"അണ്ണാ മലയാളം ബ്ലോഗിങ്ങ് രംഗത്ത് മുറ്റ് പ്രതിസന്ധിയാണെന്ന് കേട്ടത് ഒള്ളത് തന്നെ?" എന്ന ചോദ്യവുമായി മാഞ്ഞാലിക്കുളം രായന് (ഹിയര്‍ ആഫ്റ്റര്‍ ടു ബി റെഫേര്‍ഡ് ആസ് 'മാക്കുരാ') കടന്ന് വന്നപ്പോള്‍, അന്ന് ബ്ലോഗിലൂടെ ബഹുജനത്തെ എങ്ങനെ പ്രബുദ്ധരാക്കം എന്ന് ചിന്താ ഡോട്ട് കോമായി ഇരിക്കുകയായിരുന്ന എ കെ.ചോദ്യം കേട്ട്, കലശലായ ഞെട്ടല്‍ ,കൈ കാല് വിറയല്‍,തളര്‍ച്ച എന്നിവക്കായി ഒരു അഞ്ച് മിനിറ്റ് നീക്കി വെയ്ക്കാന്‍ താത്പര്യമില്ലാതിരുന്നതിനാല്‍,മാക്കുരായെ മറുചോദ്യത്താല്‍ നേരിട്ടു"അപ്പടീന്ന് യെവന് സൊന്നാ?"
മാക്കുരാ:"പത്രത്തിലൊണ്ട്. മെട്രോ മനോരമേല്"
എ കെ: "എന്തോന്ന്?"
മാക്കുര: "സാമ്പത്തിക മാന്ന്യം കാരണം പത്രങ്ങളൊക്കെ അണ്ഡം കീറി നില്‍ക്കുകയും ബ്ലോഗുകള്‍ ജനപ്രിയ മാധ്യമങ്ങളാവുകയും ചെയ്യണോണ്ട്, ലവറ്റകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരണം എന്ന്. തന്നീമല്ല, ബ്ലോഗിങ്ങില്‍ വളരെ നിര്‍ണ്ണായകമായ ചില നിയമങ്ങളും, നിര്‍വചനങ്ങളും ഒക്കെ ഒണ്ടാക്കണം എന്ന്"
എ കെ: "ബാക്കി ഞാന്‍ പറയാമടേ...ഒരു ഗതിയും പരഗതിയുമില്ലാത്ത എഴുത്തുകാരുടെ സൃഷ്ടികള്‍ വെളിച്ചം കാണാന്‍ ഉള്ള മാധ്യമം എന്ന നിലയില്‍ ബ്ലോഗുകള്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു,നിയമങ്ങളും കിടുപിടിയും ഇല്ലാത്തത് വല്യ പ്രശ്നമാണ് എന്നൊക്കെയല്ലേ?"
മാക്കുരാ:"തള്ളേ!!! അണ്ണന് ഇന്നത്തെ മെട്രോ മനോരമ വായിച്ചാ?"
എ കെ:" ഇത് അറിയാന്‍ പത്രം വായിക്കേണ്ട കാര്യമില്ലെടാ.മീന്‍ ചാടിയാല്‍ എവിടം വരെ ചാടും എന്ന് നമുക്കറിയരുതോ? മനോരമക്ക് മാത്രമല്ല,മാതൃഭൂമിക്കും, ദേശാഭിമാനിക്കും ഒക്കെ മലയാളം ബ്ലോഗുകളെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.പത്രക്കച്ചവടത്തിന്റെ കാര്യത്തില്‍ കീരിയും പാമ്പും ആണെങ്കിലും ഈ കാര്യത്തില്‍ സാറന്മാരെല്ലാം ഒറ്റക്കെട്ടാ. ഈ ആഴ്ച്ചയില്‍ തന്നെ പത്രങ്ങളില്‍ ബ്ലോഗ്ഗുകളെ നന്നാക്കാനുള്ള ലേഖനം ഇത് മൂന്നാമത്തേതോ,നാലാമത്തേതോ ആണ്.എല്ലാവര്ക്കും പ്രധാനമായിട്ട് പറയാനുള്ളത് ബ്ലോഗില്‍ നിയമവും മാര്‍ഗ്ഗ നിര്‍ദ്ദേശവും ഒക്കെ വേണമെന്ന്.നമ്മുടെ നാട്ടിലെ പത്രങ്ങള്‍ തന്നെ ഇത് പറയണം "
