Thursday, February 26, 2009

ഒരു മാധ്യമ സിന്‍ഡിക്കേറ്റ് അംഗത്തിന്‍റെ കത്ത് ...

കുളത്തില്‍ ഔതകുട്ടിച്ചായന്,

തല കറക്കവും , ബോധക്കേടും മാറിക്കാണും എന്ന് വിചാരിക്കുന്നു. ഏതിനും , ആ പ്രഷറിന്റെ ഗുളിക രണ്ടെണ്ണം എടുത്ത്‌ കൈയ്യില്‍പ്പിടിച്ചിട്ട്, ശേഷം വായിക്കുന്നത് നന്നായിരിക്കും.

ഞങ്ങള്‍ മാധ്യമ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക്‌ എന്തെല്ലാം വാഗ്ദാനങ്ങള്‍ നില്‍കിയാണ് താങ്കള്‍ ഞങ്ങളുടെ നേതൃ സ്ഥാനത്ത്‌ കയറിപ്പറ്റിയത് എന്ന് വല്ല സ്മരണയുമുണ്ടോ? നമ്മള്‍ മാധ്യമങ്ങള്‍ വീര സഖാവിനെ വാനോളമുയര്‍ത്തിയാല്‍,അങ്ങേര്‍ പാര്‍ട്ടിക്കകത്ത് കുത്തിത്തിരിപ്പുണ്ടാക്കുകയും, ഒടുവില്‍ അവര്‍ അങ്ങേരെ ചവിട്ടി പുറത്താക്കുകയും ചെയ്യും എന്നായിരുന്നല്ലോ താങ്കളുടെ അവകാശവാദം? അങ്ങേരെ പാര്‍ട്ടി പുറത്താക്കുമ്പോള്‍ , 'ആദര്‍ശ ധീരനെ ദാണ്ടെ കൊന്നേ'!!! എന്ന് മുറവിളികൂട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനമധ്യത്തില്‍ പൊതു വിചാരണ ചെയ്തു തൂക്കിലേറ്റാമെന്ന് നമ്മുടെ കൂട്ടത്തിലെ പലരും സ്വപനം കണ്ടു.എന്നിട്ടൊടുക്കം എല്ലാവനും 'ഉ' ഗാണ്ടയിലോട്ടും , മു'ബൈയിലോട്ടും പോകാന്‍ പരുവത്തിലായത് മിച്ചം.

നിങ്ങള്‍ ഒറ്റയൊരാളാണ് ഇതിനൊക്കെ കാരണം. ഈ കളി തുടങ്ങിയപ്പോഴേ ഞാന്‍ പറഞ്ഞതാണ്,ആ മൂപ്പിന്നിനെ അടിച്ച് കൊന്നാല്‍ അങ്ങേര്‍ കസേരയില്‍ നിന്നും പിടി വിടുകേല എന്ന്.അപ്പോള്‍ നിങ്ങള്‍ പറഞ്ഞു,'അങ്ങേരെ വിടാതെ പിന്തുടര്‍ന്ന് കുഴിത്തുരുമ്പ് ചോദ്യങ്ങള്‍ ചോദിച്ചതിനു മറുപടികള്‍ പറയിപ്പിക്കുകയും,പിന്നെ ചാനലുകളിലൂടെ കുറെ അലവലാതികളുടെ വിശകലനങ്ങള്‍ നാട്ടുകാരെ കാണിക്കുകയും ചെയ്‌താല്‍,ഒടുവില്‍ ആദര്‍ശത്തിന്റെ പേരില്‍ ജനങ്ങളുടെ മുന്നില്‍ തലയുയര്‍ത്തി നടക്കാന്‍ വേണ്ടി അങ്ങേര്‍ പോളിറ്റ് ബ്യുറോയെ ധിക്കരിക്കുമെന്ന്'. നിങ്ങളുടെ ചാനലില്‍ കൂടി,'അങ്ങേര്‍ ഇത്രയും ഡയലോഗ് അടിച്ച ശേഷം ഇനി സമാപന സമ്മേളനത്തിന് പോകുന്നത് ആത്മഹത്യാപരമാകും ' എന്ന് വിശകലനം ചെയ്തു കൈയ്യില്‍ കൊടുത്തല്ലോ ,മിനിഞ്ഞാന്ന് രാത്രി വരെ? എന്നിട്ടോ?
ഇന്നലെ വൈകുന്നേരം മുതല്‍ നിങ്ങളുടെ ആ വിശകലന വിദഗ്ദ്ധന്മാരെ ഒരുത്തനെയും കാണുന്നില്ലല്ലോ? എല്ലാവനും, ശംഖുമുഖത്ത്‌ തന്നെ കടലില്‍ ചാടി ജീവത്യാഗം ചെയ്തോ?

