ഒരു ഏഴെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ആ സൈക്കിള്‍ ഉടമ സുഹൃത്തിനെ തേടി വരുന്നു. അന്ന് സൈക്കിള്‍ മറിച്ചിട്ട് വിട്ടു പോയത് കൊണ്ട് അയാളുടെ ജീവിതം തന്നെ നശിച്ചു എന്നും ഇനി ഒരേ ഒരു പരിഹാരം ആ തിയേറ്റര്‍ന് മുന്നിലെത്തി താനാണു സൈക്കിള്‍ മറിച്ച് ഇട്ടത് എന്ന് ഏറ്റു പറയണം എന്ന് അവശ്യപ്പെടുന്നു.സുഹൃത്ത് ആദ്യം വിസമ്മതിക്കുന്നു(വേറെ പണി ഇല്ലെ? അല്ല പിന്നെ).പിന്നെ കുടുംബത്തെ തട്ടി കളയും എന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ സമ്മതിക്കുന്നു .അവര്‍ തിയറ്ററിലേക്ക് യാത്ര തുടങ്ങുന്നു.
വഴി നീളെ സൈക്കിള്‍ ഉടമ പരസ്പര ബന്ധം ഇല്ലാത്ത തമാശകള്‍ പറയുക, തട്ട് കടയില്‍ തല്ലു ഉണ്ടാക്കുക, സൈക്കിളിനെപ്പറ്റി വികാര നിര്‍ഭരമായി സംസാരിക്കുക മുതലായവയില്‍ മുഴുകുന്നു.ഇതൊക്കെ കണ്ടു പ്രന്തായ സുഹൃത്ത് എന്നെ വിളിച്ചു വരുത്തുന്നു. പിന്നെ മൂന്ന് പേരും ചേര്‍ന്ന് യാത്ര തുടരുന്നു.വഴിക്ക് വെച്ച് ഓടാന്‍ ശ്രമിക്കുന്ന എന്നെയും സുഹൃത്തിനെയും സൈക്കിള്‍ ഉടമ തല്ലി പരിപ്പിളക്കുന്നു.പരിപ്പിളകിയ ഞങ്ങളെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതോടെ ഞങ്ങള്‍ സൈക്കിള്‍ ഉടമയുമായി കമ്പനിയാവുന്നു.(അത് തെളിയിക്കാനായി ഞങ്ങള്‍ ഒരുമിച്ചു ഒരു പാട്ട് പാടുന്നു).ഒടുവില്‍ തിയേറ്റര്‍ന് മുന്നിലെത്തി നോക്കുമ്പോള്‍ സൈക്കിള്‍ ഇല്ല. തൊട്ടടുത്ത സൈക്കിള്‍ കടയില്‍ അത് കണ്ടം ചെയ്തിട്ടിരിക്കുന്നു .അന്തംവിട്ട് നില്ക്കുന്ന എന്നെയും സുഹൃത്തിനെയും നോക്കി കുറച്ചു ചേഷ്ടകള്‍( ഭാവാഭിനയം ?) കാണിച്ച ശേഷം നിങ്ങളെ ഇവിടെ കൊണ്ട് വന്നു കൊല്ലാനായിരുന്നു എന്റെ പരിപാടി എന്നും തത്കാലം അത് ചെയ്യുന്നിലെന്നും,മനസ്സ് മാറുന്നതിനു മുന്‍പ് ഓടിക്കൊള്ളനും പറയുന്ന സൈക്കിള്‍ ഉടമ. (സൈക്കിള്‍ ഉടമക്ക് ഭ്രാന്ത് അഥവാ വട്ട് ആണ് എന്നത് ക്ലൈമാക്സ്).
