Saturday, June 27, 2009

ബ്ലോഗിലെ പുരോഗമന ചിന്താഗതിക്കാര്‍ക്ക് ...

തീവണ്ടി പാളങ്ങളില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്ന അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി, ചായക്കടയുടെ ബെഞ്ചില്‍ ഇരിക്കുന്ന മട്ടിലാണ് പുരോഗമന ചിന്താഗതിക്കാരനെ എ കെ അന്ന് കണ്ടത് .
"ഡോ നായരേ." ചായ മുന്നില്‍ കൊണ്ട് വെച്ച കടയുടമ കം വിളമ്പുകാരനായ രാമന്‍ നായരെ പുരോഗമനവാദി വിളിച്ചു.അടുക്കളയിലേക്കു നടക്കാന്‍ തുടങ്ങുകയായിരുന്ന രാമന്‍ നായര്‍ തിരിഞ്ഞ് ചോദ്യ ഭാവത്തില്‍ വാദിയെ നോക്കി.

വാദി: "തന്‍റെ അപ്പുപ്പന്റെ അച്ഛന്‍ നമ്പൂതിരിയാകാനും, തന്‍റെ അപ്പുപ്പന്റെ അമ്മാവന്‍ ഒരു കൂട്ടിക്കൊടുപ്പുകാരനാകാനും സാധ്യത ഉണ്ട് എന്ന് അറിഞ്ഞിട്ടു തന്നെയാണോ താന്‍ ഈ നായര്‍ എന്നാ വാല്‍ പേരിന് പിന്നില്‍ ചേര്‍ത്ത് നടക്കുന്നത്?"
വാദിയുടെ മുഖത്ത്‌ തിളച്ച വെള്ളം, രാമന്‍ നായരുടെ കനത്ത കൈ അല്ലെങ്കില്‍ കാല് അങ്ങനെ എന്തെങ്കിലും ഉടനെ പതിക്കും എന്ന് കടയില്‍ ഉയര്‍ന്ന പൊതു പ്രതീക്ഷയെ തകിടം മറിച്ച്, സരസനായ നായര്‍ പുഞ്ചിരിച്ചു:"എന്‍റെ തന്തയുടെ പേര് മാധവന്‍ നായര്‍, അങ്ങേരുടെ അച്ഛന്‍ പരമേശ്വരന്‍ നായര്‍ അതിനും അപ്പുറത്തോട്ടു ഞാന്‍ ചികഞ്ഞിട്ടില്ല. അല്ലടാ കൂവേ, എന്‍റെ അപ്പുപ്പന്റെ അമ്മാവന്‍ കൂട്ടിക്കൊടുടുപ്പുകാരനായിരുന്നു എന്ന് നിനക്കെങ്ങനെ അറിയാം.നിന്റെ നിന്റെ അപ്പുപ്പന്റെ വല്യമ്മായിയെ അങ്ങേര്‍ കൂട്ടിക്കൊടുത്തിട്ടുണ്ടോ ?"
വാദി:(കുപിതനായി) "അനാവശ്യം പറയരുത്. "

എ കെ :"ചോദിച്ച് വാങ്ങിച്ചതല്ലേ നീ ?"
വാദി അടുത്തിരുന്ന എ കെയെ കണ്ടത് അപ്പോഴാണ്‌.

വാദി:"നീയെതാ ജാതി?"

എ കെ :"പറഞ്ഞാല്‍ നിന്‍റെ ഇനം അറിയില്ല. എ കെ യുടെ ജാതിയുടെ പേരും എ കെ എന്ന് തന്നെ?"

വാദി:"അടിസ്ഥാന പിന്നോക്ക വിഭാഗമാണോ?"

എ കെ :"വിദ്യാഭ്യാസം കൊണ്ടും സാമാന്യ ബുദ്ധി കൊണ്ടും തീരെ പിന്നോക്കമല്ല. പിന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വോട്ട് ബാങ്കുകള്‍ ഉണ്ടാക്കാനായിട്ട് കുറെ കാപെറുക്കികള്‍ ഉണ്ടാക്കിയ തരം തിരിവ് അനുസരിച്ചാണ് നീ ചോദിച്ചതെങ്കില്‍ എ കെ ജാതിയെ തരം തിരിക്കാനുള്ള മാനസിക വലിപ്പം അവന്മാര്‍ക്കില്ലയിരുന്നത് കൊണ്ട് ക്ലാസ്സിഫിക്കേഷന്‍ തത്കാലം ആയിട്ടില്ല"

വാദി:"മനസിലായില്ല?"

