Wednesday, January 21, 2009

ബ്ലോഗില്‍ ബുദ്ധിജീവി (ബ്ലോജി) ആകുവാന്‍

സംഗതി പിള്ളേര്‍ക്ക് ഒരു മലയാളം ബ്ലോഗ് എങ്ങിനെ സൂപ്പര്‍ ഹിറ്റായി നടത്താം എന്ന് പറഞ്ഞു കൊടുത്തപ്പോള്‍ ഓരോരുത്തന്‍മാര്‍ എനിക്ക് പ്രതിഭയില്ലെന്ന സത്യം പരസ്യമായ് വിളിച്ച് പറഞ്ഞ് കളഞ്ഞു . ഇനി ബ്ലോഗില്‍ എങ്ങിനെ നിങ്ങള്‍ക്ക് ഒരു ബുദ്ധി ജീവിയായ് അവതരിക്കാം എന്ന് പറഞ്ഞ് കഴിയുമ്പോള്‍ എന്താണാവോ ഉണ്ടാവുക ?

ബ്ലോഗില്‍ ബുദ്ധിജീവി അഥവാ ബ്ലോജി ഒട്ടനവധി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു ജീവിയാണ് . എങ്കിലും നിങ്ങള്‍ക്കെങ്ങിനെ ഒരു ഉത്തമ ബ്ലോജിയാവാം എന്ന് ഇവിടെ ലളിതമായി വിവരിക്കാന്‍ ശ്രമിക്കാം.

മലയാളം ബ്ലോഗ് പ്രപഞ്ചത്തില്‍ മാത്രമേ താഴെ പറയുന്ന വിദ്യകള്‍ പരീക്ഷിക്കാന്‍ പാടുള്ളു. സാമാന്യബുദ്ധി കൂടുതലുള്ള അന്യ ഭാഷക്കാരുടെയിടയില്‍ ഇവ പരീക്ഷിച്ച് ഉണ്ടാകിവെക്കുന്ന അംഗഭംഗങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല .ആദ്യമേ പറഞ്ഞേക്കാം.

**ബ്ലോജിയാവാന്‍ നിങ്ങള്‍ ഉറപ്പായും മധ്യ പൂര്‍വേഷ്യയിലെ പ്രവാസി മലയാളി ആയിരിക്കണം.മലയാളം ഒട്ടും അറിയിലെങ്കില്‍ ബഹു ജോര്‍ **

1) നിങ്ങള്‍ ആദ്യം ചെയേണ്ടത് സ്വന്തം രൂപത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തുകയാണ് . അധികമൊന്നും വേണ്ട . തലമുടി നീട്ടി വളര്‍ത്തി നടുക്ക് നിന്നും പകുത്തിടുക . കണ്ടാല്‍ അതിരോമവളര്‍ച്ചയുള്ള കാട്ടുപന്നിയെപ്പോലെ ഇരുന്നാലും സാരമില്ല. നിങ്ങള്‍ക്ക് ബ്ലോജിയാവണ്ടേ? അതിന് ശേഷം ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ഫ്രാഡ് കണ്ണാടി വാങ്ങി ധരിക്കുക . ഭാര്യയും മക്കളും ഈ രൂപം കണ്ടു പേടിച്ചു താമസം മാറ്റിയാലും തത്കാലം സഹിക്കുക . ബ്ലോജിയായ് അംഗീകരിക്കപ്പെട്ട ശേഷം ഈ രൂപം വെടിഞ്ഞ് അവരെ മടക്കിക്കൊണ്ട് വരാം .

2) ഇനി വേണ്ടത് ഒരു ബ്ലോഗാണ് . ( ബ്ലോഗ് എങ്ങിനെയണ്ണാ തൊടങ്ങണത് എന്നോരുത്തുനം ചോദിച്ച് പോകരുത് . തറ ,പറ പഠിപ്പിക്കാന്‍ ഇതെന്താ എഴുത്ത് സ്കൂളോ?) . ബ്ലോഗ് തുടങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മൂന്ന്. ബ്ലോഗിന്റെ പേരു,പ്രൊഫൈലിലെ നിങ്ങളുടെ ചിത്രം, പ്രൊഫൈലിലെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ .

ആദ്യം ബ്ലോഗിന്‍റെ പേര്: നിങ്ങളുടെ പേര് വിഷാദ് അബ്ദുള്ള കൈപൊള്ളി എന്നോ, ആന്റണി വര്‍ക്കി കിനാവള്ളി എന്നോ , ചന്ദ്രന്‍ നായര്‍ കൊരവള്ളി എന്നോ ആണെങ്കില്‍ സധൈര്യം നിങ്ങളുടെ ബ്ലോഗുകക്ള്‍ക്ക് യഥാക്രമം കൈപൊള്ളി , കിനാവള്ളി ,കൊരവള്ളി എന്നീ നാമങ്ങള്‍ നല്‍കുക. നിങ്ങളുടെ മുതുമുത്തശ്ശന്‍മാര്‍ ഉണക്ക കരുവാട് മൂന്ന് നേരം ചുട്ടു തിന്ന് പശിയടക്കിയവരായിരുന്നെങ്കില്‍ പോലും ബ്ലോഗ് വായിക്കുന്നവന്‍ നിങ്ങള്‍ ആനയും,അമ്പാരിയും ഉള്ള ഏതോ പ്രാചീന തറവാട്ടില്‍ ജനിച്ച കിടിലമാണെന്ന് ധരിച്ചോളും .

പ്രൊഫൈലിലെ വാചകങ്ങള്‍ : സ്വയം പരിചയപ്പെടുത്തുന്നത് 'ചുമ്മാ തെണ്ടി തിരിഞ്ഞു നടക്കണ ഒരു അണ്ണന്‍' എന്നോ 'ചെറുപ്പത്തില്‍ തന്നെ മലയാളം മറന്നു പോയ ഒരു ദരിദ്രവാസി' (തെറ്റി . പ്രവാസി എന്ന് തിരുത്തി വായിക്കുക ) എന്നോ ആയിരിക്കണം . എന്നാല്‍ പ്രൊഫൈലില്‍ നിങ്ങളുടെ തൊഴില്‍ എന്തെന്നെഴുതുമ്പോള്‍ ഈ വിനയം ഒട്ടും പാടില്ല . സ്പെഷ്യലൈസ്ഡ് റിനൈസെന്‍സ്സ് ആര്‍ക്കിടെക്റ്റ് എന്നോ മിഡില്‍ ഈസ്റ്റ് ഡിഫെന്‍സ് കണ്‍സല്‍റ്റന്റ് എന്നോ വേണം എഴുതാന്‍ . വയിക്കുന്നവന്റെ കണ്ണ് തള്ളി കീബോര്‍ഡില്‍ വീഴണം .

പ്രൊഫൈലിലെ ഫോട്ടോ: കീബോര്‍ഡോ , ബ്രിട്ടാനിക്കാ എന്‍സൈക്ലോപീഡിയ പോലെ കനമുള്ള ഏതെങ്കിലും പുസ്തകമോ അക്ഷരാര്‍ത്ഥത്തില്‍ കടിച്ച് കുടയുന്ന ചിത്രമായിരിക്കണം . (നിങ്ങളെ ബ്ലോഗില്‍ പത്ത് പേര്‍ അറിഞ്ഞ് കഴിഞ്ഞാല്‍ മര്യാദക്കുള്ള ഫോട്ടോ കൊടുക്കാം ) .

