Saturday, January 31, 2009

സിസ്റ്റര്‍ ബഫി

ദയാപരനായ കര്‍ത്താവച്ചായാ ( ബാക്കിയുള്ളവര്‍ ആകാശങ്ങളുടെ ഉടയോനേ ,കടലിനു മീതെ നടന്നോനെ എന്നൊക്കെയേ വിളിക്കാവു. അദ്ദേഹത്തിന്‍റെ മണവാട്ടിയായ എനിക്ക് അച്ചായാ എന്ന് വിളിക്കാം) ,

അവിടുത്തെ നിഷ്കളങ്കയായ ഈ മണവാട്ടി നേരിടുന്ന പീഡനാനുഭവങ്ങള്‍ അങ്ങ് അറിയുന്നില്ലയോ? ഒരു വശത്ത് കഴുകന്‍ കണ്ണുകളുമായി സി ബി ഐ ,മറുവശത്ത്‌ ചെന്നായ്ക്കളെപ്പോലെ മാധ്യമങ്ങളും, ജനങ്ങളും. ഇതിനിടയില്‍ ഞാനും , വിശുദ്ധരില്‍ വിശുദ്ധരായ ഫാദര്‍ പാന്റൂരാനും, ഫാദര്‍ പൂച്ചത്രിക്കയും വലയുകയാണ് അച്ചായാ വലയുകയാണ്. നിത്യേനയെന്നവണ്ണം ഞങ്ങള്‍ അര്‍പ്പിച്ചിരുന്ന ദിവ്യബലി, ഇപ്പോള്‍ ഏതാണ്ട് മുടങ്ങിയ മട്ടാണ്. പരസ്പരം ഒന്നു ഫോണില്‍ വിളിച്ച് ദൈവ വചനങ്ങള്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ കൂടി പലരെയും ഭയക്കണം എന്നായിട്ടുണ്ട്.

തിരുസഭ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് , ഏറെ സഹനങ്ങള്‍ക്കപ്പുറം ലഭിച്ച ജാമ്യം ഏതെങ്കിലും പിതാവിന് പിറക്കാത്ത പരിശുദ്ധാത്മാക്കള്‍ കയറി ഹര്‍ജ്ജി നല്‍കി റദ്ദ് ചെയ്യിക്കുമോ എന്ന ഭീതിയും ഞങ്ങളെ വേട്ടയാടുന്നു. അതിന് മുന്നേ കേരളത്തിലെ കഴുതകളായ ജനങ്ങളുടെ ശ്രദ്ധ ഞങ്ങളില്‍ നിന്നും അകറ്റുവാന്‍ തക്ക വിവാദങ്ങള്‍ എന്തെങ്കിലും ഉയര്‍ന്ന് വരുവാന്‍ എല്ലാമറിയുന്ന അവിടുന്ന് തന്നെ കനിയണം.ഇപ്പൊ ഞങ്ങളുടെ കമ്മ്യൂണിസ്റ്റ് സഹോദരനെതിരെ ഉയര്‍ന്ന് വന്നിരിക്കുന്നത് പോലെ നാലോ ,അഞ്ചോ പ്രമുഖര്‍ക്കെതിരെ സി ബി ഐ വക അന്വഷണങ്ങള്‍ വരുകയും,ഒടുവില്‍ അവയെല്ലാം കെട്ടിച്ചമക്കപ്പെട്ടവയാണെന്നും തെളിഞ്ഞാല്‍ മതി. അങ്ങനെ വന്നാല്‍ , സി ബി ഐ യുടെ വിശ്വാസ്യതയെ വിശുദ്ധ പിതാക്കന്മാര്‍ കാല്‍വരി കയറ്റിക്കൊളളും. അങ്ങനെയെന്തേലും അത്ഭുതങ്ങള്‍ അവിടുന്ന് അടയാളം കാട്ടിയില്ലേല്‍, തിരുസഭയില്‍പ്പറഞ്ഞ് ഒരു രണ്ടാം കുരിശു മരണം ഞാന്‍ ഒരുക്കിത്തരും, പറഞ്ഞേക്കാം. വെറുതെ കര്‍ത്താവാണ് കോപ്പാണ് എന്നുമ്പറഞ്ഞ് നടന്നാല്‍ പോര.
എന്തൊക്കെയായാലും ഇനി ആ സി ബി ഐക്കാരുടെ പിടിയില്‍പ്പെടാന്‍ വയ്യ അച്ചായാ , വയ്യ . കഴിഞ്ഞ തവണ എ സീ മുറിയും, പ്രത്യേക പ്രാര്‍ത്ഥനാ മുറിയുമൊക്കെ ഒരുക്കിത്തന്ന് അവര്‍ ഞങ്ങളെ വല്ലാതെ പീഡിപ്പിച്ചു . തമ്മില്‍ക്കണ്ട് ഒരു ദിവ്യബലി അര്‍പ്പിക്കാനെങ്കിലും ആ പാപികള്‍ ഞങ്ങള്‍ മൂവരെയും അനുവദിച്ചിരുന്നെങ്കില്‍ മറ്റെല്ലാം ഞാന്‍ പൊറുത്തേനെ.