എ കെ :"മാനസികരോഗികള്‍ക്ക് മനസിലാകില്ല"

വാദി (ചിരിച്ചു കൊണ്ട്):"ജാതി വ്യവസ്ഥയെ തുടച്ചു നീക്കണം എന്നാവശ്യപ്പെടുന്ന പുരോഗമന പ്രസ്ഥാനത്തിന്റെ വ്യക്താവായ എന്നെ മാനസിക രോഗി എന്ന് വിളിക്കുന്ന തനിക്കാണ് ഭ്രാന്ത് "

എ കെ :"എങ്ങനെ ? എങ്ങനെ? ജാതി വ്യവസ്ഥയെ തുടച്ചു നീക്കാനാണ് നിന്‍റെ ശ്രമമെന്നോ?അപ്പോള്‍ ഈ നാട്ടില്‍ ജാതി മത ഭേദമില്ലാതെ ഒന്ന് പോലെ കഴിയുന്ന ഒരു സമൂഹമായിരിക്കണമല്ലോ നിന്‍റെ സ്വപ്നം?"

വാദി:"എന്ന് നിസ്സംശയം പറയാം"

എ കെ :"എന്നാല്‍ ഞാന്‍ ജാതി വ്യവസ്ഥ അനുസരിച്ചുള്ള സംവരണം നിറുത്തലാകണം എന്ന് ഒരു പൊതുതാത്പര്യ ഹര്‍ജ്ജി ശടേന്ന് എഴുതാം. നീ അതില്‍ ഒപ്പിടുമോ?"

രാമന്‍ നായര്‍ : (അടുത്ത ബെഞ്ചുകാര്‍ക്ക് ആഹാരം വിളമ്പുന്നതിനിടെ) ചുമ്മാ ഒപ്പിട്ടു കൊടുക്കടേ.ജാതി വ്യവസ്ഥയെ തുടച്ചു നീക്കാന്‍ എന്തെങ്കിലുമൊക്കെ നീയും ചെയ്തെന്ന് വരട്ടേ"

വാദി:(തെല്ലു പരുങ്ങിയെങ്കിലും, വീര്യം വിടാതെ) "ജാതി തിരിച്ചുള്ള സംവരണം നിറുത്തലാക്കിയത് കൊണ്ട് കേരളത്തിലെ ജാതി ഭ്രാന്ത് മാറില്ല"

എ കെ :"പിന്നെ? ഒരുത്തന് പഠിക്കാനുള്ള അവസരം, ജോലി ഇതൊക്കെ കിട്ടിയത് അവന്റെ കഴിവും പ്രയത്നവും കൊണ്ടല്ല മറിച്ച് അവന്‍ താണ ജാതിക്കരനായത് കൊണ്ട് മാത്രമാണ് എന്നാ ബോധം മറ്റുള്ളവരിലും അവന്‍റെ മനസ്സിലും നിരന്തരം ഉണര്‍ത്തുന്ന സംവരണം കൊണ്ടാണോ നീയൊക്കെ ജാതി വ്യവസ്ഥ മാറ്റാന്‍ പോകുന്നത്?"

വാദി:"എന്‍റെ മകന് ജാതി സംവരണത്തില്‍ ജോലി കിട്ടിയെങ്കില്‍ അത് മൂന്ന് തലമുറ മുന്‍പ് അവന്‍റെ ജാതിക്കാര്‍ ജന്മിത്ത്വ വ്യവസ്ഥയില്‍ അനുഭവിച്ച കഷ്ട്ടപ്പാടിന്റെ കൂലിയായിട്ട് കൂട്ടിയാല്‍ മതി."

എ കെ :"അത് ശരി!!!അപ്പോള്‍ നിന്‍റെ മോനെ ഏതെങ്കിലും ജന്മി പീഡിപ്പിച്ചിട്ടുണ്ടോ?"

വാദി:"അതിനു ജന്മികളെ ഞങ്ങള്‍ തൂത്തെറിഞ്ഞില്ലേ ?"

