Wednesday, July 1, 2009

താടിയുടെ മരണം: അത്ഭുത വലയന്‍

സംവിധായകനും, തിരക്കഥാകൃത്തുമായ താടിയുടെ മരണത്തില്‍ അനുശോചിക്കുക എന്നതിലുപരി താടി സാറിന്റെ അകാലത്തിലുള്ള മരണത്തിന് സുപ്പര്‍ താരങ്ങള്‍ എങ്ങനെ കാരണമായി എന്നത് ലോകത്തെ അറിയിക്കുക എന്നതാണ് മലയാള സിനിമയില്‍ പണിയില്ലാത്തവരുടെ അസോസിയേഷന്‍ (എം സി പി എ /മക്‌പാ) എന്നില്‍ ചുമത്തിയിരിക്കുന്ന ഉത്തരവാദിത്ത്വം.അതുകൊണ്ട് മുഖവുരകളില്ലാതെ ഞാന്‍ തുടങ്ങുന്നു.

എന്നാലും ഞാന്‍ ആലോചിക്കുകയായിരുന്നു...അന്‍പത്തിനാല് വയസിനുള്ളില്‍ ചില്ലറ അക്രമം വല്ലതുമാണോ താടി കാണിച്ച് കൂട്ടിയത്. അങ്ങേര്‍ക്കു മാത്രം എപ്പ നോക്കിയാലും പതിനെട്ട്-ഇരുപത് വയസുള്ള പെമ്പിള്ളാരെക്കിട്ടുമായിരുന്നു ...ഐ മീന്‍ പിള്ളാരുടെ ഡേറ്റ് കിട്ടുമായിരുന്നു. ഇവിടെ ബാക്കിയുള്ളവന്‍ ഒരു പടമെടുത്താല്‍ നായികയെ മാനത്തു നിന്നും കെട്ടിയിറക്കണം. ആ കവിതയാണേല്‍ കെട്ടിപ്പോവുകയും ചെയ്തു. നാലഞ്ചു പുതിയ പെമ്പിള്ളാരുടെ നമ്പര്‍ താടിയുടെ കയ്യില്‍ നിന്നും വാങ്ങാം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍.അതിനു മുന്നേ പോയില്ലേ...താടി!!!!.ക്ഷമിക്കണം‍ ,അല്‍പ്പം ഇമോഷണല്‍ ആയിപ്പോയി.ഇവിടെ എനിക്ക് കിട്ടാത്തതല്ലല്ലോ (ഡേറ്റ്) പ്രശനം. താടിയുടെ മരണത്തിന് സൂപ്പര്‍ താരങ്ങള്‍ എങ്ങനെ കാരണക്കാരായി?

മറ്റുള്ളവര്‍ക്ക് തിരക്കഥ എഴുതിക്കൊടുക്കുക എന്ന അറിയാവുന്ന പണി നിറുത്തി താടി സംവിധാനം തുടങ്ങിയ ശേഷം, അങ്ങേരുടെ ഇറങ്ങിയ പടങ്ങളില്‍ ഒരു വിധപ്പെട്ടതെല്ലാം എട്ട് നിലയില്‍ പൊട്ടിയെങ്കിലും, സുപ്പര്‍ താരങ്ങള്‍ക്ക് ചുമ്മാ അങ്ങേരുടെ പടങ്ങളില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നോ? അവര്‍ അങ്ങനെ അഭിനയിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ അവരുടെ കരിയര്‍ കുത്ത് പാളയെടുത്തേനേ .പക്ഷെ താടി പോയി അങ്ങേരുടെ പെര്‍ഫ്യൂഡ് മാനിനിന്റെ തമിഴ്‌ പതിപ്പെടുക്കുക തുടങ്ങിയ മണ്ടത്തരങ്ങള്‍ കാണിച്ച് പൊട്ടി പാളിസകില്ലായിരുന്നു.

