ട് എന്നാണ് വെയ്പ്പ്"

"ഈ സൂക്കേട്‌ നേരത്തെ ഉണ്ടോ?"

"ഏത് സൂക്കേട്‌?"

"അല്ല...നാട്ടുകാരുടെ തന്തക്കു വിളിക്കുന്നത്‌?"

"അത് സൂക്കേടാന്നോ....നല്ല ഇരുമ്പന്‍ അച്ചായന്മാരുടെ ലക്ഷണം അല്ലിയോ?"

"ലക്ഷണം തന്നെ . പക്ഷെ താന്‍ പറഞ്ഞതിന്റെ അല്ല . ഒരു കള്ളന്‍ അവന്റെ കള്ളത്തരം മറയ്ക്കാന്‍ മറ്റുള്ളവരെ കള്ളാ എന്ന് വിളിക്കും എന്ന് കേട്ടിട്ടില്ലേ? അത് പോലെ സ്വന്തം തന്തപ്പടി യാര്‍ എന്ന സംശയം ഉപബോധ മനസ്സില്‍ ഉള്ളവര്‍ക്കാണ് ഇടയ്ക്കിടെ മറ്റുള്ളവരെ തന്തയില്ലത്തവന്മാര്‍ എന്ന് വിളിച്ചില്ലേല്‍ ഒരു ഏനക്കേട് പോലെ തോന്നുന്നത് "

"പക്ഷേ ഞാന്‍ ഇടയ്ക്കിടെ ആളുകളെ പല തന്തക്കു പിറന്നവന്മാരെ എന്നും വിളിക്കാറുണ്ടല്ലോ , ജിങ്കി ജിങ്കാ !!!"

"അത് ശരി , സ്വന്തം കാര്യത്തില്‍ അങ്ങനെ ഒരു സംശയവും തനിക്കുണ്ട്. അപ്പൊ, മൊത്തം പ്രശ്നമാ."

"എന്ത് പ്രശ്നം , തന്തയില്ലായ്മ പറയരുത്"

"ഹേയ്...ഞാന്‍ അങ്ങനെ പറയുമോ ? താന്‍ വാ, ഒരു കാര്യം കാണിച്ചു തരാം"

"എന്റെ കൃതികള്‍ വായിച്ചു തരളിതരായി , തളര്‍ന്നുറങ്ങുന്ന യുവതികളെയാണോ?"

"കര്‍ത്താവേ, അപ്പൊ ഇന്നേ വരെ ഒരു പെണ്ണിന്റെ ചൂരും ചെറുക്കന്‍ അറിഞ്ഞിട്ടില്ല. ആ വികലമായ ഫന്റെസികള്‍ക്ക് ചികിത്സ വേറെ വേണ്ടി വരുമല്ലോ!!!"

"എന്നതാ?"

"ഹേയ്...ഉറക്കെ ചിന്തിച്ചതാ. താന്‍ വാ"

"അധികം സമയം എടുക്കരുത്. എന്റെ വായനക്കാര്‍ അക്ഷമരായി കാത്തു നില്‍ക്കുകയാണ് എന്ന് ഓര്‍ക്കണം "

"എല്ലാം ഓര്‍മ്മയുണ്ട്...താനിങ്ങ്‌ വന്നേ"
------------
ഡോക്ക്റ്റര്‍ കൊണ്ട് പോയി തലയ്ക്കു ഇലവന്‍ കേ വി കണക്കറ്റു ചെയ്തതിന്റെ പിറ്റേ ദിവസം സാഹിത്യകാരനെ നാട്ടുകാര്‍ കാണുന്നത് , വീട്ടിന്റെ മതിലിനു മുകളില്‍ കയറിയിരുന്ന് അയാളുടെ കോലം കത്തിക്കാന്‍ വന്ന സങ്കല്പികരായ എതിരാളികളെ തെറി വിളിക്കുകയും, അദൃശ്യരായ പതിനായിരം പേരോട് ഒറ്റയ്ക്ക് യുദ്ധം ചെയുകയും ചെയ്യുന്ന നിലയിലാണ് . ഡോക്ക്റ്റര്‍ ഈ കേസ് കൈ ഒഴിയുകയും ചെയ്തു. ഇനി എന്നാ ചെയ്യും???

