കരിവാരം: വിപുലമായ വാര്‍ഷികാഘോഷ പരിപാടികള്‍
ബ്ലോഗന്‍സ് ,ബ്ലോഗിതാസ് ആന്‍ഡ് ഈ കൂട്ടത്തില്‍ പെടാത്ത മാന്യന്മാരെ,
കേരല്‍സ് ഡോട്ട് കോം എന്ന സൈബര്‍ ഭീകരന്മാരെ(ഇഞ്ചി പെണ്ണിനെ പോടീ എന്ന് വിളിക്കുന്നവന്മാര്‍ എല്ലാം സൈബര്‍ ഭീകരന്മാര്‍ ആണെന്നാണ് കുറെ ചേട്ടന്മാര്‍ പറയുന്നത്.എനിക്കറിയില്ലേ!!!) മൂക്ക് കൊണ്ട് 'ഇണ്ണാ റാ ' വരപ്പിക്കുന്നതിന് വേണ്ടി രണ്ടായിരത്തിയെട്ട് ജൂണ്‍ എട്ട് മുതല്‍ പതിനഞ്ച് വരെ മലയാളം ബ്ലോഗ് എഴുതുന്ന ഇരുനൂറോളം വിപ്ലവകാരികള്‍ കരിവാരം കൊണ്ടാടിയിരുന്നു. ചരിത്രത്തെ കടന്നു നില്‍ക്കുന്ന സമര ചരിതങ്ങളില്‍ ഉജ്ജ്വല സ്ഥാനമുള്ള ഈ സമരത്തിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ സ്വല്‍പ്പം വിപുലമായി തന്നെ നടത്തുവാന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു (ആരുടെ തീരുമാനമെന്നോ? തീരുമാനം എന്റേത് തന്നെ).
ഇനി വൈകി വായിക്കുന്നവര്‍ക്കായി ഒരല്‍പ്പം പഴങ്കഥ (പഴയ മാന്‍ഡ്രേക്ക് കോമിക്ക് സ്ട്രിപ്പുകളിലെപ്പോലെ).
രണ്ടായിരത്തിയെട്ട് മാര്‍ച്ച് ഇരുപ്പത്തിയാറാം തീയതിയാണ് മലയാളംബ്ലോഗ് എഴുതുന്ന മിന്നാമിനുങ്ങ് എന്ന സജി കേരള്‍സ് ഡോട്ട് കോം എന്ന ഭയങ്കരന്മാര്‍ ഏതോ ഒരു ചേച്ചിയുടെ (അതോ ചേട്ടന്റെയോ???) അതീവ രഹസ്യങ്ങള്‍ അടങ്ങിയ പാചക കുറിപ്പോ മറ്റോ അടിച്ചു മാറ്റി എന്ന വിവരം പുറത്തു വിടുന്നത് .ഈ വിവരം പുറത്തു വിട്ട മിന്നാമിനുങ്ങ് പില്‍ക്കാലത്ത് നാലഞ്ചു മോഷണ കേസുകളില്‍ അകത്തുപോയെന്നോ, മാപ്പ് പറഞ്ഞു തടി ഊരിയെന്നോ, എല്ലാവരോടും പിണങ്ങി കുറെ കാലം മിന്നുന്നത് നിറുത്തിയെന്നോ ഒക്കെ കേള്‍ക്കുന്നു. ഇവിടെ വിഷയം അതല്ലാത്തതിനാല്‍ കഥ വളയാതെ മുന്നോട്ട് പോകും , എന്തേ, വിരോധമുണ്ടാ?.
അപ്പൊ പറഞ്ഞു വന്നത് ...മോഷണ വിവരം പുറത്തു വരുന്നു .അമേരിക്കയിലോ , അന്റാര്‍ട്ടിക്കയിലോ,മീനച്ചലാറിന്റെ തീരത്തോ മറ്റോ ഉള്ള ഇഞ്ചി പെണ്ണ് വിവരം അറിയുന്നു. ബ്ലോഗില്‍ എഴുതാന്‍ നല്ല വിഷയങ്ങള്‍ ,വൃത്തിയുള്ള ഭാഷ, ഭാരിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മിനിമം വേണ്ട കോമണ്‍സെന്‍സ് ; ഇവയൊന്നുമില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നിരിക്കണം കക്ഷി.ഏതായാലും മോഷണ കഥ കേട്ട വഴി ,കാലത്തിന്റെ വിളി കേട്ട മട്ടില്‍ പുള്ളിക്കാരി കേരള്‍സ് ഡോട്ട് കോമിനെതിരെ സമരം തുടങ്ങാന്‍ തീരുമാനിക്കുന്നു .തീരുമാനിക്കുക മാത്രമല്ല 'മര്യാദയ്ക്ക് അടിച്ചു മാറ്റിയ പാചകക്കുറിപ്പ് മാറ്റിക്കോ' എന്ന് കേരള്‍സിന് ഇംഗ്ലീഷില്‍ (ഹോ!!!) ഒരു മെയിലും അയച്ചു.കേരള്‍സ് അവന്മാര്‍ക്ക് ആകെ അറിയാവുന്ന ഭാഷയില്‍ ഉടനടി തന്നെ 'പേടിപ്പിക്കാതെ പോടീ പെണ്ണെ' എന്നോ മറ്റോ മറുപടിയും അയച്ചു .ഇഞ്ചി പെണ്ണ് ഈ വിവരങ്ങള്‍ എല്ലാം സ്വന്തം ബ്ലോഗിലൂടെ മലയാളം ബ്ലോഗ് എഴുതുന്ന കുറെ ഞരമ്പ് രോഗികളുടെ (ക്ഷുഭിത യൌവനങ്ങളുടെ എന്നെഴുതണം എന്ന് മനസ്സില്‍ വിചാരിച്ചതാണ് ,ക്ഷമി)ശ്രദ്ധയില്‍ പെടുത്തുന്നു.