3) ഇനി ബ്ലോഗില്‍ എഴുതുന്ന വിഷയങ്ങളാണ്. കേരളത്തിലെ ഭരണ സം‌വിധാനം മൊത്തം കുഴപ്പമാണെന്നുള്ള രീതിയിലെ പോസ്റ്റുകള്‍ ഇടക്കിടെ കീറണം. കെ എസ് ആര്‍ ടി സി അടച്ച് പൂട്ടി പകരം പാറശ്ശാല മുതല്‍ കാസര്‍കോട്‌ വരെ ആകാശനൌക ഏര്‍പ്പെടുത്തിയാല്‍ എന്തെടേ മണ്ടന്‍ സര്‍ക്കാരേ ? , കേരളത്തിലെ ഓരോ നഗരത്തിലേക്കും ഭൂഗര്‍ഭ റെയില്‍ പാത ചുമ്മാ പണിയിച്ചൂടെ? തുടങ്ങിയ ചോദ്യങ്ങള്‍ ഇടക്കിടെ ചോദിക്കണം . ആകാശ നൌകക്കും , ഭൂഗര്‍ഭ റെയിലിനും പണം നിന്‍റെ കീച്ചി പാപ്പ മുടക്കുമോ എന്ന് ചിലര്‍ ചോദിച്ചേക്കാം . അവഗണിക്കുക . മറുപടി പറയാന്‍ പോയാല്‍ ചോദിക്കുന്നവന്‍ അല്‍പ്പം വിവരമുള്ളവനാണെങ്കില്‍ നിങ്ങള്‍ നക്ഷത്രകാലെണ്ണിപ്പോകും .

പിന്നെ വേണ്ടത് ഇന്ത്യാ മഹാരാജ്യത്തെ ദരിദ്രരായ ജനങ്ങളെക്കുറിച്ചുള്ള അതി കഠിനമായ ഉത്കണ്ഠയാണ് . ഇന്ത്യ ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയച്ചാല്‍ ,ലക്ഷകണക്കിന് ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ എന്തിനീ പാഴ്ചിലവ് എന്ന് വിലപിച്ചോണം. ഐ എസ് ആര്‍ ഓ മൊത്തം ആലിബാബയുടെ കഥയിലെ മറ്റേ നല്പത്തിയോന്നു ചേട്ടന്മാരുടെ പിന്ഗാമികളാണെന്നും തിമര്‍ത്തിക്കോ. ഐ എസ് ആര്‍ ഓ അവരുടെ ദൈനം ദിന കാര്യപരിപാടികള്‍ വിക്കിപീഡിയക്ക് നല്‍കാത്തതിനാല്‍ ഗവേഷണത്തിനു അവര്‍ ചിലവഴിക്കുന്നതിന്റെ ഇരട്ടി പണം മറ്റു രാജ്യങ്ങളുടെ വ്യാവസായിക ഉപഗ്രഹങ്ങളുടെ വിക്ഷേപണം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ അവര്‍ തന്നെ രാജ്യത്തിന്റെ ഖജനാവിലേക്ക് നല്‍കാറുണ്ടെന്ന കാര്യം നിങ്ങളുടെ പോസ്റ്റ് വായിക്കുന്ന അധികം മണ്ടന്മാര്‍ക്കും അറിയാന്‍ വഴിയില്ല .

കേരളത്തിന്റെയും,മൊത്തം ഭാരതത്തിന്റെയും പ്രശ്നങ്ങള്‍ ഇപ്രകാരം പരിഹരിച്ചശേഷം ബ്ലോഗിലേക്ക് തിരിയുക . അവിടെ 'കാക്കക്ക് തന്‍ കുഞ്ഞ്...' എന്ന മട്ടിലെ പാവത്താന്മാരായ പൊട്ട കവികളും കഥകൃത്തുകളും ധാരാളം കാണും . വിഷയത്തില്‍ നിങ്ങള്‍ക്ക് പിടിപാടുണ്ടെങ്കിലും, ഇല്ലെങ്കിലും കയറി വിമര്‍ശിക്കുക. ഒരു നാലഞ്ച് വിമര്‍ശനങ്ങള്‍ അവന്‍റെ ഗന്ധം പോലും ബ്ലോഗില്‍ കുറെകാലത്തേക്ക് ഉണ്ടാകാത്ത രീതിയിലാവണം നിങ്ങളുടെ ആക്രമണം .നിങ്ങള്‍ക്ക് ചിത്രരചന അറിയാമെങ്കില്‍ മേല്‍പ്പറഞ്ഞ കവി/കഥാകൃത്തിന്റെ ഒരു ആലിന് ചുവട്ടിലോ മറ്റോ നില്ക്കുന്ന കാര്‍ട്ടൂണ്‍ വരച്ച് ബ്ലോഗിലിടുക . ആല് അയ്യാളുടെ ശരീരത്തില്‍ നിന്നോ , ഭൂമിയില്‍ നിന്നോ വളരുന്നത് എന്ന് കാണുന്നവര്‍ക്ക് സംശയം തോന്നത്തക്ക വിധമാകണം രചന . ( ഇരകളെ തിരഞ്ഞെടുമ്പോള്‍ സൂക്ഷ്മത വേണം . വാടാന്നു വിളിച്ചാല്‍ പോടാ പുല്ലേ എന്ന് പറയുന്ന സ്വഭാവമുള്ളവരെ കയറി ഞോണ്ടിയാല്‍, മക്കളെ!!! ചിലപ്പോ അണ്ഡം കീറിപോകും) .

അടുത്ത ഇനം മലയാളിക്ക്‌ ആംഗലേയ ഭാഷ ശുദ്ധി ഉണ്ടാക്കാനുള്ള പോസ്റ്റുകളാണ് . വെറുതെ ജി ടോക്ക് , ബ്ലോഗന്മാരുടെ ഓര്‍ക്കുട്ട് സ്ക്രാപ്പ് എന്നിവിടങ്ങളില്‍ കറങ്ങിയാല്‍ ചെറു പോസ്റ്റുകള്‍ക്കുള്ള വകകള്‍ ധാരാളം ലഭിക്കും . അവയെടുത്ത് "വൈ മലയാളീസ് ആള്‍വേസ് ഇന്സിസ്റ്റ് ഓണ്‍ ഇഗ്നോറിങ്ങ് ക്യൊസ്റ്റിയന്‍ മാര്‍ക്ക് ഇന്‍ ആന്‍ ഇന്ട്രോഗേറ്റൊറി സെന്‍റ്റെന്‍സ് ? വൈ ഡു ദേ ആവോയിഡ് പന്ഗച്യുവേഷന്‍സ് ഓള്‍ ദ ടൈം ?" എന്നിങ്ങനെയുള്ള 'ആത്മഗദകള്‍' ഇടക്കിടെ വീശിക്കൊള്ളുക ."വൈ കാണ്ട് ദേ ജസ്റ്റ് ടോക്ക് ഇന്‍ ബ്ലഡി മലയാളം ? ദിസ് വുഡ് മേക് ലൈഫ് സൊ മച്ച് ഈസിയര്‍ " എന്ന ചിന്ത ബ്ലോഗിലേക്കെറിഞ്ഞ് ' നമ്മള്‍ മലയാളികള്‍ എന്താ നന്നാവത്തത് ? ' എന്നിടക്കിടെ ചോദിക്കാന്‍ മറക്കരുത് .പേടിക്കണ്ട . ബ്ലോഗല്ലേ "വേണ്ട കാലത്ത് നിന്‍റെ മാതാ പിതാക്കള്‍ക്ക് തെങ്ങോ വാഴയോ വെയ്ക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഞങ്ങളുടെ ലൈഫ് കുറച്ച് ഈസിയായേനെ" എന്ന് ആരും നിങ്ങളോട് പറയില്ല .

