Monday, September 14, 2009

അവന്‍റെയൊരു നാര്‍ക്കോ അനാലിസിസ്സ്

പുതിയതായി പുറത്തു വന്ന ഫാദര്‍ പൂച്ചതൃക്ക, സിസ്റ്റര്‍ ബഫി ,ഫാദര്‍ മുണ്ടൂരാന്‍ എന്നിവരുടെ നാര്‍ക്കോ അനാലിസിസ്സ് സി ഡിയുടെ പൂര്‍ണ്ണ രൂപത്തിന്റെ വെളിച്ചത്തില്‍ സഭയുടെ അവകാശ സംരക്ഷണ തിരുനാള്‍ ഈ വര്‍ഷം നേരത്തെയാക്കിയതായി സകല കുഞ്ഞാടുകളെയും , വിത്തുകാളകളെയും സോറി പാതിരിമാരെയും ഇതിനാല്‍ കര്‍ത്താവിന്റെ മണവാട്ടിമാരില്‍ അതിയായ പ്രിയത്തോടെ അറിയിച്ച് കൊള്ളുന്നു .

തിരുനാളിന്റെ മുന്നോടിയായി ചില ആവശ്യങ്ങള്‍ സഭാ നേതൃത്ത്വം ഈ നാട്ടിലെ നിയമത്തിനും ഭരണാധികാരികള്‍ക്കും മുന്നിലേക്ക് വെയ്ക്കുന്നതാണ് . സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ്‌ ഈ വില പേശല്‍. നേരത്തെ പറഞ്ഞില്ലായോ, അടിയന്തര സാഹചര്യങ്ങള്‍ മുന്‍ നിറുത്തി ഇക്കൊല്ലം നേരത്തെയാ പരിപാടികള്‍ എന്ന്.

അവകാശ സംരക്ഷണത്തിനായുള്ള ആവശ്യങ്ങള്‍ താഴെ പറയും പ്രകാരമാകും

1 ) നാര്‍ക്കോ അനാലിസിസ്സ് , കീര്‍ക്കോ അനാലിസിസ്സ് തുടങ്ങിയ ശാസ്ത്രീയമായ തെളിവുകള്‍ കോടതി സഭയുടെ കാര്യത്തില്‍ അംഗീകരിക്കാന്‍ പാടുള്ളതല്ല. ഇനി അഥവാ അംഗീകരിക്കണം എന്ന് വല്ല നിര്‍ബന്ധവും ഉണ്ടേല്‍ പണ്ട് ഞങ്ങള്‍ ഭൂമി ഉരുണ്ടതാണ് എന്ന് സമ്മതിക്കാന്‍ നാനൂറു വര്‍ഷങ്ങള്‍ എടുത്തില്ലേ...ചുരുങ്ങിയത് അത്ര കാലം എങ്കിലും കഴിഞ്ഞേ പ്രസ്തുത ശാസ്ത്രീയ വസ്തുതകള്‍ അംഗീകരിക്കാന്‍ പാടുള്ളു. മാത്രമല്ല വര്‍ത്തമാന കാലത്ത് ഇത്തരം ശാസ്ത്രീയ സത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നവന്മാരെക്കൊണ്ട് അവയുടെ സി ഡികള്‍ തീറ്റിക്കുകയും വേണം . (ഗലീലിയോയുടെ കഥ റെഫെറന്‍സ് ആയി എടുക്കാം)

2) പട്ടാളക്കാരെയും, പട്ടാളക്കാരികളെയും വിചാരണ ചെയ്യാനും ശിക്ഷിക്കാനും പട്ടാളക്കോടതി ഉള്ളത് പോലെ പാതിരിമാര്‍ക്കും , കര്‍ത്താവിന്റെ തിരുമണവാട്ടിമാര്‍ക്കും പ്രത്യേക കോടതി വേണം .സുപ്രീം കോടതിക്ക് പകരം മാര്‍പ്പാപ്പ. എന്നാ ശാന്തിയും സമാധാനവും ആയിരിക്കും നാട്ടില് .

3) കേരളത്തിലെ എല്ലാ കോണ്‍വെന്റുകളിലും സര്‍ക്കാര്‍ ചിലവില്‍ കിണറുകള്‍ നിര്‍മ്മിച്ചു നല്‍കേണ്ടതാണ്. കിണറുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പാതിരാ കുര്‍ബാനയ്ക്ക് പോകേണ്ടി വരുന്ന പാതിരിമാരുടെ അവസ്ഥ ദയനീയമാണ് എന്നത് ഏവര്‍ക്കും അറിയുന്ന വസ്തുതയാണല്ലോ.

4 ) പാതിരിമാരും മണവാട്ടിമാരും തമ്മില്‍ എന്തേലും ബന്ധം ഉണ്ടെങ്കില്‍ തന്നെ അതിനെ കണ്ട അലവലാതികള്‍ കയറി ഡിങ്കോള്‍ഫി, സെറ്റപ്പ്, സുഡോള്‍ഫിക്കേഷന്‍ എന്നൊക്കെ വല്ല ചായക്കടയിലും ഇരുന്നു പറയുന്നത് സര്‍ക്കാര്‍ ഇടപെട്ട് തടയണം.പകരം ഈ പവിത്ര ബന്ധങ്ങളെ വിശുദ്ധ ബലി, ആത്മ നിവേദനം ,പീഡാ പരീക്ഷ എന്നൊക്കെ വേണം സംബോധന ചെയ്യാന്‍ എന്നത് ഗസെറ്റ് വഴി ഈ അലവലാതികള്‍ ഉത്പ്പെട്ട സമൂഹത്തെ അറിയിച്ചേക്കണം.