എ കെ :"അത് കാര്യ വിവരമുള്ള ആണുങ്ങള്‍.നീ നിന്‍റെ കാര്യം പറ.നിന്നെയോ നിന്‍റെ മകനെയോ ആരെങ്കിലും ജാതി പിന്നോക്കമായത് കൊണ്ട് തെരുവില്‍ പീഡിപ്പിച്ചിട്ടുണ്ടോ?"

വാദി:"ഇല്ല"

എ കെ :(അടുക്കളയിലേക്കു നോക്കി, ഉറക്കെ) രാമന്‍ നായരും, അങ്ങേരുടെ മകനും നായരായത് കൊണ്ട് ആരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ?"

നായര്‍:"ഇവിടെ കട നേരെ നടത്താന്‍ സമയമില്ല. അപ്പോഴാണ്‌ പീഡനം"

എ കെ :(തിരിഞ്ഞ് വാദിയോട്) "പിന്നെ എന്ത് പിണ്ണാക്കിനാടാ മൂന്ന് തലമുറ മുന്‍പ് നടന്ന ഏതോ കാര്യത്തിന്റെ പേരില്‍ നിന്‍റെ മോന് ആനുകൂല്യവും ,രാമന്‍ നായരുടെ മകന് ഉണ്ടയും?"

വാദി :"അത് ഭരണഘടന..."

എ കെ :"ഡാ...അതില്‍ തന്നെ ഇത്ര കൊല്ലത്തിന് ശേഷം ഈ സംവരണം നിറുത്തലാക്കണം എന്നും പറഞ്ഞിട്ടുണ്ട്.സമ്മതിക്കുമോ നീയൊക്കെ?"

വാദി:"അത്...അത് പിന്നെ..."

എ കെ :"നിന്‍റെ മോനും, കൊച്ച് മോനും, അവന്‍റെ മോനും പഠനവും , ജോലിയും എല്ലാം ജാതി പറഞ്ഞു തന്നെ വേണം.എന്നിട്ട് നീയൊക്കെ പുരോഗമന വാദക്കാര്‍.ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും, നല്ല മാര്‍ക്ക് കിട്ടിയിട്ടും, നാട്ടില്‍ ജോലി കിട്ടാതെ ഗള്‍ഫില്‍ പോയി മണ്ണ് ചുമന്നും, ചായക്കടയില്‍ പാത്രം മോറിയും നടക്കേണ്ടി വരുന്ന രാമന്‍ നായരും അങ്ങേരുടെ മകനും ജാതി ഭ്രാന്തര്‍.ഇതൊന്നും പോരാഞ്ഞിട്ട് രാമന്‍ നായര്‍ ജാതി പേര് സ്വന്തം പേരിന്റെ കൂടെ ചേര്‍ത്താല്‍ നിനക്കൊക്കെ അപ്പൊ തുടങ്ങും ചൊറിച്ചില്‍, അല്ലേ?"

വാദി:"മേല്‍ജാതിക്കാരുടെ പൂര്‍വികര്‍ ചെറ്റകളായിരുന്നു എന്ന് സ്ഥാപിക്കുക എന്നത് ഞങ്ങള്‍ പുരോഗമന വാദികളുടെ പ്രഖ്യാപിത നയമാണ് .രാമന്‍ നായര്‍ ഉത്പ്പെട്ട സമൂഹത്തിന്റെ സമ്പൂര്‍ണ്ണ ബോധവത്കരണമാണ് ഞങ്ങളുടെ ആത്യന്തിക ലക്‌ഷ്യം"

എ കെ :"ഞാന്‍ ഇവിടെ വന്നു കയറിയപ്പോള്‍ നീ രാമന്‍ നായരേ ബോധവത്കരിക്കാന്‍ ശ്രമിച്ചത് പോലെ, അല്ലേ?"

വാദി:"ഏതാണ്ട്..."

എ കെ :"എന്നിട്ടെന്തായി? നീ അങ്ങേരുടെ വല്യകാരണവരെ കൂട്ടിക്കൊടുപ്പുകാരന്‍ എന്ന് വിളിച്ചു.അങ്ങേര്‍ മറുപടിയായി നിന്‍റെ വല്യകാര്‍ണോത്തിയെ വെടി എന്നും വിളിച്ചു.ഇത്തരത്തില്‍ എങ്ങനാടാ സമൂഹത്തെ ബോധവത്കരിച്ച് ജാതി വ്യവസ്ഥ ഇല്ലാതാക്കുന്നത്? അതോ നീ പുറത്തിറങ്ങിയാല്‍ ഉടന്‍ താണ ജാതിക്കാരനായ നിന്നെ രാമന്‍ നായര്‍ ജാതി പേര് പറഞ്ഞു അപമാനിച്ചു എന്ന് കേസ് കൊടുത്താണോ അങ്ങേരുടെ മനസിലെ ജാതി ചിന്ത ഇല്ലാതാക്കാന്‍ പോകുന്നത്?"
വാദി മൌനം പൂണ്ടിരിന്നു.

