Saturday, January 24, 2009

സിമിയോട് സംസ്കാരമില്ലാത്ത എ കെക്ക് പറയാനുള്ളത് ...

**മലയാളം ബ്ലോഗില്‍ മാന്യമായ് നുറുങ്ങ് കഥകളും, കവിതകളും , നര്‍മ്മവും , ഗൌരവതരമായ ചിന്തകളും എഴുതുന്ന എഴുത്തുകാര്‍ ക്ഷമിക്കുക . ഇത് എന്‍റെ ഒരു കടുത്ത ആരാധകന്‍ ചോദിച്ച് വാങ്ങിയതാണ് **

ബ്ലോഗന്‍ വല്യേട്ടന്‍ സിമി ( ഇതാണോ പെണ്ണോ?" ) ,

ഓഗസ്റ്റ്‌ രണ്ടായിരത്തിയെട്ടിന് ഞാന്‍ അനോണി വ്യക്തിഹത്യ /കൊട്ട് എന്ന പോസ്റ്റിടുന്ന നാള്‍ വരെ മലയാളം ബ്ലോഗില്‍ സിമിയെന്ന ഒരു പ്രതിഭ ഉദയം ചെയ്ത് അത്യന്താധുനിക കഥാസാഹിത്യത്തിനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച് ദിനംപ്രതി പടുകൊല ചെയുന്ന കാര്യം സത്യമായും എനിക്കറിയില്ലായിരുന്നു.

അന്ന് , ശ്രീദേവി നായര്‍ എന്ന ബ്ലോഗറുടെ കവിതകളെ അനോണി മാഷ് (എന്തൊക്കെ പേരുകള്‍???) എന്ന ബ്ലോഗര്‍ പരിഹസിച്ച വിഷയത്തില്‍, താങ്കള്‍ ശ്രീദേവി നായരുടെ ബ്ലോഗില്‍ ചെന്ന് അവര്‍ക്ക് പിന്തുണയായി താങ്കളുടെ ബ്ലോഗ് കറുപ്പിക്കുന്നു എന്ന് കമന്റിടുകയും ,പിന്നെ എന്‍റെ ബ്ലോഗില്‍ വന്ന് അനോണി മാഷിന് പിന്തുണ നല്‍കി എന്നെ വിരട്ടാന്‍ ശ്രമിക്കുകയും ചെയ്തു . ഈ ഡബിള്‍ റോളുകളിലാണ് സിമി എന്ന ബഹുമുഖ പ്രതിഭയെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത്‌ . താങ്കള്‍ക്കുള്ള മറുപടി അന്നേ ഞാന്‍ കമന്റിലൂടെ തന്നിരുന്നു. തൊട്ട് പിന്നാലെ ഏതോ ഒരു അനോണി വന്ന് "സിമി ഫയങ്കര നര്‍മ്മ ഫ്രതിഫയാണെന്നും", " ബ്ലോഗ് കറുപ്പിക്കുന്നത്തിലെ നര്‍മ്മം മനസിലാക്കാത്ത അര്‍ജ്ജുന്‍ കൃഷ്ണയോട് സഹതപിക്കുകയെ തരമുള്ളൂ" എന്നും പറഞ്ഞപ്പോള്‍ , താങ്കളുടെ നര്‍മ്മബോധം നേരിട്ടറിയാന്‍ വേണ്ടിയാണ് ഞാന്‍ ആദ്യമായി 'സിമിയുടെ ബ്ലോഗില്‍' എത്തുന്നത് . സത്യം പറയാമല്ലോ,നര്‍മ്മ ഭാവനുടെയും, അത്യന്താധുനിക കഥാരചനാ കൌശലത്തിന്റെയും പാരവാരമായ താങ്കളുടെ എഴുത്ത് കണ്ടപ്പോള്‍ ... മലയാള സാഹിത്യത്തിനെ ഇങ്ങിനെ കാലേപ്പിടിച്ച് കല്ലേലടിക്കുന്നവര്‍ ചുരുക്കമായിരിക്കും എന്ന് തോന്നിപ്പോയി .
ബ്ലോഗ് എന്ന് മാധ്യമം ഗൂഗിളും മറ്റും തുറന്ന് തന്നില്ലായിരുന്നുവെങ്കില്‍ താങ്കള്‍ ഒരു പക്ഷെ നമ്മുടെ നാട്ടിലെ മറപ്പുര ചുവരുകള്‍ക്കും , കൊച്ചു പുസ്തക സാഹിത്യത്തിനും വാഗ്ദാനമാകുമായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ടായത് ചിലപ്പോള്‍ അത്യന്താധുനിക കഥാഖ്യാന സങ്കേതം എനിക്ക് മനസിലാവാത്തത് കൊണ്ടാകാം . ആല്ലെങ്കിലും 'ഒരുവന്‍ റേഷന്‍ വാങ്ങി, കഞ്ഞി വെച്ച് കുടിച്ചു ' എന്നത് പത്തു താളുകള്‍ "ജീവിതത്തിന്‍റെ നൈര്യന്തരങ്ങളില്‍ ആത്മാവിന്റെ ഭോഗ തൃഷ്ണയെക്കുറിച്ച് ചിന്തിക്കുവാന്‍ എനിക്കാവില്ലായിരുന്നു ..." എന്ന് പരത്തി , ഒടുവില്‍ വായിക്കുന്നവന്, കഥാപാത്രം വീട്ടില്‍ നിന്നിറങ്ങിയത് റേഷനരി വാങ്ങാനോ അതോ ആണവകരാര്‍ ഒപ്പിടാനോ എന്ന് സംശയം ജനിപ്പിക്കുന്ന അത്യന്താധുനിക കഥാസംവേദനം എനിക്ക് മനസിലാകാതെ പോട്ടെ എന്നൊരു ശാപം പണ്ടൊരുത്തന്‍ തന്നിട്ടുണ്ട്. പോട്ടെ ,നമുക്ക് മനസിലാവാത്ത കാര്യങ്ങളെ കുറ്റം പറയുന്നത് ശരിയല്ലോ എന്ന് കരുതി ഞാന്‍ നിശബ്ദനായി തിരികെ പോന്നു.

