Saturday, July 25, 2009

എ കെ :ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌

എന്‍റെ പ്രിയപ്പെട്ട ആരാധകരെ ( വല്ലവരും ബാക്കിയുണ്ടെങ്കില്‍ അവരെയാണ് ഉദ്ദേശിച്ചത്),

തരികടനെറ്റ് ചാനലില്‍ ഈ ശനിയാഴ്ച്ച രാത്രി ഒന്‍പത് മണിക്ക് ആരംഭിക്കുന്ന എ കെ - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌ എന്ന മെഗാ റിയാലിറ്റി ഷോയെക്കുറിച്ച് കേരളത്തില്‍ ഇനിയറിയാന്‍ ബാക്കി സുഗുണന്‍ ഓടനാവട്ടം മാത്രമേ കാണു.സുഗുണനെ നിങ്ങള്‍ക്ക് പരിചയം കാണില്ല. എന്‍റെ അവസാനമിറങ്ങിയ ചിത്രമായ 'ടൌണില്‍ ചെകുത്താന്‍' കാണണം എന്ന് വാശി പിടിച്ച്,അങ്ങേര്‍ ആ പടം കാണുവാന്‍ കാരണക്കാരായ രണ്ട് മക്കളെ, സിനിമ കണ്ടിറങ്ങിയ ഉടന്‍ കിണറ്റില്‍ തള്ളിയിട്ട് കൊന്ന ശേഷം അവരുടെ കൂടെ ചാടി,ചാകാതെ ആശുപത്രിയില്‍ കോമയില്‍ കിടക്കുന്ന മാന്യദേഹമാണ് ശ്രീ സുഗുണന്‍.
അത് പോട്ടെ. സുഗണനല്ല, എന്‍റെ എല്ലാ സമീപ കാല ചിത്രങ്ങളിലെയും പോലെ ഞാന്‍ മാത്രമാണല്ലോ എവിടെ വിഷയം.എന്‍റെ ഫുള്‍ ഫിഗര്‍,എന്‍റെ ഫേസ്,എന്‍റെ ഫേസ്, എന്‍റെ ഫുള്‍ ഫിഗര്‍,ബാക്കി എന്‍റെ ഡാന്‍സും. ക്ഷമിക്കണം,ഒരു നിമിഷത്തേക്ക് ഏതോ സെറ്റിലാണ് എന്ന് തോന്നിപ്പോയി. അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം.
തരികിടനെറ്റില്‍ ഈ മെഗാ റിയാലിറ്റി ഷോ എങ്ങനെ സംഭവ്യമായി എന്നത് ഇന്നും പലര്‍ക്കും ഒരു അത്ഭുതമാണ്.ബെസ്റ്റ് അക്ടറും ഞാനും തമ്മില്‍ എന്ത് ബന്ധം എന്നാണ് പല അവന്മാരും ചോദിക്കുന്നത്. അവന്മാര്‍ക്കൊക്കെ മറുപടി എന്‍റെ സ്നേഹപൂര്‍വ്വം എ കെ എന്ന ബ്ലോഗിലൂടെ കൊടുക്കാം എന്ന് വിചാരിച്ചതാണ്. പക്ഷേ പിന്നെ വിചാരിച്ചു, എന്തിന് കമന്റ് മോഡറേറ്റ് ചെയ്യുന്നവനെ ഇതുവരെ അവന്‍ കേട്ടിട്ടില്ലാത്ത തെറികള്‍ കേള്‍പ്പിക്കണം എന്ന്.അത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു വിശദീകരണം എ കെ 47 പത്രത്തിലൂടെ ഞാന്‍ നല്‍കുന്നത്.

