ചലച്ചിത്ര വാര്‍ത്തകള്‍
മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ സെലക്ടീവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് നടന് തളംവെച്ച ദിനേശന് അഭിപ്രായപ്പെട്ടു . 'അച്ഛനില്ലാത്ത മകന്' എന്ന സിനിമയുടെ പ്രദര്‍ശനത്തിനു ശേഷം കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . "കുറേക്കാലം കഥയാണ് താരം എന്ന് പറഞ്ഞ് നടന്നുവെങ്കിലും, സൂപ്പര്‍ താര സങ്കല്‍പ്പം നിഷേധിക്കാന്‍ കഴിയാത്ത ഒന്നാണെന്ന് വളരെ അടുത്താണ് എനിക്ക് മനസിലായത്. പക്ഷേ ആ പദവിയില്‍ എത്തുന്നവര്‍ക്ക് സിനിമയുടെ നിലവാരം നിര്‍ണ്ണയിക്കാനും കഴിയും . നല്ല കഥകള്‍ക്കായ് അവര്‍ ക്ഷമയോടെ കാത്തിരിക്കണം. അല്ലാതെ വര്ഷത്തിലെട്ട് എന്ന കണക്കില്‍ അവര്‍ പടമിറക്കിയാല്‍ , അത് എന്നെപ്പോലുള്ളവരോട് ചെയ്യുന്ന വഞ്ചനയാവും . ഒന്നമതിപ്പോ നല്ല സംവിധായകരാരും എന്നെ നായകനാക്കി പടമെടുക്കുന്നില്ല. പിന്നെ സ്വയം കഥയെഴുതുകയോ സംവിധാനം ചെയ്യുകയോ ചെയ്താല്‍ , ആ പടങ്ങളും ഓടണമെങ്കില്‍ സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ പറ്റില്ല എന്നായിട്ടുണ്ട് . അതിനിടെയാവും 'അച്ഛനില്ലാത്ത മകന്' പോലുള്ള ചിത്രങ്ങള്‍ എനിക്ക് വീണ് കിട്ടുക . വല്ല ഫ്രാഡ് സംവിധായകരും എടുക്കുന്ന അത്തരം പടങ്ങള്‍ സൂപ്പര്‍ താര ചിത്രങ്ങളോട് മത്സരിക്കേണ്ടി വന്നാലത്തെ അവസ്ഥ ഞാന്‍ പറയണ്ടല്ലോ? അതാണ് പറഞ്ഞത് , നല്ല കഥ കിട്ടും വരെ സുപ്പരുകള് വീട്ടിലിരിക്കണം . ആ ഗ്യാപ്പില്‍ ഞാനും എന്റെ മോനും, ചേര്‍ന്നും അല്ലാതെയും നാലഞ്ച് പടങ്ങളിറക്കിക്കൊള്ളാം . വിദേശത്തൊക്കെ തിരക്കഥ പരിശോധിക്കാന്‍ ഏജന്‍സികള്‍ വരെ നിലവിലുണ്ട്. ഉട്ടോപ്പിയയിലുള്ള അത്തരം ഒരു ഏജന്‍സിയെ കൊണ്ട് പരിശോധിപ്പിച്ച ശേഷം മാത്രം പുറത്തിറങ്ങിയത് കൊണ്ടാണ് ,നൂറു കണക്കിന് സ്വാശ്രയ കോളേജുകള്‍ ഉള്ള ഇക്കാലത്തും ലക്ഷങ്ങള്‍ മുടക്കി മകനെ വീണ്ടും വീണ്ടും എന്‍ട്രന്‍സ് കോച്ചിങ്ങിനയക്കുന്ന ആച്ഛന്റെ കഥ പറഞ്ഞ 'അച്ഛനില്ലാത്ത മകന്' കുറെ പൊട്ടന്മാരെങ്കിലും കയറി കണ്ടത് . പക്ഷേ അച്ഛനില്ലാത്ത മകനൊപ്പം ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം ഒരിക്കലും റിലീസ് ചെയ്യുവാന്‍ പാടില്ലായിരുന്നു. ചുരുങ്ങിയത് കാലിക പ്രസക്തിയുള്ള എന്റെ ഇത്തരം ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ എങ്കിലും സൂപ്പര്‍ താരങ്ങള്‍ സെലക്ടീവായ് , അവരുടെ സിനിമകള്‍ ഇറക്കാതിരിക്കണം എന്ന്."
