ഞാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലവ് ഇന്‍ ആഫ്രിക്ക' , കേരളത്തിലുടനീളമുള്ള പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച വിവരം സന്തോഷപൂര്‍വ്വം നിങ്ങളെ അറിയിക്കട്ടെ . ഞാന്‍ എന്റെ ബ്ലോഗ് ആരംഭിച്ച ശേഷം പുറത്തിറങ്ങുന്ന ആദ്യ സിനിമ എന്ന നിലയില്‍ ലവ് ഇന്‍ ആഫ്രിക്ക എന്നെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു ചലച്ചിത്രമാണ്. എന്റെ ബ്ലോഗില്‍ നിങ്ങള്‍ പറഞ്ഞ ,ഞാന്‍ പുറത്തു വിടാത്ത തരവഴി കമന്റുകള്‍ക്കെല്ലാം ഒന്നിച്ച് പ്രതികാരം ചെയ്ത ഒരു ആത്മസംതൃപ്തിയാണിപ്പോള് എനിക്ക്.
നല്ല സിനിമകളെ മോശം എന്ന് എഴുതിയും, കൂവിയും തോല്‍പ്പിക്കുന്ന ഒരു പ്രതിഭാസം കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി നിലവിലുണ്ട് . മാത്രമല്ല പുറത്തിറങ്ങിയ ഉടന്‍ തന്നെ ലവ് ഇന്‍ ആഫ്രിക്കക്ക് എതിരായ് ചില കേന്ദ്രങ്ങളില്‍ നിന്നും കുപ്രചരണങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. അതിനാലാണ് ഞാന്‍ നേരിട്ട് ഈ ചലച്ചിത്ര കാവ്യത്തിന്റെ സത്യസന്ധമായ നിരൂപണം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്.
ആദ്യമേ തന്നെ പറയട്ടെ ,ഇത് ഒരു കോമഡി ചിത്രമാണ് എന്നൊരു ദുഷ്പ്രചരണം പരക്കെയുണ്ട്. എന്നാല്‍ സത്യമതല്ല. ഇത് ഹൊറര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ചളം കുമാറും , കുട്ട ബിജുവും അവതരിപ്പിക്കുന്ന ഹാസ്യ രംഗങ്ങള്‍ എത്ര കഠിന ഹൃദയനെയും ഭയപ്പെടുത്തുമെന്നത് ഉറപ്പാണ് . എന്നിട്ടും ഭയപ്പെടാത്തവരുടെ ഹൃദയമിടിപ്പ് നിറുത്തുന്ന ഹാസ്യ രംഗങ്ങള്‍ ഞാനും , വെഞ്ഞാറമമൂട് കൊമേഡിയനും ചേര്‍ന്ന് രണ്ടാം പകുതിയില്‍ കുത്തി നിറച്ചിട്ടുണ്ട് . മേമ്പൊടിക്ക് എന്റെ വക റാപ്പ് ഡാന്‍സ് രംഗങ്ങളും. മലയാളിയല്ല ,മായാസുരന്‍ വരെ പേടിച്ച് പോകില്ലേ ഇതൊക്കെ കണ്ടാല്‍?
ഹൊറര്‍ ആണെന്ന് കരുതി ചിത്രത്തില്‍ കോമെഡി തീരെയില്ലെന്നല്ല. ഈ ചിത്രം കണ്ടിറങ്ങുന്ന നിങ്ങള്‍ അടുത്ത ഷോയ്ക്കുള്ള ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നവരെ കാണുമ്പോള്‍ ചിരിച്ച് , ചിരിച്ച് മണ്ണ് കപ്പും.
