Tuesday, March 3, 2009

അമേരിക്കയിലും സംവരണം!!!

സാമ്പത്തിക മാന്ദ്യം മറികടക്കുവാന്‍ എഴുനൂറ്റി എണ്പത്തിയേഴ് ബില്ല്യണ്‍ ഡോളറിന്റെ 'ഇക്കണോമിക്ക് സ്റ്റിമുലസ്സ് ബില്‍' ഒപ്പ് വെച്ച നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയുടെ അടുത്ത നീക്കം, അമേരിക്കയിലെ കറുത്ത വര്‍ഗ്ഗകാരുടെ സമഗ്രമായ ഉന്നമനമായിരിക്കും.ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി,നിലവിലെ സ്ഥിതിഗതികള്‍ വിശദമായി പഠിച്ച്,സത്വര നടപടികള്‍ സ്വീകരിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനായി, മലയാളം ബ്ലോഗില്‍ വിളയാടുന്ന മൂന്ന് പ്രമുഖരെ ഒബാമ അടുത്തിടെ തിരഞ്ഞെടുക്കുകയുണ്ടായി.
ഈ മൂവരും,എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍, വെറും കാപെറുക്കികളും അതിലുപരി മാനസിക രോഗികളുമാണ്.പക്ഷേ എന്‍റെ അഭിപ്രായം മാനിക്കാന്‍ ഒബാമ എന്‍റെ മച്ചമ്പിയൊന്നുമല്ലാത്തതിനാല്‍,അങ്ങേര്‍ അങ്ങേരുടെ തീരുമാനവുമായി മുന്നോട്ടു പോവുക തന്നെ ചെയ്തു.
(ആ മൂന്ന് മനോരോഗികളുടെയും നാമങ്ങള്‍ ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല. ഊഹങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം വായനക്കര്‍ക്കുണ്ട് എന്ന് ഞാന്‍ പറഞ്ഞിട്ട് വേണ്ടല്ലോ അറിയാന്‍)

വിഷയത്തിലേക്ക് വരാം.ഈ മൂങ്ങ ക്ഷമിക്കണം മൂന്നംഗ വിദഗ്ദ്ധ സമതി, ഏറെ പഠനങ്ങള്‍ക്കൊടുവില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍,അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി സ്വീകരിക്കേണ്ട ചില നടപടികളെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് വായിച്ചു കണ്ണ് നിറഞ്ഞ് പോയ ഒബാമ,സമതിയിലെ ഏറ്റവും മുറ്റിയ മനോരോഗിക്ക്,സെനറ്റില്‍ ഈ വിഷയത്തെക്കുറിച്ച് പ്രസംഗിക്കാന്‍ അവസരമൊരുക്കിക്കൊടുത്തു.
മലയാളത്തിലായിരുന്നു മനോരോഗിയുടെ അലക്ക്. സെനറ്റിന് അത് തര്‍ജ്ജിമ ചെയ്തു കൊടുത്തവന്‍,പ്രസംഗത്തിലെ പല പദങ്ങളും കേട്ട് ബി പി കൂടി,ഒടുവില്‍ ഹൃദയം തകര്‍ന്ന് മരിക്കുകയായിരുന്നു. ചരിത്രത്തിലേക്ക് ഇഴഞ്ഞ് കയറാന്‍ സാധ്യതയുള്ള ആ പ്രസംഗമാണ് ചുവടെ :

"മഹനീയമായ ചില ആശയങ്ങളുടെ സഹായത്തോടെ അമേരിക്കയെ,പൂര്‍ണ്ണമായിട്ടല്ലെങ്കിലും,കഴിയുന്നത്ര ഭാരതത്തിന്റെ പരുവത്തിലാക്കുക, ക്ഷമിക്കണം, മാതൃകയിലാക്കുക എന്ന ഐതിഹാസിക ദൌത്യമാണ് ഞങ്ങള്‍ മൂവരിലും ചുമത്തപ്പെട്ടിരിക്കുന്നത്. അതിലേക്കായി, വിശദമായ പഠനങ്ങള്‍ തന്നെ ഞങ്ങള്‍ അമേരിക്കന്‍ സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച് നടത്തി എന്ന് ഈ അവസരത്തില്‍ നിങ്ങളെ അറിയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങളാണ് ഈ പഠനത്തിലൂടെ ഞങ്ങള്‍ക്ക് മനസിലാക്കുവാന്‍ സാധിച്ചത്. അമേരിക്കന്‍ സാമൂഹിക വ്യവസ്ഥിതി കമ്പ്ലീറ്റ് പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം മൂല കാരണമോ?ബ്രാഹ്മണ്യത്തിന്റെ വിഷ പുകയേറ്റ്,അഹങ്കാരത്തിന്റെ ഭാംഗ് കുടിച്ച് മദിക്കുന്ന സായിപ്പിന്റെ നായര്‍ മാടമ്പിത്ത്വവും.

