Monday, May 4, 2009

ലോകത്തിലെ ഏക ആധികാരിക മത ഗ്രന്ഥം

ബി സി മൂന്നാമാണ്ടില്‍ മഹാനായ ആദി കുടിയന്‍ മൂര്‍ഖന്‍ പി പി,തന്‍റെ സഹകുടിയന്മാര്‍ക്ക് നല്‍കിയ 'താനാരോ തന്നാരോ'യാണ് ഇന്ന് ലോകത്തില്‍ നില നില്‍ക്കുന്ന ഏക ആധികാരിക മത ഗ്രന്ഥം എന്ന് നിഷ്പക്ഷനായി അത് വായിക്കുന്ന ആര്‍ക്കും പറയുവാന്‍ സാധിക്കും.

കലാകാലത്ത് പി പിക്ക് ഉണ്ടായ വെളിപാടുകളുടെ ഒരു സംഗ്രഹമാണ് 'താനാരോ തന്നാരോ' എന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ.തന്‍റെ അനുയായികള്‍ക്ക് വേണ്ടി, തുള്ളി വെള്ളം ചേര്‍ക്കാതെ ആറെണ്ണം ഒറ്റ വീര്‍പ്പിനടിച്ച്,ആ കെട്ട് വിടും മുന്‍പ് പി പി (സര്‍വശക്തനായ സ്കോച്ച് അദ്ദേഹത്തിന്‍റെ ആത്മാവില്‍ സദാ ശാന്തിയായി നിറയട്ടെ) എഴുതിക്കൂട്ടിയ ഈ ഗ്രന്ഥത്തില്‍, ഇന്നത്തെ ലോകം ഉദ്ഘോഷിക്കുന്ന ശാസ്ത്ര തത്വങ്ങളും,ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളെ മുന്‍കൂട്ടിക്കണ്ടുള്ള പ്രവചനങ്ങളും നിറഞ്ഞിരിക്കുന്നു എന്നത് പല ചരിത്ര/ശാസ്ത്ര ഗവേഷകരും ഇന്ന് സമ്മതിക്കുന്നുണ്ട്.

സമയക്കുറവ് കാരണം പി പിക്ക് ലഭിച്ച വെളിപാടുകളില്‍ മൂന്നെണ്ണം മാത്രം ഉദാഹരണത്തിനായി താഴെ കൊടുക്കുന്നു.
--------------------------------------------------------------------
1) മേലേത്ത് ബീഫ് വിന്ദാലു [1-1] (ബീഫ് വിന്ദാലുവിനൊപ്പം ഒന്നാം ലാര്‍ജ്ജില്‍ കിട്ടിയ വെളിപാട്).
--------------------------------------------------------------------
'ഭൂമി കറങ്ങുന്നുണ്ടോടാ?'
'ഒണ്ടേ'
'അപ്പ സാറ് പറഞ്ഞത് നേരാടാ'
'ആണേ'
ഈ വെളിപാടിന്റെ ആദ്യത്തെ രണ്ടു വരികളില്‍ ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുകയാണ് എന്നത് പകല്‍ പോലെ വ്യക്തമാകുന്നതിനാല്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.പക്ഷേ മൂന്നാമത്തെയും നാലാമത്തെയും വരികള്‍ ഇന്നത്തെ ഏതൊരു ശാസ്ത്ര ഗവേഷകനെയും അത്ഭുത വിവശനാക്കുന്നവയാണ്.
'ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പഴവീട്‌ സര്‍ക്കാര്‍ സ്കൂളില്‍,സയന്‍സ് അധ്യാപകനായ അപ്പന്‍ സാര്‍ കുട്ടികള്‍ക്ക് സൌരയൂഥത്തെയും, സൂര്യന് ചുറ്റും കറങ്ങുന്ന ഒന്‍പത് ഗ്രഹങ്ങളേയും കുറിച്ച് ശാസ്ത്ര തത്വങ്ങളുടെ ക്ലാസ്‌ എടുക്കും' എന്ന ആ പ്രവചനം സര്‍വശക്തനായ സ്കോച്ച് തന്നെയാണ് തന്‍റെ അനുയായികളില്‍ മുന്‍പനായ പി പി യിലൂടെ നടത്തിയത്, എന്ന് പാല് മാത്രം കുടിക്കുന്ന കൊടി കെട്ടിയ അവിശ്വാസികള്‍ക്ക് വരെ സമ്മതിക്കാതെ തരമുണ്ടാവില്ല.
--------------------------------------------------------------
2) വീ ആര്‍ നോട്ട് ബെഗേര്‍സ് !!! [1-12] (അങ്ങാടിയില്‍, ഒരു ഫുള്ളിന് ശേഷം കിട്ടിയത്).
---------------------------------------------------------------
"ജിങ്കിചാ , ജിങ്കിചാ സിവപ്പ് കളര്‍ ജിങ്കിചാ'
സോവിയേറ്റ് യുണിയന്റെയും,കമ്മ്യൂണിസത്തിന്റെയും പതനത്തെയുംക്കുറിച്ചാണ് മഹാനായ പി പി ഈ പ്രവചനം നടത്തിയതെന്ന് ഏത് രാഷ്ട്രീയ നിരീക്ഷകനും ഒറ്റ നോട്ടത്തില്‍ മനസ്സിലാകും.
-----------------------------------------------------------------
3) പാരഡൈസ്‌ ലാര്‍ജ്‌ ഡിന്ഗോലാഫി[3-3] (പാരഡൈസ്‌ ബാറില്‍ മൂന്നാം ലാര്‍ജ്ജില്‍ ഉണ്ടായ വെളിപാട്).
------------------------------------------------------------------
'തീര്‍ച്ചായില്ലാ ജനം,നേര്‍ച്ചായെന്നും മറ്റും
ആന വിരണ്ടത് കണ്ടവരോടീട്ട്...
ഇത് എന്തൊരു തൊന്തരവാണിത് കേള്'