ഏതാണ്ട് ഇതൊക്കെ തന്നെയാണ് ഭ്രമരം എന്ന മഹാ ക്ലാസ്സിക്കിന്റെ കഥ.(സംഗതി മോഹന്‍ലാല്‍ ആയതു കൊണ്ട് വട്ടാണ് എന്ന് പറയുന്നില്ല പകരം സമനില തെറ്റിയ എന്ന സ്ഥിരം സാധനം ആണ് ഉപയോഗിച്ചിരികുന്നത് ).
ശരി അത് വിട്.
ഇനി ചില ചോദ്യങ്ങള്‍.
1) മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച പത്തു ചിത്രങ്ങളില്‍ ഒരെണ്ണം ഇതാണ് എന്ന് പറയാമോ ?
ചിലപ്പം തന്നെ പറയും.ഇപ്പോള്‍ വാഴ്ത്തി പാടുന്ന ആരാധകര്‍ പോലും ഒരു വര്‍ഷം കഴിഞ്ഞു ചോദിച്ചാല്‍ മറന്നു പോകുന്ന പടം.
2) ഇ സിനിമയുടെ പബ്ലിസിറ്റിയുടെ ഭാഗമായി നടത്തിയ താഴെ പറയുന്ന കാര്യങ്ങള്‍ സത്യമാണോ
a) നായകന്റെ പേര് കഥയുടെ അവസാനം വരെ പറയുന്നില്ല .പേര് പറഞ്ഞു പോയാല്‍ സിനിമയുടെ എന്തരോ പോകും.
പടം തുടങ്ങി ഇരുപത്തിരണ്ടാം മിനിറ്റു മുതല്‍ നായകന്റെ പേര് കിളി കിളി പോലെ എല്ലാരും പറയുനുണ്ട്. അത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിച്ചതായി തോന്നിയില്ല.
b) ബ്ലെസി ആദ്യമായി സംവിധാനം ചെയുന്ന ത്രില്ലര്‍ ചിത്രം.
ഇത് ഒരു ത്രില്ലര്‍ ആണെന്ന് പറയുന്നവനെ നേരില്‍ കണ്ടാല്‍ മലയാളത്തില്‍ തന്നെയുള്ള കൊള്ളാവുന്ന നാലു ത്രില്ലര്‍ പടങ്ങളുടെ ഡി വി ഡികള്‍ ഫ്രീ ആയി കൊടുക്കുനതാണ്. ( പിന്നേ!!! ആഗ്രഹം... അതൊക്കെ ആര്‍ക്കും എന്തും ആക്കാം).
c) പകയുടെ അണയാത്ത കനലുമായി, നായകനും പ്രതിനായകനും ഒരാളാകുമ്പോള്‍ ... (ഇതു പോസ്റ്ററില്‍ വെണ്ടക്കാ മുഴുപ്പില്എഴുതിയിട്ടുള്ളത്)
പകയും കനലും ഒക്കെ ഇരിക്കട്ടെ. ഈ പടത്തില്‍ ഒരിടത്ത് പോലും ലാലിന് ഒരു പ്രതിനായക സ്വഭാവംകാണാനില്ല (പിന്നെ തര്‍ക്കിക്കാന്‍ വേണമെങ്കില്‍ കൊല്ലാനാണ് ഇവനെ ഒക്കെ കെട്ടി എടുത്തത് എന്ന് പറയാം) പക്ഷേ മലയാളത്തില്‍ ഉയരങ്ങളില്‍, ശരപഞ്ജരം മുതലായ പടങ്ങള്‍ ഒക്കെ വന്നിട്ടുണ്ട്. ഓടിയിട്ടും ഉണ്ട്. സോ,ആള്‍ക്കാരെ വടിയാക്കരുത്.
3) മറ്റു ബ്ലെസി ചിത്രങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍...?
കാഴ്ച്ച, തന്മാത്ര, പളുങ്ക് ഇവയെല്ലാം ഇതിനെക്കാളും ഭേദമാണ്.
4) സിനിമയിലെ ലോജിക്കല്‍ ഫ്ലോ?