അടുത്തിടെ ഞാനും എന്‍റെ മകനും കൂടി പ്ലേസ്കൂള്‍ എന്നൊരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി തുടങ്ങിയ വിവരം എല്ലാര്‍ക്കും അറിയാവുന്നതാണല്ലോ. കമ്പനിയുടെ പ്രധാന പരിപാടി എന്‍റെ പടങ്ങള്‍ വിതരണത്തിന് എടുക്കുക എന്നത് തന്നെ.പിന്നെ മോന്‍ ചെറുക്കന്‍ പറഞ്ഞത് കൊണ്ട് മാത്രം പുതിയ പിള്ളാരുടെ ചില പടങ്ങള്‍ കൂടി ഞങ്ങള്‍ വിതരണം ചെയ്യുകയും, നിര്‍മ്മിക്കുകയും ചെയ്യും. അല്ലേലും പുറത്തൊക്കെ പോയി പഠിച്ച ചെറുക്കന് വിവരമുണ്ട്. എന്‍റെ ഈഗിള്‍ ,ലവ് ഇന്‍ ആഫ്രിക്ക ഈ ജനുസ്സില്‍പ്പെട്ട പടങ്ങള്‍ വിതരണം ചെയ്‌താല്‍ ലാഭം പോയിട്ട് കുത്തുപാള ഒരെണ്ണം സെറ്റപ്പ് ചെയ്യാനുള്ള കാശ് പോലും കിട്ടില്ല എന്ന് അവനറിയാം.

അങ്ങനെ ഞങ്ങള്‍ ഉപ്പയും, മോനും സിനിമാ നിര്‍മ്മാണം, വിതരണം തുടങ്ങിയ തരികിടകളുമായി ഇറങ്ങാന്‍ എന്തായലും തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എന്‍റെ തലയില്‍ ഒരു ഐഡിയ കത്തിയത്.
കഴിഞ്ഞ അഞ്ചാറു കൊല്ലങ്ങളായി തിയറ്ററില്‍ വരുന്ന എന്‍റെ പടങ്ങള്‍ക്കെല്ലാം ഇനിഷ്യല്‍ കളക്ഷനായി വരെ കിട്ടുന്നത് നല്ല അസാധ്യ കൂവലാണ്. ലവ് ഇന്‍ ആഫ്രിക്കയും , ടൌണില്‍ ചെകുത്താനും ഒക്കെ അബദ്ധത്തില്‍ കാണാന്‍ കയറിയവന്മാര്‍ ,അടുത്ത പടം കാണാന്‍ അതേ തിയറ്ററില്‍ വരുമ്പോള്‍,അവിടെ ലാസ്റ്റ് കണ്ട എന്‍റെ പടങ്ങളുടെ ഓര്‍മ്മയില്‍ ചിലപ്പോള്‍ കൂവി പോകാറുണ്ടത്രേ.

സംഗതികള്‍ അങ്ങനെയിരിക്കെ, എന്തായാലും വിവരമുള്ള ഒരുത്തനും എന്നെ ബെസ്റ്റ് ആക്ടര്‍ എന്ന് ഇനി പറയും എന്ന് തോന്നുന്നില്ല. അപ്പോള്‍ ഞാന്‍ തന്നെ പറഞ്ഞേക്കാം. മെഗാ റിയാലിറ്റി ഷോ എന്ന പേരില്‍ കുറെ പിള്ളേരെ വിളിച്ച്,അവരെക്കൊണ്ട് ഞാന്‍ അഭിനയിച്ച ചിത്രങ്ങളിലെ രംഗങ്ങള്‍ സ്റെജില്‍ അവതരിപ്പിച്ച് , ഒടുക്കം അവരില്‍ ഒരുത്തനോ ഒരുത്തിക്കോ, എന്‍റെ ഒരു സിനിമയില്‍ ചാക്കില്‍ കെട്ടി ആറ്റില്‍ കളയുന്ന ഒരു സീനും കൊടുക്കാം. അവന്മാര്‍ക്ക് കൊടുന്ന അവാര്‍ഡിന് 'എ കെ - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്‌' എന്ന പേരും കൂടിയിട്ടാല്‍ ഞാനാരായി? പോരാത്തതിന് 'ഒരു നടന്റെ അഭിനയം പാഠ പുസ്തകമാക്കി ദാണ്ടേ കുറെ പിള്ളാര്‍ അഭിനയം പഠിക്കുന്നേ!!!' എന്ന് കുറെ പത്രക്കാര് അലവലാതികളെക്കൊണ്ട് എഴുതിക്കുകയും ചെയ്യാം. എന്‍റെ ഒരു ബുദ്ധിയേ!!!സമ്മതിക്കണം.