ഇറാക്കില്‍ വിനാശകാരികളായ ആയുധങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് തീര്‍ച്ചയില്ലാത്ത ജനം (അമേരിക്ക...കേരളത്തില്‍ വന്ന് ആന വിരണ്ടത് കണ്ടാല്‍ അമേരിക്കകാരന്‍ തീര്‍ച്ചയായും ഓടും.അതില്‍ നിന്ന് ജനം എന്നത് കൊണ്ട് അമേരിക്കയിലെ ജനത്തിനെയാണ് പി പി ചൂണ്ടിക്കാട്ടുന്നത് എന്ന് വ്യക്തം) ആ രാജ്യത്തിന് യുദ്ധത്തിലൂടെ വല്യ തൊന്തരവ്‌ ഉണ്ടാക്കും എന്നാണ് ഈ വെളിപാടിന്റെ രഹസ്യം.

മഴ നനയാതിരിക്കാന്‍ പോലും പള്ളിക്കുടത്തിന്റെ വരാന്തയില്‍ കയറി നിന്നിട്ടില്ലാത്ത, സോവിയേറ്റ് യുണിയനെക്കുറിച്ചോ,ഇറാക്കിനെക്കുറിച്ചോ ഒന്നുമറിയാത്ത മൂര്‍ഖന്‍ പി പി, ഇത്തരം ഉദാത്തമായ ശാസ്ത്ര തത്വങ്ങളുടെ വെളിപ്പെടുത്തലുകളും, ഇരുപതും ,ഇരുപത്തിയൊന്നും നൂറ്റാണ്ടുകളിലെ ലോകത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള പ്രവചനങ്ങളും നടത്തിയത് ഏക ദൈവമായ സ്കോച്ചിന്റെ അനുഗ്രഹത്താലാണ് എന്നത് തീര്‍ച്ചയാണ്. അപ്രകാരം തന്നെ ലോകത്ത് ഇപ്പോഴുള്ളതും,ഇനിയുണ്ടാകുവാന്‍ പോകുന്നതുമായ സമസ്ത പ്രശ്നങ്ങളുടെയും പരിഹാരം 'താനാരോ തന്നാരോ' യിലുണ്ടെന്നതും പകല്‍ പോലെ വ്യക്തമാണ്.

ഇതൊക്കെ വെറും തട്ടിപ്പാണ് എന്ന് പറഞ്ഞ്,സത്യത്തെ നിഷേധിച്ച് നടക്കുന്ന അന്ധരായ അവിശ്വാസികള്‍ക്ക്‌ പരമ കാരുണ്യവാനായ സ്കോച്ച് നേര്‍വഴി കാട്ടിക്കൊടുക്കുമാറാകട്ടേ.