എ കെ :"ഡാ നീയൊക്കെ നായരെയും, നമ്പൂതിരിയെയും , ഞാന്‍ നേരത്തെ പറഞ്ഞ കാപെരുക്കികള്‍ മേല്‍ ജാതിക്കാരായി തരം തിരിച്ച മറ്റുള്ളവരെയും തെറി പറഞ്ഞു നടക്കുന്നതേ, സ്വയം അധമനാണ് എന്ന ചിന്ത ഉള്ളില്‍ കിടക്കുന്നത് കൊണ്ടാണ്. ഈ ചിന്തയും ഉള്ളില്‍ വെച്ചോണ്ട് ,നീയൊക്കെ പുരോഗമന ചിന്താഗതിക്കാരന്‍ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് വിവരമുള്ളവര്‍ നിന്നെയൊക്കെ മനോരോഗികള്‍ എന്ന് വിളിക്കുന്നത്‌.എഴുന്നേറ്റു പോടാ ഭ്രാന്താ, രാവിലെ മനുഷ്യന് മെനകേടുണ്ടാക്കാന്‍ അവന്റെ മുത്തപ്പന്റെ പുരോഗമന വാദം...ഇതൊക്കെ നീ വല്ല മലയാളം ബ്ലോഗിലും പോയി പറ...അവിടാകുമ്പോള്‍ നീയൊക്കെ എന്ത് വിവരക്കേട് എഴുതിയാലും അത് വായിച്ച് കൈയ്യടിക്കാന്‍ കുറച്ചു മന്ദബുദ്ധികളെയെങ്കിലും കിട്ടും "

സമര്‍പ്പണം :മലയാളം ബ്ലോഗിലെ പുരോഗമന ചിന്താഗതിക്കാരായ ചാര്‍വാകന്‍,ചിത്രകാരന്‍ എന്നിവര്‍ക്ക് .

12 comments:

Anonymous said...

കൂപ്പുകൈ..

Vadakkoot said...

സമര്‍പ്പിക്കേണ്ടത് സമര്‍പ്പിക്കേണ്ടവര്‍ക്ക് തന്നെ കൃത്യമായി സമര്‍പ്പിക്കാന്‍ കാണിച്ച ആര്‍ജ്ജവത്തിന് ഒരു ഷേക്ക്ഹാന്‍ഡ്.

നിസ്സഹായന്‍ said...

അതി ഗംഭീരമായിരിക്കുന്നു!!!
ഈ കഥ എന്നെ വല്ലാതെ പ്രചോദിപ്പിച്ചതിനാല്‍ ഇതിന്റെ ചുവട് പിടിച്ച് ഞാനുമൊരു പറട്ടക്കഥ എഴുതിവിട്ടു.

ചാർ‌വാകൻ‌ said...

