Saturday, January 10, 2009

ലോക സുന്ദരി , മലയാളികളുടെ ഓമന.

ഇക്കഴിഞ്ഞ ലോക സുന്ദരി മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയും ,മട്ടാഞ്ചേരി സ്വദേശിനിയുമായ ശീലാവതി കുട്ടപ്പന്‍ , ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച വിയന്നയില്‍ വെച്ച് ഞങ്ങളുടെ ചീഫ് എഡിറ്റര്‍ എ കെക്ക് അനുവദിച്ച അഭിമുഖം . (എ കെ തെണ്ടി എന്തിന് വിയന്നയില്‍ പോയി എന്ന് ചോദിക്കരുത് . ലവന്‍ മലയാളം സിനിമയിലെ അഭിനവ ബൌദ്ധിക താടി രഞ്ജിത്തിന്റെ കഥാനായകന്‍മാരെപ്പോലെയാണ് . തരംകിട്ടിയാല്‍ പാരിസ് ,ഈജിപ്ത് എന്നൊക്കെ പറഞ്ഞു ആളെ പേടിപ്പിക്കും ) .

എ. കെ: "ആദ്യമേ തന്നെ ശീലുവിനെ എന്‍റെയും,ഞങ്ങളുടെ ഫാഷന്‍ മാഗസീന്‍ അംഗങ്ങളുടെയും അഭിനന്ദനം അറിയിക്കുന്നു "


ശീലാവതി (ഇനിയങ്ങോട്ട് ശീലു): "ഫ്ഭാ ...താന്‍ മലയാളിയാണോ ? ലാ ബേലാ എന്ന പേരു കേട്ടപ്പോള്‍ ഞാന്‍ കരുതി ഏതോ ഇറ്റാലിയന്‍ മാസികയാണെന്ന് ?"


എ.കെ : " അത് മാഗസിന്റെ പേരു തീരുമാനിച്ചപ്പോള്‍ ഇഷ്ട ബ്രാന്റിന്റെ ബ്ലൂ ലേബല്‍ എന്ന പേരിടണം എന്നായിരുന്നു എനിക്ക്. പിന്നെ അത് പറഞ്ഞ് പറഞ്ഞ് ലാ ബേല ആയതാണ് "


ശീലു: "അപ്പോ ഇതു തന്‍റെ സ്വന്തം മാഗസീന്‍ ആണോ ?"

എ കെ : "പല തെണ്ടികളുടെയടുത്തും റിപ്പോര്‍ട്ടര്‍, ജേര്‍ണലിസ്റ്റ് ,അച്ച് നിരത്തല്‍ അങ്ങിനെ പല പണിക്കും അപേക്ഷകള്‍ കൊടുത്തു. പത്ര മുതലാളിമാരെക്കാള്‍ കൂടുതല്‍ ഐ ക്യു ഉള്ളവരെ അവര്‍ പണിക്കെടുക്കില്ലത്രേ. അതുകൊണ്ട് സ്വന്തമായി ഒന്നു തുടങ്ങി. അത് പോട്ടെ ഇവിടെ എന്നെയല്ലല്ലോ അഭിമുഖം ചെയ്യുന്നത് . ആദ്യത്തെ ചോദ്യം മലയാളികളോടുള്ള വെറുപ്പില്‍ നിന്ന് തന്നെയാകട്ടെ , മലയാളിയായ ശീലുവിനിന്റെ ഈ മനോഭാവത്തിനു എന്തെങ്കിലും പ്രത്യേക കാരണം?"