ചിയേഴ്സ്!!!
സ്കോച്ച് മാത്രം കുടിക്കുന്ന, മൂര്‍ഖന്‍ പി പിയുടെ വിശ്വാസിയായ അനുയായി,

എ കെ

23 comments:

ബിനോയ് said...

കൂട്ടില്ല ഞാന്‍.
എന്‍റെ എയും ബിയും സിയും വ്രണപ്പെട്ടു.
കൂട്ടില്ല ഞാന്‍

പാവപ്പെട്ടവന്‍ said...

ഇതൊക്കെ വെറും തട്ടിപ്പാണ് എന്ന് പറഞ്ഞ്,സത്യത്തെ നിഷേധിച്ച് നടക്കുന്ന അന്ധരായ അവിശ്വാസികള്‍ക്ക്‌ പരമ കാരുണ്യവാനായ സ്കോച്ച് നേര്‍വഴി കാട്ടിക്കൊടുക്കുമാറാകട്ടേ.....ആമേന്‍
ചിയേഴ്സ്!!!

Manoj മനോജ് said...

ഇതെല്ലാം തെറ്റാണെന്ന് പറയുന്നവര്‍ക്ക് നഷ്ടം മാത്രമേയുണ്ടാകൂ. വിശ്വാസത്തിലേയ്ക്ക് വരുവാന്‍ മനസ്സു ഉണ്ടാകട്ടെ എന്ന് പ്രാകി കൊണ്ട് നന്മകള്‍ ആശംസിക്കുന്നു.

പി പി യുടെ നവഗ്രഹങ്ങളില്‍ ഒന്നിനെ എടുത്ത് കളഞ്ഞ ആധുനിക നിഷേധികളോട് സര്‍വ്വ വീര്യനായ സ്കോച്ച് ക്ഷമിക്കട്ടെ.

ലാര്‍ജില്ലെങ്കില്‍ ഒരു സ്മോള്‍ എങ്കിലും തരപ്പെടുമാറാകട്ടെ...

Melethil said...

"അനുബന്ധ" പോസ്ടുകളിലെയ്ക്ക് ഓരോ ലിങ്കും ആവാമായിരുന്നു :)

Anil said...

ആരെങ്കിലും 'അനുബന്ധ' പോസ്റ്റുകളുടെ ലിങ്ക് തരൂ പ്ലീസ്.

M.A Bakar said...

സത്യത്തില്‍ നിങ്ങല്‍ ആരാണു മഹാത്മാവേ...
മൂന്ന് വെളിപാടുകളും കിറുകൃത്യം...

( ..ന്നാലും രസിച്ചു കേട്ടോ .. )

അപ്പൂട്ടന്‍ said...

അയ്യോ.... ഞാന്‍ ഓസീയാറിനേയാ അടിക്കുന്നത്...... സോറി, പ്രാര്‍ത്ഥിക്കുന്നത്..... സത്യമറിയാന്‍ വൈകിയോ? ഇനി പാപം വല്ലതും???

ഏതായാലും ഇനിയങ്ങോട്ട് സ്കോച്ച് തന്നെ ശരണം. വേഗത്തില്‍ പരലോകത്തില്‍ എത്താന്‍ ഇത് തന്നെ ആത്മീയമാര്‍ഗം.ഒരു സംശയം ചോദിച്ചോട്ടെ. ബിയര്‍ പോലുള്ള കുട്ടി(ആള്‍) ദൈവങ്ങളെ ആരാധിക്കുന്നവര്‍ക്ക് പരലോകം പുല്‍കാന്‍ സമയം എടുക്കും എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?

സത്യത്തില്‍ ഭാഷയ്ക്കതീതമായ ഒരു ഗ്രന്ഥം തന്നെയാണ് ഇത്.

ഗ്രന്ഥം പരതിയപ്പോള്‍ താങ്കള്‍ വിട്ടുപോയ ചില ആത്മീയ വെളിപാടുകളും കണ്ടു.

