Saturday, October 3, 2009

പഴശ്ശി രാജ ബഹിഷ്കരണം

ഓര്‍മ്മ ശരിയാണെങ്കില്‍, പുനയില്‍ 'കുച്ച് കുച്ച് ഹോതാ ഹേ' എന്നാ ഷാരുഖ് ഖാന്‍ ചിത്രത്തിനാണ് ആദ്യ നാളുകളില്‍ ടിക്കറ്റ്‌ നിരക്ക് കൂട്ടിയുള്ള അഭ്യാസം ഞാന്‍ കാണുന്നത്. പിന്നെ 'ദുബായ്' എന്ന മമ്മൂട്ടി ചിത്രത്തിന് കേരളത്തിലും ഈ കലാ പരിപാടി അരങ്ങേറി. (ദുബായ് എട്ട് നിലയില്‍ പൊട്ടിയപ്പോള്‍ ആ വിഷമം തീര്‍ന്നു ). അടുത്തിടെ ട്വന്റി ട്വന്റിക്കും ആദ്യ നാളുകളില്‍ ടിക്കറ്റ്‌ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. (ആദ്യത്തെ മൂന്ന് ദിവസത്തെ ഷോകള്‍ക്ക് കയറാതെ പ്രതിഷേധിച്ച മോഹന്‍ലാല്‍ ഫാന്‍സിനു ചിയേര്‍സ്!!!) .ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന മാഗ്നം ഓപ്പസ് (???) പഴശ്ശി രാജയ്ക്കും ടിക്കറ്റ്‌ നിരക്ക് ആദ്യ ദിനങ്ങളില്‍ വര്‍ദ്ധിപ്പിച്ചേക്കും എന്ന് കേള്‍ക്കുന്നു.

മമ്മൂട്ടി അഭിനയിച്ച സിനിമകള്‍ കാണണമെങ്കില്‍ ഇങ്ങോട്ട് കാശ് തരണം എന്ന് ജനം പറയുന്ന ഈ കാലത്ത്, അറുപതും, നൂറും രൂപ അങ്ങോട്ട്‌ കൊടുക്കണം എന്ന് പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കുമോ? ഇനി അഥവാ വല്ലവരുടെയുമൊക്കെ പെറ്റ തള്ളമാര്‍ ഇത് അങ്ങോട്ട്‌ സഹിച്ചാലും, എനിക്ക് സഹിക്കാന്‍ സൌകര്യമില്ല.

ഗോകുലം ഗോപാലന്‍ പത്തു മുപ്പത് കോടി രൂപ മുടക്കി കേരള ചരിത്രത്തിന്റെ ഒരേട്‌ മലയാളികളെ കഷ്ട്ടപ്പെട്ട് പഠിപ്പിക്കാന്‍ ഇറങ്ങി തിരിച്ച ത്യാഗത്തിന്റെ പേരിലാണത്രേ ഇപ്പോള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണം എന്ന കരച്ചില്‍.

അതെന്തായാലും , ഈ ഗോപാലനോട്‌ ഞാന്‍ വീട്ടില്‍ ചെന്ന് 'കോവാലന്‍ സര്‍, ചിട്ടി കമ്പനി നടത്തി പണം കുന്ന് കൂട്ടാതെ, ചുമ്മാ ഒരു മുപ്പത് കോടി ഇറക്കി കേരള ചരിത്രത്തെക്കുറിച്ച് മലയാളികളെ ബോധവത്കരിക്കണം, പ്ലീസ്!!!' എന്ന് പറഞ്ഞിട്ടില്ല.

തന്നെയുമല്ല, പടം പിടിച്ച വക , പിന്നെ അതിന്റെ അഗ്രസ്സീവ് പ്രൊമോഷന് വേണ്ടി മീഡിയയെ കാണേണ്ട പോലെ കണ്ട വക , പോസ്റ്റര്‍ കാശ് വക; അങ്ങനെ ഗോകുലത്തിന് ചിലവായ പണം ലാഭ സഹിതം അങ്ങേര്‍ക്ക് തിരിച്ച് കിട്ടണം എന്ന നിര്‍ബന്ധം എനിക്ക് തെല്ലുമില്ല. . മാത്രമല്ല, ഈ പടത്തിന് ആദ്യ നാളുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ , പടം തറ തൊടാതെ പൊട്ടണം എന്ന ആഗ്രഹം ശക്തിയായി ഉണ്ട് താനും.

