മലയാളി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ :
1) റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയതില്‍ അഭിമാനിക്കുക.വിദേശിയുടെ കൈയ്യില്‍ നിന്നും ഒരു മലയാളി അവാര്‍ഡ് വാങ്ങിക്കുക എന്നത് ചില്ലറ കാര്യംവല്ലതുമാണോ.
എന്നാല്‍ അല്‍ ജലാക്കിന്റെ കൈയ്യില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെ മലയാളിയായ പോലീസുകാരന് ചളുക്ക് വാങ്ങിയാല്‍ അപമാനം തോന്നുവാനേ പാടില്ല. സാധിക്കുമെങ്കില്‍ വിദേശിയുടെ തല്ല് വാങ്ങിയ ആ പോലീസുകാരനെ ചൊല്ലിയും അഭിമാനം കൊള്ളുക .
2) ഇസ്രായേലിന്റെ ഗാസയിലേക്കുള്ള കടന്ന് കയറ്റത്തെയും , ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തെയും ഘോര ഘോരം എതിര്‍ക്കുക.പറ്റിയാല്‍ ഈ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ രചിക്കുക.
എന്നാല്‍ സിനിമ തിയറ്ററില്‍ ക്യൂ നില്കുമ്പോള് ഒരുത്തന് ഊഴം തെറ്റിച്ച്,ബലപ്രയോഗത്തിലൂടെ നിങ്ങളുടെ മുന്നിലെക്കിടിച്ച് കയറിയാല്‍ ഒരക്ഷരം മിണ്ടരുത്. കാരണം അമേരിക്കയും,ഇസ്രായേലും നിങ്ങളെ വിമര്‍ശനത്തിന്റെ പേരില്‍ തല്ലില്ല.അത് പോലാണോ ഇത്? ഇടിച്ച് കയറാന്‍ മടിക്കാത്തവന്‍ ചിലപ്പോള്‍ തല്ലാനും മടിച്ചിലെങ്കിലോ?
3) പത്രത്തിലോ ,ടി വിയിലോ കാണുന്ന അസുഖം ബാധിച്ചവര്‍ക്കും ,മൃതപ്രായര്ക്കും സഹായങ്ങള്‍ എത്തിക്കാന്‍ മെയില്‍ വഴിയും,ബ്ലോഗ് വഴിയും ലോകത്തെ ആഹ്വാനം ചെയ്യുക. അതിനു ചിലവോന്നുമില്ലല്ലോ?
എന്നാല്‍ നടന്നു പോകുമ്പൊള്‍ വഴിയിലൊരാള്‍ വണ്ടി തട്ടി വീണ് കിടക്കുന്നത് കണ്ടാല്‍ എതിര് ദിശയിലേക്ക് നോക്കി നടന്ന് പോവുക. അയാളെ ആശുപത്രിയില്‍ കൊണ്ട് പോയി, ചിലപ്പോള്‍ രക്ത ദാനമൊക്കെ ചെയ്ത് ...അങ്ങനെ എന്തെല്ലാം മിനക്കെടുകള് അത് വഴി ഒഴിവാകുമെന്ന് മാത്രം അപ്പോള്‍ ചിന്തിക്കുക.
4) സദാചാരം എപ്പോഴും കാത്തു സൂക്ഷിക്കുക.നയന്‍താര ബില്ലയില്‍ അഭിനയിച്ചതും, പാര്‍വതി ഓമനക്കുട്ടന് ബിക്കിനിയിട്ടതും ഒന്നും മലയാളിയുടെ സദാചാരത്തിന് ചേര്‍ന്നതല്ലാ എന്ന അഭിപ്രായം എവിടെയും തുറന്നടിക്കുക.