എല്ലാം പരീക്ഷണങ്ങള്‍ എന്നിരുന്നാലും, അവന്‍മാര്‍ എന്നെക്കൊണ്ട് പോയി നടത്തിച്ച വൈദ്യപരിശോധന ഞാന്‍ എങ്ങനെ മറക്കും? സഭയുടെ ചിലവില്‍ നടത്തിയ ശസ്ത്രക്രിയ കാരണം അവന്മാര്‍ക്ക് ഒന്നും കണ്ടു പിടിക്കാന്‍ സാധിക്കില്ല എന്ന് വിചാരിച്ചല്ലേ നിഷ്കളങ്കയായ ഞാനും ധൈര്യപൂര്‍വ്വം പരിശോധനയ്ക്ക്‌ സമ്മതിച്ചത്? എന്‍റെ മാനം പോയത് മിച്ചം .
മരണ ശേഷം എന്‍റെ കുഴിമാടത്തില്‍ 'പാക്കേജ് റീടേണ്‍ഡ് അണ്‍ ഓപ്പണ്‍ഡ് ' എന്ന് സുവര്‍ണ്ണലിപികളില്‍ കൊത്തിവെയ്ക്കപ്പെടണമെന്ന എന്റെയാഗ്രഹം , സത്യം ലോകര്‍ അറിഞ്ഞ സ്ഥിതിക്ക് ഇനി നടക്കുമോ? ഹൃദയം തകര്‍ന്ന എന്‍റെ വേദന , അച്ചായന്‍ കുരിശില്‍ പിടയുന്നത് കണ്ട അവിടുത്തെ വിശുദ്ധ മാതാവ് പോലും അനുഭവിച്ച് കാണില്ല.

ഇത്രയും പീഡനങ്ങള്‍ സഹിച്ച അവിടുത്തെ ഈ തിരുമണവാട്ടിയെ ഇനിയും പരീക്ഷണങ്ങള്‍ നേരിടാന്‍ വിട്ടു കൊടുക്കരുതേ .എന്നെ മാത്രമല്ല , ഫാദര്‍ പന്റൂരാനെയും ,പൂച്ചത്രിക്കയെയും അവിടുത്തെ ത്രിക്കരങ്ങള്‍ തന്നെ കാക്കുമാറാകണം. ഞങ്ങള്‍ ചെയ്തതെല്ലാം അവിടുത്തെ തിരുനാമത്തിനും, തിരുസഭക്കും വേണ്ടി. ഒന്നുമില്ലെങ്കിലും,ഞങ്ങളുടെ കഥകള്‍ മാധ്യമങ്ങളില്‍ വന്ന ശേഷം സെമിനാരികളില്‍ അച്ഛന്‍പട്ടത്തിന് പഠിക്കാന്‍ ചെറുപ്പക്കാരായ യുവാക്കളുടെ ഉന്തും തള്ളും തുടങ്ങിയിട്ടുണ്ട് എന്ന സത്യം അച്ചായന്‍ മറക്കരുത്.

