Monday, June 29, 2009

അനോണി ആന്റണിക്കും,മറ്റുള്ളവര്‍ക്കും.

എന്‍റെ കഴിഞ്ഞ ഒരു പോസ്റ്റ് ചിലര്‍ക്കെങ്കിലും ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് തോന്നിയതിനാല്‍ ചില 'പായന്റ്സ്' വിശദീകരിക്കുന്നു.ദാറ്റ്‌ ഈസ്‌ ദാറ്റ്.

തെറ്റിദ്ധാരണകള്‍ ഉണ്ടാക്കി എന്ന് തോന്നിയത് ഞാന്‍ എഴുതിയ പോസ്റ്റായതിനാല്‍ , അവയ്ക്ക് വിശദീകരണം നല്‍കാനുള്ള ചോദ്യങ്ങള്‍ സാറ് തന്നെ (ഇത് ആന്റോക്കുട്ടി പതിച്ച് തന്ന പട്ടമാണ്) ചോദിക്കും, ഉത്തരങ്ങള്‍ സാറ് തന്നെ പറയും.പരാതിയുള്ളവര്‍ക്ക് സൈബര്‍ സെല്ലിന്റെ നമ്പര്‍ ആരെങ്കിലും കൊടുത്ത് സഹായിക്കുക.

ആദ്യം മറ്റുള്ളവര്‍ക്ക്:

1) ഞാന്‍ സംവരണത്തിന് എതിരാണോ?
തീര്‍ച്ചയായും എതിരാണ്.കാരണം കുട്ടിക്കാലം മുതല്‍ പള്ളികൂടത്തിലേയും കോളജുകളിലെയും പാഠങ്ങളില്‍ ഉള്ളത് പോരാഞ്ഞ് ദിവസേന നാഴികക്ക് നാല്‍പ്പതു വട്ടം എന്ന കണക്കില്‍ അരങ്ങേറുന്ന വല്യ ബുദ്ധി ജീവികളുടെയും, സാംസ്കാരിക നായകന്മാര്‍ എന്ന് വിളിക്കുന്ന വര്‍ഗ്ഗത്തിന്റെയും കവല പ്രസംഗങ്ങളില്‍ വരെ 'ജാതി മത ഭേദമന്യേ സകലവനും വാഴുന്ന എന്തരോ സ്ഥലമാണ് ഭാരതം' എന്ന നിലവിളി വിശ്വസിച്ച്, പ്രബുദ്ധന്‍ എന്ന വിളിപ്പേര് സ്വീകരിക്കണോ എന്ന ചിന്തയില്‍ ജീവിച്ച് വരികയായിരുന്നു ഞാന്‍.അപ്പോഴാണ്‌ നമ്മുടെ ചായക്കടക്കാരന്‍ രാമന്‍ നായരുടെ മകന്‍ ശങ്കര്‍ 'ഡേയ് അച്ഛന്‍ പറയുന്നു പഠിച്ച് പരീക്ഷകള്‍ക്ക് നല്ല മാര്‍ക്ക് വാങ്ങിയാല്‍ പോലും, ഞാന്‍ നായരായിപ്പോയത് കൊണ്ട് എന്നേക്കാള്‍ കുറഞ്ഞ മാര്‍ക്ക് വാങ്ങിയവന് എനിക്ക് മുന്‍പേ സര്‍ക്കാരു ജോലി കിട്ടാന്‍ എളുപ്പമാണെന്ന് , ശരിയാണോടെ?"എന്ന ചോദ്യം എന്നോട് ചോദിക്കുന്നത്. അന്തപ്പന്റെ സ്ഥിതിവിവര കണക്ക് അന്ന് കിട്ടിയിരുന്നേല്‍,ഞാന്‍ അതവനെ കാണിച്ച് പറഞ്ഞു നോക്കാമായിരുന്നു 'ഡേയ്, കൃത്യപ്രാതിനിദ്ധ്യം കമ്പ്ലീറ്റായിട്ട് കിട്ടും വരെ നീ ഒന്ന് ക്ഷമി.അത് കഴിഞ്ഞാല്‍ നമു‌ടെ നാട് മാവേലി നാടല്ലേ? പക്ഷെ, അത് വരെ നിനക്ക് ജോലി നിന്നെക്കാള്‍ കഴിവ് (പഠനത്തില്‍) കുറഞ്ഞവന് കിട്ടി കഴിഞ്ഞേ കിട്ടു. മാത്രമല്ല നായരെന്ന വാല് മാത്രം ബാക്കിയുള്ള നിന്റെ തന്തയെ ചിത്രകാരനെയും, ചാര്‍വാകനെയും പോലുള്ള പന്നിക്കൂട്ടങ്ങള്‍ തള്ളക്ക് വിളിക്കുന്നത്‌ നീ കേട്ടോണ്ട്‌ നിന്നോണം.ഇല്ലേല്‍ സെക്കുലറിസം പരുന്ത് റാഞ്ചി പോകും' എന്ന്.

