Friday, June 12, 2009

സദാചാരവും,തരംതിരുവുകളും അങ്ങനെ ചിലതും.

ചുമ്മാ വായിക്കാന്‍ മാത്രം.(അല്ലാതെ നമ്മുടെ നാട്ടില്‍ എന്ത് പുല്ല് നടക്കുമെന്നാ???)

1) ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യന്‍ സി ഇ ഓ,അമേരിക്കയില്‍ നിന്നോ യു കെയില്‍ നിന്നോ നമ്മുടെ നാട്ടിലെ ഓന്റെ സ്ഥാപനം കാണാന്‍ വരുന്ന വല്യ മുതലാളി സായിപ്പിന് കള്ളും,പെണ്ണും സെറ്റപ്പ് ചെയുമ്പോള്‍ ഇന്ത്യന്‍ സീ ഇ ഓ നല്ല ഒന്നാന്തരം കോര്‍പ്പറേറ്റ് വിസിബിലിറ്റിയുള്ള പുലി.

പുത്തരിക്കണ്ടം മൈതാനത്തും മറ്റും മുഷിഞ്ഞ ഡയറി കക്ഷത്തടുക്കി 'സാര്‍,ലോഡ്ജ് വേണോ' എന്ന് ചോദിക്കുന്ന ബാബുവേട്ടന്‍ വെറും തറ പിംപ്.

2) ബഹുരാഷ്ട ബാങ്കുകള്‍ക്ക് വേണ്ടി സി സി പിടുത്തം, ലോണ്‍ തിരകെ വാങ്ങല്‍ എന്നിവ ചെയ്യുന്നയാള്‍ റിക്കവറി മാനേജര്‍.

കടം കൊടുത്ത കാശ് സ്വന്തം മകളുടെ കല്യാണാവശ്യത്തിന് തിരികെ ചോദിക്കുമ്പോള്‍ കൊടുക്കാത്തവന്റെ കുത്തിന് പിടിക്കുന്നവന്‍ ഗുണ്ട.

3) സാധാരണക്കാരന്‍ വെള്ളമടിച്ച് വണ്ടിയോടിക്കുകയോ,അറുപതിന് മേല്‍ വേഗത്തില്‍ പോവുകയോ ചെയ്യുന്നത് ഗുരുതരമായ നിയമ ലംഘനം .

സിനിമാ താരങ്ങള്‍ വെള്ളമടിച്ച് വഴിയില്‍ കിടന്നുറങ്ങുന്ന ഭിക്ഷക്കാരുടെ മേല്‍ വണ്ടി കയറ്റുന്നതും,മന്ത്രി/വി ഐ പി മാരുടെ വാഹനങ്ങള്‍ നൂറ്റി നാല്‍പ്പതില്‍ പായുന്നതും നിയമം.

4) വിശപ്പ്‌ സഹിക്കാതെ ഒരു വട മോഷ്ടിക്കുന്നവന്‍ പെരുങ്കള്ളന്‍ ‍.

നാടിനു വേണ്ടി മരിച്ച പട്ടാളക്കാരുടെ ശവപ്പെട്ടിക്ക് മുതല്‍ ,രാജ്യ രക്ഷക്കുള്ള മിസൈലിന് വരെ ആയിരക്കണക്കിന് കോടികള്‍ കമ്മിഷനടിക്കുന്നവര്‍ തന്ത്രശാലികളായ നേതാക്കള്‍.

5) പാര്‍ക്കിലോ , ബീച്ചിലോ കമിതാക്കള്‍ പോയിരുന്നാല്‍ നാടിന്‍റെ സദാചാരം സ്പോട്ടില്‍ കപ്പല്‍ കയറും.ചിലപ്പോള്‍ പോലീസ്‌ എത്തി കമിതാക്കളെ പൊക്കി ഇമ്മോറല്‍ ട്രാഫിക്കിന് കേസുമെടുക്കും.

രാഹുല്‍ ഗാന്ധി കാമുകിയുമായി കുമരകത്ത് ഉല്ലസിക്കാന്‍ വന്നാല്‍ അത് നാടിന് അഭിമാനം.പ്രോട്ടോക്കോള്‍ അനുസരിച്ച് ഡി ജി പി ചെന്ന് സല്യൂട്ട് അടിച്ച് പഞ്ചനക്ഷത്ര ഹോട്ടലിന്റെ വാതില്‍ തുറന്ന് കൊടുത്തെന്നും വരാം.

6) അന്‍പത് രൂപയ്ക്കു ശരീരം വില്‍ക്കുന്നവള്‍ വേശ്യ .പിന്നെ കൊളോക്ക്യലായി വെടി, പടക്കം അങ്ങനെ പല വിശേഷണങ്ങള്‍ക്കും അര്‍ഹ.

മണിക്കൂറിന് പതിനായിരങ്ങളും ലക്ഷങ്ങളും വാങ്ങുന്നവള്‍ ഹൈ ക്ലാസ്സ്‌ സോഷ്യലൈറ്റ്.

ജനാധിപത്യ ഭാരതത്തിലെ ഹൈ ക്ലാസ്സ്‌ സദാചാരം,തരംതിരിവുകള്‍,ഇവയുടെ പട്ടിക അവസാനിക്കുന്നില്ല.എങ്കിലും,തത്കാലം ഇത്ര മാത്രം.

6 comments:

നാട്ടുകാരന്‍ said...

എന്റെ ഒരു സല്യൂട്ട് ......

cALviN::കാല്‍‌വിന്‍ said...

ഈ ലിസ്റ്റ് ഒരുപാട് നീട്ടാം....
സദാ ചാരം... ഫൂ....

Aadityan said...

കടം കൊടുത്ത കാശ് സ്വന്തം മകളുടെ കല്യാണാവശ്യത്തിന് തിരികെ ചോദിക്കുമ്പോള്‍ കൊടുക്കാത്തവന്റെ കുത്തിന് പിടിക്കുന്നവന്‍ ഗുണ്ട.വെറും ഗുണ്ടയല്ല .blade മാഫിയ .നമ്മുടെ ശോഭ ജോണ്‍ നല്ല 916 recover manager um .Nice one

അരുണ്‍ ചുള്ളിക്കല്‍ said...

ഇതൊക്കെ ഇവിടെ പറയുന്നവന്‍ വെറും ബ്ലോഗ്ഗന്‍

ചാനല്‍ കസേരയില്‍ ഞെളിഞ്ഞിരുന്നു പറഞ്ഞാല്‍, ഫസ്റ്റ്ക്ളാസ് സാമൂഹിക-രാഷ്ട്രീയ നിരീക്ഷകന്‍.

നന്നായി സവ്യാ.

മായാവി.. said...

ആആന..ണ്ടി. അല്ലപിന്നെ..

Hari said...

topicum kollam, athinulla commentsum