Wednesday, August 20, 2008

അനോണി വ്യക്തിഹത്യ/ കൊട്ട്

വായനാ ശീലം കൂടിയതിന്റെ കുഴപ്പമാകാം , വായിച്ചു തുടങ്ങിയാല്‍ കിട്ടുന്നത് ചവറോ, ക്ലാസ്സിക്കോ എന്തുമാകട്ടെ അപ്പോഴത്തെ മനോനിലക്കനുസരിച്ച്ചു വായിക്കും. അത് എന്റെ സ്വഭാവമായിപ്പോയി. അത് കൊണ്ടു എന്ത് കുഴപ്പം പറ്റി എന്നാല്‍ കുറച്ചധികം പൈങ്കിളികള്‍ ബ്ലോഗുകളില്‍ കാണേണ്ടി വന്നു .ആരും വിളിച്ചു കൊണ്ടു പോയി കാട്ടിതന്നതല്ല, സ്വയം ചെന്നു കയറി കണ്ടതാണ് . കണ്ടപ്പോള്‍ ഒന്നു മനസ്സിലായി ഇപ്പോള്‍ വ്യക്തിത്വ ഹത്യാ...ക്ഷമിക്കണം ...കൊട്ട് (അതാണത്രേ ബ്ലോഗു ഭാഷ ) ആണ് ബ്ലോഗിലെ ഒരു രീതി. ഉപാധികള്‍ നിരൂപണവും , പാരഡിയും . നേരെ ചൊവ്വേ വ്യക്തിത്വത്തെ വധിക്കുന്ന ഒരു പോസ്റ്റു പോലും കണ്ടതുമില്ലാ . എന്നാല്‍പ്പിന്നെ ഞാന്‍ തന്നെ ഒരെണ്ണം എഴുതാം എന്ന് തീരുമാനിച്ചെഴുതുന്നതാണീ പോസ്റ്റ് .

ഉദ്ദേശം വ്യക്തിത്വത്തെ ഹനിക്കുക ...
ബ്ലോഗില്‍ അടുത്തിടെയായിട്ടു കുറച്ചു ഊളമ്പാറ മതില്‍ ചാടിയ മഹാന്മാരെ കണ്ടു. കാലില്‍ തുടലുകള്‍, ചെവിയില്‍ ചെമ്പരത്തി , മുഖത്ത ലക്ഷണംകെട്ട ചിരി എല്ലാം ഭദ്രം. സംഘമായി കറങ്ങുന്ന അവരിലെ മുന്തിയ ഭ്രാന്തന്‍ (പുലി) സ്വയം പരിചയപ്പെടുത്തുന്നത് മാഷെന്നാണ് .(അതിന് മുന്പ് അനോണിയെന്നോ ശിഖണ്ടിയെന്നോ എന്തോ ഒരു വിശേഷണവും സ്വയം കൊടുക്കാറുണ്ട് ...ഭ്രാന്ത ജല്‍പ്പനം ഇത്രയൊക്കയെ ഓര്‍ക്കാന്‍ സാധിക്കു. ക്ഷമിക്കുക) .
കൂടുതല്‍ അന്വേഷണത്തില്‍ മനസിലാക്കുവാന്‍ കഴിഞ്ഞത് ഈ മാഷ് പണ്ടു കവിത എഴുതുമായിരുന്നത്രേ . ആര്‍ക്കും ശല്യമില്ലാതെ കുറച്ചു കവിതകള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ അവ ആരെയെങ്കിലും ചൊല്ലി കേള്‍പ്പിക്കണം എന്ന് തോന്നി . ആദ്യ സദസ്സിനു മുന്നില്‍ കവിതയുടെ ആദ്യ ഖണ്ഡം വായിച്ചപ്പോഴേ ജനം സന്തുഷ്ടരായി. സന്തോഷം സഹിക്ക വയ്യാതെ അവര്‍ കവിയെ കൈയ്യോടെ ഊളമ്പാറയില്‍ എത്തിച്ചു. രണ്ടു മൂന്ന് വട്ടം ഷോക്ക് കിട്ടിയതോടെ കക്ഷിക്ക് സ്വന്തമായി കവിത എത്തുന്ന രോഗം മാറിക്കിട്ടി . പക്ഷെ ഏത് കവിത കണ്ടാലും അതിന് ആക്ഷേപം എഴുതി ബൂലോഗ മുത്തുകള്‍ എന്ന് കൂവുന്ന പുതിയ വിഭ്രമം അതോടെ പിടിപെടുകയും ചെയ്തു. ഈനാമ്പേച്ചിക്ക് കാത്തിരുന്ന് മരപ്പട്ടിയെ കൂട്ട് കിട്ടി എന്ന് പറഞ്ഞതു പോലെ സെല്ലില്‍ കിടന്നു ആദ്യ പാരഡി പാടിയപ്പോള്‍ ആസ്വാദകരായി തൊട്ടടുത്ത മുറികളില്‍ ചങ്ങലക്കിട്ടിരുന്ന കുറച്ച് 'സ്വയംകൃതാനര്‍തഥ' വര്‍മ്മമാരെയും കിട്ടി. പോരെ പൂരം. എല്ലാം കൂടി തൊടലും പൊട്ടിച്ച് ചാടിയത് മലയാളം ബ്ലോഗുകളിലേക്ക് . പിന്നെ പാരഡിയുടെ എട്ടു കളിയാണ്. പല കവയത്രികളും സ്വയം പുലി എന്ന് വിശേഷിപ്പിക്കുന്ന ഭ്രാന്തന്റെയും കൂട്ടരുടെയും ജല്‍പ്പനങ്ങളില്‍ ഭയന്ന് എഴുത്ത് നിറുത്തി എന്നാണ് കേള്‍ക്കുന്നത് . കവിതകള്‍ അധികം വായിക്കാറില്ലാത്തതിനാല്‍ അവരാരൊക്കെ എന്ന് വല്യ പിടിയില്ലാ ...
എന്തായാലും എഴുത്തുകാരൊക്കെ ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇപ്പോഴാണീ കൂട്ടം നിങ്ങളുടെ പടിവാതില്‍ക്കല്‍ എത്തുക എന്നറിയില്ലാ.
ഇത്രയും വധം തന്നെ മേല്‍പ്പറഞ്ഞ വ്യക്തിത്വങ്ങള്‍ക്ക് (ജന്മങ്ങള്‍ക്ക് ) അധികമായതിനാല്‍ വധം ക്ഷമിക്കണം കൊട്ട് നിറുത്തുന്നു .

എഴുത്തുകാരോട്:- വിമര്‍ശനത്തിനായുള്ള വിമര്‍ശനമോ , ജളന്‍മാരുടെ ആക്ഷേപമോ കേട്ട് എഴുത്ത് നിറുത്തുന്നത് ശിഖണ്ഡിക്ക് മുന്നില്‍ ഭീഷ്മര്‍ ആയുധം വെച്ചത് പോലെയാണ് .( ധര്‍മ്മവും അധര്‍മ്മവും ഈ ഉപമയില്‍ നോക്കരുത് . ശിഖണ്ഡിയും ഭീഷ്മരും തമ്മില്‍ വീര്യത്തിലെ വ്യത്യാസം മാത്രം നോക്കുക )

70 comments:

ArjunKrishna said...

ഇതല്ല ഇത്തവണ പോസ്റ്റായി ഇടാന്‍ ഉദ്ദേശിച്ചിരുന്ന വിഷയം . പക്ഷേ ചിലത് കാണുമ്പോള്‍ മുഖം തിരിച്ചു നടക്കുവാന്‍ തോന്നാറില്ലാ. അതുകൊണ്ട്...
വ്യക്തി ഹത്യാ / കൊട്ട് ( രണ്ടും ബ്ലോഗ് ഭാഷകള്‍) അതിനായി തന്നെയുള്ളതാണീ പോസ്റ്റ് . വച്ചിട്ട് പടയെടുക്കാന്‍ തോന്നുന്നവര്‍ക്ക് സ്വാഗതം.

ഇനി ആരും വായിച്ചില്ലെങ്കിലും എനിക്ക് മനസാക്ഷിയോട് നീതി കാണിച്ച സംതൃപ്തി അത്ര മാത്രം .

ArjunKrishna said...

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. അവസാനമായി എഴുത്ത് നിറുത്തിയ എഴുത്തുകാരിയുടെ ബ്ലോഗില്‍ ഇപ്പോള്‍ പൊയ് വന്നതെയുള്ളു. കമന്റും ഇട്ടു.

Anonymous said...

Excellent. Some one should be there to voice such thoughts.

Sanju

Unknown said...

ബ്ലോഗില്‍ ഞാന്‍ പുതുമുഖമാണ് . ഒരെണ്ണം എഴുതിയാലോ എന്ന ആഗ്രഹം പല ബ്ലോഗുകളും കാണുബോള്‍ തോന്നിയിട്ടുമുണ്ട്. അതിനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോഴാണ് ബ്ലോഗ് പുലിയുടെ വീരസ്യവും അതില്‍ മനം നൊന്ത് ഒരു ബ്ലോഗര്‍ കവിതകള്‍ എല്ലാം ഡിലീറ്റ് ചെയ്തതും കണ്ടത്.
ഈ പോസ്റ്റ് ഉചിതമായി . പറയേണ്ടത് പറയേണ്ട പോലെ ...
വധം അല്‍പ്പം കൂടി നീട്ടാമായിരുന്നു . ഇത് കുറഞ്ഞു പോയി എന്നാണു എനിക്ക് തോന്നുന്നത്

Anonymous said...

ഇത് കലക്കി ഇഷ്ടാ
ബ്ലോഗു പുലിയോ??? അവന്റെ കടപല്ലിനിട്ടു തന്ന്യല്ലേ കീറിയിരിക്കുന്നത്. ...
കൊട് കൈ ...

Anonymous said...

Kool . Rokin’ character assassination

Anonymous said...

ചെക്കനോട് അന്നേ പറഞ്ഞതാ വേണ്ടാത്ത പണിക്കു പോകല്ലേന്ന്. കേക്കൂല .അവന് വിമര്‍ശിക്കണം, വിമര്‍ശിക്കണം എന്ന് ഒരേ വാശി . ഷോക്ക് കൊടുത്ത മരൂന്നു കരുതി. എവിടെ ...തൊടലും പറിചല്ലേ ചാടിയത്‌ വിമര്‍ശിക്കാന്‍ . അനുഭവിച്ചോട പുലി മോനേ ...

Anonymous said...

ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടാന്‍ ഇയാളാരൂവാ ബൂലോഗ പോലീസാ ...

Anonymous said...

മോനെ കൃഷ്ണാ,
നീ എനിക്കു കവിതകള്‍ സമര്‍പ്പിച്ച അന്നു തുടങ്ങ്യതാണു എന്റെ അധോഗതി.
കഷ്ട്പ്പെട്ട് പണം മുടക്കി ഉണ്ടാക്കിയ വെബ് സൈറ്റിനേയും തെറി പറഞ്ഞിര്‍ക്കുന്നു, എത്ര കാശുമുടക്കിയതാ, എത്ര ഫോട്ടൊകളുമിട്ടു.
ആ കൃഷ്ണന്നായര്‍ ചേട്ടന്‍ വടിയായപ്പോള്‍ തീരുമാനിച്ചതാണു പുസ്തകം ഇറക്കണം എന്നു. അതിനും സമ്മതിക്കില്ലെന്നു വന്നാല്‍.

ArjunKrishna said...

ഇവിടെന്താ ഇതു അനോണികളുടെ സംസ്ഥാന സമ്മേളനമോ?" വിളിക്കാന്‍ ഒരു പേരെങ്കിലും വെച്ച് എഴുത്ത് സുഹ്രത്തുക്കളെ . ദാ എന്‍റെ ചേച്ചി എഴുതിയിരിക്കുന്നത് കണ്ടില്ലേ? അത് പോലെ. ചേച്ചിയേ ...എന്നിറങ്ങിയായിരുന്നു? ഏത് വെബ്സൈറ്റ്? ഊളമ്പാറയുടെ ഒഫീഷ്യല്‍ സൈറ്റോ ?