കറുത്ത വഗ്ഗക്കരുടെ സാമൂഹിക ഉന്നമനത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് ഞങ്ങളുടെ പ്രാഥമിക കര്‍ത്തവ്യം. പക്ഷെ ഈ ഉന്നമനം സാധ്യമാവണമെങ്കില്‍ ആദ്യം വേണ്ടത് വെളുമ്പന്‍റെ വമ്പിനെ ഇല്ലായ്മ ചെയുകയാണ്. അതിനുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ ഞങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്.എങ്കിലും അതിലെ കാതലായ ഭാഗങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഇവിടെ അവതരിപ്പിക്കുന്നു.

വംശീയമായ വേര്‍തിരിവ് അമേരിക്കയില്‍ നിയമം മൂലം നിരോധിച്ചിട്ട് കാലങ്ങളായി.ഒരു കറുത്ത വര്‍ഗ്ഗക്കാരനെ സായിപ്പന്മാരെല്ലാം കൂടി വോട്ട് ചെയ്ത് അമേരിക്കയുടെ രാഷ്ട്രപതി വരെയാക്കി. പക്ഷേ ഇതു കൊണ്ടൊന്നും സായിപ്പിന്റെ മനസ്സിലെ ബ്രാഹ്മണ/നായര്‍ മാടമ്പി മരിക്കുന്നില്ല. അവനെ തല്ലിക്കൊന്നാല്‍ മാത്രമേ കറുത്ത വര്‍ഗ്ഗക്കാരന് ഉന്നമനം ഉണ്ടാകു.
സായിപ്പിന്റെ അഹങ്കാരം തീരണമെങ്കില്‍,ആദ്യം വേണ്ടത് ചരിത്രത്തിന്റെ തന്നെ ഒരു പൊളിച്ചെഴുത്താണ്. കറുത്ത വര്‍ഗ്ഗക്കാരല്ലാത്ത സകലവനും, അമേരിക്കയിലെ ചൈനീസ്‌ കുടിയേറ്റക്കാര്‍ വരെ,കമ്പ്ലീറ്റ് ആര്യന്‍ അധിനിവേശത്തിന്റെ ജാരസന്തതികളാണെന്ന ചരിത്ര സത്യം ജന മനസുകളില്‍ നാം കുത്തിക്കയറ്റണം. ഞങ്ങളുടെ സമതിയില്‍,ചരിത്രത്തില്‍ അടകോടന്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും പി എച്ച് ഡി എടുത്ത കാപെറുക്കി,ആര്യന്‍ ജാര സന്തതികളുടെ ചരിത്രം ബ്ലോഗുകളിലൂടെയും, പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കുന്നതാണ്. മാത്രമല്ല,'അഥിനി ദേവിയുടെ ആര്‍ത്തവ ചക്രം' , 'സിയൂസും , ജോര്‍ജ് ബുഷും , ഞാനും തമ്മിലെ ത്രികോണ സ്വവര്‍ഗ്ഗ പ്രണയം' 'ഞാന്‍ കുടിച്ച് വറ്റിച്ച സെപ്റ്റിക്ക് ടാങ്കുകള്‍' തുടങ്ങി, ഞാന്‍ ബ്ലോഗില്‍ എഴുതിയ, ആത്മകഥാംശമുള്ള സ്ഫോടനാത്മക സാമൂഹിക ലേഖനങ്ങളുടെ ഒരു സമാഹാരവും,മേല്‍പ്പറഞ്ഞ ചരിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നതാണ്. എന്‍റെ കൂടുതല്‍ ലേഖനങ്ങള്‍ പുസ്തകത്തിലുത്പ്പെടുത്തണോ എന്ന് സെനറ്റ് അംഗങ്ങള്‍,എന്‍റെ ബ്ലോഗ് മുഴുവന്‍ വായിച്ച ശേഷം അറിയിക്കുക.

ചരിത്രത്തിന്റെ പ്രചാരണത്തിന് ഈ നടപടികള്‍ മാത്രം പോര. അമേരിക്കയിലെ ഓരോ കറുത്തവര്‍ഗ്ഗക്കാരനും തന്‍റെ മക്കളെ സായിപ്പിന്റെ വീട്ടിനു മുന്നില്‍ ചെന്ന് നിന്ന് 'ഫ്രാഡ് ദൈവമായ മഹാവിഷ്ണുവിന്റെ കപട അവതാരമായ ഹിറ്റ്ലറുടെ ജാരസന്തതികളുടെ പിന്‍തലമുറക്കാരെ,ബ്രാഹ്മണ/നായര്‍ പരിഷകളെ!!!' എന്ന് വിളിച്ച് കൂവാന്‍ പഠിപ്പിക്കണം. ഷോട്ട് ഗണ്‍ തുടങ്ങിയ മാരകായുധങ്ങള്‍ സ്വന്തമായി ഇല്ല എന്ന് ഉറപ്പുള്ള സായിപ്പന്മാരുടെ വീടുകള്‍ക്ക് മുന്നില്‍ ഞാനും വരാം,തെറി വിളിക്കുവാന്‍.

