Monday, March 2, 2009

സ്ത്രീകള്‍ക്ക് വേണ്ടത് അല്ലെങ്കില്‍ പുരുഷന്‍മാര്‍ അറിഞ്ഞിരിക്കേണ്ടത്

ആദി ഗുരു ബഷീറിനെപ്പോലെ നൂറ്റാണ്ടുകള്‍ തപസ്സ് ചെയ്ത്(കുറച്ച് പഴയ കലാലയ ഫലിതങ്ങള്‍ അടിച്ചു മാറ്റിയും) ഉരുവാക്കിയ ചിന്താരത്നങ്ങളാണ് ഇവ. ദയവു ചെയ്ത് വനിതാമണികള്‍ തല്ലാന്‍ വരരുത്.

1) കിടപ്പറയില്‍ അവള്‍ക്ക് തലവേദന വന്നാല്‍ അത് അസുഖം.ആണിന് തലവേദനയെന്നാല്‍ അവനവളോട് പഴയത് പോലെ താത്പര്യമില്ല എന്ന് സാരം. രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായ് നീണ്ടു നില്‍ക്കുന്ന തലവേദന, ആണിന് മേല്‍ പരസ്ത്രീ ബന്ധം ആരോപിക്കപ്പെടാന്‍ വരെ കാരണമായേക്കാം. (ഇത് വിവാഹിതര്‍ക്ക് മാത്രമുള്ളതാണ്. കാരണം അല്ലാത്ത ബന്ധങ്ങളില്‍,കിടപ്പറയില്‍ തലവേദനക്ക് സ്ഥാനമില്ല. അഥവാ ഇനി ശരിക്ക് തലവേദന ഉണ്ടെങ്കിലും, ഒരുവിധപ്പെട്ട വേദനയൊക്കെ ഡിസ്പിരിന്‍ മാറ്റും.എന്നാല്‍ വിവാഹിതരുടെ സ്ഥിരമായ തലവേദന മാറ്റാന്‍ എന്റെയറിവിലുള്ള ഏക ഔഷധം,പങ്കാളിയെ മാറ്റലാണ്)

2) വിവാഹം എന്ന പ്രതിഭാസം ,ആണിനും പെണ്ണിനും മൂന്ന് റിങ്ങുകളെ ചുറ്റിയാണ്‌. ആണിന് 'എന്‍ഗേജ്മെന്‍റ് റിങ്ങ്' , 'വെഡിങ്ങ് റിങ്ങ്' ,ഒടുക്കം 'സഫറിങ്ങ്' .
പെണ്ണിന് ആദ്യത്തെ രണ്ട് റിങ്ങും ആണുങ്ങളുടേത് തന്നെ .മൂന്നമത്തേത്, വിവാഹ ശേഷം ആണിനെ അണിയിക്കാനുള്ള 'നോസ് റിങ്ങ്' (മൂക്ക് കയറിടണ്ടേ അവന്‌?).

3) പെണ്ണുങ്ങള്‍ അന്യ പുരുഷനോട് ഇടപഴകുന്നതില്‍ പങ്കാളി അസ്വസ്ഥനായാല്‍ , അവന്‍ വെറും പ്രൂഡ്(ഇനിയും കൂടിയാല്‍ മാഡ്) .
ആണുങ്ങള്‍ അബദ്ധത്തില്‍ ഒരന്യ സ്ത്രീയെ നോക്കിയാല്‍, അവനൊരു ഫ്രോഡ്.

4) അവളുടെ പിറന്നാള്‍ അവന്‍ മറന്നാല്‍ , അവന്‍ ഒരു ഷോവനിസ്റ്റ്.
അവന്‍റെ പിറന്നാള്‍ അവള്‍ മറന്നാല്‍, അവള്‍ ഫെമിനിസ്റ്റ്.
വിവാഹിതരുടെ കാര്യത്തില്‍ , അവളുടെ ബന്ധുക്കളോടുള്ള ചെറിയ അലോഹ്യം പോലും ചിലപ്പോള്‍ ആണിനെ ഷോവനിസ്റ്റിക്ക് പിഗ്ഗാക്കി മാറ്റാം. തിരിച്ച് അവന്‍റെ അമ്മയെ അവള്‍ പട്ടിണിക്കിടുന്നത് ഫെമിനിസവും.(അവള്‍ ജോലിയും,കമ്പനി വക പാര്‍ട്ടിയും കഴിഞ്ഞു വരുമ്പോള്‍ അവന്‍റെ തള്ളക്ക് വെച്ചു വിളമ്പാനല്ലേ നേരം. ഒന്ന് പോണം ഹേ)