ആ കഥ എനിക്കുകൂടി സമര്‍പ്പിച്ചതിനാല്‍,വിനയപുരസരം സ്വീകരിക്കുന്നു.ഉത്തരാധുനിക കഥാകാരന്മാര്‍ അരങ്ങൊഴിയുകയേ മാര്‍ഗ്ഗം .ശങ്കരപിള്ള(സങ്കര-പിള്ള)മാരുടെ ഭാവന കേമമന്നല്ലാതെ എന്തുപറയാന്‍.ആണുടലില്‍ വസിക്കുന്ന പെണ്‍മനസ്സ് ജൈവിക പ്രതിഭാസമാണങ്കില്‍,വിദ്ധ്യാസമ്പന്നമായ ശരീരത്ത് കുഷ്ഠം പിടിച്ച മനസ്സുള്ളത്,വെളിവുകേടിന്റെയും -കുശുമ്പിന്റേയും ഫലമാണ്.അര്‍ജുനക്രിഷ്ണനയോ അവന്റെ അപ്പനപ്പൂപ്പന്‍മാരെയോ എനിക്കറിയില്ല്.(അതാര്‍ക്കുമറിയില്ല),മാറിയകാലത്തും മാടമ്പിതരത്തിന്-പൌരാണികപൊങ്ങച്ച വാലും വെറപ്പിച്ചു നടന്നാല്‍,പരിഹസിക്കും .ഉറപ്പ്.കുഞ്ചന്‍നമ്പ്യാരീക്കണ്ട തുള്ളലെല്ലാമെഴുതി പിഴുതുകളയാന്‍ ശ്രെമിച്ചിട്ടുനടക്കാത്തത് എനിക്കുകഴിയുമെന്ന വ്യാമോഹമൊന്നുമില്ല.സമകാലീന ചരിത്രം ,സമുദായവല്‍ക്കരണത്തിന്റേയും ,
ഒപ്പം ജനാധിപത്യവല്‍ക്കരണത്തിന്റേയുമാണ്.ഈ കാലതും ജനാധിപത്യാവകാശമായ,സം വരണരീതിയോട് അസഹിഷ്ണതപുലര്‍ത്തുന്ന വരോട് ചരിത്രത്തിന്റെ പാഠങ്ങള്‍ ഓര്‍മ്മപെടുത്തേണ്ടതുണ്ട്.
അതു നായര്‍ജാതികളെ അടച്ചാക്ഷേപിക്കാനാണന്നുള്ളത്,വായനയുടെ പ്രശ്നമാണ്.
ഒന്നും ചെയ്യാനില്ല.പിന്നെ,പുരോഗമനവാദിയെന്നത് പരിഹാസവാക്കായത് ഞാനറിഞ്ഞില്ല.ഒരുകാലത്ത് ഇരയായ് പതുങ്ങി നടന്നവര്‍ മാറിയകാലത്ത് വേട്ടകാരന്റെ വേഷം കെട്ട്യുള്ള ആ"നെഗളിപ്പ്" ഭേഷായിരികകുന്നു.
വീണ്ടും പറയുന്നു.സം വരണം പട്ടിണിമാറ്റാനുള്ള ഒറ്റമൂലിയല്ല.പട്ടിണിമാറാന്‍ പണിയെടുക്കുക.(പഴയപണി വിപുലപെടുത്തിയാലും മതി)
ഉദ്യോഗ കാര്യമാണങ്കില്‍,ചങ്ങനാശ്ശേരിയില്‍ പോയിപറയുക,എന്‍.എസ്സ്.എസ്സ്.സ്ഥാപനത്തില്‍ പാവപ്പേട്ടനായര്‍ക്കുമാത്രം ജോലിമതിയെന്ന്.ക്രിമിലയര്‍ പരിധി കുറക്കാനോടിനടക്കുന്ന പണിക്കരോട് ഒന്നുപറയുക,ജീവിക്കാന്‍ വകയുള്ള നായന്മാര്‍ സര്‍ക്കാരുദ്യോഗത്തിനുപോകരുത് അത്പാവപെട്ട നായന്മാരെടുത്തോട്ടെ
തരിശ്ശിട്ടിരിക്കുന്ന ക്രിഷിഭൂമി പണിയെടുത്തു പെഴക്കുന്ന നായന്മാര്‍ക്കു വീതിച്ചു കൊടുക്കു.സ്ത്രീധനം കൊടുക്കാന്‍ നിവര്‍ത്തിയില്ലാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ നായര്‍ യുവാക്കള്‍ തയ്യാറാവുക.(പട്ടിക നീട്ടാം ..)
അടുത്ത കതക്കയ് കാത്തിരിക്കുന്നു.ചാര്‍വാകന്‍.ഒപ്പ്.

Aadityan said...

ഒന്ന് രണ്ടു കരിയങ്ങള്‍ കുടി പട്ടികയില്‍ ഇടാം

മനുഷ്യ സ്നേഹികളും ജാതി മത ചിന്ത തീരെ ഇല്ലാത്തവരും ആയ മുകളില്‍ പറഞ്ഞ പുരോഗമന വാദികള്‍ നടത്തുന്ന പുലയാട്ടു ( സോറി ചരിത്രത്തിന്റെ പാഠങ്ങള്‍ ഓര്‍മ്മ പെടുത്തല്‍ ) സംവരണം ഇല്ലാത്ത ബ്രാഹ്മണന്‍ , നായര്‍, വാരിയര്‍ ,........ തുടങ്ങിയ ദരിദ്രവാസികള്‍ കേട്ട് പുളകത്തോടെ സന്തോഷിക്കുക.