ഇടവേളകളില്‍ നിങ്ങള്‍ "സ്വന്തം" ഫോര്‍വീല്‍ ഡ്രൈവില്‍ നടത്തിയ സാഹസിക ഡെസ്സേര്‍ട്ട് സഫാരിയെക്കുറിച്ച് ഫോട്ടോകള്‍ സഹിതം പോസ്റ്റുകളും ആകാം .വീല്‍ മണലില്‍ താഴ്ന്ന് നിങ്ങള്‍ മണല്‍കാട്ടില്‍ പന്ത്രണ്ട് മണികൂര്‍ ഒറ്റപ്പെട്ടുപോയി എന്നോ മറ്റോ കൂടി കാച്ചിയാല്‍ സംഭവം ജോര്‍. മണലാരണ്യത്തില്‍ തെണ്ടാന്‍ പോകുമ്പൊള്‍ അവിടെക്കാണുന്ന കള്ളിമുള്ള് , ചെറു പക്ഷികള്‍ ,മൃഗങ്ങള്‍ തുടങ്ങിയവയുടെ ഫോട്ടോ എടുത്ത്‌ ഒരു ഫോട്ടോ ബ്ലോഗും ആലോചിക്ക്വുന്നതാണ് . മരുഭൂമിയില്‍ ഫോട്ടോ എടുക്കുന്ന ആവേശം മൂത്ത് സൈഡ് വൈന്‍ഡര്‍ തുടങ്ങിയ അണലിപ്പാമ്പുകളെ ഓടിച്ചിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കാതിരിക്കുകയാണ് ഉത്തമം.നിങ്ങള്‍ ബ്ലോജിയാണെന്ന് പാമ്പ് അറിഞ്ഞുകൊളളണം എന്നില്ല . ഒടുവില്‍ നിങ്ങളുടെ ബ്ലോഗില്‍ ആദരാഞ്ജലി അര്‍പ്പിക്കാനായി ആള് കൂടി എന്നും വരും.

4) അടുത്തതായി ചെയ്യേണ്ടത് ഒരു ബ്ലോജിക്ക് വേണ്ട പരമമായ ഗുണം ഉണ്ടാക്കിയെടുക്കുക എന്നതാണ്. ബ്ലോജികള്‍ ബ്ലോഗിലെ കാവല്‍ നായ്ക്കള്‍ ആണെന്ന് ഓര്‍ക്കുക (കാവല്‍ മറന്നാലും നായ മറക്കരുത് ) . മണം പിടിച്ച് ബ്ലോഗിലെ വിവാദ വിഷയങ്ങള്‍ കണ്ടെത്തുക. അവയകുന്നു നിങ്ങളുടെ കമ്പിക്കാലുകള്‍. കമ്പിക്കാല്‍ കണ്ടാല്‍ നായ് ജന്മ വാസന കാണിച്ചിരിക്കണം. ഒരു കാല്‍ പൊക്കി വിവാദത്തിലേക്ക് എടുത്ത്‌ ചാടുക . കഴിയുന്നതും വിവാദ പോസ്റ്റുകളില്‍ രചൈതാവിന്റെ എതിര്‍പക്ഷം പിടിച്ച് കമന്റുകള്‍ ഇടുക . പോസ്റ്റ് എഴുതിയത് ദൈവം തമ്പുരാനാണെങ്കിലും അങ്ങേര്‍ക്കു നാലഞ്ച് ഉപദേശങ്ങള്‍ "ശ്രീ ദൈവം ..." എന്ന് തുടങ്ങി വിളമ്പുക . പോസ്റ്റിലെ വിഷയത്തെക്കുറിച്ച് വിക്കിയും, ഗൂഗിളും നല്കുന്ന വിവരങ്ങള്‍ വാരി വിതറി വിജ്ഞാനിയാവുക. പോസ്റ്റ് എഴുതിയവന്‍ നിങ്ങളെക്കാള്‍ വല്യ തരികിടയാണെങ്കില്‍ അവന്‍റെ ഒന്നു രണ്ടു മറുപടി കമന്റുകളില്‍ നിന്നും നിങ്ങള്‍ക്കത് മനസിലാകും. ഉടനടി "വിഷയം ഇങ്ങിനെ വളച്ചൊടിക്കുന്ന താങ്കളോട് സംസാരിച്ചിട്ടു കാര്യമില്ല .മാത്രമല്ല ഇവിടെവരുന്ന കമന്റുകളുടെ നിലവാരം എനിക്ക് തീരെ പിടിക്കുന്നില്ല. അതിനാല്‍ ഇനി ഈ വഴി ഇല്ല." എന്ന് ഒരു കമന്റിട്ടു തടി കഴിച്ചിലാക്കുക .

5) മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അണുവിട ക്രമം തെറ്റാതെ ചെയ്തു കഴിയുമ്പോള്‍ പലരും നിങ്ങളെ ഒരു ബ്ലോജിയായി അംഗീകരിച്ച് തുടങ്ങും. നിങ്ങളുടെ ബ്ലോഗില്‍ അത്യാവശ്യം കമന്റുകളും വന്ന് തുടങ്ങും. കൂട്ടത്തില്‍ പുതിയതായി ബ്ലോഗ് തുടങ്ങി , പല അണ്ണന്മാരുടെയും ബ്ലോഗില്‍ ആയിരങ്ങളുടെ ഹിറ്റും കമന്റും കണ്ട്, തന്‍റെ രചനകള്‍ക്കും അങ്ങിനെ വായനക്കാര്‍ ഉണ്ടാകണം എന്ന് മോഹിക്കുന്ന ചില പാവങ്ങളും കാണും. ആളുകളെ തന്‍റെ ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍ വായനക്കാര്‍ കൂടുതലുള്ള ബ്ലോഗില്‍ കമന്‍റ് ചെയുക എന്ന മലയാളം ബ്ലോഗന്‍/ ബ്ലോഗിത മാരുടെ കാലം തെളിയിച്ച പരിപാടി അവന്‍ നിങ്ങളുടെ ബ്ലോഗിലും ചെയ്തേക്കാം. ഒരു വികാര ബിമ്പമോ (ഇമോട്ട് ഐക്കണ്‍, വിഡ്ഢികളെ ) മറ്റോ മാത്രമിട്ട് മടങ്ങുവാന്‍ തുടങ്ങുന്ന അവനെ വിടരുത് . അവന്റെ കമന്റ് ഡിലീറ്റ് ചെയ്യുക ( ബ്ലോഗ് അഡ്മിന്‍ ആ കമന്റിനെ കാലപുരിക്കയച്ചു എന്ന് മറ്റു വായനക്കാര്‍ അറിയണം) . തൊട്ടു താഴെ നിങ്ങളുടെ കമന്റും. ഇരയായ പുതുമുഖത്തിന്റെ പേരു ദ്രോണന്‍ പുതുശ്ശേരി എന്നാണെങ്കില്‍ ,നിങ്ങളുടെ കമന്റ് ഇങ്ങിനെയാവണം "ഡാ ദ്രോണന്‍ പുതുശ്ശേരി ,കോപ്പേ , എല്ലാവരുടെയും ബ്ലോഗില്‍ ചെന്നു ചിരിക്കുന്നത് പോലെ നീ ഇവിടെ വന്നു ചിരിക്കരുത് . പട്ടി " നിങ്ങളുടെ ഈ കമന്റിനെ വിമര്‍ശിച്ച് ആരെങ്കിലും നിങ്ങള്‍ക്ക് വിവരം ഇല്ലേ എന്ന് ഉറപ്പായും ചോദിക്കും. അവന്‍റെയും തന്തക്ക് വിളിക്കുക ,ഒപ്പം നേരിട്ടു കണ്ടാല്‍ അവനെ മൂക്കില്‍ കയറ്റിക്കളയും എന്ന് മുന്നറിയിപ്പും നല്‍കുക . തെറി അംഗലേയത്തിലെ മഹത്തായ വാക്കുകളായ ഫക്ക് യു , ആസ്ഹോള്‍ , ഹൈടണ്‍ സണ്‍ ഓഫ് എ ബിച്ച് എന്നീ ജനുസ്സില്‍ പെട്ടവയാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക . കൂടാതെ നിങ്ങള്‍ പുതുശ്ശേരിയെ വിളിച്ച പട്ടി എന്ന പദത്തിന്റെ വെബ്സ്റെര്‍ വിശദീകരണം തപ്പിയെടുത്ത് ഇംഗ്ലീഷില്‍ തന്നെ കൊടുക്കുകയും വേണം . കൂട്ടത്തില്‍ "കോപ്പേ" എന്ന വാക്കിന്റെ ഇംഗ്ലീഷ് വിശദീകരണം ആരും ചോദിക്കാതിരിക്കാന്‍ കുറെ നേര്‍ച്ചയും നേരുക . (അതാരെങ്കിലും ചോദിച്ചാല്‍ വിക്കി പോലും ചുറ്റിപ്പോകും) .

കമന്റിന്റെ ഈ പരിപാടിയുടെ മറുവശം മറ്റു ബ്ലോഗില്‍ പരീക്ഷിക്കുക . ഉദാഹരണത്തിന് ഏതെങ്കിലും ബ്ലോഗറുടെ ഒരു പോസ്റ്റില്‍ എ കെ എന്ന അപര നാമം സ്വയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന അര്‍ജ്ജുന്‍ കൃഷ്ണ കയറി എന്തെങ്കിലും ചൊറിയുന്ന കമന്റ് ഇട്ടതിന് ആ ബ്ലോഗര്‍ " ഡാ എ കെ , പോയിനെടാ അവിടുന്ന് " എന്ന് മറുപടി നല്‍കി എന്നിരിക്കട്ടെ. നിങ്ങള്‍ ഉടന്‍ ചാടി വീഴുക. എന്നിട്ട് " 'ഞാന്‍' ഉത്പടെയുള്ള ബ്ലോഗന്മാര്‍ ബഹുമാനിക്കുന്ന വ്യക്തിയാണ് എ കെ . അദ്ദേഹത്തെ ഇങ്ങിനെ ഡാ, പോടായെന്ന് വിളിച്ചത് ഒട്ടും ശരിയായില്ല . വേഗം മാപ്പ് പറഞ്ഞോ" എന്ന കമന്‍റ് അലക്കണം. ഇവിടെ എ കെ അല്ല വിഷയം . 'ഞാന്‍ ഉത്പടെ' -അതാണ്‌ പോയന്റ് . വായിക്കുന്ന പാവങ്ങള്‍ നിങ്ങള്‍ എന്തോ വല്യ സംഭവമാണെന്ന് ധരിക്കാന്‍ ഇത് ധാരാളം .

ഇത്രയും കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ മലയാളം ബ്ലോഗ് പ്രപഞ്ചത്തിലെ സാമാന്യം തെറ്റില്ലാത്ത ഒരു ബ്ലോജിയാണ് നിങ്ങള്‍ എന്ന് ജനം എതിര്‍പ്പില്ലാതെ തന്നെ അംഗീകരിക്കും ,ഉറപ്പ്.

49 comments:

ജ്യോതി. said...

അപ്പോള്‍ ഇതാണു സൂത്രം, അല്ലേ? ഇതാ ആദ്യത്തെ പ്രയോഗം ആശാന്റെ നെഞ്ചത്തു തന്നെ ഇരിക്കട്ടെ.

ദീപക് രാജ്|Deepak Raj said...

ഈ പോസ്റ്റ് ആണ് ആദ്യമായി വായിച്ചത്.. പക്ഷെ ഇവിടെ വന്നു മുഴുവന്‍ പോസ്റ്റുകളും വായിച്ചു. അപ്പോള്‍ അടുത്ത സൂപ്പര്‍ താരം താങ്കള്‍ എന്ന് തോന്നുന്നല്ലോ.. പിന്നെ എല്ലാ ആശയങ്ങളോടും ചേര്‍ന്നുപോകാന്‍ ആവില്ലയെങ്കിലും ശൈലി ഇഷ്ടമായി..

ത്രിശ്ശൂക്കാരന്‍ said...

എടാ പുലിയേ, തകര്‍ത്തുവാരിയല്ലോ.

ആ പോട്ടം പിടിയ്ക്കണ കൈ പൊള്ളിയ അണ്ണനെ അന്യായ കലിയാണല്ലേ???

Aadityan said...

ബൂലൊകത്തെ രാഷ്ട്രീയ സ്തിതി ഗതികള്‍ അത്ര പിടി ellathau കൊണ്ടു മുഴുവനും കിട്ടിയില്ല .ബാക്ക് ഗ്രൌണ്ട് ഹിസ്റ്ററി ഒന്നു തപ്പട്ടെ . Any way ur narration skills and language is nice.

പിന്നെ തങ്ങളുടെ അസ്ത്രങ്ങള്‍ പല വലിയ ബോങിലും ചെന്നു കൊല്ലുന്നുന്ടെന്നു തോന്നുന്നു .പല ബ്ലോഗ് രാജക്കമാരും തലയില്‍ കോഴി പൂട ഉണ്ടോ എന്ന് തപ്പുന്ന പോലെ ഒരു ഫീലിംഗ് .തോന്നല്‍ അന്നേ

Kaippally said...
This comment has been removed by the author.
Kaippally said...

ഹ ഹ വായിച്ചു രസിച്ചു.

നല്ല രസകരമായ ലേഖനം. താങ്കളുടെ വിമർശ്ശനം എനിക്കു് വളരെ ഇഷ്ടപ്പെട്ടു. ഇതാണു് സഭ്യമായ വിമർശ്ശനം. എന്നു വളരെ സൂക്ഷ്മമായി പഠിച്ച ഒരാളിനെ ഇത്രയും detail ആയ ഒരു satire എഴുതാൻ കഴിയൂ. വിമർശ്ശനത്തിലൂടെ അല്പം പ്രശംസിച്ചതായി ചിലർക്ക് തോന്നുമോ എന്നൊരു സംശയം മാത്രം.