ഇനി വിളിക്കാന്‍ പേരില്ലാത്തവരോട്
അനോണി ഒന്നാമന്‍, രണ്ടാമന്‍, മൂന്നാമന്‍ : നന്ദി .
പോലീസാണോ എന്ന് ചോദിച്ച അനോണി : പോലീസല്ലാ .സ്വയം നിയമിത ദൈവം .

പേരുള്ള മറ്റുള്ളവരോട്:
സന്ധ്യാ: മടിക്കാതെ ബ്ലോഗ് തുടങ്ങുക . ഞാനും താരതമ്യേന പുതുമുഖമാണ് . ഇത്തരത്തിലെ ഒരു ബ്ലോഗല്ല ഉദ്ദേശിച്ചിരുന്നത് ( ഉദ്ദേശിച്ചത് പോലൊന്ന് ഉടന്‍ എഴുതുന്നുണ്ട്). ഇതു പിന്നെ ഇമ്മാതിരി പ്രവര്‍ത്തികലോടുള്ള എന്‍റെ പ്രതികരണം അറിയിക്കുവാനുള്ള വേദിയായി തുറന്നിട്ടതാണ്.
ബ്ലോഗ് പുപ്പുലി : ഇതാര് ബ്ലോഗു പുളിയെക്കള്‍ വലിയ ഒരെണ്ണം?

അനോണിമാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ArjunKrishna said...

ദാ ...തൊട്ടു മുകളിലുള്ള കമന്റാണ് ഞാന്‍ പറഞ്ഞ അസുഖത്തിന്റെ പ്രധാന ലക്ഷണം. ഏത് പോസ്റ്റില്‍ എന്ത് കമന്റ് ഇടണം എന്നറിയാത്ത സ്ഥല ജല ഭ്രമം.
ബ്ലോഗു മുത്തേ , താരതമ്യേന ബ്ലോഗുകളുടെ ലോകത്ത് പുതിയ ആളാണ് ഞാന്‍. കരിവാര്‍ത്തിന്റെ ആഹ്വാനം കണ്ടിരിന്നു . കുറച്ചു നാളുകള്‍ക്കു മുന്‍പ് നടന്ന കരിവാരത്തിന്റെ കഥകള്‍ പഴയ ബ്ലോഗുകളില്‍ നിന്നും വായിച്ചതിനാല്‍ കറുപ്പിക്കാനോ വെളുപ്പിക്കണോ ഞാന്‍ ഇല്ലാ.
അഭിപ്രായ സ്വാതന്ത്ര്യത്തെ നിങ്ങള്‍ മാനിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
ദാ എന്‍റെ അഭിപ്രായം...നിങ്ങള്‍ക്ക് ഭ്രാന്താണ്

Anonymous said...

മലയാളഭാഷയെ ഉദ്ധരിക്കാനായി കുറച്ചു കവിതകള്‍ എഴുതിയതാണൊ പണ്ടാരക്കാലന്‍ ചെയ്ത തെറ്റ്..?

മലയാളഭാഷക്കു പുതിയ ഒരു മാനം നല്‍കിയതാണൊ ഇരിങ്ങല്‍ ചെയ്ത തെറ്റ്..?

മലയാളഭാഷയുടെ മാദകഭംഗി ലോകമെങ്ങും പരത്താനായി ഇംഗ്ലീഷില്‍ കവിതയെഴുതിയതാണൊ ശ്രീദേവി ടീച്ഛര്‍ ചെയ്ത തെറ്റ്..?
മലയാളഭാഷയുടെ പ്രശസ്തി ലോകമെങ്ങും എത്തിക്കാനായി അക്ഷീണപ്രയത്നം ചെയ്തുകൊണ്ടിരിക്കുന്ന ഈ കവിവര്യരെ അപമാനിക്കാനായി മനപ്പൂറ്വ്വം ചെയ്തതാണ് അനോണി മാഷ്. ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും ഖനനം ചെയ്ത്, അതിനെ വികാരവിചാരങ്ങളുമായി കൂട്ടി ചേര്‍ത്ത്,അസാ‍രം സാഹിത്യം ചേര്‍ത്ത്, മേമ്പൊടിയായി അല്പം വികാരവും, വിചാരവും കൂട്ടീക്കുഴച്ച് മലയാളഭാഷക്ക് ഒരു പുത്തന്‍ ആസ്വാദന അനുഭവം നല്‍കിയ ഇത്തരം കവിവര്യരെ നമ്മള്‍ പൊന്നാടയണിയിച്ച് ആദരിക്കണം...ചില നേരങ്ങളില്‍ വായനക്കാരനു അവരെഴുതിയതെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ താനെഴുതിയതെന്താണെന്ന് വിശദീകരിച്ചു കൊടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെങ്കിലും അതു കവിയുടെ കുഴപ്പമല്ല. വായിക്കുന്നവന്റെ കുഴപ്പമാണ്. വായിക്കുന്നവന്‍ കവിയുടെ അത്രയും ബൌദ്ധികനിലവാരത്തില്‍ എത്തിച്ച്ചേരാന്‍ കഴിയാത്തതിനു കവിയെന്തു പിഴച്ചു. ഇതൊക്കെയും ആഗോളവല്‍ക്കരണ നാളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പരിണാമത്തിന്റെ പ്രശനമാണ്. എഴുതപ്പെട്ട കവിത വായനക്കാരന്‍ തനിയെ മനസ്സിലാക്കിയാല്‍ പിന്നെന്ത് കവിത. നമുക്കു മുന്നിലെ മനസ്സിലാക്കാ‍ന്‍ കഴിയാത്ത നാനാവിധ കാഴ്ചകളെ വരികളില്‍ ആവാഹിച്ച് കൊണ്ടുള്ള ഇത്തരം കവിതകള്‍ മലയാള സാഹിത്യത്തിലെ പൊന്‍ മുത്തുകള്‍ തന്നെയാണ്..;)

Anonymous said...

അര്‍ജ്ജുന്‍ കൃഷ്ണ
നമത് വാഴ്വും കാലം താങ്കളുടെ ബ്ലോഗിനെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. ലിങ്കൊന്നും കണ്ടില്ലാ. പിന്നെ ചിന്ത.കോമില്‍ നിന്നുമാനിവിടെ എത്തിയത്. മുന്‍പത്തെ എഴുത്തുകളില്‍ നിന്നും പെട്ടന്നിങ്ങനെ ഒരു പ്രതികരണ പോസ്റ്റിനു കാരണം മനസ്സിലായി . എങ്കിലും പറയട്ടെ...
ഈ വ്യക്തി ഹത്യ അതിര് കടന്നുവോ എന്ന് എനിക്ക് സംശയം തോന്നുന്നു. അനോണി മാഷിന്റെ വിമര്‍ശനങ്ങള്‍ പലപ്പോഴും നിലവാരം വിട്ടു തഴാറുണ്ടെന്ന സത്യം അന്ഗീകരിച്ച്ചു കൊണ്ടു തന്നെ പറയട്ടെ, താങ്കളുടെ മുന്‍ പോസ്റ്റുകളുടെ നിലവാരം വെച്ച് ഇങ്ങനെ ഒരു പോസ്റ്റ് വേണമായിരുന്നോ ?
പിന്നെ നിങ്ങള്‍ തന്നെ പറഞ്ഞതു പോലെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ.
ശ്രീദേവി നായരുടെ ബ്ലോഗില്‍ അനോണി മാഷ് ഇങ്ങനെ ഒരു കമന്റ് ഇട്ടിരുന്നു
'താങ്കള്‍ക്ക് വ്യക്തിപരമായി ശരിയാണ് എന്നു തോന്നുന്ന കാര്യങ്ങള്‍ സ്വന്തം ബ്ലോഗില്‍ കുറിക്കുന്നതിന് താങ്കള്‍ക്ക് അവകാശമുണ്ട്. അതു പോലെ തന്നെ എനിക്കു ശരിയല്ല എന്നു തോന്നുന്ന കാര്യങ്ങള്‍ എന്റേതായ രീതിയില്‍ എന്റെ ബ്ലോഗില്‍ എഴുതുന്നതിന് എനിക്കും സ്വാതന്ത്ര്യമുണ്ട്. താങ്കളുടെ പ്രൊഫൈലില്‍ കണ്ട വിലാസം നോക്കിയാണ് ഞാന്‍ ആ ഇംഗ്ലീഷ് സൈറ്റിലേക്കും ആ കവിതകളിലേക്കുമെന്ത്തിയത്.കവിതയുടെ ഇംഗ്ലീഷ് വിവര്‍ത്തനം താങ്കള്‍ അല്ല ചെയ്തത് എന്ന് അവിടെ എവിടെയും സൂചിപ്പിച്ചിരുന്നില്ല.സത്യാവസ്ഥ മനസ്സിലാക്കാനെങ്കിലും ആ പോസ്റ്റ് ഉപകരിച്ചല്ലോ? താങ്കള്‍ സൂചിപ്പിച്ചതു പോലെ അത് Mr..P.k.shivadas and K.santhoshkumar എന്നിവരാണ് ചെയ്തതെങ്കില്‍ ആ പരിഹാസം അവര്‍ക്കു നേരെ തിരിയട്ടേ. അഞ്ചല്‍ക്കാരന്‍ സൂചിപ്പിച്ചതു പോലെ എത്ര അരോചകമാണ് ആ സൈറ്റിലെ ഓരോ വരികളും? അതു ചൂണ്ടിക്കാട്ടിയതാണോ ഞാന്‍ ചെയ്ത തെറ്റ്? എനിക്കു നിങ്ങളോടെന്തിന് ഒരു വൈരാഗ്യം? പിന്നെ ബ്ലോഗില്‍ വലിപ്പ ചെറുപ്പങ്ങളുണ്ടോ? സമപ്രായക്കാരുടെ അഭിനന്ദനങ്ങള്‍ മാത്രമല്ലല്ലോ താങ്കള്‍ സ്വീകരിക്കാറ്? അഭിപ്രായം പറയുന്നത് ആരാണെന്ന് നോക്കാതെ എന്താണ് പറഞ്ഞത് എന്ന് നോക്കു. താങ്കളെ വ്യക്തിപരമായി പരാമര്‍ശിക്കുന്ന എല്ലാ കമന്റുകളും, ഞാന്‍ അതിന് ഉത്തരവാദി അല്ലെങ്കില്‍ കൂടി, അവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഇവിടെ താങ്കളെ അനുകൂലിച്ച് സംസാരിച്ചവര്‍ എനിക്കെതിരെ ഉപയോഗിച്ച ഭാഷയോ അതിലടങ്ങിയിരിക്കുന്ന വൈരാഗ്യമോ, താങ്കളെ വ്യക്തിപരമായി അവഹേളിക്കുന്ന വരികളോ എന്തെങ്കിലും ആ പോസ്റ്റില്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക, തിരുത്താന്‍ സന്നദ്ധനാണ്.

അവസാനമായി ഒരു കാര്യം കൂടി,സത്യസന്ധമായ അഭിപ്രായം പറയാതെ സുഖിപ്പിക്കുന്ന കമന്റുകള്‍ ഇട്ട് നല്ലപിള്ള ചമയാന്‍ ആര്‍ക്കും കഴിയും.അവരെയാണ് സൂക്ഷിക്കേണ്ടത്."
അതിനെക്കുറിച്ച് എന്ത് പറയുന്നു ?

പല ബ്ലോഗുകളുടെയും ഒരു സ്ഥിരം വായനക്കാരന്‍ എന്ന നിലയില്‍ പറയട്ടെ.മുന്‍ പോസ്റ്റുകളുടെ നിലവാരത്തിലുള്ള പോസ്റ്റുകള്‍, അതെ ആര്‍ജ്ജവത്തോടെ തുടരുക

ArjunKrishna said...