അപ്പോള്‍ ഈ ശനിയാഴ്ച്ച മുതല്‍ നമ്മള്‍ തകര്‍ക്കാന്‍ തുടങ്ങുകയാണ്.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. അത് കൊണ്ട് മാത്രം ഈ ഷോയെക്കുറിച്ച് എന്‍റെ മനസ്സില്‍ ഉള്ള ചില ചെറിയ ആകുലതകള്‍ കൂടി ഞാന്‍ നിങ്ങളുമായി പങ്കു വെയ്ക്കുകയാണ്. ഷോയില്‍ പിള്ളര്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കുമ്പോള്‍, അതിനു മാര്‍ക്കിടുന്നത്‌ പഴയകാല നായിക 'ചീലയും', ഹാസ്യ സാമ്രാട്ട് 'നിശ്ചല്‍- സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ഇന്ത്യയും', എന്‍റെ ബോറിംഗ് ബാച്ച്ലര്‍ എന്ന പടത്തിന്റെ സംവിധാകന്‍ ചിദ്ദിക്കുമാണ്.പിള്ളാര്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍, പിന്നിലുള്ള സ്ക്രീനില്‍ ചിലപ്പോള്‍ ഞാന്‍ അഭിനയിച്ച ഒര്‍ജിനല്‍ രംഗങ്ങളും കാണിക്കാന്‍ സാധ്യതയുണ്ട്.ഈഗിളിലെ എന്‍റെ കാവടിയും, ലവ് ഇന്‍ ആഫ്രിക്കയിലെ പട്ടി കമ്പിക്കാല് കണ്ട പോലുള്ള ഡാന്‍സും, കണ്ണന്‍ കമ്പിയിലെ 'കാ'മഡിയും ഒക്കെ കണ്ടിട്ട് ഇനി മാര്‍ക്കിടാന്‍ വന്നവര്‍ എന്നെ എടുത്തിട്ട് ചളുക്കുമോ എന്നാണ് പേടി. നമ്മുടെ പെര്‍ഫോമന്‍സ് തിയറ്ററില്‍ സഹിക്കുന്ന തെണ്ടികളെ പോലെയല്ലല്ലോ ഇവര്‍. കാശ് മുടക്കി തിയറ്ററില്‍ പടം കാണുന്നവന്റെ മുന്നില്‍ നമുക്ക് ചെന്ന് ചാടാതെ കഴിക്കാം.അതുപോലാണോ ദിവസേനയെന്നവണ്ണം കാണേണ്ട ഇവര്‍?
ഇനി ഞാന്‍ അഭിനയിച്ച രംഗങ്ങളില്‍ വല്ലതും പുതിയ പിള്ളേര്‍ വൃത്തിയായിട്ട് അഭിനയിച്ചാല്‍ 'കണ്ടു പഠിക്കടാ കൊണാപ്പാ, ഇതാണ് അഭിനയം' എന്ന് ആ നിശ്ചല്‍ പറയാനും മതി. കേരളത്തിലെ മികച്ച അഞ്ചു നടമാരുടെ കൂട്ടത്തില്‍ ഞാന്‍ പെടില്ല എന്ന് പണ്ട് പച്ചക്ക് പറഞ്ഞ മോനാ അത്.
ങ്ങാ!!!എന്തായാലും നനഞ്ഞിറങ്ങി.ഇനി കുളിച്ചു കയറാം.
അപ്പൊ ശനിയാഴ്ച്ച കാണാം.
സ്നേഹപൂര്‍വ്വം

മെഗാസ്റ്റാര്‍ എ കെ/ ഇക്ക

12 comments:

ജോ l JOE said...

:)

Aadityan said...

