Monday, January 19, 2009

ഏ എസ് ഐ കുട്ടമ്പിള്ള

കേരളാ പോലീസ് മലയാളം ബ്ലോഗുകളില്‍ ചിലതിനെ നിരീക്ഷിച്ചു തുടങ്ങി എന്ന വാര്‍ത്തയെക്കുറിച്ച് പന്ന @#$%^&* യായ എ കെ എന്ന മലയാളം ബ്ലോഗര്‍ അവന്‍റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ കമന്‍റ് രൂപത്തില്‍ ആശങ്കകള്‍ എന്ന ഭാവത്തില്‍ ചില അപവാദങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിയമം സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും ,പോലീസുകാര്‍ വെറും 'പോലീസുകാര്‍' ആണെന്നും ധ്വനിപ്പിക്കുന്ന ഈ അപവാദങ്ങളെ ശക്തമായ് തന്നെ നേരിടാന്‍ കേരളാ പോലീസ് തീരുമാനിച്ചിരിക്കുന്നു . ആ എ കെ തെണ്ടിയുടെ സകല ശങ്കകളും ഞങ്ങള്‍ താമസിയാതെ തീര്‍ക്കുന്നുണ്ട് . മാത്രമല്ല ജനങ്ങളെ ,പ്രത്യേകിച്ച് മലയാളം ബ്ലോഗന്മാരെ വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ കൃത്യനിഷ്ടയും കാര്യക്ഷമതയും അവരെ ബോധ്യപ്പെടുത്താന്‍ സൈബര്‍ ക്രൈംസെല്‍ വഴി ഒരു പൊതുജന സമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നു എന്ന വിവരം സകല 'പൊന്ന്' മക്കളെയും സന്തോഷപൂര്‍വ്വം അറിയിക്കട്ടെ . പോലീസ് സേനയിലെ ധീരശൂര പരക്രമികളുടെ ത്യാഗോജ്വലമായ സര്‍വീസ് കഥകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഈ ഇനത്തിലെ ആദ്യ പ്രസിദ്ധീകരണം കേരളാ പോലീസിന്റെ അഭിമാനവും, കുറ്റവാളികളുടെ പേടിസ്വപ്നവുമായ പണ്ടാരമുക്ക് സ്റ്റേഷനിലെ മുന്‍ ഏ എസ് ഐ ശ്രീ . കുട്ടന്‍ പിള്ളയുടെ (കുട്ടമ്പിള്ളാന്ന് വിളിക്കും ) സംഭവബഹുലമായ ഔദ്യോഗിക ജീവിതിത്തില്‍ നിന്നും അടര്‍ത്തിയെടുത്ത മൂന്ന് സംഭവങ്ങള്‍ അടങ്ങിയ ഒരു സംഭവമാണ് . വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ തന്നെ പറയും,ഇങ്ങനെയുള്ള പോലീസുകാര്‍ തന്നെ മലയാളം ബ്ലോഗുകളെ നിരീക്ഷിക്കണം എന്ന് . എല്ലാവരും വായിക്കുക , സഹകരിക്കുക .ഇല്ലെങ്കില്‍ ദിവസം നൂറ് രൂപ പെറ്റി അടിച്ചും , കൊണ്ടിട്ടുരുട്ടിയും നിന്നെയൊക്കെ ഞങ്ങള്‍ സഹകരിപ്പിക്കും
എന്ന്
ഐ ജി പി വീരരാഘവ അഡിഗ (അടിയെടാ പെറ്റി )
ഒപ്പ്