അതല്ലേ ഏറവും കിടിലം.കഥയിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവിന് ലോജിക് തീരെ ഇല്ല. ബാക്കി ഭാഗങ്ങളില്‍ ലാലിന് വട്ടായത് കൊണ്ട് ലോജിക് വേണമെന്ന് നിര്‍ബന്ധവും ഇല്ല.
5) ഈ ചിത്രത്തില്‍ മറ്റു ബ്ലെസി ചിത്രങ്ങളില്‍ ഇല്ലാത്ത എന്തെങ്കിലും പുതുമ ?ഉണ്ടല്ലോ .... നിന്ന് കൊണ്ട് മൂത്രം ഒഴിക്കുന്ന ലാലിനരുകില് കുനിഞ്ഞിരുന്ന് മുകളിലേക്ക് നോക്കി വേറൊരു കഥാപാത്രം നടത്തുന്ന കിടിലന്‍ ഡബിള്‍ മീനിംഗ് ഡയലോഗ്( ലാല്‍ ഫാന്‍സിനെ രോമാഞ്ചം കൊള്ളിക്കനാണെന്ന് തോന്നുന്നു.ബൂലോകത്തും ഇങ്ങനെ കുറച്ച് ആരാധകരെ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു.ചിലര്‍ തുണി പൊക്കി കാണിച്ചാല്‍ പോലും ഉടനെ 'ഹോ ...എന്തൊരു മഹാത്ഭുതം.' എന്ന് വട്ടം കൂടി നിന്ന് പറയുന്നവരെ.ആരെങ്കിലും അബദ്ധത്തില്‍ തുണി പൊക്കി കാണിക്കുന്നവനെ നോക്കി 'പോക്കണംകേട് കാണിക്കുന്നേ' എന്ന് പറഞ്ഞു പോയാല്‍ അവന്റെ തന്തക്കു വിളിക്കാന്‍ ചാടി ഇറങ്ങുന്നവരെ.ലാലിന്റെ കുറേ ഫാന്‍സും ഇങ്ങനത്തവന്മാര് ഉണ്ടല്ലോ? അവര്‍ക്ക് ചിലപ്പോള്‍ ഈ സീന്‍ ഇഷ്ട്ടപ്പെടും).
6) ലാല്‍ ഇതര നടി നടന്മാരോ ?
എന്തോന്ന് ചോദ്യമെടേ ? സൂപ്പര്‍ പടത്തില്‍ ബാക്കിയുള്ളവര്‍ എന്ത് ചെയാന്‍?. പിന്നെ നായികാ .. ഒരു ഭാവി വാഗ്ദാനം ആകുന്നു. ഷാമ്പൂ ചെയ്ത മുടിയും, ഷേപ്പ് ചെയ്ത പുരികവും ഒക്കെയായി ഒരു ഒന്ന്-ഒന്നര കര്‍ഷക സ്ത്രീ. സംസാരം രണ്ടു രണ്ടര ബുദ്ധി ജീവി സ്റ്റൈലിലും.
7) ഈ പടത്തിലെ ലാലിന്റെ അഭിനയ മുഹൂര്‍ത്തങ്ങളെ കുറിച്ച് എന്തെങ്കിലും...
ഒരു നടന് തമാശ രംഗത്തില്‍ അഭിനയിച്ചാല്‍ പ്രേക്ഷകന് ചിരി വരണം.ശോക രംഗത്തില്‍ അഭിനയിച്ചാല്‍ പ്രേക്ഷകന് സങ്കടം വരണം. ഈ പടത്തിന്റെ അവസാന രംഗങ്ങളില്‍ ലാലിന്റെ ഭ്രാന്ത് വ്യക്തമാക്കുന്ന (സോറി,സമനില തെറ്റിയ) രംഗങ്ങള്‍ കണ്ടാല്‍ പ്രേക്ഷകന് ശരിക്കും ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നും (സത്യം!!!).