പക്ഷെ ഈ ലേഖനത്തിലൂടെ താങ്കൾ വീണ്ടും എന്നെ ആവശ്യമില്ലാതെ promote ചെയ്യുകയാണു്. അതു് തൽക്കാലം വേണ്ട. ഇപ്പോഴത്തെ season എന്റേതല്ല. വലിയ പുലികൾ ഇവിടെ വിവാദങ്ങൾ സൃഷ്ടിക്കുന്നുണ്ടു്. അതെല്ലാം കഴിയട്ടെ എന്നിട്ടു് നമുക്ക് പയറ്റാം. (താങ്കളുടെ ഒരു നല്ല photo കിട്ടിയിരുന്നു എങ്കിൽ ഒരു caricature വരച്ചു തരാമായിരുന്നു...:)

"കൂട്ടത്തില്‍ "കോപ്പേ" എന്ന വാക്കിന്റെ ഇംഗ്ലീഷ് വിശദീകരണം ആരും ചോദിക്കാതിരിക്കാന്‍
കുറെ നേര്‍ച്ചയും നേരുക "

ഇനി ഒരു സത്യം പറയാമല്ലോ, എനിക്കിതിന്റെ അർത്ഥം അറിയില്ല :)

:: VM :: said...
This comment has been removed by the author.
G Joyish Kumar said...

ഒരുത്തരേയും വെറുതെ വിടാന്‍ ഉദ്ദേശ്യമില്ലേ? :)

ബ്ലോഗില്‍ കൂടിയുള്ള ഈ മാസ്മരിക അസ്ത്രവിദ്യാ പ്രദര്‍ശനം തുടരുക, ഹേ പാര്‍ത്ഥാ. :)

:: VM :: said...

സത്യം പറയട്ട്,
ഛിരിച്ച് അഡപ്പൂരി, നല്ല ഉഗ്രന്‍ ഭാഷ

വല്ലവനേയും അധിക്ഷേപിക്കുമ്പോ ചിരിക്കുന്നതു ശരിയല്ലെന്നറിയാം, ,എന്നാലും ഇതിലെ ഹാസ്യത്തിനു 100 മാര്‍ക്ക്

Unknown said...
This comment has been removed by the author.
Unknown said...

സുഹൃത്തെ, ഞാന്‍ അല്പം ഗൌരവക്കാരനാണ്. എന്നാലും ഈ പോസ്റ്റ് വായിച്ച് പൊട്ടിപ്പൊട്ടി ചിരിച്ചുപോയി.സാക്ഷാല്‍ കൈപ്പള്ളി പോലും നന്നായി ചിരിച്ചിട്ടുണ്ടാവും. ലക്ഷണമൊത്ത ആക്ഷേപഹാസ്യശൈലി തന്നെ. ഒരു ബ്ലോഗ് വായിച്ച് അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല. മുഖസ്തുതിയായി കരുതരുതേ. ഇവിടെ വന്ന് വായിക്കാറുണ്ട്. ഇത്തവണ പക്ഷെ കമന്റ് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല.
ആശംസകളോടെ,

Ziya said...

satire എഴുദുന്നതിന് മുമ്പ് great cynical and satirical എഴുത്തുകളെയും Satiristകളെയും കുറിച്ച് പഡിക്കാതെ കൈപ്പള്ളിയെപ്പോലൊരാളെ വിമര്‍ശിക്കാന്‍ എകെ യ്ക്ക് എങ്ങനെ ദൈര്യം വന്നു എന്നാണ് ഞാന്‍ ആലോയിക്കണത്.
The purpose and method of satire എന്തെങ്കിലും തനിക്ക് അറിയാം എന്നെനിക്ക് അമ്മച്യാണെ തോന്നുന്നില്ല.
എന്തെരെങ്കിലും എഴുതി പെഴച്ചു പൊഡേയ്. താനൊക്കെ എന്തെഴുതിയാലും അത് ചെലര്‍ക്കൊക്കെ തണലും പ്രസംസയുമാകുമെങ്കി അത്രേം സന്തോഷം.

(ഓടോ. എകേഡെ എഴുത്തും കൈപ്പള്ളീടെ കമന്റും...ചിരിച്ച് കൊടല് മറിഞ്ഞു :) )

Vadakkoot said...

കുറിക്കു കൊള്ളുന്ന അസ്ത്രം :)

by the way, ബ്ലോജിയാണോ അതോ ബ്ലുജിയാണോ ശരി? വെബ്സ്റ്റര്‍ എന്ത് പറയുന്നോ എന്തോ....

കാവാലം ജയകൃഷ്ണന്‍ said...

പാതകം. കൊടും പാതകം. കൊലപാതകം... !

നല്ല വടിവുള്ള എഴുത്ത്

ആസംസകള്‍

Unknown said...

Killer stuff brother.Killer stuff

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“'ഞാന്‍' ഉത്പടെയുള്ള ബ്ലോഗന്മാര്‍ ബഹുമാനിക്കുന്ന വ്യക്തിയാണ് എ കെ . അദ്ദേഹത്തെ ഇങ്ങിനെ ഡാ, പോടായെന്ന് ” == “കൈപ്പള്ളിയെപ്പോലൊരാളെ വിമര്‍ശിക്കാന്‍ എകെ യ്ക്ക് എങ്ങനെ ദൈര്യം വന്നു എന്നാണ് ഞാന്‍ ആലോയിക്കണത്.

ഇത്ര പെട്ടന്ന് പ്രതിപാദിച്ച എളുപ്പ വഴികള്‍ പ്രാവര്‍ത്തികമായോ!!!! :)

തറവാടി said...

:))

Anonymous said...

Dear Brother
I don't know too about Mr. kaipally. I think you are making fun of the man who made the malayalam bible on internet for all malayalee people all over the world.
please see this also
http://www.youtube.com/watch?v=aBpJKn5lx5I

I may be all the things you say, he is also a great person.
People may look different if you don't see the work they do. I think your post is not very funny also.

God Bless You

Jacob George Vadakara/ New York

Anonymous said...
This comment has been removed by a blog administrator.
Anonymous said...

കാശ് കൊടുത്താൽ T.V.ൽ ഏതവനെ പറ്റി വേണേലും വിഡിയോ വരും. അങ്ങേരു് കശു കൊടുത്തിട്ടില്ലാ എന്ന് അനോണി ഗോർജ്ജച്ചായന് അറിയാമോ

വീണ said...

കൊല്ല് എന്നെയങ്ങ് കൊല്ല് .
ഇത്രയും സരസമായ ഒരു വിമര്‍ശനം വായിക്കുന്നത് ഇതാദ്യം . "ബ്ലോജി" സൂപ്പര്‍ബ്.
രണ്ടു ചോദ്യങ്ങള്‍ : എ കെക്ക് ഈ ബ്ലോഗ് സൂപ്പര്‍ ഹിറ്റ് ആക്കണം എന്ന് താത്പര്യം ഇല്ലേ? എ കെ ബ്ലോജിയാണോ ?

Kaippally said...

എനിക്കെതിരെ ഉണ്ടായ അനോണി തിറി commentകൾ നീക്കം ചെയ്യാൻ ബ്ലോഗ് ഉടമയോടു അപേക്ഷിക്കുന്നു

Ziya said...