എന്തായാലും നമ്മള്‍ മാധ്യമങ്ങള്‍ നാറാനുള്ളത് നാറി. ചുരുങ്ങിയ പക്ഷം എല്ലാം കഴിഞ്ഞ ശേഷം വൃത്തിയായിട്ട് ഒരു മുഖം രക്ഷിക്കലെങ്കിലും നടത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞോ? 'സഖാവ് കടപ്പുറത്തെത്തിയപ്പോള്‍ ജനസാഗരം അങ്ങേരെ പൊതിഞ്ഞു' എന്നുമ്പറഞ്ഞ് നിങ്ങളുടെ പത്രത്തില്‍ ഒരു ഫോട്ടോ കണ്ടു. അങ്ങേരുടെ ചുറ്റും കുറെ കാക്കി തൊപ്പികളും,റെഡ് വോളന്റിയേര്‍സും മാത്രം. ആ ഫോട്ടോ ആരാണാവോ എടുത്തത്? നിങ്ങളുടെ പത്ത് വയസുകാരന്‍ കൊച്ചു മോനോ?.പോട്ടെ,കുറെ അധികം നാല്‍ക്കാലികളെ നിങ്ങളെ കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഉഗ്രന്മാര്‍ എന്ന് കൊട്ടിഘോഷിച്ച് തീറ്റി പോറ്റുന്നുണ്ടല്ലോ? അവന്മാരില്‍ ഒരുത്തനെങ്കിലും,ഇന്നലെ ശംഖുമുഖം കടല്‍ തീരത്ത്‌ നടന്ന നാടകം നമുക്കനുകൂലമായ ഒരു റിപ്പോര്‍ട്ടായി എഴുതി ഫലിപ്പിക്കാന്‍ സാധിച്ചോ .'ഏത് വസ്തുതയും വളച്ചൊടിച്ച്,നമുക്ക് വേണ്ടുന്ന രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള പരിശീലനം അവിടെ ജോലിക്ക് കയറുന്ന സകല ചെറ്റകള്‍ക്കും കൊടുക്കാറുണ്ട്' എന്നായിരുന്നല്ലോ അവസാനം നാം തമ്മില്‍ കണ്ടപ്പോള്‍ പോലും നിങ്ങള്‍ പറഞ്ഞത്? എന്നിട്ടെന്തു പറ്റി? കൊടുത്ത പരിശീലനം നിങ്ങളുടെ അമൂല്‍ ബേബികള്‍ മറന്നു പോയോ?
അനുകൂലമായ വാര്‍ത്തകള്‍ സൃഷ്ടിച്ചില്ല എന്നതോ പോട്ടെ,നിങ്ങളുടെ വാര്‍ത്താ ചാനലില്‍ ആ എന്കൌണ്ടര്‍ പോയന്റിന്റെ അവതാരിക ഇന്നലെ രാത്രി അവസാനമായി മൊഴിഞ്ഞതെന്തായിരുന്നു? 'താത്കാലികമായെങ്കിലും വീര സഖാവിനെ തങ്ങളുടെ വഴിക്ക് നടത്തുന്നതില്‍ പാര്‍ട്ടി വിജയിച്ചു എന്ന് സമ്മതിക്കാതെ തരമില്ലാ' . അപ്പോള്‍ നിങ്ങളുടെ വാക്ക് വിശ്വസിച്ചു ,മിനിഞ്ഞാന്ന് വരെ സ്വന്തം പത്രങ്ങളിലും,ചാനലുകളിലും 'കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പൊളിച്ചടുക്കിയിട്ടാണെങ്കിലും വീര സഖാവ് അഴിമതിക്കെതിരെ പോരാടും' എന്ന് വിളിച്ചു പറഞ്ഞവന്മാരോക്കെ വെറും ഊളകളായില്ലേ?