അല്‍പ്പകാലത്തിന് ശേഷം വീണ്ടും താങ്കള്‍ എന്നെ ശാസിക്കുവാനായി എന്‍റെ ഈ പോസ്റ്റില്‍ വന്നില്ലായിരുന്നുവെങ്കില്‍ , ഇങ്ങനെ ഒരുത്തന്‍ ജീവനോടെയുണ്ട് എന്നത് പോലും എന്‍റെ ഓര്‍മ്മയില്‍ വരില്ലായിരുന്നു .

ഇത്തവണ താങ്കളുടെ വരവ് "ഈ ബ്ലോഗ് എഴുതുന്നവന് ഇവിടെ അനോണി കമന്റുകള്‍ തെറിവിളികളായി വരുന്നതാണെന്ന് നന്നായി അറിയാവുന്നതാണ്. എന്നിട്ടും ഇതില്‍ അനോണിമസ് കമന്റുകള്‍ പണ്ടുതൊട്ടേ തുറന്നുവെച്ചുകൊണ്ടിരിക്കുന്നത് - ഹേറ്റ് സ്പീച്ചിനു കളം വരച്ചുകൊടുക്കുകയാണു ചെയ്യുന്നത്." എന്ന ശാസനയുമായിട്ടയിരുന്നു ( മറ്റു വായനക്കാര്‍ക്ക്‌: മറ്റു ചിലര്‍ക്കും അദേഹം ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട് . അത് മുകളില്‍ കൊടിത്തിട്ടുള്ള ലിങ്ക് വഴി വായിക്കാം ).

വിവാദങ്ങള്‍ക്കിടയില്‍ വലിഞ്ഞ് കയറി ചെന്ന് പോക്രിത്തരങ്ങള്‍ കാട്ടുകയും, ആരെങ്കിലും ചോദിച്ചാല്‍ അത് വെറും നര്‍മ്മം എന്ന് പറയുകയും ചെയുന്ന താങ്കള്‍ തന്നെ ഹേറ്റ് സ്പീച്ചിനെക്കുറിച്ച് പ്രസംഗിക്കണം .