കൈപ്പള്ളിയെ ഉന്നം വെക്കുന്ന തെറി കമന്റുകള്‍ ദയവ് ചെയ്ത് നീക്കുക.
സങ്കടമുണ്ട്.

Anonymous said...
This comment has been removed by a blog administrator.
simy nazareth said...

ഒരല്പം സംസ്കാരമുള്ളവനായിരുന്നെങ്കില്‍ ഇങ്ങനെ അനോണിയായി വന്ന് തെറിവിളിച്ചിട്ടുപോവില്ലായിരുന്നു. തെറിവിളിക്കുമ്പോള്‍ പേരുപറയാന്‍ എന്താ, പേടിയാവുന്നുണ്ടോ അനോണികള്‍ക്ക്? ആരും കാണാതെ വഴിയില്‍ തൂറുന്നതിലും എന്തു മഹത്വമാണ് ഇതിലൊക്കെ ഉള്ളത്?

ആഭാസന്മാരുടെ ആറാട്ടുനടക്കുന്നിടത്ത് ഹ ഹ ഹ, എന്തൊരു തമാശ എന്നമട്ടിലുള്ള കമന്റുകളും ഇട്ടു പോവുന്നവര്‍ക്ക് ഒരുതരം കിക്കു കിട്ടുന്നുണ്ടാവും അല്ലേ.

ഈ ബ്ലോഗ് എഴുതുന്നവന് ഇവിടെ അനോണി കമന്റുകള്‍ തെറിവിളികളായി വരുന്നതാണെന്ന് നന്നായി അറിയാവുന്നതാണ്. എന്നിട്ടും ഇതില്‍ അനോണിമസ് കമന്റുകള്‍ പണ്ടുതൊട്ടേ തുറന്നുവെച്ചുകൊണ്ടിരിക്കുന്നത് - ഹേറ്റ് സ്പീച്ചിനു കളം വരച്ചുകൊടുക്കുകയാണു ചെയ്യുന്നത്.

ഇവിടെ വരരുത്, കമന്റിടരുത് എന്നു വിചാരിച്ചതാണ് - ഇതുകൊണ്ട് ആരും മാറാന്‍ പോവുന്നില്ല എന്നും അറിയാം.

ArjunKrishna said...

അനോണിമസ് : വിമര്‍ശിക്കു. പക്ഷേ കമന്റ്റുകളില്‍ തെറി വിളി ഒഴിവാക്കു. മറ്റൊരാളുടെ മാതാ പിതാക്കളെ അസഭ്യം പറയുന്നത് സ്വന്തം മാതാ പിതാക്കളോട് നമുക്കുള്ള മനോഭാവം വ്യക്തമാക്കുന്നു എന്നാണ് എന്‍റെ വിശ്വാസം

കൈപള്ളി : അനോണി തെറി വിളികള്‍ കാണുവാന്‍ വൈകി . അവ നീക്കം ചെയ്തിട്ടുണ്ട്. വൈകിയതില്‍ ക്ഷമാപണം . ആ തെറികള്‍ക്കുള്ള മറുപടി ഞാന്‍ തന്നെ കൊടുത്തിട്ടുണ്ട് .

ArjunKrishna said...

ഇനി ബാക്കിയുള്ളവര്‍ ഒന്നും വിചാരിക്കരുത്
സിമിയെ : അവന്‍ ഇവന്‍ എന്നൊക്കെ ഇത്ര സ്വാതന്ത്ര്യപൂര്‍വ്വം കയറി വിളിക്കാന്‍ താങ്കളും ഞാനും തമ്മില്‍ മാമ മച്ചാന്‍ ബന്ധം വലുതും? ആഭാസന്‍മാര്‍ സിമി എത്തും വരെ ഇവിടെ വന്നിട്ടില്ലായിരുന്നു . സാര്‍ എത്തിയപ്പോള്‍ അതുമായി . പിന്നെ ഇങ്ങോട്ട് വരാന്‍ ആരെങ്കിലും അവിടെവന്നു ക്ഷണിച്ചായിരുന്നോ. ഈ ബ്ലോഗില്‍ അനോണി കമന്റുകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം എപ്പോള്‍ അര്‍ജ്ജുന്‍ കൃഷ്ണയില്‍ നിന്നും സിമിയിലേക്ക് മാറി? അനോണികള്‍ ആരെയെങ്കിലും എന്‍റെ ബ്ലോഗില്‍ കൂടി തെറി വിളിച്ചാല്‍ അത് കൈകാര്യം ചെയ്യാന്‍ അത്യാവശ്യം എനിക്ക് തന്നെ അറിയാം സര്‍ . സ്ഥാനം ഉറപ്പില്ലാത്ത സ്ഥലത്ത് വലിഞ്ഞുകയറി വന്ന് വല്യേട്ടന്‍ കളിക്കുമ്പോള്‍ വാക്കുകള്‍ക്ക് ഇത്ര ആധികാരികത വേണ്ട

Aadityan said...

ഹൊ തുടങ്ങി പിന്നെയും അലമ്പ് . അത് നില്കട്ടെ ഈ സിമി ചേട്ടനല്ലേ കുറെ കാലം മുന്പ് ഒരു ഇഷ്യൂ ഇല്‍ മിനിടുകല്കുള്ളില്‍ കാല് മാറി ചരിത്രം ശ്രിഷ്ടിച്ചത് . അത് ഈ ബ്ലോഗ് ഇല്‍ തന്നെ ആയിരുന്നു എന്നാ ഓര്മ . എനി വ്യക്തി വൈരാഗ്യം ?

Rasheed Chalil said...

ആരെയും വിമര്‍ശിക്കാം... എന്തിനേയും വിമര്‍ശിക്കാം... പക്ഷേ അത് നിലവാരമില്ലത്ത വ്യക്തിഹത്യയിലേക്കും തെറിപ്പൂരത്തിലേക്കും പോവുന്നത് വിമര്‍ശനത്തിന്റെ നിലവാരത്തെ (അതുണ്ടെങ്കില്‍) ചോര്‍ത്തിക്കളയും. വിമര്‍ശനത്തിന് മുതിരുമ്പോള്‍ മിനിമം ഇത് മനസ്സിലാക്കേണ്ടതല്ലേ...

(തെറിപ്പൂരത്തെപ്പറ്റി പറയാനുള്ളത് ‘ശുദ്ധ തെമ്മാടിത്തം’ എന്ന് മാത്രമാണ്)

Anonymous said...
This comment has been removed by a blog administrator.
Anonymous said...

അതിനുളള മറുപടി നമ്മൽ പിന്നെ കൊടുത്താളാം ട്ടൊ.... കൈപ്പളളി യെ വിളിച്ചപ്പോൽ നീ കാണില്ല .. മൊനെ എ കെ , വാപ്പാന്റെ അണ്ടിന്മെൽ ആടിനെ കെട്ടല്ലെ.. ട്ടോ

Anonymous said...

പോസ്റ്റ് രാവിലെ തന്നെ വായിച്ചു. ഓഫീസിലെ തിരക്കുകള്‍ കാരണം കമന്റ് വൈകി . തകര്‍ത്തു. എ കെ പടയോട്ടം തുടരുകയാണല്ലോ ? ആശംസകള്‍ .
ഓ ടോ: അനോണി തെറി വിളികള്‍ ശുദ്ധ തെമ്മാടിത്തരം തന്നെ . പക്ഷേ അര്‍ജ്ജുന്‍ അതിനോട് പ്രതികരിച്ച രീതി തികച്ചും മാന്യമായി

Anonymous said...