ഇതോടെ അമേരിക്കയുടെ യഥാര്‍ത്ഥ അവകാശികള്‍ സത്യത്തില്‍ റെഡ് ഇന്ത്യന്‍സ് പോലുമല്ല, മറിച്ച് ആഫ്രോ അമേരിക്കന്‍ വര്‍ഗ്ഗമാണ് എന്ന ചരിത്ര സത്യം ലോകത്തിന് ബോധ്യപ്പെടും.

ഇനി നമുക്ക് വേണ്ടത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കറുത്ത വര്‍ഗ്ഗത്തെ കൊണ്ടു വരിക എന്നുള്ളതാണ്.പഠനത്തിന്റെയും,തൊഴിലിന്റെയും മഹത്വം പ്രചരിപ്പിക്കാനും,അത് വഴി ഈ മാര്‍ഗ്ഗങ്ങളിലേക്ക് ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ കടന്ന് വരുന്നത് പ്രോത്സാഹിപ്പിക്കാനുമായി,അമേരിക്കയില്‍ നിലവിലുള്ള 'അഫിര്‍മേറ്റീവ് ആക്ഷന്‍' എന്ന നയം പാടെ ഉപേക്ഷിക്കുകയാണ് ഇതിലേക്കുള്ള ആദ്യ പടി. നമുക്ക് വേണ്ടത് സംവരണമാണ്.മെറിറ്റും,കോപ്പും ഒന്നുമില്ലാത്ത മുട്ടന്‍ സംവരണം. പബ്ലിക്ക് സ്ക്കൂളുകളില്‍ മാത്രമല്ല, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, എന്തിന് എം ഐ റ്റി , ഹാര്‍വാര്‍ഡ്‌ തുടങ്ങിയ ഫ്യൂഡല്‍ അരജാകത്ത്വത്തിന്റെ പ്രചാരകരായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വരെ,ചുരുങ്ങിയത് എഴുപതു ശതമാനം സീറ്റുകളും കറുത്തവര്‍ഗ്ഗക്കാര്‍ക്കായി നിയമം വഴി സംവരണം ചെയ്യണം.

മെറിറ്റ് എന്ന വാക്ക് മിണ്ടുന്നവനെ, പ്രത്യേകിച്ച് അവന്‍ സായിപ്പാണെങ്കില്‍, തൂക്കി അകത്തിടണം. വിദ്യാഭ്യാസത്തില്‍ മാത്രമല്ല ജോലികളുടെ കാര്യത്തിലും സംവരണം ഏര്‍പ്പെടുത്തണം. ഈ പദ്ധതിയുടെ തുടക്കത്തില്‍,ഉന്നത സ്ഥാനങ്ങളിലേക്ക് യോഗ്യരായവരെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ നിന്നും കണ്ടെത്താനാവില്ലെങ്കില്‍, കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും പിന്നോക്ക സമുദായക്കാരെ കൊണ്ട് വന്ന്,അവര്‍ക്ക് അമേരിക്കന്‍ പൌരത്വം നല്‍കി നാം ഉദാഹരണങ്ങള്‍ സൃഷ്ടിക്കണം. ഇതിന്‍റെ പ്രാരംഭ നടപടികളായി ഹിലാരി ക്ലിന്റനെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്ത്‌ നിന്നും പിരിച്ചു വിട്ട്, സി.കെ.ജാനുവിനെ തത്സ്ഥാനത്ത്‌ നിയമിക്കണം. എഫ് ബി ഐ ഡയറെക്ടര്‍ റോബര്‍ട്ട് മ്യൂള്ളറെ മാറ്റി,പകരം കേരളത്തിലെ മൂന്നാര്‍ പൂച്ചകളില്‍ ഒരുവനായ ജപ്പാന്‍ ഐ പി എസ്സിനെ നിയമിക്കണം.മൂന്നിന്റെയന്ന് റിപബ്ലിക് പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി ഒബാമാക്കിട്ട് പ്ലാങ്ക് വലിച്ച്, അങ്ങേര്‍ സ്വന്തം കഴിവ് തെളിയിച്ചില്ലെങ്കില്‍ എന്നോട് ചോദിച്ചോ.
ഒരിക്കല്‍ ജോലിക്ക് കയറിക്കൂടിയാല്‍ പിന്നെയൊരുത്തനും അങ്ങേരെ പിരിച്ച് വിടാനും പറ്റില്ല. കാരണം എന്തിന്റെ പേരിലായാലും , ആരെങ്കിലും അങ്ങേര്‍ക്കെതിരെ വല്ല നടപടിയും എടുത്താല്‍, ഉടന്‍ വിദ്വാന്റെ തന്തപ്പടി ,'എന്‍റെ മോന്‍ പിന്നോക്കനായത് കാരണമാണേ ഈ പീഡനം!!!' എന്ന് പത്രക്കാരെ വിളിച്ച് കൂട്ടി കൂവിക്കോളും.
സംവരണത്തിലൂടെ ജോലി നേടുന്നവനെ എന്ത് പോക്ക്രിത്തരം കാണിച്ചാലും ഒരു പുല്ലനും തൊടാന്‍ സാധിക്കില്ല എന്ന് കറുത്ത വര്‍ഗ്ഗക്കാര്‍ മനസിലാക്കുമെന്നതാണ് ഇത് കൊണ്ടുള്ള ഗുണം.