പിന്നെ ഞാന്‍ വെറും കളം വരയ്ക്കുന്ന ഒരുവനാണ് എന്ന സത്യം താങ്കള്‍ വിളിച്ചു പറഞ്ഞതില്‍ എനിക്ക് ശക്തിയായ പ്രതിഷേധമുണ്ട്. സത്യങ്ങള്‍ ഇങ്ങിനെ വിളിച്ചു പറയരുത് . ദോഷം കിട്ടും .ഇപ്പോള്‍ തന്നെ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം വിഷാദ രോഗത്തിന് അടിമകളായി ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും താങ്കളുടെ പുറത്തിറങ്ങിയ പുസ്തകത്തിന്റെ പുറന്താള്‍ ഏതെങ്കിലും പുസ്തക വില്‍പന ശാലയില്‍ കണ്ടവരാണ് എന്ന് ഞാന്‍ വിളിച്ച് പറഞ്ഞാല്‍ ,സംഗതി സത്യമാണെങ്കില്‍ കൂടി , അത് മോശമല്ലേ ? അത് കൊണ്ട്, ഞാന്‍ അത് പറയില്ല . (ഹോ, എന്നെയും താങ്കളുടെ നര്‍മ്മ ബോധം പിടികൂടി എന്ന് തോന്നുന്നു ) .

അനോണി കമന്റുകള്‍ക്ക് അവസരം എന്‍റെ ബ്ലോഗില്‍ ഞാന്‍ തുറന്നു വെച്ചിരിക്കുന്നതിനെക്കുറിച്ചും താങ്കള്‍ രോഷം കൊള്ളുന്നത്‌ കണ്ടു. ബ്ലോഗ് ഒരു സ്വന്തന്ത്ര മാധ്യമവും ,ഇവിടുത്തെ അഭിപ്രായങ്ങള്‍ ഭയരഹിതവും ആണ് എന്ന വിശ്വാസത്തിലാണ് അനോണികള്‍ക്കും ഞാന്‍ എന്‍റെ ബ്ലോഗില്‍ അവസരം നല്‍കിയിട്ടുള്ളത്. ഇതു ഞാന്‍ താങ്കള്‍ക്കുള്ള മറുപടി കമന്‍റില്‍ പറഞ്ഞതുമാണ് .
ഇനിയതല്ല എന്‍റെ ബ്ലോഗില്‍ കമന്റുകളുടെ എണ്ണം കൂട്ടാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ ചെയ്തിരിക്കുന്നതെങ്കില്‍ കൂടി , അതുകൊണ്ട് തനിക്കെന്ത് നഷ്ടം കൂവാ ? എന്‍റെ ബ്ലോഗില്‍ അനോണി വേണോ , വേണ്ടേ എന്ന് തീരുമാനിക്കാന്‍ തന്നെ ഞാന്‍ ചുമതലപ്പെടുത്തിയോ? ( ഇപ്പോള്‍ ഉറപ്പിച്ചു. നര്‍മ്മ ബോധം മാത്രമല്ല സിമിയുടെ ഭാഷയും എന്നെ പിടികൂടി ) .

പിന്നെയിത് ആഭാസന്‍മാരുടെ ആറാട്ട്‌ കേന്ദ്രമാണെന്ന് താങ്കള്‍ ഘോഷിച്ചു. ശരിയാണ് . താങ്കളുടെ സാന്നിധ്യം കമന്റുകളില്‍ കണ്ടപ്പോള്‍ എനിക്കും അങ്ങിനെ തോന്നി . താങ്കള്‍ അവിടെ വരുന്നതിന് അല്‍പ്പം മുന്‍പ് മാത്രമാണ് ആ പോസ്റ്റില്‍ തെറിവിളി തുടങ്ങിയത് എന്ന വസ്തുത കണക്കിലെടുക്കുമല്ലോ?

ഇനി താങ്കളുടെ കമന്റ്റിലെ അടുത്ത ഭാഗം: "ഇവിടെ വരരുത്, കമന്റിടരുത് എന്നു വിചാരിച്ചതാണ് - ഇതുകൊണ്ട് ആരും മാറാന്‍ പോവുന്നില്ല എന്നും അറിയാം. "