ദാ കമന്റിട്ട് കഴിഞ്ഞതും എ കെ യെ തെറിവിളിച്ച് കൊണ്ട് ഒരു അനോണി.

ഷഫീര്‍

Anonymous said...

ബ്ലോഗില്‍ പ്രസിദ്ധനാകാനുള്ള ഒരു മാര്‍ഗ്ഗമാണല്ലോ വിവാദം. അതും കുറച്ച് സെലിബ്രിറ്റി ആയ ബ്ലോഗറെ താറടിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിച്ചോളും. ഐഡിയ കൊള്ളാം.

സഹബ്ലോഗേഴ്സിനെ താറടിക്കാതെയും ഫെയ്മസാ‍കാം. പോങ്ങുമൂടനെ കണ്ടു പഠിക്കൂ.

തെറി കമന്റുകള്‍ ഡിലിറ്റു ചെയ്യേണ്ടിയിരുന്നില്ല. കൈപ്പിള്ളി ഹരികുമാറിനെ വിളിച്ച തെറി വച്ചു നോക്കുകയാണെങ്കില്‍ ഇതൊന്നും തെറിയേ അല്ല



O.T
(വാക്കുകള്‍ക്ക് ഇത്ര കാഠിന്യം വേണ്ട സാര്‍)

Anonymous said...

സാറേ വാക്കുകൾക്ക് കടുപ്പം ചില സമയത്ത് ആവശ്യ്മായിരിക്കും.

ഇത്രയും ബ്ലൊഗിൽ പ്രശൻങൽ ചൂട് പിടിച്ച് നില്ക്കുന്ന സമയത്ത് ഇതു പൊലേയോരു ബ്ലോഗ് കൈപ്പ്ളളിയെത്തന്നെ ഉന്നം വെച്ചത് അറിഞ്ഞു കൊണ്ടും താറടിക്കാനും വെണ്ടിയല്ലേ.

കൈപ്പളളി മലയാളം ബ്ലോഗിങ്ങിനും യുനികോഡിങ്ങ് രംഗത്തും ചെയ്ത സംഭാവനകൾ അതൊന്നും ഇവിടെ പറഞ്ഞു തരണൊ..

ഇത്രയും നന്നായി എയുതുന്ന ഇയാൾ ആരാണെന്നു (ak? )പകൽ പോലെ അറിയാം

അനോനിമസ് ഓപ്ഷൻ തുറന്നു വെച്ചത് തന്നെ ഇങ്ങ്നെയോരു ഉദ്ദെശത്തിന്റെ ഭാഗമാണ്.

ArjunKrishna said...

മുകളില്‍ എന്നെ അഭിസംബോധന ചെയ്ത അനോണിക്ക്: ങ്ങള് മറുപടി കൊടിക്കീന്‍ കോയ . ആരേലും ബേണ്ടാന്ന് പറഞ്ഞിക്കണാ ? ആടിനെയും കോയിയെയും ബളര്ത്തണ എടവാട് മ്മക്കില്ലല്ലോ പുള്ളേ? വാപ്പാക്ക് ബിളിച്ചാ വെല്യ സുജായിയാവൂന്ന് അന്നോട്‌ ആര് പറഞ്ഞു തന്നെന്റെ ചക്കരെ ?

ഇത് ഇനി എന്നെയോ മറ്റാരെയെങ്കിലുമോ തെറി വിളിക്കുന്ന വരാന്‍ പോകുന്ന അനോണികള്‍ക്കും കൂടിയാണ്: അനോണി കമന്റ് ഒപ്ഷന്‍ തുറന്നു വെയ്ക്കുന്നത് ബ്ലോഗ് അഭിപ്രായങ്ങള്‍ ഭയം കൂടാതെ പറയുവാനുള്ള ഒരേയൊരു വേദിയാണെന്ന് എനിക്ക് വിശ്വാസം ഉള്ളതിനാലാണ് . മലയാളം ബ്ലോഗില്‍ പതിവുള്ള ഒരു ഗ്രൂപ്പിലും ഞാന്‍ പെടില്ല. എന്‍റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുവാന്‍ ഒരുത്തന്റെയും പിന്തുണാ പ്രഖ്യാപനവും എനിക്ക് ആവശ്യമില്ല . ഞാന്‍ ചുണയുള്ളവനാണ്, ധൈര്യശാലിയാണ് എന്നൊന്നും നീയൊന്നും പറഞ്ഞു തരണ്ടാ.

അത് പോലെ തന്നെ എന്‍റെ ഞരമ്പില്‍ ഓടുന്ന രക്തത്തിന്റെ ശുദ്ധിയില്‍ തരിമ്പും സംശയം ഇല്ലാത്തതിനാല്‍ എന്‍റെ മാതാ പിതാക്കളെ തെറി വിളിച്ചാല്‍ അതെന്നെ ബാധിക്കില്ല ( നേരിട്ടാണ് വിളിയെങ്കില്‍ ഒരിക്കലെ വിളിക്കു എന്നത് കാര്യം വേറെ ) . എന്‍റെ പോസ്റ്റുകളില്‍ ഞാന്‍ ആരെയെങ്കിലും വിമര്ശ്ശിച്ചാല്‍ അത് നേര്‍ക്ക്‌ നേര്‍ , അവര്‍ക്കെന്നെ പേരു വിളിച്ച് മറുപടി നല്‍കാന്‍ പാകത്തിനാവും . അനോണികളായി വന്ന് അഭിപ്രായം പറയു.
അല്ലാതെ കാട്ടില്‍ മറഞ്ഞിരുന്നു തെറി വിളിക്കുന്നത് ആണും പെണ്ണും കെട്ടവരുടെ ശീലമാണെന്നാണ് എന്‍റെ മതം .

ഇനി ഒരു അപേക്ഷ : ഇവിടെ വരുന്നവര്‍ എല്ലാം എനിക്ക് ഓരോ പൊതി പ്രസിദ്ധി കൊണ്ടു തരുവാന്‍ ദയവുണ്ടാകണം . കാരണം ബ്ലോഗ്ലിലെ പ്രസിദ്ധി ഇല്ലാതെ എന്റെ വീട്ടില്‍ അടുപ്പ് പുകയുന്നില്ലാ. തത്കാലം ആരെയും കണ്ടു പഠിക്കാന്‍ സമയം ഇല്ലാഞ്ഞിട്ടാണ് . ആവശ്യത്തില്‍ കൂടുതല്‍ ജോലിയുണ്ട്‌ ഇപ്പൊ തന്നെ . പ്ലീസ് , ഓരോ പൊതി, പ്ലീസ് . അപേക്ഷയാണ് .

Anonymous said...

ആരാണ് ശരിക്കും ഈ എ കെ എന്നറിയാവുന്നവര്‍ ദയവു ചെയ്ത് അത് വെളിപ്പെടുത്തുക . എ കെ യ്ക്കും അതില്‍ വിരോധം ഒന്നുമില്ല എന്ന് കരുതുന്നു?

Anonymous said...
This comment has been removed by a blog administrator.
Anonymous said...