കുട്ടമ്പിള്ള കഥകള്‍

ഹെല്‍മറ്റ് വേട്ട ബഹു: ആഭ്യന്തര മന്ത്രി വാക്കാല്‍ തടയുന്നതിന് മുന്‍പുള്ള കാലം . പണ്ടാരമുക്ക് സ്റ്റേഷനതിര്‍ത്തിയില്‍ എസ് ഐ ശശിയും അദ്ദേഹത്തിന്‍റെ വലംകൈയായ ഏ എസ് ഐ കുട്ടബിള്ളയും ചാകര കൊയ്ത്ത് നടത്തി വിളയാടിയിരുന്ന സുവര്‍ണ്ണ കാലം. പണ്ടാരമുക്ക് സ്റ്റേഷനില്‍ നിന്നും സര്‍ക്കാര്‍ നിശ്ചിത ക്വോട്ടയിലേക്ക് മോശമല്ലാത്ത ഒരു തുക എല്ലാ മാസവും ചെന്നു ചേര്‍ന്നിരുന്നു. ഹെല്‍മെറ്റ്‌ ഹെല്‍മെറ്റ്‌ ഇല്ലാതെ വരുന്ന ഇരുചക്ര വാഹന യാത്രക്കാരെ, വളവില്‍ പതുങ്ങിയിരുന്ന് അപ്രതീക്ഷിതമായ് മുന്നില്‍ ചാടി വീണ് അവരെപ്പിടിക്കുന്നതിലും, വെട്ടിച്ച് പോകുന്നവനെ ലാത്തിക്കെറിഞ്ഞിടുന്നതിലും കുട്ടബിള്ളയെക്കഴിഞ്ഞേ കേരളത്തില്‍ പോലീസുളളു എന്നതായിരുന്നു അവസ്ഥ.
അങ്ങിനെ കാലം കുറച്ച് കഴിഞ്ഞപ്പോള്‍ പണ്ടാരമുക്കില്‍ പെട്ടന്നൊരു ദിവസം ഹെല്‍മെറ്റ്‌ മോഷണം വ്യാപകമായി . ആദ്യമൊക്കെ നാട്ടുകാര്‍ ,ഹെല്‍മെറ്റ്‌ വേട്ട സഹിക്കാതെ, അത് വാങ്ങാന്‍ പാങ്ങില്ലാത്ത ആരോ പാവങ്ങള്‍ ചെയ്യുന്നതാവും എന്ന് കരുതി ക്ഷമിച്ചു . മോഷണം പോയവക്ക് പകരം പുതിയവ വാങ്ങി . പക്ഷേ അവയും കളവു പോയപ്പോള്‍ നാട്ടുകാര്‍, മോഷണ സംഘം ഹെല്‍മെറ്റ്‌ വ്യാപരികളാവും എന്ന് വ്യക്തമായി കാണിച്ച് പോലീസില്‍ പരാതിപ്പെട്ടു. ഹെല്‍മെറ്റ്‌ വേട്ടക്ക് തന്നെ സമയം തികയുന്നില്ലെങ്കിലും താമസിയാതെ കള്ളനെപ്പിടിക്കാം എന്ന് കുട്ടമ്പിള്ള അവര്‍ക്ക് ഉറപ്പ് നല്‍കി.
എന്നിട്ടും മോഷണം തുടര്‍ന്നു. മാത്രമല്ല ഹെല്‍മെറ്റ്‌ മോഷണം പോയത് പെറ്റിയടിക്കാതിരിക്കാന്‍ ഒരു കാരണമേയല്ലാ എന്ന് പറഞ്ഞു എസ് ഐ ശശിയും ,കുട്ടമ്പിള്ളയും നാട്ടുകാരെ ഓടിച്ചിട്ട് പെറ്റിയടിക്കുകയും ചെയ്തു.
അതോടെ ഹെല്‍മെറ്റ്‌ വേട്ട കഴിഞ്ഞു കള്ളനെ പിടിക്കാന്‍ പോലീസിനു നേരമില്ല എന്നരോപിച്ച് നാട്ടുകാര്‍ ഒരു സന്നദ്ധ സംഘടന രൂപീകരിച്ചു .സംഘടനയുടെ യുവാക്കളായ അംഗങ്ങള്‍ അന്ന് രാത്രി തന്നെ കള്ളനെ പിടികൂടി . മുഖമൂടി ധരിച്ച് ഒരു വീട്ടില്‍ ബൈക്കില്‍ സൈക്കില്‍ ലോക്കിട്ടു പൂട്ടി വെച്ചിരുന്ന ഹെല്‍മെറ്റ്‌ മോഷ്ടിക്കാന്‍ ശ്രമിക്കവേ മോഷ്ടാവ് ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന യുവാക്കളുടെ പിടിയില്‍പ്പെടുകയായിരുന്നു .പിടിച്ച പാടെ യുവാക്കള്‍ ഇടി തുടങ്ങി . ഒടുവില്‍ കൈ കഴച്ചപ്പോള്‍ ഇടി നിറുത്തി മോഷ്ടാവിന്റെ മുഖമൂടി മാറ്റിയ അവര്‍ ഞെട്ടി . ഏ എസ് ഐ കുട്ടമ്പിള്ള ഇടികൊണ്ടവശനായ് ദാ കിടക്കുന്നു മുന്നില്‍ "ഡാ.... പന്ന @#$%^ മക്കളെ ...ഒരു കള്ളനെയും ഞങ്ങള്‍ പോലും കണ്ണീചോരയില്ലാതെ ഇടിച്ചിട്ടില്ല . മോളീന്ന് ദിവസവും ഹെല്‍മെറ്റ്‌ കേസ്സില്‍ പിടിച്ച് കൊടുക്കേണ്ട തുക കൂടി ,കൂടി വരുകയും , എല്ലാവനും ഹെല്‍മെറ്റ്‌ വാങ്ങിക്കുകയും ചെയ്‌താല്‍ പിന്നെ പാവം പോലീസുകാരന്‍ എന്ത് ചെയ്യുമെടാ @#$%^&, @##$$...?വെള്ളം ...വെള്ളം " എന്ന ദിനരോദനവുമായ് .

