Saturday, February 7, 2009

ഒരു സോഫ്റ്റ്‌വെയര്‍ പരിണാമം

രണ്ട് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് , ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി . എച്ച് ആര്‍ മാനേജരുടെ ക്യാബിന്‍. ഓഫീസ് മേശക്ക് പിന്നില്‍ വിനയത്തോടെ എച്ച് ആര്‍ മാനേജര്‍ . അവര്‍ക്ക് മുന്നില്‍ , തലയെടുപ്പോടെ ഇരിക്കുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ,സോഫ്റ്റ്‌വെയര്‍ ആര്‍ക്കിടെക്റ്റ്‌ , സോഫ്റ്റ്‌വെയര്‍ ദൈവം അങ്ങിനെ വിവിധ നാമങ്ങളുള്ള ഒരു ഉഗ്രന്‍. സമയം പകല്‍ പത്തര. അവിടെ നടക്കുന്ന അഭിമുഖത്തിനു ഫയലുകളില്‍ എച്ച് ആര്‍ റീ നെഗോഷിയേഷന്‍ എന്നും പുറം ലോകത്ത് വില പേശല്‍ എന്നും പേര്‍ .
എച്ച് ആര്‍ :" ഗുഡ് മോര്‍ണിങ്ങ് മി. എ കെ , ഇന്ന് അല്‍പ്പം ലേറ്റ് ആയി എന്ന് തോന്നുന്നു?"
എ കെ : " മോര്‍ണിങ്ങ് ചാന്ദ് ( എച്ച് ആറിന്റെ പേര് ചാന്ദിനി ),ഹേയ്, ഇന്ന് വളരെ നേരത്തെയാണ്. സാധാരണ ഞാന്‍ ഓഫീസില്‍ വരുന്നത് പതിനൊന്നരക്കാണ്" 
എച്ച് ആര്‍ : "ഞാന്‍ ചോദിച്ചുവെന്നേയുള്ളൂ ."
എ കെ : "നമുക്കു വിഷയത്തിലേക്ക് വരാം ചാന്ദ്. ഒരുപാട് സംസാരിച്ചിരിക്കാന്‍ എനിക്ക് സമയമില്ല. പന്ത്രണ്ട് മണിയാകുമ്പോള്‍ എനിക്ക് പോകണം.ഞാനിന്ന് ഹാല്‍ഫ്‌ ഡേ ലീവാണ്."
എച്ച് ആര്‍ : "ശരി .പറയു മി. എ കെ"
എ കെ : "ചാന്ദ് , എനിക്ക് രണ്ട് മൂന്ന് ജോബ് ഓഫേര്‍സ് വന്നിട്ടുണ്ട്‌. വണ്‍ എവന്‍ ഫ്രം സ്റ്റേറ്റ്സ് . ഞാന്‍ നമ്മുടെ കമ്പനി വിടുന്നതിനെക്കുറിച്ച് സീരിയസായി ആലോചിക്കുകയാണ്. അതൊന്ന് നിങ്ങളോട് നേരിട്ട് പറയാനാണ് ഈ മീറ്റിംഗ് വേണമെന്ന് കാണിച്ചു ഞാന്‍ മെയില്‍ അയച്ചത്. "
എച്ച് ആര്‍: "ഇവിടെ എന്തെങ്കിലും പ്രശ്നങ്ങള്‍?"
എ കെ :" ഇവിടെ മാനേജ്മെന്‍റ് തീരെ ഇറെസ്പോസ്ണ്‍സിബിളാണ്. എന്നെ ഒരു ഓണ്‍ സൈറ്റ് പ്രോജെക്റ്റിനയച്ചിട്ട്‌ എത്ര നാളായി എന്നറിയാമോ?" 
എച്ച് ആര്‍ : "രണ്ട് മാസത്തിനു മുന്‍പല്ലേ മി.എ കെ അമേരിക്കയില്‍ നിന്നും ഒരു ഓണ്‍ സൈറ്റ് കഴിഞ്ഞു തിര്‍ച്ചു വന്നത് ?"
എ കെ : രണ്ട് മാസം ...ഇറ്റ് ഇസ് എ ലോങ്ങ് ടൈം. അതും അന്ന് ഞാന്‍ പോയതോ? വെറുമാറ് മാസത്തേക്ക്. " 
എച്ച് ആര്‍ : "അടുത്ത മാസം കെന്നല്‍സ് പ്രോജെക്റ്റ്‌ തുടങ്ങുകയല്ലേ. താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അതിന്റെ പ്രോജെക്റ്റ്‌ മാനേജര്‍ എന്ന അഡീഷണല്‍ റെസ്പോണ്‍സിബിലിറ്റി കൂടി നല്‍കുന്നതിനെക്കുറിച്ച് ഞാന്‍ സി റ്റി ഓ യുമായ്‌ സംസാരിക്കാം . അങ്ങിനെയാനെന്കില്‍ മൂന്ന് മാസത്തേക്ക് താങ്കള്‍ക്ക് ഓസ്ട്രലിയയില്‍ ട്രെയിനിങ്ങിനു പോകാം "
എ കെ : " അഡിഷണല്‍ റെസ്പോണ്‍സിബിലിറ്റി വെറുതെ തന്നാല്‍ ശരിയാവില്ല ചാന്ദ് . ഇപ്പോള്‍ കിട്ടുന്ന സാലറിക്ക്,ഞാന്‍ ചെയ്യുന്ന ജോലി തന്നെ കൂടുതലാണ്"
എച്ച് ആര്‍ :" അത് ഞാന്‍ അങ്ങോട്ട് പറയാന്‍ ഇരിക്കുകയായിരുന്നു. അടുത്തയാഴ്ച്ച അപ്റൈസല്‍ അല്ലേ? അതില്‍ മോശമല്ലാത്ത ഒരു ഹൈക്ക് നിങ്ങള്‍ക്കുണ്ടാകും"
എ കെ " ടേക്ക് ഹോം ഒരു അറുപതെങ്കിലും ആയില്ലെങ്കില്‍ ഇവിടെ നില്‍ക്കുന്നത് കൊണ്ട് എനിക്ക് പ്രയോജനമൊന്നും ഇല്ല "
എച്ച് ആര്‍ : " അത് പിന്നെ ഞങ്ങള്‍ക്കറിയില്ലേ ?"
എ കെ : "മാത്രമല്ല ,ഇടക്കിടെ നിങ്ങള്‍ എന്നെയിങ്ങനെ ഓണ്‍ സൈറ്റ് എന്ന പേരില്‍ വിദേശത്തേക്ക് അയക്കുന്നത് കാരണം ,എന്‍റെ കുടുമ്പ ജീവിതം ആകെ താറുമാറാണ് "
എച്ച് ആര്‍ : " ഇത്തവണ പോകുമ്പൊള്‍ ഭാര്യയെ കൂടെ കൂട്ടിക്കോളു . കമ്പനി വക ഏതെങ്കിലും ഗിഫ്റ്റ് സ്കീമില്‍ അത് നമുക്ക് കൊള്ളിക്കാം"
എ കെ : "ഉം ...പിന്നെ എന്‍റെ ക്യൂബ് സ്പേസിനു മുകളില്‍ എ സി യുടെ ഔട്ട് ലെറ്റ് ,ഇന്നു രാവിലെ മുതല്‍ കേടാണ്.തണുപ്പ് ശരിക്ക് കിട്ടുന്നില്ലാ. അതൊന്നു നന്നാക്കിക്കണം "
എച്ച് ആര്‍ : "നാളെ മി. എ കെ ലീവ് കഴിഞ്ഞു വരുമ്പോളേക്കും അത് ശരിയായിരിക്കും"
എ കെ :" എന്നാല്‍ ഞാന്‍ ഇറങ്ങുന്നു ചാന്ദ് . വൈഫിനെ പിക്ക് ചെയ്യണം. ചില്ലറ ഷോപ്പിങ്ങ് ഉണ്ട് "
എച്ച് ആര്‍ : "ഹാവ് എ നൈസ് ടൈം...അപ്പോള്‍ മി. എ കെ തത്കാലത്തേക്ക് വേറേ ജോലിയൊന്നും...."
എ കെ : "ഞാന്‍ ഒന്നാലോചിക്കട്ടെ . ലെറ്റ് മി കണ്‍ ടെമ്പ്ലേറ്റ് ആള്‍ ദ പ്രോസ് ആന്‍ഡ് കോണ്സ്"...

രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്നേ ദിവസം ,അതെ കമ്പനി . സമയം വൈകുന്നേരം അഞ്ചര . ക്യൂബ് സ്പസില്‍ , ഫാനിന്റെ കാറ്റു പോലുമില്ലാതെ, വിയര്‍ത്ത് കുളിച്ച്, മോണിറ്ററിന്റെ ഉള്ളിലേക്ക് കയറാന്‍ വഴിയുണ്ടോ എന്ന മട്ടില്‍ ജോലി ചെയ്യുന്ന എ കെ .ഇപ്പോളവന് സ്വന്തം പേരു കൂടാതെ ഒരേയൊരു വിശേഷണമേയുള്ളൂ , സോഫ്റ്റ്‌വെയര്‍ തൊഴിലാളി എന്ന് . അരുകിലെത്തുന്ന എച്ച് ആര്‍ .നടക്കാന്‍ പോകുന്ന കൂടിക്കാഴ്ച്ചക്ക് ഫയലുകളില്‍ സ്ഥാനമില്ലത്തതിനാല്‍ പ്രത്യേകിച്ച് പേരൊന്നുമില്ല...
എച്ച് ആര്‍ :" എ കെ " (അവര്‍ക്കല്‍പ്പം മാന്യത ബാക്കിയുള്ളതിനാല്‍ 'ഡാ 'ഒഴിവാക്കിയതാണ്
ചാടിയെഴുന്നേറ്റ്, അറ്റെന്‍ഷന്‍ ഭാവത്തില്‍ നില്‍ക്കുന്ന എ കെ .