8) മതി,മതി ഇനി ഒറ്റ വാചകത്തില്‍ ഈ പടത്തെ പറ്റി ഒരു അഭിപ്രായം പറയു ...
ലാലിനെ അഭിനയിപ്പിച്ചേ അടങ്ങു എന്ന വാശിയില്‍ ബ്ലെസി എടുത്ത പടം.
9) കുറച്ചും കൂടി വ്യക്തമായ അഭിപ്രായം...
വാശിക്കാണെങ്കില്‍ മോസര്‍ബെയര്‍ ആണ് ലാഭം. പോരേ? മതിയേ!!!!
---------------------------
ഈ നിരൂപണം എഴുതിയത് ഞാനല്ല(എന്റെ ദ്വന്ദ വ്യക്തിത്ത്വമോ, പ്രേതമോ ആണ് ഇത് എഴുതിയത് എന്നല്ല ഉദ്ദേശിച്ചത്).മലയാളം ബ്ലോഗില്‍ പലര്‍ക്കും സുപരിചിതനും, നിര്‍ഭാഗ്യവശാല്‍ എന്റെ ഉറ്റ സുഹൃത്തുമായ ഒരുത്തനാണ് ഇതിന്റെ സൃഷ്ടാവ്.ചില സാങ്കേതിക കാരണങ്ങളാല്‍ (ഒവ്വ, ഒവ്വ) അവന്റെ സ്വന്തം പേര് വെളിപ്പെടുത്തി ഇത് പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ എന്റെ ബ്ലോഗില്‍ ഞാന്‍ അതെടുത്ത് അലക്കുന്നു. ഭ്രമരം എന്ന ചിത്രത്തെക്കുറിച്ച് എന്റെ വ്യക്തിപരമായ അഭിപ്രായം ദാറ്റ്സ്മലയാളം ഡോട്ട് കോമില് വന്നതിനോട് ഏകദേശം സമാനമായതിനാലാണ്(ബ്ലെസ്സിയെന്ന സംവിധായകന് ചിത്രത്തിലെ ചിലയിടങ്ങളില്‍ പരാജയപ്പെട്ടു എന്ന് അവരില്‍ നിന്നും വ്യതസ്തമായി എനിക്ക് അഭിപ്രായമുണ്ട്) ഞാന്‍ ഭ്രമരം കണ്ട വിശേഷം എഴുതാന്‍ മുതിരാത്തത്. ഈ നിരുപണത്തിന്റെ കൈയ്യടിയും തെറിയും ലോണ്ടെ ലവന് (എഴുത്തിന്റെ ശൈലിയോ, കുത്തോ , കോമയോ വെച്ച് ആളെ കണ്ടു പിടിക്കാന്‍ സാധിക്കുന്ന മലയാളം ബ്ലോഗ്വാസികള് ലവന്റെ പേര് പറയുന്നതില്‍ എനിക്ക് വിരോധമില്ല.)രണ്ടു ചിന്ന ക്ലൂകള്‍ വേണേല്‍ തരാം.ആള് എനിക്കും മുന്‍പ് ബ്ലോഗിലെത്തിയതാണ്. ലവന് ഒപ്പിച്ച ചില തരികിടകള്‍ വന്‍ സംഭവങ്ങളും ആയിട്ടുണ്ട്. മത്സരത്തിന്റെ അവസാനം ആളുടെ ശരിക്കുള്ള പേര് അവനായിട്ടു വെളിപ്പെടുത്തിയാല്‍ ഉണ്ട്.ഇല്ലേല്, ഇല്ല. എന്നാ പിന്നെ ഞാന്നങ്ങോട്ട് ?.
എ കെ
എ കെ
19 comments:
അച്ചനും മകളാകാനോ മരു മകളാനോ പ്രായമുള്ള ഒരുത്തിയും കൂടിയുള്ള അഭിനയം കാണണമെന്നു വിചാരിച്ചതായിരുന്നു.
ആ കാശ് എതായാലും കിട്ടി. ഭാഗ്യം.
