മലയാളത്തിന്‍റെ ലോക എനിമ ഛെ സിനിമ പഴശ്ശി രാജ കേരള ചരിത്രത്തെ കുറിച്ച് എന്നെപ്പോലുള്ള വിവരദോഷികളെ പ്രബുദ്ധരാക്കാന്‍ ഗോകുലം ഗോപാലന്‍ സാര്‍ പത്തു മുപ്പതു കോടി രൂപ ചുമ്മാ പോട്ട് പുല്ലെന്ന് മുടക്കി എടുത്ത പടമാണെന്നാണ് തിയറ്ററിനു മുന്നില്‍ ലഡ്ഡു വിതരണം നടത്തിയ മമ്മൂട്ടി ഫാന്‍സ് ചേട്ടന്മാര്‍ പറഞ്ഞത്.
പടം കണ്ടപ്പോള്‍ തോന്നി,ഇത് ചരിത്രത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണെങ്കില്‍ പഴശ്ശി രാജയെ ബ്രിട്ടീഷുകാര്‍ കൊന്നതില്‍ ഒരു അത്ഭുതവും ഇല്ല. ഒളിപ്പോര്‍ ആയിരുന്നല്ലോ പഴശ്ശിയുടെ യുദ്ധ തന്ത്രം. ഹരിഹരന്‍ എം ടി മമ്മൂട്ടി ടീമിന്റെ ഈ മൈ...മൈ ...മൈനാക പടത്തില്‍ കാണിച്ചിരിക്കുന്നത് പോലെയാണ് ഒര്‍ജിനല്‍ പഴശ്ശി യുദ്ധം ചെയ്തതെങ്കില്‍ അങ്ങേരെ കൊല്ലാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളം ഒന്നും വേണ്ട.നമ്മുടെ ലോക്കല്‍ പി സി കുട്ടമ്പിള്ളയും ,അഞ്ചു പോലീസുകാരും മതി.
ചിത്രത്തിലെ ആദ്യ യുദ്ധ രംഗം കണ്ടപ്പോള്‍ സത്യത്തില്‍ കിടുങ്ങിപ്പോയി. കുരുത്തോല കൊണ്ട് കര്‍ട്ടന്‍ കെട്ടി മുഖം മറച്ച നാലഞ്ചു ആദിവാസികള്‍ ഒളിഞ്ഞിരുന്നു പട്ടാളത്തിനു നേരെ അമ്പെയ്യുന്നു. ഒരു വന്‍ മരത്തില്‍ നിന്നും പരുന്ത് പറന്നിറങ്ങുന്ന പോലെ ചാടി വീഴുന്ന മനോജ് കെ ജയന്‍. കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുന്ന പദ്മപ്രിയയും ടീമും. അത്രയും വരെ ഒകെ. പിന്നെ പഴശ്ശി ഒളിപ്പോര്‍ നടത്താനാണ് പറഞ്ഞത് എന്ന് മറന്നു പോയിട്ടായിരിക്കണം, ഒരു തുറന്ന പ്രദേശത്ത് കൂട്ടയടിയാണ് അവര്‍ നടത്തുന്നത്. പത്തിരുന്നൂറ് ബ്രിട്ടീഷ് പട്ടാളക്കാരുടെ പരിപ്പെടുക്കുന്ന നല്ല അമറന്‍ അടി.
ചിത്രത്തിന്‍റെ കഥ പോരാളിയായ രാജകുമാരനെക്കുറിച്ചായത് കൊണ്ട് യുദ്ധ രംഗങ്ങള്‍ ലാവിഷ്. അത് ചിത്രീകരിച്ചിരിക്കുന്നതോ , വിജയ്കാന്ത് ചിത്രങ്ങളെ വെല്ലുന്ന രീതിയില്‍ കയറുകള്‍ ഉപയോഗിച്ചും. മമ്മൂട്ടിയും ശരത്കുമാറും തമ്മിലെ പരിശീലന പയറ്റ് മുതല്‍ കഥാപാത്രങ്ങള്‍ ഫുള്‍ ടൈം അന്തരീക്ഷത്തിലാണ്.
ചരിത്രത്തെ ഉദ്ധരിക്കുന്നതിന്റെ കൂടെ ആലപ്പുഴയിലെ കയറ് വ്യവസായത്തെ കൂടി പ്രോത്സാഹിപ്പിക്കാം എന്ന് വിചാരിച്ചായിരിക്കണം ഗോകുലം ഗോപാലേട്ടന്‍ യുദ്ധ രംഗങ്ങളില്‍ കയറു കെട്ടി ആളെ പൊക്കുന്ന നമ്പര്‍ വാരി വിതറിയത്.