ഇങ്ങനെയുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം,കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ ദുരഭിമാനികള്‍ പലരും കാണും എന്നതാണ്. 'യാചകര്‍ക്കും,ഭവനരഹിതര്‍ക്കും ഷെല്‍റ്ററുകളില്‍ വിതരണം ചെയ്യുന്ന സൗജന്യ സൂപ്പ് പോലെയാണ് സംവരണം, അത് ഞങ്ങള്‍ക്ക് വേണ്ട, ഞങ്ങള്‍ സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനുള്ള വഴി കണ്ടെത്തിക്കൊള്ളാം' എന്നൊക്കെ അവന്മാര്‍ പറയുവാന്‍ സാധ്യതയുണ്ട്. അങ്ങനെ പറയുന്നവന്മാരെ പിന്നെ ജീവിക്കാന്‍ അനുവദിക്കരുത്. വിഷം കുത്തി വെയ്ച്ച് കൊല്ലണം.
സംവരണം എന്നത് കറുത്ത വര്‍ഗ്ഗക്കാരന്റെ ഉന്നമനത്തിനുള്ള ഉപാധി എന്നതിനേക്കാള്‍,സായിപ്പിനെ ഒതുക്കാനുള്ള ആയുധം എന്ന നിലയില്‍ സമീപിക്കേണ്ട ഒരു പ്രതിഭാസമാണ്. അതിനെ എതിര്‍ക്കുന്നവര്‍ക്ക്,അവന്‍ വെളുത്തവനോ ,കറുത്തവനോ ആകട്ടെ, മരണമാണ് വിധി.

കിഴക്ക് ദിക്കിന്റെ ചരിത്രം പരിശോധിച്ചാല്‍ ,സംവരണത്തെ ഒരു ആയുധമായി കാണുന്നതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്നതാണ്.
ഉദാഹരണത്തിന്‌, ഒരു രാജ്യത്തെ സമൂഹത്തില്‍ ചരിത്രാതീത കാലത്ത് മാടമ്പിമാര്‍ പീഡിപ്പിച്ചിരുന്ന പിഗ്മി, ലിള്ളിപുട്ടിയന്‍, കടലാടി,ചപ്പാണി തുടങ്ങിയ ജാതിക്കാര്‍ക്ക് ഈ നൂറ്റാണ്ടില്‍ സംവരണം ഉണ്ടെന്ന് കരുതുക. ജാതി വ്യവസ്ഥ അവിടെ നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്. ആ രാജ്യത്ത്, 'കടലാടി' ജാതിക്ക് നിയമം അനുവദിച്ചിട്ടുള്ള സംവരണത്തിന്റെ സകല ആനുകൂല്യങ്ങളും വടിച്ച്‌ നക്കുന്ന ഒരു സഹോദരനെ ആരെങ്കിലും 'കടലാടി' എന്ന് വിളിച്ചാല്‍ അത് 'ജാതി പറഞ്ഞ് അക്ഷേപിക്കല്‍' എന്ന ഘോര പാമാണ്. അങ്ങനെ വിളിച്ചവന്റെ പരിപ്പെടുക്കാന്‍ നിയമങ്ങളുണ്ട്. അപ്രകാരമായിരിക്കണം അമേരിക്കയില്‍ നിയമ ഭേദഗതി കൊണ്ട് വരേണ്ടത്.
കറുത്തവര്‍ഗ്ഗക്കാരെ മൊത്തത്തില്‍ 'നീഗ്രോ' എന്ന ജാതിയായി അംഗീകരിച്ച് വേണം ഈ ആനുകൂല്യങ്ങള്‍ എല്ലാം നല്‍കാന്‍. നീഗ്രോ എന്ന ജാതിപ്പേരില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവനെ, സായിപ്പ്,എന്തും തുറന്ന് പറയുന്ന അവന്‍റെ സ്വഭാവം വെച്ച് 'നീഗ്രോ' എന്ന് തന്നെ വിളിക്കും. അപ്പോള്‍ ജാതിപ്പേര് പറഞ്ഞ് അപമാനിച്ചതിന് അവനെ നമുക്ക് അകത്താക്കാം. എങ്ങനെയുണ്ട് ഐഡിയ?