ലവ് ഇന്‍ ആഫ്രിക്കയുടെ ഹൈലൈറ്റ് , എന്റെ മറ്റ് ചിത്രങ്ങളില്‍ എന്നത് പോലെ തന്നെ ഞാന്‍ അഭിനയിച്ച രംഗങ്ങളാണ്. അവയില്‍ തന്നെ എടുത്ത് പറയേണ്ടത് , ഒരു പറ്റം സുന്ദരികളുമായ് ഞാന്‍ ഫാഷന്‍ റാമ്പില്‍ ആടുന്ന ഗാന രംഗമാണ്. റാപ്പ് സംഗീതത്തിന്റെ ചലനങ്ങളാണ് ഞാനാ ഗാനത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രീകരണം തീരും വരെ താണ്ടവമാണ് കളിച്ചത് എന്നാണ് ഞാന്‍ കരുതിയിരുന്നത്. നൃത്ത സംവിധായകന് ഒടുവിലല്ലേ അത് റാപ്പ് മൂവ്മെന്റ്സ് ആണെന്ന് പറഞ്ഞു തന്നത്. ചിത്രം കാണുന്ന നിങ്ങള്ക്കുമിതേ കണ്ഫ്യൂഷന് ഉണ്ടാവാം. അപ്പോള്‍ ഇങ്ങിനെ പറഞ്ഞു തരാന്‍ ആരും കാണില്ലല്ലോ ? അതിനാലാണത് ഞാന്‍ ഇപ്പോഴേ വ്യക്തമാക്കിയത്.
ഇതേ ഗാന രംഗത്തില്‍ ഞാന്‍ മോഡലുകള്‍ക്കൊപ്പം വ്യതസ്ത വേഷങ്ങളും, കൂളിങ്ങ് ഗ്ലാസുകളും ധരിച്ച് റാമ്പ് വാക്ക് നടത്തുന്നുണ്ട് . ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഈ സീനിനെക്കുറിച്ച് ഞാന്‍ അധികം വര്‍ണ്ണിക്കുന്നില്ല. ദഹനക്കേട് വന്ന ഒട്ടകം നടക്കുന്നത് എങ്ങിനെ എന്ന് നിങ്ങള്‍ക്ക് ഈ രംഗം കണ്ട് കഴിയുമ്പോള്‍ മനസിലാകും എന്ന് മാത്രം ഇപ്പോള്‍ പറയാം.
ഇനി ചിത്രത്തിന്റെ എന്റെ കഥാപാത്രത്തിനെയും, കഥയെയും കുറിച്ച്:
ചിത്രം തുടങ്ങുന്നത് ഞാന്‍ നീളന്‍ കോട്ടും,കണ്ണാടിയും , തൊപ്പിയും ധരിച്ച് ആഫ്രിക്കയില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്ന രംഗത്തോടെയാണ്. എന്റെ വോയിസ് ഓവറില്‍ നിന്നും നിങ്ങള്‍ക്ക് ഞാന്‍ ആഫ്രിക്കയില്‍ തെണ്ടാനല്ല , ഒരുത്തനെ പിടികൂടാനാണ് വന്നത് എന്ന് മനസിലാകുന്നു.
എടുത്തെറിഞ്ഞത് പോലെ കഥ കേരളത്തിലേക്ക് വന്നു വീഴുമ്പോള്‍, ഞാന്‍ ചവറു പെറുക്കി വിറ്റ് , വിറ്റ് കോടീശ്വരനായ ഒരുവനാനെന്നും , സദാസമയം വായിട്ടലച്ച് കാണികളെ ക്ഷമയുടെ നെല്ലിപലക കാണിക്കുന്ന രണ്ടു അലവലാതികള്‍ എനിക്ക് സുഹൃത്തുക്കളായ് ഉണ്ട് എന്നും നിങ്ങള്‍ അറിയുന്നു.
ഞങ്ങളുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നു വരുന്ന 'കൊടുമുടി വീണു' അവതരിപ്പിക്കുന്ന കഥാപാത്രം, മണ്ടനായ എന്നെ പറ്റിച്ച്, ആക്രിക്കച്ചവടത്തില്‍ ഞാന്‍ ഉണ്ടാക്കിയ കോടികള്‍ ഓഹരി വിപണിയില്‍ മുടക്കിക്കുന്നു. മാത്രമല്ല വിപണി തകര്‍ന്നു എന്ന് പേരില്‍ ആ കോടികള്‍ ആ ദുഷ്ടന് അമുക്കുകയും ചെയ്യുന്നു. ചിത്രം എങ്ങിനെയും ഇടവേള വരെ നീട്ടണമല്ലോ എന്ന് കരുതി മാത്രം വീണ്ടും , വീണ്ടും അയാള്‍ ആത്മഹത്യ ശ്രമം, അയാളുടെ മകളെ എനിക്ക് കെട്ടിച്ച് തരാം എന്ന വാഗ്ദാനം , അങ്ങിനെ പല വിദ്യകള്‍ ഇറക്കി , എന്നെ ഓടിച്ചിട്ട് മണ്ടനാക്കുന്നു.
