Tuesday, October 6, 2009

ലവ്‌ ജിഹാദ്/ പ്രണയത്തിന്റെ ധര്‍മ്മയുദ്ധം

പ്രിയപ്പെട്ട നൂര്‍ജഹാന്‍,
ശ്രാവണ നിലാവൊത്ത (ഇനി ഞാന്‍ നിന്നെ കയറി റംസാന്‍ ചന്ദ്രിക എന്ന് വിളിച്ചത് കൊണ്ട് മലബാര്‍ സംസാഥാന വാദികളും ,ശ്രീരാമ സേനയും കലിപ്പുണ്ടാക്കണ്ട. ശ്രാവണ നിലാവിനെ നീ രഹസ്യമായിട്ട്‌ റംസാന്‍ ചന്ദ്രിക എന്ന് വായിച്ചോ. ആരുമറിയണ്ട) നിന്നെ കണ്ടും, നിന്റെ പ്രണയത്തിന്റെ സുലൈമാനി കുടിച്ചും മതിയാവും മുന്നേ ഇങ്ങനെ ഒരു കത്തെഴുതേണ്ടി വന്നത് നമ്മള്‍ രണ്ടും വല്ല അമേരിക്കയിലും ജനിക്കാത്തത് കൊണ്ട് മാത്രമാണ്. ആര്‍ഷ ഭാരത ഭൂവില്‍ നമ്മുടെ പ്രേമം ഏതാണ്ട് കോഞ്ഞാട്ടയാവാനുള്ള സകല ലക്ഷണവും ഞാന്‍ കാണുന്നുണ്ട് .

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നമ്മുടെ പ്രണയം വിവാഹമായോ , നിക്കാഹായോ പരിണമിച്ചാല്‍, അല്‍പ്പ സ്വല്‍പ്പം പൊട്ടലും ചീറ്റലും നമ്മുടെ വീട്ടുകാര്‍ക്കിടയില്‍ കുറച്ചു കാലത്തേക്ക് ഉണ്ടാകും,കാണാ കുണാ പറഞ്ഞോണ്ട് വരുന്ന മത നേതാക്കന്മാരോട് പോയി പണി നോക്കാന്‍ പറയാം എന്നൊക്കെയായിരുന്നു എന്‍റെ വിശ്വാസം.

പക്ഷേ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയൊന്നുമല്ല എന്ന് വളരെയടുത്താണ്‌ എനിക്ക് മനസിലായത് .
മുത്തലാക് (അവന്റെ പേര് തന്നെ വശപിശകാണ് ) അനുയായികളായ ശ്രീരാമ സേനക്കാര്‍ പറയുന്നത് നീ എന്നെ മതം മാറ്റി തീവ്രവാദത്തിലേക്ക് നയിക്കാന്‍ വേണ്ടി മാത്രം എന്നെ പ്രണയിക്കുന്ന ഒരു തീവ്രവാദിനിയാണെന്നാണ്. ദീപിക പത്രക്കാരും ഏതാണ്ട് ഇതൊക്കെ തന്നെയാണ് പറയുന്നത്.

ജനിച്ചിട്ട്‌ ഇന്നേ വരെ തിരുവനന്തപുരത്തിന് അപ്പുറത്തെ ലോകം കണ്ടിട്ടില്ലാത്ത നീ (കഴിഞ്ഞ മാസം നമ്മള്‍ മൂന്നാറില്‍ പോയത് കൂട്ടില്ല) എങ്ങനെ തീവ്രവാദിനിയാകും എന്ന് ഞാന്‍ ചോദിച്ച് നോക്കി. പക്ഷേ ആര് കേള്‍ക്കാന്‍? ശ്രീരാമ സേനക്കാര്‍ ഓടി നടന്ന് ലവ്‌ ജിഹാദിനെതിരെ കോളേജുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നു. അഭയാ കേസ് , ഹിമാലയ കൊലപാതം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്,പോള്‍ മുത്തൂറ്റ് വധം തുടങ്ങിയ കേസുകളൊക്കെ പ്രശസ്തമായ വിധം അന്വേഷിച്ച് പരണത്ത് കയറ്റി ഒരു പണിയുമില്ലാതെ ഇരുന്നിരുന്ന കേരളാ പോലീസ്‌ , ഒരു പണി കിട്ടിയ സന്തോഷത്തില്‍ , ' ആരെടാ പോസ്റ്റര്‍ ഒട്ടിച്ചത്?' എന്ന് അന്വേഷിക്കുന്നു. (ഒരു പോസ്റ്ററിന്റെ പേരില്‍ അന്വേഷണം തുടങ്ങിയ ഏമാന്മാര്‍ , ഇതേ വിഷയം കവര്‍ സ്റ്റോറി ആക്കി എഴുതിയ കേരള ശബ്ദത്തിനും , വാര്‍ത്തയായി കൊടുത്ത ദീപികക്കും എതിരെ കേസേടുക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം, അല്ലേ?).