ഇപ്പോത്തന്നെ'സുശാന്തിയും, വിജയലക്ഷ്മിയും പിന്നെ മണികണ്ഠനും' എന്ന ചിത്രത്തിന് ശേഷം എന്‍റെ ഒരു വിധപ്പെട്ട എല്ലാ പടങ്ങളും ആരെക്കൊണ്ടും തെറ്റ് പറയിക്കാത്ത രീതിയില്‍ പൊട്ടിയിട്ടുണ്ട്.സുപ്പര്‍ സ്റ്റാര്‍ ഇക്ക അഭിനയിച്ച എന്‍റെ രണ്ടു പടങ്ങള്‍, 'ബാധാ സഹിബും' , 'രാക്ഷസ ജേതാവും' എന്‍റെ അവസാന പടമായ 'അത്ഭുതന്‍' പോലെ അത്ഭുതകരമായി പൊട്ടി.പക്ഷേ ഇതൊന്നും വീണ്ടും ഞാന്‍ ഡേറ്റ് ചോദിക്കുമ്പോള്‍ തരാതിരിക്കാന്‍ ഇക്കാക്ക്‌ ഒരു ന്യായമല്ല. ഇത് എന്‍റെ മാത്രം കാര്യമല്ല. ആവശ സംവിധായകരുടെ ഒരു പൊതു ആവശ്യമാണ്‌.'കോളേജ് കാരാമ' എന്ന പടമെടുത്ത ജമന്തിദാസിന് ബോധമുള്ളവര്‍ ആരും പിന്നെ ഡേറ്റ് കൊടുക്കില്ല.എങ്കില്‍ പോലും ആ വാരസ്യാരുടെ കെട്ടിയോന്‍ ദാസിന്റെ പടത്തില്‍ അഭിനയിച്ചേ പറ്റു എന്ന് ഞാന്‍ പറഞ്ഞത് കേരളക്കരയാകെ കേട്ടതല്ലേ?അപ്രകാരം തന്നെ താടിക്കും സുപ്പര്‍ താരങ്ങള്‍ ഡേറ്റ് കൊടുക്കണമായിരുന്നു. അല്ലാതെ താടി തട്ടിപ്പോയിട്ട് അങ്ങേരുടെ പിള്ളാരുടെ പഠന കാര്യങ്ങള്‍ നോക്കാം,കോളേജിലയക്കാം എന്നൊക്കെ പറഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല.അങ്ങേര്‍ ജീവിച്ചിരുന്നപ്പോള്‍ അങ്ങേര്‍ക്കു ഡേറ്റ് കൊടുത്ത് സ്വന്തം കരിയര്‍ കട്ടപ്പുറത്താക്കുക എന്ന മഹത് കര്‍മ്മം ചെയ്തിരുന്നെങ്കില്‍ സുപ്പര്‍ താരങ്ങളെ ഞാന്‍ സമ്മതിച്ചേനെ.

ഇക്കയുടെ കാര്യം നില്‍ക്കട്ടെ. മെഗാസ്റ്റാര്‍ ഏട്ടനോ? തടി തിരക്കഥ എഴുതിയ 'മൂന്നര ചക്രം' ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞില്ലേ? പിന്നെയത് ആ ഭൂമിരാജിനെ നായകനാക്കി പുറത്ത്‌ വന്ന് ഒന്നര ചക്രം പോലും കിട്ടാതെ തിയറ്ററില്‍ നിന്നും പോയി.അത്ര തറ കഥയായിരുന്നെങ്കിലും ഏട്ടന് ചുമ്മാ അഭിനയിച്ചൂടായിരുന്നോ അതില്‍? ഒടുവില്‍ ആ എബി മേലയില്‍ സംവിധാനം ചെയ്ത് താടിയുടെ തിരക്കഥയില്‍ 'കംസന്‍' എന്നൊരു പടം ചെയ്യാം എന്ന് ഏട്ടന്‍ എട്ട് എന്നാണു കേട്ടത്. അവസാന നിമിഷം താടി അത് സ്വന്തമായി സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നത്രേ. അതിലും ഞാന്‍ താടിയെ കുറ്റം പറയില്ല.സംവിധായകനായാലുള്ള സുഖം സംവിധായകനല്ലേ അറിയൂ? ഒരു സെറ്റിന്റെ മുഴുവന്‍ നിയന്ത്രണം...ഹോ ...പാല്‍പ്പായസം മുതല്‍ പാഷാണം വരെ എന്തും ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് അനുഭവിക്കാം... അതൊക്കെ മനസിലാക്കി ഏട്ടന്‍ വേണ്ടേ അഡ്ജെസ്റ്റ്റ്‌ ചെയ്യാന്‍? ചെയ്തില്ല.