ഇതെഴെയുതിയ ആളെ ഞാന്‍ പറയണോ, അവന്റെ ആദ്യാക്ഷരം "മ" യിലും അവസാനം "പ" യിലുമാണെന്നറിയാം. ബാക്കി അറിയാവുന്നവര്‍ പൂരിപ്പിക്കുക.
പേരു കിട്ടി..മല നോ..മപ.. മപ..
ചാണക്യാ എന്തിനാ വെറുതെ പേര് പരയുകാന്നും പറഞ്ഞു തെറി പറയുന്നത്?
നമുക്കറിയാമല്ലോ, മോഹന്‍ലാല്‍ എന്ന മഹാനായ നടന് എന്നേ അവസാനിച്ചു !
ഇപ്പോള്‍ "അന്യന് " സ്റ്റൈല്‍ അല്ലേ !
ഇത് എഴുതിയ ആളെ പിടികിട്ടി.മമ്മൂട്ടി.ശരിയല്ലേ?
ബ്ലസ്സിയുടെ എല്ലാ പടവും ഇങ്ങനെയൊക്കെത്തന്നെ.കല്‍ക്കട്ടാ ന്യൂസ് മലയാളത്തിലിറങ്ങിയ ഏറ്റവും വൃത്തികെട്ട സിനീമയാണ്.
ഈ അല്പ പ്രതിഭയെ എന്തിനാണ് മീഡിയ ഇങ്ങനെ വാഴ്ത്തുന്നതെന്ന് മനസ്സിലാവുന്നില്ല.
ഇതു പോലെ ഒരെണ്ണം 3 ദിവസം മുന്‍പ് വായിച്ചിരുന്നെങ്ങില് എന്റെ കാശു പോകില്ലായിരുന്നു .ഇരിക്കട്ടെ എന്തെ വകയും ഒന്ന്
ഓര്‍ത്തിരിക്കാവുന്ന ഒരു പാട്ട് പോലും ഇല്ലെന്നെ !
പടത്തിന്തേ രണ്ടാം പകുതി വലിയുന്ന വലിച്ചില് ..... കഷ്ടം
ഇതിലെ ചാണക്യന് വ്യജനായതിനാല് ഞാന്‍ എന്റെ ആദ്യത്തെ കമന്റ് പിന്‍വലിക്കാനാഗ്രഹിക്കുന്നു.
why people are using false identification?
I do strongly support naattukaaran.. please dont allow mr (03889383109473893545) profile id for any web site..
if you have any personal issue with chanakyan please dont take to other websites!
ഇതില്‍ ഒരു പ്രധാനപ്പെട്ട അഭിനയ മുഹൂര്‍ത്തം പറഞ്ഞില്ലല്ലോ...
ഭാവി വാഗ്ദാനം ആയ ഒരു കുട്ടി...മോഹന്‍ലാലിന്റെ മകള്‍...
എന്താ അഭിനയം????
രാജു മല്ല്യത് ഇന്റെ മകള്‍ ആകാന്‍ ആണ് സാധ്യത...
കണ്ടിട്ട് പറയാം :)
Ak bhai....ellam sammadhikunnu...engil ente kurach questionsinu marupadi tharamo...?
1. Ee cinema kuranja divasathinullil enthu kondu valare nalla abhiprayam neti?
2. Blessy-yute ettavum nalla chithram ennu naattil vechu ennotu
samsaaricha saadhaarana aaswaadakar polum paranju. Athenthu kondu?