മാക്കുരാ:"അതെന്തോന്നണ്ണാ ഒരു ജാതി കൊള്ളി വെച്ച വര്‍ത്തമാനങ്ങള്‍?ബ്ലോഗിലെ പയലുകള് നല്ല പൊളപ്പനായിട്ട് വരെട്ടെന്നും പറഞ്ഞല്ലേ ഈ പത്രങ്ങളൊക്കെ ബ്ലോഗില്‍ നിയമങ്ങളൊക്കെ വെച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരണോന്ന് പറയണത്"
എ കെ:"തന്നെ?എന്തോ;എനിക്കങ്ങനെ തോന്നിയിട്ടില്ല ഇത് വരെ.ഡേയ്. ഈ പറയണ നിയമങ്ങളുണ്ടല്ലോ...ബ്ലോഗിലുണ്ടാക്കുന്നതിന് മുന്‍പേ വാര്‍ത്താ മാധ്യമങ്ങളില്‍ ഉണ്ട്.തീരെ നിസാരമായ,ഒരു അപകടത്തില്‍ മരിച്ചയാളുടെ പേരും വിവരങ്ങളും അയാളുടെ ബന്ധുക്കള്‍ അധികൃതര്‍ വഴി അറിയും വരെ പുറത്താക്കില്ല എന്ന സാമാന്യ മര്യാദ ലോകത്ത് പലയിടത്തും പത്രങ്ങളും, ചാനലുകളും ഒക്കെ പാലിക്കാറുണ്ട്.നമ്മുടെ നാട്ടിലോ?"
മാക്കുരാ:"അതണ്ണാ ഹോട്ട് ന്യൂസ്..."
എ കെ:"ആ ഒരു സാമാന്യ മര്യാദ പോലും പാലിക്കാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന പത്രങ്ങള്‍,ബ്ലോഗില്‍ മര്യാദയും നിയമവും വേണമെന്ന് പറഞ്ഞാല്‍...കൊഞ്ചം ഓവറാ തെരിയലേ?"
മാക്കുരാ:" അല്ലണ്ണാ...ബ്ലോഗില്‍ എഴുതുന്നതിന് ഒരു വ്യവസ്ഥയൊക്കെ വേണം എന്നേ പത്രങ്ങള്‍ പറഞ്ഞിട്ടുള്ളൂ"
എ കെ :"തീക്ക് ശുദ്ധവും അശുദ്ധവും ഇല്ലാത്തത് പോലെ എഴുത്തിന് വ്യവസ്ഥയും ഇല്ലടെ. അത് എഴുതുന്നവന്റെ സ്വാതന്ത്ര്യമാണ്. പിന്നെ വാദത്തിനു വേണ്ടി നിയമം വേണമെന്ന് സമ്മതിച്ചാല്‍ തന്നെ ...ബ്ലോഗില്‍,അതെഴുതുന്നവന് താമസിക്കുന്ന നാട്ടിലെ നിയമവും, ബ്ലോഗ് എഴുതാന്‍ സൌകര്യം ചെയ്ത് കൊടുക്കുന്ന ഗൂഗിളിന്റെയും,വേര്‍ഡ് പ്രെസ്സിന്റെയും ഒക്കെ മാര്‍ഗ്ഗരേഖകളും മാത്രമേ അനുസ്സരിക്കേണ്ട കാര്യമുള്ളൂ."
മാക്കുരാ:"അപ്പോള്‍ ഈ പത്രങ്ങള്‍..."
എ കെ :"പോകാന്‍ പറയടെ. ഇപ്പൊ മനോരമെന്നോ,മാതൃഭൂമീന്നോ വിളിച്ചിട്ട് നാളെ എന്റെ ബ്ലോഗില്‍ ഞാന്‍ എന്തെഴുതണം എന്ന് എന്നോട് പറഞ്ഞാല്‍,മാന്യമായ ഭാഷയില്‍ 'നരകത്തിലേക്ക് ചെല്ലൂ ബ്രദര്‍' എന്ന് എന്നെക്കൊണ്ട് പറയാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ബ്ലോഗ് എങ്ങനാടാ സ്വന്തന്ത്ര മാധ്യമം ആകുന്നത്?"
മാക്കുരാ:"അപ്പൊ അവരുടെ ഉദ്ദേശം മലയാളം ബ്ലോഗുകളെ അവരുടെ വരുതിക്ക് വരുത്താനാണോ?"