അല്ലെങ്കിലും ഇന്നെന്‍റെ പത്രം പത്തു കോപ്പി കൂടുതല്‍ ചിലവാകണം എന്ന ചിന്തയല്ലാതെ ,ദീര്‍ഘവീക്ഷണം എന്നൊന്ന് നിങ്ങള്‍ക്ക് പണ്ടേ ഇല്ലല്ലോ. അതുണ്ടായിരുന്നെങ്കില്‍ പണ്ട് ചാരമാണ്, ചമ്പലാണ് എന്നൊക്കെ പറഞ്ഞ് ആ ഭീഷ്മാചാര്യര്‍ക്കിട്ട് നിങ്ങള്‍ പണിയില്ലായിരുന്നു. അന്ന് തുടങ്ങിയ ഗതികേടാണ് അങ്ങേര്‍ക്ക്.
ഇപ്പോഴത്തെ സാഹചര്യത്തില്‍, അങ്ങേരെങ്ങാനുമായിരുന്നിരിക്കണം പ്രതിപക്ഷ നേതാവ്. വീര സഖാവിനെ പാര്‍ട്ടിയില്‍ നിന്നും ചാടിച്ച് , തന്റെയടുത്ത് പിടിച്ചിരുത്തി ,പാമോയിലില്‍ വറുത്ത പലഹാരങ്ങളും കൊറിക്കാന്‍ കൊടുത്ത്, സഖാവിനെക്കൊണ്ട് തന്നെ അങ്ങേര്‍ കമ്യൂണിസ്റ്റുകാരന്റെ തന്തക്ക് വിളിപ്പിക്കുമായിരുന്നു.
മാത്രമല്ല വല്യ അധ്വാനമൊന്നുമിലാതെ ആ ഭീഷ്മര്‍ ഇപ്പൊ മിന്നല്‍ സഖാവിനെയും , ആ പ്രകാശമില്ലാത്ത പഞ്ഞിത്തലയനെയും ജനങ്ങള്‍ കല്ലെറിഞ്ഞില്ലെകിലും ,കാറി തുപ്പുന്ന അവസ്ഥയെങ്കിലും ഉണ്ടാക്കിയെടുത്തേനെ.
അങ്ങേര്‍ക്ക് പകരം നിങ്ങളെല്ലാം കൂടി ഉത്സാഹിച്ച് കേരളത്തില്‍ ഖദറുകളുടെ തലപ്പത്ത് രണ്ട് പിണ്ണാക്കുമാടന്മാരെ കയറ്റിയിരുത്തിയിട്ടുണ്ടല്ലോ. അതില്‍ പ്രതിപക്ഷ നേതാവിനെ പറഞ്ഞിട്ട് കാര്യമില്ല. വല്ലതുമൊക്കെ കാണാതെ പഠിച്ച് ക്യാമറക്ക്‌ മുന്നില്‍ വിളമ്പാനും, തിരശീലക്ക് പിന്നിലെ ഫ്രോഡ് പരിപാടികള്‍ക്കും (സ്വന്തം പാര്‍ട്ടിക്കുള്ളിലെ മാത്രം) അല്ലാതെ അങ്ങേരെക്കൊണ്ട് ഒന്നിനും കൊള്ളില്ല. പിന്നെയൊരുത്തനുണ്ട്. കേരളം മുഴുവന്‍ ' സ്വന്തം മാനം രക്ഷാ യാത്ര ' എന്ന് പറഞ്ഞ് നടന്ന് തെണ്ടുന്ന ഒരു അനാഥ പ്രേതം . ഈ അരപ്രാണികളെക്കൊണ്ട്, സകല തരികിടയും പഠിച്ച ആ മിന്നലിനെ ഒന്ന് തൊടാനെങ്കിലും സാധിക്കുമോ?? അതാണ്‌ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ദീര്‍ഘ വീക്ഷണം ഇല്ല എന്ന്.അനുഭവിച്ചോ!!!.

എന്തായാലും ഇനി മതി.നാളെ രാവിലെ ഞാന്‍ ഓഫീസിലെത്തുമ്പോള്‍ ആദ്യം കാണുന്നത് മാധ്യമ സിന്‍ഡിക്കേറ്റിന്റെ നേതൃ സ്ഥാനത്ത്‌ നിന്നും രാജി വെച്ചു കൊണ്ടുള്ള നിങ്ങളുടെ കത്തിന്റെ ഫാക്സ് കോപ്പിയായിരിക്കണം. ഇനിയുള്ള കളി എങ്ങനെ കളിക്കണം എന്ന് ഞങ്ങള്‍ ചെറുപ്പകാര്‍ കാണിച്ചു തരാം.നിങ്ങള്‍ വീട്ടില്‍ പോയിരിക്ക്‌.വയസ്സും പ്രായവുമൊക്കെയായില്ലേ?.വിശ്രമിക്ക്. ഇടയ്ക്കിടയ്ക്ക് 'മലയാളത്തിന്റെ വാഴക്കുല', 'ഭാഷയുടെ മൂത്താശാരി' തുടങ്ങിയ പദവികള്‍ ഞങ്ങള്‍ അവിടെ എത്തിച്ചോളാം. ബാക്കി തരികിടകള്‍ ഇനി ഞങ്ങളായിക്കോളാം.