ചിത്രത്തിന്‍റെ തിരക്കഥ ഇനി ഓസ്കാറിന് അയച്ചില്ലെങ്കില്‍ കൂടി അവന്മാര്‍ ഒന്നോ രണ്ടോ ഓസ്കാര്‍ ഇങ്ങോട്ട് കൊണ്ട് തരാന്‍ സകല സാധ്യതയുമുണ്ട്.
ഒരു ചെറിയ സാമ്പിള്‍ ദാ. അനുയായിയായ തലക്കല്‍ ചന്തുവിനെ ചതിയില്‍ പിടിച്ച് തൂക്കികൊല്ലുന്നതിന് പകരമായി പഴശ്ശി രാജ ഒറ്റയ്ക്ക് ബ്രിട്ടീഷുകാരുടെ താവളം ആക്രമിച്ച് കുറെ വല്യ സായിപ്പന്മാരെ തട്ടുന്നു. ഉള്ളതില്‍ ഒരു വല്യ സായിപ്പിന്റെ ശവം തൂക്കുമരത്തില്‍ കെട്ടിത്തൂക്കി ഇടുന്നു. സാധാരണ അങ്ങനെ ഒരു കര്‍മ്മം പഴശ്ശിയുടെ വിജയമല്ലേ? പക്ഷെ എം ടിയും ഹരിഹരനും പറയുന്നത് അങ്ങനെയല്ല എന്നാണ്. കാരണം മേല്‍പറഞ്ഞ സംഭവം കഴിഞ്ഞ ഉടന്‍ ചിത്രത്തില്‍ നടക്കുന്നത് പഴശ്ശിയുടെ പട്ടാളത്തില്‍ നിന്നും ആളുകള്‍ കൂട്ടമായി പിരിഞ്ഞ് ബ്രിട്ടീഷ് പട്ടാളത്തിന് മുന്നില്‍ കീഴടങ്ങുന്നതാണ്. പോട്ടെ പാവങ്ങള്‍ പേടിച്ചു പോയിക്കാണും എന്ന് കണ്ടിരിക്കുന്നവന്‍ വിചാരിക്കുമ്പോഴേക്കും, നല്ല തണ്ടും തടിയുമുള്ള പുലി പോലൊരുത്തന്‍ കീഴടങ്ങാന്‍ പോകും വഴി മമ്മൂട്ടിക്ക് മുന്നില്‍ വന്നു നിന്ന് ഒരു ഡയലോഗ് "ആയുധം എടുക്കാന്‍ ശക്തി വീണ്ടു കിട്ടിയാല്‍ ഞങ്ങള്‍ തിരിച്ച് വരും " എന്ന് . കൊടുക്കണ്ടേ തിരക്കഥക്കും സംഭാഷണത്തിനും സ്പോട്ടില്‍ അവാര്‍ഡ്?
ഹരിഹരന്റെ സംവിധാനത്തിന്റെ മികവ് പൂര്‍ണ്ണമായി പ്രകടമാകുന്നത് യുദ്ധരംഗങ്ങളിലാണ്. ആഫ്രിക്കന്‍ കുഴല്‍ തോക്ക് (ഡാര്‍ട്ട് ഗണ്‍:- ഊതി വിഷ സൂചി തെറിപ്പിക്കുന്നരണ്ട് ലാ സാധനം) ഉപയോഗിക്കുന്ന വയനാടിലെ ലോക്കല്‍ ആദിവാസികള്‍ പങ്കെടുക്കുന്ന അത്ഭുതകരമായ യുദ്ധ രംഗങ്ങള്‍ ഒരു പക്ഷെ ലോക സിനിമയില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല.
