Friday, September 18, 2009

എ കെക്ക് ഐ എ എസ് ഉണ്ടോ?

എന്‍കൌണ്ടര്‍ സുന്ദരി : "ശ്രീ എ കെ,എന്‍കൌണ്ടര്‍ പോയന്റിലേക്ക് സ്വാഗതം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താങ്കളെപ്പറ്റിയുള്ള വിവാദങ്ങള്‍ കേരളത്തില്‍ കൊടുമ്പിരി കൊള്ളുകയാണല്ലോ.അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ എല്ലാം താങ്കളുടെ മുഖം നിറഞ്ഞ് നില്‍ക്കുമ്പോഴും അര്‍ത്ഥഗര്‍ഭമായ മൌനം അവലമ്പിച്ച താങ്കള്‍ ഇന്ന് ഞങ്ങളുടെ സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഈ വിവാദങ്ങളില്‍ താങ്കളുടെ പക്ഷം ഞങ്ങളുടെ പ്രേക്ഷകര്‍ ആകാംഷാഭരിതരായി കാത്തിരിക്കുകയാവും. മാത്രമല്ല ഈ വിവാദങ്ങളില്‍ കേരള ജനതയോട് ചിലതെല്ലാം തുറന്ന് പറയേണ്ട ഉത്തരവാദിത്ത്വം താങ്കള്‍ക്കും ഉണ്ടെന്ന വസ്തുതയും നമുക്ക് വിസ്മരിക്കാനാവില്ല. അത് കൊണ്ട് തന്നെ വളരെ ചുരുക്കത്തില്‍...."

എ കെ :" ഡി പെണ്ണെ, ഇടക്കൊക്കെ ഒന്ന് ശ്വാസം എടുക്കാനെങ്കിലും ബ്രെയിക്കിട്. എന്നിട്ട് നീ ചുരുക്കത്തില്‍ പറ , എന്താ നിന്‍റെ പ്രശ്നം? "

സുന്ദരി :" ശ്രീ എ കെ ,താങ്കള്‍ക്ക് ഉണ്ട് എന്ന് പറയുന്ന ഐ എ എസ് വ്യാജമാണോ?"

എ കെ :" അതാണോ നിന്‍റെ പ്രശ്നം?"

സുന്ദരി :" എന്‍റെ മാത്രമല്ല ശ്രീ എ കെ ,കേരളത്തിലെ ജനങ്ങള്‍..."

എ കെ :"ലവന്മാര്‍ക്കും ,ലവളന്മാര്‍ക്കും എനിക്ക് ഐ എ എസ് ഉണ്ടോ ഇല്ലയോ എന്നറിഞ്ഞിട്ട് ചെന്നാലേ റേഷന്‍ കടേന്ന് അരിയും,മണ്ണെണ്ണയും കൊടുക്കുവുള്ളോ?"

സുന്ദരി :"എന്നല്ല ശ്രീ എ കെ. സത്യം സത്യമായി ജനങ്ങള്‍ക്ക്‌ മുന്നില്‍ കൊണ്ട് വരേണ്ട ബാധ്യത ഞങ്ങള്‍ മാധ്യമങ്ങള്‍ക്കുണ്ട്‌"

എ കെ :"തന്നെ? എന്നാല്‍ ആദ്യം നിന്‍റെ ചാനല്‍ മുതലാളിയുടെ അപ്പനെ പണ്ട് പിടിച്ച് ജയലില്‍ ഇട്ടത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ല , ചിട്ടി കമ്പനി നടത്തി നീ ഈ പറഞ്ഞ ജനങ്ങളുടെ അപ്പന്‍ ,അപ്പുപ്പന്‍മാരെ വലിപ്പിച്ചതിനാണ് എന്ന സത്യവും നീ പുറത്തു കൊണ്ട് വരുമോ?"