മറ്റൊരു ഭ്രാന്തന്‍ : എന്തായായാലും അവസാനത്തെ ആ കണ്ണിറുക്കിയുള്ള ചിരി കണ്ടപ്പോളാണ് സത്യാവസ്ഥ പിടികിട്ടിയത് . അനിയാ , ഇപ്പോള്‍ പോയാല്‍ നടന്ന് പോകാവുന്ന അവസ്ഥയിലെ ആയിട്ടുള്ളൂ ...ചങ്ങലക്കിടേണ്ടി വരുന്നതിനു മുന്നേ ചെല്ല്

ഡേവിഡ് ജോണ്‍ : മുന്‍ പോസ്റ്റുകള്‍ വായിച്ചു എന്ന ഊഹത്തില്‍ ...
ഇത്തവണത്തെ പോസ്റ്റ് സത്യമായും മുന്‍പത്തേതില്‍ പറഞ്ഞതു പോലെ ഹെല്‍മെറ്റ്‌ വേട്ടയെ കുറിച്ചായിരുന്നു . പക്ഷേ ചിലത് കാണുമ്പോള്‍ പറയാതെ വയ്യാ എന്ന സ്ഥിതിയിലാണ് ഈ പോസ്റ്റ് എഴുതിയത്.
ബ്ലോഗ് പുലി എന്ന് സ്വയം വിളിക്കുന്ന കക്ഷിയുടെ കമന്റ് ഇവിടെ ഇട്ടതിനു നന്ദി. ഒരാളെ , അല്ലെങ്കില്‍ അയാള്‍ക്കിഷ്ട്ടപ്പെട്ട എന്തെങ്കിലും വസ്തുവിനെ ആക്ഷേപിച്ചിട്ട് ഞാന്‍ ആക്ഷേപിച്ചാലും നിങ്ങളുടെ ഇഷ്ടത്തിന് കുറവൊന്നും വരില്ലല്ലോ എന്ന് പറഞ്ഞതു പോലെ ഉണ്ട് ഇത്. ആക്ഷേപം ആരുടെയെന്കിലും മനസ്സു വേദനിപ്പിച്ചെങ്കില്‍ അത് പാടില്ലാ എന്ന പക്ഷക്കാരനാണ് ഞാന്‍ . അങ്ങിനെ ചെയ്തവര്‍ ഇന്യും ആക്ഷേപം അങ്ങിനെ തന്നെ തുടരും എന്ന മട്ടിലെ പെരുമാറ്റം കണ്ടപ്പോള്‍ വിമര്‍ശകരെ വിമര്‍ശിക്കുന്ന ദൈവമായി ഞാന്‍ എന്നെ തന്നെ അവരോധിച്ചു ...അത്ര മാത്രം.
ഒര്ന്നു കൂടി പറയുന്നു മേല്‍ പറഞ്ഞ വിദ്വാന്‍ വിമര്‍ശിച്ച ആരുടേയും കവിതകള്‍ ഞാന്‍ ഗൌരവത്തോടെ വായിച്ചിട്ടില്ലാ . (കവിതയെക്കാള്‍ കഥകളുടെ ലോകമാണ് എനിക്കിഷ്ടം ) . പക്ഷേ ആക്ഷേപം എന്ന രീതിയില്‍ ബൂലോഗ മുത്ത് എന്നും മറ്റും വിളിക്കുന്നത് ഒളിഞ്ഞുള്ള വ്യക്തിത്വ ഹത്യയായെ എനിക്ക് കാണുവാനാകു. അങ്ങിനെ കണ്ടപ്പോള്‍ ഞാന്‍ ഒളിക്കാതെ നേരെ ചെഒവ്വേ വ്യക്തിത്വ ഹത്യ നടത്തി എന്നേയുള്ളു.
പിന്നെ അങ്ങേര്‍ പറഞ്ഞതുപോലെ ക്രിയാത്മകമായ വിമര്‍ശനമാണ് ഉദ്ദേശമെങ്കില്‍ അത് ഇപ്പോള്‍ അങ്ങേരിട്ട കമന്റ് നേരത്തെ എഴുത്തുകാരിയുടെ പോസ്റ്റല്‍ ഇട്ടു കൊണ്ട് ചെയ്യാമായിരുന്നല്ലോ? അത് ചെയ്തെ അങ്ങേര്‍ പോസ്റ്റിട്ടു ... അതെന്തിനായിരുന്നു?

Anonymous said...

Arjunkrishna,

Thangal ippol cheyyunnathum vere orale aakshepikkukayalle??

thangalekkal maanyan anonymash aanennu thonnunnu.. ayal oridathum oral bhranthan aanennno pottan aanenno paranjittilla..

ArjunKrishna said...

അനോണിമസ് : അക്ഷേപമല്ലാ...വ്യക്തിത്വ ഹത്യാ. പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ ആ ഉദ്ദേശം വ്യക്തമാക്കിയതാണല്ലോ. ആക്ഷേപം, പാരഡി എന്നൊക്കെ പറഞ്ഞു ഒളിഞ്ഞുള്ള 'വ്യക്തി ഹത്യയെക്കാള്‍' നേരെ ചെവ്വേ പറഞ്ഞുകൊണ്ട് വ്യക്തിത്വ ഹത്യ നടത്തുന്നതാണ് എനിക്ക് ഇഷ്ടം

അനോണിമാഷ് said...

പക്ഷേ നിങ്ങളുടെ ശരിയും തെറ്റുകളും എന്റെതുകൂടിയാകണം എന്ന് വാശി ഇല്ലാതെ തന്നെ പറയട്ടേ? അരിച്ചു പെറുക്കിയിട്ടും മുത്തെന്ന ഒരു വാക്കല്ലാതെ മറ്റൊരു വ്യക്തിഹത്യാ തെളിവും കണ്ടെത്താനായില്ലാ അല്ലേ? ഇതു പണ്ട് അമേരിക്ക ജൈവായുധം,മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് ഇറാക്കിനെ ആക്രമിച്ചതു പോലാണല്ലോ? അര്‍ജ്ജുനന് യുദ്ധം ചെയ്യാന്‍ ആരെങ്കിലുമൊക്കെ വേണം അല്ലേ? മുത്തെന്നാല്‍ ഇത്രവലിയ തെറിയാണെന്ന് ഞാനറിഞ്ഞില്ല ചങ്ങാതീ. വിമര്‍ശകന്മാരുടെ തലതൊട്ടപ്പനായി സ്വയം അവരോധിച്ചതു കൊണ്ട് പറയുകയാണ്. ക്രിയാത്മകമായ വിമര്‍ശനമാണ് ഉദ്ദേശമെങ്കില്‍, എന്നെ ചങ്ങലക്കിടാനുള്ള മുറവിളി എന്റെ പോസ്റ്റില്‍ ആവാമായിരുന്നല്ലോ? ഞാന്‍ എന്നേ നന്നായിപ്പോയേനേ? എന്തിന് ഇവിടെ മറ്റൊരു പോസ്റ്റിട്ടു? അപ്പൊ, അദാ കാര്യം. നമുക്കു തോന്നുന്നത് പറയാനാണ് സ്വന്തമായി ഓരോ ബ്ലോഗുണ്ടാക്കി വച്ചിരിക്കുന്നത്.

Anonymous said...

Arjunkrishana,

Thangal nadathunnthum oru vykthihathya aanennu sammathicha sthithikkum anonymashinu ethire parayuvan thangalkku enthanu arhatha?? marupadi pretheekshikkunnu...

anonymash mrs. sreedeviyude malayalam kavithaye allallo vimarshichathu avarude english translatione alle vimrshichathu?? did you read that english blog?? if not pls do it and let me know your comments.. avarude malayalam kavithayude meaningum english kavithayumayi enthekilum bendham undo??

ArjunKrishna said...

അനോണി 'മാസ്' : താങ്കളുടെ പോസ്റ്റില്‍ ഒളിഞ്ഞുള്ള 'വ്യക്തി ഹത്യ' ഉണ്ടെന്നു എനിക്ക് തോന്നിയത് കൊണ്ടാണ് എങ്ങനെ ഒരു പോസ്റ്റിനു ഞാന്‍ മുതിര്‍ന്നത് . മറ്റുള്ളവരോട് (ബ്ലോഗുകളില്‍ ) എനിക്കുള്ള വിയോജിപ്പുകള്‍ വരുടെ പോസ്റ്റില്‍ കമന്റായും, അതിന് ശേഷം എന്‍റെ ബ്ലോഗില്‍ പോസ്റ്റായും ഇടുക എന്നതാണ് എന്‍റെ സാധാരണ രീതി. മുന്പുള്ള പോസ്റ്റുകള്‍ ക്ഷമയോടെ വായിക്കുകയാണെങ്കില്‍ താങ്കള്‍ക്ക് തന്നെ അത് ബോധ്യമാകും . താങ്കളെ ചങ്ങലക്കിടുക എന്നതാണ് എന്‍റെ ഉദ്ദേശം എന്ന് ഞാന്‍ പറഞ്ഞോ? മുറവിളി കൂട്ടിയിട്ടും ഇല്ലാ... താങ്കള്‍ക്ക് ഭ്രാന്താണെന്ന് പറഞു. അത് സത്യം . ചങ്ങലക്കിടാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരന് ...അതല്ലേ അതിന്റെ ഒരു ശരി? ( എന്‍റെ ശരി... അത് താങ്കളുടെ ശരിയാകണം എന്ന് ഞാന്‍ വാശിപിടിക്കില്ല കേട്ടോ )
അങ്ങിനെ പറഞ്ഞതിന്റെ കാരണം പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട് .
ഉദ്ദേശം വ്യക്തിത്വത്തെ ഹനിക്കുക ...

വീണ്ടും പറയുന്നു താങ്കളുടെ പോസ്റ്റില്‍ വന്ന അതെ കാര്യങ്ങള്‍ എഴുത്തുകാരിയുടെ പോസ്റ്റില്‍ ( താങ്കള്‍ വിമര്‍ശിച്ച കവിതയില്‍ ) കമന്റായി ഒരക്ഷരം മാറ്റത്തെ ഇട്ടിരുന്നെങ്കില്‍ ഞാന്‍ അത് കാണുക പോലെ ചെയ്യുമായിരുന്നില്ലാ. പകരം താങ്കള്‍ പോസ്റ്റ് എഴുതി . ഞാന്‍ അത് കണ്ടു...താങ്കളുടെ രീതിയില്‍ തന്നെ പ്രതികരിച്ചു.
ശ്രീദേവി നായരുടെ കവിതകള്‍ ( താങ്കള്‍ വിമര്‍ശിച്ച ആരുടേയും കവിതകള്‍ ) ഞാന്‍ വായിച്ചിട്ടില്ലാ . പക്ഷെ അവര്‍ കവിത ഡിലീറ്റ് ചെയ്തതില്‍ നിന്നും , ശേഷമുള്ള കമന്റുകളില്‍ നിന്നും അവരുടെ മനസ്സ് താങ്കളുടെ പോസ്റ്റിലൂടെ നൊന്തു എന്ന് തോന്നിയത് കൊണ്ടാണ് വിമര്‍ശകരുടെ വിമര്‍ശകനായി ഞാന്‍ സ്വയം അവരോധിക്കേണ്ട ഗതികേട് വന്നത്. കമന്റായി അവരുടെ ബ്ലോഗില്‍ താങ്കള്‍ ഈ അഭിപ്രായം പറഞ്ഞ് (ആദ്യമേ തന്നെ ) അവരുടെ മനസ്സു നൊന്തു എന്ന് ആ എഴുത്തുകാരി പറഞ്ഞിരുന്നെങ്കില്‍ അവരുടെ പോസ്റ്റില്‍ തന്നെ കമന്റുകള്‍ വേദനിപ്പിക്കുന്നുവെങ്കില്‍ കമന്റ് ഓപ്ഷന്‍ അടച്ചിടാന്‍ ഞാന്‍ പറയുമായിരുന്നു. പക്ഷെ താങ്കള്‍ ചെയ്തത് അതല്ലല്ലോ ?അങ്ങിനെ താങ്കള്‍ കമന്റ് ചെയ്തിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഞാന്‍ അത് കാണുക പോലും ചെയ്യുമായിരുന്നില്ലാ . ഇപ്പോള്‍ എന്‍റെ ഈ പോസ്റ്റില്‍ കാണുന്നത് താങ്കളുടെ രീതിയുടെ കൂറെ കൂടി തെളിവുള്ള പ്രതിഫലനം മാത്രമാണ് ( വ്യക്തിത്വ ഹത്യ എന്ന് തുറന്നു പറഞ്ഞ് കൊണ്ടുള്ള പോസ്റ്റ് എന്ന് വിവക്ഷ)
.അപ്പൊ അതാണ്‌ കാര്യം... ഏത്?