ശീലു:" ലോകത്തിലെ ബെസ്റ്റ് രണ്ടാം സുന്ദരി ഞാനാണെന്ന് കുറെ പിണ്ണാക്ക് മാടന്മാര്‍ (മാടികളും ) വട്ടംകൂടിയിരുന്നു തീരുമാനിച്ചു . ബ്ലഡി മലയാളി , അതിലഭിമാനിക്കുന്നില്ല എന്നതോ പോട്ടെ , ടൂ പീസ് സ്വിം സ്യൂട്ട് ഒക്കെയിട്ട് ഞാന്‍ കേരളത്തിന്‍റെ മാനം കളഞ്ഞു എന്ന് വരെ പറഞ്ഞ് പരത്തിയില്ലേ? "

എ കെ : " ആര്? എപ്പോ? എങ്ങിനെ? മാധ്യമങ്ങളില്‍ എല്ലാം നല്ല പോസിറ്റീവ് കവറേജ് ആയിരുന്നല്ലോ
ശീലുവിന്?"


ശീലു:" താന്‍ മലയാളം ബ്ലോഗുകള്‍ വായിക്കാറില്ലേ?" .
എ കെ :" പിന്നെ!!! എന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം ഞാന്‍ അതിനായിട്ട്‌ ഉഴിഞ്ഞ് വെച്ചിരിക്കുകയല്ലേ?"

ശീലു:" എന്നിട്ട് അതില്‍ ചില തെണ്ടികള്‍ എഴുതിയതൊന്നും താന്‍ കണ്ടില്ലേ?".


എ കെ :" കണ്ടിരുന്നു .പക്ഷെ ശീലു ബ്ലോഗുകള്‍ വായിക്കും എന്ന് അറിഞ്ഞിരുന്നില്ല. പക്ഷേ മലയാളം ബ്ലോഗ് എഴുതുന്നവരെ ശീലു വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്ന് ബ്ലോഗ് എഴുതുന്ന ഒരു ജീവി എന്ന നിലയില്‍ പറയാതെ വയ്യ."


ശീലു: "എന്ത് തെറ്റിദ്ധാരണ? ജനിച്ചതും വളര്‍ന്നതും കേരളത്തിനു പുറത്താണെങ്കിലും, എനിക്ക് 'മലയാലം' എഴുതാനോ , വായിക്കാനോ അറിയില്ലെങ്കിലും എന്‍റെ വീട്ടുക്കാര്‍ അതെല്ലാമെന്നെ വള്ളി പുള്ളി വിടാതെ വായിച്ച് കേള്‍പ്പിച്ചു " .


എ കെ : "ബ്ലോഗില്‍ അങ്ങിനെയൊന്നും ആരും എഴുതിയിട്ടില്ല എന്നല്ല ഞാന്‍ പറഞ്ഞത്. അവന്‍മാര്‍ എഴുതിയത് കേരളത്തിന്‍റെ 'സദാ' 'ചാരം' വാരാനൊന്നുമല്ല എന്നേ ഉദ്ദേശിച്ചുള്ളൂ"


ശീലു: "മനസിലായില്ല?"

എ കെ : " എലമെന്‍ട്രി മൈ ഡിയര്‍ ശീലു . ബ്ലോഗുകളില്‍ ശീലുവിനെതിരെ എഴുതിയ സകല തെണ്ടികളും അവന്‍മാരുടെ സ്വന്തം ഹാര്‍ഡ്ഡിസ്ക്കിലും , ഫോണ്‍ മെമ്മറിയിലും , ശീലു ആ ചുവന്ന ബിക്കിനിയിട്ട് നില്ക്കുന്ന സ്റ്റൈലന്‍ ഫോട്ടോകള്‍ രഹസ്യമായി സൂക്ഷിക്കുന്നുണ്ടെന്ന് ഞാന്‍ കൈയ്യടിച്ച് സത്യം ചെയ്യാം. ലവന്മാരല്ലേ ശീലുവിന്റെ ഏറ്റവും കടുത്ത ആരാധകര്‍ .പിന്നെ അവര്‍ കേരളത്തിന്‍റെ മാനം പോയി എന്നൊക്കെ എഴുതുന്നത് . അത് സൈക്കിള്‍ മാത്രം സ്വന്തമായി ഉള്ളവന് റോഡില്‍ മെര്‍സിഡീസ്സ് ബെന്‍സ്‌ പോകുന്നത് കാണുമ്പോള്‍ തോന്നുന്ന വികാരങ്ങളായിട്ട് കണ്ടാല്‍ മതി . അസൂയ , ഫ്രസ്ട്രേഷന്‍ എന്നിവ. "

ശീലു: " അസൂയ മനസിലായി . ഫ്രസ്ട്രേഷന്‍? ബട്ട് വൈ?"