" എന്പതുകളിലും ,തൊണ്ണൂറുകളുടെ തുടക്കത്തിലും അച്ഛന്റെ പടങ്ങള്‍ ജനത്തിന് ഇഷ്ടമായിരുന്നു. അന്നൊക്കെ ഉയരമില്ലായ്മ, സൌന്ദര്യമില്ലായ്മ, ബുദ്ധിയില്ലായ്മ മൂന്നിലേതെങ്കിലും പല മലയാളികളെയും അലട്ടിയിരുന്ന പ്രശ്നങ്ങള്‍ ആയിരുന്നു . അപ്പോള്‍ ഈ മൂന്ന് ഗുണങ്ങളും ഒരുമിച്ചുള്ള അച്ഛനെയും , അച്ഛനവതരിപ്പിച്ച കഥാപാത്രങ്ങളെയും അന്നത്തെ പ്രേക്ഷകര്‍ ഇഷ്ട്ടപ്പെട്ടത് സ്വാഭാവികം. എന്നാല്‍ ഇന്ന് അങ്ങനെയാണോ? അച്ഛന്റെയീ കോംപ്ലക്സുകള്‍ കൊണ്ടുള്ള കച്ചവടം എനിക്കേ മടുത്തു .പിന്നെയല്ലേ ജനങ്ങള്‍ക്ക്. അതുകൊണ്ട് അച്ഛന്റെ പടങ്ങള്‍ ഇനി വല്ലപ്പോഴും ഓടാനും , എന്നെപ്പോലുള്ള പുതുമുഖങ്ങള്‍ക്ക് ഈ രംഗത്ത് പിടിച്ച് നില്‍ക്കാനും സൂപ്പര്‍ താരങ്ങള്‍ സെല്ക്ടിവ് ആയേ മതിയാവു" മുഖാമുഖത്തില്‍ പങ്കെടുത്ത് കൊണ്ട് ദിനേശന്റെ മകനും, അച്ഛനില്ലാത്ത മകനിലെ നായകനും, ഗായകനും,പുതിയ മുണ്ടാനുമായ പുനീത് ദിനേശ് കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് സദസ്സില്‍ നിന്നും അച്ഛനില്ലാത്ത മകനിലെ പുനീതിന്റെ പ്രകടനത്തെക്കുറിച്ച് ഒരു നടന് എന്ന നിലയില്‍ ദിനേശന്റെ വിലയിരുത്തല്‍ എന്താണ് എന്ന ചോദ്യമുയര്‍ന്നു .
" നോ യുവര്‍ ഓണര്‍ എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തില്‍ അച്ഛന്റെ അഭിനയത്തിന് ശേഷം തിയറ്റര്‍ ഒന്നടങ്കം മനം കുളിര്‍ക്കെ കൂവുന്നത് ഇതാദ്യമായിട്ടാണെന്നാണ് ചിത്രം കണ്ട പലരും എന്നോട് പറഞ്ഞത്" പുനീത് പറഞ്ഞു .
"മാത്രമല്ല ചിത്രം കണ്ട ചില സ്ത്രീകള്‍ എന്നോട് പറഞ്ഞത് ,ചിത്രത്തില്‍ ഇവന് അവതരിപ്പിക്കുന്ന കഥാപാത്രത്തോട് കര്‍ശനമായി പെരുമാറുന്ന എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍ ഉടമയോട് തുടക്കത്തില്‍ അവര്‍ക്കൊക്കെ വല്ലാതെ വെറുപ്പ് തോന്നിയെന്നും,പിന്നെ ഏവനും കൂട്ടുകാരും അവതരിപ്പിക്കുന്ന റാപ്പ് കണ്ടപ്പോള്‍ അത് മാറി എന്നുമാണ്. എവനോടൊന്നും ഇങ്ങിനെ ചെയ്താല്‍ പോരാ, ചാക്കില്‍ക്കെട്ടി ഉലക്കക്കടിക്കണം എന്ന അഭിപ്രായമായിരുന്നത്രേ ചിത്രം തീര്‍ന്നപ്പോള്‍ അവര്‍ക്ക്. " ദിനേശന് മകനെ അഭിമാനത്തോടെ നോക്കിക്കൊണ്ട് ,സദസ്സിനോട് പറഞ്ഞു .
