ദേശിയ അവാര്‍ഡൊക്കെ എന്തോന്ന് അവാര്‍ഡ്. കേരളത്തില്‍ വേള്‍ഡ് ഫെയ്മസായ ഞാന്‍ കൊടുക്കുന്നതാണ് അവാര്‍ഡെന്ന് ഇനിയും അറിയാത്തവന്മാര്‍ (ലവളന്മാരും) ഇപ്പൊ അറിഞ്ഞോളണം.
ഇത്തവണത്തെ എന്റെ ഫൌണ്‍ഡേഷന്‍ നല്‍കുന്ന ജനപ്രിയ അവാര്‍ഡുകളുടെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
മികച്ച സംവിധായകന്‍ : കുളത്തില്‍ ഔതക്കുട്ടി (റബ്ബറും പത്രവും എന്ന ചിത്രത്തിന്) . ഓം പ്രകാശിന്റെ തന്തപ്പടിയുടെ അഭിമുഖം ആരൊക്കെയോ പറഞ്ഞു കൊടുത്ത് പറയിപ്പിച്ചതാണ് എന്ന് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് സമ്മതിച്ചങ്ങോട്ട് നാക്ക് വായിലേക്കിടും മുന്നേ 'അങ്ങനൊന്നും ആരും പറഞ്ഞിട്ടില്ല ' എന്ന് മാറ്റി പറയുന്ന രംഗം അച്ചായനെ കൊണ്ട് മാത്രമേ സംവിധാനം ചെയ്യാന്‍ സാധിക്കു എന്നായിരുന്നു ജൂറിയുടെ അഭിപ്രായം. ആവേശം മൂത്ത ഒരു ജൂറി മെമ്പര്‍ ഒരു പടി കൂടിക്കടന്ന് , 'പത്തു ചക്രമൊക്കുവേല്‍ കുളത്തില്‍ വറീത് മാപ്പിള സ്വന്തം അപ്പനാന്ന് അമ്മച്ചി ഇന്നേ വരെ പറഞ്ഞിട്ടില്ല എന്ന് വരെ പറയാന്‍ ചങ്കുറപ്പ് ഉള്ളവനാണ് അച്ചായന്‍' എന്ന് പ്രസ്താവിച്ചു കളഞ്ഞത്രേ
മികച്ച നടന്‍ : കോഴിക്കള്ളാ എന്ന് ആ മിന്നല്‍ വിജയന്‍ ചുമ്മാ പൊതുവായി ഒന്ന് വിളിച്ചപ്പോഴേ ചാടി വീണ് "ഞാനല്ല നിന്റെ അപ്പുപ്പനാടാ കള്ളന്‍ " എന്ന് ഗര്‍ജ്ജിച്ച 'സാധാകാരനും' 'സുധീര'മായി ആരും ചോദിയ്ക്കാതെ തന്നെ 'ഞാന്‍ പുണ്യാത്മാവ്' എന്ന് നാഴികക്ക് നാല്‍പതു വട്ടം വിലപിക്കുന്ന ചേട്ടായിയും ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് പങ്കിടും.
മികച്ച നടി : ഔതക്കുട്ടിയുടെ ചാനലില്‍ രാത്രി എന്‍കൌണ്ടര്‍ പോയന്റ് അവതരിപ്പുക്കുന്ന ഷോനീ. എന്നാ ഒരു ആങ്കാ കൊച്ചിന്റെ. ഒബാമ കറുത്ത വര്‍ഗ്ഗക്കരനായതും മിന്നല്‍ വിജയന്‍ പാര്‍ട്ടി സെക്രെട്ടറി ആയതു കൊണ്ടാണെന്ന് അഭിനയിച്ചു ഫലിപ്പിച്ച് കളയും. കൊടുക്കണ്ടേ അവള്‍ക്ക് ഒരു ഒന്നൊന്നര അവാര്‍ഡ്?
മികച്ച സഹനടന്‍ : അച്ചു മാമ. തുടക്കത്തില്‍ ഘോര ഘോരം അട്ടഹസിച്ച് ഒടുവില്‍ ഒരു പി ബി കഴിഞ്ഞപ്പോഴേക്കും അണ്ണാക്കില്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസ് കുഴച്ചു തള്ളിക്കയറ്റിയ പരുവത്തിലെ പരിതാപകകരമായ അവസ്ഥയുടെ തന്മായത്ത്വമായ അവതരണത്തിനാണ് ഈ അവാര്‍ഡ്
മികച്ച സഹനടി : ഓം പ്രകാശിന്റെ വൈഫ് . ചുമ്മാ കിടക്കട്ടെ.
