Thursday, March 26, 2009

ഷക്കീല തിരുവനന്തപുരത്ത് നിന്നും ലോകസഭയിലേക്ക്

പ്രിയപ്പെട്ട ഷക്കീല ആന്‍റി,

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍റെ നേതൃത്വത്തിലുള്ള കാമ മോഹിത പാര്‍ട്ടി (ഇന്ത്യ) [കെ എം പി (ഐ)] എന്ന ദേശിയ രാഷ്ട്രീയ കക്ഷി മത്സരിക്കുന്ന വിവരം എന്നെ കൂടാതെ അറിയുന്ന ആദ്യത്തെ വ്യക്തി നിങ്ങളാണ്.ഞാന്‍ ഇതെന്തിന് നിങ്ങളെ അറിയിക്കണം എന്ന് ന്യായമായും ആന്‍റിക്ക് സംശയം തോന്നാം. ഈ തിരഞ്ഞെടുപ്പില്‍ കെ എം പി (ഐ) യെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ലോകസഭാ നിയോജക മണ്ടലത്തില്‍ ആന്‍റി മത്സരിക്കണം എന്ന അപേക്ഷ കൂടിയാണ് ഈ കത്ത്.

രാഷ്ട്രീയത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത, സിനിമാ നടിയായ(ഒരു ഒന്നൊന്നര നടിയായ) ആന്‍റി എങ്ങനെ പെട്ടെന്ന് ഒരു തിരഞ്ഞെടുപ്പിനെ,അതും ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടും എന്ന ഭയം തെല്ലും വേണ്ട. ഈ തിരഞ്ഞെടുപ്പ്, മുഖ്യമായും തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ,വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്.പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുടെ പട്ടിക ഒന്ന് ഓടിച്ച് നോക്കിയാല്‍ ആര്‍ക്കും അത് മനസിലാകും.
ഉദാഹരണത്തിന്‌ കോണ്ഗ്രസ്സിന്റെ സ്ഥാനാര്‍ഥി ശ്രീ.ശശി തരൂര്‍. തിരുവനന്തപുരം എന്ന നഗരം അദ്ദേഹം നേരിട്ട് കാണുന്നത് ഈ അടുത്തയിടെയാണെന്നാണ് എനിക്ക് തോന്നുന്നത്. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന്,ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും യു എന്നില്‍ വിയെറ്റ്നാമിലെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച് ,ഒടുവില്‍ യു എന്‍ സെക്രെട്ടറി ജനറല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ഗോപി വരച്ച അദ്ദേഹം, ഒരു സുപ്രഭാതത്തില്‍ കോണ്ഗ്രെസ്സ് സ്ഥാനാര്‍ഥിയായി. ഇപ്പോള്‍ അദ്ദേഹം ഭാരതത്തിന്റെയും, തിരുവനന്തപുരത്തിന്റെയും അഭിമാനമാണെന്നാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ എന്‍റെ അഭിപ്രായത്തില്‍, കിന്നാരത്തുമ്പികള്‍ ,ഡ്രൈവിങ്ങ് സ്കൂള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ആന്‍റി കേരളത്തിന്‍റെ വികാരമാണ് ,ആവേശമാണ്, ആക്രാന്തമാണ്.