'അച്ഛനില്ലാത്ത മകന് ' തന്റെ മറ്റു ചിത്രങ്ങളെപ്പോലെ തന്നെ കാലിക പ്രസക്തവും , അതി മനോഹരവുമാണെങ്കിലും അച്ഛനില്ലാത്ത മകനിലെ അച്ഛന് ഒരു അവിഹിത ബന്ധവും, അതില്‍ മകളായി ഒരു പെണ്‍കുട്ടിയേയും സംഘടിപ്പിച്ച് കൊടുക്കുവാന്‍ സാധിക്കാത്ത വിഷമം താന്‍ മരിച്ചാലും മാറില്ല എന്ന് ദിനേശനും ,പുനീതിനുമൊപ്പം മുഖാമുഖത്തില്‍ പങ്കെടുത്ത ചിത്രത്തിന്റെ സംവിധായകന് ബി എം 'വിന' സദസ്സിനോട് , ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കവേ പറഞ്ഞു . ഈ വിഷമത്തിന് ഒരു പരിഹാരമെന്ന നിലയില്‍ മിക്കവാറും താന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലെ നായകന്റെ അച്ഛന് ചുരുങ്ങിയത് ഒരു നാല് അവിഹിത ബന്ധമെങ്കിലും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
മൂന്നിന്റെയും ഗീര്‍വാണങ്ങള്‍ കേട്ട് മടുത്തപ്പോള്‍, പ്രസ്സ് ക്ല്ബ്ബില്‍ ഒത്തുകൂടിയിരുന്ന സദസ്സ് സ്വയം പിരിഞ്ഞ് പോവുകയായിരുന്നു .
Subscribe to:
Post Comments (Atom)
13 comments:
ഇതെന്താ ഇപ്പൊ നമ്മുടെ ബാര്‍ബറാം ബാലനെ കയറി വെട്ടാന്‍ കാരണം? മകന്റെ അച്ഛന് അത്ര ബോറാണോ?
എന്തോ ഒന്നു മിസ്സിന്ഗ് അന്നോ ഈ പോസ്റ്റ് ഇല്? മകന്തെ അച്ഛന് കണ്ടു എന്നികു കാശു പൊയ് എന്നത് സത്യം .v.m വിനു വിന്തേ പടം ആയതു കൊണ്ടു അച്ഛന് വക അവിഹിതവും അതിലെ മകളും ഇല്ലാത്തത് മിസ് ചെയ്തു.ശൈലി നന്നയിതുട് .ഒരു പക്ഷെ തിരഞ്ഞെടുത്ത ടോപ്പിക്ക് അക്കം പ്രോബ്ലം .ശ്രടിക്കുമല്ലോ
ഇനി ചുമ്മാ രസത്തിന് ചില ചോദ്യങ്ങള്‍
സ്ലം ഡോഗ് മില്ലെയനാര് കണ്ടായിരുന്നോ? അതെക്കുറിച്ച് സംവിടയകന് പ്രിയദര്ശന് ചില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ബെര്‍ളീ തോമസ് ആ ചിത്രം പ്രിയന് സംവിധാനം ചെയ്താല്‍ എങ്ങനെയ്യവും എന്നത് ഒരു പോസ്ട്ടക്കുകയും ചെയ്തു . പ്രിയന് ഈ ചിത്രം ചെയ്താല്‍ എങ്ങനെയാവും എന്നത് എ കേക്ക് ഒന്ന് ശ്രമിക്കാവുന്ന ടോപ്പിക്കാണ് എന്നൊരു തോന്നല്‍. ബെര്‍ലിയേയും നിങ്ങളെയും തമ്മിലടിപ്പിക്കനല്ല.ആരോഗ്യ പരമായ ഒരു മത്സരത്തിന്. ഒത്താല്‍ എനിക്ക് വായിക്കാന്‍ ഒരു പോസ്റ്റും കൂടി . അത്ര്യയെ ഉള്ളു . നോക്കുന്നോ? As a challenge ?
sorry .forgot to track
ഇപ്പോളാണ് ഒരു പോയിന്റ് ഓര്മ വന്നത്. അഭിനയം മാത്രം കയിലുള്ള സൂപ്പര്‍ സ്ടര്സ് അടി മുടി മാറണം. അഭിനയം, സംവിധാനം ,കഥ തിരകഥ എങ്ങനെ നിരവധി sangathikal കയിലുള്ള ദിനേശന് ഒരു inchh മാറില്ല എന്ന സന്ദേശം (ദിനേശന് വക ) കൂടെ ഉണ്ടായിരുനെങ്ങില്‍ പോസ്റ്റിനു ഒരു പൂര്‍ണത വന്നേനെ
:)
ഇത്തിരി ഒക്കെ അവരും സെലെക്ടിവ് ആകേണ്ട കാലം ആയില്ലേ മാഷേ ?ഇനിയും മമ്മൂട്ടി വൃത്തികെട്ട കോമഡി അടിക്കുന്നതിനെക്കാലും, മോഹന്‍ലാല്‍ പതിനെട്ടു വയസ്സുള്ള പെണ്ണിന്റെ കൂടെ മരം ചുറ്റുന്നതിനെക്കാളും നല്ലതല്ലേ അവര്‍ കുറച്ചു റിസ്ക് എടുത്തു നല്ല സിനിമകള്‍ ചെയ്യുന്നത് !!!! അത് മലയാള സിനിമയ്ക്ക് ഗുണമേ ഉണ്ടാക്കൂ എന്നാണു എന്റെ അഭിപ്രായം..