താഴെ വന്ന അനോണി : താങ്കള്‍ക്കും മേല്പ്പറഞ്ഞ മറുപടി മതിയാകും എന്ന് പ്രതീക്ഷിക്കുന്നു...

ArjunKrishna said...

പിന്നെ അനോണി 'മാസ്സ്' , ഒരു കാര്യം കൂടി ...താഴെ പറയുന്നത് താങ്കളുടെ പ്രസ്തുത പോസ്റ്റില്‍ താങ്കള്‍ സിയാ എന്ന ബ്ലോഗര്‍ക്ക് നല്കിയ മറുപടിയാണ്...
"സിയ,
അവര്‍ പോസ്റ്റുകള്‍ ഡിലീറ്റു ചെയ്തെന്നോ?
ആഹാ, എന്റെ ഒരു പോസ്റ്റെങ്കിലും ലക്ഷ്യം കണ്ടു. പാവങ്ങളല്ലാത്തവരുടെ ഒരു ലിസ്റ്റ് തരണം. ഞാന്‍ ഇനി എഴുതുമ്പോള്‍ ശ്രദ്ധിക്കാനാ."
എന്നെ പോലെ യുദ്ധഭൂമികള്‍ തിരയുന്ന ഒരാള്‍ക്ക് ഇതില്‍ കൂടുതല്‍ ഒരു പ്രചോദനം വേണമോ?

പറയുമ്പോള്‍ എല്ലാം പറയണമല്ലോ യുദ്ധം ചെയ്യുന്ന അര്‍ജുന് ഒരു പ്രത്യേകതയുണ്ട്. ദിവ്യാസ്ത്ര ജ്ഞാനം ഉള്ളവരോട് അവ ഉപയോഗിച്ചും അല്ലാത്തവരോട് അവരുടെ രീതിയിലും ആര്‍ജവത്തോടെ യുദ്ധം ചെയ്യുന്നതിനാലാണ് അര്‍ജ്ജുന്‍ എന്ന നാമം ലഭിച്ചത്

Anonymous said...

ഹാ ഹാ ഹാ . അനോണി 'മാസ്' - അതുകലക്കി പോസ്ടിലെക്കള്‍ വധം കമടിലാനല്ലോ അര്‍ജ്ജുനാ

Aadityan said...

ഒരു ചെറിയ സഹായം . എന്താ പ്രശ്നം എന്ന് ഒന്നു പറയാമോ ? ബാക്ക് ഗ്രൌണ്ട് ഒരു പിടിയും കിടുന്നില്ല . ഒരു പാവം വഴി പോക്കനന്നെ

അനോണിമാഷ് said...

“ശ്രീദേവി നായരുടെ കവിതകള്‍ ( താങ്കള്‍ വിമര്‍ശിച്ച ആരുടേയും കവിതകള്‍ ) ഞാന്‍ വായിച്ചിട്ടില്ലാ“


പാഠപുസ്ത്കം വായിക്കാതെ വിമര്‍ശനവും വിവാവദവും ആക്കാന്‍ ഇറങ്ങിയവരുടെ നാടല്ലേ?
ആദ്യം അര്‍ജുനന്‍ ചേട്ടന്‍ അതൊക്കെ ഒന്നു വായിച്ചിട്ടു വാ, അതിലെ കമന്റുകളും, എന്നിട്ട് വേദാന്തവും വിമര്‍ശനവും വിമര്‍ശനത്തിനു വിമര്‍ശനവും ആയി വാ.എന്നിട്ട് ചര്‍ച്ച തുടരാം എന്താ??

simy nazareth said...

എന്തോ, അറയ്ക്കുന്നു.
തെരുവിന്റെ നടുക്കുനിന്ന് മൂത്രമൊഴിച്ച്, ചീത്തവിളിച്ച്, എന്നെ എതിര്‍ക്കാനാരുണ്ടെടാ എന്ന ഭാവം. അര്‍ജ്ജുനനാണുപോലും!
ഫ!
കൂടുതലൊന്നും പറയാനില്ല.

ArjunKrishna said...

ഹുശ്യോ ... എനിക്ക് ബ്ലോഗ് മാറിപ്പോയി .
അല്ലെല്ലോ ...ഇതെന്റെ ബ്ലോഗ് തന്നെയാണെല്ലോ....എന്തോരം കമന്റാ ഇവിടെ ( പ്രയോഗത്തിന് കടപ്പാട് ബെര്‍ളി തോമസ് )

ആദിത്യാ: പ്രശനം ഇത്രയേ ഉള്ളു ശ്രീദേവി നായര്‍ എന്നൊരു എഴുത്തുകാരി അവരുടെ ബ്ലോഗില്‍ ഒരു കവിത എഴുതിയിട്ടു . അവരുടെ കവിതയുടെ ആങ്ങലെയ വിവര്‍ത്തനം ഉള്ള ഒരു സൈറ്റിന്റെ ' യു ആര്‍ എല്‍' അവര്‍ കൊടുത്തിരുന്നു. ആ വിവര്‍ത്തനത്തിനു പാരഡി എന്ന് പറഞ്ഞ് ആദിത്യന് തൊട്ട് താഴെ വന്ന് എന്നോട് ആ കവിതകള്‍ വായിച്ചിട്ട് തര്‍ക്കത്തിന് വരുവാന്‍ പറഞ്ഞ അനോണി 'മാസ്' അങ്ങേരുടെ ബ്ലോഗില്‍ ഒരു കവിത എഴുതിയിട്ടു. കക്ഷി സ്ഥലം വിമര്‍ശകനായത് കൊണ്ട് ശ്രീദേവി നായരേ കയറി ബൂലോഗ മുത്തെന്നും മറ്റും കളിയാക്കുകയും ചെയ്തു . അതില്‍ മനം നൊന്ത ശ്രീദേവി നായര്‍ അവരുടെ ബ്ലോഗിലെ കവിതകള്‍ ഡിലീറ്റ് ചെയ്യുവാന്‍ തീരുമാനിച്ചു . പ്രശ്നങ്ങള്‍ ഇത്ര വരെ എത്തി നില്‍ക്കുമ്പോഴാണ് ബ്ലോഗുകളില്‍ നിനിന്നും ബ്ലോഗുകളിലേക്ക് കറങ്ങി നടക്കുന്നതിനിടെ ഞാന്‍ ശ്രീദേവി നായരുടെ ' ബ്ലോഗു പുലിക്ക് ' എന്ന തലക്കെട്ടോടു കൂടിയ പോസ്റ്റ് തനിമലയാളത്തില്‍ കാണുന്നത്. ചെന്നു നോക്കിയപ്പോള്‍ അവര്‍ കവിതകള്‍ ടെലെറ്റ് ചെയുന്നു എന്ന് അറിയിക്കുന്ന പോസ്റ്റ് . അഡ്റെസ്സി അനോണി 'മാസ്സ്'. അങ്ങേരുടെ ബ്ലോഗിലും ഞാന്‍ പൊയ്. അവിടെ വിമര്‍ശനം തകര്‍ക്കുകയാണ് . കൂട്ടത്തില്‍ ജലര അടിക്കാന്‍ കുറെ വര്‍മ്മമാരുടെ കമന്റുകളും . ഒരു അര ദിവസം നോക്കി . ഒരാളുടെ മനസ്സ് വേദനിച്ച തരത്തിലെ ആക്ഷേപത്തിന് എന്തെങ്കിലും മാന്യമായ മറുപടി വിമര്‍ശകന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുടോ എന്ന് . വന്നത് അവിടെ എന്റെ അതേ അഭിപ്രായം പറഞ്ഞ ഒരാളോട്
"സിയ,
അവര്‍ പോസ്റ്റുകള്‍ ഡിലീറ്റു ചെയ്തെന്നോ?
ആഹാ, എന്റെ ഒരു പോസ്റ്റെങ്കിലും ലക്ഷ്യം കണ്ടു. പാവങ്ങളല്ലാത്തവരുടെ ഒരു ലിസ്റ്റ് തരണം. ഞാന്‍ ഇനി എഴുതുമ്പോള്‍ ശ്രദ്ധിക്കാനാ." എനിങ്ങനെയുള്ള പ്രതികരണം .
എന്നാല്‍ പിന്നെ ആക്ഷേപമില്ലാതെ, നേര്‍ക്ക്‌ നേര്‍ ഈ പറഞ്ഞ കഷിയുടെ വ്യക്തിത്വത്തെ ഒന്നു ഹനിച്ചു നോക്കാം എന്ന് തീരുമാനിച്ചു ഞാനിട്ടതാണ് ഈ പോസ്റ്റ്.

കവിത ഡിലീറ്റ് ചെയ്യാനുള്ള എഴുത്തുകാരിയുടെ തീരുമാനം :http://sreeraagam.blogspot.com/2008/08/blog-post_1336.html.

അനോണി 'മാസ്സിന്റെ' എഴുത്തുകാരിയെ ഈ നടപടിയിലേക്ക് നയിച്ച വിമര്‍ശനം : http://blogpuli.blogspot.com/2008/08/blog-post_18.html.

ലിങ്ക് ഇത്രയോക്കയെ തപ്പി എടുക്കാന്‍ ഒക്കു. അതിനോട് അനുബന്ധ ലിങ്കുകള്‍ സ്വയം കണ്ടു പിടിച്ചോ .

പിന്നെ എന്താ പ്രശനം എന്ന് ചോദിച്ച നിലക്കിതും കൂടി പറയട്ടെ: ശ്രീദേവി നായരുടെ കവിതയുടെ നിലവാരമോ അതിന്റെ വിമര്‍ശനത്തിന്റെ നിലവാരമോ അല്ല എന്റെ പോസ്റ്റിനാധാരമായ സംഭവം. വായില്‍ കിടക്കുന്ന നാക്കും, ഗൂഗിളും പരിധി വിട്ടപ്പോള്‍ ഒരാളുടെ മനസ്സ് വേദനിച്ചു. നിങ്ങള്ക്ക് ഒരാളുടെ രീതികള്‍ ഇഷ്ടപ്പെട്ടില്ലെന്കില്‍ അതായാളുടെ വീട്ടില്‍ ചെന്നു പറയുക. അല്ലാതെ നിങ്ങളുടെ വീടിന്റെ പെരപ്പുരത്തു കയറി മൈക്ക് വെച്ചല്ല പറയേണ്ടത്. അതും ആക്ഷേപം എന്ന പേരില്‍ ... അങ്ങിനെ ചെയ്യുന്നതിലെ വിവരക്കേടും , അത് ഉളവാക്കിയേക്കാവുന്ന വേദനയും മനസിലാക്കി കൊടുക്കാന്‍ ഞാന്‍ കണ്ട ഏറ്റവും നല്ല മാര്‍ഗ്ഗം ടിയാന്‍ ചെയ്തതിലും വ്യക്തമായ ആക്ഷേപം ( ക്ഷമിക്കണം ) വ്യക്തി ഹത്യ ചെയ്കാ എന്നതാണ് . കണ്ടില്ലേ അവസാനം പിണങി പോകുന്ന മട്ടിലെ കമന്റ് ? ഇത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ . തനിക്കിട്ടാരെങ്കിലും താന്‍
മറ്റൊരാള്‍ക്ക് വെച്ച അതേ പണി വെയ്ക്കുമ്പോള്‍ വേദനിച്ചു എന്ന് പറയുന്നതില്‍ എന്ത് ന്യായം ?

ArjunKrishna said...