പിന്നെ കാഹളം മുഴക്കി പടയായിരുന്നു. കേരള്‍സിനെതിരെ മലയാളം ബ്ലോഗിലാകെ ബന്ദും, ഹര്ത്താലും. ഇഞ്ചി പെണ്ണിന്റെ ബ്ലോഗില്‍ പിന്തുണ കമന്റുകളുടെ പ്രവാഹം ( കേരള്സ് സൈറ്റില്‍ ഹിറ്റുകള്‍ കൂടി എന്നതിവിടെ വിഷയമല്ല എന്ന് പൊതുവെ മലയാളി ബ്ലോഗ് മതം ). ഹിറ്റുകള്‍ കൂടുന്നതനുസരിച്ച്, അനുനയം, ഭീഷിണി , അനുനയം, ഭീഷണി ഇങ്ങനെ കാര്‍ഡുകള്‍ ഇറക്കി കേരള്‍സ് വീണ് കിട്ടിയ അവസരം പരമാവധി മുതലാക്കി .ഇഞ്ചി പെണ്ണ് ബ്ലോഗില്‍ ഫെഡറെല്‍ ബ്യുറോക്കോ, കേരളത്തില്‍ ഏതോ പി സിക്കോ അങ്ങനെ ആര്‍ക്കൊക്കെയോ കേരള്‍സിനെക്കുറിച്ച് പരാതി നല്കിയിട്ടുണ്ട്, ഉടനെ അവന്മാരുടെ ചീട്ട് കീറും എന്ന് പ്രഖ്യാപിക്കുന്നു. ഇഞ്ചി പെണ്ണിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച (മാനസികമായി വേട്ടയാടിയ എന്ന് അര്‍ത്ഥം. തെറ്റിദ്ധരിക്കരുത്)
കേരള്‍സിന്റെ ഗുണ്ടായിസത്തിനുമെതിരെ നടന്ന മലയാളം ബ്ലോഗ് എഴുതുന്ന കുറെ ഇട്ടിക്കണ്ടപ്പന്മാര്‍ (ക്ഷമിക്കണം,എത്ര അടക്കാന്‍ ശ്രമിച്ചാലും സത്യം ചിലപ്പൊഴൊക്കെ തനിയെ പുറത്ത് വരും) നടത്തിയ ഉജ്ജ്വല സമരമായിരുന്നു കരിവാരം.
ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുന്‍പ് നടന്ന ഈ സമരത്തിന്റെ വാര്‍ഷികാഘോഷമാണ് ഇന്ന് മുതല്‍ അടുത്ത ഏഴ് ദിവസങ്ങളിലായി നടക്കുന്നത്.(കേരള്‍സ് അവന്മാരുടെ ഇടയ്ക്കു പൂട്ടിയ മലയാളം വിഭാഗം വീണ്ടും തുറന്ന കഥകളോ,ഇഞ്ചി പെണ്ണ് അമേരിക്കയിലും ,കേരളത്തിലുമായി കൊടുത്തു എന്ന് പറയപ്പെടുന്നു കേസുകളുടെ പുരോഗതിയെക്കുറിച്ചുള്ള ചോദ്യങ്ങളോ ഈ വാരം പ്രോത്സാഹിപ്പിക്കുന്നതല്ല . ഇഞ്ചി പെണ്ണിന്റെ വാക്ക് മാത്രം കേട്ട് ബ്ലോഗിലെ ഇരുന്നൂറോളം സീനിയര്‍ മരക്കഴുതകള്‍ക്ക് കരിവാരം ആചാരിക്കാമെങ്കില്‍ നിനക്കൊക്കെ എന്താടാ ആയമ്മ പറഞ്ഞത് വിശ്വസിച്ചാല്‍ ??? )
ആഘോഷത്തിലെ പ്രധാന പരിപാടികള്‍ :
1) ഇഞ്ചി പെണ്ണിനെ കേരളത്തിലെ വിപ്ലവകാരികളുടെ ,പ്രത്യേകിച്ച് വനിതാ വിപ്ലവകാരികളുടെ സാംസ്കാരിക പ്രതിരൂപമായി അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരള/ കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഭീമ ഹര്‍ജി സമര്‍പ്പിക്കല്‍. (ഇതിലൊപ്പിടാന്‍ കരിവാരത്തിന് പേര് കൊടുത്ത ഇരുന്നൂറോളം കഴുതകളും ,കമന്റുകള്‍ വഴി ഗ്വാ ഗ്വാ വിളിച്ച ബാക്കി മണ്ടന്മാരും കാണും എന്ന് പ്രതീക്ഷിക്കുന്നു. മണ്ടനോ ,കഴുതയോ ആകുവാന്‍ താത്പര്യമില്ലാത്തതിനാല്‍ എനിക്ക് ഇതില്‍ ഒപ്പിടാന്‍ സൌകര്യമുണ്ടായിരിക്കുന്നതല്ല )
2) കരിവാരത്തിന് ആദ്യം ഇറങ്ങി പുറപ്പെട്ട ധീര സേനാനികള്‍ക്ക് (ഇരുനൂറോളം വരും.ഇപ്പോഴും പല ബ്ലോഗുകളിലും കരിവാരത്തില്‍ കൈ കോര്‍ത്തവര്‍ എന്നൊക്കെയുള്ള തലക്കെട്ടുകളില്‍ ഇവരുടെ പേരുകള്‍ കാണാവുന്നതാണ് ) മുന്നില്‍ 'മരക്കഴുത' എന്നും ,പിന്നില്‍ 'ജാക്കാസ്സ്' എന്നും ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ നല്‍കി ആദരിക്കല്‍. ഒപ്പം നെറ്റിയില്‍ 'പിണ്ണാക്ക് മാടന്‍ ' എന്ന് സുവര്‍ണ ലിപികളില്‍ എഴുതിയ തൊപ്പികളും നല്‍കുന്നതാണ്.
ബഹുമതികള്‍ സ്വീകരിക്കാന്‍ ചടങ്ങില്‍ നേരിട്ട് വരാന്‍ മടിയുള്ളവര്‍ (ക്ഷമിക്കണം ,സാധിക്കാത്തവര്‍ എന്ന് വായിക്കുക) വിലാസം അയച്ചു തന്നാല്‍ ഇട്ടാപ്പുകള്‍ പൊതിഞ്ഞ് അങ്ങ് എത്തിച്ച് തരുന്നതാണ്
നേരിട്ട് വരുന്നവരുടെ മുഖത്ത് കരിവാരത്തിന്റെ സ്മരണക്കായി ടാര്‍ പൂശുന്നതാണ് . ഈ അവസരം പാഴാക്കരുത്.ഒന്നുമില്ലെങ്കിലും ഇഞ്ചി പെണ്ണിന് വേണ്ടിയല്ലേ?
3) കമന്റുകള്‍ വഴി സമരത്തിന് പിന്തുണ നല്‍കിയവര്‍ക്ക് 'മണ്ടന്‍ മുത്തപ്പ' എന്ന പദവി ഔദ്യോഗികമായി സ്ഥിരീകരിച്ച് നല്‍കുന്ന താമ്രപത്രങ്ങളുടെ വിതരണം.
ഇനി പറയുന്ന പരിപാടികളില്‍ ഇഞ്ചി പെണ്ണിന്റെ ബ്ലോഗ് പെട്ടന്ന് മുന്നറിയിപ്പില്ലാതെ അപ്രത്യക്ഷമായത് പോലെ അപ്രതീക്ഷിത മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട് .
4) രണ്ടാം ദിവസം 'ഇഞ്ചിയെ കാണ്മാനില്ല' എന്ന അന്വേഷണാത്മക ഏകാംഗ നാടകം (മരമാക്രി വക) .)ഈ നാടകത്തിന് ഒരു അനുബന്ധം എഴുതാന്‍ കഴിവുള്ളവര്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കുക (രണ്ടാം ദിവസം എഴുതിയത് ഡിലീറ്റ് ചെയ്യണം എന്നുള്ളവര്‍ ദയവായി അപേക്ഷിക്കാതിരിക്കുക ) .