എന്നാല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലും, ലാപ് ടോപ്പിലും , മൊബൈലിന്റെ മെമ്മറി കാര്‍ഡിലും സൂക്ഷിച്ചിരിക്കുന്ന 'ഡല്‍ഹി പബ്ലിക് സ്കൂള്‍ എം എം എസ്', 'നടി റിയാ സെന്നിന്റെ എം എം എസ്',മറ്റ് പുളകം കൊള്ളിക്കുന്ന വീഡിയോ ക്ലിപ്പിന്ഗ്സ് ,ഇവ മറ്റാരും കാണാന്‍ ഇടവരരുത്. ചുരുങ്ങിയ പക്ഷം നിങ്ങള്‍ സദാ'ചാരം' വാരുന്ന സദസ്സിലുള്ളവരെങ്കിലും ഇവ കാണാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
5) 'സായിപ്പിനെ കണ്ട് വേണം ബ്ലഡി മലയാളി പഠിക്കാന്‍' എന്ന മുഖവുരയോടെ, സായിപ്പിന്റെ നാട്ടിലെ പവര്‍ കട്ടില്ലായ്മ ,ഉഗ്രന്‍ റോഡുകള്‍ , നിയമ വ്യവസ്ഥ നല്കുന്ന പരിരക്ഷ എന്നിവയെക്കുറിച്ചൊക്കെ കഴിയുന്നിടങ്ങളിലെല്ലാം വാചാലത പ്രകടിപ്പിക്കുക.
എന്നാല്‍ സായിപ്പ്,പൊതുനിരത്തില്‍ തുപ്പാറില്ല, സ്വന്തം വീട്ടിലെ ചവറ് വാരി റോഡില്‍ കളയാറില്ല, സ്വന്തം കാര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് അയലത്തുകാരന്റെ ജനാലയില്‍ കണ്ണും നട്ടിരിക്കാറില്ലാ തുടങ്ങിയ വസ്തുതകളെല്ലാം സൌകര്യപൂര്‍വ്വം മറന്നേക്കുക.
ഇത്രയുമൊക്കെ സാധിക്കുമെങ്കില്‍ നിങ്ങള്‍ അഭിമാന പുളകിതനായ ഒരു മലയാളിയാണെന്ന് സമ്മതിക്കാം(ചുരുങ്ങിയ പക്ഷം ബ്ലോഗിലെങ്കിലും). മാത്രമല്ല ,വിമാനത്താവളത്തില്‍ അല്‍ ജലാക്ക് ആ പോലീസുകാരന് നല്‍കിയത് പോലത്തെ ഓസ്കാറുകള്‍ക്ക് നിങ്ങള്‍ സര്‍വാത്മനാ യോഗ്യത നേടുകയും ചെയ്യും .
ജയ് ഹോ
Friday, February 27, 2009
Subscribe to:
Post Comments (Atom)
18 comments:
അര്ജുന് കൃഷ്ണ വളരെ നല്ല പോസ്റ്റ്. നാട്ടില്‍ ഇപ്പൊ പച്ചക്ക് നടക്കുന്ന കാര്യങ്ങളെ അതിന്റെ ഗൌരവത്തോടെ പറഞ്ഞതിന് അഭിനന്ദനങ്ങള്‍.
താങ്കള്‍ വിട്ടുപോയതോ സമയക്കുറവു മൂലം എഴുതാതെ പോയതുമായ ഒന്ന് രണ്ടെണ്ണം ഞാന്‍ കൂടി ചേര്‍ക്കാം.
6. സി.ബി.ഐ യെ ഘോര ഘോര പുകഴ്ത്തുക. എന്നിട്ട് തനിക്കോ തന്റെ കൂട്ടത്തില്‍ പെട്ട ആരെ എങ്കിലുമോ കേസില്‍ പ്രതിയാണെന്ന് അവര്‍ പറഞ്ഞാല്‍ കേന്ദ്രത്തിന്റെ കളിയാണെന്ന് ആക്ഷേപിക്കുക.
7. രക്ഷാ മാര്‍ച്ച , കേരള മാര്‍ച്ച് എന്നൊക്കെ പറഞ്ഞു അണികളെ കൂടെ കൂടുക. എന്നിട്ട് വൈകിട്ട് അവനു കൊടുക്കാമെന്നു പറഞ്ഞ പട്ടയും മൊട്ടയും കൊടുക്കാതിരിക്കുക.
