ഓണാശംസകള്‍ തരാന്‍ തത്കാലം സൌകര്യമില്ല. ഒരു മാസമായി ബ്ലോഗില്‍ ഞാന്‍ ഒന്നും എഴുതാത്തതിനാല്‍ മലയാളം ഭാഷ കടലില്‍ ചാടി ചാവത്തത് കൊണ്ട് മറ്റു വിശദീകരണങ്ങളും ഇല്ല. നേരെ കാര്യത്തിലേക്ക് കടക്കാം.
പുതിയ ഒരു പ്രോജെക്റ്റ് ആരംഭിക്കാനുള്ള പ്രാരംഭ മുടക്ക് മുതല്‍ സംഭരിക്കുന്നതിനെക്കുറിച്ച് കൂലങ്കുഷമായി നടന്നും, ഇരുന്നും, ഓടിയും ആലോചിക്കുകയാണ് ഞാന്‍ (കിടന്ന് ആലോചനയില്ല...മറ്റു പരിപാടികളാണ് പഥ്യം.) ബ്ലോഗിലെ സുഹൃത്തുക്കളോട് (ബു ഹ ഹ ഹ !!!) ബ്ലോഗിലൂടെ അഭിപ്രായം ചോദിക്കടെ എന്ന് ബ്ലോഗ് എഴുതാതെ , വായിക്കുക മാത്രം ചെയ്യുന്ന അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചു.
അങ്ങിനെ ചെയ്യാത്തത് സത്യത്തില്‍ പേടിച്ചിട്ടാണ്.
ബ്ലോഗിലെ ചേട്ടന്മാരോടും, ചേച്ചിമാരോടും ചോദിക്കേണ്ട താമസം, ഇങ്ങോട്ട് എടുത്ത് തരില്ലേ ഗമണ്ടന്‍ ഉപദേശങ്ങള്‍?
സാമ്പിള്‍ വേണേ പിടിച്ചോ:
പാവം ഞാന്‍ : ചേട്ടന്മാരെ /ചേച്ചിമാരെ അടിയന്തരമായി ഒരു ഉഡായിപ്പിന് വേണ്ടി ഒന്നരക്കോടി രൂപ സംഭരിക്കാനുള്ള മാര്‍ഗ്ഗം ആരേലും ഒന്ന് പറഞ്ഞു തരുമോ?
ചാര്‍വാനരന്‍ : "കീഴാളന്മാരുടെ ഉന്നമനത്തിനായി ഒന്നരക്കോടിയല്ല, ഒരു രണ്ട് രണ്ടര കോടിയെങ്കിലും സംഭരിക്കേണ്ടതാണ് . തിരുവതാങ്കൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുന്നാള്‍ എന്ന സവര്‍ണ്ണ മൂരാച്ചിയുടെ കാലത്ത് കീഴാളരെ മോഹിനിയാട്ടം കാണാന്‍ അനുവദിച്ചിരുന്നില്ല.ഇന്ന് നാട്ടില്‍ ഞാനും, എന്റെ പിള്ളാരും അനുഭവിക്കുന്ന സകല ദുരിതങ്ങള്‍ക്കും കാരണം അതാണ്.അത് കൊണ്ട് രണ്ടര കോടിയില്‍ ഒരു പൈ കുറയരുത് എന്നാണ് എന്റെ അഭിപ്രായം.അതില്‍ സവര്‍ണ്ണ മേലാളന്മാര് ആരും വിഷമിച്ചിട്ട് കാര്യമില്ല."
പെയിന്റര്‍ : "ബുദ്ധന് ശരണം ഗച്ചാമി. ചാര്‍വാനരന്റെ പോസ്റ്റ് കാലിക പ്രസക്തവും ഉചിതവുമായി.അതിന് താഴെ ഒരു ഒപ്പ് ."
ഞാന്‍: " അപ്പൊ എന്റെ പ്രോജെക്റ്റ്?"