മറ്റൊരു പ്രധാന വസ്തുത കൂടി ഈ അവസരത്തില്‍ എടുത്ത്‌ പറയേണ്ടതുണ്ട്. സംവരണം നടപ്പിലാക്കിയാല്‍, എത്ര കാലം കൊണ്ട് നമ്മള്‍ പറയുന്ന സമത്വം സമൂഹത്തില്‍ നിലവില്‍ വരും എന്ന് ചില ചെറ്റകള്‍ ചോദിക്കുവാനിടയുണ്ട്. ഈ ചോദ്യത്തിന്റെ ഉത്തരങ്ങള്‍, സംവരണം നടപ്പാക്കി ഒരായിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും, 'ഇനിയും സമത്വത്തിന് ഏറെ ദൂരം', 'മുഴുവനായിട്ടില്ല,ഇനിയും കുറച്ച് പേര്‍ കൂടി സമന്മാരാകുവാന്‍ ബാക്കി' എന്നോക്കെയായിരിക്കണം.

ഇങ്ങനെയൊക്കെ ചെയ്‌താല്‍ സായിപ്പിന്റെ മനസ്സില്‍ വിദ്വേഷം തലപൊക്കുകയും,അതു വഴി കു ക്ലുക്സ് ക്ലാന്‍,സ്കിന്‍ ഹെഡ്സ് തുടങ്ങിയ സംഘടനകള്‍ വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്യില്ലേ എന്ന് നിങ്ങള്‍ക്ക് സംശയം തോന്നാം. സംശയിക്കേണ്ട, അവന്‍മാര്‍ ശക്തി പ്രാപിക്കണം. എന്നിട്ട് വന്‍ കലാപത്തിലൂടെ അവന്മാരെയെല്ലാം നമുക്ക് കൊന്നൊടുക്കണം.
കറുത്തവനും വെളുത്തവനും തുല്യരായ ഒരു ലോകം എന്ന മാര്‍ട്ടിന്‍ ലുതര്‍ കിംഗിന്‍റെ സ്വപ്നം തത്കാലം അവിടെ നില്‍ക്കട്ടെ. വെളുത്തവന്റെ പൂര്‍വികര്‍ കറുത്തവരോട് പണ്ട് കാട്ടിയ അതിക്രമങ്ങള്‍ക്ക്,ഇപ്പോളുള്ള സായിപ്പന്മാരും,അവന്റെയൊക്കെ വരാനിരിക്കുന്ന നാല് തലമുറകളും സമാധാനം പറയണം. എന്നിട്ട് മതി സമത്വവും,കിമത്വവുമൊക്കെ. എവിടെടാ പന്ന നായിന്റെ മക്കളെ എന്‍റെ ചെവിയില്‍ വെക്കാനുള്ള ചെമ്പരത്തി!!! "

എ കെയുടെ കുറിപ്പ് :ഐതിഹാസികമായ ഈ പ്രസംഗം കേട്ട ആവേശത്തില്‍ ,പ്രാസംഗികന്റെ ,പുറത്തിറങ്ങാന്‍ പോകുന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു നിരൂപണം എഴുതുവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം കൂടി വായനക്കാരെ അറിയിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നു.ഏറെ വൈകാതെ ആ നിരൂപണം ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

19 comments:

വടക്കൂടന്‍ | Vadakkoodan said...

ഈ റിപ്പോര്‍ട്ട് സെനറ്റ് തള്ളുകയാണെങ്കില്‍ നമുക്ക് ആഗോളതലത്തില്‍ ഒരു അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്താലോ?

മൂന്ന് പ്രമുഖന്‍മാരില്‍ ഒരാളെ മനസിലായി; ബാക്കിയുള്ളവരെ പറ്റി ഒരു ക്ലൂ തരാമോ?

::: VM ::: said...

അതെ , രണ്ടുപേരേ പിടികിട്ടിയില്ലല്ലോ!

ശ്രീ @ ശ്രേയസ് said...