ഇവിടേയ്ക്ക് താങ്കളെ താങ്കളുടെ വീട്ടില്‍ വന്ന് വെറ്റിലയും , അടക്കയും വെച്ച് "സിമി സര്‍ , പ്ലീസ് ഇങ്ങനെ പിണങ്ങി മാറി നില്‍ക്കരുത്. എന്‍റെ ബ്ലോഗില്‍ വന്ന് അതിന്‍റെ നടത്തിപ്പിനെക്കുറിച്ച് എനിക്ക് താങ്കളുടെ വിലപ്പെട്ട ഉപദേശങ്ങള്‍ തരു " എന്ന് ഞാന്‍ ക്ഷണിച്ചില്ലല്ലോ? . അങ്ങനെയിരിക്കെ , ഇതു കൊണ്ടൊന്നും ആരും മാറില്ല എന്നറിയാമായിരുന്നിട്ടും, എന്തിനേ പോന്നത്?
സ്വന്തം ബ്ലോഗില്‍ തന്നെ തൂക്കിക്കൊല്ലപ്പെട്ടവന്റെ ആത്മാവ് വായനക്കാരോട് സംവദിച്ച് , താന്‍ കിടന്നിരുന്ന ജെയിലറയുടെ പൊടി പിടിച്ച അഴികളേയും മറ്റും വര്‍ണ്ണിച്ച്, ഒടുവില്‍ ഒടുവില്‍ താന്‍ തൂക്കിലേറ്റപ്പെട്ടത് തന്നെത്തന്നെ കൊന്നതിനാണെന്ന് വായനക്കാരോട് പറയുന്നതോ, അവനെ തൂക്കാന്‍ വിധിച്ച ന്യായാധിപന്റെ ഡിലമയോ, ടി വിയില്‍ ചാനല്‍ മാറ്റി കളിക്കുന്ന വീട്ടമ്മയുടെ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പുതുള്ളി, പുറമ്പണിക്ക് വന്നവനോടുള്ള അവരുടെ നൈമിഷിക കാമത്തിന്റെ ബിമ്പമാകുന്നതോ(കഥാതന്തുക്കള്‍ വായിച്ച് മറ്റു വായനക്കാര്‍ വട്ടായാ ? അപ്പോള്‍ ഇതെഴുതാന്‍ വേണ്ടി മാത്രം അത് മുഴുവന്‍ വായിക്കേണ്ടി വന്ന എന്‍റെ അവസ്ഥ നിങ്ങള്‍ ഒന്ന് ആലോചിക്കു) ഒക്കെയായിട്ടുള്ള അത്യന്താധുനികം എഴുതി അവിടെ വരുന്ന വായനക്കാരെ പീഡിപ്പിച്ചാല്‍ പോരായിരുന്നോ ? അതും പോരെങ്കില്‍ ഒരു പുസ്തകം കൂടി ഇറക്കണമായിരുന്നു . (കേരളത്തില്‍ അല്ലെങ്കില്‍ തന്നെ ജനപെരുപ്പം കൂടുതലാ . താങ്കളുടെ പുസ്തകം വായിച്ച് കുറെയെണ്ണം ആത്മാഹൂതി ചെയ്‌താല്‍ അത്രയുമായി) . അതുമല്ലെങ്കില്‍ മറ്റുള്ളവരുടെ ചിലവില്‍ അണ്ണന്‍ കളിക്കുക എന്നതല്ലാതെ താങ്കള്‍ക്കിഷ്ടമുള്ള മറ്റെന്തെങ്കിലും ചെയ്യാമായിരുന്നു .
ഇതൊന്നും ചെയ്യാതെ, ഇവിടെ വന്ന് എന്‍റെ ബ്ലോഗിന്റെ അഡ്മിന്‍ കളിക്കാന്‍ ശ്രമിക്കേണ്ട വല്ല കാര്യവുമുണ്ടോ ?

എന്‍റെ ബ്ലോഗില്‍ ആര്‍ക്കും വരാം , എന്നോട് വിയോജിക്കാം , എന്നെ തെറിയും വിളിക്കാം . പക്ഷെ ഇവിടെ നിരോധനമുള്ള ചില കാര്യങ്ങള്‍ ഉണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് അര്‍ഹതയില്ലാത്തവര്‍ നല്‍കുന്ന ഉപദേശം . എന്‍റെ ബ്ലോഗില്‍ ഞാന്‍ എന്ത് , എങ്ങിനെ ചെയ്യണം എന്നതിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള വിവരം, പക്വത ,മാന്യത , അര്‍ഹത എന്നിവ (ചുരിങ്ങിയ പക്ഷം ഇവയില്‍ ഏതെങ്കിലും ഒന്ന്) താങ്കള്‍ക്ക് ഉണ്ടാകുമ്പോള്‍, ഉപദേശം ഞാന്‍ അവിടെ വന്ന് ചോദിച്ചോളാം.