മികച്ച ഹാസ്യ നടന്‍ : സഖാവ് വെളിവില്ലാത്ത പാര്‍ഗ്ഗവന്‍ .ഇടയ്ക്കിടെ പുള്ളി മിന്നലിനെ മര്യാദ പഠിപ്പിക്കും എന്ന മട്ടില്‍ നടത്തുന്ന ഓരോ അഭ്യാസങ്ങള്‍ കണ്ട് കേരള ജനത ഒന്നാകെ ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി തുടങ്ങിയിട്ട് കാലം കുറേയായി.
മികച്ച സ്വഭാവ നടന്‍ : ആഭ്യന്തര പുന്ത്രന്‍ കൊടിയേറിയവന് കൊടുക്കണമെന്ന് ഖദര്‍ ലൈജവും അല്ല ലൈജുവിനാണ് അതിന് കൂടുതല്‍ അര്‍ഹത എന്ന് കൊടിയേറിയവനും പറയുന്നു. രണ്ടാളും കൂടി ഒരു തീരുമാനത്തില്‍ എത്തിയാല്‍ നമുക്ക് പണി കുറഞ്ഞേനെ
മികച്ച തിരക്കഥ :കേരളാ പോലീസ് . ഒന്നല്ല ഒരായിരം ക്ലാസ്സിക്ക് തിരക്കഥകള്‍ അണ്ണന്മാരുടെ കൈയ്യില്‍ സ്റ്റോക്കുണ്ട് .അവസ്നാന റൌണ്ട് വരെ പക്ഷെ കുളത്തില്‍ ഔതക്കുട്ടിച്ചായനും കട്ടക്ക് കട്ട ഈ അവാര്‍ഡിന് വേണ്ടിയുള്ള മല്‍പ്പിടിത്തത്തില്‍ ഉണ്ടായിരുന്നു. പക്ഷെ ഒടുക്കം ഉണ്ടാക്കുന്ന കഥകള്‍ക്ക് മിനിമം തെളിവ് വേണം എന്ന വ്യവസ്ഥ കേട്ട് അച്ചായന്‍ പിന്മാറി.അത് പത്രധര്‍മ്മത്തിന് നിരക്കാത്ത വ്യവസ്ഥയാണത്രെ. പക്ഷേ നമ്മുടെ ഏമാന്മാര്‍ അപ്പോഴും കല്ല് പോലെ നിന്നില്ലേ. തെളിവ് എന്ത് വേണം എന്ന് പറഞ്ഞാല്‍ സ്പോട്ടില്‍ ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞവര്‍ ജൂറിയെ വീഴ്ത്തി.
മികച്ച ഛായാഗ്രാഹകന്‍ : ഓം പ്രകാശിന്റെ തന്തപ്പടിയുടെ അഭിമുഖം (ഒര്‍ജിനല്‍) പകര്‍ത്തിയ ഖാദര്‍ധാരി
മികച്ച എഡിറ്റിംഗ് : മുകളില്‍ പറഞ്ഞ മഹാന്‍ തന്നെ
മികച്ച സംഗീത സംവിധായകന്‍ : മുകളിലെ സകല അവാര്‍ഡ് പടങ്ങള്‍ക്കും ഊത്തൂതുന്ന ഏതേലും ഒരുത്തന്‍ (ബ്ലോഗിലായാലും മതി) ജൂറിയെ സമീപിക്കുക
പ്രധാനപ്പെട്ട ഒരെണ്ണം വിട്ട് പോയി .മികച്ച വില്ലന്‍ : കേരളത്തിലെ പൊതുജനം. അതങ്ങനയെ വരൂ
അവാര്‍ഡ് ദാനം : ഓംപ്രകാശ് അണ്ണനും രാജേഷ് അണ്ണനും ജാമ്യം കിട്ടുകയാണേല്‍ അവരുടെ സാന്നിധ്യത്തില്‍ നടത്തണം എന്ന് വിചാരിക്കുന്നു. അവരുടെയൊക്കെ ആശിര്‍വാദം ഉണ്ടേല്‍ പിന്നെ എന്ത് പേടിക്കാനാ !!!
Monday, September 14, 2009
Subscribe to:
Post Comments (Atom)
4 comments:
അവസാനത്തെ രണ്ടു പരഗ്രഫിനു എന്റെ വക ചിയേര്‍സ് !!!!
cheers!
മികച്ച തിരക്കഥ: Ugran!!!!:)
മികച്ച വില്ലന്‍ : കേരളത്തിലെ പൊതുജനം. അതങ്ങനയെ വരൂ
:))
Post a Comment