6 comments:

നമ്പൂരിച്ചന്‍ said...

sameerthikkodi [Moderator]
ഡിയര്‍ മിസ്റ്റര്‍ ബെര്‍ളീ...
ഞാന്‍ താങ്കളുടെ ഒരു വായനക്കാരനായിരുന്നു, ആണ്. ഇനി ആയിരിക്കും എന്ന് പറയാന്‍ എന്തു കൊണ്ടോ ഒരു വൈക്ലബ്യം... കാരണം ഈയിടെ വന്ന നിങ്ങളുടെ ലൊട്ട് ലൊഡുക്ക് പോസ്റ്റുകള്‍ കരയിപ്പിക്കുന്നതാവുന്നു... (താങ്കളെ തന്നെ.. അല്ലെ?) ഒരു മനുഷ്യന് ഇത്രയും അഹങ്കാരം പാടുണ്ടോ? ആവാമായിരിക്കും... താങ്കളുടെ ഭാവനാ സൃഷ്ടികള്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നത് കൊണ്ട്, അതിന്റെ പേരില്‍ ഇത്തിരി അംഗീകാരം അര്‍ഹിക്കുന്നത് കൊണ്ട്, ദയവു ചെയ്ത് എഴുതിയതിനു ശേഷം മിനിമം 2 തവണ എങ്കിലും വായിച്ചു നോക്കാന്‍ താണ്‍ഉ കേണപെക്ഷിക്കുന്നു....
തുടര്‍ന്നും മികച്ച സര്‍ഗ്ഗ സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നത് കൊണ്ട് ഇനിയും ഇതിലേ വരേണ്ടി വരുമെന്നും, അതു വെറുതെ ആകില്ലെന്നും പ്രത്യാശിക്കുന്നു.

Jithin V Mohan said...

To the point!

Krishnakumar said...

:)
Good One

വേദ വ്യാസന്‍ said...

:-)

Aadityan said...

എല്ലാവനും ഈ ജാതി അഭ്യാസം അന്ന് ഈകാലത്ത് . ഓരോ മാനസികരോഗം .അല്ലാതെന്തു
Nice one man .keep going

ConfusedExistence said...

പോസ്റ്റ്‌ നന്നായിട്ടുണ്ട്..
ആക്ഷേപ ഹാസ്യം കുറിക്ക് കൊള്ളുന്നതാണ്..
ഇനിയും ഇങ്ങേരെ പറ്റി തന്നെ എഴുതി താങ്കളുടെ സമയം വെറുതെ കളയുന്നതില്‍ പ്രേത്യേകിച് ഒരു ഗുണവും കാണുന്നില്ല..
കളവു കയ്യോടെ പിടികൂടിയത്തില്‍ പിന്നെ തമ്പുരാനും പടയാളികളും വളഞ്ഞു വെച്ചാണ് തെറി വിളി ഭീഷണി തുടങ്ങിയ കലാ പരിപാടികള്‍..
കച്ചോടം ഇല്ലാത്ത ബ്ലോഗ്‌ കട തുറന്നു വെച്ചിരിക്കുന്ന കുറെ ചേട്ടന്മാര്‍ ചേട്ടായിക്ക് ഐക്യ ധാര്ട്ദ്യം പ്രഖ്യാപിച്ചിട്ടുണ്ട്..
എന്തായാലും സംഭവം കൈവിട്ടു പോകുമെന്ന് മനസ്സിലായത് കൊണ്ടോ എന്തോ , തെറി വിളി തല്‍കാലം നിര്‍ത്തി വെച്ചിട്ടാണുള്ളത് കക്ഷി..
ഇനിയും താങ്കളില്‍ നിന്ന് നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..