പ്രസിദ്ധ വന്‍കിട പത്ര മുതലാളിയും ,മാ വാരികകളുടെ മാരിയോ പൂസോയുമായ കുളത്തില്‍ ഔതക്കുട്ടി ( സ്നേഹപൂര്‍വ്വം അദ്ദേഹം സ്വയം ഔതക്കുട്ടിച്ചായന്‍ എന്ന് വിളിച്ച് വിളിച്ച് ഇപ്പോള്‍ നാട്ടുകാരും അങ്ങിനെ വിളിക്കാറുണ്ട് ) ആദ്യമായി സ്വയം നിര്‍മ്മിച്ച്, സംവിധാനം ചെയ്ത്, അഭിനയിക്കുന്ന , ബഹു ഭാഷ ചിത്രമായ ചാരരമയുടെ [ചാരന്മാരെ ( ചാര സുന്ദരികളെയും ) രമിപ്പിക്കുന്നത് . അമ്മയാണെ വേറെ ഒരു ദുരുദ്ദേശവും പേരിനു പിന്നിലില്ലാ]
പൂജയും , ഫസ്റ്റ് ക്ലാപ്പും ഇക്കഴിഞ്ഞ ഡിസംബര്‍ ഇരുപതാം തീയതി ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നായ കോട്ടയത്ത് വെച്ച് നടന്നു.
ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ കഥ അതിവ രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നായതിനാല്‍ ക്ഷണിക്കപ്പെട്ട സദസ്സിന്റെ മാത്രം സാനിധ്യത്തിലായിരുന്നു ചടങ്ങുകള്‍ .
പത്ര മുതലാളിയും , റബ്ബര്‍ ശ്രീയുമായ ഔതക്കുട്ടി സിനിമാ രംഗത്ത് ശോഭിക്കുമോ എന്ന ദൂഷ്യദൃക്കുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയാവുക ഔതക്കുട്ടിച്ചായന്റെ സാഹിത്യ പാരമ്പര്യം തന്നെയാവും. .
'മാലിയിലെ വിശുദ്ധ മറിയവും സ്മാര്‍ട്ട് പോലീസും' എന്ന തുടര്കഥയിലൂടെ കേരളത്തിലെ അനവധി കുടുമ്പങ്ങളെ കണ്ണുനീരിലാഴ്ത്തുകയും , അങ്ങിനെ സംസ്ഥാനത്തെ കമ്പ്ലീറ്റ് ചാരവും അടിച്ചു വാരുകയും ചെയ്ത ഔതക്കുട്ടി 'ചാരരമ' തകര്‍ക്കും എന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ മതം .
മലയാളം , തമിഴ് , തെലുങ്ക് ,ഹിന്ദി , ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകളില്‍ ഒരേ സമയം എഴുപത് മില്യണ്‍ ഡോളര്‍ ചിലവില്‍ നിര്‍മിക്കുന്ന , ചാരരമയില് ( ഇംഗ്ലീഷില്‍ സ്പൈ ബ്ലിസ്- ബിയോണ്ട് ബോര്‍ഡേര്‍സ് ) പ്രധാന കഥാപാത്രങ്ങളായ അര്ജ്ജുന് കൃഷ്ണ ആള്‍സോ നോണ്‍ ആസ് എ കെ നാലും മൂന്നും ഏഴ് എന്ന റോ ഏജന്റിനെയും ,കുളത്തില്‍ ഔത എന്ന മീഡിയാ രാജാവിനെയും യഥാക്രമം അര്ജ്ജുന് കൃഷ്ണയും ( പിന്നെ ഞാന്‍ എഴുതുന്ന കഥയില്‍ ഹൃതിക് റോഷന് നായകനാവാണോ ...പള്ളീ പോയി പറഞ്ഞാല്‍ മതി ) , കുളത്തില്‍ ഔതക്കുട്ടിയും അവതരിപ്പിക്കും.