5) സൌഹൃദ സദസ്സുകളില്‍,അവന്‍റെ അഭിപ്രായങ്ങളെ അവള്‍ ഖണ്ടിക്കുകയോ, അവനെ കളിയാക്കുകയോ ചെയ്‌താല്‍ അതവളുടെ ഉജ്ജ്വല വ്യക്തിത്വത്തിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്.ഇതേ കാര്യങ്ങള്‍ അവന്‍ തിരിച്ച് ചെയ്ത് പോയാല്‍,അത് അവളെ അപമാനിക്കലാണ്.അവനെ തൂക്കിക്കൊല്ലാന്‍ വരെ വകുപ്പുണ്ട്‌.

ഇത്രയും ആണുങ്ങള്‍ അറിഞ്ഞിരിക്കേണ്ട അവശ്യ നിയമങ്ങള്‍.
ഇനി പറയുവാന്‍ പോകുന്നത് , ആണുങ്ങളുടെ സ്വൈര്യ ജീവിതത്തിനുള്ള ചില കാര്യങ്ങള്‍.

ചില ചോദ്യങ്ങളുടെ മറുപടി നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. നിങ്ങളുടെ സമാധാന ജീവിതത്തിന്‌ ഉതകുന്ന , രണ്ട് ദിവ്യമായ ഉത്തരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ഇനിയും മുറുകിയാല്‍ ഞാന്‍ പൊട്ടിത്തെറിക്കും എന്ന് കേഴുന്ന ജീന്‍സോ അത് പോലെയുള്ള മറ്റെന്തെങ്കിലും വസ്ത്രമോ ധരിച്ച് കാമുകി/ഭാര്യ ത്രികോണേ ,ത്രികോണേന്ന് നടന്ന്, നിങ്ങളുടെ മുന്നിലെത്തി 'ഈ ഡ്രെസ്സ് എനിക്ക് ചേരുന്നുണ്ടോ ഡാ/ ചേട്ടാ (ഉം ...ഇപ്പോഴത്തെക്കാലത്ത് കാത്തിരുന്നാല്‍ മതി, ലവള് ചേട്ടാന്ന് വിളിക്കാന്‍) ?' എന്ന് ചോദിച്ചാല്‍ 'ചേരുന്നില്ല' എന്ന സത്യം ഒറ്റവാക്കില്‍ പറയുന്നതാണ് നിങ്ങളുടെ ശീലമെങ്കില്‍, ഇതിനോടകം തന്നെ നിങ്ങള്‍ പരേതനായിട്ടുണ്ടാവും.
മറിച്ച് ' ചേരുന്നുണ്ട്' എന്ന് മറുപടി നല്‍കിയവരില്‍ ഭൂരിഭാഗവും 'അപ്പോള്‍ ഞാന്‍ ഇന്നലെയിട്ട , ചുരിദാര്‍ / സാരി /ലാച്ച എനിക്ക് ചേരില്ല അല്ലേ?.അതിലെനിക്ക് തടി കൂടുതല്‍ തോന്നിക്കുമോ? ' എന്നീ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച്‌ നിന്നിട്ടുമുണ്ടാവണം.
ഒറ്റവാക്കിലെ ഒരു മറുപടിയുമിവിടെ നിങ്ങളുടെ തടി കാക്കില്ല 'നിന്‍റെ ഫിഗറിന് ഏത് ഡ്രെസ്സും ചേരും' എന്ന് നീര്‍ക്കുതിരയുടെ മുഖത്ത്‌ നോക്കിയും ഇമ ചിമ്മാതെ പറയുവാന്‍ സാധിക്കുന്നവനാണ് ഇവിടെ വിജയി.