8. പത്രത്തില്‍ കൂടിയും, ചാനലുകളില്‍ കൂടിയും ഈശ്വര വിശ്വാസത്തെയും വര്‍ഗീയ വാദത്തെ കുറിച്ചും ഒക്കെ ചീത്തയായി തൊണ്ട കീറി പറയുക. എന്നിട്ട് വൈകിട്ട് പോയി ഒരു രക്ത പുഷ്പഞ്ഞലിയും, ശത്രു സംഹാര പൂജയും ചെയ്യിക്കുക.
ബാകി അടുത്തതില്‍..
ആദ്യത്തെ ഐറ്റം കണ്ടതാ.
"'നടി റിയാ സെന്നിന്റെ എസ് എം എസ്". ഇതിന്റെ ലിങ്കന് ഉണ്ടോ?
ഇരിക്കട്ടേ എന്റെ വക ഒന്ന് കുടി
സാമ്പതിക മാന്ദ്യം ഇല്ലാത്ത കാലത്ത് സ്വകാരിയ മേഖലയില്‍ തൊഴിലാളി സങ്ങടന ഇല്ലാത്തത് കൊണ്ടുള്ള മെച്ചങ്ങളെ പറ്റി വാ തോരാതെ പ്രസംഗിക്കുക.
കൂട്ട പിരിച്ചു വിടല്‍ തുടങ്ങുമ്പോള്‍ ഇവിടെ വിപ്ലവം വരാന്‍ ഇനി എത്ര നാള് ? എന്നാ മട്ടില്‍ പ്രസങ്ങ ശൈലി മാറ്റുക (Note only prasangam)
ആദ്യ പോയിന്റ് വളരെ നന്നായി . കുറച്ചു കുടി വലുതാക്കാമായിരുന്നു പോസ്റ്റ് . nice one
Good observations
excellent, excellent, keep going
കൂതറ പോസ്റ്റ് ,
ആവർത്തന വിരസത.
ഹി ഹി ഹി ഹി
കിടിലം .ഈ പറഞ്ഞതൊന്നും ഇല്ലാതെ മലയാളിയുണ്ടോ.പ്രത്യേകിച്ച് ബ്ലോഗില്‍.
ആദ്യം നിന്റെ അഹങ്കാരം മാറ്റ് എകെ.
ഞാൻ പോയി പടിച്ചതു കൊണ്ട് നിന്റെ അസുഖത്തിന് ഭേദം ഉണ്ടാവില്ല.
നീ ഇവിടെ പോയി പടി മോനേ.
നിങ്ങള്‍ക്ക് വേറെ ജോലിയൊന്നുമില്ലേ എ കെ.അനോണി കമന്റ് എന്നാല്‍ തന്തയിലായ്മക്കുള്ള ലൈസന്‍സായി കാണുന്നവരോട് മറുപടി പറയാന്‍ ? പോയി പണി നോക്കാന്‍ പറയണം ചെറ്റകളോട് .
തൊട്ടു മുകളിലെ അനോണി : ഇത് ചുമ്മാ തമാശക്കല്ലേ? പിന്നെ വല്ലവനും വേണ്ടി എന്നെ തെറി വിളിക്കാന്‍ ഇറങ്ങിയ അനോണികളെക്കൊണ്ട് അവന്മാര് ഏറ്റെടുത്ത ജോലിയെങ്കിലും വൃത്തിയായി ചെയ്യിക്കണ്ടേ? എനിക്ക് കുറച്ച് നേരം സമയം കൊല്ലാന്‍ ഒരു വഴിയുമായി.അത്രയേയുള്ളൂ.
വായനക്കാരുടെ അസുഖത്തിന് ലിങ്ക് തപ്പി നടക്കുന്ന കുതിരവട്ടം എകെ നിന്റെ രോഗത്തിന് ആദ്യം ചികിത്സ നേടുന്നത് ബുദ്ദിയായിരിക്കും.
