Tuesday, March 10, 2009

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ തീം സോങ്ങുകള്‍:

'ജയ് ഹോ' കോണ്‍ഗ്രസ്സ് അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തീം സോങ്ങ് ആക്കുന്നതിന്റെ ചുവട് പിടിച്ച്, കേരളത്തിലെ രാഷ്ട്രീയ കക്ഷികളും പ്രസിദ്ധമായ ചലച്ചിത്ര ഗാനങ്ങളെ അവലംബമാക്കിയുള്ള ഗാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍കക്ഷികള്‍ എല്ലാം വ്യക്തികളെ ചുറ്റി ഓടുന്ന ഇക്കാലത്ത്,അതേ വ്യക്തികളുടെ സ്വഭാവ സവിശേഷതകളും,പ്രതീക്ഷകളും,നിരാശകളും പ്രതിഫലിപ്പിക്കുന്ന ഗാനങ്ങള്‍ക്കാവും ഊന്നല്‍ നല്‍കപ്പെടുക. രാഷ്ട്രീയ പാര്‍ട്ടികളിലെ വിഭാഗീയത കാരണം ഒരേ പാര്‍ട്ടിയില്‍ തന്നെ ഒന്നിലധികം ഗാനങ്ങള്‍ കണ്ടേക്കാം. വിശദാംശങ്ങള്‍ ഇനിപ്പറയുന്നു:

ഇടത് വല്യേട്ടന്‍:

അച്ചു മാമ
അവലംബം : നാന്‍ ഓട്ടോക്കാരന്‍. ചിത്രം : ബാഷാ

'നാന്‍ അച്ചു മാമന്‍,അച്ചു മാമന്‍
മൂന്നാര്‍ തിരിഞ്ഞ റൂട്ടുക്കാരന്‍.
മലമ്പുഴയില്‍ വേട്ടക്കാരന്‍
മാരാരിക്കുളത്ത് പിച്ചക്കാരന്‍
സുരേഷ് കുമാര്‍ എന്‍ കൂട്ടുകാരന്‍.....
നാന്‍ എപ്പോഴുമേ കേരളത്തിന്‍ മുഖ്യമന്ത്രി ഡാ (ഉം ,ഉം ...ആഗ്രഹം,ആഗ്രഹം)

മിന്നല്‍ പിണര്‍ വിഭാഗം
1)
അവലംബം :പപ്പു കാണ്റ്റ് ഡാന്‍സ്,സാലാ. ചിത്രം : ജാനെ തു യാ ജാനെ നാ.
(മഹാകവി സുധാകരന്‍ പാടി ,കെ ഇ എന്‍ നൃത്തം ചെയ്യുന്ന സ്റ്റേജ് ഷോയുടെ രൂപത്തിലാവും ഈ ഗാനത്തിന്റെ വീഡിയോ റിലീസ്.)

'ഹേ മസ്കുലര്‍,ഹേ പോപ്പുലര്‍
സ്പെക്ടാകുലര്‍...
...അച്ചു കി ജെ സി ബി തേജ് ഹേ...
ബട്ട് അച്ചു കാണ്റ്റ് ഡാന്‍സ്, സാലാ. ഹോയെ ,ഹോയെ ,ഹോയെ ഹോയെ.'

2) അവലംബം: ശിവാജി തീം സോങ്ങ്. ചിത്രം : ശിവാജി .

'സേ ദ റൈറ്റ് ഡാ
പിണറായി റൈറ്റ് ഡാ...
സച്ചിന്‍ അടിച്ചാല്‍ , സിക്സര്‍ താണ്ടാ
പിണറായി അടിച്ചാല്‍,സ്ട്രെച്ചര്‍ താണ്ടാ...(മാമാ ജാഗ്രതൈ )

ഇടത് ചെറിയേട്ടന്‍: (അത് പണ്ട് ...)
അവലംബം:ഒരുവന്‍ ഒരുവന്‍ മുതലാളി. ചിത്രം: മുത്തു.
(വെളിയം കുതിരവണ്ടിയില്‍ പാടിക്കൊണ്ട് പായുന്ന വീഡിയോ)

'ഒരുവന്‍ ഒരുവന്‍ മുതലാളി (അത് വല്യേട്ടന്‍)
ഉലകില്‍ മറ്റവന്‍ എരപ്പാളി (പേരെടുത്ത് പറയണോ?) ...'

വലത്:
(ജയ് ഹോ മാത്രം പോരല്ലോ കേരളത്തില്‍)
ചാണ്ടി
അവലംബം : കാറ്റാടിത്തണലും. ചിത്രം: ക്ലാസ്മേറ്റ്സ്

'ലാവ്ലിന്‍ കേസും,കേസില്‍ ഒരു പിണവും
അച്ചൂന്റെ പാരയും നമുക്ക് കോളാ...'