2) അങ്ങിനെയെങ്കില്‍ ജാതി തിരിച്ച് ആളുകളെ ഇന്നും എണ്ണുന്നതിന്റെ കാരണം സംവരണം ആണെന്നാണോ ഞാന്‍ വിശ്വസിക്കുന്നത്?
ഇന്നേ ദിവസം എന്‍റെ കണ്മുന്പില്‍ വെച്ച് ഒരുത്തന്‍ ഒരു പെണ്ണിന്റെ മേല്‍മുണ്ട്‌ പറിക്കുകയാണെങ്കില്‍,പണ്ട് എന്‍റെ ജാതിക്കാര്‍ ചാന്നാര്‍ ലഹളക്ക് അനുകൂലമായിരുന്നോ,പ്രതികൂലമായിരുന്നോ എന്നത്, അത് ചെയ്യുന്നവന്റെ പരിപ്പെടുക്കുന്നതില്‍ നിന്നും എന്നെ തടയില്ല എന്ന് ഉത്തമ വിശ്വാസം ഉള്ളത് കൊണ്ട്,അതേ. തീര്‍ച്ചയായും ഇന്ന് താഴ്ന്ന ജാതി എന്നത് സംവരണം കൊണ്ട് മാത്രം നില നില്‍ക്കുന്ന ഒരു പട്ടമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മേല്‍മുണ്ട്‌ അപഹരിക്കപ്പെടുന്ന സ്ത്രീ അന്തര്‍ജനമോ,നായരോ,പുലയിയോ ഇനി അതൊന്നുമല്ലാത്ത ഒരു വേശ്യയോ ആണെങ്കില്‍ കൂടി എന്‍റെ പ്രതികരണത്തെ അത് ബാധിക്കില്ല.

മാത്രമല്ല നടപ്പിലുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, നായരെന്ന് അന്തപ്പന്‍ ആരോപിക്കുന്ന ഞാനും, ക്രിസ്ത്യാനിയായ അന്തപ്പനും(സ്വയം പറയുന്ന), ഈഴവനായ ബാബുവും(ചുമ്മാ വാദത്തിന് വേണ്ടി) ഒരു കടയില്‍ നൂറു രൂപ കൊടുത്താല്‍, മുപ്പത്തിനാല് രൂപയ്ക്ക് ഒരു പാക്കെറ്റ് വില്‍സും,ബാക്കി അറുപത്തിയാറ് രൂപയും കിട്ടും.അല്ലാതെ ഈഴവനായ ബാബുവിന് ഇരുപത്തിയെട്ട് രൂപയ്ക്ക് കടക്കാരന്‍ ഒരു പാക്കെറ്റ് വില്‍സ്‌ കൊടുക്കില്ലല്ലോ.മറ്റെല്ലാ കാര്യത്തിലും ഇങ്ങനെ സമത്വം നില നില്‍കുമ്പോള്‍ , സംവരം ഒന്ന് കൊണ്ട് മാത്രം ആളുകളെ നായര്‍, ഈഴവന്‍ എന്നൊക്കെ തരം തിരിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചു പോകുന്നത് സാമന്യ ബുദ്ധി അല്‍പ്പം കൂടുതല്‍ ഉള്ളത് കൊണ്ടാണ്.അല്ലാതെ ശാസ്ത്ര സാഹിത്യ പരിഷകളുടെ പ്രബന്ധം വായിച്ചിട്ടും,ചാന്നാര്‍ ലഹളയുടെ ചരിത്രം പഠിച്ചിട്ടുമല്ല.