മലയാളം ശരിക്കറിയാത്തത്,ഈ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആന്‍റിയെ അലട്ടിയെക്കാവുന്ന മറ്റൊരു പ്രശ്നമാണെന്ന് എനിക്കറിയാം.ഒന്നും പേടിക്കേണ്ട. ആന്‍റിക്ക് മിനിമം പത്ത് തമിഴ് വാക്കുകള്‍ക്കിടയില്‍ രണ്ടു മലയാളം വാക്കുകള്‍ എങ്കിലും പറയാന്‍ അറിയാമല്ലോ. ശ്രീ തരൂരിന് ഇരുപതു ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞാലേ അര മലയാളം വരൂ എന്നാണ് കേട്ടത്. മാത്രമല്ല ജയിച്ചാല്‍ അങ്ങേരെ ഫോറിന്‍ അഫയേര്‍സ് മിനിസ്റ്ററോ മറ്റോ ആക്കും, അത് കൊണ്ട് മലയാളം അറിയേണ്ട കാര്യമൊന്നുമില്ലെന്ന് മലയാളം ബ്ലോഗുകളില്‍ ചില അമേരിക്കന്‍ ബുദ്ധിജീവികള്‍ പറഞ്ഞിട്ടുമുണ്ട് (ഈ ജീവികള്‍ പറഞ്ഞാല്‍പ്പിന്നെ അപ്പീല്‍ എല്ലാ എന്നാണു പൊതുവേയുള്ള വെയ്പ്പ്) . ആന്‍റി ഈ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അഫയേര്‍സ് (സെറ്റപ്പുകള്‍) എന്ന പുതിയ വകുപ്പിന്‍റെ മന്ത്രിയാകും എന്ന് നമുക്കും പ്രചരിപ്പിക്കാം.

പിന്നെ ആകെയുള്ള ഒരു പ്രശനം, കേരളത്തിനു പുറത്ത്‌ ജനിച്ചു വളര്‍ന്ന ആന്‍റി, തിരുവനന്തപുരത്തു നിന്നും ജയിച്ചാല്‍ തിരുവനന്തപുരത്തുകാരുടെ പ്രശങ്ങള്‍ എങ്ങനെ ലോകസഭയില്‍ എത്തിക്കും എന്ന ചോദ്യം എതിരാളികള്‍ ഉയര്‍ത്തിയേക്കാം എന്നതാണ്. ഒള്ളത് പറയാമല്ലോ ആന്‍റി, തിരുവനന്തപുരംകാര്‍ക്ക് നല്ല അടി കൊള്ളാത്തതിന്റെ പ്രശനമല്ലാതെ വേറെ ഒരു പ്രശ്നവും സത്യത്തില്‍ ഇല്ല.
മാത്രമല്ല ശശി തരൂര്‍ , സി പി ഐ യുടെ രാമചന്ദ്രന്‍ നായര്‍ (അങ്ങേരെ സഖാവ് വെളിയം ഭാര്‍ഗവനല്ലാതെ ആര്‍ക്കും ഈ തിരഞ്ഞെടുപ്പിന് മുന്‍പ് അറിയാമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല ) എന്നിവരെക്കാളുമൊക്കെ ആന്‍റിയെ തിരുവനന്തപുരംകാരറിയും. ഇനി അബദ്ധത്തില്‍ അറിയാത്തവന്മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ നമ്മള്‍ കിന്നാരത്തുമ്പികളുടെയും, നീലത്തടാകത്തിലെ നിഴല്‍ പക്ഷികളുടെയും ഡി വി ഡികള്‍ സൌജന്യമായി നല്‍കി അറിയിക്കും .
പിന്നെയുള്ളത് ബി ജെ പിയുടെ ശ്രീ .കൃഷ്ണദാസും , ബി എസ് പിയുടെ ഡോ. നീലലോഹിതദാസുമാണ് . അവരെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ നേരിട്ട് പറയാം.കേള്‍ക്കുമ്പോള്‍ ആന്‍റിക്ക് സ്വയം ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിങ്ങള്‍ സര്‍വ്വാത്മനാ യോഗ്യയാണെന്ന് ബോധ്യമാകും.അതുകൊണ്ട് എത്രയും വേഗം ആന്‍റി കണ്ണും പൂട്ടി തിരുവനന്തപുരത്ത് എത്തുക .ബാക്കി നമുക്ക് വരുന്നിടത്ത് വെച്ചു കാണാം.

സ്നേഹപൂര്‍വ്വം

എ കെ

ജനറല്‍ സെക്രെട്ടറി
കെ എം പി (ഐ)

14 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

എന്നാല്‍ പിന്നെ വിജയം ഉറപ്പാ. എല്ലാവരും പാര്‍ട്ടി ഭേദമന്യെ വോട്ടു ചെയ്യും

ഇ.എ.സജിം തട്ടത്തുമല said...

വായിച്ചു. ആസ്വദിച്ചു.