അതുവരെ നിങ്ങള്‍ സിമിയോ, കൃമിയോ എന്നത് പോലും എനിക്ക് വിഷയമല്ലാത്ത കാര്യങ്ങളാവുന്നു. ഇവിടെ വരണമെങ്കില്‍ വരാം, ഇല്ലെങ്കില്‍ വേണ്ട. വന്നാല്‍ , സൌകര്യമുണ്ടെങ്കില്‍ , എന്‍റെ പോസ്റ്റുകളെക്കുറിച്ചും , വേണമെങ്കില്‍ എന്‍റെ സംസ്കാരത്തെക്കുറിച്ചും വരെ അഭിപ്രായം പറയാം (തെറി തന്നെ പറഞ്ഞാലും വിരോധമില്ല ) . പക്ഷെ അതിനപ്പുറം എന്‍റെ ബ്ലോഗ് ഞാന്‍ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്ന മട്ടിലെ വല്യേട്ടന്‍ അഭിപ്രായങ്ങള്‍ ഇവിടെ വേണ്ട .


അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ .

അര്‍ജ്ജുന്‍ കൃഷ്ണ

13 comments:

ഷഫീര്‍ said...

ബ്ലോജി പോസ്റ്റില്‍ ഈ സിമിയെ കണ്ടിരുന്നു . ഈ പോസ്റ്റിലെ ലിങ്കുകളില്‍ കൂടി പഴയ കഥകള്‍ ഒന്നു ഓടിച്ചു നോക്കി .നന്നായി എ കെ .
ആളുകളെ തമ്മില്‍ തല്ലിച്ച് പുരാണ കഥാ പത്രത്തിന്റെ പേരു നാരദന്‍ എന്നോ ശകുനിയെന്നോ ? ആ പേര് ചേരും ഈ അത്യാധുനിക കഥാകാരന് എന്ന് തോന്നിപോയി ആ ബ്ലോഗ് കറുപ്പികല്‍ സംഭവവും , ശേഷം ഇവിടെ വന്നു കാട്ടിയ വിക്രിയയും കണ്ടപ്പോള്‍

Aadityan said...

സിമി allu ബുദ്ധി ജീവിയാ. അവര്‍ക്കൊക്കെ എവിടെയും എന്തും ആക്കാം.പിന്നെ ഈ ബ്ലോഗ് കണ്ടു പിടിച്ചത് ഗൂഗിളും സിമിയും കൂടെയാണ്. ആ ഒരു അധികരമെങ്ങിലും വകവെച്ചു കൊടുത്തു കൂടെ.അഹങ്ങാരി!!! തങ്ങള്‍ക്കു ദൈവദോഷം കിട്ടും

Aadityan said...

സിമിയുടെ ജാതി മതം ഇവയൊന്നും എന്നികറിയില്ല .ഒരു അപേക്ഷ .പറ്റുമെങ്ങില്‍ വര്‍ഗീയ ലൈന്‍ ഉപേക്ഷിക്കുക .കഴിഞ്ഞ പോസ്ടില്ലേ കമന്റില്‍ ഏറ്റവും bore ആയതു വര്‍ഗീയ ലൈന്‍ ആയിരുന്നു

അനില്‍@ബ്ലോഗ് said...

സവ്യസാചി,
വളരെ ഉചിതമായ തലക്കെട്ട്, ഒരു പക്ഷെ പോസ്റ്റിന് ഒരു ഡിസ്ക്ലൈമര്‍ അയിപ്പോലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വാക്കുകള്‍.