എ കെ:"ഇത് വരെ മലയാള പത്രങ്ങളില്‍ ബ്ലോഗുകളെക്കുറിച്ച് വന്നിട്ടുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്.ഈ മലയാളം ബ്ലോഗ് എഴുതുന്നവരൊക്കെ കേരളത്തില്‍ ആയിരുന്നെങ്കില്‍ പത്രക്കാര് സാറന്മാര് ഒരു പക്ഷേ ഇതിന് മുന്‍പേ നിയമങ്ങള്‍ സര്‍ക്കാരു വഴിയും, കോടതി വഴിയും കൊണ്ട് വരീച്ചേനേ.ഇപ്പൊ അത് നടക്കാത്തത് കൊണ്ട് , ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം അവര്‍ 'ബ്ലോഗര്‍ പാലിക്കേണ്ട മര്യാദ' , 'ഈ ആഴ്ച്ചയിലെ മികച്ച ബ്ലോഗ്' എന്നൊക്കെ ഓരോന്ന് പടച്ച് വിടും. അവന്മാര്ക്കറിയാം ,പാവം മലയാളിയല്ലേ,കുറെ കഴിയുമ്പോള്‍ അവന്മാര് പറയുന്നത് മാര്‍ഗ്ഗരേഖയായി താനേ കരുതിക്കോളും എന്ന്. ചില ഹിന്ദി സിനിമാ പ്രസിദ്ധീകരണങ്ങള്‍ ചെയ്യുമ്പോലെ...വെടിയും പടയുമായി എല്ലാ വര്‍ഷവും മുഖ്യധാര സിനിമക്ക് അവാര്‍ഡുകള്‍ കൊടുക്കും. എന്നിട്ട് അവരും, അവാര്‍ഡ് വാങ്ങുന്ന കോഒരകളും കൂടി നടന്നു പറയും'ഇതാണ് അവാര്‍ഡ്. ഈ മാസികയില്‍ വരുന്നതാണ് സിനിമ വാര്‍ത്ത' എന്നൊക്കെ.കുറേക്കഴിയുമ്പോള്‍ ആ അവാര്‍ഡ് കിട്ടാത്ത പടം നല്ല പടമല്ല,ആ മാസിക വിമര്‍ശിച്ച പടം തറ പടമായിരിക്കും, എന്നൊക്കെയുള്ള ധാരണ താനേ പരക്കും.ഒരു മൂടല്‍മഞ്ഞ് പോലെ. ഇതും അത്രക്കത്രേ ഉള്ളു."
മാക്കുരാ:"പറഞ്ഞു പറഞ്ഞു കള്ളം സത്യമാകുന്നത് പോലെ, അല്ലേയണ്ണാ?"
എ കെ:"ലത് തന്നെ കാര്യം. അല്ലടേ ...ഈ മര്യാദയും, നിയമങ്ങളും ഇല്ലാത്ത എഴുത്താണോ പ്രതിസന്ധിക്ക് കാരണം എന്ന് മനോരമ സാര്‍ പറയുന്നത്?"
മാക്കുരാ: "അല്ലണ്ണാ. വിവാദമാകുന്ന എഴുത്തുകള്‍ ബ്ലോഗറെ ഉണ്ട തീറ്റിക്കും എന്നൊക്കെ എഴുതിയിട്ടുണ്ട്"
എ കെ :"സത്യമാണ് എന്ന് തെളിയിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ എഴുതിയാല്‍ ചിലപ്പോള്‍ ഉണ്ട തിന്നേണ്ടി വരും.മറിച്ച് സത്യമാണെങ്കില്‍ അത് എഴുതാന്‍ ഏതവനെ പേടിക്കാന്‍?ഇതാണോടെ മനോരമ ഗവേഷിച്ച് കണ്ടെത്തിയ പ്രതിസന്ധി?"
മാക്കുരാ:" എന്തോ...മഴയോ , വെയിലോ ,പ്രതിസന്ധിയോ പരീക്ഷണമോ അങ്ങനെ ഏതാണ്ടൊക്കെ സംഭവങ്ങളില്‍ കൂടി ബ്ലോഗ് കടന്ന് പോവുകയാണ് ...ചരിത്ര ദൌത്യമാണ് ബ്ലോഗര്‍മാര്‍ക്ക് ഉള്ളത് അങ്ങനെ ഏതാണ്ട് കൂടിയെല്ലാം എഴുതീട്ടൊണ്ട്."