എ കെ : (ചെറുതായി വിറച്ച് കൊണ്ട് ) "യേസ് മാഡം?" 

എച്ച് ആര്‍ : "ഇന്നലെ, താന്‍ വെളുപ്പിന് ഒരു മണിക്ക് വീട്ടില്‍ പോയി അല്ലേ?" 

എ കെ : " അത് ... അത് പിന്നെ ..."

എച്ച് ആര്‍ : "ക്ല്യന്റ്റ് സപ്പോര്‍ട്ടിന് കമ്പനിക്ക് തന്‍റെ സൌകര്യം നോക്കാന്‍ പറ്റില്ല ,മനസിലായോ? ഇന്നു മുതല്‍ വെളുപ്പിന് മൂന്നു മണിയാവാതെ സീറ്റില്‍ നിന്നും അനങ്ങരുത്, ഓ കെ ?" 

എ കെ "യേസ് മാഡം "

എച്ച് ആര്‍ : "മാത്രമല്ല ....രാവിലെ എട്ടേകാലിന് ഓഫീസില്‍ താന്‍ ഉണ്ടാവുകയും വേണം . ഇന്നലെ ആ പത്തു പേരെ പറഞ്ഞു വിട്ടത് കൊണ്ട്, ഇനിയങ്ങോട്ട് എല്ലാവരും എക്സ്ട്രാ എഫെര്‍ട്ട് എടുത്തേ പറ്റു" 

എ കെ :" ഞാന്‍ എട്ട് മണിക്ക് എത്തിക്കോളാം മാഡം"

എച്ച് ആര്‍ : "ഓ ...വന്ന കാര്യം മറന്നു. ഫിനാന്‍ഷ്യല്‍ ക്രന്ചസ് കമ്പനി കുറച്ചു കൂടി ശക്തമാക്കുകയാണ്. കഴിഞ്ഞ മീറ്റിങ്ങില്‍ മാനേജ്മെന്‍റ്റിന്റെ തീരുമാനം നിങ്ങളുടെയൊക്കെ സാലറി വെട്ടിക്കുറക്കാനാണ്. അടുത്ത മാസം മുതല്‍ തനിക്ക് ഉദ്ദേശം പതിനയ്യായിരം രൂപയെ ടേക്ക് ഹോം കാണു. അത് തന്നെ രണ്ടു തവണകളായേ അക്കൌണ്ടില്‍ വരൂ" 

എ കെ :" ഞാനിത് അങ്ങോട്ട് പറയണം എന്ന് കരുതിയതാ. രണ്ടു വേണ്ട മാഡം... മൂവായിരത്തിയെഴുനൂറ്റിയമ്പത് രൂപയുടെ നാല് തവണകളായി തരുന്നതാവും എനിക്കും സൌകര്യം" 

എച്ച് ആര്‍ :"ഉം ...ആലോചിക്കാം . പിന്നെ വെളുപ്പിനെ മൂന്ന് മണിക്ക് താന്‍ പോകുമ്പോള്‍ ഈ ഫ്ലോറിലെ ലൈറ്റെല്ലാം ഓഫ് ചെയ്ത ശേഷം, ഗാര്‍ബേജ് ക്യാനുകള്‍ താഴെ ഗാര്‍ബേജ് ഏരിയയില്‍ ഒന്നു കൊണ്ട് വെച്ചേക്കണം . ഈ ഫ്ലോറില്‍ ഇന്നു മുതല്‍ ഗാര്‍ബേജ് ബോയ് വരില്ല " 