അനോണി ഒന്നാമന് : "കീഴാളന്മാരുടെ ഉന്നമനത്തിന്റെ കാര്യം പറയുന്നതിനിടക്കാ അവന്റെ പൊനാങ്ങിലെ പ്രോജെക്റ്റ്. പോടാ @#$%^&൮!!!"
അനോണി രണ്ടാമന് :"മേലാള സമൂഹത്തിന് വേണ്ടി പടവാളുയര്‍ത്തിയ എ കെക്ക് അഭിവാദ്യങ്ങള്‍!!!"
അനോണി അന്തപ്പന് : " എ കെ സാറിന്റെ പോസ്റ്റ് വായിച്ചു. ഒന്നര കോടി രൂപ പ്രോജെക്റ്റിന് വേണ്ടി സംഭരിക്കാനുള്ള ശ്രമമൊക്കെ കൊള്ളാം. പക്ഷെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആയിരത്തി തൊള്ളായിരത്തി രണ്ടായിരത്തില്‍ പ്രസിദ്ധീകരിച്ച 'കേരളത്തിലെ ഒന്നര മുണ്ടും, തോര്‍ത്തും' എന്ന പൊത്തകത്തിന്റെ മുപ്പത്തിരണ്ടാം പേജിലെ , നാലാം പാരയില്‍ 'ഏവം പശു നഹി , നഹി ' എന്ന് പറയുന്നുണ്ട് . അത് കൊണ്ട് കാര്യങ്ങള്‍ എ കെ വിചാരിക്കുന്നതു പോലെയല്ല. ഒന്നര കോടി രൂപക്ക് പശുക്കളെ വാങ്ങാനൊന്നും ഇന്നത്തെ കാലത്ത് ആരും മുതിരില്ല."
പൊതു അഭിപ്രായം :"അന്തപ്പാ, രസിയന്‍ പോസ്റ്റ്. വളരെയധികം വിജ്ഞാനദായിയായ , നര്‍മ്മ ലേഖനം. :)"
ഞാന്‍ : "അതിന് പശുക്കളെ വാങ്ങാനാണ് ഞാന്‍ കാശിനുള്ള വഴി ചോദിച്ചത് എന്ന് ആര് പറഞ്ഞു???"
കുഞ്ഞി പെണ്ണ് : "ഒന്നര കോടി മുതല്‍ മുടക്കുള്ള പ്രോജെക്റ്റിന് വനിതകള്‍ക്ക് അഞ്ചു പൈസയുടെ പങ്കില്ല എന്നുള്ളത് നമ്മുടെ നാട്ടിലെ പുരുഷ മേധാവിത്വത്തിന്റെ മറ്റൊരു തെളിവ് മാത്രമാണ് .മാത്രമല്ല,അമേരിക്കന്‍ സെനറ്റില്‍ വരെ വിശ്വ ഹിന്ദു പരിഷത്ത് കടന്നു കയറി എന്നതും ആശങ്കാജനകമാണ്. ബ്ലോഗിലെ സഖാക്കള്‍ പോലും ഇക്കാര്യത്തില്‍ നിശബ്ദരാണ് എന്നത് ലജ്ജാവഹം തന്നെ "
കാലി: "നന്നായി കുഞ്ഞി!!!നല്ല കൊട്ട്. ഇസ്രായേല്‍ സൈന്യം പാലസ്തീനികളോട് കാണിക്കുന്നത് മറ്റൊന്നല്ലല്ലോ. ഗോലാന്‍ കുന്നുകളിലെ ജല ശ്രോതസുകളില്‍ ....(ഇതങ്ങനെ ഖാണ്ഡം , ഖാണ്ഡമായി കിടക്കും) "
സനോണി പൊതു അഭിപ്രായം: "ജാജലമാന്യമായ ലേഖനം കുഞ്ഞി. കാലിയുടെ കമന്റും , അനുബന്ധ പോസ്റ്റും കലക്കി....ഉമ്മ്മ്മ്മ്മം (ഒലിപ്പീരിന്റെ ശരിക്കുള്ള സൌണ്ട് അറിയാവുന്ന ഒലിപ്പിസ്റ്റുകള്‍ കമന്റായി ഇടുക. )
അനോണി പൊതു അഭിപ്രായം :"@#$%, *&^%$, *&&^%$##,&^%$$#@",൮൭൬൫൪, ൭൬൫൪!!!"