പടം ക്ലൈമാക്സില്‍ എത്തുമ്പോഴേക്കും ഹരിഹരന്‍ ഫുള്‍ ഫോമിലാകും. ഇരുപത്തിയന്ച്ചില്‍ കൂടാത്ത സൈന്യ ബലവുമായി പഴശ്ശി ഒരു പുല്‍മേട്ടില്‍ ബ്രിട്ടീഷുകാരെ അഭിമുഖീകരിക്കുന്നു. "ഐ ആം പഴശ്ശി ..." എന്ന് രണ്ടു ഇംഗ്ലീഷ് ഡയലോഗ് അടിച്ച് സായിപ്പിനെ വിരട്ടുന്നു (മമ്മൂട്ടി മാക്സിമം പരത്തി ഇംഗ്ലീഷ് പറയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഇന്‍സ്പെക്ടര്‍ ബല്‍റാമിലെ "ഉസ് ഷേര്‍ കാ നാം ഹേ ഇന്‍സ്പെക്ടര്‍ ബല്‍റാം" എന്ന ഹിന്ദി ഡയലോഗിന്റെ കനം അനുഭവപ്പെട്ടു പഴശ്ശിയുടെ ഇംഗ്ലീഷില്‍). മമ്മൂട്ടിയുടെ ഇംഗ്ലീഷ് കേട്ട സായിപ്പ് "വെക്കടാ വെടി !!!" എന്ന് ഉത്തരവിടുന്നു. അപ്പൊ ദാണ്ടേ ചാടി വീഴുന്നു വേറൊരു സായിപ്പ് "ടിയാനെ ജീവനോടെ പിടിക്കണം എന്നാണ് ഡങ്കന്‍ (ഡിങ്കന്‍ അല്ല) സായിപ്പിന്റെ ഉത്തരവ്" എന്ന്. മറ്റേ സായിപ്പ് വെടി ക്യാന്‍സല്‍ ചെയ്ത് അടി തുടങ്ങാന്‍ പറയുന്നു. പിന്നെയങ്ങോട്ട് ബാലഭവന്‍ പിള്ളാരുടെ മഹാഭാരതം നാടകത്തിനെ വെല്ലുന്ന യുദ്ധമാണ് . ഇടയ്ക്ക് ട്രോയ് , 300 തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളുടെ ഓര്‍മ്മയില്‍ മമ്മൂട്ടി ചില അന്യായ കോമഡികളും കാണിക്കുന്നുണ്ട്. ഒടുവില്‍ സായിപ്പ് മമ്മൂട്ടിയുടെ കോമഡി സഹിക്കാന്‍ വയ്യാതെ അങ്ങേരെ വെടി വെച്ചു കൊല്ലുന്നു.
അപ്പോള്‍ ഡങ്കന്‍ സായിപ്പിന്റെ ഉത്തരവ്? അത് ക്ലൈമാക്സില്‍ മമ്മൂട്ടിക്ക് കുറെ ഷോകള്‍ കാണിക്കാനുള്ള അവസരം കൊടുത്തിട്ടേ വെടി വെച്ച് കൊല്ലാന്‍ പാടുള്ളു എന്നാണ് ഡങ്കന്‍ രഹസ്യമായി ഉത്തരവ് കൊടുത്തത് എന്ന് ഊഹിക്കാനുള്ള ബുദ്ധി മലയാളികള്‍ക്കുണ്ട് എന്ന് ഹരിഹരന് അറിയാം. അത് കൊണ്ട് പഴശ്ശി മരിച്ചു കഴിഞ്ഞ് ജീവനോടെ പിടിക്കാനുള്ള ഉത്തരവിനെക്കുറിച്ച് ആരും ഒരക്ഷരവും മിണ്ടുന്നില്ല.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ. പഴശ്ശിയുടെ സേനാനാകനായ ഇടച്ചേന കുങ്കന്‍ എന്ന പോരാളിയായി ശരത്കുമാര്‍ നന്നായിട്ടുണ്ട്. ശരിക്കും ഒരു അപരാജിതനായ യോദ്ധാവിന്റെ കെട്ടും മട്ടും കുങ്കനില്‍ കൊണ്ട് വരാന്‍ ശരത്കുമാറിന് കഴിഞ്ഞിട്ടുണ്ട്. എനിക്കൊപ്പം പടം കണ്ട ഒരു സുഹൃത്ത് പറഞ്ഞ "പടത്തിലെ ബാക്കിയുള്ള സകലവന്മാരും ബോറായത് കൊണ്ട് കൂടെയാണ് ശരത്കുമാര്‍ തകര്‍ത്തു എന്ന് നിനക്ക് തോന്നിയത്" എന്ന വാക്കുകളും സത്യമാവാം.
പദ്മപ്രിയയുടെ നീലി എന്ന ആദിവാസി പോരാളി യുവതിയുടെയും ,മനോജ് കെ ജയന്റെ തലക്കല്‍ ചന്തു എന്ന കഥാപാത്രത്തിന്റെയും പാത്രസൃഷ്ടി വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരെ സൃഷ്ടിച്ച അതേ തൂലിക തന്നെ നടത്തിയിരുന്നുവെങ്കില്‍ എന്ന് തോന്നിപ്പോയി. സ്ക്രീനില്‍ തിളങ്ങാന്‍ ഏറെ അവസരങ്ങള്‍ ഒന്നും കഥയില്‍ ഇരുവര്‍ക്കും ഇല്ല എന്നത് ഒരു ദുഃഖസത്യം .