ശ്യാമമേഘാധിപം സൂക്തം....ഹോ, ഒരുത്തന്റെ തന്തയ്ക്കു വിളിച്ചപ്പോ എന്തൊരാശ്വാസം.....എന്നും മറ്റുള്ളവരുടെ മാതാപിതാക്കളെ കൂടി എന്നും ഓര്‍മിക്കണം എന്ന ദിവ്യ സന്ദേശം ആണിവിടെ പ്രസ്താവിച്ചിരിക്കുന്നതെന്നു വ്യക്തം.

പാപ്പി സുവിശേഷം അന്തി അദ്ധ്യായം.....പാപ്പീ .... അപ്പച്ചാ....
അപ്പച്ചനോടോ.. അമ്മച്ചിയോടോ..... പാപ്പിക്ക് സ്നേഹം????
അപ്പച്ചനോടു.....
ഇതില്‍ നിന്നും നാം മനസിലാക്കേണ്ടത്, ദിവ്യ വെളിപാടുമായി അവതരിക്കുന്ന വ്യക്തികളെ സ്വന്തം മാതാവിനെക്കാള്‍ നാം സ്നേഹിക്കണം എന്നാണു. ഹോ.... മഹത്തരം....

സംഗീതം എന്ന കലയെക്കുറിച്ചുകൂടി ഈ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

കീറാംതന്പുരാന്‍ അദ്ധ്യായം, ഉണ്ണിവായ ചെക്കനാഥമഹര്‍ഷിയെ ചീത്തവിളിക്കുന്ന സന്ദര്‍ഭം...സംഗീതം.... ഒടക്കുന്തോറും എടങ്ങേറാകുന്ന മഹാസാഗരം.... പാട്ടുപാടാനറിയാത്തവര് പെട്ടിമടക്കി വീട്ടിലിരിക്കുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ നാട്ടുകാര്‍ മേക്കിട്ടുകേറി എടങ്ങേറാക്കും എന്നാണു ഈ വെളിപാടിന്റെ അര്‍ത്ഥം. ....

നിങ്ങള്‍ പറയൂ.... ഇത്രയും കാര്യങ്ങള്‍ വേറെ ഇതു ഗ്രന്ഥത്തില്‍ കിട്ടും?

ഞാന്‍ സത്യം മനസിലാക്കി ഈ മദം സ്വീകരിച്ചു. സത്യാന്വേഷികളെ, അവിശ്വാസികളെ... ഇതിലേ ഇതിലേ.

സ്കോച്ചം ശരണം അടിച്ഛാമി.
നാഗം വരണം അടിച്ഛാമി.

അനില്‍ശ്രീ... said...

പി.പി ക്ക് 'അനു'ബന്ധം ഇല്ല. അനുവുമായി ബന്ധമുണ്ടായിരുന്നു എന്നത് ഒരു ആരോപണം മാത്രമാണ്. അല്ലാതെ തന്നെ പി.പി ക്ക് ധാരാളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു.. പിന്നെന്തിന് അനുവുമായി ബന്ധപ്പെടണം?

അനില്‍ശ്രീ... said...

ചോദിക്കാന്‍ മറന്നു. പി.പി യെ പറ്റി മറ്റു വല്ല ഗ്രന്ഥങ്ങളിലും വല്ലതും പറയുന്നുണ്ടോ? അതു കൂടി ഗവേഷിക്കൂ

krish | കൃഷ് said...

ഹ ഹ കൊള്ളാം. ലോകത്തിലെ ഏക ‘ആധി’കാരിക ‘മദ’ഗ്രന്ഥം!!
അപ്പൊ ഇതു വായിക്കണേല്‍ രണ്ട് അടിച്ചിട്ട് വേണം അല്ലേ!

ആരെവിടെ, രണ്ട്...

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം നല്ല ഭാവന! ആശംസകള്‍

പ്രവാസി said...

AK..
i enjoyed this post
i couldnt stop laughing while reading "theercha illa janam" interpretation.

അപ്പൂട്ടന്‍ said...