ഞാന്‍ :"ചേച്ചിമാരുടെ നിലവാരത്തില്‍ എത്താന്‍ തലകുത്തി നിന്നാലും എനിക്ക് സാധിക്കാത്തതിനാല്‍ (വിവരക്കേട് അഭിനയിക്കുന്നതിന് ഒരു പരിധിയൊക്കെയില്ലെ?) നോ കമന്റ്സ്"
പാലാ ഫ്രാഡ് പാപ്പി : " ബ്ലോഗില്‍ നിന്നും ഒരുത്തന് പണം പിരിക്കുമ്പോള്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്യാതെ ചുമ്മാ കയറി ബ്ലോഗ് പണപ്പിരിവ് ഉപദേശം എന്ന പേരില്‍ അതിനെ വിളിക്കുന്നത് സമ്മതിച്ചു കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട് .നാളെ അനോണി പേരില്‍ പാകിസ്ഥാന് തീവ്രവാദികള്‍ ഒരു ബ്ലോഗ് തുടങ്ങി പണപ്പിരിവ് നടത്തിയാല്‍ ആര് സമാധാനം പറയുമെന്നേ !!!"
മണ്ടന്മാരുടെ സ്റ്റാന്‍ഡേര്‍ഡ് അഭിപ്രായം : "കലക്കി അച്ചായാ!!!"
ബ്ലോഗ് മീറ്റില്‍ പങ്കെടുത്ത ബ്ലോഗന് : "തന്നെ ക്ഷണിക്കാത്ത എന്ത് പരിപാടിക്കും താന്‍ ഇടങ്കോലിടും അല്ലെടാ, നാറി!!!"
അഭിപ്രായം മൂന്ന് :" അച്ചായാ, ഈ വിഷയം വിട്ടിട്ട് ഓംപ്രകാശിന്റെ കാറില്‍ ഉണ്ടായിരുന്ന നടി ആരാന്ന് ഒരു പോസ്റ്റിട് .പെട്ടെന്നാവട്ടെ... അത് വായിച്ചിട്ട് വേണം ഒന്ന് അറുമ്പാദിക്കാന്‍ . "
ഞാന്‍ :" ഇവിടെ ഞാന്‍ അഭിപ്രായം പറയുന്നില്ല. അല്ലാതെ തന്നെ അവിടെ കൂട്ടയടി നടത്തി ഫ്രാഡ് പാപ്പിക്ക് ഹിറ്റും കമന്റും കൂട്ടാന്‍ മണ്ടന്മാര് റെഡിയല്ലേ?"
മാരിചാങ്ങ് : "ഒന്നരക്കോടി രൂപ സംഭരിച്ച് കുത്തക മുതലാളിമാരുടെ ആധുനിക ബിമ്പ കല്‍പ്പനകളുടെ അന്തസത്ത ഉടലാര്‍ന്ന എ കെ തുടങ്ങാന്‍ പോകുന്ന ഈ പദ്ധതി നഗ്ന നേത്രങ്ങള്‍ക്ക് വിഷയീഭവിക്കുന്നയത്ര ലളിതമാണ് എന്ന് വിശ്വസിക്കാതിരിക്കുവാന്‍ കാരണങ്ങള്‍ അനേകമാണ്. അമേരിക്കന്‍ കുത്തക സംരഭമായ ഗൂഗിള്‍ നടത്തുന്ന ബ്ലോഗിലൂടെ നടത്തപ്പെടുന്ന ഈ പൊറാട്ടു നാടകം, ചൈനയുടെ വന്‍ സാമ്പത്തിക മുന്നേറ്റത്തില്‍ വിരളി പിടിച്ച സി ഐ എ ,എ കെ യെ മുന്‍നിറുത്തി നടത്തുന്ന ഒരു അന്താരാഷ്ട്ര ഗൂഡാലോച്ചനയുടെ ആദ്യ ചുവടാണോ എന്ന് സംശയിക്കാന്‍ എനിക്ക് ഒരു കട്ടന്‍ ചായയുടെ ചെലവ് പോലുമില്ല."