വില്ലന്മാര്‍ എല്ലാം കണക്കാ. എല്ലാവരും ഒരുമാതിരി നേരത്തെ ഹിസ്റ്ററി ബുക്ക് വായിച്ച് ക്ലൈമാക്സില്‍ പഴശ്ശി മരിക്കും എന്ന് മനസിലാക്കിയ മട്ടിലാണ് തെക്ക് വടക്ക് നടക്കുന്നത്. ഏറെ ഫുട്ടെജ് ഉള്ള സുമന്‍ പോലും ഒരു ജാതി സ്വപ്നാടനം നടത്തുന്ന ഭാവത്തിലാണ് ഫുള്‍ ടൈം.
ഒടുവില്‍ മമ്മുക്ക. യുവത്ത്വം തുടിക്കുന്ന മമ്മുക്ക കയറ് കെട്ടി പറന്നു പയറ്റാത്തപ്പോള്‍ കാലങ്ങളായി ദഹനക്കേട് അലട്ടുന്ന രീതിയില്‍ ഉജ്ജല പ്രകടനം കാണിച്ച് ആദ്യാവസാനം സ്ക്രീനില്‍ നിറയുന്നുണ്ട് എന്നത് ഫാന്‍സിനെ ഹരം കൊള്ളിക്കതിരിക്കില്ല.
പഴശ്ശിയുടെ പത്നി കൈതേരി മാക്കമായ കനിഹ, സ്വന്തം അംഗവടിവ് നമ്മളെ ബോധ്യപ്പെടുത്താനായി മാത്രം അമേരിക്കയില്‍ നിന്നും വിമാനം കയറി വന്ന് ഈ പടത്തില്‍ അഭിനയിച്ചതിന് ആര് നന്ദി പറഞ്ഞില്ലെങ്കിലും ഞാന്‍ നന്ദി പറയും. മൂന്ന് തരം!!!
ഇളയരാജയുടെ സംഗീതത്തില്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ഗാനം മാത്രം ചിത്രത്തിന്‍റെ അടിസ്ഥാന സ്വഭാവവുമായി( വീര്യം എന്നാണല്ലോ വെപ്പ്. ബാക്കി ഒരിടത്തും ഈ പറഞ്ഞ സാധനം ഇല്ല എന്നത് കാര്യം വേറെ) ഒത്ത് പോകുന്നുണ്ട്. പിതാമഹന്‍ പോലുള്ള ചിത്രങ്ങളിലെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം നല്‍കിയ രാജക്ക് ഇതു എന്ത് പറ്റി എന്ന് തോന്നിപ്പോയി ചിത്രത്തിലെ പശ്ചാത്തല സംഗീതം കേട്ടപ്പോള്‍.
ഛായാഗ്രഹണം യുദ്ധരംഗങ്ങളെ ബാലിശമാക്കുന്നതില്‍ മോശമല്ലാത്ത പങ്കു വഹിച്ചു എന്നത് അഭിനന്ദനാര്‍ഹമായ ഒരു കാര്യമാണ്. സംവിധായകനും , തിരക്കഥാകൃത്തും, നായകനും, നിര്‍മ്മാതാവും ഒരു തറപ്പടം എടുക്കണം എന്ന വാശിയില്‍ രണ്ടു കൊല്ലങ്ങള്‍ കാട്ടിലും ,മലയിലും കിടന്നു കഷ്ട്ടപ്പെടുമ്പോള്‍ ഛായാഗ്രാഹകന്‍ ഒട്ടും മോശമാകരുതല്ലോ.
റസൂല്‍ പൂക്കുട്ടിയെ മറന്നതല്ല കേട്ടോ. വാളുകള്‍ കൂട്ടി മുട്ടുന്ന സ്വരങ്ങളും, മഴയുടെ ശബ്ദങ്ങളും കലക്കിയിട്ടുണ്ട്. പക്ഷെ അത് പോലെ ബോറായ ചില ഇടപാടുകളും പടത്തില്‍ പൂക്കുട്ടി സാര്‍ വകയുണ്ട്. നിലത്തു കിടക്കുന്ന ഒരു വാള്‍ മറ്റൊരു വാള്‍ കൊണ്ട് കോരിയെടുത്ത് മമ്മൂട്ടി ശരത്ത് കുമാറിന് എറിഞ്ഞ് കൊടുക്കുന്ന രംഗത്തില്‍ കേട്ട ശബ്ദം ഇതിനേക്കാള്‍ വൃത്തിയായി പാലാട്ട് കോമനില്‍ കേട്ടിട്ടുണ്ട് എന്നാണ് എന്‍റെ ഓര്‍മ്മ.
അപ്പോള്‍ മൊത്തത്തില്‍ ഏതാണ്ട് എല്ലാം കവര്‍ ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ശേഷം വല്ലതും ബാക്കിയുണ്ടെങ്കില്‍ അവനവന്‍ പോയിക്കണ്ട് അനുഭവിച്ചോ.