ഇടവേളയ്ക്കു തൊട്ടു മുന്‍പ് ഞാന്‍ അവതരിപ്പിക്കുന്ന തച്ചു എന്ന കഥാപാത്രത്തിന് വെളിവ് വീഴുന്നു. അപ്പോഴേക്കും കൊടുമുടി എന്റെ പണവുമായി ആഫ്രിക്കയിലേക്ക് മുങ്ങുന്നു.
ഇടവേളക്ക് ശേഷം ആഫ്രിക്കയില്‍ എത്തുന്ന ഞാന്‍ ഭയങ്കര 'പുത്തിമാന്' മാത്രമല്ല ,കിക്ക് ബോക്സിംഗ് തുടങ്ങിയ ആയോധന കലകളും പഠിച്ചവനാണ് . ആഫ്രിക്കയില്‍ ഞാന്‍ കൊടുമുടിയെ കണ്ട് പിടിക്കുന്നു. എന്റെ ആക്രിക്കച്ചവട കോടികള്‍ അയാള്‍ , മകളുടെ പേരില്‍ ഒരു വന്‍കിട കമ്പനിയുടെ ഓഹരികള്‍ വാങ്ങി കൂട്ടാന്‍ ഉപയോഗിച്ചു എന്ന് എനിക്ക് 'ടക്കനെ' മനസിലാവുന്നു. ലവളെ കെട്ടി അത് മുഴുവന്‍ തിരിച്ചു പിടിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു.
കൊടുമുടിയുടെ മകളുടെ നിശ്ചയിച്ച കല്യാണം ഞാന്‍ മുടക്കുന്നത് കൂടാതെ അയാള്‍ മകള്‍ക്ക് വേണ്ടി കണ്ടു പിടിക്കുന്ന അടുത്ത പയ്യന്റെ വീട്ടില്‍ ഞാന്‍ ജോലിക്കാരനായി കടന്നു കൂടുകയും ചെയ്യുന്നു. ആ വീട്ടിലെ പഴയ ജോലിക്കാരനാണ് വെഞാറംമൂട് കൊമേഡിയന്‍.ബുദ്ധിപരമായ നീക്കങ്ങളിലൂടെ അവനെ ഞാന്‍ അവിടുന്ന് ചവിട്ടി പുറത്താക്കുന്നു.
തുടര്‍ന്ന് ആ വീട്ടില്‍ തറ തുടക്കല്‍,പാചകം തുടങ്ങിയ മാസ്മര വിദ്യകള്‍ കാട്ടുന്ന ഞാന്‍, കൊടുമുടി മകള്‍ക്ക് വേണ്ടി കണ്ടു പിടിച്ച കിക്ക് ബോക്സിംഗ് ചാമ്പ്യനായ പുതിയ ചെറുക്കന് പെണ്ണുപിടിയനും, സര്‍വോപരി ഒരു കുപ്രസിദ്ധ അധോലോക സംഘത്തിലെ അംഗവുമാണെന്ന് കണ്ടുപിടിക്കുന്നു (എന്നെ സമ്മതിക്കണം) . അവന്റെ ആന്റിയുടെ മകളുമായി ചില്ലറ ചുറ്റിക്കളികളുള്ള പയ്യന്, കൊടുമുടിയുടെ മകളെ കെട്ടാന്‍ പോകുന്നത്, അവളുടെ പേരിലുള്ള വന്‍കിട കമ്പനിയുടെ ഓഹരികള്‍ മോഹിച്ചാണെന്ന് ഞാന്‍ തന്നെ കാണികള്‍ക്ക് കാട്ടി കൊടുക്കുന്നു.