പോസ്റ്റ്‌ നന്നായി . പറഞ്ഞതിനോട് 100% യോജിക്കുന്നു . ഒരു അപ്പുപ്പന് ലെഫ്ടനറ്റ്‌ കേണല്‍, അടുത്ത അപൂപ്പന്‍ അഭിനയം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു . ഇവനൊക്കെ കേജയ്‌ വിളിക്കാന്‍ കുറെ വിവരമില്ലതവരും

Raveesh said...

ഈ വിഷയത്തിൽ ഞാൻ താങ്കളോടൊപ്പം ...

abcd said...

അങ്ങനെ പറയരുത് :)

പുത്തനച്ചി പെരപ്പുറം തൂക്കുന്നത് പോലെ കുറച്ച് കാലം കേണല്‍ ഒന്നു അതിര്‍ത്തി കാത്തേക്കാം എന്നു പറഞ്ഞൊന്ന് പോയാല്‍ രക്ഷപെടുന്നതാരാ? ആരാ?

(അണ്‍)റിയാലിറ്റി ഷോ‌ റിയാലിറ്റി ആയി അവതരിപ്പിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ തെരക്കാവും. അപ്പോഴും രക്ഷപെടുന്നതാരാ? ആരാ?

ഇനി ആ എസ്സെമ്മസ് അയക്കണ്ട ഫോര്‍മാറ്റ് കൂടി കിട്ടിയാ എനിക്കങ്ങ് പോകാരുന്നു.


(എന്തായാലും " ഞാന്‍ - ദ ബെസ്റ്റ് ആക്ടര്‍ " എന്നു പറയുന്ന സമയത്ത് മുഖത്തൊരു ചമ്മല്‍ കണ്ടതായി തോന്നിയിരുന്നു. അതെന്റെ തോന്നല്‍ ആയിരുന്നോ അതൊ റിയാലിറ്റി ആയിരുന്നോ? :)

ഈ പ്രാവശ്യം പൊന്നോണം ഞങ്ങള്‍ ആരുടെ ഒപ്പം ആഘോഷിക്കും എന്റെ മാവേലിതമ്പുരാനേ :)

(ഏ കെ,താങ്കളുടെ വിഷയങ്ങളും വിവരണങ്ങളും രസകരം!!!)

nikhimenon said...

good...

somebody pls visit my blog...

desperate to get some readers for it.....

nikhimenon.blogspot.com

കാടന്‍ said...

സൂപ്പര്‍ ......ഇതുപോലെ നല്ല പോസ്റ്റുകള്‍ ഇനിയും പ്രതിശഇക്കുന്നു

ഭാരതീയന്‍ said...

കലക്കി...

nikhimenon said...

but his intentions are good..atleast he s tryin to find new talents thru the show...!doesnt it deserve some applause?

krish | കൃഷ് said...

ഹഹ.. ഇത്‌ കലക്കി. എകെ 47 വെച്ച്‌ തുരുതുരാ വെടിവെച്ച പോലുണ്ട്‌. ഇനി അടുത്തത്‌ "--- ദി ബെസ്റ്റ്‌ ഡാൻസർ" അവുമോ

Panicker said...

ഇത് വായിച്ചു കഴിഞ്ഞു യൂട്യൂബില്‍ സേര്‍ച്ച്‌ ചെയ്തു കണ്ടു ... ഏഷ്യാനെറ്റ്‌ പ്രൊ - മോഹന്‍ ലാല്‍ ആണ് എന്നാണു അവാര്‍ഡ്‌ ഷോസ്‌ ഒക്കെ കണ്ടപ്പോള്‍ തോന്നിയിരുന്നത് ...
എഴുത്ത് തകര്‍ത്തിട്ടുണ്ട് ...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പറയാനുള്ളത് പറയണം. അത് താങ്കൾ ചെയ്തു. അവന്മാർ ചെയ്യാനുള്ളത് ചെയ്യട്ടെ :)

ബഷീര്‍ Vallikkunnu said...

ഗൊള്ളാം കെട്ടോ..
ബെര്‍ളിച്ചായന് ഒരു തുറന്ന കത്ത് ഇവിടെയുണ്ട്