Wednesday, July 15, 2009

മമ്മൂട്ടി മോഹന്‍ലാലിന്‍റെ അളവ് കോലോ ?

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഭ്രമരം കണ്ടിട്ട് അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതം കൂടി കാണണം എന്ന് നിര്‍ബന്ധം ഉണ്ടോ? മമ്മൂട്ടി അഭിനയിച്ച ഒരേ കടലിനെക്കുറിച്ചുള്ള അഭിപ്രായം മോഹന്‍ലാലിന്റെ മിഴികള്‍ സാക്ഷിയുമായി കെട്ട് പിണഞ്ഞു കിടക്കുന്നതാണോ? ഉണ്ട്, അതേ എന്നാണ് യഥാക്രമം ഇരുവരുടെയും ഫാന്‍സ്‌ എന്ന് അവകാശപ്പെട്ടു നടക്കുന്ന കാപെറുക്കികള്‍ പറയുന്നത് .ഈ മറ്റവന്‍മാരോട് ചില സംശയങ്ങള്‍ ചോദിക്കണം എന്ന് വിചാരിച്ചിട്ട് ദിവസങ്ങള്‍ കുറച്ചായി.ഇന്നാണ് ടൈം കിട്ടിയത്.

സംശയം ഒന്ന്
: മോഹന്‍ലാലിന്റെ കഴിവുകളുടെ അളവ് മമ്മൂട്ടിയെ വെച്ചും,തിരിച്ച് മമ്മൂട്ടിയുടെ കഴിവുകള്‍ മോഹന്‍ലാലിനെ വെച്ചുമാണോ അളക്കുന്നത്?
ഉത്തരം അതേ എന്നാണെങ്കില്‍ , എനിക്കൊന്നേ പറയാനുള്ളൂ. അങ്ങനെ ചെയ്യാന്‍ എനിക്ക് ഇപ്പൊ മനസ്സില്ല.നീ ഒക്കെ എന്തോ ചെയ്യും?
മോഹന്‍ലാലിന്റെ ഒരു പടം നാല്‍പ്പതു രൂപ (ചിലപ്പോള്‍ ബ്ലാക്കില്‍ ഇരുന്നൂറു രൂപ വരെ ) കൊടുത്ത് കണ്ടിട്ട് ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ ആ പടത്തിനെ തെറി പറയും. അതിനു തൊട്ടു മുന്‍പിറങ്ങിയ മമ്മൂട്ടിയുടെ പടം മോശമായിരുന്നോ, ഞാന്‍ തെറി പറയുന്ന മോഹന്‍ലാലിന്റെ പടം ആ പടത്തെക്കാള്‍ ഭേദമായിരുന്നോ എന്നൊന്നും നോക്കേണ്ട കാര്യം എനിക്കില്ല.