എ കെ ..എന്നു പറഞ്ഞാൽ " അന്തം കമ്മി"

Anonymous said...

അര്‍ജ്ജുന്‍ കൃഷ്ണ എന്ന പേരും , പ്രൊഫഷെനും ബ്ലോഗില്‍ തന്നെ ഉണ്ടെല്ലോ? അതിനപ്പുറം വായനക്കാര്‍ അന്വേഷിക്കേണ്ട കാര്യമുണ്ടോ? അല്ല ഇനി ബൂലോകത്ത് പ്രസിദ്ധനായ ആരെങ്കിലും തന്നെയാണ് എ കെ എന്ന അപര നാമത്തില്‍ എഴുതുന്നതെങ്കില്‍ , അറിയാവുന്ന ആളുകള്‍ അത് വെളിപ്പെടുത്തുന്നതില്‍ എഴുത്തിന്റെ സ്വഭാവം വെച്ച് എ കേക്ക് വിരോധമുണ്ടാകാന്‍ സാധ്യതയില്ല .
ഓ ടോ : എ കെ , എന്‍റെ വക രണ്ടു പൊതി പ്രസിദ്ധി ഇവിടെ

Anonymous said...

ആദ്യമായിട്ടാണ് ഇവിടെ .ബൂലോകത്തിന് ആകെ ഹാലിളകിയ മട്ടുണ്ടല്ലോ? കോലാഹലം കണ്ടപ്പോള്‍ പഴയ പോസ്റ്റുകള്‍ എല്ലാം വായിച്ചു നോക്കി . സത്യം പറയട്ടെ മണിയടികള്‍ നിറഞ്ഞ ബൂലോകത്ത് വേറിട്ട ശബ്ദം ആണ് താങ്കളുടേത്. തെറി വിളികള്‍ക്കുള്ള പ്രതികരണം പോലും തികച്ചും മാന്യം . ആര്‍ജവമുള്ള ഭാഷ . ഭൂരിപക്ഷം പറയാന്‍ മടിക്കുന്നതു ഉറക്കെ വിളിച്ച് പറയുമ്പോള്‍ ചില കുരകള്‍ പല ഭാഗത്ത് നിന്നും ഉണ്ടാകുന്നത് സ്വാഭാവികം . പതറാതെ തുടരുക.
ഓ ടോ : ഇതു പിന്തുനയല്ല .just my thoughts

Anonymous said...

ശെടാ , അടി കൊണ്ടവനും , കൊടുത്തവനും പരാതിയില്ല . ചില കൈമണി കേസുകള്‍ക്കാണല്ലോ ഇവിടെ പ്രശ്നം ? അത് പിന്നെ ചവറുകള്‍ വായിച്ചു വായിച്ചു എല്ലാവനും ഇപ്പോള്‍ നല്ല ഭാഷ കണ്ടാല്‍ അറപ്പാനെന്ന് തോന്നുന്നു . അര്‍ജ്ജുന്‍ , ഇതൊന്നും മുഖവിലക്കെടുക്കണ്ട. നിങ്ങള്‍ ബൂലോകത്ത് പുതിയ ആളല്ലേ? പോകെ പോകെ ഇവന്റെയൊക്കെ തനികൊണം മനസിലാവും

എല്ലാ ആശംസകളും

ArjunKrishna said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി .

കൈപള്ളി : താങ്കളെ അസഭ്യം പറഞ്ഞ കമന്റുകള്‍ കാണുവാന്‍ വൈകിയതില്‍ ക്ഷമിക്കുക . തിരക്ക് കാരണം ഉച്ച മുതല്‍ കുറെ അധികം സമയത്തേക്ക് ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാന്‍ സാധിക്കാത്തതിനാല്‍ സംഭവിച്ചതാണ് .

എന്നെ തെറി പറഞ്ഞ അനോണികള്‍ക്ക്‌ : പോര മക്കളെ പോര . ചന്തുവിനെ തോല്‍പ്പിക്കാന്‍ ഈ അടവുകള്‍ മതിയാവില്ല .നിങ്ങള്‍ ഇനിയും മെച്ചപ്പെടാനുണ്ട്

ക്ഷണിക്കാതെ വന്ന് എന്‍റെ ബ്ലോഗിന്റെ അഡ്മിന്‍ പദവി പിടിച്ചെടുക്കാന്‍ ശ്രമിച്ച ഫ്രാഡ് ബ്ലോജി വല്യേട്ടന്മാരോട്: കമന്റു കച്ചവടത്തിനിറങ്ങി സ്വന്തം ബ്ലോഗില്‍ ആളെ കൂട്ടാന്‍ നിക്കാത്തവരുടെ ബ്ലോഗുകളില്‍ വലിഞ്ഞ് കയറി ചെല്ലും മുന്പേ മേലിലെങ്കിലും രണ്ടു വട്ടം ആലോചിക്കുക .

മറ്റുള്ളവരെ ഇവിടെ വന്ന് തെറി പറഞ്ഞ അനോനികളോട് (നിങ്ങള്‍ ആരെ എന്‍റെ ബ്ലോഗ് ആയുധമാക്കി തെറി പറഞ്ഞോ അവര്‍ക്ക് വേണ്ടി ) : നിങ്ങള്‍ പറഞ്ഞതെല്ലാം "സെയിം റ്റു യു ആള്‍ "

Vadakkoot said...

@ I think you are making fun of the man who made the malayalam bible on internet for all malayalee people all over the world.

ഏയ്.. അത്തരക്കാരെ വിമര്‍ശിക്കാന്‍ പാടില്ല. അത് മതവികാരങ്ങളെ വ്രണപ്പെടുത്തലാവും. മഹാപാപം - ഇഹത്തിലും പരത്തിലും ദാഹിച്ച വെള്ളം പോലും കിട്ടില്ല.
കഷ്ടം... ഇതിന് മാത്രം വ്രണങ്ങള്‍ ഇവര്‍ക്കൊക്കെ എവിടുന്ന് കിട്ടിയോ എന്തോ?

Anonymous said...

Dear Sir
please dont do this kind of writing. you are a shame to all malayali peeple

ArjunKrishna said...

Yes Mr Anoni . I may be a shame to all so called "malayaalees" . But what to do? Heaven won't have me and hell is afraid that i will take over. So as long as i am stuck here ,all i can do is these kind of stuff .

Kvartha Test said...

സഭ്യമായ അസഭ്യം. ആരെയും തെറി വിളിക്കാം, പക്ഷെ ഇങ്ങനെ വിളിക്കണം.

തിളപ്പുള്ള കലാകാരന്മാര്‍ക്കും ഈയുള്ളവനും ഒക്കെ കണ്ടുപഠിക്കാന്‍ പറ്റിയ ഒരു മാതൃകാ തെറിവിളി. :-)

Anonymous said...

വടക്കൂടാ,
ആ വ്രണം അറ്റം മുറിച്ച്പ്പോള്‍ ഉണ്ടായതാണു.

Vadakkoot said...

മുകളിലെ അനോണിക്ക്:
അങ്ങനെ ഒരു കൂട്ടര്‍ക്ക് മാത്രമുള്ളതാണോ അത്? വ്രണപ്പെടാന്‍ മുട്ടി നില്‍ക്കുന്ന വികാരങ്ങളുമായി കഴിയുന്നവര്‍ എല്ലാ മതത്തിലും ഇല്ലേ?