അനോണി 'മാസ്' : ഞാന്‍ പറഞ്ഞ അസുഖത്തിന്റെ കൂടെ വിവരക്കേടും ഉണ്ടെന്നു ചുരിങ്ങിയ പക്ഷം കമന്റുകളിലൂടെ തെളിയിക്കല്ലേ . ശ്രീദേവി നായരുടെ കവിതകള്‍ വായിക്കുവാന്‍ എന്നോട് പറയുന്നതു....അതും കഥയാണെന്ന് എനിക്കിഷ്ടം കവിതയല്ലാ എന്ന് ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞ നിലക്ക്...
ശ്രീദേവി നായരുടെ കവിതകള്‍ മഹത്തരമോ അവ വിമര്ശിക്കപ്പെടെണ്ട്തോ എന്നുള്ളതല്ല എന്റെ പോസ്റ്റിന്റെ ആധാരം. അക്ഷേപത്തിലൂടെ ഒരാളുടെ മനം നോവിച്ച പ്രവ്ര്‍ത്തിയോടു ( നൊന്തു എന്ന് ആക്ഷേപത്തിന് വിധേയയായവര്‍ പറഞ്ഞതു കൊണ്ട് ) എന്റെ പ്രതികരണമാണ് ഈ പോസ്റ്റ് . അത് മനസിലാക്കുവാനുള്ള സാമാന്യ ബുദ്ധി വായിച്ച താങ്കള്‍ക്കില്ലെങ്കിലും, എഴുതിയ എനിക്കുണ്ട്.
പിന്നെ താങ്കളോടുള്ള അഭിപ്രായം താങ്കളുടെ പോസ്റ്റല്‍ വന്ന് പറയുക എന്ന സാമാന്യ മര്യാദ ശ്രീദേവി നായരോട് തുടക്കത്തിലെ താങ്കള്‍ പാലിക്കാത്തതിനാല്‍ എനിക്ക്
അത് പാലിക്കുവാന്‍ തീരെ ഉദ്ദേശമില്ലാ. ഇനി ചര്‍ച്ച തുടരാം

ArjunKrishna said...

സിമി,
താങ്കള്‍ അനോണി 'മാസ്സ്' ചെയ്ത പ്രവര്‍ത്തിക്കെതിരെ കരുപ്പിച്ച്ച ബ്ലോഗ് എല്ലാം വെളുപ്പിച്ചോ?
http://simynazareth.blogspot.com/2008/08/blog-post_19.html.
പിന്നെ ഞാന്‍ അനോണി 'മാസ് ' കാണിച്ച അതേ വഴിയിലൂടെ കുറച്ചു കൂടി ദ്രഡതയോടെ നടന്നു എന്ന് മാത്രം.
അര്‍ജുനന്‍ അല്ലാ അര്‍ജ്ജുന്‍ . പറഞ്ഞ വാക്ക് ഒരിക്കലും മാറ്റി പറയാത്തവന്‍ എന്ന അര്‍ത്ഥവും അതിനുണ്ട് . വല്ലാണ്ട് അറച്ചു പോയോ എന്റെ കുട്ടിക്ക്.... അത് തണ്ടെല്ലിനു ബലം ഉള്ളവരെ കാണുബോള്‍ അതില്ലാത്തവര്‍ക്ക് ഉണ്ടാകുന്ന വികാരമാണല്ലോ? എന്ത് പറ്റി എന്റെ കുട്ടിക്ക് ? ബലമൊക്കെ പോയോ ?

Anonymous said...

അര്‍ജ്ജുന്‍ കൃഷ്ണ ,
വിവാദങ്ങള്‍ ഒക്കെ വായിച്ചു. അനോണി മാഷ് ചെയ്ത അതേ കാര്യമാണ് ചെയ്തതെങ്കിലും മറ്റു മാര്‍ഗങ്ങള്‍ തെടാമായിരുന്നു താങ്കള്‍ക്ക് എന്ന് തന്നെയാണ് ഇപ്പോഴും എന്‍റെ അഭിപ്രായം . അത് വീണ്ടും പറയുന്നതു മറ്റൊരു കാര്യം പറയും മുന്പ് ഞാന്‍ നിലപാട് മാറ്റിയിട്ടില്ല എന്നറിയിക്കാനാണ്
പക്ഷേ താങ്കളുടെ പോസ്റ്റില്‍ വന്ന സിമിയുടെ കമന്റ് വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി . ശ്രീദേവി നായരുടെ പോസ്റ്റില്‍ അനോണി മാഷിന്റെ വിമര്‍ശനത്തിനെതിരെ
"ശ്രീദേവിച്ചേച്ചീ,

ചേച്ചിയുടെ വിഷമം ഞാന്‍ മനസിലാക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും കളിയാക്കി വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു."

എന്ന് പറയുകയും പല ബ്ലോഗുകളിലും കയറിച്ചെന്നു കരിവാരത്തിനു ആഹ്വാനം നല്കുകയും ചെയ്ത വിദ്വാന്‍ ഇവിടെ കാല് മാറിയോ? അതോ ശ്രീദേവി നായര്‍ക്കു വേദനിച്ചാലും അനോണി മാഷിന് വേദനിക്കരുത് എന്നാണോ? എന്തായാലും താങ്കള്‍ ഉപയോഗിച്ച ശിഖണ്ഡി പ്രയോഗം ഇത്തരക്കാര്‍ക്ക് ചേരും എന്ന് തോന്നുന്നു.

അനോണിമാഷ് said...

എനിക്കു വേദനിച്ചതിനാല്‍ ദു:ഖം തീര്‍ക്കാന്‍ പോസ്റ്റ് ഡിലീറ്റാന്‍ പോകുന്നു.പിണങ്ങിയാണ് പോകുന്നേ, പുരപ്പുറത്ത് കയറി അനൌണ്‍സ്മെന്റും ഉണ്ടാവും. ‘അര്‍ജ്ജുനന്’ എന്ന് തനിമലയാളത്തില്‍ കണ്ടാല്‍ ഓടി വരണേ. അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ, വിളിക്കാന്‍. അപ്പൊ ശരി, അവിടെക്കാണാം.റ്റാ റ്റാ..

ArjunKrishna said...

ഡേവിഡ് ജോണ്‍ ,
അതാണ്‌ ദാറ്റ് ...പറയുമ്പോള്‍ അങ്ങിനെ എല്ലാം പറയണം.
വ്യക്തിത്വ ഹത്യ എപ്പോഴും ക്രൂരമാണ് . പക്ഷേ അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ കാരണം ഒരാളുടെ മനസ്സ് വേദനിച്ചിട്ടുന്ടെങ്കില്‍ , അത് നിങ്ങള്‍ പിന്നീടറിഞ്ഞിട്ടും നിങ്ങള്‍ക്കതില്‍ ഖേദം ഇല്ലെങ്കില്‍ നിങ്ങളുടെ മനസ്സും വേദനിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. അതില്‍ ദയയില്ലാ. അതിനായിട്ടാണ് ഇങ്ങിനെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചത് .

ArjunKrishna said...

അനോണി 'മാസ്സ്',
എന്തൊക്കെ മാറ്റി പറഞ്ഞാലും സ്വന്തം ഇനിഷ്യല്‍ മാറ്റി പറയാമോ? . അല്ലാ കമന്റ് കണ്ടപ്പോള്‍ ( അയ്യോ അച്ഛാ... ) താങ്കള്‍ എന്നില്‍ പിത്രത്ത്വം ആരോപിക്കുകയാണെന്നു തോന്നി ...പുരപുരത്തു കേറുമ്പോള്‍ അറിയിക്കു കേട്ടോ. തീര്‍ച്ചയായും ഞാന്‍ അവിടെ ഉണ്ടാകും

അനില്‍@ബ്ലോഗ് // anil said...

അര്‍ജുന്‍ കൃഷ്ണ,
താങ്കള്‍ ഇവിടെ എത്തിനില്‍ക്കുന്നൊ !!
അന്നു ഇഞ്ചിപ്പെണ്ണിനു കാണാനായി പ്പൊസ്റ്റ് ഇട്ടപ്പോള്‍ ഞാന്‍ പറഞ്ഞതാണു ആവേശം നന്നല്ല ചങ്ങാതീ എന്നു. അഗ്രിഗേറ്ററുകള്‍ കാ‍ണാഞ്ഞതിനാല്‍ ഇഞ്ചിയും വന്നു കണ്ടില്ല. അന്നും താങ്കള്‍ പറഞ്ഞു ഇഞ്ചി പറഞ്ഞ കലാവതിയുടെ വിഷയത്തില്‍ താല്‍പ്പര്യമില്ലെന്ന്. ഇവിടെ അതുപോലെ തന്നെ പറയുന്നു “ഇവരുടെ ആരുടേയും കവിതകള്‍ വായിച്ചിട്ടില്ലെന്നു”. ഇതൊന്നും വായിക്കാതെ, എന്താണു സംഭവമെന്നു അറിയാതെ എടുത്തു ചാടുന്നതെന്തിന് സുഹൃത്തെ?

Anonymous said...

“അഭിപ്രായങ്ങള്‍ക്കും, വിമര്‍ശനങള്‍ക്കും ഒരുപോലെ സ്വാഗതം. പക്ഷേ നിങ്ങളുടെ ശരിയും തെറ്റുകളും എന്റെതുകൂടിയാകണം എന്ന് വാശി പിടിക്കരുത് ..“

ഇതെ നവയുഗ അര്‍ജുനനോടും പറയാനുള്ളൂ. വ്യക്തി ഹത്യ ആരുടെയും കുത്തകയൊന്നുമല്ല . കൂറെ നേരമായല്ലൊ അനോണിമാസ് അനോണിമാസ് എന്നൊക്കെ പറഞ്ഞു പുരപ്പുരത്തു കയറി കൂവാന്‍ തുടങ്ങിയിട്ടു. എന്തായാലും നിങ്ങളെക്കാളും നല്ല അനോണി തന്നെ അനോണി മാഷ്. പാര്‍ത്ഥന്റെയും പാര്‍ത്ഥസാരഥിയുടെയും ഫോട്ടൊ ഇട്ടു. അര്‍ജുന്‍ കൃഷ്ണന്‍ എന്നൊരു പേരുകൊടുത്താല്‍ അനോണിമസ് അല്ലാതാകില്ല.നിങ്ങളും അനോണി, അനോണിമാഷും അനോണി. അപ്പോള്‍ കൂടൂതല്‍ കൂവാതിരിക്കുന്നതാണ് നല്ലതു.

വല്ലാതെ വേദനിക്കുനുണ്ടല്ലൊ നവയുഗ അര്‍ജുന്‍ കൃഷ്ണനു. ഇതു ബ്ലോഗാണു മിസ്റ്റര്‍ അ. കൃ.. പാടത്തെ പണിക്കു വരമ്പത്തു കൂലി. സഹിക്കാന്‍ കഴിവില്ലാത്തവര്‍ ബ്ലോഗു പൂട്ടി പോകുന്നതു തന്നെ നല്ലതു. ചുമ്മാ കിട്ടുന്നുവെന്നുവെച്ച് എന്തു ചവറുമെഴുതാമെന്നു വിചാരിച്ചു നടക്കുന്നവര്‍ കുറച്ച് വിമര്‍ശനം കൂടി സഹിക്കാനുള്ള കഴിവു കൂടി സ്വായത്തമാക്കട്ടെ. അല്ലാതെ വായില്‍ തോന്നുന്നതു കോതക്കു പാട്ടെന്നു പറയുന്നതു പോലെ എഴുതിയാല്‍ ഇതു പോലൊക്കെ ആള്‍ക്കാര്‍ എഴുതും. അല്ലെങ്കില്‍ തന്നെ നിങ്ങളിവിടെ എഴുതിയതിന്റെ അത്രയും വൃത്തികേടായി ഒന്നും അനോണിമാഷ് എഴുതിയിട്ടില്ല. സ്വന്തം കാലിലെ മന്തു മാറ്റിയിട്ടു പോരെ മറ്റുള്ളവരെ കാലിലെ മുടന്തു മാറ്റുന്നതു..!

ArjunKrishna said...