സുന്ദരി :" ശ്രീ എ കെ , താങ്കള്‍ എന്‍റെ ചോദ്യത്തില്‍ എന്‍റെ ചോദ്യത്തില്‍ നിന്നും വഴുതി മാറുന്നത് മാത്രമല്ല എന്‍റെ കഞ്ഞിയില്‍ പാറ്റയിടാന്‍ കൂടി ശ്രമിക്കുന്നത് വളരെ വ്യക്തമാണ്"

എ കെ :" ശരി ഒഴിഞ്ഞ് മാറുന്നില്ല. ഐ എ എസുകാരനാണ് എന്ന് ഞാന്‍ എപ്പോഴേലും നിന്നോട് പറഞ്ഞിട്ടുണ്ടോ?"

സുന്ദരി :" എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ താങ്കള്‍ ഐ എ എസുകാരനാണ് എന്ന് താങ്കളുടെ അയല്‍ക്കാരിയുടെ, സഹോദരിയുടെ സുഹൃത്തിന്റെ കാമുകന്റെ അനിയത്തിയുടെ അയല്‍ക്കാരി പറയുന്നത് കേട്ട് ശ്രീ കുനഷ്ട് @ ഡോഗ് അതിനെക്കുറിച്ച് അന്വേഷിക്കുകയും, ആ അന്വേഷണത്തില്‍ ഐ എ എസുകാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്ന വെബ്സൈറ്റില്‍ താങ്കളുടെ പേര് ഇല്ല എന്ന വസ്തുത വെളിവാകുകയും ചെയ്തു എന്നത് സത്യമല്ലേ?"

എ കെ :" ഡി കൊച്ചേ, പാതിരാത്രി കിടക്കേന്ന് പെണ്ണുമ്പിള്ള ചവിട്ടി ഇറക്കി വിട്ടത് കാരണം പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ രണ്ടു കൈയ്യും കീബോര്‍ഡില്‍ പ്രയോഗിക്കുന്ന പലവന്മാരും അങ്ങനെ പലതും കാലാകാലങ്ങളില്‍ പൊക്കിക്കൊണ്ട് വരും. അല്ല,അറിയാന്‍ മേലാത്തൊണ്ട്‌ ചോദിക്കുകയാ. ഞാന്‍ ഐ എ എസാണ് എന്ന് പറഞ്ഞ് ആരെയും സാമ്പത്തികമായോ,അല്ലാതെയോ പറ്റിച്ചിട്ടുണ്ടോ? അല്ല , ഈ കിടന്നു കുരയ്ക്കുന്ന ഏതേലും ഡോഗിന്റെ ഡോഗിനോട് ഞാന്‍ ഐ എ എസ് ആണേ എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടോ? തത്കാലം ആര്‍ക്കും പരാതിയില്ലാത്ത സ്ഥിതിക്ക് എനിക്ക് ഐ എ എസ് ഉണ്ടെങ്കില്‍ എന്ത് ഇല്ലെങ്കില്‍ എന്ത്. അതിന്റെ സത്യാവസ്ഥ അറിഞ്ഞാല്‍ നീ നേരത്തെ പറഞ്ഞ കാപെറുക്കിയെ അവന്റെ പെണ്ണുമ്പിള്ള വീണ്ടും കിടപ്പ് മുറിയില്‍ കേറ്റുമോ? പോട്ടെ ,കേരളത്തിലെ ഒരു കുഞ്ഞിന്റെയെങ്കിലും ഒരു നേരത്തെ വിശപ്പ്‌ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞത് കൊണ്ട് മാറുമോ?"

സുന്ദരി :"അതൊന്നും ഉണ്ടാകുമെന്ന പ്രതീക്ഷ ഇവിടെ ആര്‍ക്കുമില്ല ശ്രീ എ കെ ...."

എ കെ :"അതൊന്നും ഒണ്ടാവില്ലേല്‍ പിന്നെ എന്ത് വാഴയ്ക്കാ ഒണ്ടാക്കാനാ കൊച്ചേ ഈ ചോദ്യം? വേറെ വല്ലതും ഒണ്ടേല്‍ ചോദിക്ക്. ഇല്ലേല്‍ ഞാന്‍ അങ്ങോട്ട്‌ പോയേക്കാം."

സുന്ദരി :" അങ്ങനെ പോകല്ലേ. ശരി ,ഇനി താങ്കളുമായി ബന്ധപ്പെട്ട് ..."