എ കെ : " സന്തോഷമായി മാഡം . എനിക്കെന്താ മാനേജ്മെന്‍റ്റ് അഡീഷണല്‍ റെസ്പോണ്‍സിബിലിറ്റി ഒന്നും തരാത്തത് എന്ന് വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍" 

എച്ച് ആര്‍ :" ഉം ...എന്നാല്‍ ശരി. ജോലി നടക്കട്ടെ. വീട്ടില്‍ , ഭാര്യക്ക് സുഖം തന്നെയല്ലേ? 

എ കെ: "എരണം കെട്ടവളെ ഞാന്‍ അവളുടെ വീട്ടില്‍ പറഞ്ഞു വിട്ടു. എനിക്ക് ഇവിടുത്തെ ജോലി തീര്‍ക്കാനേ സമയമില്ല .പിന്നല്ലേ അവളുടെ കാര്യം നോക്കാന്‍? ചിലവും ലാഭം . സാമ്പത്തിക മാന്ദ്യം മാറിയാല്‍ അവളെ തിരിച്ച് വിളിച്ചോണ്ട് വരുന്ന കാര്യം ആലോചിക്കാം എന്ന് വിചാരിക്കുന്നു.

19 comments:

ശ്രീഹരി::Sreehari said...

Oh my god....
enna oru adi annu :)

::: VM ::: said...

ഹഹ ;)
സത്യത്തിന്റെ സുന്ദരമല്ലാത്ത മുഖം!
(സത്യം കമ്പ്യൂട്ടരിന്റെ അല്ല)

Anjali said...

പരിണാമം സുന്ദരമായി അവതരിപ്പിച്ചു . സത്യങ്ങള്‍ എന്നെയും വ്യക്തിപരമായി ബാധിക്കുന്ന കാര്യങ്ങള്‍ ആണെങ്കില്‍ പോലും :(

Anjali said...

:Track

Anonymous said...

കിടു :)

Ginto said...

excellent stuff bro

Anonymous said...

all those who make fun of IT guys remember one thing. This might come upon you all

വികടശിരോമണി said...

പരിണാമഗുപ്തി കലക്കി.

tessa john said...

ഇത് കൊള്ളാം . ഇതുപോലത്തെ പോസ്റ്റ് നാലെണ്ണം പോരട്ടെ!

Anonymous said...

You too Brutus!!!

Aadityan said...

തകര്ത്തു തകര്ത്തു നൂറു വട്ടം തകര്ത്തു . (ഏതൊക്കെ vaikkumbol എന്നികും പേടി ഉണ്ടെങ്ങിലും പോസ്റ്റ് കലക്കി )

Anonymous said...

സൂപ്പർ ബെർലീ , സോരീ എകെ

വളരെ സുന്ദരമായി അവതരപ്പിച്ചിരികുന്നു.

തൻക്സ്

ArjunKrishna said...

ബെസ്റ്റ് ...വീണ്ടും ഒരു സംശയാലുവോ? ഇതില്‍ കൂടുതല്‍ ഒരു മറുപടി തരാന്‍ എനിക്കറിയില്ല സുഹൃത്തുക്കളേ. ഒരു ഐഡിയ വേണേല്‍ പറഞ്ഞു തരാം. ഇതേ ചോദ്യം/ അഭിനന്ദനം ബെര്‍ളിയുടെ ബ്ലോഗില്‍ ചോദിച്ചാല്‍/ നടത്തിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചേക്കും .

Anonymous said...

ak എൻകിൽ നിങ്ങളുടേ ഫുൽ identity ഇവിടെ വെളിപ്പെടുത്തിയാൽ പ്രശനം തീർന്നില്ലെ. എൻകിൽ ഇവനോക്കെ അടങ്ങും ഇച്ചായാ.

ArjunKrishna said...