മൂന്ന് തലമുറ മുന്‍പ് കഷ്ടപെട്ടവന്റെ വിഷമം എന്നി ഒരു മൂന്ന് തലമുറ കുടി സംവരണം വഴി സൗജന്യമായി വിദ്യാഭ്യാസവും , ജോലിയും, ജോലി കയറ്റവും കിട്ടിയാലും തീരില്ല എന്ന്നു ഉറച്ചു വിശ്വസിക്കുക . ( പിന്നെ എന്ത് വേണം എന്ന് ചോദിച്ചാല്‍ കേരളത്തിന്‌ അകത്തും പുറത്തും കഷ്ടപ്പെടുന്ന ജന കൊടികളെ കുറിച്ച് ഗിരി പ്രഭാഷണം നടത്തുക . ശരി, അവനു വേണ്ടി നീ എന്ത് ചെയുന്നു എന്ന് ചോദിച്ചാല്‍ വീണ്ടും ചരിത്രത്തിന്റെ പാഠങ്ങള്‍ ഓര്‍മ്മ പെടുത്തല്‍ )

സി പി എം കാരന്‍ അമേരിക്കയെ എന്തിനും തെറി പറയുന്നത് പോലെ പുരോഗമന വാദികള്‍ അവരുടെ വീക്ഷണങ്ങള്‍ക്ക് എതിരായി വരുന്ന ഏതിനെയും സവര്‍ണ്ണ മാടമ്പി തരം, പൗരാണിക പൊങ്ങച്ചം മുതലായ സ്ഥിരം സാധനങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുക എന്നത് അവരുടെ ജന്മാവകാശമാണ് എന്ന്നു ഉറച്ചു വിശ്വസിക്കുക . മാത്രമല്ല ഈ സംശയം ചോദിക്കുന്നവന്‍ ഉറപ്പായും സവര്‍ണ്ണന്‍ ആയിരിക്കും (സി പി എം നോട് ചോദ്യം ചോദിക്കുനവന്‍ അമേരിക്കന്‍ ചാരന്‍ അല്ലാതെ പിന്നെ ആരു ?) (മാടമ്പി എന്ന് പറഞ്ഞാല്‍ അത് മോഹന്‍ ലാല്‍ അഭിനയിച്ച സിനിമ അല്ലെ എന്ന് ചോദിക്കുന്ന ഒരു തലമുറ യോടാണ് ഈ പ്രസംഗം !!!)

Unknown said...

ചാര്‍വാകന്‍ സാര്‍ , നിര്‍ദേശങ്ങള്‍ കിടിലം .
എന്നി നാളെ മുതല്‍ നായന്മാര്‍ നികുതിയും ചങ്ങനാശ്ശേരി എന്‍.എസ്സ്.എസ്സ് ഇല്‍ അടച്ചാല്‍ മതിയോ ആവൊ !!!!:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സജിച്ചേട്ടന്‍ ഫോര്‍വേഡ് ചെയ്തപ്പോ ആദ്യം ഒന്നും പിടികിട്ടീല്യ.. നന്നായിട്ടുണ്ട്.. പുലയാട്ടു കൊണ്ട് സമത്വവും സാഹോദര്യവും പുലരുമെങ്കില്‍ നടക്കട്ടെന്നെ..

chithrakaran:ചിത്രകാരന്‍ said...

സത്യം പറയുന്നത് പുലയാട്ടാകില്ല !!!
ചാര്‍വാകന്റെ പാരഡിയും അസ്സലായിട്ടുണ്ട്.

ഭാരതീയന്‍ said...

https://www.blogger.com/comment.g?blogID=8119582639262084906&postID=4471281628689875720

ഭാരതീയന്‍ said...

ഈ കാര്‍ട്ടൂണ്‍ കാണു..കിടിലന്‍ തമാശ ആസ്വദിക്കു. ...

ഭാര്‍ഗ്ഗവ ലോകം said...

ആദിത്യന്‍ മോനും ഭാരതീയമോനും ഈ കഥ കൂടിവായിച്ചു രസിക്കൂ

Anonymous said...

നിസ്സഹായന്‍ വഴിയാണ് ഇവിടെയെത്തിയത്. ഇനിയും കാണാം.