പത്തു മുപ്പത് കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ഒരു ചിത്രം പൊട്ടിയാല്‍ അത് സിനിമാ വ്യവസായത്തെ തന്നെ പ്രതികൂലമായി ബാധിക്കില്ലേ? എത്ര കുടുമ്പങ്ങള്‍ അത് മൂലം പട്ടിണിയിലാകും? ഈ ചോദ്യങ്ങള്‍ പ്രസക്തമാകുന്നത് ഇപ്പോഴാണ് എന്ന് ചിലര്‍ക്ക് തോന്നാം. എന്നാല്‍ എനിക്ക് അങ്ങനെ ഒരു പീകോക്കും (മയില്‍, മയില്‍) തോന്നുന്നില്ല.
മറിച്ച് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ രണ്ടാണ് :

1) ഇന്ന് കന്നഡ സിനിമയേക്കാള്‍ കഷ്ടമായ അവസ്ഥയില്‍ നില്‍ക്കുന്ന മലയാള സിനിമ പൊളിഞ്ഞ് തകര്‍ന്നിട്ടു പുതുരക്തം വരേണ്ട സമയം അതിക്രമിച്ച് നാളുകള്‍ ഏറെയായി. അതിന് പഴശ്ശി രാജ പൊളിയുന്നതാണ് ആവശ്യമെങ്കില്‍ അങ്ങനെ. നമുക്ക് കാര്യം നടന്നാല്‍ മതി.

2)ഞാന്‍ ഒരു കൂലി പണിക്കാരനായ, സിനിമാ ഭ്രാന്തനായിരുന്നെങ്കില്‍ , ആദ്യ ദിവസം വര്‍ദ്ധിച്ച നിരക്കില്‍ ടിക്കറ്റ് എടുത്ത്‌ ഞാന്‍ പടം കണ്ടാല്‍ എന്റെ കുടുമ്പം ചിലപ്പോള്‍ ആ ദിവസം പട്ടിണി ആയേനെ. ആ അവസ്ഥയെക്കാള്‍ എനിക്കിഷ്ടം സിനിമയെ നമ്പി നില്‍ക്കുന്ന കുടുമ്പങ്ങള്‍ പട്ടിണിയാകുന്നതാണ്.

പഴശ്ശി രാജ മോശം ചിത്രമായിരിക്കുമെന്നോ , ഉദാത്തമായ ചിത്രമായിരിക്കുമെന്നോ പടം ഇറങ്ങും മുന്‍പ് പറയാന്‍ എനിക്ക് മാധ്യമ കുഴലൂത്ത് വശമില്ല. ഒരുപക്ഷേ പടം ഇനി ഭൂലോക ക്ലാസിക്ക് തന്നെയായാലും, ഞാന്‍ എന്തായാലും വര്‍ദ്ധിപ്പിച്ച ടിക്കറ്റ്‌ നിരക്കില്‍ പടം കണ്ടു ഗോകുലം ഗോപാലനേയും , മമ്മൂട്ടിയെയും സേവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആദ്യ ദിവസം കൂടിയ ടിക്കറ്റ് വാങ്ങി മമ്മുക്കയെ കണ്ടു പുളകം കൊള്ളാന്‍ ഒരുങ്ങി നില്‍ക്കുന്ന മണ്ടന്മാരോട് എനിക്ക് ഒന്നും പറയാനില്ല. നിങ്ങളുടെ കാശ്, നിങ്ങളുടെ സാമാന്യ ബുദ്ധി . ഞാന്‍ എന്തായാലും നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ പഴശ്ശി രാജ ബഹിഷ്കരണം നടത്താന്‍ തീരുമാനിച്ചു. നിരക്ക് കുറയുകയാണെങ്കില്‍ ഞാന്‍ പടം അന്ന് കണ്ടോളാം. ഇല്ലെങ്കില്‍ ഡി വീ ഡി ഇറങ്ങുമ്പോള്‍. ഇനി നിരക്ക് വര്‍ദ്ധന വെറും കെട്ടുകഥയാണെങ്കില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ സന്തോഷത്തോടെ പഴശ്ശി രാജ കാണുന്നവരില്‍ ഞാനുമുണ്ടാകും.