ഇടക്കിടെ ആ വീട്ടില്‍ എത്തുന്ന കൊടുമുടിയെയും ,മകളെയും ഞാന്‍ പല തമാശകളിലൂടെ വിരട്ടുന്നു. അച്ഛനും ,മകളും അസ്വസ്ഥരാകുന്നു. കൊടുമുടി എന്നെ തട്ടികൊണ്ട് പോയി കൊല്ലാന്‍ ആളെയക്കുന്നു. അന്ന് രാത്രി വെഞാറംമൂട് കൊമേഡിയന്‍ കൃത്യമായി എന്റെ മുറിയില്‍ ഇടിച്ചു കയറി വന്നു പുതച്ച് മൂടി കിടക്കുന്നു. (എന്തിന് ? ഏതിന്? തുടങ്ങിയ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കുക) .കൊടുമുടിയുടെ ഗുണ്ടകള്‍ എനിക്ക് പകരം അവനെ തട്ടികൊണ്ട് പോകുന്നു.
കൊടുമുടിയുടെ താവളത്തില്‍ വെച്ച് കൊമേഡിയന്‍ അബദ്ധത്തില്‍ കൊടുമുടിയെ വെടിവെക്കുന്നു. (തോക്ക് എന്നെ കൊല്ലാന്‍ വേണ്ടി കൊടുമുടി തന്നെ അവന് കൊടുക്കുന്നുണ്ട് ) .
അവിടുന്ന് ഭയന്നോടുന്ന കൊമേഡിയനെ ഞാന്‍ തന്ത്രപൂര്‍വ്വം ഒളിവില്‍ താമസിപ്പിക്കുന്നു . അവനെ കൊന്നു എന്ന് ആരോപിച്ച് കൊടുമുടിയെ അകത്താക്കിക്കുന്നു. ഇതിനിടെ അങ്ങേരുടെ മകളെയും ആ കിക്ക് ബോക്സിംഗ് പയ്യനെയും, അതിനിടെ മറുകണ്ടം ചാടിയ പയ്യന്റെ ആന്റിയുടെ മകളുടെ സഹായത്തോടെ ഞാന്‍ , തെറ്റിക്കുന്നു.
ഇത്രയുമാകുമ്പോള്‍ രണ്ടു രണ്ടര മണികൂര് വട്ടമെത്തുന്നതിനാല് കിക്ക് ബോക്സിംഗ് തെണ്ടിക്ക് പെട്ടെന്ന് ബുദ്ധി വരുകയും , കമ്പ്ലീറ്റ് തരികിടയും ഒപ്പിച്ചത് ഞാനാണെന്ന് അവന് കണ്ടു പിടിക്കുകയും ചെയുന്നു. ആഫ്രിക്കന്‍ പോലീസ് എന്നെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്നു.ഞാനാരാ മോന്?. ഒരു ബൈക്ക് താക്കോല്‍ സഹിതം കൃത്യസമയത്ത് കിട്ടുന്നതിനാല്‍ ഞാന്‍ രക്ഷപെടുന്നു .
പിന്നെ കിക്ക് ബോക്സിംഗ് റിങ്ങിലിട്ട് ആ ചെറുക്കനേയും, റിങ്ങിന് പുറത്ത് അവന്റെ സംഘത്തെയും ഞാന്‍ നിരപ്പാക്കുന്നു. പോലീസ് എത്തുന്നു. അവര്‍ കാലങ്ങളായി അന്വേഷിച്ച് നടന്ന കുപ്രസിദ്ധ കൊള്ളക്കാരെ മുഴുവന്‍ ഒറ്റയടിക്ക് പിടികൂടിയ എന്റെ തോളില്‍ തട്ടി മിടുക്കന് എന്ന് പറയുന്നു.
അത് വരെ അച്ഛനൊപ്പം സകല ഉഡായിപ്പിനും കൂട്ട് നിന്ന് എന്നെ മണ്ടനാക്കാനും,പോലീസിനെക്കൊണ്ട് പിടിപ്പിക്കാനും നടന്ന കൊടുമുടിയുടെ മകള്‍ക്ക് പെട്ടെന്ന് സ്വന്തം തന്തപടി ഒരു തരികിടയാനെന്നും,ഞാന്‍ നല്ലവനാണെന്നും മനസിലാവുന്നു. അവള് എന്നെക്കയറി പ്രേമിക്കുന്നു. വന്‍കിട കമ്പനിയുടെ ഓഹരികള്‍ മാത്രമല്ല സ്വന്തം ജീവിതവും പെണ്ണ് പുല്ലു പോലെ എനിക്ക് തരുന്നു. കൊടുമുടി തെണ്ടുന്നു .