സ്വയം അനോണിയായി കമന്റിട്ട് അതിന് മറുപടി പറയുന്ന എകെ നിന്നോട് സഹതാപമുണ്ട് ..
ഇനിയെങ്കിലും ഒന്നു ആ വൃത്തികെട്ട ആ മുഖം മൂടി അഴിച്ച് വെച്ച് എഴുതൂ ...
വെറുതെ ഈ അനോണി കമന്റുകള്‍ക്ക് മറുപടി പറഞ്ഞു എന്തിനാ സമയം കളയുന്നത്. വലിയ ചര്‍ച്ച നടക്കുകയാണെന്ന് വച്ച് കമന്റുകള്‍ നോക്കിയപ്പോ വെറും അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു തുടങ്ങി വച്ച വിഷയത്തില്‍ നിന്നും വിട്ടു പോകുന്നു. പ്രത്യേകിച്ച് നമ്മള് മലയാളികളുടെ ഇടയില്‍ കൂടുതലായി കാണുന്ന പ്രവണതയാണ് വെറുതെ അഭിപ്രായം പറഞ്ഞു ആള്‍ക്കാരെ പ്രകോപിപ്പിക്കുക എന്ന്. അതുപോലെ വെറും തമാശാക്കി ഗൌരവുമായ ഓരോ വിഷയങ്ങളെ തള്ളിക്കളയുക. പക്ഷെ അവനവനു വരുമ്പോ ഇരുന്നു കരയുകയും ചെയ്യും. എന്തിനു തോട്ടയല്പക്കത് ഒരു പ്രശ്നം ഉണ്ടായാല്‍ അത് കണ്ടു രസിക്കുകയും പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു നടക്കുകയും അല്ലാതെ അവരെ സഹായിക്കുന്ന ഒരു മനോഭാവം കുറവാണു. അതുകൊന്റ്റ് ഈ മാതിരി അഭിപ്രായങ്ങളെ ഒരു ചെവി കൊണ്ട്ട് കേട്ട് മറുചെവി കൊന്ട് തള്ളികളയുകയാണ് എന്റെ പരിപാടി. ഇവിടെ ബ്ലോഗില്‍ ഒരു ചെവി കൊന്ട് കേള്‍ക്കാതെ ഇരിക്കാനുള്ള optionum ഉണ്ടല്ലോ. സൊ കമന്റ് option പൂടിയെക്കുക.
പറഞ്ഞിട്ട് കാരിയമില്ല എ ക്കേ . ഇവനൊക്കെ "കോണക കളക്ഷന്‍ " മാത്രമേ പറഞ്ഞിട് ഉള്ളു .
PakkaranZ :ഇത് ചുമ്മാ തമാശക്കല്ലേ? പിന്നെ ഇവന്മാരെ പേടിച്ചു പനിച്ച് കമന്റ് ഓപ്ഷന് പൂട്ടുന്നതൊക്കെ പിള്ളേരുടെ പണിയല്ലേ .ഇന്നലെ രാത്രി എനിക്ക് ആ അനോണിയെ കുരങ്ങു കളിപ്പിക്കുന്നതില്‍ ഒരു രസം തോന്നി .കളിപ്പിച്ചു. എന്തായാലും താങ്കളുടെ അഭിപ്രായം മാനിച്ച് , ഇനിയുള്ള വായനക്കാര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാന്‍ എന്റെ മറുപടി കമന്റുകള്‍ എല്ലാം കൂടിഒന്നാക്കുന്നു.
ആദിത്യാ: :)
-------------------------
പഴയ ഹായ്/പുതിയ ആദിത്യന് :തന്നെ? പോസ്റ്റ് തീരെ അങ്ങോട്ട് ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ പോയി സൈബെര്‍ കേസ് കൊട് .ഹോ ,ഹോ, ഹോ,ഹോ.