3)അപ്പോള്‍ പണ്ടത്തെ ചാതുര്‍ വര്‍ണ്യ വ്യവസ്ഥ അനുസരിച്ച് പിന്നോക്ക ജാതിക്കാരായിരുന്നവരുടെ പിന്‍തലമുറയ്ക്ക് ഉന്നമനം വേണ്ടേ?
തീര്‍ച്ചയായിട്ടും വേണം.വിദ്യാഭ്യാസം ആണല്ലോ സാമൂഹിക പുരോഗതിക്കുള്ള ഇന്നത്തെ മാനദണ്ഡം.അപ്പോള്‍ സര്‍ക്കാരിന് ചെയ്യാവുന്നത് ;ഏത് നില വരെയും കഴിവുള്ളവന് (പഠിക്കാന്‍, സ്വാശ്രയ ഫീസിനല്ല)സൗജന്യ വിദ്യാഭ്യാസം,അത് കഴിഞ്ഞാല്‍ അവനനവന്റെ കഴിവനുസരിച്ച് (അഭിരുചിയും) ജോലിയും എന്നത് ഒരു കര്‍മ്മ പദ്ധതിയായി നടപ്പാക്കകുക എന്നതാണ്.സൗജന്യ ആരോഗ്യ സംരക്ഷണം എന്നത് തത്വത്തിലെങ്കിലും നടപ്പാക്കിയിട്ടുള്ള ഇന്ത്യയില്‍ ഇതും നടക്കും. ഒരല്‍പ്പം ഇച്ഛാശക്തിയുള്ള നേതൃത്വം വേണം എന്ന് മാത്രം. അല്ലാതെ പൂര്‍വ്വികര്‍ അനുഭവിച്ച പീഡനത്തിന്റെ പരിഹാരം സംവരണം മാത്രമാണെങ്കില്‍, അമേരിക്കയിലും, ആഫ്രിക്കയിലും കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് കിട്ടേണ്ട സംവരണം ലോകത്ത് വേറെ ഒരുത്തനം കൊടുക്കാന്‍ പാടില്ല.കാരണം അവര്‍ അനുഭവിച്ചതിന്റെ നൂറിലൊന്ന് ഇവിടെ അര് അനുഭവിച്ചിരിക്കുന്നു?ഒരു കറുമ്പന്‍ അമേരിക്കയുടെ തലപ്പത്ത് വന്നത് സംവരണം എന്ന ആനുകൂല്യത്തിനു വേണ്ടി പോരാടിയ ജനതയുടെ പ്രതിനിധിയായി അല്ല മറിച്ച് സമത്വം എന്ന അവകാശത്തിനു വേണ്ടി ജീവന്‍ കളഞ്ഞവരുടെ പിന്‍ഗാമിയായിട്ടാണ് എന്നതും ഇവിടെ സ്മരണീയം.

ഇനി അന്തപ്പന് മാത്രമായി ചിലത്:

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനവും,മറ്റു സ്ഥിതി വിവര കണക്കുകളും പുക്കെട്ടിരുന്നു പഠിച്ച നേരത്ത്,ഞാന്‍ എഴുതിയ പോസ്റ്റ് ഒന്ന് മനസിരുത്തി വായിക്കാമായിരുന്നു. കാരണം അതില്‍ ഞാന്‍ സംവരണത്തെക്കുറിച്ചുള്ള എന്‍റെ അഭിപ്രായമല്ല പറഞ്ഞിരുന്നത്. ജാതി വ്യവസ്ഥയിലുള്ള സംവരണം വേണം എന്ന് പറയുന്ന അതെ ശ്വാസത്തില്‍ തന്നെ ജാതി വ്യവസ്ഥ തുടച്ച് നീക്കണം എന്നും പറയുന്ന ചിത്രകാരന്‍, ചാര്‍വാകന്‍ തുടങ്ങിയ ഫ്രാഡുകളെക്കുറിച്ചുള്ള എന്‍റെ അഭിപ്രായമായിരുന്നു ഞാന്‍ അവിടെ എഴുതിയത്. ജാതി വ്യവസ്ഥയില്‍ ഉള്ള സംവരണം നിലനിറുത്തിക്കൊണ്ട്‌ തന്നെ ജാതി മത ചിന്തകളെ തുടച്ച് നീക്കണം എന്ന് പറയുന്നത് ശുദ്ധ അബദ്ധമോ,കള്ളത്തരമോ ആണെന്ന് പറയുന്നതിന്റെ ഭാഗമായിട്ട് മാത്രമാണ് സംവരണം എന്ന വിഷയം ആ പോസ്റ്റില്‍ കടന്നു വന്നത്.
അന്തപ്പന്റെ പോസ്റ്റില്‍ പറഞ്ഞത് പോലെ 'അന്തപ്പന് കണക്കുകള്‍ എവിടുന്ന് കിട്ടി?' എന്നതല്ല എ കെ സാറിന്റെ സംശയം.ശാസ്ത്ര സാഹിത്യ പരിഷത്തിലും, ബ്രിട്ടാനിക്കയിലും മുങ്ങി തപ്പുന്നവര്‍ക്ക് മലയാളം മനസിലാവില്ലേ എന്നതാണ്? അതോ നേരെ പറയുന്ന കാര്യങ്ങള്‍ പോലും അത്തരക്കാര്‍ തലതിരിഞ്ഞേ വ്യാഖ്യാനിക്കാവു എന്ന് നിയമം വല്ലതും ഉണ്ടോ?

അപ്പ ശരി,എല്ലാം പറഞ്ഞത് പോലെ.

എ കെ.5 comments:

Krishnakumar said...