3. Oru pakshe keralathile cinema premikal ellaam chintha sheshi illaathavar aano?
da mamooty fane oompathe po....mammookk aayalum lalettan aayalum nallathu nallathennunu parayanam..mamookkayude nalla oru padam vannathu OREKADAL mathramanu....allateh oru mai---um vannatilla..kazhinja 2 yrs edayil....ketto...
evan paranjatha seree...kazhinja randu varshathe ettavum nalla padangal..PARUNTHU, ANNANTHAMPI,MAYABAZAR,LOVE IN SINGAPooR pinne pattanathi Bhoothavum...Mayabazarinum LIS -num Oscar pratheekshayundu eniyum..E pattanathil Bhootham kalippanu...Athinu 2 desheeya award kodukkanamennanu eppol jury anganagal parayunne...onnu bhoothathinum mattethu Jimmikkum...mamookkayude abhinayam super..Annan thampiyile pottanu desheeya award poyathu pottanmarku award kodukkathonda..allel theerchayayum kittiyene AWARD
i agree with u amijith
ഇതു പോലെ ഒരു ചോദ്യം ഞാനും ഒരു റിവ്യൂ എഴുതിയവനോട് ചോദിച്ചതാണ് .ചോദിച്ചത് ഹരിയോടാണ് .ചോദ്യം ഇവര്‍ വിവാഹിതര്‍ ആയാല്‍ എന്നാ പടം ഈ പറയുന്നത്ര കുഴപ്പമില്ലലോ, അതയിത് ഈ വര്‍ഷം ഇറങ്ങിയ Red chillies,Sagar Jackie,Lov in Sigapoor,Bagavan തുടങ്ങിയ പടങ്ങളെ കാലും ഭേദമാണല്ലോ എന്നായിരുന്നു .കിട്ടിയ മറുപടി ഇതൊരു താരതമ്യ പഠനം അല്ല മറിച്ച് ഈ പടത്തെ കുറിച്ചുള്ള അഭിപ്രായം മാത്രമാണ് എന്നാണ് .പറഞ്ഞു വന്നപ്പോള്‍ ഒരു സംശയം എന്നി ഹരി എങ്ങാനും അന്നോ ഇതു കാച്ചിയത് ??
Mohanlalinte Nalla oru cinema vannal, Oru padam nallapole odithudangiyal..., appol thudangummolde prayamulla nayikayanu, Mohanlalinu vannam kooduthalanu, abbhinayikkan ariyilla, prathibha poyi... Onnu chodikkatte, challenging aaaya role - kalil yethara pravashyam mohanlal thilangathirunnittundu? Yethra padangal Mohanlal karanam pottiyittundu? Malayalathil mohanlalinoppam abhinayikkan pattiya nayikamar yethrayundu? Njan onnu paranjhotte, othoru Mohanlal Vs Mammotty comparison alla. Marichu Bhramaram Yenna Cinemayyum, Mohanlal yenna ndaneyum vimarshikkunnavarkkulla utharamanu.
Ini chila utharangal, Yethra padangal Mohanlalinte abhinaya prathibha kondu mathram vijayaichittundu yennathu marakkathirikkuka? Flope aakenda yetha cinemakal mohanlalinte sannidhyam karanam mathram Vijayichittundennu manassilakkuka. Koode abhinayikkunna nayikayude prayamalla, abhinayikkunna nayika kadhapathrathodu pularthunna neethiyanu kadhapathrathinte vijayam. Nayikayude Prayamanu mandhandamengil Rajanikkoppam aarabhinayikkum??? Ini bharamarathe kurichu.. Prathibhayillatha samvidayakananllo Blessy. Athukondayikkum aalude cinemakal onnum ithu vare pottathathu. Kalamoolyamullathu. Thanmathra Blessiyude cinemayayirunnu. Ahoru mosham padamarunno? Blessiyude chithrangal yadharthyangalude nerkkazhchayanu. Sadharanakkarante cinema. So is 'Bhramaram'. Nalla cinemakale muttunyayam paranjhu janagalil ninnu akattunnavarod onne parayanolloo. Malyala cinemaye Kollaruthu. Pleaseee....