ശ്രീരാമ സേനക്കാര്‍ പുല്ലന്മാര്‍ പോസ്റ്റര്‍ ഒട്ടിക്കുകയോ, പോലീസിന്റെ ഇടി കൊള്ളുകയോ ചെയ്യട്ടെ , അതില്‍ നമുക്കെന്ത് കാര്യം എന്ന് വിചാരിച്ചു തുടങ്ങിയതാണ്‌ ഞാന്‍. അപ്പോഴേക്കും ദാണ്ടെ വരുന്നു കോടതിയുടെ വക ഇണ്ടാസ്‌ . ലവ്‌ ജിഹാദ് ശരിക്കും ഉണ്ടോ എന്ന് കണ്ടു പിടിക്കാന്‍ . പോലീസ് ബഹുത് കുഷ്‌ . സേനക്കാരുടെ കൂടെ ഇനി ലോക്കല്‍ ജിഹാദികളെയും ഇടിക്കമല്ലോ.

പ്രിയപ്പെട്ടവളെ , ഇപ്പൊ നിനക്ക് മനസിലായില്ലേ , നമ്മുടെ പ്രണയത്തിന്റെ കാര്യം ഏതാണ്ട് ഒരു തീരുമാനമായി എന്ന്? ഇനി അങ്ങോട്ട്‌ , ഞാന്‍ മതം മാറി ഇസ്ലാമായായി നിന്നെ കെട്ടിയാല്‍ നീ തീവ്രവാദിനിയാണ് . പോട്ടെ, നീ മതം മാറി ഹിന്ദുവായാല്‍ പ്രശ്നം തീരുമോ? നാളെ ഇവന്മാരെല്ലാം കൂടി എന്നെ പ്രണയ ധര്‍മ്മയുദ്ധത്തിനായി നിന്നെ മതം മാറ്റിയ ഹിന്ദു തീവ്രവാദി ആക്കില്ല എന്ന് ആര് കണ്ടു?

എങ്ങാണ്ടോ രണ്ട് കുണ്ടന്മാര്‍ , ഏതോ രണ്ട് പിടകളെ ചാടിച്ചോണ്ട് പോയെന്നും, ലവളന്മാരെ തട്ടിക്കൊണ്ടു പോയി എന്ന് കാണിച്ചു മാതാപിതാക്കള്‍ കൊടുത്ത പരാതിയുടെ പുറത്താണ് ഇതിന്റെയൊക്കെ തുടക്കമെന്നും കേള്‍ക്കുന്നു. അതെന്തായാലും നമ്മള്‍ വഴിയാധാരമായത് മിച്ചം.

ഇനി പുല്ലന്മാരെയെല്ലാം അവഗണിച്ച് ഞാന്‍ നിന്നെ കെട്ടി എന്ന് വെച്ചോ. നമുക്ക് ജനിക്കുന്ന മക്കളെ മതമില്ലാത്ത കുട്ടികളായി വളര്‍ത്താന്‍ ഇവിടുത്തെ പന്നിക്കുരിപ്പുകള്‍ സമ്മതിക്കുമോ? മതമില്ലാത്ത ജീവന്റെ പേരില്‍ ഗുരുവിനെ ചവിട്ടിക്കൊന്ന നാടാണിത് എന്ന് ഓര്‍ക്കണം. മതമില്ലായ്മ എന്ന് ആരേലും പറഞ്ഞാല്‍ മാത്രം ഇവിടെ ശ്രീരാമ സേനയും, മലബാര്‍ വാദികളും , പാതിരിമാരും ഒറ്റക്കെട്ടാണ്. കഷ്ടകാലത്തിന് എങ്ങാനും മതം വേണ്ട എന്ന് പറയുന്ന ഒരു ജനത ഈ നാട്ടില്‍ വന്ന് പോയാല്‍ അവന്മാരുടെ കഞ്ഞികുടി മുട്ടില്ലേ?