അനില്‍ @ ബ്ലോഗ് :
സുഹ്രത്തേ ,
ആദ്യത്തെ കമന്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഇതല്ല പോസ്റ്റായി ഇത്തവണ ഉദ്ദേശിച്ചത് . പിന്നെ കവിതകള്‍ വായിക്കുന്ന കാര്യം , കവിതയുടെ വിമര്‍ശനത്തെ ക്കുരിച്ഛല്ല ഞാന്‍ പറഞ്ഞതു ...വിമര്‍ശനത്തിന്റെ അതിപ്രസരത്തില്‍ അത് ആക്ഷേപമായി മരുബോള്‍ ഒരാളുടെ മനസ്സ് വിഷമിച്ഛതിനെക്കുറിച്ചാണ് . അതിന്‍റെ തീക്ഷ്ണത പലര്‍ക്കും അനുഭവപ്പെടുന്നത് പലതരത്തിലായിരിക്കും. ഞാന്‍ മനസിലാക്കിയടുത്തോളം ശ്രീദേവി നായരുടെ കവിതകള്‍ ഇഷ്ടപ്പെടുന്ന കുറച്ചു പേരെങ്കിലും ഉണ്ട്. വിമര്‍ശിക്കാം പക്ഷെ അതിലൂടെ ബോളഗ് പോലെ പിച്ച വെച്ചു വരുന്ന ഒന്നില്‍ മണം നൊന്ത് എഴുത്ത് നിറുത്താന്‍ ഒരുങ്ങിയാല്‍ ഒരു സമാശ്വാസം വിമര്‍ശകന്റെ ഭാഗത്ത് നിന്നും ആകാം . അത് എവിടെയും കണ്ടില്ലാ. (സമാശ്വസിപ്പിച്ചിലെങ്കിലും ബ്ലോഗ് പൂട്ടിക്കുവാന്‍ തന്നെ എഴുതിയതാനെന്ന മട്ടിലുള്ള പ്രതികരണമെങ്കിലും ഒഴിവാക്കാമായിരുന്നു) . അതുകൊണ്ട് മാത്രമാണ് വ്യക്തിത്വത്തെ ഹനിക്കുന്നത് എത്ര എളുപ്പമാണെന്ന രീതിയില്‍ ഞാന്‍ ഈ പോസ്റ്റ് ഇട്ടത് . കൊല്ലെണ്ടിടത്തു അത് കൊണ്ടു എന്ന് തന്നെയാണ് എന്റെ വിശ്വാസം . ഇനി അത് ഉണ്ടായില്ലെങ്കിലും ഞാന്‍ ആദ്യ കമന്റില്‍ പറഞ്ഞല്ലോ എന്‍റെ മനസാക്ഷിയോട് നീതി പുലര്‍ത്തി എന്ന സംത്രപ്തി .
താങ്കള്‍ പറഞ്ഞതിന്റെ സാരാംശം മനസിലാക്കുന്നു . അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും. പിന്നെ ഇതിന് തുനിഞ്ഞിറങ്ങിയത്‌ കൊണ്ട് വെള്ളിയാഴ്ച്ച വരെ കമന്റുകള്‍ക്ക് മറുപടി നല്കും. അത് കഴിഞ്ഞാല്‍ ഞാന്‍ ഈ ബ്ലോഗ് എന്തിന് തുടങ്ങിയോ അതിന് വേണ്ടിയുള്ള പോസ്റ്റുകള്‍ തുടരും .
ഇതൊരു ആവേശത്തില്‍ ചെയ്ത കാര്യമല്ലാ. ഇതുമായി ബന്ധപെട്ട പോസ്റ്റുകളും , കമന്റുകളും എല്ലാം വായിച്ച ശേഷം വേണമോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ച് ഉറപ്പിച്ചു ചെയ്തതാണ് .
ഇതൊരു ആവേശത്തില്‍ ചെയ്ത കാര്യമല്ലാ. ഇതുമായി ബന്ധപെട്ട പോസ്റ്റുകളും , കമന്റുകളും എല്ലാം വായിച്ച ശേഷം വേണമോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ച് ഉറപ്പിച്ചു ചെയ്തതാണ് . ഉദ്ദേശശുദ്ധി പൂര്‍ണ്ണമായും ബോധ്യമുള്ളതു കൊണ്ട് പോസ്റ്റില്‍ പറഞ്ഞതിനൊന്നും തരിമ്പും മാറ്റമില്ല ... ഇതിന് പ്രചോദനം നല്‍കിയവര്‍ അവര്‍ ചെയ്ത എനിക്ക് തെറ്റെന്നു തോന്നിയ കാര്യങ്ങള്‍ തിരുത്തുന്നത് വരെ, അല്ലെങ്കില്‍ അത് തെറ്റല്ല ശരിയാണെന്ന് എന്നെ ബോധ്യപ്പെടുത്തുന്നത് വരെ .
പിന്നെ ആണവ ക്കരാരില്‍ എനിക്ക് എന്ത് കൊണ്ട് താത്പര്യമില്ല എന്ന് കഴിഞ്ഞ പോസ്റ്റില്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കേട്ടോ...സമയം കിട്ടുബോള്‍ വായിക്കുക. വീണ്ടും പറയുന്നു, ഈ പോസ്റ്റില്‍ വന്ന കമന്റുകളില്‍ പൂര്ണ്ണ അര്‍ത്ഥത്തില്‍ ഞാന്‍ ഉത്കൊണ്ടത് താങ്കളുടെ കമന്റ് മാത്രം.

ArjunKrishna said...

യു ആര്‍ എല്ലും പേരും എന്‍റെ പോസ്റ്റുകളില്‍ നിന്നു തന്നെ എടുത്ത്‌ ലിങ്ക് എന്‍റെ പോസ്റ്റുകളിലേക്ക് തന്നെ കൊടുക്കുന്ന സാങ്കേതിക പ്രവരന്മാരോട്: ഈ ഒരാഴ്ച്ച എനിക്ക് പ്രത്യേകിച്ച് വേറെ പണി ഒന്നും ഇല്ലാ. കമന്റ് മോഡറേഷന് ഇഷ്ടം പോലെ സമയം ഉണ്ടെന്നു സാരം

ArjunKrishna said...

മുന്പേ വന്ന പ്രാന്തന്‍: മരുന്ന് കഴിച്ചോ. അല്ല മറുപടിക്ക് യോഗ്യമായ ഒരു കമന്റ് ഇട്ടതു കണ്ടു ചോദിച്ച് പോയതാ .

ഇനി മറുപടി...
അനോണിമസ് , അനോണിമസ് എന്ന് ആര് പുരപ്പുറത്ത് കയറി കൂവി ? ഇവിടെ വന്നു കമന്റിട്ടവരുടെ പ്രൊഫൈല്‍ പേരുകളില്‍ അവരെ വിളിക്കുന്നു. അത്ര മാത്രം . പിന്നെ അനോണി 'മാസ് ' എന്ന വിളി...എന്താണെന്നറിയില്ല കൊള്ളാവുന്ന ഒരധ്യാപകനെ ബഹുമാന പൂര്‍വ്വം വിളിക്കുന്ന 'മാഷ്' എന്ന പദം എന്തോ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ഉപയോഗിക്കുവാന്‍ തോന്നുന്നില്ലാ.
പിന്നെ ഞാന്‍ അനോണിയോ ? അര്‍ജ്ജുന്‍ കൃഷ്ണ എന്‍റെ നാമമാണ് . പ്രൊഫൈലിലെ പടം എന്റെ അഹങ്കാരവും.
ഇതു ബ്ലോഗാണെന്ന അറിവിന്‌ നന്ദി. പാടത്ത്‌ പണിക്കു വരമ്പില്‍ കൂലി ...ശരി തന്നെ. പക്ഷേ കൂലി തല്ലായി കൊടുക്കുന്നവരെ എന്ത് ചെയ്യണം?. വിമര്‍ശനങ്ങള്‍ താങ്ങുവാന്‍ കെല്‍പ്പില്ലാതെ ആത്മഹത്യ ചെയ്യുവാന്‍ ഒരുങ്ങുന്നവര്‍ക്ക് വേണ്ടിയും ആരെങ്കിലും സംസാരിക്കണ്ടേ? വേണം...അതാണ്‌ തത്കാലം പാര്‍ത്ഥനും, പാര്‍ത്ഥ സാരഥിയും ഒന്നില്‍ ചേര്‍ന്ന ഞാന്‍- അര്‍ജ്ജുന്‍ കൃഷണ .
ആരും ഏല്‍പ്പിച്ചതല്ലാ ഈ സ്ഥാനം. സ്വയം അവരോധിച്ചതാണ് വിമര്‍ശകരുടെ വിമര്‍ശകനായി...എന്തേ?

Anonymous said...

അത് കലക്കി ...അങ്ങിനെ ബൂലോഗത്തിനു ഒരു ദൈവവുമായി .
പ്രഭോ പ്രണാമം

Anonymous said...

ഒരു ദൈവത്തിന്റെ കുറവുണ്ടായിരുന്നു ഇവിടെ. അത് നികത്തികിട്ടി. ബൂലൊഗര്‍ക്ക് ഇനിയെന്തു വേണം. ഒരു ദൈവത്തിന് വേണ്ടീ ഒരു പാടു നാളായി അലഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട്. അവസാനം കിട്ടി ഒന്നിനെ. സ്വയം ഭൂവായ ഒന്ന്.

" we People honored"

ഓഫ്: മരുന്നു കഴിക്കാന്‍ പറ്റിയില്ല. ഇപ്പൊ ഓവര്‍ഡോസ് തന്നാലെ നോര്‍മല്‍ ആകു. അതോണ്ട് തല്‍ക്കാലം കഴിക്കുന്നില്ലാ എന്നു വിചാരിച്ചു..

Anonymous said...

അര്‍ജ്ജുന്‍ കൃഷ്ണ , ഇവനൊക്കെ ആ പേരിട്ടവരെ വേണം തല്ലാന്‍ . ഇവനാര് വിമര്‍ശനം താങ്ങാന്‍ കഴിയാത്ത പാവങ്ങളുടെ മിശിഹയൊ?

Anonymous said...

ഡാ ചെക്കാ , ബ്ലോഗ് തുടങ്ങിയതല്ലേ ഉള്ളു . ഇത്രയ്ക്കു അഹങ്കാരം വേണ്ടാ . ഇല്ലെങ്കില്‍ കിട്ടുന്നതിനു ഒരു സുഖവും കാണില്ലാ.

ArjunKrishna said...

ദൈവദാസന്‍: നന്ദി ഈ തിരിച്ചറിവിന്.

മരുന്ന് കഴിക്കാത്ത പ്രാന്താ: നന്ദി . നമ്മെ സ്വയം ഭൂവെന്നു തിരിച്ചറിഞ്ഞത് കൊണ്ട് പറയുകയാണ് മരുന്ന് നിറുത്തിയ സ്ഥിതിക്ക് ഇനി ചങ്ങല തന്നെ ശരണം

അനോണിമസ് : പേരിട്ടവര്‍ നില്‍ക്കട്ടെ. തല്ലാന്‍ വല്ലാണ്ട് കൈ തരിക്കുന്നുണ്ടെങ്കില്‍ മെയില്‍ ഐഡി തന്നാല്‍ എന്‍റെ വിലാസം അയച്ച് തരാം. നേരിട്ടു ഇങ്ങ് പോരു . ആദ്യം എന്നെ തല്ലാം ...എന്തേ? അത് കഴിയുമ്പോള്‍ പിന്നെ ആരെയും തല്ലണം എന്ന് തോന്നില്ലാ. (ഇത് നേരത്തെയും ഒരുത്തനോട്‌ പറഞ്ഞതാണല്ലോ...വിലാസം ഒരുത്തനും വേണ്ടേ? അല്ല, എന്നെ തല്ലണ്ടേ എന്ന്) . അല്ലെങ്കില്‍ ഒരു കാര്യം ചെയ്...ഞാന്‍ ജോലി നോക്കുന്ന സ്ഥാപനത്തിന്റെ വിലാസം തരം... പണ്ടൊരുത്തനെ ബ്ലോഗില്‍ ചെയ്തത് പോലെ ( ഈയിടെ വായിച്ചു) എന്‍റെ ജോലി തെറിപ്പിക്കുവാനുള്ള ശ്രമം ആയിക്കോട്ടെ. എന്താ ?

ArjunKrishna said...

അവസാനം വന്ന അനോണിമസ് : വഴിയില്‍ നിന്നു കിട്ടുന്നത് വാങ്ങി വീട്ടില്‍ കൊണ്ട് വെയ്ക്കുന്ന ശീലം പണ്ടേ ഇല്ലാ . ഇങ്ങോട്ട് വരുന്നത് ഇങ്ങെത്തും മുന്പേ കൂട്ട് പലിശ സഹിതം തിരിച്ചു കൊടുത്താണ് ശീലം . (ആദ്യത്തെ വരികള്‍ക്ക് കടപ്പാട് ആറാം തമ്പുരാന്‍ എന്ന ചലച്ചിത്രത്തോട്. രണ്ടാം വരി സ്വന്തം )

Anonymous said...