ചെന്നി
അവലംബം: രാമകഥാ ഗാനലയം. ചിത്രം :ഭരതം

'രാഹുല്‍ കഥാ ഗാനലയം മംഗളമെന്‍.... '

കരുണ്‍ജി
അവലംബം: ആറ്റ് നോറ്റുണ്ടായൊരുണ്ണി . ചിത്രം:ശാന്തം

'ആറ്റ് നോറ്റുണ്ടായൊരുണ്ണി (ആത്മഗതം: അതിങ്ങനെയായി)
അച്ഛന്‍ കാത്ത്‌ കാത്തുണ്ടായൊരുണ്ണി (അത് പരുന്തും കാലില്‍ പോയി)'

കാവി പാര്‍ട്ടി:
അവലംബം: ഒരു രൂപ നോട്ട് കൊടുത്താല്‍. ചിത്രം:ലോട്ടറി ടിക്കെറ്റ്

'ഒരു വോട്ട് മറിച്ചു കൊടുത്താല്‍
ലക്ഷങ്ങള്‍ കൂടെപ്പോരും '

മറ്റു പാര്‍ട്ടികളില്‍:

മുരളി

അവലംബം: ചന്തു ചതിച്ച ചതിയാണച്ഛാ. ചിത്രം :ഒരു വടക്കന്‍ വീരഗാഥ

'ചാണ്ടി ചതിച്ച ചതിയാണച്ഛാ...
ആ ചെന്നി പണിഞ്ഞ പണിയാണച്ഛാ '

പാലായിലെ വല്യ മാണി
അവലംബം :എന്‍റെ മകന്‍ കൃഷ്ണനുണ്ണി ,കൃഷ്ണാട്ടത്തിന് പോകേണം. ചിത്രം :ഉദയം

'എന്‍റെ മകന്‍ ,കുഞ്ഞു മാണി, കോട്ടയത്തിന്‌ പോകേണം.
കോട്ടയത്തിന്‌ പോയാല്‍ പോര,എം പിയായി തീരേണം'

ലീഗ്
അവലംബം: എല്ലാരും ചൊല്ലണ്. ചിത്രം :നീലക്കുയില്‍

'എല്ലാരും ചൊല്ലണ് ,എല്ലാരും ചൊല്ലണ്
ഫ്രാഡാണ് സാഹിബ്ബെന്ന് ...
ഞാനൊന്ന് തൊട്ടപ്പം ഐസ് ക്രീമിന്റെ കൂടാണ് കണ്ടതയ്യാ
നല്ല കൂടാണ് കണ്ടതയ്യാ'

8 comments:

ArjunKrishna said...

സി എന്‍ എന്‍ /ഐ ബി എന്നില്‍ സൈറസ് ബറോച്ച അവതരിപ്പിച്ച പരിപാടി, ബി ജെ പിക്ക് കൊട്ടിയ കൊട്ടാണ്‌ ഇതിന്‍റെ പ്രചോദനം :

പാരസിറ്റമോള്‍ said...

അടിപൊളി

ullas said...

പത്തു പുത്തന്‍ ഉണ്ടാക്കാന്‍ പറ്റിയ സമയമാ . ഒന്ന് പയറ്റി നോക്ക്

:: VM :: said...

ഹഹഹ!
ഉല്ലാസ് പറഞ്ഞതു നേര് ;)

മാനിയുടെ പാട്ടാ ഹൃദയഭേദകമായത്

വീണ said...

നന്നായി ചിരിച്ചു.
'ബട്ട് അച്ചു കാണ്റ്റ് ഡാന്‍സ്, സാലാ'
ഇതാണ് കലക്കിയത്

മുക്കുവന്‍ said...

thats good buddy

Unknown said...

'ലാവ്ലിന്‍ കേസും,കേസില്‍ ഒരു പിണവും
അച്ചൂന്റെ പാരയും നമുക്ക് കോളാ...'

ആരും കേള്‍ക്കാതെ ഇതൊന്ന് ഒര്ജിനലിന്റെ ഈണത്തില്‍ പാടി നോക്കി. കലക്കി
മൊത്തത്തില്‍ സുപ്പര്‍

Aadityan said...

വായിക്കാന്‍ കുറച്ചു താമസിച്ചു .
'നാന്‍ അച്ചു മാമന്‍,അച്ചു മാമന്‍
മൂന്നാര്‍ തിരിഞ്ഞ റൂട്ടുക്കാരന്‍.
മലമ്പുഴയില്‍ വേട്ടക്കാരന്‍
മാരാരിക്കുളത്ത് പിച്ചക്കാരന്‍
സുരേഷ് കുമാര്‍ എന്‍ കൂട്ടുകാരന്‍.....
ഇതു തകര്‍ത്തു .അച്ചു മാമ കേള്‍ക്കണ്ട :)