അതാണ്‌ ഞാന്‍ പറഞ്ഞത് താടിയുടെ മരണത്തിന് കാരണം സുപ്പര്‍ താരങ്ങളാണെന്ന്. അല്ലാതെ അയ കാലത്ത് കല്ല്‌ കുടിച്ചും, പെണ്ണ് പിടിച്ചും സ്വന്തം ആരോഗ്യം നോക്കാതെ നടന്നതോ, ആവശ്യമില്ലാത്ത പരിപാടികള്‍ക്ക് പോയി സ്വയം വരുത്തി വെച്ച സാമ്പത്തിക ബാധ്യതകളോ അല്ല. സുപ്പര്‍ താരങ്ങള്‍ മര്യാദക്ക് താടിയുടെ സംവിധാനത്തില്‍ നാലഞ്ചു ഫ്രാഡ് പടങ്ങളില്‍ അഭിനയിച്ചിരുന്നെങ്കില്‍ അങ്ങേര്‍ക്കു ഈ വിധി വരില്ലായിരുന്നു.ഇതിന് പരിഹാരമായി സുപ്പര്‍ താരങ്ങള്‍ എന്‍റെയും, മക്പാ അംഗമായ വൈജൂ ‌ കൊട്ടരത്തിനക്കരയുടെയും ഈരണ്ട് പടങ്ങളില്‍ വീതം അഭിനയിക്കണം.ഇല്ലേല്‍ പത്താം തീയതി മുതല്‍ സമരമാണ്, സമരം.

മക്‌പാ ജനറല്‍ ‍ സെക്ക്രട്ടറി.

അത്ഭുത വലയന്‍.

ഈ പോസ്റ്റ് പ്രശസ്തര്‍ ആരെങ്കിലും മരിച്ചാല്‍ ഉടനെ അവരെ ദൈവമാക്കി സര്‍വ്വ കുറ്റവും ജീവിച്ചിരിക്കുന്നവരുടെ തലയില്‍ കെട്ടി വെയ്ക്കാന്‍ ഇറങ്ങുന്ന അലവലാതികള്‍ക്കും,കൂടാതെ മരിച്ചവരുടെ സന്മാര്‍ഗ്ഗവും, അവര്‍ ആരുടെയൊക്കെ കൂടെ അന്തിയുറങ്ങി എന്നതിന്റെ ലിസ്റ്റും അറിയാതെ ഉറക്കം വരാത്ത ചെറ്റകള്‍ക്കുമായി സമര്‍പ്പിക്കുന്നു.

3 comments:

Justine said...

Thakarthu macha

വിന്‍സ് said...

//ഈ പോസ്റ്റ് പ്രശസ്തര്‍ ആരെങ്കിലും മരിച്ചാല്‍ ഉടനെ അവരെ ദൈവമാക്കി സര്‍വ്വ കുറ്റവും ജീവിച്ചിരിക്കുന്നവരുടെ തലയില്‍ കെട്ടി വെയ്ക്കാന്‍ ഇറങ്ങുന്ന അലവലാതികള്‍ക്കും,കൂടാതെ മരിച്ചവരുടെ സന്മാര്‍ഗ്ഗവും, അവര്‍ ആരുടെയൊക്കെ കൂടെ അന്തിയുറങ്ങി എന്നതിന്റെ ലിസ്റ്റും അറിയാതെ ഉറക്കം വരാത്ത ചെറ്റകള്‍ക്കുമായി സമര്‍പ്പിക്കുന്നു//

ആദ്യത്തെ വാചകത്തിനോട് തീര്‍ത്തും യോജിക്കുന്നു. പക്ഷെ ഒരാള്‍ ആരുടെ കൂടെ അന്തിഉറങ്ങി എന്നും അയ്യാളുടെ സന്മാര്‍ഗ്ഗവും ചികഞ്ഞറിഞ്ഞു അറിയാം എന്നു ഭാവിക്കുകയും അതാണു എല്ലാ കുഴപ്പവും എന്നു കരുതുന്ന താങ്കളേ പോലുള്ളവര്‍ അല്ലേ പരമ ചെറ്റ എന്നു ഞാന്‍ ചോദിച്ചാല്‍ എന്നോട് ദേഷ്യം ഒന്നും തോന്നരുത്.

nikhimenon said...

with due regard to your writing skills and your sense of humour i would like to tell that you could have avoided making fun of a legendary writer who passed away recently.

Why should we bother about the gossips about him? After all ,he had given us some good scripts in the past....