പഴയ സഖാവ്,ഇപ്പൊ ഗള്‍ഫില്‍ ഷെയിക്ക്: "നന്നായി മാരിചാങ്ങ് സഖാവേ. ആധുനിക മുതലാളിത്തത്തിന്റെ പൊയ്മുഖങ്ങളും കപട നീതികളെയും അട്ടിയട്ടിയായി പൊളിച്ചടുക്കുന്ന ഈ ലേഖനം സ്റ്റാലിനിസ്റ്റ് തത്ത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച് പൊന്നരിവാള്‍ അമ്പിളി രാകുന്ന എല്ലാര്ക്കും ഒരു പ്രചോദനമാണ്.(കണ്ടാ,കണ്ടാ...പഴയ സഖാവ് വന്നിറങ്ങുന്നത് കണ്ടാ)"
ഫിഷര്‍മാന്‍ :" മന്മോഹന് സിംഗും, സോണിയാജിയും ഈ നാട്ടിന് വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന മാരിചാങ്ങ് തന്നെ വേണം ഇതു പറയാന്‍. ചൈനയില്‍ ആര്‍ക്കെങ്കിലും രാഹുല്‍ ഗാന്ധിയുടെ ഗ്ലാമറോ ,പ്രിയങ്കയുടെ ഷെയിപ്പോ ഉണ്ടോ? ഉണ്ടാവില്ല,കാരണം അവര്‍ കമ്മ്യൂണിസ്റ്റുകള്‍ അല്ലേ?"
ബി ജെ പി അനുഭാവി :" മാരിചാങ്ങിന് മറുപടി ഇവിടെ ഉണ്ട് .('ഇവിടെ' എന്നത് ലിങ്കാവും.അബദ്ധത്തില്‍ ചെന്ന് നോക്കിയാല്‍ മാരിയെ മഹാമാരി പിടിച്ച കണക്കിന് ആറു പേജില്‍ കുറയാതെ ഒരു ലേഖനം കാണാം)"
ഞാന്‍:"ലിവനോടൊക്കെ വല്ലതും പറയാന്‍ പോകുന്നതിലും ഭേദം വല്ല മുള്ളുമുരുക്കിലും തുണിയില്ലാതെ വലിഞ്ഞു കയറുന്നുതാ (ഞാന്‍ ബ്ലോഗ് എഴുതുന്നതിലും ഭേദം മേല്‍പ്പറഞ്ഞ പരിപാടിയാണ് എന്ന് തോന്നുന്നവര്‍ക്ക്: അതിനുള്ള വിഷമം ഞാന്‍ നിന്റെയോക്കെ ബ്ലോഗ് വായിച്ച് തീര്‍ക്കുന്നുണ്ട്.അത് വെച്ചു നോക്കുമ്പോള്‍ മുള്ളുമുരിക്കൊക്കെ ചീള് കേസല്ലേ?)