എന്ന്

സിന്‍ഡിക്കേറ്റ് അംഗം (നാളെ മുതല്‍ തലവന്‍),

എ കെ

15 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

അണ്ണാ വിട്ടുപിടി എന്തായിത്‌ ജനാധിപത്യത്തിന്റെ നാലാം തൂണിനെ ഇങ്ങനെ അധിക്ഷേപിക്കാമോ. മാധ്യമ സ്വാതന്ത്ര്യം എന്നതിന്‌ ഒരു വിലയുമില്ലേ

ഹായ് said...

ബെസ്റ്റ് .. എഴുതൂ, നിങ്ങൾ തന്നെയാണ് ഇതിനെ കുറിച്ച് എഴുതാൻ എറ്റവും യോഗ്യൻ.

ഒടി: ആദിത്യ, ഷഫീർ, അഞജലി ഇവരെ കണ്ടില്ല,?

Aadityan said...

ഒരേ സാധനം രണ്ടു ആന്ഗ്ലിളില്‍ ? ഒട്ടും ബോര്‍ അടിക്കാതെ വയ്ച്ചു രണ്ടും. പിന്നെ ഈ സംഭവത്തെ കുറിച്ച് ബൂ ലോകത്ത് വേറെ വലിയ പോസ്റ്റ് ഒന്നും കണ്ടില്ലലോ .ഇത്തരം കരിയങ്ങള്‍ കിട്ടിയല്‍എടുത്തു അലക്കുന്ന പുലികള്‍ എല്ലാം തമാശ പറഞ്ഞു തകര്‍ക്കുവാണല്ലോ . സത്യം പറയാനുള്ള ധൈര്യമോ ഇല്ല അത് പറയുന്നവനെ അഭിനന്ടിക്കാനുള്ള മനസ്സ് പോലും കാണിക്കാതെ Annony എന്നും പറഞ്ഞു വരുന്ന ഇവനെയൊക്കെ വിളിക്കേണ്ട പേര് വേറെയാകുന്നു .Forget these guys arjun keep going. all the best.I feel you are quite genuine and unique

Anonymous said...

ഔതക്കുട്ടി കളി നിറുത്തുമെന്ന് തോന്നുന്നില്ല . ഇനിയും പുതിയ ആയുധങ്ങള് നോക്കിയിരുപ്പാവും കിളവന്‍,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാന്‍

ArjunKrishna said...

ഹായ് : എഴുതാന്‍ അനുവാദം തന്നതിന് നന്ദി സര്‍. ഒരു സംശയവും വേണ്ട,ഞാന്‍ തന്നെയാണ് ഇതെഴുതാന്‍ ഏറ്റവും യോഗ്യന്‍. യോഗ്യത നമ്മള്‍ സ്വയമുണ്ടാക്കുന്നതാണ്.അല്ലാതെ ഒരു വിഷയം എഴുതാനിരുന്നാല്‍,നട്ടെല്ലിലൂടെ തണുപ്പരിച്ചിറങ്ങുന്നവര്‍ക്ക് അതെഴുതാനുള്ള യോഗ്യത എവിടുന്നുണ്ടാവാന്‍? അങ്ങിനെ ഒരു ഭയം ഇല്ലാത്തതിനാല്‍, ഞാന്‍ ഇതെഴുതാന്‍ ഏറ്റവും യോഗ്യനായി എന്ന് മാത്രം
ഓ ടോ :ആഗ്രഗേറ്ററില്‍/റുകളില്‍ വരുന്ന ബ്ലോഗുകളും അവയിലെ കമന്റുകളും ഒട്ടുമിക്കവയും വായിക്കുവാന്‍ ശ്രമിക്കാറുള്ള ഒരാളാണ് ഞാന്‍.അക്ഷരത്തെറ്റുകള്‍ വരുത്തുന്നവര്‍ ഏറെയുണ്ടെങ്കിലും ചില്ലക്ഷരങ്ങള്‍ക്ക് പകരം 'ൻ' ഉപയോഗിക്കുന്നവര്‍ തുലോം കുറവാണ്[മനസ്സിലായിക്കാണുമല്ലോ?ഇല്ലെങ്കിലും എനിക്ക് മനസ്സിലായി:)].അങ്ങനെയുള്ള താങ്കളുടെ കമന്റുകള്‍ രണ്ടു ദിവസമായി കാണുന്നില്ലല്ലോ ഞാന്‍ താങ്കള്‍ക്ക് മെയില്‍ അയച്ച് അന്വേഷിച്ചോ? ഇല്ലല്ലോ?അത് പോലെ തന്നെ ആദിത്യനും,ഷഫീറും,അഞ്ജലിയും മറ്റു വായനക്കാരും എവിടെപ്പോയി എന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. താങ്കളുടെ ചോദ്യത്തിന് അവരാരെങ്കിലും ഉത്തരം പറഞ്ഞാല്‍ അത് കേട്ട് കൊള്ളുക.അല്ലാതെ ഞാന്‍ എന്ത് പറയാന്‍?