എ കെ

11 comments:

nikhimenon said...

veendum a,k....!

Calvin H said...

ഒപ്പ്.

:: VM :: said...

അത്താണ്! ഈ കെളവനെയൊക്കെക്കാണാന്‍ ബ്ലാക്കില്‍ ടിക്കറ്റെടുക്കുന്നവനെ പറഞ്ഞാ മതി :)

ഫ്രീ ടിക്കറ്റു തന്നാല്‍ ഞാന്‍ കാണൂല ..അമ്മായിരിയല്ലേ ഈയടുത്തിടെയുള്ള ഫടങ്ങള്‍!

നാട്ടുകാരന്‍ said...

ഡിവിഡി കിട്ടുമ്പൊൾ ഒന്നു പറയണം....
ഒരു കോപ്പി എടുക്കാനാണ്.... മൊത്തം കാശും ലാഭിക്കാമല്ലോ....

Aadityan said...

ഈ ടിക്കറ്റ്‌ വര്‍ധന (ആദ്യ ദിവസങ്ങളില്‍ ) തുടക്കതില്ലേ എതിര്ടില്ലെങ്ങില്‍ മറ്റു എല്ലാ പോക്രിതരങ്ങളെയും പോലെ ഇതും ജീവിതതിന്തെ ഭാഗം ആയി തീരും. ബഹിഷ്കരണത്തിനു ( അത് അവ്ശ്യാമനെങ്ങില്‍ ) എല്ലാ പിന്തുണയും ഈന്ന പിടിച്ചോ (ആരും ചോദിച്ചിട്ടല്ല .ചുമ്മാ )

ബിനോയ്//HariNav said...

"..മലയാള സിനിമ പൊളിഞ്ഞ് തകര്‍ന്നിട്ടു പുതുരക്തം വരേണ്ട സമയം അതിക്രമിച്ച് നാളുകള്‍ ഏറെയായി. അതിന് പഴശ്ശി രാജ പൊളിയുന്നതാണ് ആവശ്യമെങ്കില്‍ അങ്ങനെ. നമുക്ക് കാര്യം നടന്നാല്‍ മതി.."

തന്നെ തന്നെ :)

suneera said...

u must be a hindu fanatic- RSS BJP is so worried that a Hindu king whom they thought they could put in their Hero list is now made live by the only super star of Kerala mr.Mammuttikka

moviemasala said...

sunnera this is not the question of being a hindu fanatic.think if the ticket price goes to 100 rs and a family of four people want to go for this movie at least 700 rs would have to be spent.that includes travel and th interval expenses.mohanlal and mammooty are great actors but to increase the ticket price for amovie because of its cost is unjustifiable

nikhimenon said...

people like suneera are the real fanatics..watever religion she belongs to...!kadhayariyathe entho pulambhunnu

Liju Kuriakose said...

താങ്കൾ ഒരു പടവും കാണണമെന്നില്ല. നല്ല ബിരിയാണി കൂടുതൽ വില കൊടുത്ത് വാങ്ങാമെങ്കിൽ മദ്യം വാങ്ങാമെങ്കിൽ പിന്നെ എന്തുകൊണ്ട് സിനിമ അങ്ങനെ ആയിക്കൂട.

പിന്നെ സുനിറയോട് പറയാൻ ഒന്നേ ഉള്ളൂ. പോടാ മോനേ ഗണേശാ‍!

മുക്കുവന്‍ said...

ഇഷ്ടമില്ലേല്‍ കാണണ്ട മാഷെ... അവര്‍ കാശ് കൂട്ടെ കുറക്കെ ഒക്കെ കേമമായി നടത്തട്ടേന്ന്. ദുബ്ബായി എന്താ‍യി?

സൂപ്പര്‍ സ്റ്റാര്‍ പോലും.. നമ്മളോരുത്തടെയും നക്കാപ്പിച്ച വാങ്ങിയല്ലേ :) പടം ഡിവിഡി കൊപ്പി ചെയ്ത് കാണൂ...