-------
ചക്കെന്നു പറഞ്ഞാല്‍ തിരിച്ച് കൊക്കെന്നു പറയുന്നവന്മാരെ പിന്നെയും സഹിക്കാം. പക്ഷേ ചക്കിനെ ക്രിക്കറ്റ് ബാറ്റാക്കുന്നവനെയും, വിവരക്കേടിന് കൈയും കാലും വെച്ച അവളന്മാരെയും, ഒത്തു കിട്ടിയാല്‍ സ്വന്തം അപ്പനമ്മമാരുടെ സ്വകാര്യ നിമിഷങ്ങളുടെ യൂ ട്യൂബ് ലിങ്ക് വരെ ബ്ലോഗില്‍ കാച്ചുന്ന ആധുനിക മാത്തുക്കുട്ടിമാരെയും ,മറ്റു പല അവതാരങ്ങളെയും മുട്ടിയിട്ട് നടക്കാന്‍ വയ്യാത്ത മലയാളം ബ്ലോഗില്‍ വിവരമുള്ളവര്‍ കൊള്ളാവുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മിനക്കെടില്ല എന്ന് എന്റെ ബ്ലോഗെന്നാല്‍ എന്തോ സംഭവമാണ് എന്ന് ധരിച്ചു വശായ കൂട്ടുകാരോട് പറയാന്‍ ഒക്കുമോ? പറഞ്ഞു വരുമ്പോള്‍ ഞാനും ഒരു ബ്ലോഗനാണല്ലോ.
അത് കൊണ്ട് ഞാന്‍ എന്റെ പദ്ധതിക്കുള്ള മുടക്കുമുതല്‍, ഓംപ്രകാശിനോ,ഒറ്റപ്പാലം/ഇരട്ടപ്പാലം രാജേഷിനോ വേണ്ടി വല്ല കൊലപാതകത്തിന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുത്തു ഉണ്ടാക്കിയാലോ എന്ന് ആലോചിക്കുകയാണ്? അങ്ങനെ ഫെയ്മസായി കഴിഞ്ഞാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടുമോ? അമേരിക്കക്ക് വരെ മുട്ടിടിക്കില്ലേ എന്നെ കണ്ടാല്‍ . അബദ്ധത്തില്‍ അവന്മാരുടെ വിമാനത്താവളത്തില്‍ എന്നെയെങ്ങാനും തടഞ്ഞാല്‍പ്പോലും മലയാളം ബ്ലോഗ് ഉലകം ലവന്മാരെ വെറുതെ വിടുമോ? 'ഇന്ത്യയുടെ മാനം ഗപ്പല്‍ ഗയറി. സായ്പ്പിന്റെ ഗൂമ്പിനിടിക്കുക' എന്ന് നിങ്ങള്‍ എനിക്ക് വേണ്ടി ഗൂവില്ലേ സഗോദരന്‍മാരേ ? പകരമായി 'എറണാകുളം , തിരുവനന്തപുരം ഹൈവേയില്‍ അര്‍ദ്ധരാത്രി പാഞ്ഞു പോയ എന്റെ ഓഡി ക്യൂ സെവെനില്‍ ഉണ്ടായിരുന്ന നടിയാര്? ലവള് ധരിച്ചിരുന്നത് വിക്ടോറിയാസ് സീക്രട്ടോ ലതോ ഓപിയം ബൊറ്റീക്കോ?' എന്നൊക്കെ ഭാവനയെ ഇക്കിളി കൂട്ടുന്ന (സിനിമാ നടി ഭാവനയല്ല. ലവളെ ഇക്കിളി കൂട്ടാന്‍ ഞാന്‍ മതി) ഗഥകള്‍ ഞാന്‍ ഇടയ്ക്കിടെ തന്നോളാം. എന്ത് പറയുന്നു? ഓകെയല്ലേ?
സ്നേഹപൂര്‍വ്വം,
ഭാവി കിടു
എ കെ
3 comments:
isn't this, what we call as verbal diarrhoea?.....lol..
കാണാനില്ലാലോ എന്ന് വിചാരിക്കയയിരുന്നു , ആരെയും ഒഴിവു അക്കിയിട്ടില്ലലോ ... നിങ്ങളെ ആരെങ്ങിലും ഉടനെ തല്ലി കൊന്നില്ലങ്ങിലെ അദ്ഭുതം ഉള്ളു .കോട്ടെഷഷന് സീസണ് അന്നേ ... all the best :)
ഈ പോസ്റ്റു കൊണ്ട് എന്താണാവോ ഉദ്ദേശിച്ചത്?.
Post a Comment