5) അവസാനമായിട്ട് മേല്‍പ്പറഞ്ഞമാതിരി എന്നായേലും ബന്ധങ്ങളെക്കുറിച്ചോ , വല്ല ചെറിയ കൊലപാതകങ്ങളെക്കുറിച്ചോ ഏതേലും പാതിരിയോ ,കര്‍ത്താവിന്റെ മണവാട്ടിയോ വല്ലതും വിളിച്ചു പറഞ്ഞാല്‍ ( ആ സി ബി ഐയിലെ ചെകുത്താന് പിറന്നവന്മാര്‍ വല്ല മരുന്നും കുത്തിക്കേറ്റി പറയിപ്പിക്കുന്ന കാര്യം തന്നെയാ പറഞ്ഞോണ്ട് വരുന്നത്. അല്ലാതെ സ്വബോധത്തില്‍ ഞങ്ങളുടെ ഒരു കുഞ്ഞാടും ഇതൊന്നും പുറത്തു പറയുകേല...ഡിങ്കി ഡിങ്കാ!!!), ആ പറഞ്ഞതോക്കെയും കുമ്പസാര രഹസ്യത്തിനേക്കാള്‍ പവിത്രതയോടെ പുറംലോകം (കോടതിയും അതില്‍ പെടും) അറിയാതെ കാക്കേണ്ടത്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ചുമതലയാക്കി മാറ്റണം.അല്ലാതെ നാര്‍ക്കോ ,പൂ...ഛെ!!! ...കീര്‍ക്കോ എന്നൊക്കെ പറഞ്ഞു വൃത്തികേടാക്കരുത് .അവന്റെയൊക്കെ ഒരു നാര്‍ക്കോ അനാലിസിസ്സ്...ത്ഫൂ!!!

സഭയും സഭാധികാരികളും സൌഖ്യമായി ഇരിക്കട്ടെ
ഫാ: മാര്‍ കോടാലിയോസ്‌

9 comments:

Ajmel Kottai said...

പോസ്റ്റ്‌ കൊള്ളാം സവ്യസാചീ!

Aadityan said...

uptodate ആണല്ലോ സര്‍ . എത്ര കാലം ആയി ഈ കേസ് ഇതിനൊന്നും ഒരവസാനം ഇല്ലെ

Jon said...

Great Post!!! Keep Going...

nikhimenon said...

sangathy ini ippo vargeeyam ayi ennu parayumo entho!

മുക്കുവന്‍ said...

how about a narco test for Modi , for the Gujrath Pizza party :)

how about a narco test for the sudharsan for the Ayodya consipracy??


yeaa... heard a story recently...

when you become president of India what will you do? I will kill I million pakis and one rikshaw driver!!! why did you kill hte rishaw driver? see here.. you did not aksed me 1 million peoples death, you asked only one person... that I can answer very well :)

മുക്കുവന്‍ said...

I dont have a problem for punishing Steffi and kottoor... but when I see a double standard, I just replied!

having a love affair while serving as priest/nun is a crime?

killing Abhaya should be punished. if you have enough evidence for that... money talks here.. I know.. but thats the case with every crimes here! right?

Jijo said...

സവ്യസാചി സിഡികള്‍ കണ്ടിരുന്നോ? യൂറ്റ്യൂബില്‍ നിന്നും കിട്ടിയ ദ്ര്‌ശ്യങ്ങള്‍ കണ്ടിട്ട് എനിക്ക് കണ്‍ഫ്യൂഷന്‍ കൂടിയതല്ലാതെ ഒന്നും വ്യക്തമായില്ല.

പിന്നെ ലാവ്ലിന്‍ കേസില്‍ പിണറായിക്കും, ജലസമാധി കേസില്‍ വെള്ളാപ്പിള്ളിയ്ക്കും, രാജന്‍ കേസില്‍ കരുണാകരനും, അങ്ങിനെ അങ്ങിനെ പോയാല്‍ ഈ നാര്‍കോ മരുന്ന്‍ കുറെയേറെ വേണ്ടി വരും.

ഓട്ടകാലണ said...

നാര്‍ക്കോ അനാലിസിസിന് മോഡിയെയും പിണറായിയേയും അങ്ങനെ ഏത് രാഷ്ട്രീയക്കാരനെയും വിധേയമാക്കിയാല്‍ എന്താ സംഭവിക്കാന്‍ പോകുന്നതെന്ന് ഏതാണ്ടെല്ലാവര്‍ക്കും അറിയാം, അല്ലേല്‍ അവരുടെ സ്വന്തം പാര്‍ട്ടികാര്‍ക്കുപോലും അത്ര കടുത്ത വിശ്വാസമൊന്നും കാണുകില്ല ഇവരൊക്കെ പരിശുദ്ധരാന്ന്

എന്ന് പറഞ്ഞപോലെ ആണോ ഈ സഭാവസ്ത്രമിട്ടവരെ നാര്‍ക്കോ നടത്തിയപ്പോള്‍ കേട്ടത്

പ്ലീസ് ഡോണ്ട് കമ്പയര്‍ വിത്ത് ദാറ്റ്

“നന്നായി സവ്യസാചിയുടെ കൊട്ട്”

ഭാസ്കരമൂര്‍ത്തി said...

My dear savyasaachi,

Narco analysis results are of no use. In front of court it is only a secondary evidence. A good lawyer can argue that it was only their hallucination. But the question is will all three have same hallucination. The revealations of narco analysis is not a solid evidence for punishment.
At last truth will come out in full vigour...