ഇത്ര ത്യാഗം സഹിച്ച് പോലീസ് വകുപ്പിന്റെ മാനം ഉയര്‍ത്തിപ്പിടിക്കുകയും ,ഖജനാവിലേക്ക് മുതല്‍കൂട്ടാന്‍ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത കുട്ടമ്പിളളയെ അഭ്യന്തര മന്ത്രിയും, കേരള സര്‍ക്കാരും മറന്നില്ല . പുരസ്കാരമെന്നവണ്ണം സര്‍ക്കാര്‍ കുട്ടമ്പിള്ളക്ക് ഇന്റര്‍പോള്‍ സംഘടിപ്പിച്ച , ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജന്‍സി ഏത് നാട്ടിലാണ് എന്ന് കണ്ടുപിടിക്കുന്നതിനുള്ള മത്സരത്തില്‍ ഭാരതത്തെ പ്രതിനിധീകരിക്കുവാനുള്ള അവസരം ഒരുക്കി . ഏറെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ അമേരിക്ക , ബ്രിട്ടന്‍ , റഷ്യ , പിന്നെ ഇന്ത്യ അങ്ങിനെ നാല് രാജ്യങ്ങളെ മാത്രമായിരുന്നു ഇന്റര്‍പോള്‍ മത്സരത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത് .
അങ്ങിനെ അമേരിക്കയില്‍ നിന്നും എഫ് ബി ഐ ജോയിന്റ് ഡയറക്ടര്‍ മാര്‍ക്ക് മക്ഫീല്‍ഡ് , ബ്രിട്ടനില്‍ നിന്നും സ്കോട്ട്ലാന്‍ഡ്‌ യാര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ തോമസ് ബ്രൌണ്‍ , റഷ്യയില്‍ നിന്നും ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് മേധാവി നിക്കൊളായ് റൊമാനോവ് എന്നിവര്‍ക്കൊപ്പം ഏ എസ് ഐ കുട്ടമ്പിള്ളയും അദ്ദേഹത്തിന്‌ കേരള സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക പരിഭാഷകനും നിശ്ചിത ദിവസം മത്സരങ്ങള്‍ക്ക് വേദിയായി തിരഞ്ഞെടുക്കപ്പെട്ട ന്യൂസീലാണ്ടില്‍ എത്തിച്ചേര്‍ന്നു .

മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ ഇന്റര്‍പോളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു .ആദ്യ ഇനം ചോദ്യോത്തരവും .
കൊലപാതകമോ , അതുപോലെ ഭീകരമായ ഒരു കുറ്റകൃത്യമോ തെളിയിക്കാന്‍ ഓരോ രാജ്യത്തെയും അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി വരുന്ന സമയത്തെക്കുറിച്ചായിരുന്നു ചോദ്യം .