എ കെ : " എന്‍റെ ശീലു ,ഇന്റെര്‍നെറ്റിലും , ടി വിയിലും ഒക്കെ ശീലു ഇങ്ങിനെ ബിക്കിനിയോക്കെയിട്ടു നിറഞ്ഞ് തുളുമ്പി നില്‍ക്കുമ്പോള്‍ അവന്മാര്‍ക്ക് സ്വന്തം വീട്ടില്‍ കാണാന്‍ കിട്ടുന്നതോ? ചക്കിന് ശീല ചുറ്റിയത് പോലത്തെ ശരീര പ്രകൃതിയുള്ള സ്വന്തം ഭാര്യമാരെ . ആവറേജ് മലയാളി ഡെസ്പ്പായി പോവില്ലേ . ബ്ലോഗില്‍ ഈ കണ്ടതൊക്കെ അതിന്റെ പ്രതിഫലനമായി കൂട്ടിയാല്‍ മതി "

ശീലു: "ഓഹോ ...അപ്പോള്‍ താനും ഇവന്‍മാരുടെ കൂട്ടത്തില്‍ പെടുമോ ?"

എ കെ : "ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതായിരുന്നു. ശീലു ഇട്ട ബിക്കിനിക്ക് സുതാര്യത കുറഞ്ഞ് പോയി എന്നൊരഭിപ്രായം മാത്രമേ എനിക്കുള്ളൂ " .

ശീലു: " കരയാതെ. ഞാന്‍ ചോദിച്ചെന്ന് മാത്രം. കൂടുതല്‍ സുതാര്യമായ ബിക്കിനിയിട്ട് വേണമെങ്കില്‍ ഞാന്‍ ലാ ബേലക്ക് വേണ്ടി ഒരു പ്രത്യേക ഫോട്ടോസെഷന്‍ ചെയ്യാം "

എ കെ :" ഹോ !!!കേട്ടിട്ട് കുളിര് കോരുന്നു . ഒള്ളതാണോ ? അതോ വെറുതെ എന്നെ ഇളക്കാന്‍ പറയുന്നതോ ? "

ശീലു: "ഐയാം സീരിയസ് . പക്ഷേ ചില വ്യവസ്ഥകള്‍ ഉണ്ട് ?"

എ കെ : " ഓരോ ഫോട്ടോക്കും ഒരു കോടി ? ഡണ്‍"

ശീലു: "അതല്ല. സെഷന്‍ ഞാന്‍ വെറുതെ ചെയ്തു തരാം .പക്ഷേ ആ ഫോട്ടോകള്‍ ഉള്ള ഒരു മാഗസീന്‍ പോലും കേരളത്തില്‍ ഇറങ്ങാന്‍ പാടില്ലാ. മറ്റു രാജ്യങ്ങളില്‍ അവ മലയാളിക്ക്‌ വില്‍ക്കാനും പാടില്ല. ഇന്റെര്‍നെറ്റിലും ആ ഫോട്ടോകള്‍ വരുന്ന സൈറ്റുകള്‍ മലയാളിക്ക്‌ മാത്രം കാണുവാന്‍ സാധിക്കാത്ത രീതിയ‌ില്‍ ബ്ലോക്ക് ചെയ്യണം . സ്വന്തം കമ്പ്യൂട്ടറില്‍ സേവ് ചെയ്യാനോ ,ഇമെയില്‍ ആയി അവ ലഭിക്കാനോ പോലും ഒരു മലയാളിക്കും അവസരമുണ്ടാക്കരുത്. "