കൃഷ്‌ണ.തൃഷ്‌ണ said...

തികച്ചും കാലികമായ നല്ല സറ്റയര്‍. നന്നെ ആസ്വദിച്ചു

Anil said...

Hats Off.

ഹു :: Hu said...

അടിപൊളി സവ്യസാചി. ശരിക്കും ചിരിപ്പിച്ചു.

മി | Mi said...

ഹ ഹ! തകര്‍പ്പന്‍!

Kvartha Test said...

(ഷക്കീലയുടെ) നഗ്നസത്യങ്ങള്‍! വളരെ ഇഷ്ടപ്പെട്ടു (ഷക്കീലയെ അല്ല, ഈ ആക്ഷേപഹാസ്യം)!

പാവപ്പെട്ടവൻ said...

തട്ട് പൊളിപ്പന്‍ കലക്കി .
അങ്ങനെയെങ്കില്‍ ചിന്ഹം എന്തായിരിക്കും
മനോഹരം
ആത്മാര്ത്ഥമായ ആശംസകള്‍

കൂട്ടുകാരന്‍ | Friend said...
This comment has been removed by the author.
കൂട്ടുകാരന്‍ | Friend said...

ചിഹ്നത്തിനു ബുദ്ധിമുട്ടേണ്ട.. ചിത്രകാരന്‍ ആര്‍ക്കോ എത്ര ഉണ്ടായിരുന്നു എന്ന് ചോദിച്ച "സാധനം." അതാകുമ്പോ എല്ലാരും കുത്തും.. ജയിക്കുകയും ചെയ്യും ..

മുക്കുവന്‍ said...

have you visited any other country?
if not, please do try once or atleast read...

have you heard a state Massachusetts in USA? Governor of Mass, born in Illinois.

do you know who is the governor of California? he is migrated citizen from austria.

only in kerala, the candidate has to be an idiot of that Parliamentary Constituencies

'am not sure Sasi Tharoor is extremely brilliant or not. but he is far far better than many idiots mps from kerala !

Ajith Pantheeradi said...

ജയിച്ചാല്‍ അഫയേര്‍സ് (സെറ്റപ്പുകള്‍) എന്ന പുതിയ വകുപ്പിന്‍റെ മന്ത്രിയാകും എന്ന് നമുക്കും പ്രചരിപ്പിക്കാം.
സെറ്റപ്പിനു പിന്നെ ഭാഷ പ്രശ്നമാല്ലല്ലോ :-)

Aadityan said...

ഈ മുക്കുവന്‍ രണ്‍ജി പണിക്കരോ അതോ ശശി ചേട്ടന്‍ നേരിട്ടോ. ചുരുക്കത്തില്‍ പറഞ്ഞാല്‍ പലരിവട്ടോം ശശി ജയിച്ചാല്‍ കേരളം അമേരിക്ക ആയതു തന്നെ അല്ലെ ? അല്ലെങ്ങില്‍ തന്നെ many idiots mps from kerala കള്‍ക്ക് ആരു വോട്ട് ചെയ്യും ? പിന്നെ അനിയ , നല്ല ആണ്‍ പിള്ളേര്‍ വോട്ട് ചെയ്യാന്‍ പോയിരുന്ന കാലത്ത് നല്ല MP മാര്‍ കേരളത്തില്‍ നിന്നും ഉണ്ടായിരുന്നു .ഇപ്പോഴത്തെ ബ്രോഇലെര്‍ കൊഴികല്ക്കു ഏതു അടകോടനും മതി .

സായിപ്പു (അല്ലെങ്ങില്‍ NRI) എന്ന് കേട്ടാല്‍ രോമാജം വരുന്ന രോഗം മലയാളിക്ക് ഇപ്പോള്‍ കുറവായതിനാല്‍ sashi ചേട്ടനു പാട് പെടേണ്ടി വരും എന്നാ കേള്‍ക്കുനെ .പിന്നെ CPM,CPI യെ ഒതുക്കാനായി marichu കുത്തിയാല്‍ ഭാഗ്യം .

Post is really nice.Keep going.

ബഷീർ said...

കൊള്ളാം..