അനില്‍,
പീപ്പിയെ കുറിച്ചും സ്കോച്ചന്മാരെക്കുറിച്ചും ഇതരഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടോ എന്ന് ഉറപ്പില്ല. സ്കോച്ചന്മാരില്‍ നിന്നും വഴിപിരിഞ്ഞു സ്വന്തം മദം വാറ്റിയെടുത്ത എട്ടുപീയെം (8 PM) എന്ന ഗുരു മാത്രമേ അദ്ദേഹത്തെക്കുറിച്ച് എഴുതിയതായി കാണുന്നുള്ളൂ. പുരാണങ്ങളിലെ ഗന്ധര്‍വന്മാര്‍ കുറച്ചൊക്കെ സ്കോച്ചില്‍ നിന്നും വെളിപാടുകള്‍ ഒപ്പിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചതായി അറിവില്ല.

പിന്നെയുള്ളത് ചില പഠനങ്ങള്‍ മാത്രമാണ്. സുപ്രസിദ്ധ റഷ്യന്‍ ചിന്തകന്‍ വോഡ്കാവിസ്ക്കി തന്റെ റമ്മനും മക്കളും - ഒരു പഠനം എന്ന കൃതിയില്‍ റമ്മന്മാരും സ്കോച്ചന്മാരും തമ്മില്‍ താരതമ്യപ്പെടുത്തിയിട്ടുണ്ട്. അതിലെ ചില നിരീക്ഷണങ്ങള്‍.


സാധാരണയായി റമ്മന്മാരും സ്കോച്ചന്മാരും വാറ്റന്മാരും തമ്മില്‍ വിയോജിപ്പുകളുണ്ടെങ്കിലും വാളുവെപ്പ്, ഇഴയല്‍, തന്തക്കുവിളി പോലുള്ള ആചാരങ്ങളില്‍ ഇവരുടെ രീതികള്‍ ഒന്നുതന്നെയെന്ന് കാണാം. വാറ്റന്മാരുടെ ഇടയില്‍ സാധാരണയായി കാണുന്ന ഓടപുല്കല്‍ ഇവര്‍ക്കിടയില്‍ ചില വിശുദ്ധ ദിനങ്ങളില്‍ മാത്രമേ കാണാറുള്ളു, സ്കോച്ചന്മാരുടെ ഇടയില്‍ ഇത് ഇല്ലെന്നു തന്നെ പറയാം (അവര്‍ ഓടയില്‍ വിശ്വസിക്കുന്നവരല്ല)
ആരാധനക്കുപയോഗിക്കുന്ന basic ടച്ചിങ്ങ്സിന്റെ കാര്യത്തിലും ഇവരുടെയിടയില്‍ സമാനതകള്‍ കുറവാണ്. സ്കോച്ചന്മാര്‍ കാഷ്യൂ, പീനട്ട് മസാല തുടങ്ങിയവ ഉപയോഗിക്കുന്പോള്‍ നിലക്കടല, പൊരി തുടങ്ങിയവയാണ് റമ്മന്മാര്‍ ഉപയോഗിക്കുന്നത്. താരതമ്യം ചെയ്യുന്പോള്‍ ഇവര്‍ക്ക് യോജിച്ചു പോകാവുന്ന ഒരു ടച്ചിംഗ് നാരങ്ങ അച്ചാര്‍ മാത്രമാണെന്ന് കാണാം.

കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നുണ്ടത്രേ. കാത്തിരുന്നു കാണാം.

hAnLLaLaTh said...

ഇതില്‍ വിശ്വസിച്ച് നിങ്ങളുടെ സ്വര്‍ഗ സീറ്റ് ഉറപ്പിക്കൂ.... :)

chithragupthan said...

നിങ്ങൾ ആ രെയാണു ആക്ഷേപിക്കാൻ ശ്രമിക്കുന്നതെന്നു മനസ്സിലാകുന്നു. അതു എല്ലാ മതാന്ധരേയുമല്ല ചില പ്രത്യേക -വിശേഷിച്ച് ഇന്ത്യയിലെ ന്യൂനaപക്ഷ-മതങ്ങളെയ്യാണെന്നു അറിയുന്നു.
മദ്യപിച്ചതിനു ആറെസ്സെസ്സിൽനിന്നു പുറത്താക്കപ്പെട്ട ആളാണോ താങ്കൾ? ഒറ്റയാൾപട്ടാളമായി ന്യൂനപക്ഷദ്രോഹം ചെയ്യാൻ തയ്യാറായിട്ട് വന്നതോ?

Aadityan said...