എ കെ : "പുതിയ വല്ല സോഫ്റ്റ്വെയറും കണ്ട് പിടിക്കേണ്ടി വരുമിതിനൊക്കെ. പക്ഷേ ശരിയാക്കാം "

ശീലു: "എല്ലാ മലയാള പത്രങ്ങളിലും ഈ ചിത്രങ്ങള്‍ നിങ്ങളുടെ മാഗസീനില്‍ വരുന്നു എന്ന കാര്യം ലീഡിംഗ് ന്യൂസ് ആയി വരണം. ഹിപ്പോക്രാറ്റുകള്‍ മലയാളീസ് ,ഇതെവിടെ കിട്ടും എന്ന് അലയണം"

എ കെ : " അത് ഞാനേറ്റു"

ശീലു: "എന്നാ ക്യാമറ എടുത്തോ .നമുക്ക് എന്‍റെ മുറിയിലേക്ക് പോകാം"

എ കെ :"മുന്‍പേ നട"

ഫോര്‍ മലയാളീസ് : മലയാളികള്‍ക്ക് ശീലുവിന്റെ സുതാര്യ ബിക്കിനി ഫോട്ടോകള്‍ ലഭ്യമാക്കുവാന്‍ സാധിക്കാത്തതില്‍ 'ലാ ബേല' അഗാധമായ ദുഃഖം രേഖപ്പെടുത്തും എന്ന് ഒരുത്തനും കരുതണ്ടാ . പോയിനെടാ , പോയിന്‍ .

10 comments:

ശ്രീഹരി::Sreehari said...

അതാണ് അതിന്റെ ഇദ്...

Anjali said...

ഈ എ കെ ഒരു നടക്ക് പോകുന്ന ടൈപ്പ് അല്ലല്ലോ? കഴിഞ്ഞ പോസ്റ്റില്‍ ചാരരമ,ഇത്തവണ ലോക സുന്ദരി , അടുത്തത് ഇനിയെന്താണാവോ? എന്തായാലും പോസ്റ്റ് കലക്കി. ശരിക്കും ഹാര്‍ഡ് ഹിറ്റിംഗ്

...പകല്‍കിനാവന്‍...daYdreamEr... said...

സംഗതി കുഴപ്പമാണല്ലോ...!!

Aadityan said...

ഈ AK ബൂ ലോകത്ത് ഒരു തരന്ഗം സ്രിഷികട്ടെ എന്ന് ആശംസിക്കുന്നു. അപ്പോള്‍ സംഗതി തുടരനനല്ലേ ? ഓള്‍ ദ ബെസ്റ്റ്

Aadityan said...

അടുത്തത് ആരാണാവോ ഇര ?

പൊട്ട സ്ലേറ്റ്‌ said...

ആശയം കലക്കി.

Tomkid! said...

കിടു പോസ്റ്റ്...
:-)
തുടരുക.

ശ്രീക്കുട്ടന്‍ | Sreekuttan said...

എ.കെ സാറിനെ ഒന്നു പരിചയപ്പെടണമല്ലോ..

ഷഫീര്‍ said...

എ കെ പ്രശ്നം ഉണ്ടാക്കിയെ അടങ്ങു എന്ന വാശിയിലാണോ? ഒടുവില്‍ ചാരരമക്കാരും , ബ്ലഡി മലയാളീസും കൂടി തല്ലിക്കൊല്ലുമോ ? എന്തായാലും ഇതും തകര്‍പ്പന്‍ . എ കെ സര്‍ മിക്കവാറും എന്നെക്കൊണ്ടും ബ്ലോഗ് തുടങ്ങിക്കും

Anonymous said...

ഞാന്‍ മലയാളി അല്ല എന്ന് ഇംഗ്ലീഷില്‍ എഴുതിത്തന്നാല്‍ ആ ഫോട്ടോകള്‍ അയച്ച് തരുമോ? സോറി ,ബ്ലോഗ് ഐ ഡി ഒന്നും ഇല്ല . മലയാളം തന്നെ നേരെചൊവ്വേ ആകുന്നത്തെ ഉള്ളു