ചിത്രത്തിലെ പരമ പ്രധാനമായ മറ്റൊരു കഥാപാത്രം പാകിസ്ഥാനില്‍ നിന്നും എത്തുന്ന നിഷ്കളങ്കയായ ഒരു ചാര സുന്ദരിയുടെതാണ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലേക്ക് പാകിസ്ഥാനില്‍ നിന്നും പുതുമുഖങ്ങളെ തിരയുകയാണ് അണിയറ പ്രവര്‍ത്തകര്‍ .ആരെയും സമയത്ത് കണ്ടെത്തിയിലെന്കില് കുളത്തില്‍ കുടുമ്പത്തില്‍ തന്നെ യോഗ്യരായ നായികാ വസ്തുക്കള്‍ (ഹീറോയിന് മെറ്റീരിയലുകള്‍ - തെറ്റിദ്ധരിക്കരുത് ) ഉണ്ടെന്നും പറയപ്പെടുന്നു.
അഞ്ച് ഭാഷകളിലും ഒരേ സമയം നിര്‍മ്മിക്കപ്പെടുന്നതിനാല്‍ , ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ അതാതു ഭാഷകളിലെ പ്രമുഖ താരങ്ങള്‍ അവതരിപ്പിക്കും. എങ്കിലും സാങ്കേതിക പ്രവര്‍ത്തകര്‍ എല്ലാ ഭാഷയിലും ഒന്നു തന്നെയാവും. അവരുടെ വിവരങ്ങള്‍ താഴെ പറയുന്നു.
ഛായാഗ്രഹണം : സെയിന്റ് അന്തോണി . ഒട്ടനവധി പ്രാദേശിക ,ദേശീയ തിരനാടകങ്ങള്ക്ക് ക്യാമറ ചലിപ്പിച്ച വിശുദ്ധന് . ഒന്നും അങ്ങോട്ട് ചോദിക്കില്ല. എന്നാല്‍ എല്ലാമിങ്ങോട്ട് കൊണ്ടെ തരണം എന്നത് ജോലിയുടെ അടിസ്ഥാന പ്രമാണം .
സംഭാഷണം : തോമാച്ചന് വെടക്കന്‍ .ചിത്രത്തിലെ കടിച്ചുരുട്ടിയ മട്ടിലെ സംഭാഷണങ്ങള്‍ ഒരു പുതുമ തന്നെയാവും കാണികള്‍ക്ക് എന്ന് അണിയറ .
കലാ സംവിധാനം : പുതുപ്പള്ളി തൊമ്മി . കണ്ടാല്‍ പിച്ചക്കാരനെങ്കിലും പ്രതിഭാധനന്. ഔതകുട്ടിക്കു വേണ്ടി എന്ത് രംഗവും ഒരുക്കാന്‍ എന്നും സജ്ജന്‍
പി ആര് ഓ / കോ പ്രൊഡ്യുസര്‍ : പാലാ ഷെവലിയര്‍ കുട്ടി മാണി . പാലയുടെ അഭിമാനം .
നൃത്തം : ഇറ്റാലിയന്‍ മൈന . മൈന നേരിട്ടവതരിപ്പിക്കുന്ന ഒരു ഇറ്റാലിയന്‍ 'ബാറോഖ്യു' ആദ്യം ചിത്രത്തിന് വേണ്ടി പദ്ധതിയില്‍ ഒരുക്കിയിരുന്നെങ്കിലും, അവസാന നിമിഷം സാങ്കേതിക കാരണങ്ങളാല്‍ ക്യാമറക്ക് മുന്നില്‍ അത് അവതരിപ്പിക്കാന്‍ കരീന കപ്പൂറിനെ കരാറ് ചെയ്യുകയായിരുന്നു .
സംഗീതം : യുവരാജ് മൈന . കണ്ടാല്‍ ഒരു മന്ദ ബുദ്ധിയാണെങ്കിലും ഇന്ത്യന്‍ യുവത്ത്വത്തിന്റെ ആശയും നീരുമാണീ സാധനം എന്ന് ഔതക്കുട്ടിച്ചായന്‍. (എന്തോ എനിക്കറിയാമേലാ.)