സംശയം രണ്ട്
: മോഹന്‍ലാലിനു ലെഫ്റ്റ്: കേണല്‍ പദവി കിട്ടിയതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അരുണാച്ചലിന് എ ഡി ബി വായ്പ്പ കിട്ടാതിരിക്കാന്‍ ചൈന നടത്തിയ ഗൂഡ ശ്രമങ്ങള്‍ക്കെതിരെ മമ്മൂട്ടി പ്രതികരിച്ചോ ഇല്ലയോ എന്ന് ഞാന്‍ അന്വേഷിക്കണോ?
വേണമെന്ന് പറയുന്ന വിവരംക്കെട്ടവന്മാരെ, ഇന്ത്യന്‍ പൌരന്‍ എന്നാ നിലയില്‍ ചൈനയുടെ നീക്കത്തിനെതിരെ നമ്മുടെ പ്രധാനമന്ത്രി കിളവന്‍ പ്രതികരിച്ചോ എന്ന് ഞാന്‍ അന്വേഷിക്കാം.ചൈനക്കെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ആര്? ഇന്ത്യന്‍ അമ്പാസിഡറോ?അതോ ചൈനീസ്‌ പ്രധാനമന്ത്രിയുടെ പെങ്ങടെ കെട്ടിയോനോ? അങ്ങേരു പടത്തില്‍ പറയുന്നത് പോലും ജനത്തിന്റെ കൂവല്‍ കാരണം ഇവിടെ നേരെ ചൊവ്വേ നമുക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല.പിന്നല്ലേ അങ്ങേരിനി ഇന്‍ഡോ ചൈന പ്രശ്നത്തില്‍ അഭിപ്രായം പറയുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്നത്? (ഇനി അഥവാ അങ്ങേര് അഭിപ്രായം എഴുന്നള്ളിച്ചാല്‍ തന്നെ സുല്‍ഫത്ത് മുഹമ്മദ്‌ക്കുട്ടി പോലും അത് മുഖവിലക്കെടുക്കും എന്ന് എനിക്ക് തോന്നുന്നില്ല).
കൂട്ടത്തില്‍ ഒരു കാര്യം കൂടി പറയാതെ വയ്യ. മോഹന്‍ലാലിനു ലെഫ്റ്റ് : കേണല്‍ പദവി കിട്ടിയ സന്തോഷം ആഘോഷിക്കുന്ന തിളപ്പില്‍ ഏതോ ഒരു തിരുമണ്ടന്‍ ബ്ലോഗ്ലില്‍ പറയുന്നത് കേട്ട്.പണ്ട് നാനാ പടേക്കര്‍ ടെറിട്ടൊറിയല്‍ ആര്‍മിയില്‍ ചേരാന്‍ അപേക്ഷ കൊടുത്ത് അത് കിട്ടിയിരുന്നു, ലാലിന്റെ ആര്‍മി പ്രവേശനവും അത് പോലെ രാജ്യ സ്നേഹം കൊണ്ടോ മറ്റോ ആണെന്ന് കണ്ടാല്‍ മതി എന്ന്. ബ്ലഡി ഫൂള്‍സ്‌ !!! ഇതാണ് താരതമ്യത്തിന്റെ കുഴപ്പം. നാന ടെറിട്ടൊറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന് തന്റെ സേവനങ്ങള്‍ രാജ്യത്തിന് വാഗ്ദാനം ചെയ്തത് കാര്‍ഗില്‍ യുദ്ധം നടക്കുന്ന സമയത്താണ്‌.ഒരു യുദ്ധം നടക്കുന്ന സമയത്ത് നമ്മുടെ മമ്മൂട്ടിയും, മോഹന്‍ലാലും പട്ടാളത്തിനു അവരുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കുറച്ച് പാട് പെടും .പാക്കിസ്ഥാന്‍കാരുടെ മുന്നില്‍ ചെന്ന് നിന്ന് 'ഞാന്‍ ഇടിച്ച് കുത്തി പെയ്യും ', 'തൂണ് പിളര്‍ന്നും ഞാന്‍ വരും' എന്നൊന്നും പറഞാല്‍ ഉണ്ട നെഞ്ചില്‍ കേറാതിരിക്കില്ലല്ലോ.
നമ്മുടെ താരങ്ങളെക്കൊണ്ട് പറ്റും; വല്ല കോളേജിന്റെ തിണ്ണ നിരങ്ങി കൊച്ചു പെമ്പിള്ളാരെ നോക്കി വെള്ളമിറക്കി, ബാക്കിയുള്ളവന്മാരെ ആര്‍മിയില്‍ ചേരേണ്ട ആവശ്യകത ബോധ്യപ്പെടുത്താനോ, വെബ്‌ സൈറ്റ് തുടങ്ങി 'രക്തദാനം മഹാദാനം' എന്ന് കൂവി പത്രക്കാര് തെണ്ടികളെക്കൊണ്ട് 'മനുഷ്യ സ്നേഹത്തിന്റെ കാവല്‍ മാലാഖ' എന്ന് എഴുതിക്കാനുമൊക്കെ.

സംശയം മൂന്ന് : ബ്ലെസ്സി , മോഹന്‍ലാല്‍ ചിത്രം മോശമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടന്‍ മലയാള സിനിമ തട്ടി പോകുമോ?
അതേ എന്ന് പറയുന്നവന്മാരെ ടൈംടേബിള്‍ വെച്ചു തിരണ്ടി വാലിനടിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അഭിപ്രായത്തിന്റെ കാരണം ഒരുത്തനോടും വ്യക്തമാക്കേണ്ട കാര്യമില്ലെങ്കിലും, ചുമ്മാ രസത്തിന് ഒരു ചിന്ന സംഭവം കൂടി പറഞ്ഞേക്കാം.ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍/ഷാറ്റേര്‍ഡ് എന്ന ഇംഗ്ലീഷ്‌ പടത്തിന്റെ അടിസ്ഥാന കഥാതന്തു ( ഒരാളുടെ സ്വസ്ഥ ജീവിതം അപ്രതീക്ഷിതമായി വന്നെത്തുന്ന മറ്റൊരുവന്‍ താറുമാറാക്കുന്നത്), ഛായാഗ്രഹണ സങ്കേതം എന്നിവ അപ്പാടെ പൊക്കി ഭ്രമരമായി രൂപാന്തരപ്പെടുത്തിയ ബ്ലെസ്സി ലോകോത്തര 'ചിനിമാ ചംവിധായകനാണെന്ന്‌ ' പറയണമെങ്കില്‍, മൂന്നാം വയസ്സ് മുതല്‍ ഞാന്‍ കണ്ടിട്ടുള്ള സിനിമകള്‍ ഒന്നും സിനിമ അല്ല എന്ന് കൂടി പറയേണ്ടി വരും. കഥാതന്തു അടിച്ചു മാറ്റിയതോ പോട്ടെ.എന്നിട്ട് അതിനകത്ത് സ്വന്തം കൂട്ടിചേര്‍ക്കലുകള്‍ നടത്തി, മലയാളികരണം എന്ന പേരില്‍ വൃത്തികേടാക്കി ഒടുവില്‍ ത്രില്ലര്‍ എന്ന പേരും. കൊള്ളാവുന്ന ത്രില്ലര്‍ ഒന്നും എടുക്കാന്‍ ബ്ലെസ്സി തത്കാലം വളര്‍ന്നിട്ടില്ല.(എന്നാ നീ എടുക്കടാ കൊള്ളാവുന്ന ത്രില്ലര്‍ എന്ന് വല്ലവനും പറഞ്ഞാല്‍...തത്കാലം അതിനുള്ള മൂഡില്ല.മൂഡ് തോന്നിയാല്‍ നിന്റെയൊന്നും അനുവാദമില്ലാതെ തന്നെ എടുത്തോളാം എന്നാണ് ഉത്തരം)

ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ മറ്റൊരു സംശയം. ഇതൊക്കെ ആരോട് പറഞ്ഞിട്ട് എന്ത് കാര്യം?ഇതൊന്നും ഒരുത്തനെയും നന്നാക്കാന്‍ വേണ്ടി പറഞ്ഞതല്ല. എന്റെ ബ്ലോഗ്, എന്റെ ഇഷ്ടം. ബു ഹ ഹ ഹ!!!

11 comments:

നാട്ടുകാരന്‍ said...

എന്തിനാ അപ്പാ എന്നെ തല്ലുന്നത് ?
ഞാനൊന്നും നന്നാവാന്‍ പോണില്ല !

Kannapi said...

100/100 (100%)

Panicker said...

ആരാധക വൃന്ദത്തെക്കുറിച്ച് പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു .... ആദ്യത്തെ രണ്ടു സംശയങ്ങളും കൊള്ളാം ....

ഭ്രമരം ഒറിജിനല്‍ അല്ല എന്ന് ഇപ്പോഴാണ് അറിയുന്നത്. പിയേര്‍സ് ബ്രോസ്നാന്റെ ചിത്രശലഭം ആണ് മോഹന്‍ ലാലിന്റെ വണ്ട്‌, അല്ലെ ? ... അവലംബം മറ്റൊരു സൃഷ്ടിയാണ് എന്നങ്ങു സമ്മതിച്ചാല്‍ എന്താണാവോ കുഴപ്പം.. ഉദാഹരണത്തിന് , എംടി എഴുതിയ "ഉത്തരം" എന്ന ചിത്രത്തിന്റെ മൂല കഥ ഏതോ ഒരു വിദേശ സിനിമയുടേതാണെന്നു ഏറ്റവും ആദ്യം തന്നെ എഴുതിക്കാണിച്ചത് ഓര്‍ക്കുന്നു ...

Jon said...

you review on Sagar elias Jacky and Red chillies were really humorous and true.

For past few years Malayalam films has been reeling under repetetiveness. So when someone does something different I dont think it is a great idea to rubbish them with out giving them any appreciation..even if the basic idea is lifted(or inspired). I am not asking you to direct any movies, but dude you can not even if you want to.
I am quite surprised that you didnot mention how good the technical side was (atleast in the second half)..

Anyways i appreciate the way you wrote this...started off as a neutral and admirably ended in the usual Lal bashing

മഞ്ഞു തോട്ടക്കാരന്‍ said...

കൊള്ളാം നല്ല പോസ്റ്റ്.....

deepdowne said...

"ഈ മറ്റവന്‍മാരോട് ചില സംശയങ്ങള്‍ ചോദിക്കണം എന്ന് വിചാരിച്ചിട്ട് ദിവസങ്ങള്‍ കുറച്ചായി.ഇന്നാണ് ടൈം കിട്ടിയത്."

ഹഹഹ! എഴുത്ത് ഇഷ്ടമായി

Tomkid! said...

കിടിലന്‍ പോസ്റ്റ് അണ്ണോ....ഇഷ്ടപെട്ടു.

:)

ജൂലിയ said...
This comment has been removed by the author.
lover said...

pinnalla..
angane paranju kodu savya anna..
Janichapam muthal lokothara classics mathram kandu kondirikkunna svasachi arjun okke ivide ullappol aaredaa ee blessy...avane onnum ini cinema edukkaane sammathikkaruthu...

VIKESH PALLIYATH said...

kollam

രഘു said...

ത്രില്ലടിച്ചോ ഇല്ലയോ... എന്തായാലും ഭ്രമരം നല്ലൊരു പടമായാണ് എനിക്കു തോന്നിയത്...
പ്രത്യേകിച്ച് ലാലേട്ടന്റെ പെര്‍ഫോമന്‍സ്...