ആദ്യം അമേരിക്കന്‍ ജംഗ്ഷനില്‍ ചായും പുട്ടും വിറ്റുനടക്കുന്ന നായര്‍/പിള്ള ശൂദ്ര മാടമ്പിമാരെ അവിടെ നിന്നും ആട്ടിപ്പായിച്ചു ആഫ്രോ-അമേരിക്കന്‍ പൂജാരിമാരെ കൊണ്ട് ശുദ്ധികലശം നടത്തണം. [സ്വന്തം ജാതിയെ തന്നെ തെറി പറഞ്ഞു നമ്മുടെ കൂടെ നില്‍ക്കുന്ന ശൂദ്രന്മാരെ ഉപദ്രവിക്കാതെ വിട്ടേക്കാം, ഒരു സൗജന്യം കൊടുക്കാം.] എന്നിട്ട് തിരുമാന്ധാംകാവ് ഭഗവതി ക്ഷേത്രത്തിലോ കിളിക്കുന്നുകാവ് ഭഗവതി ക്ഷേത്രത്തിലോ അബ്രാഹ്മണരാല്‍ പൂജിച്ച പ്രസ്തുത കല്ലു സംവരണ റിപ്പോര്‍ട്ട് അമേരിക്കന്‍ കല്ലു മാടമ്പി ഗ്രൂപ്പില്‍ അവതരിപ്പിക്കണം. എന്നിട്ട് അവരെയെല്ലാം ഈ കൊച്ചു കേരളത്തിലേയ്ക്ക് ക്ഷണിച്ചു, ഈ സംവരണ ലോജിക് എങ്ങനെ നടപ്പില്‍വരുത്തിയിരിക്കുന്നു എന്ന് കാട്ടിക്കൊടുക്കണം. അമേരിക്കയും കേരളത്തോടൊപ്പം സാംസ്കാരികമായി വളരട്ടെ. കേരള മോഡല്‍ ഡെവലപ്മെന്റ് അമേരിക്കയെയും വളര്‍ത്തട്ടെ. അവരും ലോകാവസാനം വരെ ഈ സംവരണം നടപ്പാക്കട്ടെ. മുന്നോക്ക മാടമ്പിമാര്‍ മുടിയട്ടെ.

ഓം സംവരണായ നമ:

Krishnakumar said...

ചിലപ്പോള്‍ തോന്നാറുണ്ട് ഇവിടെ ഒരിക്കലും സമത്വം നിലവില്‍ വരരുത് എന്നാണ് പലരുടെയും ആഗ്രഹം എന്ന്. അല്‍പ്പം വിവരമുള്ള ആര്‍ക്കും, നമ്മുടെ നാട്ടില്‍ നടപ്പിലുള്ള സംവരണം കൊണ്ട് ജാതിപ്പോര് കൂട്ടാമെന്നല്ലാതെ വേറൊരു പ്രയോജനവും ഇല്ലെന്ന് മനസിലാക്കാന്‍ സാധിക്കും. അനൂകൊല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് അത് കൈവിടാനുള്ള മടി. അതില്ലാത്തവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്ന പരാതി.ഇത് രണ്ടുംമുതലെടുക്കാന്‍ കുറെ നേതാക്കളും .
O T:കീമാന്‍ വഴങ്ങി വരുന്നതേയുള്ളൂ. അക്ഷരപിശാച് സദയം പൊറുക്കുക

Jayaram said...

Japan IAS :) am hearing that after a long time.
Well said

ശ്രീ @ ശ്രേയസ് said...

സൈബര്‍ കേസ് പത്രങ്ങളില്‍ എന്ന ചാണക്യ ലേഖനം ഇതുമായി ബന്ധപ്പെടുത്തി വായിക്കുക, ചിലപ്പോള്‍ വല്ലതും മനസ്സിലായേക്കും!

ArjunKrishna said...

Vadakoodan, VM: ചര്‍വ്വിത ചര്‍വ്വണം , പറശ്ശിനിക്കടവ്. ഇതു രണ്ടും ഞാന്‍ ക്ലൂവായ് തന്നിട്ടില്ല:)

Aadityan said...

ബൂ ലോകത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും ശത്രുക്കളെ ഉണ്ടാക്കിയ ബ്ലോഗ്ഗര്‍ എന്നാ ബഹുമതി തങ്ങള്‍ക്കു ഉള്ളതാണ് .അഭിനന്ദനങ്ങള്‍ .പോസ്റ്റ് ചിരിപ്പിച്ചതിനോപ്പം ചിന്തിപ്പിക്കുനുമുണ്ട് .Very sarcastic one.Congrats

അനൂപ്‌ കോതനല്ലൂര്‍ said...

ഈ പറഞ്ഞ മൂന്നുപേരെയും പുടികിട്ടിയില്ല.ഇപ്പോ വല്ലപ്പോഴും വന്നു പോകുന്ന അതിഥി ആയതുകൊണ്ടാണ്
ആദ്യം അമേരിക്കന്‍ ജംഗ്ഷനില്‍ ചായും പുട്ടും വിറ്റുനടക്കുന്ന നായര്‍/പിള്ള ശൂദ്ര മാടമ്പിമാരെ അവിടെ നിന്നും ആട്ടിപ്പായിച്ചു ആഫ്രോ-അമേരിക്കന്‍ പൂജാരിമാരെ കൊണ്ട് ശുദ്ധികലശം നടത്തണം
ശ്രി ശ്രെയസ്സിന്റെ ഈ കമന്റിനു പ്രത്യേകം മാർക്ക്

Chau Han said...