---------------------------------
(ചില്ലകഷരത്തിലെ പിശക് ആദ്യം മാറ്റ് .എന്നിട്ട് സര് നെയിം മാറ്റി ആള്‍മാറാട്ടം കളി.)ഹായുടെ അടുത്ത കമന്റ് എന്ത് തന്നെയായാലും തൂക്കി ഞാന്‍ ചവറ്റ് കൊട്ടയില്‍ കളയും. ഈ ബ്ലോഗില്‍ എന്ത് കമന്റിടണം എന്ന് വായനക്കാരന് തീരുമാനിക്കവുന്നത് പോലെ,ഏത് കമന്റ് കിടക്കണം,ഏത് വേണ്ട എന്നത് ഞാനല്ലേ തീരുമാനിക്കുന്നത്?.ചുമ്മാ, ആ അധികാരം ഉപയോഗിക്കുന്നതിന്റെ ഒരു രസത്തിന് വേണ്ടി :)
----------------------------------ബ്ലോഗിന്റെ ഉടമക്ക് എന്തുമാകാം.പക്ഷെ വായനക്കാര്‍ അങ്ങനെയാണോ? പോടാ ചെക്കാ. പോയി വിവരമുള്ളവരോട് ഇതൊക്കെ ചോദിച്ചു മനസിലാക്കി വന്ന് കമന്റിട്
-----------------------------------എ കെടെ അഹങ്കാരം അങ്ങനെ കണ്ട കൂറകളൊന്നും വിചാരിച്ചാല്‍ മാറില്ല . ഇതിനേക്കാള്‍ വല്യ കൊമ്പന്മാര് നേരിട്ട് ശ്രമിച്ചിട്ട് നടന്നിട്ടില്ല പിന്നല്ലേ ഒരു ഊരും പേരുമില്ലാത്തവന് വിചാരിച്ചാല്‍ അത് മാറുന്നത്. എന്തായാലും ലിങ്കിന് നന്ദി.ആദ്യം നീ പോയി മലയാളം ശരിക്ക് പഠിക്ക് (പടി അല്ലെടാ മണ്ടാ ) തന്ന ലിങ്കിന് എന്തായാലും അപ്പൊ നിനക്കും ഞാന്‍ എന്തെങ്കിലും തിരിച്ച് ചെയ്യണ്ടേ .ഈ ലിങ്കില്‍ പോയി യോജിച്ചത് തിരഞ്ഞെടുത്ത് വേഗം വിട്ടോ. നിന്റെ പ്രശ്നങ്ങള്‍ എല്ലാം മാറും.ചികിത്സാ ചിലവിന് പണമില്ലെങ്കില്‍ എന്നോട് പറയ്.ഞാന്‍ തരാം.ഇതിന് മുന്‍പും നിന്നെ പോലെ പലരെയും ഞാന്‍ സഹായിച്ചിട്ടുണ്ട്
-----------------------------------
എല്ലാവരുടെയും അസുഖത്തിനല്ലെടാ കുട്ടാ .മുകളില്‍ ഞാന്‍ ഇട്ടത് നിനക്ക് മാത്രമുള്ള ലിങ്കല്ലേ. നിന്റെ അസുഖം മാറാനുള്ള വഴി പറഞ്ഞ് തന്ന എനിക്ക് എന്തോ അസുഖമുണ്ടെന്ന് പറയുന്ന അവസ്ഥയിലായോ നീ? ഇത് കൂടി കൂടി വരികയാണല്ലോ? വേഗം ചെല്ല്,ചെന്ന് ഞാന്‍ തന്ന ലിങ്കിലെ ഏതെങ്കിലും സ്ഥാപനത്തില്‍ അഡ്മിറ്റാവ് . ഇപ്പോള്‍ പോയാല്‍ നടന്നു പോകാം.നിന്റെ രോഗമെല്ലാം മാറീട്ട് എ കെക്ക് ബുദ്ധി ഉപദേശിക്കാന്‍ വാ.തത്കാലം പോയിനെടാ പോയിന് .പിന്നെ സ്വന്തം നാമത്തില്‍ എഴുതുന്ന എന്നോട് അനോണിയായ നിനക്ക് മുഖമൂടിയുടെ പേരില്‍ സഹതാപം? അതെനിക്കിഷ്ടപ്പെട്ടു. നിന്നെപ്പോലൊരുത്തനെക്കൊണ്ട് മാത്രമേ ഇത് സാധിക്കു.പിന്നെ അനോണി കമന്റിന്റെ കാര്യം : കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.നിന്റെ ഭ്രാന്ത് വായിച്ച് കൊണ്ടിരിക്കുന്നവര്‍ ഇപ്പോള്‍ ഓണ്‍ ലൈനില്‍ ആറു പേരാണ് . അവരിലാരെങ്കിലും തന്നെ മറുപടി പറയട്ടെ അനോണിയായി കമന്റിട്ടത് ഞാന്‍ തന്നെയാണോ അതോ അവരിലാരെങ്കിലുമാണോ എന്ന്. ഇനി അവര്‍ മറുപടി പറഞ്ഞില്ലെങ്കില്‍,ആണുങ്ങളെപ്പോലെ സ്വന്തം ആരോപണം തെളിയിക്കെടാ.എന്നിട്ട് വാ എ കെ യോട് കോര്‍ക്കാന്‍ .