പിന്നെ ഒരു സംശയം.ചില ദിശയില്‍ പ്രത്യേകം ചെന്ന് കൊള്ളുന്ന പോസ്റ്റുകള്‍ ഞാന്‍ എഴുതുമ്പോള്‍ താങ്കള്‍ കമന്റുകളുമായി പ്രത്യക്ഷപ്പെടുന്നത്, 'സ്മാള്‍ തീഫ്'

Krishnakumar said...

annu sakhaavu polit byurokku poyi kottum vaangi vannappozhe urappayirunnu ithinganeyokke varu ennu. Pinne maadhyamangal onnu aanju pidicchu nokkiyathalle.:)

Nalla post.

Anonymous said...

Wow, a wonderful writing indeed. I really enjoyed your both posts. Not only that I have forwarded the link of your blog to all my Mallu friends in my office here and in India too.

Hats off to you. Expecting more and more writings like this.

Cheers

Viu

Shafeer said...

അടാര്‍ പോസ്റ്റ് എ കെ.
ഹായ്: ഞാന്‍ ഇവിടെത്തന്നെയുണ്ട് .ക്യാന്‍ ഐ ഹെല്‍പ്‌ യു ? എ കെയുടെ കഴിഞ്ഞ ഒരു പോസ്റ്റിലും ഏതോ ഒരുത്തനും ഉണ്ടായിരുന്നു ഇത് പോലത്തെ ചൊറിച്ചില്‍.പക്ഷെ അന്നവന്റെ പേര് വേറെ എന്തോ ആയിരുന്നു.അതിനു എ കെ മറുപടി പറഞ്ഞത് കൊണ്ട് മിണ്ടാതിരുന്നതാണ്.
ഇനിയിപ്പോ സാറിന് ഷഫീറിന്റെ ജാതകം അറിഞ്ഞേ തീരു എന്നുണ്ടെങ്കില്‍ സ്വന്തം പേരും വിലാസവും ഇവിടെ പ്രസിദ്ധീകരിക്കു.ഞാനും അങ്ങനെ ചെയ്യാം. ധൈര്യമുണ്ടോ ഹായ്?
ഓ ടോ : എ കെ ഈ കമന്റ് പുഴുക്കടി രോഗിയെ നിങ്ങള്‍ക്ക് മനസ്സിലായി എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ അവന്‍റെ വിവരങ്ങള്‍ ഇവിടെ ഇട്ടു കൂടെ? അതോടെ തീരുമല്ലോ ഇത്.

Shafeer said...

ട്രാക്ക് ട്രാക്കേ

Anonymous said...

അപ്പോള്‍ എ കെ തലവനായുള്ള മാധ്യമ സിണ്ടിക്കേട്ടിന്റെ പാരകള്‍ ഇനിയും പ്രതീക്ഷിക്കാമോ?

Anonymous said...

പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് അഴിമതിക്കെതിരായ തന്റെ പോരാട്ടങ്ങള്‍ തുടരാനാണ് സഖാവ് തത്കാലം കീഴടങ്ങിയത് എന്ന് ഔതകുട്ടിച്ചായനും പാര്‍ട്ടിയും ഒരലക്കലക്കിയിരുന്നു.പക്ഷെ ഏറ്റില്ല.ചീറ്റിപ്പോയി

Anjali said...