എ കെ :"പബ്ലിക്കായൊന്നും നടക്കില്ല പെണ്ണെ. വേണേ ക്യാമറ ഓഫാക്കി , സ്റ്റുഡിയോക്ക് പിന്നിലേക്കു വാ."

സുന്ദരി :"അതല്ല...താങ്കളുമായി ബന്ധപെട്ട മറ്റൊരു ആരോപണത്തെക്കുറിച്ച് സംസാരിക്കാം എന്നാ പറഞ്ഞ് വന്നത്"

എ കെ :" ഓ ...അല്ലേലും നീ നിന്‍റെ ചാനലിന്റെ സ്വഭാവമല്ലേ കാണിക്കു.ഓരോന്ന് പറഞ്ഞ് മനുഷ്യനെ വെറുതെ ഇളക്കിയിട്ട് ഒടുക്കം അതല്ല ഇതാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ആളെ വടിയാക്കുന്ന സ്ഥിരം പരിപാടി. എനിക്കതില്‍ താത്പര്യമില്ല. പോയി വേറെ പണി നോക്ക് കൊച്ചേ "

പിന്‍കുറിപ്പ് : നിയമം കോടതി അങ്ങനെ പലതും നമ്മുടെ നാട്ടില്‍ തമാശയാണെന്ന് അറിയാം.എങ്കിലും കുറച്ചു വിശ്വാസം നിയമത്തില്‍ ബാക്കിയുള്ളതിനാല്‍ , തട്ടിപ്പിനിരയായവര്‍ എന്ന് സ്വയം അവകാശപ്പെടുന്നവരും ,എവിടെ എല്ലിന്‍ കഷ്ണം കണ്ടാലും ഉടന്‍ ചാടി വീഴുന്ന നായ്ക്കളും നിയമ സഹായം തേടാതെ അച്ചടി മാധ്യമങ്ങള്‍,ചാനല്‍ ,പിന്നെ ബ്ലോഗ്‌ എന്നിവയിലൂടെ ഗ്വാ ഗ്വാ വിളിക്കുന്ന ആസുരകാലത്തിന് എന്‍റെ വക സമര്‍പ്പണം.കൂടുതല്‍ വിശദീകരണം ഒരുത്തനും പ്രതീക്ഷിക്കണ്ട

എ കെ8 comments:

പാവപ്പെട്ടവന്‍ said...

പാതിരാത്രി കിടക്കേന്ന് പെണ്ണുമ്പിള്ള ചവിട്ടി ഇറക്കി വിട്ടത് കാരണം പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ രണ്ടു കൈയ്യും കീബോര്‍ഡില്‍ പ്രയോഗിക്കുന്ന പലവന്മാരും അങ്ങനെ പലതും കാലാകാലങ്ങളില്‍ പൊക്കിക്കൊണ്ട് വരും
അത് കലക്കി

VEERU said...

ഓ ...അല്ലേലും നീ നിന്‍റെ ചാനലിന്റെ സ്വഭാവമല്ലേ കാണിക്കു.ഓരോന്ന് പറഞ്ഞ് മനുഷ്യനെ വെറുതെ ഇളക്കിയിട്ട് ഒടക്കം അതല്ല ഇതാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ആളെ വടിയാക്കുന്ന സ്ഥിരം എനിക്കതില്‍ താത്പര്യമില്ല.പോയി വേറെ പണി നോക്ക് കൊച്ചേ "
ഇതും കലക്കി..!!

Whiz said...

അതാണ്... ഒരു പാട് നന്ദിയുണ്ട് ഈ പോസ്റ്റിനു...

Aadityan said...

The verity in ur posts are really mind blowing.Keep it up.All the best

ഞാനും എന്‍റെ ലോകവും said...

ചുമ്മാ കാര്യമറിയാതെ നമ്പറിടാതെ . കാത്തിരുന്നു കാണാം .

മുക്കുവന്‍ said...

ഇവിടെ എന്താ പ്രശ്നം?

വേദ വ്യാസന്‍ said...

:)

nikhimenon said...

kollam