ആണിനെ വട്ടം ചുറ്റിക്കുന്ന മറ്റൊരു ചോദ്യം, സൌദര്യത്തെക്കുറിച്ചുള്ള താരതമ്യം നടത്തുന്ന വകയിലേതാണ്. താരതമ്യം നിങ്ങളുടെ ലവളും , ഐശ്വര്യ റായുമായിട്ടോ അല്ലെങ്കില്‍ അയലത്തെ സുന്ദരിയുമായിട്ടോ ആകാം. അദര്‍ വുമണ്‍ ഇവിടെ ആര് തന്നെയായാലും നിങ്ങളുടെ മറുപടി ഒരു സെക്കണ്ട് പോലും താമസിക്കരുത്‌. 'നിന്‍റെ സൌന്ദര്യം താരതമ്യം ചെയ്യാന്‍ നിനക്ക് വേറെ ആരെയും കിട്ടിയില്ലേ?' എന്ന് 'ടക്കനെ' തിരിച്ച് ചോദിക്കുക (ഒരു തരത്തില്‍ അത് സത്യവുമാകാം. അയലത്തെ നെടുവരിയന്‍ സുന്ദരി എവിടെക്കിടക്കുന്നു, കരിക്കലത്തില്‍ തലയിട്ട പൂച്ചയെപ്പോലിരിക്കുന്ന ഇവള്‍ എവിടെക്കിടക്കുന്നു).
'ഹേയ്, അവള്‍ക്ക് നിന്റെയത്ര സൌന്ദര്യം ഇല്ല' എന്ന മറുപടി 'ഓഹോ അപ്പോള്‍ നിങ്ങളവളെ ശ്രദ്ധിക്കാറുണ്ട്, അല്ലേ?" എന്ന കലാപത്തിലും,സത്യസന്ധമായ മറുപടി നിങ്ങളുടെ കൊലപാതകത്തിലും കലാശിച്ചേക്കാം എന്ന് ഓര്‍ക്കുക.

ഒടുവിലായി ഗുരുവിന്റെ വക ഒരശരീരി: അനാദി കാലമായി പലരും ഉത്തരം തേടുന്ന പ്രഹേളികയാണ് .ശാരീരിക ബന്ധത്തില്‍, അധിക സുഖം ലഭിക്കുന്നത്‌ ആണിനോ ,പെണ്ണിനോ?
ചെവിക്കുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ , ചിലപ്പോളെങ്കിലും നിങ്ങള്‍ ചെറുവിരല്‍ ചെവിയിലിട്ട് ഇളക്കാറില്ലേ? അപ്പോള്‍ കൂടുതല്‍ സുഖം കിട്ടുന്നത് ചെവിക്കോ , വിരലിനോ? ഈ ചോദ്യത്തിന്റെ ഉത്തരമറിയുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ പ്രഹേളികയുടെയും ഉത്തരമറിയാം.

11 comments:

:: VM :: said...

കൊള്ളാം ;) മൊത്തത്തില്‍ ചിരിക്കാനുണ്ട്.

ആ ലാസ്റ്റ് ഗുരുവചനം! ഹൊഹൊ

[ nardnahc hsemus ] said...

ഗുരോ,
എത്ര “ഇളക്കിയാലും“ സുഖം വിരലിനോ ചെവിയ്ക്കൊ അല്ല കിട്ടുന്നത്, മറിച്ച് മനസ്സിനാണ്.

Unknown said...

കൊല്ല് , എന്നെ കൊല്ല് .
നിങ്ങള്‍ മിക്കവാറും എന്‍റെ പണി തെറിപ്പിക്കും. പ്രിന്റെടുത്ത് വീട്ടില്‍ കൊണ്ട് പോയാല്‍ പെണ്ണുമ്പിള്ള തല്ലിക്കൊല്ലും.
ചിരിക്കാന്‍ എനിക്കിനെ വയ്യേ.:)

കനല്‍ said...

സത്യം സത്യമായിട്ടു തന്നെ പറഞ്ഞിരിക്കുന്നു ഗുരോ

Aadityan said...

ഒന്നുകില്‍ തങ്ങള്‍ അവിവാഹിതന്‍ അല്ലെങ്ങില്‍ ഭാര്യ ഈ ബ്ലോഗ് വായിക്കാറില്ല .ഇതില്‍ ഏതെങ്ങിലും ഒന്ന് സത്യമല്ലേ ? ആവാതിരിക്കാന്‍ വഴിയില്ലലോ

തണല്‍ said...

പൊന്നു ഗുരോ നമിച്ചു!
:)

Unknown said...

Truely rokin' bro.
Laughed my guts out on that last punch.
Cheers

Chullanz said...

i think i have read this in times of india lifestyle or as a fwded mail not all but the first part. the second part especially that example is superb. i agree with nardnahc( i still dont know how he is pronouncing it)valla naanappano kuttappano enganum porennu

ArjunKrishna said...

Chullanz, i think 'nardnahc hsemus' is just the reverse spelling of 'Sumesh Chandran' :)

Unknown said...

പരമ ദുഷ്ടാ.പെണ്ണുങ്ങളുടെ ശാപം വാങ്ങിച്ചു കൂട്ടിക്കോ.

യാത്രയില്‍ said...

അഞ്ജലിക്ക് സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പൊള്ളുന്നു എന്ന് തോന്നുന്നു.