സായിപ്പന്മാര് മാത്രമുള്ള ഡയറക്ടര്‍ ബോര്‍ഡ് ,കണ്ടാല്‍ സായിപ്പിനെ പോലെ തന്നെയുണ്ട് എന്ന് എനിക്ക് ചുറ്റും കൂടി നിന്ന് പറഞ്ഞ് , എന്നെ കമ്പനിയുടെ ചെയര്മാന് ആക്കുന്നു. (എനിക്ക് താത്പര്യമില്ല എന്ന് പറഞ്ഞതു കൊണ്ടാണ്. ഇല്ലെങ്കില്‍ ആഫ്രിക്കന്‍ പോലീസെന്നെ അവരുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനും ആക്കിയേനെ) .എല്ലാം ശുഭം.
ചിത്രത്തിലെ അഭിനേതാക്കളില്‍ മികച്ചു നില്‍ക്കുന്നത് ഞാന്‍ തന്നെ .ബാക്കിയുള്ളവന്മാര് ഇടക്കിടെ മിന്നിമറഞ്ഞ് നിങ്ങളെ പീഡിപ്പിക്കുമ്പോഴും , കോമഡി, ഭാവാഭിനയം , നൃത്തം ,സംഘട്ടനം അങ്ങിനെ വിവിധ ഐറ്റംസ് , മുള്ളാണികള്‍ പോലെ വാരി വിതറി ഞാന്‍ സ്ക്രീനില്‍ നിറയും
ഇനി സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക്. ഇനി സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക്. മുകളില്‍ പറഞത് പോലുള്ള യുക്തിഭദ്രമായ ഒരു കഥക്ക് , തിരക്കഥയുടെ ആവശ്യമില്ലാത്തതിനാല്‍, അത്തരം വൃത്തികെട്ട ഏര്‍പ്പാടൊന്നും ഈ ചിത്രത്തില്‍ ഇല്ല. പിന്നെ ക്യാമറ. അത് ചിത്രത്തില്‍ ഭൂരിഭാഗം സമയവും എന്റെ മുഖത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ ഒപ്പിയെടുക്കുന്നതിനാല്‍ അത്യുജ്വലമാകാതെ തരമില്ലല്ലോ.
ചിത്രത്തിന് അങ്ങിനെ പ്രത്യേകിച്ചും ഒരു പശ്ചാത്തലം ഇല്ലത്തതിനാല്‍ , പശ്ചാത്തല സംഗീതത്തെയും നമുക്കു മറക്കാം. ഗാനങ്ങളാകട്ടെ ഒരു തവണ കേട്ടാല്‍,വയലന്റാകുന്നയത്ര ആവേശകരമാണ്. എഡിറ്റിംഗ് ക്യുക്ക് ഫിക്സ് ഉപയോഗിച്ച് ഭംഗിയായി ചെയ്തിട്ടുണ്ട്.
ഇനി ചിത്രം കാണുവാന്‍ പോകുന്നവരോട് ഒരല്പം . ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് നിരൂപണങ്ങള്‍ നിങ്ങള്‍ വായിക്കുന്നത്, സൗജന്യ പാസ്സില്‍ ഈ ചിത്രം കണ്ട ഏതെങ്കിലും ഫ്രാഡ് എഴുതിയ ഒന്നായാല്‍ വളരെ നല്ലത്. അല്ല , കാണും മുന്‍പ് കണ്ട ഒരുവന്റെ അഭിപ്രായം അറിയണം എന്ന നിര്ബ്ബന്ധമുണ്ടെങ്കില് , എന്റെ ഫാന്‍സ് അസോസിയേഷന് പ്രസിഡന്റിനെ വിളിച്ചു ചോദിക്കുക . അല്ലാത്തവന്മാരെല്ലാം ഈ ചിത്രത്തെ നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്, ശവങ്ങള്. അവരുടെ കുപ്രചരണങ്ങളില്‍ നിങ്ങള്‍ വീണു പോകരുത്.
അപ്പോള്‍ ഇനി പോയി ചിത്രം കാണുക , അനുഭവിക്കുക.