"ഇന്നലെ വൈകുന്നേരം മുതല്‍ നിങ്ങളുടെ ആ വിശകലന വിദഗ്ദ്ധന്മാരെ ഒരുത്തനെയും കാണുന്നില്ലല്ലോ? എല്ലാവനും,ശംഖുമുഖത്ത്‌ തന്നെ കടലില്‍ ചാടി ജീവത്യാഗം ചെയ്തോ?" ഈ ചോദ്യം പലരും ചോദിക്കുന്നുണ്ട് ഇപ്പോള്‍.

ഓഫ്: ഇവിടെ ആരൊക്കെ കമന്റിടുന്നു,കമന്റിടെണ്ടാ എന്നൊക്കെ നോക്കുന്നതും, തീരുമാനിക്കുന്നതും അനോണികളാണോ?കൂടുതല്‍ ഒന്നും പറയാന്‍ ഞാനില്ല.

ഹായ് said...

സ്ഥലത്തില്ലായിരുന്നു, വൈകിപ്പോയി.

ആദിത്യ , ഷഫീ ..... ഇവരെ കാണുന്നില്ലയെന്ന് സൂചിപ്പിക്കുന്നത് തെറ്റാണോ.

എന്തും പറയാം, എന്തും എഴുതാം . പക്ഷേ നിങ്ങള്‍ പറയുന്നതു തന്നെ ഞാനും പറയണം എന്ന് വാശി പിടിക്കരുത്.
എകെ നീ പ‌റയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്ന് ആണല്ലോ

എനിക്ക് തോന്നുന്ന കമന്റ് ഞാൻ അടിക്കും. സൌകര്യമില്ലെങ്കിൽ പൂട്ടി പൊയ്ക്കോ.

ArjunKrishna said...

ഹായ് : നിന്നോട് പറയണ്ടാന്ന് ഞാന്‍ പറഞ്ഞോ? ചുമ്മാ പറയെടാ !!!അതിനുള്ള മറുപടി ഞാന്‍ എനിക്ക് സൌകര്യമുള്ളത് പോലെ തരും. അതിനാണല്ലോ കമന്‍റ് ഓപ്ഷന് മുകളില്‍ ഞാന്‍ അങ്ങിനെ എഴുതി വെച്ചിരിക്കുന്നത്.
പിന്നെ പൂട്ടി പോകുന്ന കാര്യം, ഡേയ് അതൊക്കെ നാഴികക്ക് നാല്‍പ്പത് വട്ടം 'പൂട്ടി','ഇല്ല ക്ഷമി തുറന്നു', 'ഞാന്‍ ബ്ലോഗ് നിറുത്തി', 'ഇല്ല നിറുത്തുന്നില്ല' എന്നൊക്കെ നമ്പരിടുന്ന മാനസിക വികാസം ഇല്ലാത്തവന്മാരോട് ചെന്ന് പറയു.ഞാന്‍ ആള് വേറെ.
നീ യമന്റെ മുന്നിലാടുമ്പോലെ ശിവന്റെ മുന്നിലാടാതെ.

എഴുതാനും,കമന്റിനു മറുപടി എനിക്ക് ഇഷ്ടമുള്ള രീതിയില്‍ നല്‍കാനും ഒരു ദൈവത്തിന്റെയും , ചെകുത്താന്റെയും അനുവാദം എനിക്ക് വേണ്ട.
പോടേ ,പോടേ(അല്ല നീ എന്നൊക്കെ വിളിച്ച് ഇത്ര സ്വതന്ത്ര്യമിങ്ങോട്ടെടുത്തത് കൊണ്ടാ നീ , ഡാ എന്നൊക്കെ തിരിച്ചും ,യേത്?)

Shafeer said...

ഹായ് : ഷഫീറിനെ നിങ്ങള്‍ എ കെയുടെ ബ്ലോഗില്‍ വന്ന് അന്വേഷിക്കേണ്ട കാര്യമില്ല.അതല്ല എന്നെ അന്വേഷിച്ചേ മതിയാവു എന്നാണെങ്കില്‍,ഞാന്‍ മുകളില്‍ പറഞ്ഞത് പോലെ നിങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ,ഇമെയില്‍ ഐ ഡി സഹിതം ഇവിടെ കൊടുക്ക്‌ . എന്‍റെ വിശദമായ ജാതകം നിങ്ങള്‍ക്ക് മെയിലില്‍ തന്നെ അയച്ചു തരാം. വെറുതെയെന്തിനാ നമ്മള്‍ രണ്ടാളും കൂടി വല്ലവരുടെയും ബ്ലോഗില്‍ അലമ്പുണ്ടാക്കുന്നത്? മോശമല്ലേ ഇതൊക്കെ?