പഴശ്ശി രാജ കണ്ടു കഴിഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ ബാക്കി. അവ കൂടി കുറിക്കുന്നു:
1) കയറ് കെട്ടി ആളെ പറപ്പിച്ച് വൃത്തികേടാക്കിയ യുദ്ധരംഗങ്ങള്‍ക്കും, തറ ഗ്രാഫിക്സിനും വേണ്ടിയാണോ ഗോപാലന്‍ സാര്‍ മുപ്പതു കോടിയോളം വാരി വിതറി എന്ന് പറഞ്ഞത് ? അതോ പടത്തില്‍ പീസ് നിരത്താനോ? (കനിഹ ,പദ്മപ്രിയ ,സുമന്റെ ഭാര്യയായി ഒരൊറ്റ സീനിലേക്ക് ഒരു ഒരു യുവ സുന്ദരി,അങ്ങനെ അങ്ങനെ...). അതോ, ഇനി ബ്ലാക്ക് വൈറ്റ് ആക്കാനോ?
2) പഴയ ഉദയ വടക്കന്‍പ്പാട്ടുകളുടെ (നസീര്‍ ടീ ഷര്‍ട്ടും ഇട്ട് കുതിരപ്പുറത്ത് സെറ്റില്‍ നിന്നും സെറ്റിലേക്ക് പോയി അഭിനയിച്ചിരുന്ന ആ പടങ്ങള്‍ തന്നെ ) ഡി വി ഡികള്‍ എവിടെക്കിട്ടും? അന്നത്തെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഹിറ്റായ പടങ്ങളാണല്ലോ അവയെല്ലാം? പഴശ്ശി രാജ പോലുള്ള മലയാളത്തിന്‍റെ ലോക എനിമകള്‍ കാണുന്നതിനേക്കാള്‍ ഭേദം പൊന്നാപുരം കോട്ട , പാലാട്ട് കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ ചിത്രങ്ങള്‍ കാണുന്നതാണ്.
Sunday, October 18, 2009
Subscribe to:
Post Comments (Atom)
16 comments:
ഛായാഗ്രഹണം യുദ്ധരംഗങ്ങളെ ബാലിശമാക്കുന്നതില്‍ മോശമല്ലാത്ത പങ്കു വഹിച്ചു എന്നത് അഭിനന്ദനാര്‍ഹമായ ഒരു കാര്യമാണ്
ഹ ഹ ഹ കലക്കി
ഒര് അലന്ന ദൊഷൈദ്രുക്കായ താന്‍ എന്തു കണ്ടാലും കുറ്റം പറയും. പഴശ്ശി ചരിത്രം ഇത്രേം കാലം ഇവിടെ ഉണ്ടായിരുന്നല്ലോ? പോട്ടെ, താന്‍ തന്നെ തിരക്കഥ എഴുതി ഒന്നു എടുത്തു കാണിക്ക്; എന്നിട്ടു 'നിറൂവിക്ക്'... എല്ലാത്തിനൊടുമുള്ള ഈ 'വല്ല്യമ്മാവന്‍' മനോഭാവമാണ് നമ്മുടെ നാടിന്റെ ശാപം...
ഒള്ളതു പറയാമല്ലോ.....തന്റെ റിവ്യൂ വായിച്ചു ചിരിച്ചു. അല്ലേലും മമ്മുണ്ണിയുടെ പടം കൂത്തറ ആണെന്നാരു പറഞ്ഞാലും വല്ലാത്ത സന്തോഷം ആണെനിക്ക്...എന്താണെന്നറിയില്ല :) :) :)
അല്ലെങ്കിലും അമ്പതു കോടി മുടക്കി നിലവാരമില്ലാത്ത സിനിമകള്‍ എടുക്കുന്നവര്‍ മഹാന്മാരും, അമ്പതു രൂപ മുടക്കി ആ പടം കണ്ടിട്ട് തറപ്പടം എന്ന് പറയുന്നവര്‍ മോശക്കാരുമാനല്ലോ ഇന്നത്തെ ലോകത്തില്‍. ആദ്യ ദിവസം തന്നെ പഴശ്ശിരാജ കണ്ടിരുന്നു. ബ്ലോഗുകളില്‍ പലതിലും വന്ന നിരൂപണങ്ങള്‍ വായിക്കുകയും ചെയ്തു. ആ നിരൂപനങ്ങള്‍ എഴുതിയവര്‍ക്കും കൂടി കൊടുത്ത കാശാണോ പഴശ്ശിയുടെ മൊത്തം ബഡ്ജെറ്റ് എന്ന് തോന്നിപ്പോയി.