സംഘട്ടനം : കുഗര്‍(cougar) അച്ചു ലീ . ഔതക്കുട്ടിയുമായി ഇദ്ദേഹം അത്ര രസത്തിലല്ല .എന്നാലും തത്കാലം ,ജെ സി ബി സ്റ്റൈല്‍ , ത്രീ ക്യാറ്റ്സ് സ്റ്റൈല്‍ എന്നീ സംഘട്ടന മുറകളില്‍ ഇദ്ദേഹത്തിന് പകരം വെയ്ക്കുവാന്‍ ആളില്ലാത്തതിനാല്‍ ഒരു നീക്ക് പോക്ക് .
തത്കാലം ഇത്ര മാത്രം
പരസ്യം : റബ്ബര്‍ പാലിന്റെ മണമുള്ള ,വേദനിക്കുന്ന ഒരു കോടീശ്വരന്റെ കഥ . അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ, ഇന്ത്യന്‍ ആഭ്യന്തര രഹസ്യങ്ങള്‍ ചൂട് വാര്‍ത്തകളായി പ്രസിദീകരിക്കുന്ന പാകിസ്ഥാന് എഡിഷന് പുറത്തിറക്കാന്‍ അദ്ദേഹം സഹിക്കുന്ന ത്യാഗങ്ങളുടെ കഥ ...ചാരരമയുടെ എക്സ്ക്ലുസീവ് സ്റ്റോറി ലൈന്‍ . താമസിയാതെ ഇവിടെ തന്നെ .
നല്ല സൌകര്യമുണ്ടേല്‍ നാളെയോ ,മറ്റെന്നാളോ ( അത് എന്റെ സൌകര്യം പോലെ ) വന്ന് വായിച്ചിട്ട് പോ .
Friday, January 2, 2009
Subscribe to:
Post Comments (Atom)
8 comments:
പരസ്യം : റബ്ബര്‍ പാലിന്റെ മണമുള്ള ,വേദനിക്കുന്ന ഒരു കോടീശ്വരന്റെ കഥ . അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ, ഇന്ത്യന്‍ ആഭ്യന്തര രഹസ്യങ്ങള്‍ ചൂട് വാര്‍ത്തകളായി പ്രസിദീകരിക്കുന്ന പാകിസ്ഥാന് എഡിഷന് പുറത്തിറക്കാന്‍ അദ്ദേഹം സഹിക്കുന്ന ത്യാഗങ്ങളുടെ കഥ ...ചാരരമയുടെ എക്സ്ക്ലുസീവ് സ്റ്റോറി ലൈന്‍ . താമസിയാതെ ഇവിടെ തന്നെ .
നല്ല സൌകര്യമുണ്ടേല്‍ നാളെയോ ,മറ്റെന്നാളോ ( അത് എന്റെ സൌകര്യം പോലെ ) വന്ന് വായിച്ചിട്ട് പോ .
ചാരരമ ഒരു വന്‍ വിജയമാവട്ടെ
ഇത് കൊള്ളാമല്ലോ ? അടുത്ത ലക്കം തീരെ താമസിപ്പികണ്ട . ലിങ്ക് കൊടുത്തത് നന്നായി . അല്ലെങ്ങില്‍ കരിയങ്ങള്‍ ക്ലിയര്‍ ആകില്ലായിരുന്നു .പിന്നെ പോസ്റ്റ് ഇല് മൊത്തത്തില്‍ ഒരു ബെര്‍ലി തോമസ് മണം .സത്യം പറ ആശാനെ .സംഗതി ഒരാള്‍ തന്നെ അന്നോ ? (അല്ലെങ്ങില്‍ ക്ഷമിച്ചു കള).എന്തായാലും അടുത്ത ലക്കം വേഗമാകട്ടെ
:))
ആദിത്യാ ഓര്‍മ്മപ്പെടുത്തലിന് നന്ദി .