5) മൂന്നാം ദിവസം മുതല്‍ ഏഴാം ദിവസം വരെ സമയം കിട്ടുന്നത് പോലെ കേരള്‍സ് വധം കഥകളി , ഇഞ്ചി വിജയം ബാലെ , മരങ്ങോടന്മാരുടെ മോന്തയിലെ കരി (സ്കിറ്റ് ) തുടങ്ങിയ പരിപാടികള്‍ വേണമെന്നാണ് ആഗ്രഹം.നോക്കാം.
6) നിത്യേന ഇഞ്ചി തൈരും,ഇഞ്ചിക്കറിയും കൂട്ടിയുള്ള സദ്യ .
ഇതൂടെ പറഞ്ഞില്ലാ എന്ന് വേണ്ട :മുകളില്‍ എഴുതിയിരിക്കുന്നത് മലയാളം ബ്ലോഗുകളില്‍ ജീവിച്ചിരിക്കുന്ന (ഇഞ്ചി പെണ്ണ് കുറെ ദിവസമായി ഉണ്ടോ അതോ കാലം ചെയ്തോ എന്ന് അറിയില്ല.അറിയണം എന്ന് നിര്‍ബന്ധമുള്ളവര്‍ മരമാക്രിയെ വിളിച്ച് ചോദിച്ചാല്‍ മതി) വ്യക്തികളെകുറിച്ച് തന്നെയാണ്. ഇതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയാല് എനിക്ക് ഒരു കോപ്പുമില്ല .
എ കെ.
ഒരു ചെറിയ കൂട്ടിച്ചേര്‍ക്കല്‍ :
അടുത്തിടെ നടന്ന ഒരു മോഷണവും ,അതിന് ഇരയായ ആളുടെ പ്രതികരണവും ലോണ്ടെ ലിവിടെ. അതെങ്ങനെ,ഇങ്ങനെയുള്ള മാന്യമായ പ്രതികരണം വഴി വ്യക്തമായ ഫലങ്ങള്‍ ഉണ്ടാകുമെങ്കിലും ,സ്വന്തം ബ്ലോഗില്‍ ആള് കൂടുമോ ? അത് കൊണ്ട് നുമ്മ മലയാളി ബ്ലോഗുകള്‍ക്ക് 'കരിവാരം മഹാ വാരം .ഇഞ്ചി പെണ്ണ് മഹാ വിപ്ലവകാരി(ണി)'.അല്ലിയോ സീനിയര്‍ ബ്ലോഗു എഴുത്ത് ചേട്ടന്മാരെ ???
Monday, June 8, 2009
Subscribe to:
Post Comments (Atom)
3 comments:
ഇതില് ആര്‍ക്കെങ്കിലും വിഷമം തോന്നിയാല് എനിക്ക് ഒരു കോപ്പുമില്ല .
അതാണു. ചീയേഴ്സ്. എനിക്കിത്ര കരുത്തുള്ള വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല.
പ്ളീസ് പോസ്റ്റുകളിട്ടട്ട് ഡിലീറ്റ് ചെയ്യരുത്. എഴുതുന്നത് ബോധമില്ലാതെ ആണെങ്കില്‍ ബോധം വരുമ്പോ പോസ്റ്റു ചെയ്യണമെന്നാണു ഡിലീറ്റന്മാരോട് പറയാനുള്ളത്.
അല്ല മാഷെ അപ്പം കട്ടെടുത്താലും പ്രതിഷേധിക്കരുതെന്നാ മാഷ് പറയുന്നേ..?
കുറച്ചു വൈകിപ്പോയി ഈ ബ്ലോഗും പോസ്റ്റും കാണാന്‍. ഞാന്‍ ഒരു ബ്ലോഗ്ഗറോ ഒന്നുമല്ല, ഒരു വായനക്കാരന്‍ മാത്രം. താന്‍ എഴുതിയത് വായിച്ചപ്പോള്‍ എന്തെങ്കിലുമൊന്ന് പറയാതെ പോകാന്‍ പറ്റുന്നില്ല. താന്‍ ആരാണു? എല്ലാവരെയ്ം തെറി വിളിക്കാനും മണ്ടന്മാര്‍ എന്നു വിളിക്കാനും?? തനിക്ക് ഒരു സംഗതിയോട് യോജിപ്പില്ലെങ്കില്‍ താന്‍ പങ്കെടുക്കാണ്ട, അല്ലാതെ താന്‍ മാത്രം ഒരു മഹാനും ബാക്കിയൂളവരൊക്കെ വെറും ഏഴാം കൂലികളും എന്ന അഹന്ത ഒരു പബ്ലിക് സ്ഥലത്ത് പുറത്െടുക്കാരുത്. തന്റെ ബ്ലോഗ് ആണ് കോപ്പാണ് എന്നും പറഞ്ഞു വരണ്ട, നെറ്റും ബ്ലോഗും ഒക്കെ പൊതുസ്ഥലം ആണ്
Post a Comment