മാഷല്ലാത്ത അനോണി said :
അനോണി മാഷോ ? ലെവന്‍ ഏത് മാഷിന്റെ ജാര സന്തതിയെടെ മച്ചമ്പി ? കൊരച്ച് കാലമായല്ലോ ലെവന്‍ എന്റ്റെ തത പഴവനെ ആര്ക്കെന്കിലും അറിയാമോ എന്ന് ചോയിച്ചു ഇവിടയോക്കെ കറങ്ങണ്. ഇത്വ് വരെ അത് തീരുമാനമായില്ലെടായ് പിള്ളാരേ...

Anonymous said...

ആരെടാ അത് മാഷിന്റെ തന്തക്കു പറയുന്നത്? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പാടില്ലെന്ന് അറിഞ്ഞൂടെടാ മാഷല്ലാത്ത അനോണി . ആത് നീ മാഷല്ലാത്തതിന്റെ കുഴപ്പമാണ്ടാ ക്ടാവേ

ArjunKrishna said...

അനോണികളെ മര്യാദക്ക് കമന്റുകള്‍ ഇടുകാ ...ഒരുത്തന്‍റെ പൂര പാട്ട് ദേ ഡിലീറ്റ് ചെയ്തത്തെ ഉള്ളു .
അല്ല ഇവിടെയും എത്തിയോ വര്‍മ്മ ?

ArjunKrishna said...

വിമര്‍ശകനും വിമര്‍ശകയും തമ്മിലുള്ള പിണക്കം മാറിയിരിക്കുന്നു ...
http://sreeraagam.blogspot.com/2008/08/blog-post_20.html

രാവിലെ മുതല്‍ തനിമലയാളം തുറക്കാത്തത് കൊണ്ടും പിന്നെ എന്‍റെ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി ബ്ലോഗില്‍ തിരക്കായത് കാരണം ഇപ്പോഴാണ് കണ്ടത്.
വേദന മറന്ന് ശ്രീദേവി നായര്‍ വീണ്ടും എഴുതി തുടങ്ങിയതില്‍ സന്തോഷമുണ്ട് .

അനോണി മാഷിന്റെ ഈ കമന്റിനു മാഷെന്ന് വിളിക്കാം
“യാതനകള്‍ക്കൊന്നിലും
പരാതിയില്ലാ.
എല്ലാം നന്നായി ആസ്വദിച്ചു.”

ഈ വരികള്‍ സന്തോഷിപ്പിക്കുന്നു. തുടര്‍ന്നും എഴുതിക്കണ്ടതിലും"

അവരുടെ പിണക്കം തീര്‍ന്നതില്‍ എനിക്കൊരു പങ്കും ഇല്ല. പറയുമ്പോള്‍ എല്ലാം പറയണം എന്ന് കരുതി പറഞ്ഞതാണ്

പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം അത് പോലെ തന്നെ നില്ക്കുന്നു. അത് മാറ്റിയിട്ടില്ലാ.

അര്‍ജ്ജുന്‍ കൃഷ്ണ

Anonymous said...

അപ്പൊക്കാണുന്നവനെ നവോദയ അപ്പച്ചാ എന്ന് വിളിക്കുന്ന സിമിയും അവിടെ വിമര്‍ശനവുമായി ചെന്നിട്ടുണ്ടല്ലോ ബൂലോഗ ദൈവമേ ? അതിനെക്കുറിച്ച് എന്തെങ്കിലും പറയു ....

ArjunKrishna said...

ദൈവത്തിന്‍റെ ഫാന്‍ : അക്കാര്യത്തില്‍ ദൈവം വിചാരിച്ചാല്‍ പോലും രക്ഷയില്ലെന്നത് കൊണ്ട് തത്കാലം ഒന്നും പറയുന്നില്ലാ... കക്ഷിയുടെ എല്ലാ മലക്കംമറിയലും കമന്റുകളും പ്രിന്റ് ഷോട്ട് എടുത്ത്‌ വെച്ചിട്ടുണ്ട്. ഇനിയും ഒരു വ്യക്തിത്വ ഹത്യ വേണം എന്ന് തോന്നിയാല്‍ അപ്പോള്‍ ഉപയോഗിക്കുവാനായി...:-)

Anonymous said...

ശരിയാണല്ലോ ....ലവന്റെ പേരു സിമിയെന്നോ ഓന്തെന്നോ ?
ഓ ടോ: അമ്പതു തികഞ്ഞേ ,അമ്പതു തികഞ്ഞേ
:-))

ArjunKrishna said...

ഓന്ത് വാസു: അത് അയ്യാളോട് തന്നെ ചോദിക്കണം
ഓണ്‍ ടോപിക് : മര്യാദക്ക് ഒരു പ്രൊഫൈല്‍ ഉള്ള ഒരുത്തനും ഇല്ലേ. എല്ലാവനും പലയിടത്ത് നിന്നും ചാടി പോന്നതാണോ ? ദാസനും, ഓന്തും , ഫാനും, പ്രാന്തന്മാരും , അനോണികളും ഒക്കെ ? അമ്പത്‌...കുന്തം. ഇതെല്ലം കൂടിയെടുത്ത് ഞാന്‍ ഫ്രെയിം ചെയ്ത് തൂക്കാന്‍ പോകുവല്ലേ?

Anonymous said...

ഇനി അടുത്തത് സിമിയുടെ നെഞ്ഞത്തോട്ടു കേറിക്കോ എല്ലാം കൂടി ...

Anonymous said...

പകുതി തെറിവിളികളും ബാക്കി സ്വന്തം മറുപടികളും ആണെങ്കിലെന്താ,കമന്റുകള്‍ 53 കഴിഞ്ഞു, കൊള്ളാം.

അനോണിമാഷിന്റെ പോസ്റ്റുകളുടെകാര്യം പോട്ടെ,സിമി ബ്ലോഗു കറുപ്പിച്ചതിലെ നര്‍മ്മം പോലും മനസ്സിലാക്കാന്‍ കഴിയാത്ത നിങ്ങളോടൊക്കെ സഹതാപം ഉണ്ട്. സ്ക്രീന്‍ ഷോട്ട് എടുത്തുവെച്ചിട്ടുണ്ട് പോലും!

ഈ ബ്ലോഗിലെ കമന്റുകളിലെ അസഭ്യവാക്കുകളേക്കാള്‍ എത്രയോ ഭേദം തന്നെ അനോണിമാഷിന്റെ പോസ്റ്റുകളും കമന്റുകളും

Aadityan said...

ഈ കമന്റ്സ് kudunathu കൊണ്ടു വല്ല കാര്യവും ഉണ്ടോ ? അത്ര വലിയ കാരിയം anno? (ഏല്ലാരും കമന്റുകള്‍ 53 കഴിഞ്ഞു, കൊള്ളാം എന്ന് പറയുന്നതു കൊണ്ടു ചോദിച്ചതാ ) .പിന്നെ അര്‍ജുന്‍ തങ്ങള്‍ ചെയ്തത് ഒരു നല്ല കാരിയം അന്നെന്നാണ് എന്നികു തോന്നുനത് .ശരിയല്ല എന്ന് തോന്നുനത് വിളിച്ചു പറയാന്‍ കുറച്ചു മനകട്ടി അത്യാവശ്യം ആകുന്നു .പിന്നെ എവിടെ പറഞ്ഞ അസഭ്യങ്ങള്‍ എല്ലാം തന്നെയും പേരില്ലാത്ത (മതെന്തോക്കെയോ ഇല്ലാത്ത ) ചിലരാണ് .വിട്ടു കളയു . ശ്രീ ദേവി ചേച്ചി വീണ്ടും എഴുതി തുടങ്ങിയതില്‍ സന്തോഷം .കീപ് going

പിന്നെ സിമി യുടെ നര്മ്മം കുറച്ചു കടുപ്പമാന്നെ .etrayum venno സഹോദര ?
(മലയാളം ശരികെഴുതാന്‍ അറിയില്ല .സമ്മതിച്ചു . അത് പറഞ്ഞു എന്നെ കൊല്ലല്ലേ )

ArjunKrishna said...

പിന്നെയും തുടങ്ങിയോ അനോണികളുടെ കളി. ആരാണാവോ നര്‍മ്മ അനോണി? എഴുത്ത് നിറുത്താന്‍ പോകുന്നു എന്ന് പറയുന്ന ഒരാളുടെ സൈറ്റില്‍ ചെന്നു
"ശ്രീദേവിച്ചേച്ചീ,

ചേച്ചിയുടെ വിഷമം ഞാന്‍ മനസിലാക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും കളിയാക്കി വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു."
എന്ന് കമന്റിട്ടത് നര്‍മ്മ ഭാവത്തിലാണെങ്കില്‍ ആ നര്‍മം മനസിലാക്കാന്‍ എനിക്ക് കുറച്ചു ബുദ്ധിമുട്ടാണ് . ചോദ്യം സിമിയോടാണ്. സംഗതി നര്‍മമായിരുന്നോ സഖാവെ? എന്കില്‍ താമസിയാതെ ഞാനും നര്‍മ്മ ലേഖനങ്ങളിലേക്ക് കടന്നാലോ എന്ന് ഒരു ചിന്ത ഉണ്ട്?
പിന്നെ തെറിവിളികളും , മറുപടികളുമായി കമന്റുകള്‍ അമ്പതു കഴിഞ്ഞതിന്റെ പേരില്‍ ഗുരുവായൂര്‍ ഒരാനെയെ നടക്കിരുത്തുകയും , വേലങ്കണിക്ക് പൊന്നു കൊണ്ടൊരാള്‍ രൂപവും പിന്നെ മറ്റു നേര്‍ച്ചകളും പരിപാടിയുണ്ട്. ഒന്നു പോടാപ്പാ ...അമ്പതു, നൂറും ഒക്കെ ബ്ലോഗില്‍ ഞാന്‍ എഴുതുന്നത് പത്തു പേര്‍ വായിച്ചിലെങ്കില്‍ എന്റെ ജീവിതം വേസ്റ്റ് എന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് വിഷയമാണ്.
ഞാന്‍ എഴുതുന്നത് ഒരാള്‍ പോലും വായിച്ചില്ലെങ്കിലും എനിക്കൊന്നുമില്ലാ... ഏത്?

ആദിത്യാ : അതാണ്‌ ദാറ്റ് :-)

Anonymous said...

അപ്പൊ സിമിയെ കൊന്നുകൊണ്ടുള്ള നര്‍മ്മം ഉടനെ ഉണ്ടാകുമോ ദൈവമേ ?

Anonymous said...

ഞാന്‍ വൈകിയാണെത്തിയത്‌. മുഴുവന്‍ വായിച്ചു. കൊടുത്തിരുന്ന ലിങ്കുകളും. അനോണി മാഷും , ശ്രീദേവി നായരും തമ്മിലെ പിണക്കം മാറി ശ്രീദേവി ചേച്ചി വീണ്ടും എഴുതി തുടങ്ങിയതില്‍ സന്തോഷമുണ്ട് .

പിന്നെ സിമിയുടെ കാര്യം ...ഇതാണ് നര്‍മമെങ്കില്‍ അര്‍ജ്ജുന്‍ കൃഷ്ണ ഡേവിഡ് ജോണ് എന്ന വായനക്കാരനോട് പറഞ്ഞ 'ദയയില്ലാത്ത' നര്‍മ്മം സിമിയും അര്‍ഹിക്കുന്നു . ധൈര്യമായിട്ടെഴുതു വിമര്‍ശകരുടെ വിമര്‍ശകാ . we are all with you .

Unknown said...

ശ്രീദേവി നായര്‍ വീണ്ടും എഴുതി തുടങ്ങി എന്നറിഞ്ഞതില്‍ സന്തോഷം .
ഓ ടോ: ഒരു സംശയം അര്‍ജ്ജുന്‍ ,
ഇവിടെ അഭിപ്രായങ്ങള്‍ പറഞ്ഞവരില്‍ പാതി പേര്‍ക്കും ഇട്ട പോസ്റ്റിന്റെ ഉദ്ദേശം പിടി കിട്ടിയോ? അതോ കിട്ടിയിട്ടും എല്ലാ എന്ന് നടിക്കുന്നതോ?