വെറും കോമാളിത്തരം എന്ന് ചുരുക്കി പറയാവുന്ന ഒരു സിനിമ , അതാണ് പഴശ്ശിരാജ എന്നാണു എനിക്ക് തോന്നിയത് . പിന്നെ അഭിനേതാക്കളുടെ കാര്യത്തില്‍ തോമസ് ബാബറുടെ കാമുകിയായി വന്ന ബ്രിടീഷ് വനിതയുടെ മിന്നുന്ന പ്രകടനം എ കെ മനഃപൂര്‍വ്വം ഒഴിവാക്കിയതാണോ? ദേവനേയും മകനെയും തൂക്കിക്കൊല്ലുന്ന രംഗത്ത് അവര്‍ നടത്തുന്ന പ്രകടനത്തിന് മാത്രം കൊടുക്കണ്ടേ ഒരു ഓസ്കാര്‍? :)
ഇപ്പോളാണ് ഈ പോസ്റ്റ് കണ്ടത് . നെറ്റ് ഇന്നലെ മുതല്‍ ശരിയല്ല .ഭലം രൂപ നാല്‍പതു പണ്ടാരം അടങ്ങി . (മൂന്ന് മണിക്കൂര്‍ തല വേദനയും )
ചില യുദ്ധ രംഗം ങള്‍ കണ്ടപ്പോള്‍secreterate മുന്നില്ലേ പോലീസ് ലാത്തി ചാര്‍ജ് അന്ന് ഓര്മ വന്നത് .
പിന്നെ ഒരു സംശയം . പദത്തില്‍ പലയിടത്ത് തിരുവനതപുരം , തെന്നിന്ദ്യ മുതലായ വാക്കുകള്‍ ഉപയോഗിക്കുനുണ്ട് . ആ കാല ഘട്ടത്തില്‍ ഈ വാക്കുകള്‍ ഉപയോഗിക്കും ആയിരുന്നോ ?
കേരളത്തിലെ യുവ തലമുറ മൊത്തമായി ബഹു രാഷ്ട്ര കമ്പനി കളില്‍ അടിമ പണിക്കു കേറാന്‍ വരി നില്‍ക്കുന ഈ കാലത്ത് (ഇതു കണ്ടു രോമാഞ്ചം അണിയുന്ന ഓരോരുത്തനും പഴ വീടന്‍ ചന്തുവും , കരുണാകര മേനോന്‍ ഉം അന്ന് എന്നുളത് അന്ന് സത്യം ) ഈ പടമൊക്കെ tax ഫ്രീ ആക്കേണ്ട ഒരാവശ്യവും എന്നികു കാണാന്‍ കഴിയുന്നില്ല . അതിനു പകരം കുറെ കാലം മുന്‍പ് വന്ന അച്ഛന്‍ ഉറങ്ങാത്ത വീട് പോലെ സാമൂഹ്യ പ്രസക്തിയുള്ള ഒരു പടത്തിന് tax ഒഴിവാക്കുകയും സ്കൂളിലും കോളേജിലും സൌജന്യ പ്രദര്‍ശനം നടത്തുകയും ഒക്കെ ചെയ്തിരുന്നെഗില്‍ ഈ നാട്ടില്‍ കുറച്ചു ഒളിച്ചോട്ടവും പീധന , വന്നിഭങ്ങളും കുറഞ്ഞെനെ.
പിന്നെ പടം കണ്ട നിലയിക്ക് എന്തെ അഭിപ്രായം engane
ഒരു 30 കോടി രൂപ മുടക്കി എടുത്ത (? ) അഥവാ എടുത്തു എന്ന് പറയപ്പെടുന്ന എലവന്കോട് ദേശം (അങ്ങനെ ഒരു പടം ഉണ്ടായിരുന്നു !)
1921 എന്നാ പടതിന്തേ പോലും നിലവാരം (പകുതി നിലവാരം പോലും) ഇല്ലാത്ത പടം
പിന്നെ മുകളിലത്തെ കമന്റ്സ് ഇനെ കുറിച്ചുള്ള അഭിപ്രായം കുടി
കൃഷ്ണ കുമാര്‍, എന്നിക്ക് മനസില്‍ തട്ടിയത് തോമസ് ബാബര്‍ ഉടെ ഭാര്യ നാട് വിട്ടു പോകുമ്പോള്‍ കരയില്‍ നിന്ന് ടാറ്റ കാണിക്കുന്ന നാട്ടുകരെയാണ് (കണ്ണ് നിറഞ്ഞു പോയി !!).