ശാസ്ത്രീയമായ തെളിവ് ശേഖരണ സംവിധാനങളുടെ സഹായത്തോടെ കുറ്റവാളിയെക്കണ്ടെത്തി, അറസ്റ്റ് ചെയ്ത്, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കുറ്റം തെളിയിച്ച് കോടതി മുന്‍പാകെ ഹാജരാകുവാന്‍ അമേരിക്കകാരനും ,ബ്രിട്ടീഷ്കാരനും ഒരു മാസവും , റഷ്യക്കാരന് പതിനഞ്ച് ദിവസങ്ങളും വേണ്ടി വരുമെന്ന് യഥാക്രമം ഉത്തരങ്ങള്‍ നല്‍കപ്പെട്ടു .
എല്ലാ കണ്ണുകളും കുട്ടമ്പിള്ളയിലേക്ക് തിരിഞ്ഞു .കാക്കി കളസവും, വെളുത്ത ഷര്‍ട്ടും,പോലീസ് ബൂട്ടും , റാഡോ വാച്ചും ധരിച്ച് പോലീസുകാരില്‍ സുന്ദരനും ,സുന്ദര പോലീസുമായ കുട്ടമ്പിള്ള പതിയെ എഴുന്നേറ്റു . പരിഭാഷകന്‍ മത്തായി അരുകില്‍ ഒരുങ്ങി നിന്നു. വിനയപൂര്‍വ്വം കുട്ടമ്പിള്ള സദസ്സിനോട് സംസാരിച്ചു ."അതിപ്പോ എമാന്മാരെല്ലാം വെല്യ ,വെല്യ കാര്യങ്ങളാ പറഞ്ഞതെന്ന് മത്തായി പിള്ളക്ക് പറഞ്ഞു തന്നു. പക്ഷേ പറയുന്നതു കൊണ്ടു പിള്ളയോട് വിരോധമൊന്നും തോന്നരുത്‌. സാറമാര്‍ക്ക് അത്ര പരിചയം പോര. അതാ ഈ ഒരുമാസവും,പതിനഞ്ച് ദിവസങ്ങളും ഒക്കെ വേണ്ടി വരുന്നത്. ഇപ്പൊ ഞങ്ങളുടെ പണ്ടാരമുക്ക് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരു കൊലപാതകമോ ,പീഡനമോ നടന്നാല്‍, അത് ചെയ്യുന്നവന്‍ കൃത്യത്തിന് ചുരുങ്ങിയത് നാല് ദിവസം മുന്പേലും ഞങ്ങളെ വന്നു കാണേണ്ടത് പോലെ കണ്ട്, കൃത്യം എവിടെവെച്ച്,എപ്പോ ,എങ്ങിനെ നടക്കും എന്ന് അറിയിച്ചിരിക്കും. പിന്നെ ശിക്ഷയുടെ കാര്യം. അത് തീരുമാനിക്കാന്‍ നമ്മള്‍ അപ്പാവി മനുഷ്യന്മാര്‍ക്ക് പറ്റുവോ ? അത് ഞങ്ങള്‍ ദൈവത്തിന് വിടും "

കുട്ടമ്പിള്ളയുടെ മറുപടി കേട്ട് ഇന്റര്‍പോള്‍ മാത്രമല്ല ,അമേരിക്ക വരെ ഷൂസില്‍ നിന്ന് വിറച്ചു പോയത്രേ. ആദ്യ റൌണ്ടില്‍ പിള്ളക്ക് നോക്ക്ഔട്ട് വിജയം.

രണ്ടാമത്തേതും അവസാനത്തേതുമായ മത്സരം അല്‍പ്പം കഠിനമായിരുന്നു. നാല് സിംഹങ്ങളെ മത്സരത്തിനു രണ്ടു ദിവസങ്ങള്‍ മുന്പ് ഘോര വനത്തില്‍ നിന്നും ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ പിടികൂടി കൂടുകളില്‍ അടച്ചിരുന്നു .കൂട്ടില്‍ കിടന്ന സിംഹങ്ങള്‍ ഓരോ മാനുകളെ വീതം കടിച്ച് കീറി കൊന്ന് തിന്നിട്ടുണ്ട് .
മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടി ഓരോ സിംഹങ്ങളെ കാട്ടിലേയ്ക്ക് തുറന്നു വിടും. സിംഹത്തെ നേരിട്ട് കാണാന്‍ മത്സരത്തില്‍ പങ്കെടുക്കുന്നയാള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല . മാനിന്റെ മൃതശരീരവും,കൊല നടന്ന സ്ഥലവും സിംഹം സ്വതന്ത്രമായതിനു ശേഷം അവര്‍ക്ക് പരിശോധിക്കാം. പിന്നെ നിരായുധരായി കാട്ടില്‍ക്കയറി അവര്‍ പരിശോധിച്ച മാനിനെ കൊന്ന സിംഹത്തെ കൃത്യമായി കണ്ടുപിടിച്ച് ജീവനോടെ കൂട്ടിലടച്ച് തിരികെ കൊണ്ട് വരണം .അതായിരുന്നു മത്സരത്തിന്റെ വ്യവസ്ഥകള്‍.