“നമുക്ക് വേണ്ടത് സംവരണമാണ്.മെറിറ്റും,കോപ്പും ഒന്നുമില്ലാത്ത മുട്ടന്‍ സംവരണം.“

“മെറിറ്റ് എന്ന വാക്ക് മിണ്ടുന്നവനെ, പ്രത്യേകിച്ച് അവന്‍ സായിപ്പാണെങ്കില്‍, തൂക്കി അകത്തിടണം.“


മനോരോഗം ആര്‍ക്കാണ് കൂടുതലെന്ന് ഇപ്പോ മനസ്സിലായി.

മെരിറ്റ് കുറവുള്ളവരായതു കൊണ്ടാണല്ലോ ചില വിഭാഗങ്ങള്‍‌ക്ക് സംവരണം ആവശ്യമായി വരുന്നത്. പക്ഷേ എന്താണീ മെരിറ്റ്? കാണാപ്പാഠം പഠിച്ച് ഉത്തരകടലാസില്‍ ചര്‍ദ്ധിച്ച് വെക്കാന്‍ കൂടുതല്‍ വിരുതന്‍ ആരെന്നല്ലേ പ്രധാനമായും പരീക്ഷിക്കുന്നത്.

ഇപ്പോള്‍ മെരിറ്റിനെ കുറിച്ച് പറയുന്നത് ഔട്ട് ഒഫ് ഫാഷനെന്നാണ് നമ്മുടെ പണിക്കന്റെ ഫാഷ്യം - സാമ്പത്തികം തന്നെ സുഖപ്രദം :).

ച്ഛെ, ഞാനൊരു മണ്ടന്‍. വടക്കേ ഇന്ത്യയിലേക്ക് നോക്കിയാല്‍ പോരായിരുന്നോ? കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ നടപ്പാക്കിയപോലെ സംവരണം നടപ്പാക്കത്തതു കൊണ്ട് അവിടങ്ങളിലുള്ള ആപ്പീസുകള്‍ എന്തു കാര്യക്ഷമമായിട്ടാണ് നടക്കുന്നത്. അവിടങ്ങളില്‍ ജാതീയ കലാപം എന്നൊക്കെ കേട്ടിട്ടൂണ്ടോ? അഥവാ എന്തെങ്കിലും തീപ്പൊരി ഉണ്ടായാല്‍ തന്നെ, അവിടെയുള്ള പൊലീസ് ഏമാന്മാര്‍ എത്ര നിഷ്പക്ഷമായാണ് കാര്യങ്ങള്‍ 'കൈകാര്യം' ചെയ്യുന്നത്? സംവരണം നടപ്പാക്കുമ്പോഴല്ലേ ജാതി ചിന്ത വരുന്നത്? സ്കൂള്‍ സര്‍ട്ടിഫിക്കേറ്റിലും അപേക്ഷാ ഫാറത്തിലുമൊക്കെ ജാതി കോളം വെയ്ക്കുന്നതാണ് എല്ലാ പ്രശ്നങ്ങള്‍‌ക്കും കാരണം (അങ്ങനെയാണ് കുട്ടികളില്‍ ജാതി വളരുന്നത് :) ) - പേരിന്റെ വാലായി ജാതിപ്പേര് വയ്ച്ചാല്‍ വളരെ നല്ലത്.

ArjunKrishna said...

Chau Han: അതാണല്ലോ നമ്മുടെ മനോരോഗിയും പറയുന്നത്. പുസ്തകങ്ങള്‍ എല്ലാം നമുക്ക് വാരിയിട്ട് കത്തിക്കാം.ചുമ്മാ ഈ ഐ എ എസ്സിനും, ഐ പി എസ്സിനും ഒക്കെ കണ്ട ചവറു പുസ്തകങ്ങളൊക്കെ വായിച്ച്, 'കാണാതെ പഠിച്ച്' ...ഛേ!!! മൊത്തം ജപ്പാന്‍ സിവില്‍ സര്‍വീസുകാര്‍ വരട്ടെ . എന്നാലെ നാട് രക്ഷപ്പെടു.സംവരണം മാത്രമാക്കാം കഴിവിന്റെ അളവ്കോല്‍

Chau Han said...