എന്നാ ഐഡന്റിറ്റി പിടിച്ചോ. ആലപ്പുഴയില്‍ തറവാട്. താമസം ഇപ്പോള്‍ തിരുവനന്തപുരത്ത്, വെള്ളയമ്പലത്ത് . നാമം: അര്‍ജ്ജുന്‍ കൃഷ്ണ , മുപ്പത് വയസ്സ്. വിവാഹിതനല്ല. ആറടി ഉയരം, വെളുത്ത നിറം. ഈ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും ഒട്ടും മോശമല്ലാത്ത സാമ്പത്തികം. സംശയാലുക്കളുടെ കൂട്ടത്തില്‍/ കയ്യില്‍ കൊള്ളാവുന്ന പെണ്ണുങ്ങള്‍ വല്ലവരുമുണ്ടെങ്കില്‍, ഫോട്ടോ മെയില്‍ മാര്‍ഗ്ഗം അയച്ചു തന്നാല്‍ പ്രണയത്തിന്റെ കാര്യം (വിവാഹം നടക്കില്ല...ഇപ്പോഴേ പറഞ്ഞേക്കാം) പരിഗണിക്കാം .

ഇതില്‍ കൂടുതല്‍ എന്ത് വിവരങ്ങള്‍ വേണം മാമാസ് സോറി സംശയാലൂസ് ,നിങള്‍ക്ക്. ചോദിക്കു,മടിക്കാതെ ചോദിക്കു. ?

Anonymous said...

ജോലി എവിടെ ?
എത്ര ശബ്ബളം?
സ്തിരമായി പോകാറുണ്ടൊ?
മുംബ് വെരെ എതെൻകിലും കല്യാണം, പ്രേമം ഉണ്ടോ?
എത്ര കുട്ടികൾ ?
അവിഹിത ബന്ദങ്ങൾ എന്തെൻകിലും?

സിസ്റ്റ്ർ കെട്ടിക്കാത്തവർ ഉണ്ടോ വീട്ടിൽ, എന്റെ ചെട്ട്നെകൊണ്ട് ഒന്നു നൊക്കാനാ?

പോട്ടോ കിട്ടുമോ, ഒന്നു കാണാനാ!!!?

യുവർ ലൈക്സ് & ഡിസ്ലൈക്ശ് ?

സ്മൊക്കിങ്ങ്?

ഡ്രിൻകിങ്ങ്?

സ്ത്രീധനം വാങ്ങുമോ ? ഈഫ് യെസ്, ഉദ്ദെശം എത്ര വേണ്ടി വരും?

എത്ര വരെ പടിച്ചു?

ജൊലിക്ക് സ്തിരതയുണ്ടൊ?

ഗൾഫിലാണൊ? ഇഫ് യെസ്, കൊണ്ടു പോകുമൊ?

ബൈക്കുണ്ടൊ?

ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടൊ?

ബാക്കി നിന്റെ മറുപടിക്ക് ശേഷം...

ArjunKrishna said...

അനോണി ,അക്ഷര തെറ്റില്ലാതെ വേണ്ടേ ഇത്രയും നീണ്ട ചോദ്യാവലി തയാറാക്കുവാന്‍ . വായിക്കാന്‍ വളരെ പ്രയാസം. അക്ഷരതെറ്റില്ലാത്ത ഒന്ന് വേഗം അയക്ക് .( അടുത്ത പോസ്റ്റിടാന്‍ സമയമായി) . മറുപടി തരാം .
അല്ല ഇനി അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ അറിയില്ലെങ്കില്‍ , ആദ്യം അത് നേരെയാക്കിയിട്ടു വാ. അല്ലാതെ 'ക' എഴുതാനുള്ളിടത്ത് കു എഴുതുന്ന കുഞ്ഞികണ്ണന്‍മാരോട് കഷ്ടപ്പെട്ട്വരുടെ ചോദ്യങ്ങള്‍ വായിച്ച് മറുപടി പറയാനുള്ള സമയം ഒന്നും എനിക്കില്ല . വെരി ബിസി .

അവസാനത്തെ 'ബാക്കി നിന്റെ മറുപടിക്ക് ശേഷം ' വല്യ കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്. അതിന്റെ മറുപടി: ഒന്ന് പോടാ ചെക്കാ അവിടുന്ന്

Anil said...

ദുഷ്ട്ടാ ..............

ആര്യന്‍ said...

മിസ്റ്റര്‍ എ.കെ.... ഓരോന്നെഴുതി പാവം എന്നെപ്പോലെ ഉള്ളവരുടെ വിലയും കൂടി കളയല്ലേ...

സൂപ്പര്‍ കോമഡി - കലക്കീ ട്ടാ...