തനിക്ക് അനുവദിച്ച മാനിന്റെ ശവ ശരീരം കിടന്നിരുന്ന സ്ഥലം വിശദമായി പരിശോധിച്ച് ,സിംഹത്തിന്റെ സടയില്‍ നിന്നും അവിടെ പൊഴിഞ്ഞു വീണ രോമങ്ങള്‍ ഡി എന്‍ എ ടെസ്റ്റ് ചെയ്തു അമേരിക്കകാരന്‍ ആദ്യം കാട് കയറി (കാട്ടിലേയ്ക്ക് പോയെന്ന് ). ഒരു മാസത്തിന് ശേഷം , ആകെ അവശനായി , രക്തമൊലിക്കുന്ന ശരീരത്തോടെ അയാള്‍, ഒരു സിംഹത്തെ കൂട്ടിലടച്ച് കൊണ്ട് വന്നു. സിംഹത്തിന്റെ ശരീരത്തില്‍ അവയെ തുറന്നുവിടും മുന്‍പ് ഒളിപ്പിച്ചിരുന്ന ചെറിയ ഇലക്ട്രോണിക് ബീകണ്റെ സഹായത്താല്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ അത് ശരിയായ സിംഹം തന്നെയാണെന്ന് ഉറപ്പ് വരുത്തി .
ബ്രിട്ടീഷ്കാരനും അമേരിക്കന്‍ വല്യേട്ടന്റെ പാത തന്നെ പിന്തുടര്‍ന്ന് ,രണ്ടു മാസങ്ങള്‍ക്കുള്ളില്‍ സിംഹവുമായി തിരിച്ചെത്തി. അയാളും സിംഹത്തിന്റെ ആക്രമണത്തില്‍ അവശനായിരുന്നു. റഷ്യക്കാരന്‍ ഡി എന്‍ എ പരിശോധനക്കൊപ്പം കാട്ടില്‍ കയറി സിംഹത്തെ പിടിച്ച് അതിന്റെ പല്ലുകള്‍ക്കിടയില്‍ കുരുങ്ങിയിരുന്ന മാംസത്തിന്റെ അവശിഷ്ടങ്ങളും പരിശോധനക്ക് വിധേയമാക്കി ,പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സിംഹവുമായി തിരികെയെത്തി. അയാളും ഏകദേശം മൃതപ്രായനായിരുന്നു

തന്റെ ഊഴമായപ്പോള്‍ കുട്ടമ്പിള്ള മാനിന്റെ മൃതശരീരമോ, അത് കിടക്കുന്ന സ്ഥലമോ ഒന്നു നോക്കുക പോലും ചെയ്യാതെ കാട്ടിലേയ്ക്ക് കയറി. ഒരാഴ്ച്ചക്കുള്ളില്‍ തിരികെയെത്തിയ പിള്ളക്കൊപ്പം മൃതപ്രയമാക്കി കൂട്ടിലടച്ച നിലയില്‍ അഞ്ചു സിംഹങ്ങളും ഉണ്ടായിരുന്നു. പിള്ളക്ക് ഒരു പോറല്‍ പോലുമില്ല . "അഞ്ചിന്റെയും അടിനാഭി ചവിട്ടിക്കലക്കി പിള്ള കുറ്റസമ്മതം എഴുതി വാങ്ങിയിട്ടുണ്ട് സാറമ്മാരേ . ഇതീന്ന് എമാന്മാര്‍ക്ക് ബോധിച്ച ഒന്നിനെ പൊക്കി അകത്തിട്ട്, ചാര്‍ജ് ചെയ്യണം. ബാക്കി പിള്ളയേറ്റു . " അഞ്ച് കടലാസുകള്‍ വിധികര്‍ത്താക്കള്‍ക്ക് നേരെ നീട്ടിക്കൊണ്ട് പിള്ള പറഞ്ഞു .കുട്ടമ്പിള്ളയെ ഇന്റര്‍പോള്‍ മേധാവിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ്‌ സ്പോട്ടില്‍ അടിച്ച് കൈയ്യില്‍ കൊടുത്തു എന്നത് ബാക്കി കഥ

9 comments:

Nehag said...

എവിടുന്നു കിട്ടി ഇതൊക്കെ?
നാട്ടുകാരന്‍
http://kerala2net.blogspot.com/

നാട്ടുകാരന്‍ said...