പോസ്റ്റിലെ ഈ ഒരു ഭാഗത്തിന് പ്രചോദനമായത് ബെര്‍ളി തോമസിന്റെ മമ്മൂട്ടിക്ക് സി ബി ഐ ഡിറെക്ടര്‍ പദവി എന്ന പോസ്റ്റില്‍ നിന്നുമാണ് "ഛായാഗ്രഹണം : സെയിന്റ് അന്തോണി . ഒട്ടനവധി പ്രാദേശിക ,ദേശീയ തിരനാടകങ്ങള്ക്ക് ക്യാമറ ചലിപ്പിച്ച വിശുദ്ധന് . ഒന്നും അങ്ങോട്ട് ചോദിക്കില്ല. എന്നാല്‍ എല്ലാമിങ്ങോട്ട് കൊണ്ടെ തരണം എന്നത് ജോലിയുടെ അടിസ്ഥാന പ്രമാണം .
സംഭാഷണം : തോമാച്ചന് വെടക്കന്‍ .ചിത്രത്തിലെ കടിച്ചുരുട്ടിയ മട്ടിലെ സംഭാഷണങ്ങള്‍ ഒരു പുതുമ തന്നെയാവും കാണികള്‍ക്ക് എന്ന് അണിയറ .
കലാ സംവിധാനം : പുതുപ്പള്ളി തൊമ്മി . കണ്ടാല്‍ പിച്ചക്കാരനെങ്കിലും പ്രതിഭാധനന്. ഔതകുട്ടിക്കു വേണ്ടി എന്ത് രംഗവും ഒരുക്കാന്‍ എന്നും സജ്ജന്‍
പി ആര് ഓ / കോ പ്രൊഡ്യുസര്‍ : പാലാ ഷെവലിയര്‍ കുട്ടി മാണി . പാലയുടെ അഭിമാനം .
നൃത്തം : ഇറ്റാലിയന്‍ മൈന . മൈന നേരിട്ടവതരിപ്പിക്കുന്ന ഒരു ഇറ്റാലിയന്‍ 'ബാറോഖ്യു' ആദ്യം ചിത്രത്തിന് വേണ്ടി പദ്ധതിയില്‍ ഒരുക്കിയിരുന്നെങ്കിലും, അവസാന നിമിഷം സാങ്കേതിക കാരണങ്ങളാല്‍ ക്യാമറക്ക് മുന്നില്‍ അത് അവതരിപ്പിക്കാന്‍ കരീന കപ്പൂറിനെ കരാറ് ചെയ്യുകയായിരുന്നു .
സംഗീതം : യുവരാജ് മൈന . കണ്ടാല്‍ ഒരു മന്ദ ബുദ്ധിയാണെങ്കിലും ഇന്ത്യന്‍ യുവത്ത്വത്തിന്റെ ആശയും നീരുമാണീ സാധനം എന്ന് ഔതക്കുട്ടിച്ചായന്‍. (എന്തോ എനിക്കറിയാമേലാ.)
സംഘട്ടനം : കുഗര്‍(cougar) അച്ചു ലീ . ഔതക്കുട്ടിയുമായി ഇദ്ദേഹം അത്ര രസത്തിലല്ല .എന്നാലും തത്കാലം ,ജെ സി ബി സ്റ്റൈല്‍ , ത്രീ ക്യാറ്റ്സ് സ്റ്റൈല്‍ എന്നീ സംഘട്ടന മുറകളില്‍ ഇദ്ദേഹത്തിന് പകരം വെയ്ക്കുവാന്‍ ആളില്ലാത്തതിനാല്‍ ഒരു നീക്ക് പോക്ക് . "
പിന്നെ ബെര്‍ളിയും ഞാനും ഒരാളല്ല . അത് വേ ഇതു റേ
ചാരരമയുടെ കഥക്കായി കാത്തിരിക്കുന്നു. സംഭവം ആക്ഷന്‍ ത്രില്ലര്‍ തന്നെയല്ലേ? കുളത്തില്‍ കുടുമ്പത്തിലെ നായികാ വസ്തുക്കള്‍ --- അത് കലക്കി .പിന്നെ സാങ്കേതിക വിദഗ്ദ്ധന് പട്ടികയും . അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു
ഷഫീര്‍

Post a Comment