താങ്കളുടെ ആദ്യ പോസ്റ്റുമുതല്‍ കുറച്ചധികം എണ്ണം ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു എന്നതിനാല്‍ ഈ പോസ്റ്റിലും പുതുമയൊന്നുമില്ല. സിമി എന്ന ബ്ലോഗ്ഗര്‍ ആരാണെന്ന് എനിക്കും അറിയില്ല, പക്ഷെ താങ്കളുടെ പോസ്റ്റു വായിക്കുന്നത് വരെ അങ്ങേര്‍ ഒരു നല്ല മനുഷ്യനാകാന്‍ സാദ്ധ്യതയുണ്ട് എന്ന് ധരിച്ചിരുന്നു.പ്രത്യേകിച്ച് പുസ്തകമൊക്കെ ഇറക്കിയ ആളാണെന്ന് കേട്ടിട്ടുണ്ട്. തെറ്റിദ്ധാരണ മാറ്റാന്‍ ഉതകുന്ന ഈ പോസ്റ്റിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

താങ്കളുടെ പോസ്റ്റുകള്‍ താങ്കളുടെ സാമ്രാജ്യം ആണെന്ന വസ്തുത സഹ ബ്ലോഗ്ഗര്‍മാര്‍ അംഗീകരിച്ചേ മതിയാവൂ എന്നത് ഒരു സാ‍മാന്യ മര്യാദയാണ്. അതേ പോലെ തന്നെ ചിത്രകാരന്റെ ബ്ലോഗ്ഗും ഇതിനോട് തുലനം ചെയ്യാവുന്നതാണ്. “തന്നെ ആരെങ്കിലും വിളിച്ചോടോ ഇതു വായിക്കാന്‍ ” എന്നാണ് ചിത്രകാരന്റെ ബ്ലോഗ്ഗിനെ പറ്റിയും ബുദ്ധി ജീവികള്‍ ചോദിക്കുന്നത്. ഇഷ്ടമുള്ളത് എഴുതുന്നു, സൌകര്യമുണ്ടെങ്കില്‍ വായിക്കുക, ഉടന്‍ സ്ഥലം വിടുക എന്ന പോളിസി എല്ലാ ബ്ലോഗ്ഗര്‍മാരും പിന്തുടരണ്ടതു തന്നെയാണ്.

താങ്കള്‍ തിരഞ്ഞെടുത്ത എ.കെ. എന്ന ചുരുക്കപ്പേര് വളരെയധികം യോജിക്കുന്നുണ്ട് എന്ന് മുന്നേ പറയാന്‍ പറ്റിയില്ല. ഇതേ പേരില്‍ വേറൊരൊ മഹാന്‍ കൂടി ബൂലോകത്തുണ്ട്.

ഏതായാലും അങ്ങയുടെ ശ്രമങ്ങള്‍ക്ക് സര്‍വ്വ മംഗളങ്ങളും നേരുന്നു. ഓരോ പോസ്റ്റിടാന്‍ പ്രചോദന കമന്റുമായി ഇനിയും ധാരാളം സന്ദര്‍ശകര്‍ വരട്ടെ എന്നും ആ‍ശംസിക്കുന്നു.

ArjunKrishna said...

അനില്‍ @ ബ്ലോഗ് : എന്നെ ഒരു തനി ടി ജി രവി മോഡല്‍ വില്ലനാക്കിയല്ലോ സുഹൃത്തെ ? ചുരുങ്ങിയ പക്ഷം ഒരു ജോസ് പ്രകാശ് എങ്കിലും ആക്കാമായിരുന്നു .

Anjali said...

എ കെ: വിമര്‍ശനത്തിന് സരസവും , സഭ്യവുമായ ഭാഷ ഉപയോഗിക്കുന്ന ഒരാളാണ് താങ്കള്‍ . പറയുന്നവര്‍ എന്തും പറയട്ടെ. താങ്കള്‍ തുടരുക. വായനകാര്‍ക്ക് ഇഷ്ടമുള്ള കാലത്തോളം അവരതു വായിക്കും. അഭിപ്രായങ്ങള്‍ അറിയിക്കണം എന്ന് തോന്നിയാല്‍ പറയുകയും ചെയ്യും .
ഓ ടോ : ടി ജി രവിയും ജോസ് പ്രകാശും തമ്മില്‍ വ്യത്യാസമെന്താ? രണ്ടു പേരും സിനിമയിലെ വില്ലന്മാരല്ലേ?

Anonymous said...

ബ്ലോഗിലെ സകല വല്യേട്ടന്‍മാര്‍ക്കും ഉള്ള മുന്നറിയിപ്പാണോ ഇതു. :- ))
എന്തായാലും സംഗതി കിടു . :- ))

ജയകൃഷ്ണന്‍ കാവാലം said...