സ്നേഹപൂര്‍വ്വം
മെഗാസ്റ്റാര്‍ എ കെ
17 comments:
ഈയിടെ വായിച്ചതില്‍ ഏറ്റവും നല്ല നിരൂപണം :)
തകര്ത്തെല്ലോ മാഷേ. നിങല്ക്കിത് വരെ അടിയൊന്നം കിട്ടിയില്ലേ? :)
അടിപൊളി ബ്ലോഗ്, Bookmarked!
നിരൂപണം നന്നായിരുന്നു . മകന്റെ അച്ഛന് കണ്ടതിന്റെ കെട്ട് വിട്ടില്ല . എന്തായാലും ഇത് കാണണ്ടല്ലോ .നന്ദിയുണ്ട് പ്രിന്‍സി ഒരായിരം നന്ദി !!!!!!
ഈത്തരം പോസ്റ്റ് ക്ളിളുടെ തങ്ങള്‍ ഒരു വലിയ ജന സേവനം ആകുന്നു ചെയുന്നത്.keep it up.all the best
"ഹൊറര്‍ ആണെന്ന് കരുതി ചിത്രത്തില്‍ കോമെഡി തീരെയില്ലെന്നല്ല. ഈ ചിത്രം കണ്ടിറങ്ങുന്ന നിങ്ങള്‍ അടുത്ത ഷോയ്ക്കുള്ള ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നവരെ കാണുമ്പോള്‍ ചിരിച്ച് , ചിരിച്ച് മണ്ണ് കപ്പും."
ഈയിടെയായി മേല്‍പ്പറഞ്ഞ ഗോമഡി ഐറ്റം സിലുമ കാണാന്‍ പോകുന്ന, കൊണ്ടാലും പഠിക്കാത്ത, എല്ലാ കഴുതകള്‍ക്കും മുടങ്ങാതെ ആസ്വദിക്കാന്‍ പറ്റുന്നുണ്ട്. (എന്നേം തല്ലണ്ട, ഞാനും നന്നാകില്ല).
എന്തായാലും അവലോകനം ചിരിപ്പിച്ചു. നന്ദി. :-)
അല്ലെങ്കില്‍ തന്നെ ആ മണ്ണുട്ടി അഭിനയിക്കുന്ന പടങ്ങള്‍ ആരെങ്കിലുംകാണുമോ? ഇവനെയൊക്കെ വെച്ച് പടം പിടിക്കുന്നവനെ വേണം അടിക്കാന്‍ .
"ഹൊറര്‍ ആണെന്ന് കരുതി ചിത്രത്തില്‍ കോമെഡി തീരെയില്ലെന്നല്ല. ഈ ചിത്രം കണ്ടിറങ്ങുന്ന നിങ്ങള്‍ അടുത്ത ഷോയ്ക്കുള്ള ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നവരെ കാണുമ്പോള്‍ ചിരിച്ച് , ചിരിച്ച് മണ്ണ് കപ്പും." - :-)
--
ഒന്നൊന്നര നിരൂപണം .
'ചിത്രത്തിലെ അഭിനേതാക്കളില്‍ മികച്ചു നില്‍ക്കുന്നത് ഞാന്‍ തന്നെ .ബാക്കിയുള്ളവന്മാര് ഇടക്കിടെ മിന്നിമറഞ്ഞ് നിങ്ങളെ പീഡിപ്പിക്കുമ്പോഴും , കോമഡി, ഭാവാഭിനയം , നൃത്തം ,സംഘട്ടനം അങ്ങിനെ വിവിധ ഐറ്റംസ് , മുള്ളാണികള്‍ പോലെ വാരി വിതറി ഞാന്‍ സ്ക്രീനില്‍ നിറയും'
ഇതിന് നൂറു മാര്‍ക്ക് :))
വെഞ്ഞാറ..മൂട്കാരന്റെ ചര്‍വിത ചര്‍വണ വളിപ്പ് ആക്സന്റ് കേട്ട് മടുത്തു.., പിന്നെ വിജുപ്പൊട്ടന്റെയും, "കുലാന്‍"എന്ന് പറഞ്ഞ് ഭൂലോക് വളിപ്പ് പടം ഈയ്യിടെ റ്റീവിയിലാണ് കണ്ടത്..കല്യാണം കഴിക്കാത്തകൊച്ചു ചെക്കന്റെ തന്തയെക്കണ്ടാല്..ചെക്കന്റത്രേമ്മ്- പ്രായമില്ലാ..ഹ ഹ ഹ ഈ മലയാളികളെ സമ്മതിക്കണം..തമിഴരെയും തെലുങ്കരെയും കുറ്റം പ്റയാന് നൂറു നവാണ് ഇപ്പൊ രണ്ട് കെളന്മാരെവെച്ചാ കളീ..