ടാഷ് , മീഡിയ യും കുറെ ബൂലോക കുഴല്‍ ഊതുകാരും പടിപുകഴ്തുന്ന ചവറു, മഹത്തരം ആണെന്ന് ഏറ്റു പാടുന്ന ജനങ്ങള്‍ മാത്രം ആയിരുന്നെങ്ങില്‍ ഈ ഭാരതം അങ്ങ് കൊമ്പത്ത് കേറിയേനെ എന്ന് തന്നെയല്ലേ ഉദേശിച്ചത് ? വളരെ ശരി
വിന്‍സ് , അധികം സന്തോഷിക്കണോ ? Angel John തൊട്ടു പുറകെയുണ്ട് .ജഗൃതൈ!!!
Kollam.. nalla review.. mashineyaano mammootty pandu thalliyennu paranju news kandathu?? allthe malayalam ithreyum technical perfectionil vanna oru padathine kuttam parayaan oru karanavum njan kaanunilla.. athava ithinum mikacha oru paadu padangal malayalathil kandu sheelamayathu kondano?? angane aanengil oru anchaaenathinte peru paranju thannal kandu santhoshikkamayirunnu!!
മികച്ച 5 മലയാള ചിത്രങ്ങള്‍
1. സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്
2. ഭഗവാന്‍
3. അലിഭായി
4. ഒന്നാമന്‍
5. വാമനപുരം ബസ് റൂട്ട്
aahahaaa....Yathaartha Malayali thanne...Kuttangal kandu pidikkunathil thaankal kaanicha kazhivu apaaram thanne...
Kazhar ketti thookkuna vidya Ellaa World Class cinemakalilum ippozhum upayogikkunundu enna vivaram avidunnu arinjo aavo?..kalari padicha vyakthikal aayi abhinayikkumbol kurachokke angineyum kaanikken de...actors inu kazhiyilla ennu karuthi characters inu kazhiyande? appoyaanu kazhar okke upayogikkunathu...spiderman thudangiya cinemakalil okke angineyaanu..atho ini athu kandittu tobey maguire odu oru kettidathil ninnu aduthathilekku kazhar illaathe chaadan angu kalpicho aavo??
climax scene athra pora ennathu sathyam aanu...avide sherikkum film cliche vannu..pakshe athu aalukalil oru aavesham undaakkan vendy manappoorvam cheythathannennu aarrkum manassilaakum...ee review il thanne kandallo padathil evideyum oru aavesham illa ennokke..pazhassi raja theerchayaayum charithrathe oru fantasy kannukal kondu thanneyaanu kandirikkunathu..pakshe athinte intention valare noble aanu...padathinte focus oru thavana polum shift aakunnilla..nadanna kathayude thread um athu thanne...pakshe fantasy level ilekku pokunnundengilum abhinayathiloodeyum paathra shrishtiyiloodeyum athine mari kadakkunnu...jagathyum jagadeeshum english padichu pinne pazhasiiku padichoode?..
bhagavaan, pattanathil bootham, mayabzaar, thaandavam thudangiya thonnivassangal irangunna oru kaalagattathil ente bhaashayil sceneukal thammil bandham ulla , oru +ve kathayulla enthengilum onnu irangiyallo enne njaan karuthunnulloo...9/10 aanu ente rating..athrayum ee cinema arhikkunnilla...pakshe avanavante bhaashayil ingine oru risk padam rasippikumbol koduthaale raksha ulloo...
(P.S :apaakathal njangalkkum kaanaam....mammoottyude thaadi pettennaanu cinemayil valarnnathu..padmapriyakku enthu patty?...dora enna kathaapaathrathinte accent um toneum over aayirunnu..jagadeesh oru komali pole undu..aalukal koode yullapol pazhassi thudakkam ottaykku yudhamm cheythathenthinu?? ) ) pakshe enthu cheyyaam gunangal kandu enthengilum ishtapedaanu kooduthal ishtam.. :) cheers!! anyway its an enetertaining review
പടം കൂതറയാണോ തറയാണോ എന്നറിയാന്‍ കാണാന്‍ പറ്റിയിട്ടില്ല. താങ്കളുടെ റിവ്യൂ വളരെ നന്നായി. പാലഭിഷേകവും തേനഭിഷേകവും വെറുതെ ആയോ?
i hav nt seen this mvie yet...since i m nt a great fan of period films mite nt watch t soon......read yur review...