Anonymous said...

അര്‍ജ്ജുന്‍ കൃഷ്ണ ,
അനോണി മാഷേക്കാള്‍ സിമി വിമര്‍ശനത്തിനു അര്‍ഹനാണ് . പക്ഷേ ബ്ലോഗുകളുടെ ഒരു സ്ഥിരം വായനക്കാരനായ , അധികം അഭിപ്രായങ്ങള്‍ പറയാത്ത ഒരുവന്‍ എന്ന നിലയില്‍ പറയട്ടെ (എന്റെ പേര് ശ്രീകുമാര്‍ പി എസ് പറഞ്ഞതു കൊണ്ടു മാത്രം) , കഴിയുന്നതും വിമര്‍ശനങ്ങള്‍ ആരെയും വ്യക്തിപരമായി നോവിക്കാതിരിക്കാന്‍ ശ്രമിക്കുക

Anonymous said...

ശ്രീകുമാര്‍ പി എസ്സിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

ArjunKrishna said...

ശ്രീദേവി നായരും അനോണി മാഷും തമ്മിലുള്ള വിമര്‍ശക, വിമര്‍ശിത പ്രശനം - അതില്‍ ഞാന്‍ എന്‍റെ അഭിപ്രായം എഴുതിയിട്ട പോസ്റ്റ് (ആ പ്രശനം തീരുകയും ചെയ്തു.
) . അതില്‍ സിമി വന്നു കമന്റ് ചെയ്തു...ഞാന്‍ മറുപടി കൊടുത്തു. അനോണികളെ , ശ്രീകുമാര്‍ പി എസ് : വിഷയത്തില്‍ ഒതുങ്ങി നിലക്ക്‌ . വഴി മാറാതെ . പോസ്റ്റ് സിമിയെക്കുറിച്ചല്ലാ . അല്ല അറിയാന്‍ വയ്യാത്തത് കൊണ്ടു ചോദിക്കുകയാണ് , നിങ്ങള്‍ക്കൊക്കെ എപ്പോഴും എന്തെങ്കിലും വിവാദങ്ങള്‍ വേണമോ? അല്ലാതെ ഉറക്കം വരില്ലേ ?മര്യാദക്ക് ഡൈലോഗ് പറഞ്ഞ് ഡീസന്റായി ജീവിക്കാന്‍ സമ്മതിക്കില്ലാ ഓരോരുത്തന്‍മാര്‍ എന്ന് വന്നാല്‍ എന്ത് ചെയും

ഡേവിഡ് ജോണ്‍ : ചിലരുടെ കര്‍മ്മ ഫലം എന്ന് പറയില്ലേ . ഇത് അത്രക്കൊക്കെ ഉള്ളു. അവരുടെയും, എന്‍റെയും .

Sandhya: മനസിലായിട്ടും ഇല്ലെന്നു നടിക്കുന്നതല്ലേ ബൂലോഗ പുലികള്‍. അഭിനയ പ്രതിഭകള്‍ , അനോണികള്‍. അത് വിട്ടേക്കു . ഇതു ഇങ്ങിനെയോക്കയെ വരൂ .

ArjunKrishna said...

പിന്നെ ഡേവിഡ് ജോണ്‍ ഒരു കാര്യം പറയാന്‍ മറന്നു... താങ്കളുടെ ചിന്താധാരയില്‍ ഉള്ളവര്‍ അഭിപ്രായങ്ങള്‍ പറയാതെ അന്തര്‍മുഖരാകുന്നതാണ് ബ്ലോഗില്‍ പല പ്രശ്നങ്ങളുടെയും ആധാരം. ശക്തമായ അഭിപ്രായങ്ങള്‍ പറയു. ഇഷ്ടപ്പെടത്തതിനെ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയു.

ഓ ടോ: ദേ ഞാന്‍ തന്നെ അറുപത്തി മൂന്നാം കമന്റ് ഇട്ടു. ഗുരുവായുരപ്പാ , ഈശോ മറിയം ഔസപ്പേ, കാരുണ്യവാനായ അള്ളാഹ് ...നിങ്ങള്‍ക്കുള്ള പങ്ക് ഞാന്‍ എത്തിച്ചോളം. എന്‍റെ ജീവിതം ധന്യമായി

Anonymous said...

മാഷല്ലാത്ത അനോണി said :
എന്തരടെ ഇത് പ്രശങ്ങളൊക്കെ തീര്‍ന്നാ. ഛെ ...ആ ആണിയെളകിയ മാഷിന്‍റെ പതിനാറുണ്ണാന് വന്നതാ ഞാന്‍ . അപ്പഴേക്കും തീര്‍ന്നാ. അത് മോശം .
യേതിനും കലിപ്പുകള് തീര്‍ന്നല്ല്...നന്നായി വരട്ട് .
അര്‍ജ്ജുനാ നീ പൊളപ്പന്‍ തന്നെടാ

Anonymous said...

അസഭ്യമായ ഭാഷയുള്ള അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തു കൂടെ സുഹ്രത്തേ?

Anonymous said...

ദൈവമേ ...സിമി മറുപടിയൊന്നും തന്നില്ലല്ലോ? ഉടനെ അവന്റെ പൊക കാണുമോ?

Anonymous said...

കൊറേ ചേച്ചിമാരും കൊറേ അനിയന്മാരും. ഇവിടെയൊക്കെ കാണത്തില്ലേ, ചാച്ചിമാരെല്ലാരും. കുറച്ചുകൂടി കഴിഞ്ഞ് കാണണം. അയ്യോ മനസു നൊന്തേ എന്നു പറഞ്ഞു ചാടിയേക്കരുത്.

അ മാഷിന്റെ ബ്ലോഗ് എന്താണെന്നു ഇപ്പോഴാണ് മനസ്സിലായത്. അസഭ്യമുള്ള ഒറ്റ കമന്റ് അവിടെ വീണിട്ടില്ല. വീണത് അപ്പോള്‍ തന്ന ഡിലിറ്റ് ചെയ്തിട്ടുമുണ്ട്. ചേച്ചിയുടെ സ്വന്തം അനിയന്‍സ് വന്നപ്പോള്‍ ദാണ്ടെ കിടക്കുന്നു.

മോനെ ഇവിടെയൊക്കെത്തന്നെ കാണണം, കെട്ടാ

ArjunKrishna said...

സകല മാന്യന്‍മ്മാരുടെയും, അലവലാതികളുടെയും , ബാക്കി ലവന്‍മ്മാരുടെയും ശ്രദ്ധയ്ക്ക് (വര്‍മ്മേടെ മക്കളുടെ പ്രത്യേക ശ്രദ്ധക്ക് ) : എന്നെ അസഭ്യം പറഞ്ഞു കൊണ്ടുള്ള കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടുന്നു എന്ന പരാതി കണക്കിലെടുത്ത് നാളെ ഈ സമയം വരെ ഇനി കമന്റ് മോഡറേഷന്‍ ഉണ്ടായിരിക്കുന്നതല്ലാ. നാളെ ഇതേ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തെ ചുറ്റി പറ്റി ഞാന്‍ അടുത്ത പോസ്റ്റ് ഇടുന്നത്തോടെ ഈ പോസ്റ്റിന്റെ കമന്റ് നട അടക്കുന്നതാണ് . അതുവരെ വിളിക്കാനുള്ള തെറിയൊക്കെ വന്നു വിളിക്ക് . അവസാനം എല്ലാത്തിനും കൂടി ഒന്നിച്ചു മറുപടി പ്രസാദം നല്‍ക്കുന്നതാണ്.
അതുകഴിഞ്ഞ് അവസരം കിട്ടിയില്ലാ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാകില്ല. അതിനാല്‍ സുവര്‍ണാവസരം ചുണയുണ്ടെങ്കില്‍ വന്നു പ്രയോജനപ്പെടുത്തു.

Anonymous said...

തുറന്ന വെല്ലുവിളിയാണെല്ലോ? എന്തായാലും വിമര്‍ശകരെ വിമര്‍ശിച്ചത് തീ പാറി . അടുത്തത് ഉടനെ ഉണ്ടാകുമോ?

Dr. Prasanth Krishna said...

അര്‍ജ്ജൂന്‍ ക്യഷ്‌ണ
താങ്കളുടെ പോസ്റ്റുകള്‍ വായിച്ചു. ആരുടെയും പ്രൊഫയില്‍ കണ്ട് ബ്ലോഗ് വായിക്കയും കമന്റിടുകയും ചെയ്യാത്ത ഒരാള്‍ ആയതുകൊണ്ട് താങ്കളുടെയും ബ്ലോഗ് അങ്ങനെ തന്നയാണ് വായിച്ചത്. അപ്പോള്‍ കണ്ട ഒരു കമന്റ് കണ്ടപ്പോള്‍ പ്രൊഫയില്‍ ഒന്നു തപ്പാന്‍ തോന്നി.

കമന്റ് ഇതാണ്

"അര്‍ജുനന്‍ അല്ലാ അര്‍ജ്ജുന്‍ . പറഞ്ഞ വാക്ക് ഒരിക്കലും മാറ്റി പറയാത്തവന്‍ എന്ന അര്‍ത്ഥവും അതിനുണ്ട് . വല്ലാണ്ട് അറച്ചു പോയോ എന്റെ കുട്ടിക്ക്.... അത് തണ്ടെല്ലിനു ബലം ഉള്ളവരെ കാണുബോള്‍ അതില്ലാത്തവര്‍ക്ക് ഉണ്ടാകുന്ന വികാരമാണല്ലോ? എന്ത് പറ്റി എന്റെ കുട്ടിക്ക് ? ബലമൊക്കെ പോയോ ?"

തണ്ടിന്‍ ഇത്ര ബലവും പാര്‍ത്ഥനും, പാര്‍ത്ഥ സാരഥിയും ഒന്നില്‍ ചേര്‍ന്ന് സ്വയം ദൈവ്വമായ് അവതരിച്ച് സ്വയം വിമര്‍ശകരുടെ വിമര്‍ശകനായ താങ്കളെ ഒരു അനോണിയായേ കാണാന്‍ കഴിയുന്നുള്ളൂ. എന്തങ്കിലും ഒരു പേരിട്ടകൊണ്ട് മാത്രം ആരും സനോണി ആകുന്നില്ലല്ലോ? ഈ അര്‍ജ്ജൂന്‍ ക്യഷ്‌ണയും, അനോണി മാഷും തമ്മില്‍ എന്താ വ്യത്യാസം. അനോണി എന്നതിനു പകരം അര്‍ജ്ജൂന്‍ എന്നും താങ്കളും മാഷ് എന്നതിനു പകരം ക്യഷ്‌ണ എന്നും സ്വീകരിച്ചു. അതും പോരാഞ്ഞ് ആരുടേയോ ഒരു ഫോട്ടോയും.

താങ്കള്‍ക്ക് നട്ടെല്ലിന് ഇത്ര ബലമുണ്ടങ്കില്‍ പേരും അഡ്രസ്സും പിന്നെ വല്ലവന്റെയും ഫോട്ടോ മാറ്റി സ്വന്തം മുഖവും പ്രദര്‍ശിപ്പിക്ക്. വീരവാദം ആര്‍ക്കും മുഴക്കാം. എന്നാല്‍ അത് കേല്‍ക്കുന്നവര്‍ക്ക് കൂടി തോന്നണ്ടേ? കുറഞ്ഞത് തോന്നിപ്പിക്കാന്‍ ഒരു ശ്രമമങ്കിലും വേണ്ടേ?

ഞാന്‍ തല്ലുകൂടാന്‍ വന്നതല്ല. കണ്ടപ്പോള്‍ തോന്നിയ സംശയം സൗഹാര്‍ദ്ദപരമായ് ചോദിച്ചുവന്നു മാത്രം.

nikhimenon said...

i am a comparitively new comer in blog writing( in malayalam).I am eager to know what u think about my blog...

pls go through mine...

here is the link...

nikhimenon.blogspot.com