Monday, February 9, 2009

ഇറ്റാലിയന്‍ ഗാന്ധിവാദി എ കെ: തിരഞ്ഞെടുപ്പ് പ്രകടന പത്രിക

ഇന്ത്യ നാശമാക്കിയ കോണ്ഗ്രസ്സിന്റെ ' (ഐ എന്‍ സി) യുടെ പ്രകടന പത്രികയുടെ സംഗ്രഹം. 

1) ഇത്തവണയും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടി ഐ എന്‍ സി തിരികെ വരണമെങ്കില്‍,മഹാത്മാ ഗാന്ധി വീണ്ടു ജനിച്ചു വരണം എന്നതിനാല്‍ ,തിരഞ്ഞെടുപ്പിന് ശേഷം 'പ്രകാശമില്ലാത്ത ക്യാരറ്റ്' ഉത്പടെ ഏത് അലവലാതിയുമായും സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി തയ്യാറാണ്. ഇനി ഭരണഘടനാ പരമായി അധികാരം ലഭിക്കുന്നതിന് തടസ്സം ഒന്നുമില്ലെങ്കില്‍, താലിബാനുമായിപ്പോലും ഐ എന്‍ സി സഖ്യത്തില്‍ ഏര്‍പ്പെട്ടെന്നിരിക്കും .  

2) എക്സ്പൈറി ഡേറ്റ് ഇന്നോ ,നാളെയോ എന്ന മട്ടിലെ 'മണ്‍ പാവ സിങ്ങിനെ' തന്നെയാവും തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുക . അബദ്ധത്തിലെങ്ങാനും പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ,"ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഒരു ഇറ്റാലിയന്‍ വംശജന്‍ വരണം എന്നത് തന്റെ ഒടുക്കത്തെ ആഗ്രഹമാണ്" എന്ന് പാവ പറഞ്ഞോളും. 

3) അധികാരത്തില്‍ തിരികെയെത്തിയാല്‍ ഐ എന്‍ സി , ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നായ പാക്കിസ്ഥാന്‍ സഹായത്തോടെയുള്ള ഭീകരവാദത്തിന് ഒരു പരിഹാരം കാണുവാന്‍ ,വൈറ്റ് ഹൌസിന്റെ അടുക്കളപ്പുറത്തേക്ക് അടിയന്തരമായി ഒരു ഉന്നത തല സംഘത്തെ അയക്കുന്നതായിരിക്കും. 

4) പാര്‍ട്ടിക്ക് വോട്ട് തരുന്നത് ചെറ്റകളായ ജനങ്ങളാണെങ്കിലും , ചിലവിന് തരുന്നത് ബിസിനസ്സ് ലോബികളായതിനാല്‍ , ആ സാറന്മാരുടെ ആവശ്യങ്ങള്‍ക്ക് ,അവ എന്ത് തന്നെയായാലും, യുദ്ധ കാലാടിസ്ഥാനത്തില്‍ പരിഹാരമുണ്ടാക്കും. 

5) തിരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ഭാഗമായി ഇപ്പോള്‍ വില കുറച്ച മൊട്ട് സൂചി മുതല്‍ പെട്രോള്‍ വരെയുള്ള എല്ലാ വസ്തുക്കള്‍ക്കും , അധികാരത്തില്‍ തിരികെയെത്തുന്ന നിമിഷം,വില പഴയതിന്റെ ഇരട്ടിയായി കൂട്ടുന്നതായിരിക്കും. 

6) ഇപ്പോള്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന അലവലാതികല്‍ക്കെതിരെ ഉത്തരവിട്ടിട്ടുള്ള സി ബി ഐ അന്വേഷണങ്ങള്‍ എല്ലാം തന്നെ , തിരഞ്ഞെടുപ്പിന് ശേഷം അവര്‍ ഞങ്ങളോടെ സഖ്യം ചെയ്‌താല്‍ തെളിവില്ലാതെ മുക്കുന്നതായിരിക്കും.