അതുകൊണ്ട് നമ്മുടെ മുന്നില്‍ രണ്ട് വഴികളാണ് ഇനിയുള്ളത്. ഒന്നുകില്‍ നമുക്ക് നാട് വിട്ട് വല്ല അമേരിക്കയിലും പോയി അവിടുത്തെ പൌരനും പൌരിയും ആയി സുഖമായി ജീവിക്കാം (നമ്മുടെ നാട്ടില്‍ ജീവിക്കുക എന്ന ചടങ്ങിനേക്കാള്‍ എളുപ്പമാണ് ഇത് , സത്യം!!!). അല്ലെങ്കില്‍, നമ്മുടെ പ്രണയം ഈ നാട്ടിലെ ശ്രീരാമ സേനക്കാരും, മലബാര്‍ സംസ്ഥാന വാദികളും ഒന്നോടെ പണ്ടാരമടങ്ങിയിട്ട് സാക്ഷാത്കരിക്കപ്പെടുന്ന ഒരു ദിവസത്തിനായി കാത്തിരിക്കാം.

പ്രണയപൂര്‍വ്വം
എ കെ

11 comments:

കൂട്ടുകാരന്‍ said...

കൊള്ളാം, കാലിക പ്രാധാന്യമുള്ള വിഷയം സരസമായി അവതരിപിചിരിക്കുന്നു.

nikhimenon said...

kollam..but beware u mite get comments, quoatin that u are a hindu fanatic..!

Aadityan said...

പൊന്ന് നിഖിലെ ഇതെങ്ങനെ hindu ഫനടിക് ആക്കും എന്ന് മനസിലാകുന്നില്ല . എന്തായാലും തികച്ചു സമകാലീനമായ വിഷയം . ഇന്നി സ്വന്തം ജാതി യില്‍ നിന് മാത്രമേ പ്രേമിക്കാന്‍ പറ്റു എന്ന് നിയമ കുടി വന്നാല്‍ കലക്കി . ജാതിയും മതവും അത് കൊണ്ട് കഞി കുടിക്കുന്ന എല്ലാ നാറികളും നീണാള്‍ വാഴട്ടെ .

പിന്നെ ഒരാള്ലെ തീവ്രവാദി അക്കുനത് വര്‍ഷങ്ങളോളം ഉള്ള ബ്രെയിന്‍ വാഷിംഗ് ളുടെ അന്നെന്നാണ് ഞാന്‍ മനസിലാക്കുനത് . ഇന്നലെ സ്വന്തം ജാതിയും മതവും ഒക്കെ ഒരുത്തനു/ ഒരുത്തിക്ക് വേണ്ടി ഉപേക്ഷിച്ചു വന്ന ഒരു വ്യക്തിയെ തീവ്ര വാദ പരിപാടികളില്‍ ഉള്‍പെടുത്താന്‍ തീവ്രവാദികള്‍ എത്ര മന്ദ ബുദ്ധികള്‍ അന്നോ ?

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതാരെങ്കിലും ഒന്ന് പറയൂ എന്ന് കരുതിയ കാര്യമാണ്‌ ലവ് ജിഹാദ് പോലും

cALviN::കാല്‍‌വിന്‍ said...

നന്നായി

hAnLLaLaTh said...

ഓരോ പുല്ലന്മാര്‍...!
ഇതില്‍ എന്തെങ്കിലും സത്യം ഉണ്ടാകുമൊ എന്നു ഞങ്ങള്‍ കലാ കൌമുദി വായിച്ച് ഇന്നലെ ചര്‍ച്ച ചെയ്തതായിരുന്നു..

കാലികമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍..

സുബിന്‍ പി തോമസ്‌ said...

പറയാന്‍ ആഗ്രഹിച്ചത്‌ തന്നെ.. അഭിവാദ്യങ്ങള്‍

nikhimenon said...

@adityan...

i was bein sarcastic,

pazhassi raaja ye pattiyulla post il somebody posted callin ak as a hindu fanatic....

athenthinanu ezhuthya aa user angane vilichathu ennu enikku ethra aalochichittum manasilayilla..athu kondu paranjathe ullu

:: VM :: said...

Too good to ignore :) Congrats

Post said...

കൊള്ളാം... അഭിവാദ്യങ്ങള്‍

Rajeeve Chelanat said...

good one savyasachi..thanks
sorry for comments in english.
salute