മകന്റെ അച്ഛന് നല്ല നിലവാരം പുലര്‍ത്തുന്നു എന്നാണല്ലോ പാണന്മാര് നാട്ടില്‍ പറഞ്ഞ് നടക്കുന്നത്........:)
ആദിത്യാ: സ്ലം ഡോഗ് മില്യണര്‍ കണ്ടു. പ്രിയദര്‍ശന്റെ അഭിപ്രായ പ്രകടനങ്ങളും , ബെര്‍ളി തോമസ്സിന്റെ സ്ലം ഡോഗ് മില്യണര്‍ ഫിലിം ഫെസ്റ്റിവല്‍ പോസ്റ്റുകളും വായിച്ചു.
മത്സരത്തിനല്ല , എങ്കിലും ആദിത്യന് പറഞ്ഞ ഐഡിയ കൊള്ളാം. വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു . ഇന്നു വൈകുന്നേരം എന്നാലാവും വിധം ആ പടമിറക്കാം. വായിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ ?
എവനോടൊന്നും ഇങ്ങിനെ ചെയ്താല്‍ പോരാ, ചാക്കില്‍ക്കെട്ടി ഉലക്കക്കടിക്കണം HAAA HAHAAHHA
HAHAHAHAHAH,,
HAHAHAHAHAHA!
മോഹൻലാലും മമ്മൂട്ടിയും അയലത്തെ മെഗാസ്റ്റാറുകളായ കമലിനെയും രജനിയെയും കണ്ടു പഠിക്കണം. കൊല്ലത്തിൽ രണ്ടോ ഏറീയാൽ മൂന്നോ മാത്രം കിടിലൻ ചിത്രങ്ങൾ ചെയ്യുക..
അല്ലാതെ ഇങ്ങനെ വലിച്ചു വാരി ഒരു സ്റ്റാൻന്റേർഡുമില്ലാതെ....
സെലക്ടീവായാല്‍ മലയാളസിനിമക്ക് ഗുണമുണ്ടാവുമെന്ന് പറയുന്നവര്‍ ഒന്നോര്‍ക്കണം: സെലക്ടീവാകുന്നത് കൊണ്ട് ഞങ്ങള്‍ക്കെന്ത് ഗുണം? ചവറ് പടങ്ങള്‍ വര്‍ഷം ഒരഞ്ചെണ്ണം ചെയ്താല്‍ കിട്ടുന്ന ചിക്കിലി സെലക്ടീവായാല്‍ കിട്ടുമോ? അത് കൊണ്ട് മലയാളസിനിമയെ രക്ഷിക്കുന്ന കാര്യമൊക്കെ ഇനി വരാനുള്ളവര്‍ ചെയ്താ മതി. ഉള്ള കാലം കൊണ്ട് നാല് കാശുണ്ടാക്കട്ടെ... യേത്?
സൂപ്പര്‍ താരങ്ങളെ കുറ്റപ്പെടുത്തിയട്ടു കാര്യമില്ല.....ഒരു പടത്തിനു 1 കൊടി യാണ്
പ്രതിഫലം.. പ്രായം കൂടി വരുന്നു ഉള്ള, സമയത്തു നാലു കാശ് ഉണ്ടാക്കാനാണ് അവര്‍ നൊക്കുവ.. അല്ലതെ കല ഉദ്രിക്കാനുള്ള വട്ട് ഒന്നും മമ്മുക്കക്കൊ ലാലെട്ടനൊ ഉണ്ടെന്നു തൊന്നുന്നില്ല . അതു പ്രതിക്ഷിക്കുന്ന നമ്മളാണ് മണ്ടന്മാര്.ശ്രിനിയും വചകത്തിനു ഒരു കുറവും ഇല്ലാ “നല്ല തിരക്കഥക്രിത്തുകള് ഇല്ല ,സൂപ്പര്‍ താരങ്ങള്‍ സിനിമയെ നിയന്ത്രിക്കുന്നു“ തുടങ്ങി പുള്ളിക്ക് ഒരു പാട് പരാതിയുണ്ട് പക്ഷെ ഹൊളിവുണ്ട് സിനിമയുടെ സി ഡി കിട്ടിയില്ലെങ്കില്‍
പുള്ളിയുടെ രചനുയും ഗൊവിന്ദയാകും..........
Post a Comment