-----------------------------------
മുഖംമൂടിയുടെ കാര്യവും , അനോണിയുടെ കാര്യവും നീ തന്നെ പറഞ്ഞത് കൊണ്ട് ഒന്ന് കൂടി.നാളെ രാവിലെ വരെ ഈ ബ്ലോഗില്‍ അനോണി ഓപ്ഷന് അടഞ്ഞു കിടക്കട്ടെ. നീയും,മറ്റുള്ളവരും സ്വന്തം ഐ ഡിയില്‍(അല്ലെങ്കില്‍ ഇതിന് വേണ്ടി മാത്രം നീ ഒരു ഐ ഡി ഉണ്ടാക്ക്. കാണട്ടെ ) കമന്റിട്ടാല്‍ മതി.(നാളെ രാവിലെ വരെയുള്ളൂ കേട്ടോ ഇത്.രാവിലെ അനോണി ഓപ്ഷന് വീണ്ടും തുറക്കും) ഇതും എ കെയുടെ ഒരു അഹങ്കാരം. നിന്നെ കുരങ്ങ് കളിപ്പിക്കുന്നതിലെ രസം വേറെയും .നേരത്തെ പറഞ്ഞില്ലേ? എന്റെ ബ്ലോഗ് ,എന്റെ ഇഷ്ടം , എന്റെ അധികാരം , അതിന്റെയൊരു രസം :)
----------------------------------
അപ്പോള്‍ പല പേരുള്ള അനോണി , ഇനി നാളെ രാവിലെ കാണാം . ഇവിടെ നീ കിടന്നു അനോണിയായി വിളഞ്ഞത് എന്റെ ഭിക്ഷയാണ് എന്ന് നിന്നെ ബോധ്യപ്പെടുത്താന്‍ മാത്രമാണീ പരിപാടി. നാളെ അനോണി ഓപ്ഷന് തുറക്കുമ്പോള്‍ വീണ്ടും ഊരും പേരുമില്ലാത്തവനായി വാ.നിന്നെ കുരങ്ങ് കളിപ്പിക്കാന്‍ അപ്പോള്‍ എനിക്ക് താത്പര്യമുണ്ടെങ്കില്‍ നമുക്ക് കളി തുടരാം
നല്ല നിരീക്ഷണങ്ങള്‍.ചര്‍ച്ച ചെയ്യുന്ന വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത എന്തെങ്കിലും വിവരക്കേടുകള്‍ വിളിച്ചു പറഞ്ഞ് അലമ്പുണ്ടാക്കുക എന്നതും മലയാളിയുടെ സ്വഭാവമായി കൊടുക്കാമായിരുന്നു :)
ഓഫ് ടോ : അനോണിയെ കുറേ കുരങ്ങു കളിപ്പിച്ചു എന്ന് തോന്നുന്നല്ലോ? എന്തായാലും നന്നായി.
ഒരു ട്രാക്ക് ഇവിടെ കിടക്കട്ടെ
Post a Comment