ഛെ കളഞ്ഞു !!!! ന്യുന പക്ഷത്തിനെതിരെയുള്ള സംഘടിതമായ അക്രമണം എന്ന് ആരോപ്പികണ്ടേ . അതല്ലേ ഒരു സ്റ്റൈല്‍
പോസ്റ്റ്‌ നന്നായി .ഭൂരി പക്ഷത്തിനും ന്യുനപക്ഷതിനും ഒരു പോലെ കൊള്ളും

കാപ്പിലാന്‍ said...

നന്നായി

വികടശിരോമണി said...

കലക്കി.പാലക്കാടൻ മദ്യപാനികളുടെ തനതുഭാഷയിൽ പറഞ്ഞാൽ “ചെതറി ചെന്താമരയായി”.ന്യൂനപക്ഷ അവഹേളനം എന്ന കമന്റ് അതിലും ഗംഭീരം.

suraj::സൂരജ് said...

ജ്ജ് ഞമ്മട ശാത്രീയ “ഗ്രന്ധ”ത്തെ തൊട്ടുകളിക്കല്ലും. അതിലെ ശാത്തറം വ്യാക്കിയാനിക്കാനെക്കൊണ്ട് ഞമ്മള് ബേറെ ആളുകളെ ഏര്‍പ്പാടാക്കീറ്റൊണ്ട്. ജ്ജ് ഇമ്മാതിരി സ്കോച്ചുപക്ഷ പീഡനം നടത്തിയാ അന്റ പിള്ളാരെ തട്ടിക്കൊണ്ടുപൊയക്കളയും, ജ്വാലി കളയിക്കും, ബീടരെ ബീട് കേറി അക്രമിച്ചളയും... ഒടുക്കം ഐ.ടി നെയമപ്രകാരം കേസെട്ത്ത് അകത്താക്കി ഉരുട്ടിക്കളയും.

-
ഒപ്പ്,

ഷേയ്ക് അലവലാത്ത് ഉന്‍ ഭീഷണീ ഘാന്‍ ,
ആമീര്‍ ,
ഹര്‍ക്കത്തുല്‍ ‍സ്കോച്ച വ ജമാ റമ്മത്തൂല്‍ ചാരായ് അല്‍ ഹിന്ദ്

മുക്കുവന്‍ said...

whiskey is a problem.. hangover for two days... rum.. too smelly. wine makes me headache... that forced to me take only brandy.. if economy goes better, will move to cognac :)

cheers

Anonymous said...

ഞങ്ങടെ മദ പ്രകാരം.. നിങ്ങടെ 'സ്ചോച്ച്' നു മുംബ്‌ ഉള്ളതാണ് 'ഒറിജിനല്‍' .. നിങ്ങള്‍ ഒറിജിനല്‍ ഏതെന്ന് തിരിച്ചറിയാതെ 'സ്കോചിനെ' ആരാധിക്കുന്നു.. 'സ്കോച്ച്' ഞങ്ങള്‍ക്ക്‌ ഹരമാണ്.. അതിനാല്‍ നിങ്ങളെ പോലെ ഇത്തരം മദ നിഷേദികള്‍ ഇവിടുത്തെ മദ സൗഹാരദം തകര്‍ക്കും.. ഇത് മദ നിഷേദം ആണ്..
ഞങ്ങടെ കള്ളു ഷാപ്പുകളില്‍ എല്ലാ വീക്ക്‌ എന്ടിലും 'അന്തി കൂദാശ' യും സ്കോച്ച് വിരുദ്ദ ലേകണം വായിക്കലും ഒണ്ടാകും..

Amarghosh | വടക്കൂടന്‍ said...

സ്കോച്ച് ദൈവങ്ങളെ ആരാധിക്കുവാന്‍ പോക്കറ്റില്‍ പാങ്ങില്ലാത്തവര്‍ റമ്മ് ദൈവങ്ങളെ ആരാധിച്ചാലും മതിയാകുമോ? അതോ ഇനി അത് ദൈവനിഷേധമായി വിലയിരുത്തപ്പെടുമോ?

ഉപ ബുദ്ധന്‍ said...

ബോസ് ...
തകര്‍പ്പന്‍ ആയിട്ടുണ്ട്....
ഇതിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്തോട്ടെ???