അവിടുത്തെ രാജ്യം വരുകയോ , വരാതിരിക്കുകയോ ചെയ്യട്ടെ .ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പ്രത്യേകം പരിഗണിക്കുമാറാകണേ.
സ്തോത്രം

സിസ്റ്റര്‍ ബഫിയുടെ പ്രത്യേക പ്രാര്‍ത്ഥന

9 comments:

വടക്കൂടന്‍ | Vadakkoodan said...

ബഫി സിസ്റ്ററും കൂട്ടരും ഭംഗിയായി ഈ കേസീന്ന് ഊരിപ്പോകും. ഇല്ലെങ്കില്‍ എന്നെ ദാ ഇങ്ങനെ ഇങ്ങനെ വിളിച്ചോ...
ഊരുന്ന കാര്യത്തില്‍ അവര്‍ക്ക് മറ്റാരെക്കാളും എക്സ്പീരിയന്‍സ് ഉണ്ടെന്ന് നിങ്ങളോര്‍ക്കണം.

Anonymous said...

ബഫി സിസ്റ്ററും കൂട്ടരും ഭംഗിയായി ഈ കേസീന്ന് ഊരിപ്പോകും

ഒരു ചൊറിയന്‍ said...

ബഫി സിസ്റ്ററും കൂട്ടരും ഭംഗിയായി ഈ കേസീന്ന് ഊരിപ്പോകും

അല്ലേലും അതങ്ങനല്യോ? കയറുന്ന മുറുക്കമൊന്നും ഊരിപ്പോകുമ്പോള്‍ ഒരു കേസ്സിനും കാണില്ല. പിന്നെ അസൂയക്കാര്‍ക്ക് നോക്കിനിന്ന് വെള്ളമെറക്കാമെന്ന് മാത്രം.

Anonymous said...

സത്യം . എല്ലാ കോണ്‍വെന്റുകളും തെരുകൂത്തിന്റെ കേന്ദ്രങ്ങളാണെന്നു തെളിഞ്ഞാലും തിരുസഭ കുലുങ്ങില്ല ,നാണംകെട്ട രാഷ്ട്രീയക്കാരും , കുറെ ചാഞ്ഞ നീതിയുടെ കൊമ്പുകളും ഉള്ള കാലം അവര്‍ ആരെ ഭയക്കണം?

Anonymous said...

കോണ്വെന്റ് മാത്രമല്ല സുഹൃത്തേ ആണും പെണ്ണൂം കൂട്ടം ചേരുന്നിടത്ത് എല്ലായിടത്തും ഇത് സംഭാവ്യമാണ്. കോണ്വെന്റുകള്‍ യൂറോപ്യന്‍ രീതിയില്‍ നടത്തപ്പെടുന്നതു കൊണ്ടും അവര്‍ പുറമേക്ക് വിക്റ്റോറിയന്‍ ചാരിത്ര്യം ഉണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതു കൊണ്ടുമാണു ഇത്ര പ്രശ്നം. അത് പൊളിക്കണമെന്ന് സാമന്യജനത്തിനു വാശി. അല്ലാതെ അച്ചനും അമ്മയും കൂടെ കെടെന്നെന്ന് വച്ച് ആര്‍ക്കും ഒരു ചുക്കുമില്ല. അണ്‍ഗനെ ചെയ്യുകയും ചെയ്യുന്നില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണു കുഴപ്പം. അല്ലെ?

സുപ്രിയ said...

അതു കറക്റ്റ്

Thaikaden said...

Enthenkilumokke sambhavikkumennu karuthiyirunna NJAN veendum kazhuthayavumallo... Enikkithu sahikkan melee.........

Aadityan said...

കുറച്ചു താമസിച്ചു പോസ്റ്റ് കാണാന്‍.സമകാലീന വിഷയങ്ങളെ നന്നായി അവതരിപ്പിക്കുന്നുണ്ടല്ലോ പോസ്റ്റുകളില്‍ .മികച്ച പുതുമുഗ്ച ബ്ലോഗര്‍ക്കുള്ള അവാര്‍ഡ് ഉണ്ടായിരുന്നെങ്ങില്‍ തങ്ങളെ nominate ചെയമായിരുന്നു. nanakunnundu.all the best

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

:-)