എവിടുന്നു കിട്ടി ഇതൊക്കെ?
http://kerala2net.blogspot.com/

ഷഫീര്‍ said...

ഇതും തകര്‍ത്തു

Aadityan said...

മാഷേ കലക്കി . ഓരോ പ്രാവശ്യവും നിങ്ങള്‍ പ്രതീക്ഷകളെ മറികടക്കുന്നു . ഇതേ വൈവിദ്യം നിലനിര്‍ത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. അക യെ കണ്ടില്ലലോ?

Aadityan said...

good luck . awaiting for the next (follow up mark cheyyan marannu)

...പകല്‍കിനാവന്‍...daYdreamEr... said...

തന്റെ ഊഴമായപ്പോള്‍ കുട്ടമ്പിള്ള മാനിന്റെ മൃതശരീരമോ, അത് കിടക്കുന്ന സ്ഥലമോ ഒന്നു നോക്കുക പോലും ചെയ്യാതെ കാട്ടിലേയ്ക്ക് കയറി. ഒരാഴ്ച്ചക്കുള്ളില്‍ തിരികെയെത്തിയ പിള്ളക്കൊപ്പം മൃതപ്രയമാക്കി കൂട്ടിലടച്ച നിലയില്‍ അഞ്ചു സിംഹങ്ങളും ഉണ്ടായിരുന്നു. പിള്ളക്ക് ഒരു പോറല്‍ പോലുമില്ല . "അഞ്ചിന്റെയും അടിനാഭി ചവിട്ടിക്കലക്കി പിള്ള കുറ്റസമ്മതം എഴുതി വാങ്ങിയിട്ടുണ്ട്...

ഇഷ്ടപ്പെട്ടെന്നു പറയാതെ നിവൃത്തിയില്ല... :)

കുട്ടംബിള്ള said...

യെടാ യെടാ,
വന്നു വന്നു യേമാന്‍‌മ്മാര്‍ക്കിട്ട് പണി തരുന്നോ?

പല അനോണി പേരുകളില്‍ ഈ ബ്ലോഗില്‍ കമന്റുന്നതെന്ന്ന സത്യം കൂടി ഈ കുട്ടംബിള്ള കണ്ടു പിടിച്ചു കേട്ടാ, ആളെ ഊശിയാക്കുന്നോടാ കൂവേ?

നീ ബ്ലോഗിലെ കൂതറകളെകളിയാക്കി എഴുത്, ആ ചിത്രകാരന്‍ തെണ്ടിക്കോ, ഭാര്‍മര്‍ക്കോ അഞ്ചരകുണ്ടിയുള്ളവനോ, ഒക്കെ പണി കൊട് കെട്ടാ ചെല്ലാ.

ബൈ ദ ബൈ, സ്വന്തം സുഹൃ^ത്തിനു അഞ്ചരക്കുണ്ടിയൂണ്ടെന്നു കണ്ടു പിടിച്ചത് ചിത്രബുദ്ധന്‍ ആണത്രേ. സരസ്വതികളുടെ എണ്ണിയ ശേഷം വെറുതെ ഇരിക്കുമ്പോഴാ ട്ടിയാന്‍ ഇതൊക്കെ എണ്ണിയതത്രേ

കണ്ണൂരു സൈഡിലു ബസ്സില്‍ "ജാക്കി വര്‍ക്ക്" കൂടിവരുന്നതായി ദേശാഭിമാനി ഇന്നലേം റിപ്പോര്‍ട്ട് ചെയ്തഥേയൊള്ളൂ.. ഞാന്നൂന്ന്നു അന്വേഷിക്കട്ടേ ആ കേസ്.

ArjunKrishna said...

കുട്ടമ്പിള്ള ഏമാനെ ആ അനോണി കമന്റ്‌ മനസിലായില്ലാ??? വ്യക്തമാക്കിയാല്‍ കൊള്ളാം. പിന്നെ ഏമാന്മാരും ഊശിയാക്കിയാല്‍ ആവുമോന്ന് നോക്കണ്ടേ ? അതിന് തന്നെയാണ് ഇനിയും പുറപ്പാട്‌. ഇതു വരെ കണ്ടത് വെറും പ്രൊമോ . ശരിക്കുള്ള പടം വരുന്നതേയുള്ളൂ. :)

sherlock said...

തകര്‍ത്തൂ...:)