7) ഐ ടി മേഖല തകര്‍ന്ന് തരിപ്പണമായേക്കാം എന്നൊരു ഭീതി നിലവിലുള്ളതിനാല്‍, മുന്‍കരുതല്‍ എന്ന നിലയില്‍ ഐ എന്‍ സി ദേശവ്യാപകമായി കുംഭകോണം ,സാമ്പത്തിക തിരിമറി , ആയുധ കച്ചവടത്തില്‍ കമ്മിഷന്‍ , കുതിരക്കച്ചവടം (രാഷ്ട്രീയം -മെയിന്‍ ) എന്നീ കോര്‍സുകളില്‍ ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങുകയും, പ്രസ്തുത കോര്‍സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന യുവതി യുവാക്കള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കുകയും ചെയ്യും .

8) ജനതയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി,തൊഴില്‍ തെണ്ടി നടക്കുന്നവര്‍ ഏതെങ്കിലും വാഹനത്തില്‍ സഞ്ചരിക്കുന്നത്‌ നിയമം മൂലം നിരോധിക്കും. നടന്നു തൊഴില്‍ തെണ്ടുക വഴി അവരുടെ ആരോഗ്യമെങ്കിലും മെച്ചപ്പെടും. മാത്രമല്ലാ, കൂടുതല്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ഉണ്ടാവാന്‍ വേണ്ടി ,അധികാരത്തില്‍ മടങ്ങിയെത്തി ആദ്യ വര്‍ഷം തന്നെ രണ്ട് കോടി തൊഴില്‍രഹിതരെ സൃഷ്ടിക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം . 

9 ) കര്‍ഷകര്‍ ഇന്ത്യയുടെ ചിത്രം ഒരു ദരിദ്ര രാഷ്ട്രത്തിന്റെതായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ , എത്രയും പെട്ടെന്ന് ആ വര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്യുവാന്‍ വേണ്ടി ഗ്യാസ് ചേംബര്‍ ,പട്ടാള നടപടി തുടങ്ങിയ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നതാണ്. ഇതേ പദ്ധതി കൃഷി തൊഴിലായി സ്വീകരിക്കാത്ത ദാരിദ്രന്മാര്‍ക്ക് വേണ്ടിയും വൈകാതെ നടപ്പിലാകണം എന്ന് പാര്‍ട്ടി ഉദ്ദേശിക്കുന്നു.

മഹാത്മാ ഗാധിയോടു ആദരവും ,രാജ്യ സ്നേഹവും ഉള്ള ഒരു സമ്മതിദായകനാണ് താങ്കളെങ്കില്‍,മുകളില്‍ പറഞ്ഞ വികസനോന്മുഖമായ പദ്ധതികള്‍ നടപ്പിലാക്കുവാനായി ഐ എന്‍ സിയെ വീണ്ടും അധികാരത്തിലെത്തിക്കുക എന്നത് താങ്കളുടെ കടമ മാത്രമല്ല ഉത്തരവാദിത്വം കൂടിയാണ് .

ഐ എന്‍ സി അഖിലേന്ത്യാ ജനറല്‍ സെക്രെട്ടറി 

ഇറ്റാലിയന്‍ ഗാന്ധിവാദി 

എ കെ മൈനാ


8 comments:

Anonymous said...

കലക്കി .സഖാവ് ക്യാരെട്ട് ചേട്ടന്റെ പ്രകടന പത്രിക കൂടി വേണമായിരുന്നു

Aadityan said...

പോസ്റ്റ് നന്നയിതുണ്ട് .സംഗതി സീരീസ് ആക്കിയാല്‍ നന്നാകും .

Anonymous said...

Grrrr...Appol Iyalum "sangha Parivar" aanu alley,

Ithu oru Rajeev Chelanat & Chandrakaran Comment Style

:-D

Kalakki Ketta

Anjali said...

ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് രാഷ്ട്രീയക്കാര്‍ ഡ്രാമ തുടങ്ങിയ ഈ സമയത്ത് അവസരോചിതമായ പോസ്റ്റ്

Anonymous said...

Thakartthu :)

Anjali said...

track:

Anonymous said...

സംഗതി ഒന്നിനൊന്നു മെച്ചമാണല്ലോ? വ്യത്യസ്തമായ വിഷയങ്ങളും. അവ പറയുന്ന രീതി കുറിക്കു കൊള്ളുന്നത്‌ . ആശംസകള്‍ , തുടരുക

Hemanth said...

ഇത്തിരി ഓവര്‍ ആയില്ലെ മാഷേ? ഇട്ടലിയന്‍ ആയാലും കഴിവുണ്ട്ന്കില്‍ ഭരിക്കട്ടന്നെ. വേറെ ആര് ഇരിക്കുന്നു?