മാന്യവും, വസ്തിനിഷ്ഠവുമായ പ്രതികരണം. താങ്കളുടെ ഭാഷ നന്നേ ബോധിച്ചു എ കെ. തുടരുക... ആശംസകള്‍

Anonymous said...

നല്ല അവതരണം.
തലക്കെട്ട് “സിമിയോട് (ആ) സംസ്കാരമില്ലാത്ത എകെക്ക് പറയാനുള്ളത്” എന്നാവാമായിരുന്നു.

Kaippally കൈപ്പള്ളി said...

പൈശാചികവും, ക്രൂരവുമായിപ്പോയി.
സിമിയേക്കുറിച്ചു് ഇങ്ങനെ ആക്ഷേപിച്ച് എഴുതാനുള്ള കാരണം ഒന്നും കാണുൻ കഴിയുന്നില്ല.

Areekkodan | അരീക്കോടന്‍ said...

ബൂലോകം എന്ന പേരുമാറ്റാന്‍ സമയമായോ? ഇവിടെ എന്നും അടിപിടി മാത്രമാണല്ലോ ഇപ്പോള്‍?

ArjunKrishna said...

കൈപള്ളി : പോസ്റ്റിലെ ലിങ്കില്‍ സിമിയുടെ ആദ്യ ലീലാവിലാസം കാണു. അന്ന് മറുപടി ഒരു കമന്റില്‍ ഒതുക്കിയതാണ് . അപ്പോളാണ് ബുദ്ധിജീവിയുടെ രണ്ടാം വരവ്. ഹേറ്റ് സ്പീച്ച് , സംസ്കാരം തുടങ്ങിയ കാര്യങ്ങളില്‍ എന്നോട് പ്രസംഗം നടത്തുവാനുള്ള നിലവാരം സിമിക്ക് ഇല്ല .മാത്രമല്ല ഇവിടെ വന്ന് സിമി നടത്തിയത് ഏത് കോണില്‍ നിന്നു നോക്കിയാലും വിമര്‍ശനവും അല്ല . എന്നെ വിമര്‍ശിക്കുന്നവര്‍ക്ക് (തെറി തന്നെ വിളിച്ചാലും) നേരെ ഒരിക്കലും ഞാന്‍ അസഹിഷ്ണുത കാണിക്കാറില്ല . തെറി വിളിക്കുന്നവരെ , എനിക്ക് തോന്നിയാല്‍ തിരിച്ച് വിളിക്കും, ഇല്ലെങ്കില്‍ ഇല്ല.
പക്ഷേ ഞാന്‍ എന്ത് ചെയ്യണം , ചെയ്യേണ്ട എന്ന നിയമാവലി അതിന് അര്‍ഹതയില്ലത്തര്‍ എന്നില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ രൂക്ഷമായി പ്രതികരിക്കാറുണ്ട് താനും.
അതു കൊണ്ടാണ് , ഇത്തവണ കമന്റ് മാത്രമാക്കാതെ ഒരു പോസ്റ്റ് മുഴുവന്‍ അദ്ദേഹത്തിന്‌ സമര്‍പ്പിച്ചത്. പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞത് പോലെ ഇത് എന്നില്‍ നിന്നും ചോദിച്ച് വാങ്ങിച്ചതാണ്.

പിന്നെ ഇത് ക്രൂരമോ? ശരിക്കും സിമിയുടെ മുഴുവന്‍ കഥകളും അവലോകനം ചെയ്ത് രണ്ടു പോസ്റ്റിനുള്ള വകുപ്പ് എഴുതി വെച്ചിരുന്നതാ ( അദ്ദേഹം എന്‍റെ ബ്ലോഗില്‍ അഡ്മിന്‍ കളിക്കുമ്പോള്‍ എനിക്ക് അങ്ങിനെ ചില സ്വന്തന്ത്ര്യങ്ങള്‍ എടുക്കാമല്ലോ) . അത് വെട്ടി ചുരുക്കിയാണ്‌ ഈ പോസ്റ്റ് ആക്കിയത്. :)

ജഗ്ഗുദാദ said...

Arjunaaaaaa praarthaaa feeshmarey...


kollaaaam ketta..kalakki....