/വിന്‍സ് , അധികം സന്തോഷിക്കണോ ? Angel John തൊട്ടു പുറകെയുണ്ട് .ജഗൃതൈ!!/
:) ഏഞ്ചലു റിലീസാവുന്ന അന്നു ഞാന്‍ മുങ്ങും...പിന്നെ ലാലേട്ടനു എന്തും ആവാം...അതു പോലെ ആണോ മമ്മുണ്ണീ??? ങ്യഹഹ
കൂത്തറ മമ്മുണ്ണി ഫാന്‍സുകാര്‍ പടം കണ്ടു കഴിഞ്ഞു മെഗാ ജിഗാ എന്നൊക്കെ പറഞ്ഞു പൊലിപ്പിച്ചു കഴിഞ്ഞു. ശരിക്കുള്ള റിവ്യൂസ് ഇനി അറിയാം. കുറച്ചു കൂടി റിവ്യൂസ് വന്നതിനു ശേഷം അറിയാം അമ്പതു രൂപ മുടക്കിയാ മുതലാവുമോ ഇല്യോ എന്നു.
ഇപ്പൊ വായ്ച്ചതു (ബൂലോക)റിവ്യൂ ഏഴ്...നന്ദ്യേയ്......... :)
എല്ലാവരും നല്ലത് എന്ന് പറഞ്ഞാല്‍ തനിക്കു പിടിക്കില്യ . എല്ലാവരും മോശം എന്ന് പറഞ്ഞാല്‍ താങ്കള്‍ക്ക് നല്ല പടം . ഞാന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനനെനു കാണിക്കാനാണോ ഇതു പോലുള്ള തരം താഴ്ന്ന നമ്പര്‍ ഇടുന്നത് ?
അതോ കമന്റ്സ് കുട്ടാനുള്ള തന്ത്രമാണോ ?
പഴത്തിനുപ്പില്ല അല്ലെ?
Hi folks, I'm Saswath from Pazhassi,living just 300 meters east to the abolished Kovilakom of Pazhassi Raja. The lores of Pazhassi are in my blood from childhood. Whatever it may be, Pazhassi Raja is not a great movie according to me.. The reasons are:
1) The poor camera work as AK said. Venu should understand that 'angle' is not everything for camera. There are two or three world class shots, the rest are average or notably poor. Many a scenes, I have seen camera was out of focus. He should stick on to his basics.
2) The Jambavan Director sir- Mr. Hariharan, please accept the fact that there were better directors in the industry who knows the technical details better than you. While doing a cult movie like PR, you could ask others about shots perfection. And you should have learned about guerrilla warfare.
3) The music done by Ilayaraja is pathetic. It is better for him to stop at this moment. Nowadays, he's invited only to Sathyan Anthikkad movies and from Kochu Kochu Santhoshangal, his music is repetitive. The same instruments, same ragam, thalam- there is absolutely no effort from his side to better his music!
And to say, bringing Rasool Pookkutty is not everything. To know a movie can be thrilling through background score, sound editing and mixing, watch Jason Bourne's third edition- The Bourne Ultimatum. Watch it fully and play it again by muting the sound- and feel the difference.
4) The lack of planning and research- The major fact behind the skyrocketed budget was the lack of planning. If you had planned for 27 Crores earlier, you could have brought in AR Rahman and Asutosh Gowarikar. Also, the film took 2 years to complete, but seems to me that the picture was done in a hurry without perfection. Again, to tell the truth, some scenes are world class. But you could have done more D.I. in the studio to make the lightings perfect.
5) The refusal of real history. MT could have done more research and should have consulted people like former Calicut university VC Dr. KKN Kurup, who has done PhD in Pazhassi wars history. There could have been more information about Col. Arthur Wellesley(of Napolean's Waterloo fame) who was assigned to defeat Tipu and Pazhassi. He ordered to abolish Pazhassi's Kovilakom and built the Tellicherry Coorg Road over it. Second, Pazhassi was not dead on the spot. He was found seriously wounded at the banks of Mavila Thodu (where he prays before the final battle) after the shootout. Many of us don't know the historical facts, so this point is not that valid as compared to the other obvious reasons.
6) The glamour quotient was not necessary for such a cult movie- for that we could have seen other third rate movies. So Gopalettan has spent much on this.
7) Using the story teller's voice throughout or showing maps of places of battles were good techniques for a historical movie. Think about Mohanlal's voice telling us about the uprisal to the freedom struggle and its final result after the climax, folks- that could have been a better ending which results in hope for the viewers. Remember how Amitabh Bachhan's proud voice lead Lagaan.
Overall, PR is not a bad movie as many of the fans, TVs, A/Cs or Mixies say. It is worth watching once. I just compared it with the actual cost they claim. It is better than any Mammootty or Mohanlal movie in the past two years. (exceptions like Bhramaram & Loud Speaker are there.) If Madambi or Thurup Gulan or Twenty 20 can be hits, this obviously deserves that status.
Post a Comment