എ കെ:"ചുരുക്കത്തില്‍,പ്രതിസന്ധി എന്താണ് എന്ന് വ്യക്തമായി പറഞ്ഞിട്ടില്ല, അല്ലേ?"
മാക്കുരാ:" ഇല്ല"
എ കെ:"എന്റെ നാക്കില്‍ നല്ല തെറിയാണ് വരുന്നത്.വീട്ടിലുള്ളവര്‍ കേള്‍ക്കും.നമുക്ക് ഈ വിഷയം വിടാമെടെ."
Saturday, May 9, 2009
Subscribe to:
Post Comments (Atom)
13 comments:
സൂക്ഷിച്ചാല്‍..…..
:)
സൂക്ഷിച്ചു ദുഃഖിച്ചോളൂ:)
ഇതു കലക്കീട്ടുണ്ട്. അപ്പ രായ.. കാര്യങ്ങളക്ക മനസ്സിലായല്ലാ. ന്നാ വാ ചായകളു കുടിക്കാം. മറ്റേ അണ്ണനെക്കൂടി വിളി.
ചുമ്മാ , കാര്‍ ഉം വീടും വാങ്ങാന്‍ പറ്റിയ കാലം എന്നും അക്ഷയ തൃടിയില് സ്വര്‍ണം vangiyal ഉള്ള ഗുണത്തെ പറ്റിയും എഴുതിയാല്‍ മതി. ഈ പറഞ്ഞ പ്രതി സന്തി മാറിക്കോളും.
അല്ലെങ്ങില്‍ പത്രം ഓഫീലെ ചവത് കുട്ടയില്‍ നിനും കിട്ടുന്ന (left overs) വാര്‍ത്തകള്‍ മാത്രം ബ്ലോഗില്‍ പോസ്റ്റ് ചെയ്താല്‍ മതി . പ്രതി സന്തി പോയ വഴി കാണില്ല
:-)
പേടിക്കേണ്ടാ... ഓടിക്കോ..!!
അച്ചടിമഷിപുരട്ടിയാണ് കളിയെങ്കില്‍ എന്ത് പോക്രിത്തരവുമാവാം.ആരെപ്പറ്റിയും “സ്വ.ലേ” എന്നുമ്പറഞ്ഞ് അറുവഷളത്തരം ഒലിപ്പിക്കാം. മാനനഷ്ടക്കേസുകൊടുത്താല്‍ പിന്നെ അതിന്റെ പേരിലും എഴുതിയെഴുതി നാറ്റിക്കാം.തള്ളയും പിള്ളയും ജീവിതകാലത്ത് പിന്നെ മുഖത്തുനോക്കാന്‍ മടിക്കുന്ന പരുവമാക്കി എഴുതി തൊലിയ്ക്കാം. ഏതു താടിവച്ചവനെയും ബിന്‍ ലാദന്റെ അളിയനാക്കാം.ഏതു രാഷ്ട്രീയക്കാരിയെയും വേശ്യയാക്കാം. ചൊറ മൂത്ത് കേറി ഒരടികൊടുത്താല്‍ പത്രസ്വാതന്ത്ര്യം,ജനാധിപത്യധ്വംസനം, ഫോര്‍ത്ത് എസ്റ്റേറ്റിന്റെ പൊലകുളി,കൊടച്ചക്രം... എന്നിട്ടിപ്പോ ബ്ലോഗിനാണ് ചങ്ങല വേണ്ടതത്രെ. ഇനീം ചിരിക്കാന്‍ മേലേ!
അല്ലെങ്കിലും ബ്ലോഗ്ഗിനു കുറച്ചു നിയമങ്ങളൊക്കെ വരണം.. എന്നിട്ടുവേണം നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍... ശ്ശോ ആവേശം തന്നെ അണ്ണാ ആവേശം !
എന്റെ നാക്കില്‍ നല്ല തെറിയാണ് വരുന്നത്.വീട്ടിലുള്ളവര്‍ കേള്‍ക്കും.നമുക്ക് ഈ വിഷയം വിടാമെടെ."
kalakki
:)
):
പ്രതിസന്ധി വ്യക്തം.
നല്ല പോസ്റ്റ്.
Post a Comment