അല്ല അല്ല,
“ഒരിക്കല്‍ ജോലിക്ക് കയറിക്കൂടിയാല്‍ പിന്നെയൊരുത്തനും അങ്ങേരെ പിരിച്ച് വിടാനും പറ്റില്ല. കാരണം എന്തിന്റെ പേരിലായാലും , ആരെങ്കിലും അങ്ങേര്‍ക്കെതിരെ വല്ല നടപടിയും എടുത്താല്‍, ഉടന്‍ വിദ്വാന്റെ തന്തപ്പടി ,'എന്‍റെ മോന്‍ പിന്നോക്കനായത് കാരണമാണേ ഈ പീഡനം!!!' എന്ന് പത്രക്കാരെ വിളിച്ച് കൂട്ടി കൂവിക്കോളും.“

അതു കൊണ്ട് അവറ്റകളേ ഒന്നും സര്‍വീസ്സില്‍ എടുക്കരുത്. എടുത്ത് കഴിഞ്ഞാലല്ലേ പ്രശ്നം. പ്രത്യേകിച്ചും 50% ത്തില്‍ കൂടുതല്‍ ഒരൊറ്റ പിന്നോക്കക്കാരനും കയറരുതെന്ന് കോടതിയും പറഞ്ഞിട്ടുണ്ടേ.

Aadityan said...

ആരെടാ Chau han നെ കളിയക്കുനത് ? ഇതെല്ലാം നടപ്പാകിയാല്‍ പോലും ഒബാമയുടെ മകന് കാണാതെ പഠിക്കാനുള്ള സിദ്ധി (അതാണ് വിദ്യഭ്യസമെങ്ങില്‍) കിട്ടിയില്ലെങ്ങില്‍ അത് മറ്റൊന്ന് കൊണ്ടുമല്ല ഒബാമയുടെ അപ്പൂപനെ പണ്ട് വെള്ളക്കാര്‍ പീഡിപ്പിച്ചത് കൊണ്ട് മാത്രമാണ് .അല്ലെനു പറയാന്‍ അര്കട ധൈര്യം ? കൊടെടാ മുട്ടന്‍ സംവരണം ...

ArjunKrishna said...
This comment has been removed by the author.
ArjunKrishna said...

Chau Han:ഇങ്ങനെ സംവരണ വിരോധിയാകരുത്. കോടതിയെ പിരിച്ച് വിട്ടിട്ടാണെങ്കിലും നൂറു ശതമാനം സംവരണം നടപ്പിലാക്കിയെ പറ്റു. ദാണ്ടെ നായര്‍ സംഹാര സമതിയിലെ നാ'രാവണ' പണിക്കരും നായന്മാര്ക്കും 'സം' വരണം ചോദിച്ച് തുടങ്ങിയിട്ടുണ്ട്.
ഗംപ്ലീറ്റ് സംവരണം അതാണ്‌ നമ്മുടെ ലക്ഷ്യം എന്നല്ലേ പോസ്റ്റിലെ നമ്മുടെ മനോരോഗി പറയുന്നത്? അതിനെ നിങ്ങള്‍ ഇങ്ങനെ എതിര്‍ത്താലോ? മോശം ,മോശം.

Chau Han said...

അല്ലാ, അങ്ങനെ വരുമ്പോള്‍ കൊട്ടാരക്കരയില്‍ വാഴുന്ന കുട്ടികിഷപുള്ള സാര്‍ (മാടമ്പീന്ന് ചില വെവരമില്ലാത്തോമ്മാര് പറയും) പറഞ്ഞപോലെ നമ്മള്‍ ആജ്ഞാപിക്കുന്നത് കേട്ട് പ്രവര്‍ത്തിക്കാന്‍ ആളെ കിട്ടാതെ വരില്ലേ? പിന്നെ നമ്മുക്ക് എന്ത് വില. ശ്ശോ, ഓര്‍ക്കാന്‍ കൂടി വയ്യല്ലോ.

::: VM ::: said...

അന്നേരം നമുക്ക് അമേരിക്കാവില്‍ നിന്നും ഔട്ട്സോഴ്ഴ്സ് ചെയ്യാം ചൌഹാനേ ;) ഡാണ്ട് വറി

ArjunKrishna said...

Chau Han: മനോരോഗിയുടെ ബില്ലൊന്ന് പാസാവട്ടെ.നമുകീ പിള്ളയെയും ,കുട്ടിയെയുമൊക്കെ അമേരിക്കയെ ക്കൊണ്ട് ബോംബിട്ട് കൊല്ലിക്കാം.

O T:എന്നാലും നമ്മുടെ മനോരോഗിക്ക് വിവരവുമില്ല എന്ന സത്യം ഇങ്ങനെ വിളിച്ച് പറയണ്ടായിരുന്നു. കാരണം എന്‍റെ അറിവില്‍ അദ്ദേഹമാണ് കൊട്ടാരക്കരപ്പിള്ള തുടങ്ങിയവരെ മാടമ്പി എന്നൊക്കെ ഓടി നടന്ന് വിളിക്കുന്നത്‌.

Chau Han said...

വീയെമ്മേ,

ഹയ്, ഇതാ ഇപ്പ അസലായേ. നമ്മ ഇപ്പോ അമേരിക്കാവിന്റെ കാര്യമല്ലേ പറഞ്ഞോണ്ടിരിക്കണേ, ആകെ കണ്ണ് പൂസ്സായല്ലോ കുട്ടിയേ :)