വെഞ്ഞാറ..മൂട്കാരന്റെ ചര്‍വിത ചര്‍വണ വളിപ്പ് ആക്സന്റ് കേട്ട് മടുത്തു.., പിന്നെ വിജുപ്പൊട്ടന്റെയും, "കുലാന്‍"എന്ന് പറഞ്ഞ് ഭൂലോക് വളിപ്പ് പടം ഈയ്യിടെ റ്റീവിയിലാണ് കണ്ടത്..കല്യാണം കഴിക്കാത്തകൊച്ചു ചെക്കന്റെ തന്തയെക്കണ്ടാല്..ചെക്കന്റത്രേമ്മ്- പ്രായമില്ലാ..ഹ ഹ ഹ ഈ മലയാളികളെ സമ്മതിക്കണം..തമിഴരെയും തെലുങ്കരെയും കുറ്റം പ്റയാന് നൂറു നവാണ് ഇപ്പൊ രണ്ട് കെളന്മാരെവെച്ചാ കളീ..
love in singapore is far better than:::>>
1)college kanaaran
2)vaanam'pooram bus route
3)udanjon
4)onnaman
5)chali bhai
6)rock n roll
7)hariharan pilla appy aane
8)maahasamudram
9)flush
10)kilichundan maambazham..
ennittu avan olathaan vannirikunnu....!!! pu'neee....!!!
love in singapore is far better than:::>>
1)college kanaaran
2)vaanam'pooram bus route
3)udanjon
4)onnaman
5)chali bhai
6)rock n roll
7)hariharan pilla appy aane
8)maahasamudram
9)flush
10)kilichundan maambazham..
ennittu avan olathaan vannirikunnu....!!! pu'neee....!!!
ലവ് ഇന്‍ ആഫ്രിക്ക സൂപ്പര്‍ ഹിറ്റ് . എ കെ തന്നെ മെഗാസ്റ്റാര്‍. നിരൂപണം വായിച്ച് ചിരിച്ച് ഒരു വഴിക്കായി.
മുകളില്‍ അനോണി പറഞ്ഞിരിക്കുന്ന ലാലിന്റെ ഏത് പടവും ഇതിനേക്കാള്‍ ഭേദമാണ് മച്ചു. ഇത് വെച്ചു നോക്കിയാല്‍ വാമനപുരമൊക്കെ classic aanu claasic
നന്ദി സുഹൃത്തേ.. ബാംഗ്ലൂരിലെ ടിക്കറ്റ് നിരക്ക് വച്ച് നോക്കിയാല്‍ ഞാന്‍ 150 രൂപാ ലാഭിച്ചു :)
മുകളിലെ അനോണികളോടൊരു വാക്ക്:
ഈ പടം നിങ്ങള്‍ പറഞ്ഞ ലാലേട്ടന്റെ പടങ്ങളേക്കാള്‍ ചീത്തയാണെന്നോ നല്ലതാണെന്നോ ഈ റിവ്യൂവില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത്? ഞാനും ഒരു മമ്മൂട്ടി ഫാനാണ്, പക്ഷേ ഒരു തറപ്പടത്തിനെ തറ എന്ന് തന്നെ വിളിക്കണ്ടേ?
മുകളില്‍ മോഹന്‍ലാല്‍ പടങ്ങളുടെ ലിസ്റ്റു കൊടുത്ത അനോനീ,
താങ്കള്‍ പോയി ഒന്നോ രണ്ടൊ തവണ പ്രസ്തുത ചിത്രം കണ്ടുകൊള്ളൂക, കഴിയുമെങ്കില്‍ സ്വന്തം ചിലവില്‍ ടിക്കറ്റെടുത്ത് ബന്ധുമിത്രാദികളെ കാണിച്ചുകൊള്ളുക.
താങ്കളെ ദൈവം രക്ഷിയ്ക്കട്ടെ.
superbbbbbbbbbbbbbbbbbbbbbbbbbbbbbb
Post a Comment