മുകളില്‍ പറഞ്ഞത് പോലെ ഈ സിനിമ കണ്ടു ഇഷ്ടപെടാത്ത ഒരാളാണ് ഞാനും . ഈ പോസ്റ്റ് ഇല് ചോദിച്ചിട്ടുള്ള ചോദ്യങ്ങളില്‍ ഏഴാമത്തെ ചോദ്യത്തിന് ലാലിനെ അകമഴിഞ്ഞു സ്നേഹിക്കുനവര്‍ക്ക് വേറൊരു അഭിപ്രായം ഉണ്ടാകാം .ബാക്കി എല്ലാ ചോദ്യനങളും അവയ്ക്കുള്ള മറുപടിയും അക്ഷരം പ്രതി ശരി ആണെന്നാണ് എന്തെ അഭിപ്രായം .അങ്ങനെ അല്ല എന്ന് തോന്നുനവര്‍ എന്ത് കൊണ്ട് അങ്ങനെ അല്ല എന്ന് കുടി പറഞ്ഞാല്‍ (if you have a different answer tell that) നന്നായിരുന്നു . അല്ലാതെ ഭ്രമരത്തെ കുറിച്ച് പറയുമ്പോള്‍ ലാല്‍ പണ്ട് കുറെ നല്ല സിനിമയില്‍ അഭിനയിചിതുണ്ട് , കുറെ ഹിറ്റ് അക്കിയിടുണ്ട് എന്നോകെ പറയുന്നതില്‍ എന്ത് കാര്യം
പിന്നെ ഈ പടം കാശു കൊടുത്തു കണ്ടേ അടങ്ങു എങ്കില്‍ ആദ്യം പട്ടണത്തില്‍ ഭൂതം കണ്ടിട്ട് ( അതിനു ശേഷം നിങ്ങള്‍ ജീവനോടെ ഉണ്ടെങ്കില്‍) ഭ്രമരം കണ്ടാല്‍ സഹിക്കാന്‍ പറ്റിയേക്കും . (വാശി ആണെങ്ങില്‍ )
cheyatha kolapathaka kuttathin Jailul pokuna vikaravum, cycle veezhuna vikaravum compare cheyuna allukalodu enth parayana
എന്തായാലും മലയാള സിനിമകളുടെ നിലവാരം വല്ലാതെ കുറഞ്ഞുപോയി എന്നത് സങ്കടകരം തന്നെ...സിനിമകളുടെ ഭാവി നിര്‍ണ്ണയിക്കുന്നത് അതിന്റെ ഉള്ളടക്കം അല്ല...മറ്റു ചില ടെക്നിക്സ് ആണ്...നല്ല സിനിമകള്‍ക്ക് ആസ്വാദകര്‍ ഉണ്ടായിരുന്ന കാലത്തും 'പൈതൃകം' എന്ന സിനിമ പരാചയപ്പെട്ടത് തന്നെ ഉദാഹരണം... ഇപ്പോഴത്തെ സംവിധായകര്‍ സിനിമ എടുക്കുന്നത് നമ്മുടെ വീട്ടമ്മമാര്‍ അവിയല്‍ ഉണ്ടാക്കുന്നതുപോലെ ആയിരിക്കുന്നു... 'എല്ലാ തരം പ്രേക്ഷകര്‍ക്ക് വേണ്ടിയും' എന്ന ന്യായം പറഞ്ഞു സിനിമയില്‍ അശ്ലീലം ഉള്‍പ്പെടെ പലതും കുത്തി നിറയ്ക്കുന്നു... എനിക്കൊരു സംശയം..'നരസിംഹം' എന്ന ലാല്‍ ചിത്രത്തില്‍ ആ ആഭാസ നൃത്തരംഗം ഇല്ലായിരുന്നുവെങ്കില്‍ എന്തെങ്കിലും സംഭവിക്കുമായിരുന്നോ? ഈ പ്രതിഭാസം ഇപ്പോഴും തുടരുന്നു...അത്രയ്ക്ക് തരം താഴ്ന്നവരാണോ നമ്മള് പ്രേക്ഷകര്‍?
Post a Comment