നീ പുലിയാണ് പുള്ളെ പുലി.ഇത്ര ആര്‍ജ്ജവത്തോടെ വസ്തുതകള്‍ പറയുന്ന എഴുത്ത് ബൂലോകത്ത് വിരളം.ചുമ്മാ കാളമൂത്രം പോലെ നീട്ടാതെ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞതിന് ഒരു സലാം

Aadityan said...

ഒന്ന് രണ്ടു പോസ്റ്റ്‌ കല്‍ മിസ്സ്‌ ആയിരുന്നു . ഇവന്‍ കലക്കി .അന്നോണി സര്‍ ഇന്തെ പോസ്റ്റ്‌ ഇലെ കമന്റ്സ് അന്ന് കുടുതല്‍ തമാശ . (മറന്നു , ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്തിരിപ്പന്‍ സവര്‍ണ്ണ മൂരാച്ചി എന്നൊക്കെ അന്നലോ കിട്ടുന്ന സ്ഥാനപെരുകള്‍ ).
സംവരണത്തെ കുറിച്ചുള്ള അലര്‍ച്ച , കൊലവിളി ഒക്കെ കേള്‍ക്കുമ്പോള്‍ തോന്നാറുള്ള ഒരു സംശയം ചോദിച്ചോട്ടെ
അനുകുലിക്കുന ചേട്ടന്മാര്‍ പറഞ്ഞതെല്ലാം സമ്മതിച്ചാല്‍ തന്നെ, അതയിത്
1)കേരളത്തില്‍ ഒരു രണ്ടു തലമുറ മുന്‍പ് വരെ വന്‍ തോതില്‍ ചില ജാതികാരെ ചില ജാതിക്കാര്‍ ജാതിയുടെ പേരില്‍ ദ്രോഹി ച്ചിരുന്നു
2)ഇങ്ങനെ ദ്രോഹി കപ്പെട്ട / തരം താഴ്തപെട്ട ജാതിക്കാരെ മുന്‍ നിരയിലേക്ക് (സമുഹതിന്തെ) കൊണ്ടുവരാനാണ് ഈ സംവരണം എന്ന സാധനം ഉണ്ടാക്കിയത് .
എന്റെ ആകെയുള്ള സംശയം / ചോദ്യം
1)ഈ സംവരണം എന്ന സാധനം കൊണ്ട് ഉദേശിക്കുന്ന പ്രയോജനം / ലക്‌ഷ്യം കിട്ടിയോ എന്ന് അറിയാനുള്ള മാര്‍ഗം എന്താണ് ? (ചുമ്മാ പീഡനം അനുഭവിക്കുന്ന ജന ലക്ഷങ്ങള്‍ എന്ന് പറയല്ലേ ).
2)എത്ര കാലം കുടി ഇതു തുടര്‍ന്നാല്‍ ഈ ലക്‌ഷ്യം നേടും എന്നാണ് കണക് അക്കപെടുന്നത് ?
(ലോകാവസാനം വരെ ഇതു തുടര്‍ന്നാലും ലക്‌ഷ്യം നേടാന്‍ പറ്റില്ലെങ്ങില്‍ പിന്നെ വേറെ വല്ലതും നോക്കുനതല്ലേ നല്ലത് )


സത്യമായും അറിയാനാണ് .

മഞ്ഞു തോട്ടക്കാരന്‍ said...

കഷ്ടപ്പെട്ട നായര്‍ക്കു ഒന്നും കിട്ടിയില്ല. അയ്യോ! ഉണ്ടിരുന്നപ്പോഴുള്ള വിളി.... അച്ചിക്കു കിട്ടിയോ?

Anonymous said...

:)

keralafarmer said...

"വിദ്യാഭ്യാസം ആണല്ലോ സാമൂഹിക പുരോഗതിക്കുള്ള ഇന്നത്തെ മാനദണ്ഡം.അപ്പോള്‍ സര്‍ക്കാരിന് ചെയ്യാവുന്നത് ;ഏത് നില വരെയും കഴിവുള്ളവന് (പഠിക്കാന്‍, സ്വാശ്രയ ഫീസിനല്ല)സൗജന്യ വിദ്യാഭ്യാസം,അത് കഴിഞ്ഞാല്‍ അവനനവന്റെ കഴിവനുസരിച്ച് (അഭിരുചിയും) ജോലിയും എന്നത് ഒരു കര്‍മ്മ പദ്ധതിയായി നടപ്പാക്കകുക എന്നതാണ്."
വേണമെങ്കില്‍ ഇവര്‍ക്ക് പഠന സമയത്ത് സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്ന് ചെറിയ ശമ്പളവും ആകാം. പക്ഷെ ജോലിക്ക് യോഗ്യത അല്ലെങ്കില്‍ മെരിറ്റ് അനിവാര്യമാണ്.